വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എല്ലാ “ക്രിസ്‌ത്യാ​നി​ക​ളും” ക്രിസ്‌ത്യാനികളാണോ?

എല്ലാ “ക്രിസ്‌ത്യാ​നി​ക​ളും” ക്രിസ്‌ത്യാനികളാണോ?

എല്ലാ “ക്രിസ്‌ത്യാ​നി​ക​ളും” ക്രിസ്‌ത്യാനികളാണോ?

ലോക​മാ​കെ എത്ര ക്രിസ്‌ത്യാ​നി​ക​ളുണ്ട്‌? ക്രൈ​സ്‌ത​വ​സ​മൂ​ഹ​ത്തി​ന്റെ ഒരു ആഗോ​ള​രേഖ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയു​ന്ന​ത​നു​സ​രിച്ച്‌ 2010-ൽ 230 കോടി​യോ​ളം ക്രിസ്‌ത്യാ​നി​ക​ളു​ണ്ടാ​യി​രു​ന്നു. ഈ ക്രിസ്‌ത്യാ​നി​കൾ 41,000-ത്തിലേറെ വിഭാ​ഗ​ങ്ങ​ളാ​യി​ട്ടാണ്‌ നിൽക്കു​ന്ന​തെ​ന്നും അതേ പ്രസി​ദ്ധീ​ക​രണം പറയുന്നു. ഓരോ വിഭാ​ഗ​ത്തി​നും അവരു​ടേ​തായ വിശ്വാ​സ​പ്ര​മാ​ണ​ങ്ങ​ളും ചട്ടങ്ങളും ഉണ്ട്‌. “ക്രിസ്‌തീയ” മതത്തിൽത്തന്നെ ഇത്ര​യേറെ വിഭാ​ഗങ്ങൾ കാണു​മ്പോൾ ആളുകൾക്ക്‌ ഒരു അങ്കലാ​പ്പും നിരാ​ശ​യും തോന്നു​ന്ന​തിൽ അത്ഭുത​പ്പെ​ടാ​നില്ല. ‘ക്രിസ്‌ത്യാ​നി​ക​ളെന്ന്‌ അവകാ​ശ​പ്പെ​ടുന്ന എല്ലാവ​രും ശരിക്കും ക്രിസ്‌ത്യാ​നി​ക​ളാ​ണോ’ എന്ന്‌ അവർ ചിന്തി​ച്ചു​പോ​യേ​ക്കാം.

ഇങ്ങനെയൊന്നു ചിന്തി​ച്ചു​നോ​ക്കുക. ഒരാൾ ഒരു രാജ്യ​ത്തു​നിന്ന്‌ മറ്റൊരു രാജ്യ​ത്തേക്ക്‌ യാത്ര ചെയ്യു​ന്നെ​ന്നി​രി​ക്കട്ടെ. അധികാ​രി​കൾ ചോദി​ക്കു​മ്പോൾ താൻ ഇന്ന രാജ്യ​ക്കാ​ര​നാ​ണെന്ന്‌ അയാൾ പറഞ്ഞാൽ മാത്രം പോരാ. അതു തെളി​യി​ക്കുന്ന പാസ്‌പോർട്ട്‌ പോലുള്ള എന്തെങ്കി​ലും രേഖ അയാൾ കാണി​ക്കേ​ണ്ട​തുണ്ട്‌. അതു​പോ​ലെ ഒരാൾ ശരിക്കു​മുള്ള ക്രിസ്‌ത്യാ​നി​യാ​ണെ​ങ്കിൽ അയാൾ ക്രിസ്‌തു​വിൽ വിശ്വ​സി​ക്കു​ന്നു​വെന്ന്‌ പറഞ്ഞാൽ മാത്രം പോരാ, അതിനുള്ള തെളി​വു​കൾ കാണി​ക്കേ​ണ്ട​തുണ്ട്‌. എന്താണ്‌ ശരിക്കു​മുള്ള ഒരു ക്രിസ്‌ത്യാ​നി​യെ തിരി​ച്ച​റി​യി​ക്കുന്ന തെളി​വു​കൾ?

എ.ഡി. 44-നു ശേഷമാണ്‌ “ക്രിസ്‌ത്യാ​നി​കൾ” എന്ന പേര്‌ ഉപയോ​ഗിച്ച്‌ തുടങ്ങി​യത്‌. ബൈബിൾ ചരി​ത്ര​കാ​ര​നായ ലൂക്കോസ്‌ ഇങ്ങനെ എഴുതി: “അന്ത്യോ​ക്യ​യിൽവെ​ച്ചാ​ണു ദൈവ​ഹി​ത​മ​നു​സ​രിച്ച്‌ ശിഷ്യ​ന്മാ​രെ ആദ്യമാ​യി ക്രിസ്‌ത്യാ​നി​കൾ എന്നു വിളി​ച്ചത്‌.” (പ്രവൃ​ത്തി​കൾ 11:26) ഇവിടെ ഒരു കാര്യം ശ്രദ്ധി​ച്ചോ? ക്രിസ്‌തു​വി​ന്റെ ശിഷ്യ​ന്മാ​രെ​യാണ്‌ ക്രിസ്‌ത്യാ​നി​കൾ എന്നു വിളി​ച്ചത്‌. ആരാണ്‌ യേശു​ക്രി​സ്‌തു​വി​ന്റെ ശിഷ്യ​ന്മാർ? പുതി​യ​നി​യമ ദൈവ​ശാ​സ്‌ത്ര​ത്തി​ന്റെ പുതിയ അന്തർദേ​ശീയ നിഘണ്ടു (ഇംഗ്ലീഷ്‌) ഇങ്ങനെ വിശദീ​ക​രി​ക്കു​ന്നു: “യേശു​വി​ന്റെ ഒരു ശിഷ്യൻ ഒരു നിബന്ധ​ന​യും വെക്കാതെ തന്നെത്തന്നെ മുഴു​വ​നാ​യി വിട്ടു​കൊ​ടു​ക്കും. . . . ജീവി​ത​കാ​ലം മുഴു​വ​നും അങ്ങനെ ചെയ്യും.” അതു​കൊണ്ട്‌ ശരിക്കു​മുള്ള ഒരു ക്രിസ്‌ത്യാ​നി ക്രിസ്‌ത്യാ​നി​ത്വ​ത്തി​ന്റെ സ്ഥാപക​നായ യേശു​വി​ന്റെ ഉപദേ​ശങ്ങൾ ഒന്നും വിടാതെ അതേപടി പാലി​ക്കും, എന്തുവ​ന്നാ​ലും യേശു​വി​നെ അനുസ​രി​ക്കും.

ഇന്ന്‌ ക്രിസ്‌ത്യാ​നി​ക​ളെന്ന്‌ അവകാ​ശ​പ്പെ​ടു​ന്ന​വ​രെ​ല്ലാം അങ്ങനെ​യു​ള്ള​വ​രാ​ണോ? യേശു​വി​ന്റെ ശരിക്കു​മുള്ള അനുഗാ​മി​കളെ എങ്ങനെ തിരി​ച്ച​റി​യാം? യേശു​തന്നെ അതി​നെ​ക്കു​റിച്ച്‌ എന്താണ്‌ പറഞ്ഞത്‌? ഈ ചോദ്യ​ങ്ങൾക്കുള്ള ബൈബി​ളി​ന്റെ ഉത്തരം എന്താ​ണെന്ന്‌ പരി​ശോ​ധി​ച്ചു​നോ​ക്കു​ന്നോ? തന്റെ ശരിക്കു​മുള്ള അനുഗാ​മി​ക​ളു​ടെ സവി​ശേ​ഷ​ത​യാ​യി യേശു എടുത്തു​പറഞ്ഞ അഞ്ചു കാര്യ​ങ്ങ​ളാണ്‌ ഇനി വരുന്ന ലേഖന​ങ്ങ​ളിൽ. എങ്ങനെ​യാണ്‌ ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾ ഈ സവി​ശേ​ഷ​തകൾ കാണി​ച്ചത്‌? ഇന്ന്‌ ക്രിസ്‌ത്യാ​നി​ക​ളെന്ന്‌ അവകാ​ശ​പ്പെ​ടു​ന്ന​വ​രിൽ ആരാണ്‌ ഈ സവി​ശേ​ഷ​തകൾ കാണി​ക്കു​ന്നത്‌? നമുക്കു നോക്കാം.