വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുടുംബാരാധനയ്‌ക്കും വ്യക്തിപരമായ പഠനത്തിനും ചില നുറുങ്ങുകൾ

കുടുംബാരാധനയ്‌ക്കും വ്യക്തിപരമായ പഠനത്തിനും ചില നുറുങ്ങുകൾ

കുടുംബാരാധനയ്‌ക്കും വ്യക്തിപരമായ പഠനത്തിനും ചില നുറുങ്ങുകൾ

ലോകമെമ്പാടുമുള്ള യഹോവയുടെ സാക്ഷികളുടെ സഭകൾ 2009-ന്റെ ആരംഭത്തോടെ യോഗങ്ങളിൽ ചില മാറ്റങ്ങൾ വരുത്തുകയുണ്ടായി. രണ്ടുദിവസമായി നടത്തിയിരുന്ന മധ്യവാരയോഗങ്ങൾ ഒരു ദിവസം നടത്താൻ തുടങ്ങി. അങ്ങനെ ലഭിച്ച വൈകുന്നേരം കുടുംബാരാധനയ്‌ക്കോ വ്യക്തിപരമായ പഠനത്തിനോ വേണ്ടി നീക്കിവെക്കാൻ എല്ലാവർക്കും പ്രോത്സാഹനം ലഭിച്ചു. ഈ പുതിയ ക്രമീകരണം നിങ്ങൾ പിൻപറ്റുന്നുണ്ടോ, അത്‌ പൂർണമായി പ്രയോജനപ്പെടുത്തുന്നുണ്ടോ?

കുടുംബാരാധനയിൽ എന്തു പരിചിന്തിക്കണമെന്ന്‌ ചിലർ ചോദിക്കാറുണ്ട്‌. ഇക്കാര്യത്തിൽ എല്ലാ കുടുംബങ്ങൾക്കും ബാധകമാകുന്ന ഒരു നിർദേശം നൽകാൻ ഭരണസംഘത്തിനു കഴിയില്ല. സാഹചര്യങ്ങൾ വ്യത്യസ്‌തമായതിനാൽ ഈ അവസരം ഏറ്റവും നന്നായി എങ്ങനെ ഉപയോഗിക്കാമെന്ന്‌ കുടുംബനാഥനോ വ്യക്തികളോ ആണ്‌ തീരുമാനിക്കേണ്ടത്‌.

ചിലർ സഭായോഗങ്ങൾക്കു തയ്യാറാകാനായി ആ അവസരം ഉപയോഗിക്കുന്നു. പക്ഷേ, കുടുംബാരാധന അതിനു മാത്രമായി ചുരുക്കേണ്ടതില്ല. വേറെ ചിലർ തിരുവെഴുത്താശയങ്ങൾ വായിക്കുകയും ചർച്ചചെയ്യുകയും കുട്ടികളുടെ പ്രയോജനത്തിനായി അവ അഭിനയിക്കുകയും ചെയ്യാറുണ്ട്‌. എപ്പോഴും യോഗങ്ങളിലെപ്പോലെ ചോദ്യോത്തര ചർച്ചയായി കുടുംബാരാധന നടത്തേണ്ടതില്ല. ഔപചാരികതയുടെ പരിവേഷമില്ലാതെ കൂടുതൽ ആസ്വാദ്യകരമായ വിധത്തിൽ അത്‌ നടത്താൻ ശ്രദ്ധിക്കുക. അങ്ങനെയാകുമ്പോൾ മനസ്സിലുള്ള ആശയങ്ങൾ തുറന്നു ചർച്ചചെയ്യാൻ എല്ലാവരും തയ്യാറാകും. അത്തരം ചുറ്റുപാടിൽ ഭാവന വിടരും, അവിസ്‌മരണീയവും രസകരവുമായ വേളകളായിത്തീരും അവ.

മൂന്നുമക്കളുള്ള ഒരു സഹോദരൻ എഴുതി: “ഞങ്ങളുടെ കുടുംബാരാധന മിക്കപ്പോഴും ബൈബിൾ വായനയെ അധികരിച്ചുള്ളതാണ്‌. അധ്യയനത്തിനുമുമ്പുതന്നെ ഞങ്ങളെല്ലാം ബൈബിൾ ഭാഗം വായിക്കും. കുട്ടികൾ അതിൽ ഏതെങ്കിലും ആശയം ഗവേഷണംനടത്തി തങ്ങൾ കണ്ടെത്തിയ വിവരങ്ങൾ അവതരിപ്പിക്കാറുണ്ട്‌. മൈക്കൽ (7) മിക്കപ്പോഴും ഒരു പടം വരയ്‌ക്കുകയോ ഒരു ഖണ്ഡിക എഴുതുകയോ ആണ്‌ ചെയ്യാറുള്ളത്‌. ഡേവിഡും (13) കെയ്‌റ്റ്‌ലിനും (15) ഒരു ബൈബിൾ സംഭവം കണ്ടുനിൽക്കുന്ന വ്യക്തിയുടെ വീക്ഷണം എഴുതി അവതരിപ്പിക്കാറുണ്ട്‌. ഫറവോന്റെ അപ്പക്കാരനും പാനപാത്രവാഹകനും കണ്ട സ്വപ്‌നങ്ങൾ യോസേഫ്‌ വ്യാഖ്യാനിക്കുന്നതു നേരിൽക്കാണുന്ന ഒരു തടവുകാരൻ അത്‌ വിവരിക്കുന്നത്‌ എങ്ങനെയായിരിക്കുമെന്ന്‌ ഒരിക്കൽ കെയ്‌റ്റ്‌ലിൻ എഴുതി അവതരിപ്പിച്ചു.”—ഉല്‌പ. 40-ാം അധ്യായം.

സാഹചര്യങ്ങൾ വ്യത്യാസപ്പെട്ടിരിക്കും. ഒരു വ്യക്തിക്ക്‌ അല്ലെങ്കിൽ കുടുംബത്തിനു യോജിക്കുന്നത്‌ മറ്റൊരു വ്യക്തിക്കോ കുടുംബത്തിനോ യോജിക്കണമെന്നില്ല. കുടുംബാരാധനയിൽ അല്ലെങ്കിൽ വ്യക്തിപരമായ പഠനത്തിൽ ഉപയോഗിക്കാവുന്ന ചില നിർദേശങ്ങളാണ്‌ അടുത്ത പേജിൽ കൊടുത്തിരിക്കുന്നത്‌. മറ്റു മാർഗങ്ങളും അവലംബിക്കാവുന്നതാണ്‌.

[6, 7 പേജുകളിലെ ചതുരം/ചിത്രം]

കൗമാരപ്രായക്കാരായ കുട്ടികളുള്ള കുടുംബങ്ങൾക്ക്‌:

യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും—പ്രായോഗികമായ ഉത്തരങ്ങളും വായിച്ചു ചർച്ചചെയ്യുക.

• ബൈബിൾക്കാലങ്ങളിൽ ജീവിക്കുന്നതായി സങ്കൽപ്പിച്ച്‌ അഭിനയിക്കുക. (1996 മെയ്‌ 15 വീക്ഷാഗോപുരം പേജ്‌ 14, ഖണ്ഡിക 17-18 കാണുക.)

• ദീർഘകാല, ഹ്രസ്വകാല ലക്ഷ്യങ്ങളെക്കുറിച്ച്‌ ചർച്ചചെയ്യുക.

• ഇടയ്‌ക്കൊക്കെ ബൈബിളധിഷ്‌ഠിത വീഡിയോകൾ കാണുകയും അവയെക്കുറിച്ച്‌ അഭിപ്രായം പറയുകയും ചെയ്യുക.

• “നമ്മുടെ യുവജനങ്ങൾക്ക്‌” എന്ന വീക്ഷാഗോപുര പംക്തി പരിചിന്തിക്കുക.

കുട്ടികളില്ലാത്ത ദമ്പതികൾക്ക്‌:

കുടുംബ സന്തുഷ്ടിയുടെ രഹസ്യം പുസ്‌തകത്തിന്റെ 1, 3, 11-16 അധ്യായങ്ങൾ ചർച്ചചെയ്യുക.

• തിരുവെഴുത്തു ഭാഗങ്ങളെക്കുറിച്ചു ഗവേഷണംചെയ്‌ത്‌ കണ്ടെത്തിയ വിവരങ്ങൾ പങ്കുവെക്കുക.

• സഭാ ബൈബിളധ്യയനത്തിനോ വീക്ഷാഗോപുര അധ്യയനത്തിനോ തയ്യാറാകുക.

• ഇരുവർക്കും ശുശ്രൂഷയിൽ കൂടുതൽ പ്രവർത്തിക്കാനാകുന്ന മാർഗങ്ങളെക്കുറിച്ച്‌ ചർച്ചചെയ്യുക.

ഏകാകികളായ സഹോദരീസഹോദരന്മാർക്കും വിശ്വാസത്തിൽ ഒറ്റയ്‌ക്കുള്ളവർക്കും:

• ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനുകളിൽ ലഭിച്ച പുതിയ പ്രസിദ്ധീകരണങ്ങൾ പഠിക്കുക.

• ഈ വർഷത്തെയും കഴിഞ്ഞ വർഷങ്ങളിലെയും വാർഷികപുസ്‌തകങ്ങൾ വായിക്കുക.

• പ്രദേശത്ത്‌ സാധാരണ ഉയർന്നുവരാറുള്ള ചോദ്യങ്ങൾക്ക്‌ ഉത്തരം കണ്ടെത്തുക.

• വയൽസേവനത്തിനുള്ള അവതരണങ്ങൾ തയ്യാറാകുക.

കൊച്ചുകുട്ടികളുള്ള കുടുംബങ്ങൾക്ക്‌:

• ബൈബിൾ വിവരണങ്ങൾ അഭിനയിക്കുക.

ഉണരുക!-യുടെ 31-ാം പേജിൽ ഇടയ്‌ക്കൊക്കെ വരാറുള്ളതരം ഓർമപരിശോധനാ കളികൾ പരീക്ഷിക്കുക. (ഉദാ: “ഉത്തരം പറയാമോ?”)

• ഇടയ്‌ക്കൊക്കെ സർഗാത്മകമായ എന്തെങ്കിലും ചെയ്യുക. (1996 മെയ്‌ 8 ലക്കം ഉണരുക!-യിലെ 16-19 പേജുകളിലുള്ള “ബൈബിൾ പഠനം മൃഗശാലയിൽ!” എന്ന ലേഖനം കാണുക.)

വീക്ഷാഗോപുരത്തിലെ, “മക്കളെ പഠിപ്പിക്കാൻ” എന്ന പംക്തി പരിചിന്തിക്കുക.