വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾക്ക്‌ അറിയാമോ?

നിങ്ങൾക്ക്‌ അറിയാമോ?

നിങ്ങൾക്ക്‌ അറിയാമോ?

യെരുശലേമിലെ ആലയത്തിൽ നാണയമാറ്റക്കാർ ഉണ്ടായിരുന്നത്‌ എന്തുകൊണ്ട്‌?

ആലയത്തിൽ നടമാടിയിരുന്ന കടുത്ത അനീതിക്കെതിരെ തന്റെ മരണത്തിനു തൊട്ടുമുമ്പ്‌ യേശു നടപടി എടുത്തു. ബൈബിൾ വിവരണം പറയുന്നു: ‘യേശു ആലയത്തിൽ . . . വിൽക്കുകയും വാങ്ങുകയും ചെയ്‌തിരുന്നവരെ ഒക്കെയും പുറത്താക്കി; നാണയമാറ്റക്കാരുടെ മേശകളും പ്രാവുവിൽപ്പനക്കാരുടെ പീഠങ്ങളും മറിച്ചിട്ടു. അവൻ അവരോട്‌, “‘എന്റെ ഭവനം പ്രാർഥനാലയം എന്നു വിളിക്കപ്പെടും’ എന്ന്‌ എഴുതിയിരിക്കുന്നു. നിങ്ങളോ അതിനെ കവർച്ചക്കാരുടെ ഗുഹയാക്കിത്തീർക്കുന്നു” എന്നു പറഞ്ഞു.’—മത്താ. 21:12, 13.

ഒന്നാം നൂറ്റാണ്ടിൽ വിവിധ ദേശങ്ങളിൽനിന്നും പട്ടണങ്ങളിൽനിന്നുമുള്ള യഹൂദന്മാരും യഹൂദമതാനുസാരികളും യെരുശലേമിലെ ആലയം സന്ദർശിക്കുക പതിവായിരുന്നു. തങ്ങളുടെ പ്രദേശത്തെ നാണയങ്ങളാണ്‌ അവർ കൊണ്ടുവന്നിരുന്നത്‌. എന്നാൽ ആ നാണയം ഉപയോഗിച്ച്‌ വാർഷിക ആലയനികുതി അടയ്‌ക്കാനോ യാഗത്തിനുള്ള മൃഗങ്ങളെ വാങ്ങാനോ മറ്റു സ്വമേധാ ദാനങ്ങൾ അർപ്പിക്കാനോ അവർക്ക്‌ കഴിയുമായിരുന്നില്ല. ഇവിടെയാണ്‌ നാണയമാറ്റക്കാരെ വേണ്ടിവന്നത്‌. ഒരു നിശ്ചിത ഫീസ്‌ ഈടാക്കി അവർ വിവിധ പ്രദേശങ്ങളിൽനിന്നുള്ള നാണയങ്ങൾക്കുപകരം ആലയത്തിൽ സ്വീകാര്യമായ നാണയങ്ങൾ നൽകുമായിരുന്നു. യഹൂദന്മാരുടെ പെരുന്നാളുകളുടെ സമയത്ത്‌ ഈ നാണയമാറ്റക്കാർ ആലയത്തിലെ വിജാതീയരുടെ പ്രാകാരത്തിൽ തമ്പടിക്കുക പതിവാണ്‌.

അവർ ദൈവാലയത്തെ “കവർച്ചക്കാരുടെ ഗുഹയാക്കിത്തീർക്കുന്നു” എന്ന യേശുവിന്റെ വാക്കുകളിൽനിന്ന്‌ നാണയമാറ്റക്കാർ അന്യായമായ ഫീസാണ്‌ ഈടാക്കിയിരുന്നതെന്ന്‌ മനസ്സിലാക്കാം. (w11-E 10/01)