വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എന്താണ്‌ ദൈവരാജ്യം?

എന്താണ്‌ ദൈവരാജ്യം?

ദൈവ​വ​ച​ന​ത്തിൽനി​ന്നു പഠിക്കുക

എന്താണ്‌ ദൈവ​രാ​ജ്യം?

നിങ്ങൾ ചോദി​ച്ചി​രി​ക്കാൻ സാധ്യ​ത​യുള്ള ചില ചോദ്യ ങ്ങളാണ്‌ താഴെ കൊടു​ത്തി​രി​ക്കു​ന്നത്‌. അവയ്‌ക്കുള്ള ഉത്തരങ്ങൾ നിങ്ങളു​ടെ ബൈബി​ളിൽ എവിടെ കണ്ടെ ത്താമെ​ന്നും ഈ ലേഖന​ത്തിൽ പറയു​ന്നുണ്ട്‌. ഈ വി വരങ്ങൾ നിങ്ങളു​മാ​യി ചർച്ച​ചെ​യ്യാൻ യഹോ​വ​യു​ടെ സാക്ഷി​ക​ളായ ഞങ്ങൾ താത്‌പ​ര്യ​പ്പെ​ടു​ന്നു.

1. എന്താണ്‌ ദൈവ​രാ​ജ്യം?

ദൈവ​രാ​ജ്യം ഒരു സ്വർഗീയ ഗവണ്മെ​ന്റാണ്‌. മറ്റെല്ലാ ഗവണ്മെ​ന്റു​ക​ളെ​യും നീക്കം​ചെ​യ്‌ത്‌ അധികാ​ര​ത്തിൽവ​രുന്ന അത്‌ സ്വർഗ​ത്തി​ലും ഭൂമി​യി​ലും ദൈവ​ത്തി​ന്റെ ഇഷ്ടം നടപ്പാ​ക്കും. നല്ല ഒരു ഗവണ്മെ​ന്റി​നു​വേ​ണ്ടി​യുള്ള നമ്മുടെ ആഗ്രഹം അങ്ങനെ ദൈവ​രാ​ജ്യം സാക്ഷാ​ത്‌ക​രി​ക്കും.—ദാനീ​യേൽ 2:44; മത്തായി 6:9, 10 വായി​ക്കുക.

ഏതു രാജ്യ​ത്തി​നും ഒരു രാജാവ്‌ ഉണ്ടായി​രി​ക്കണം. ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാ​വാ​യി യഹോവ നിയമി​ച്ചി​രി​ക്കു​ന്നത്‌ സ്വന്തം പുത്ര​നായ യേശു​വി​നെ​യാണ്‌.—ലൂക്കോസ്‌ 1:30-33 വായി​ക്കുക.

2. യേശു ഒരു ഉത്തമ ഭരണാ​ധി​കാ​രി ആയിരി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

യേശു ഒരു ഉത്തമ ഭരണാ​ധി​കാ​രി​യാണ്‌. കാരണം, അവൻ ദയാലു​വും നീതി​യു​ടെ പക്ഷത്തു നിൽക്കു​ന്ന​വ​നും ആളുകളെ സഹായി​ക്കാൻ പ്രാപ്‌ത​നും ആണ്‌. (മത്തായി 11:28-30) പുനരു​ത്ഥാ​ന​ശേഷം സ്വർഗാ​രോ​ഹണം ചെയ്‌ത യേശു യഹോ​വ​യു​ടെ വലത്തു​ഭാ​ഗത്ത്‌ കാത്തി​രു​ന്നു. (എബ്രായർ 10:12, 13) ഒടുവിൽ, സ്വർഗ​ത്തിൽനി​ന്നു ഭരിക്കാ​നുള്ള അധികാ​രം ദൈവം അവനു നൽകി.—ദാനീ​യേൽ 7:13, 14 വായി​ക്കുക.

3. യേശു​വി​നോ​ടൊ​പ്പം മറ്റാ​രെ​ല്ലാം ഭരിക്കും?

യേശു​വി​നോ​ടൊ​പ്പം സ്വർഗ​ത്തിൽനി​ന്നു ഭരിക്കാ​നാ​യി ‘വിശു​ദ്ധ​ന്മാർ’ എന്നു വിളി​ക്ക​പ്പെ​ടുന്ന ഒരു കൂട്ടത്തെ ദൈവം തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നു. (ദാനീ​യേൽ 7:27) യേശു​വി​ന്റെ വിശ്വസ്‌ത അപ്പൊ​സ്‌ത​ല​ന്മാ​രാ​യി​രു​ന്നു ഈ കൂട്ടത്തിൽപ്പെ​ടുന്ന ആദ്യവ്യ​ക്തി​കൾ. വിശു​ദ്ധ​ന്മാ​രു​ടെ ഈ ഗണത്തി​ലേക്ക്‌ യഹോവ ഇപ്പോ​ഴും വിശ്വ​സ്‌ത​രായ സ്‌ത്രീ​പു​രു​ഷ​ന്മാ​രെ കൂട്ടി​ച്ചേർത്തു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. യേശു​വി​നെ​പ്പോ​ലെ, ആത്മശരീ​ര​മുള്ള വ്യക്തി​ക​ളാ​യി​ട്ടാണ്‌ അവർ ഉയിർപ്പി​ക്ക​പ്പെ​ടു​ന്നത്‌.—യോഹ​ന്നാൻ 14:1-3; 1 കൊരി​ന്ത്യർ 15:42-45 വായി​ക്കുക.

അങ്ങനെ​യെ​ങ്കിൽ എത്ര പേരാ​യി​രി​ക്കും സ്വർഗ​ത്തിൽ പോകു​ന്നത്‌? ‘ചെറിയ ആട്ടിൻകൂ​ട്ടം’ എന്ന്‌ യേശു വിളിച്ച അവരുടെ സംഖ്യ 1,44,000 ആണ്‌. (ലൂക്കോസ്‌ 12:32) യേശു​വി​നോ​ടൊ​പ്പം അവർ ഭൂമി​മേൽ ഭരണം നടത്തും.—വെളി​പാട്‌ 5:9, 10; 14:1 വായി​ക്കുക.

4. ദൈവ​രാ​ജ്യം ഭരണം തുടങ്ങി​യത്‌ എപ്പോൾ?

1914-ൽ യേശു രാജാ​വാ​യി ഭരണം തുടങ്ങി. a അധികം താമസി​യാ​തെ അവൻ സാത്താ​നെ​യും അവന്റെ ഭൂതങ്ങ​ളെ​യും ഭൂമി​യി​ലേക്ക്‌ തള്ളിയി​ട്ടു. (വെളി​പാട്‌ 12:7-10, 12) അന്നുമു​തൽ മനുഷ്യ​രു​ടെ പ്രശ്‌നങ്ങൾ കൂടുതൽ രൂക്ഷമാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌. യുദ്ധം, ഭൂകമ്പം, ക്ഷാമം, പകർച്ച​വ്യാ​ധി​കൾ, മോശ​മായ പെരു​മാ​റ്റ​രീ​തി​കൾ എന്നിവ​യെ​ല്ലാം ഈ വ്യവസ്ഥി​തി അതിന്റെ അവസാ​ന​നാ​ളു​ക​ളി​ലാണ്‌ എന്ന്‌ വ്യക്തമാ​ക്കു​ന്നു. (2 തിമൊ​ഥെ​യൊസ്‌ 3:1-5) ദൈവ​രാ​ജ്യ​ഭ​ര​ണ​ത്തിൽനിന്ന്‌ പ്രയോ​ജനം നേടാൻ ആഗ്രഹി​ക്കുന്ന എല്ലാവ​രും അതിന്റെ രാജാ​വായ യേശു​വി​നെ അനുഗ​മി​ക്കേ​ണ്ട​തുണ്ട്‌.ലൂക്കോസ്‌ 21:7, 10, 11, 31, 34, 35 വായി​ക്കുക.

5. ദൈവ​രാ​ജ്യം എന്തെല്ലാം ചെയ്യും?

ഒരു ആഗോള പ്രസം​ഗ​വേ​ല​യി​ലൂ​ടെ, ദൈവ​ത്തി​ന്റെ വഴിക​ളെ​ക്കു​റിച്ച്‌ പഠിക്കാൻ സകല ജനതക​ളിൽനി​ന്നു​മുള്ള ദശലക്ഷ​ക്ക​ണ​ക്കിന്‌ ആളുകളെ ദൈവ​രാ​ജ്യം സഹായി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. (മത്തായി 24:14) ഈ ദുഷ്ടവ്യ​വ​സ്ഥി​തി​യെ ദൈവ​രാ​ജ്യം നശിപ്പി​ക്കു​മ്പോൾ യേശു​വി​ന്റെ വിശ്വസ്‌ത പ്രജക​ളായ “ഒരു മഹാപു​രു​ഷാര”ത്തെ അത്‌ സംരക്ഷി​ക്കും.—വെളി​പാട്‌ 7:9, 10, 13-17 വായി​ക്കുക.

1,000 വർഷം​കൊണ്ട്‌ ദൈവ​രാ​ജ്യം ഭൂമിയെ ഒരു പറുദീ​സ​യാ​ക്കി മാറ്റും. ഒടുവിൽ, യേശു രാജ്യം തന്റെ പിതാ​വി​നെ തിരികെ ഏൽപ്പി​ക്കും. (1 കൊരി​ന്ത്യർ 15:24-26) ഈ ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ മറ്റുള്ള​വ​രോ​ടു പറയാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നി​ല്ലേ?—സങ്കീർത്തനം 37:10, 11, 29 വായി​ക്കുക. (w11-E 07/01)

കൂടുതൽ വിവര​ങ്ങൾക്ക്‌, യഹോ​വ​യു​ടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രിച്ച ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു? എന്ന പുസ്‌ത​ക​ത്തി​ന്റെ 8-ഉം 9-ഉം അധ്യാ​യങ്ങൾ കാണുക.

[അടിക്കു​റിപ്പ്‌]

a ബൈബിൾ പ്രവചനം 1914-ൽ നിവൃ​ത്തി​യേ​റി​യത്‌ എങ്ങനെ​യെന്ന്‌ അറിയാൻ യഹോ​വ​യു​ടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രിച്ച ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു? എന്ന പുസ്‌ത​ക​ത്തി​ന്റെ 215-218-വരെയുള്ള പേജുകൾ കാണുക.