വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വരുമാനം കുറയുമ്പോൾ പിടിച്ചുനിൽക്കാൻ

വരുമാനം കുറയുമ്പോൾ പിടിച്ചുനിൽക്കാൻ

വരുമാ​നം കുറയു​മ്പോൾ പിടി​ച്ചു​നിൽക്കാൻ

രണ്ടുകു​ട്ടി​ക​ളു​ടെ പിതാ​വാണ്‌ ഓബേദ്‌. ആഫ്രി​ക്ക​യി​ലെ ഒരു വൻനഗ​ര​ത്തി​ലുള്ള പഞ്ചനക്ഷത്ര ഹോട്ട​ലിൽ പത്തുവർഷ​മാ​യി ജോലി ചെയ്യു​ക​യാ​യി​രു​ന്നു അദ്ദേഹം. അവരുടെ വീട്ടു​കാ​ര്യ​ങ്ങ​ളൊ​ക്കെ സുഗമ​മാ​യി മുന്നോ​ട്ടു​പോ​യി​രു​ന്നു. കുടും​ബം ഒരുമിച്ച്‌ അവധി​ക്കാ​ലം ആഘോ​ഷി​ക്കുന്ന പതിവും അവർക്കു​ണ്ടാ​യി​രു​ന്നു. പക്ഷേ, ഹോട്ട​ലിൽ ആളുകൾ വരുന്നത്‌ കുറഞ്ഞ​തോ​ടെ അദ്ദേഹ​ത്തിന്‌ ജോലി നഷ്ടപ്പെട്ടു. അതോടെ എല്ലാം അവതാ​ള​ത്തി​ലാ​യി.

22 വർഷത്തി​ലേ​റെ​യാ​യി വലി​യൊ​രു ബാങ്കിൽ ജോലി ചെയ്യു​ക​യാ​യി​രു​ന്നു സ്റ്റീഫൻ. ഈ കാലം​കൊണ്ട്‌ അദ്ദേഹം ബാങ്കിലെ വലി​യൊ​രു ഉദ്യോ​ഗ​സ്ഥ​നാ​യി​ത്തീർന്നു. ശമ്പളത്തി​നു പുറമെ വലി​യൊ​രു വീട്‌, കാറ്‌, വീട്ടു​ജോ​ലി​ക്കാർ, പേരു​കേട്ട സ്‌കൂ​ളിൽ കുട്ടി​കൾക്ക്‌ വിദ്യാ​ഭ്യാ​സം എന്നിങ്ങനെ പല സൗകര്യ​ങ്ങ​ളും അദ്ദേഹ​ത്തിന്‌ ഉണ്ടായി​രു​ന്നു. പക്ഷേ, ഓഫീസ്‌ ജീവന​ക്കാ​രെ ബാങ്ക്‌ പുനർവി​ന്യ​സി​ച്ച​പ്പോൾ അദ്ദേഹ​ത്തിന്‌ ജോലി നഷ്ടപ്പെട്ടു. “ഞാനും കുടും​ബ​വും ആകെ തകർന്നു​പോ​യി. നിരാ​ശ​യും അമർഷ​വും ആധിയും എന്നിൽ പിടി​മു​റു​ക്കി,” സ്റ്റീഫൻ പറയുന്നു.

ഇവയൊ​ന്നും ഒറ്റപ്പെട്ട സംഭവ​ങ്ങളല്ല. സ്ഥിരവ​രു​മാ​ന​മു​ണ്ടാ​യി​രുന്ന ദശലക്ഷ​ങ്ങൾക്ക്‌ ആഗോ​ള​മാ​ന്ദ്യ​ത്തി​ന്റെ ഫലമായി ജോലി നഷ്ടപ്പെ​ട്ടി​രി​ക്കു​ന്നു. പുതി​യൊ​രു ജോലി കണ്ടെത്താ​നായ പലർക്കും തുച്ഛമായ ശമ്പളം​കൊണ്ട്‌ തൃപ്‌തി​യ​ട​യേ​ണ്ടി​വ​രു​ന്നു; കുതി​ച്ചു​യ​രുന്ന ജീവി​ത​ച്ചെ​ല​വു​ക​ളിൽ അത്‌ ഒന്നിനും തികയു​ന്നില്ല. വികസി​ത​രാ​ഷ്‌ട്ര​മാ​ണെ​ങ്കി​ലും അല്ലെങ്കി​ലും ലോക​ത്തി​ലെ ഏതു രാജ്യ​ത്തെ​യും സാമ്പത്തി​ക​മാ​ന്ദ്യം പിടി​കൂ​ടാം; ആരും അതിൽനിന്ന്‌ ഒഴിവു​ള്ള​വരല്ല.

പ്രാ​യോ​ഗിക ജ്ഞാനം ആവശ്യം

ജോലി നഷ്ടപ്പെ​ടു​ക​യോ വരുമാ​നം കുറയു​ക​യോ ചെയ്യു​മ്പോൾ നാം പെട്ടെന്നു നിരാ​ശി​ത​രാ​യേ​ക്കാം. ഒരു പരിധി​വരെ ഉത്‌ക​ണ്‌ഠകൾ എല്ലാവർക്കും ഉണ്ടാകും എന്നതു ശരിയാണ്‌. എന്നാൽ, ജ്ഞാനി​യായ ഒരു മനുഷ്യൻ ഒരിക്കൽ ഇങ്ങനെ പറയു​ക​യു​ണ്ടാ​യി: “കഷ്ടകാ​ലത്തു നീ കുഴഞ്ഞു​പോ​യാൽ നിന്റെ ബലം നഷ്ടം തന്നേ.” (സദൃശ​വാ​ക്യ​ങ്ങൾ 24:10) അതു​കൊണ്ട്‌, സാമ്പത്തിക പ്രതി​സന്ധി നേരി​ടു​മ്പോൾ പരി​ഭ്രാ​ന്ത​രാ​കു​ന്ന​തി​നു പകരം പ്രാ​യോ​ഗിക “ജ്ഞാന”ത്തിനായി നാം ദൈവ​വ​ച​ന​ത്തി​ലേക്കു തിരി​യണം.—സുഭാ​ഷി​തങ്ങൾ (സദൃശ​വാ​ക്യ​ങ്ങൾ) 2:7, പി.ഒ.സി ബൈബിൾ.

ബൈബിൾ, സാമ്പത്തിക രംഗത്തെ ഒരു വഴികാ​ട്ടി​യ​ല്ലെ​ങ്കി​ലും അതിൽ അടങ്ങി​യി​രി​ക്കുന്ന തത്ത്വങ്ങൾ സാമ്പത്തിക കാര്യങ്ങൾ ശരിയാ​യി കൈകാ​ര്യം ചെയ്യാൻ ദശലക്ഷ​ങ്ങളെ സഹായി​ച്ചി​രി​ക്കു​ന്നു. ചില അടിസ്ഥാന ബൈബിൾ തത്ത്വങ്ങൾ നമുക്കു നോക്കാം.

ചെലവുകൾ തിട്ട​പ്പെ​ടു​ത്തുക. ലൂക്കോസ്‌ 14:28-ലെ യേശു​വി​ന്റെ വാക്കു​ക​ളെ​ക്കു​റി​ച്ചൊ​ന്നു ചിന്തി​ക്കുക: “നിങ്ങളിൽ ഒരുവൻ ഒരു ഗോപു​രം പണിയാൻ ആഗ്രഹി​ക്കു​ന്നു​വെ​ന്നി​രി​ക്കട്ടെ. അതു തീർക്കാ​നുള്ള വകയു​ണ്ടോ എന്നറി​യാൻ അവൻ ആദ്യം ഇരുന്ന്‌ ചെലവു കണക്കു​കൂ​ട്ടു​ക​യി​ല്ല​യോ?” ഒരു ബഡ്‌ജറ്റ്‌ തയ്യാറാ​ക്കു​ക​യും അതി​നോട്‌ പറ്റിനിൽക്കു​ക​യും ചെയ്യണ​മെ​ന്നാണ്‌ ഇതിന്റെ അർഥം. പക്ഷേ ഇത്‌ അത്ര എളുപ്പ​മ​ല്ലെന്ന്‌ ഓബേദ്‌ സമ്മതി​ക്കു​ന്നു. “ജോലി നഷ്ടപ്പെ​ടു​ന്ന​തി​നു മുമ്പ്‌ കണ്ണിൽക്ക​ണ്ട​തെ​ല്ലാം ഞങ്ങൾ വാങ്ങി​ക്കൂ​ട്ടു​മാ​യി​രു​ന്നു. ആഗ്രഹി​ക്കു​ന്നത്‌ എന്തും സ്വന്തമാ​ക്കാ​നുള്ള പണം ഉണ്ടായി​രു​ന്ന​തു​കൊണ്ട്‌ ഒരു ബഡ്‌ജ​റ്റി​നെ​ക്കു​റി​ച്ചൊ​ന്നും ഞങ്ങൾ ചിന്തി​ച്ചി​രു​ന്നില്ല,” അദ്ദേഹം പറയുന്നു. കാര്യങ്ങൾ മുൻകൂ​ട്ടി ആസൂ​ത്രണം ചെയ്യു​ന്നെ​ങ്കിൽ കിട്ടു​ന്നത്‌ തുച്ഛമായ വരുമാ​ന​മാ​ണെ​ങ്കി​ലും കുടും​ബ​ത്തി​ലെ അത്യാ​വശ്യ കാര്യ​ങ്ങൾക്ക്‌ മുട്ടു​ണ്ടാ​കു​ക​യില്ല.

ജീവിതശൈലിയിൽ മാറ്റം​വ​രു​ത്തുക. ജീവി​ത​നി​ല​വാ​രം താഴേക്ക്‌ കൊണ്ടു​വ​രിക അത്ര എളുപ്പമല്ല; പക്ഷേ അത്‌ ഒരു ആവശ്യ​മാണ്‌. ഒരു ബൈബിൾ പഴമൊ​ഴി പറയു​ന്നത്‌ ഇങ്ങനെ​യാണ്‌: “വിവേ​ക​മു​ള്ളവൻ അനർത്ഥം കണ്ടു ഒളിച്ചു​കൊ​ള്ളു​ന്നു; അല്‌പ​ബു​ദ്ധി​ക​ളോ നേരെ ചെന്നു ചേത​പ്പെ​ടു​ന്നു.” (സദൃശ​വാ​ക്യ​ങ്ങൾ 22:3) സ്റ്റീഫൻ പറയുന്നു: “പാഴ്‌ചെ​ലവ്‌ ഒഴിവാ​ക്കാൻ സൗകര്യ​ങ്ങൾ കുറഞ്ഞ ഞങ്ങളുടെ ചെറിയ വീട്ടി​ലേക്ക്‌ മാറി​ത്താ​മ​സി​ക്കേ​ണ്ടി​യി​രു​ന്നു. മാത്രമല്ല, കുട്ടി​കളെ ചെലവു​കു​റഞ്ഞ അതേസ​മയം നല്ല നിലവാ​ര​മുള്ള സ്‌കൂ​ളിൽ ചേർക്കു​ക​യും വേണമാ​യി​രു​ന്നു.”

പുതിയ ജീവി​ത​രീ​തി വിജയ​ക​ര​മാ​യി മുന്നോ​ട്ടു​പോ​ക​ണ​മെ​ങ്കിൽ കുടും​ബാം​ഗ​ങ്ങൾക്കി​ട​യിൽ നല്ല ആശയവി​നി​മയം വേണം. ഒരു ധനകാര്യ സ്ഥാപന​ത്തിൽ ഒമ്പതു​വർഷം ഉണ്ടായി​രുന്ന ജോലി നഷ്ടപ്പെട്ട ഓസ്റ്റിൻ പറയുന്നു: “ഞാനും ഭാര്യ​യും ഒരുമി​ച്ചി​രുന്ന്‌ അത്യാ​വ​ശ്യ​മുള്ള സാധന​ങ്ങ​ളു​ടെ ലിസ്റ്റ്‌ തയ്യാറാ​ക്കു​മാ​യി​രു​ന്നു. വിലകൂ​ടിയ ഭക്ഷണസാ​ധ​ന​ങ്ങ​ളും ചെല​വേ​റിയ അവധി​ക്കാ​ല​യാ​ത്ര​ക​ളും ഞങ്ങൾ ഒഴിവാ​ക്ക​ണ​മാ​യി​രു​ന്നു; അനാവ​ശ്യ​മാ​യി വസ്‌ത്രങ്ങൾ വാങ്ങി​ക്കൂ​ട്ടുന്ന രീതി​യും മാറ്റേ​ണ്ടി​യി​രു​ന്നു. ഈ മാറ്റങ്ങ​ളോട്‌ കുടും​ബാം​ഗ​ങ്ങ​ളെ​ല്ലാം സഹകരി​ച്ചു.” കുട്ടി​കൾക്ക്‌ പക്ഷേ ഇതൊ​ന്നും ഉൾക്കൊ​ള്ളാ​നാ​യെന്നു വരില്ല; മാതാ​പി​താ​ക്കൾ വേണം അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സി​ലാ​ക്കാൻ.

പുതിയ ജോലി സ്വീക​രി​ക്കാൻ മനസ്സു​കാ​ണി​ക്കുക. ഓഫീസ്‌ ജോലി ചെയ്‌താണ്‌ ശീല​മെ​ങ്കിൽ ശാരീ​രിക അധ്വാ​ന​മുള്ള ജോലി ഏറ്റെടു​ക്കാൻ നിങ്ങൾക്ക്‌ വൈമ​ന​സ്യം തോന്നി​യേ​ക്കാം. “വലി​യൊ​രു സ്ഥാപന​ത്തിൽ ഉയർന്ന തസ്‌തി​ക​യിൽ ജോലി ചെയ്‌തി​രുന്ന എനിക്ക്‌ താണതരം ജോലി​കൾ സ്വീക​രി​ക്കാൻ മാനസി​ക​മാ​യി വലിയ ബുദ്ധി​മു​ട്ടാ​യി​രു​ന്നു,” ഓസ്റ്റിൻ പറയുന്നു. ഇതിൽ അതിശ​യി​ക്കാ​നൊ​ന്നു​മി​ല്ലെന്ന്‌ സദൃശ​വാ​ക്യ​ങ്ങൾ 29:25 വ്യക്തമാ​ക്കു​ന്നു. “മാനു​ഷ​ഭയം ഒരു കെണി ആകുന്നു” എന്നാണ്‌ അവിടെ പറയു​ന്നത്‌. അതായത്‌, മറ്റുള്ളവർ എന്തു വിചാ​രി​ക്കും എന്നു ചിന്തി​ച്ചു​കൊ​ണ്ടി​രു​ന്നാൽ അടുപ്പിൽ തീ പുകയില്ല എന്നു സാരം. ഇത്തരം നിഷേ​ധ​ചി​ന്ത​കളെ എങ്ങനെ മറിക​ട​ക്കാ​നാ​കും?

അതിന്‌ ആവശ്യം താഴ്‌മ​യാണ്‌. ഹോട്ട​ലി​ലെ ജോലി നഷ്ടപ്പെ​ട്ട​പ്പോൾ ഓബേദ്‌ പഴയൊ​രു സഹപ്ര​വർത്ത​ക​നോ​ടൊ​പ്പം കൂടി; അദ്ദേഹ​ത്തിന്‌ വാഹനങ്ങൾ നന്നാക്കുന്ന ഒരു കട സ്വന്തമാ​യു​ണ്ടാ​യി​രു​ന്നു. ജോലി​യു​ടെ ഭാഗമാ​യി വാഹന​ങ്ങ​ളു​ടെ പെയി​ന്റു​ക​ളും മറ്റു സാധന​ങ്ങ​ളും വാങ്ങാൻ പൊടി​നി​റഞ്ഞ നിരത്തി​ലൂ​ടെ ദീർഘ​ദൂ​രം നടക്കേ​ണ്ടി​യി​രു​ന്നു. ഓബേദ്‌ പറയുന്നു: “ഈ ജോലി​യിൽനി​ന്നു പുറത്തു​ക​ട​ക്കാൻ ഞാൻ ആഗ്രഹി​ച്ചെ​ങ്കി​ലും എല്ലാ വഴിക​ളും എന്റെ മുമ്പിൽ അടഞ്ഞി​രു​ന്നു. പഴയ ശമ്പളത്തി​ന്റെ നാലി​ലൊ​ന്നു​പോ​ലും കിട്ടി​യി​രു​ന്നി​ല്ലെ​ങ്കി​ലും ആ ജോലി​യിൽത്തന്നെ തുടരാൻ താഴ്‌മ എന്നെ സഹായി​ച്ചു. കുടും​ബ​കാ​ര്യ​ങ്ങ​ളൊ​ക്കെ നടത്താൻ അതു ധാരാ​ള​മാ​യി​രു​ന്നു.” ഈ ഒരു മനോ​ഭാ​വം നിങ്ങൾക്കു പ്രയോ​ജനം ചെയ്യു​മോ?

ഉള്ളതിൽ തൃപ്‌ത​രാ​യി​രി​ക്കുക. സാമ്പത്തി​ക​മാ​യി തകർന്ന ഒരു വ്യക്തിക്ക്‌ ഇത്‌ പ്രാ​യോ​ഗി​ക​മ​ല്ലെന്നു തോന്നി​യേ​ക്കാം. എന്നാൽ ഉള്ളതിൽ തൃപ്‌ത​രാ​യി​രി​ക്കുക എന്നാൽ എന്താ​ണെന്ന്‌ ഒന്നാം നൂറ്റാ​ണ്ടി​ലെ ഒരു മിഷന​റി​യാ​യി​രുന്ന പൗലോസ്‌ അപ്പൊ​സ്‌ത​ലന്‌ നന്നായി അറിയാ​മാ​യി​രു​ന്നു. അവൻ എഴുതി: “ഏതു സാഹച​ര്യ​ത്തി​ലും തൃപ്‌ത​നാ​യി​രി​ക്കാൻ ഞാൻ പഠിച്ചി​ട്ടുണ്ട്‌. ഇല്ലായ്‌മ​യിൽ കഴിയാ​നും സമൃദ്ധി​യിൽ കഴിയാ​നും എനിക്ക​റി​യാം.”—ഫിലി​പ്പി​യർ 4:11, 12.

നമ്മുടെ അവസ്ഥ ഒരുപക്ഷേ മെച്ച​പ്പെ​ട്ടേ​ക്കാം, പക്ഷേ സാഹച​ര്യ​ങ്ങൾ മാറി​മ​റി​യു​മ്പോൾ അത്‌ കൂടുതൽ മോശ​മാ​കാ​നും മതി. പൗലോ​സി​ന്റെ നിശ്വസ്‌ത വാക്കു​കൾക്ക്‌ ചെവി​കൊ​ടു​ക്കു​ന്നത്‌ നമുക്കു പ്രയോ​ജനം ചെയ്യും: “ഉള്ളതു​കൊ​ണ്ടു തൃപ്‌തി​പ്പെ​ടു​ന്ന​വന്‌ ദൈവ​ഭക്തി വലി​യൊ​രു ആദായം​തന്നെ. അതു​കൊണ്ട്‌ ഉണ്ണാനും ഉടുക്കാ​നും വകയു​ണ്ടെ​ങ്കിൽ നമുക്കു തൃപ്‌തി​പ്പെ​ടാം.” ഇവിടെ പൗലോസ്‌ അലസതയെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​യി​രു​ന്നില്ല; പകരം, ഭൗതിക ആവശ്യങ്ങൾ അതാതി​ന്റെ സ്ഥാനത്ത്‌ നിറു​ത്തണം എന്നു പറയു​ക​യാ​യി​രു​ന്നു.—1 തിമൊ​ഥെ​യൊസ്‌ 6:6, 8.

യഥാർഥ സന്തോ​ഷ​ത്തിന്‌

ആഗ്രഹി​ച്ച​തെ​ല്ലാം വാങ്ങി​ക്കൂ​ട്ടു​ന്ന​തിൽനി​ന്നോ ആഡംബ​ര​പൂർണ​മായ ജീവിതം നയിക്കു​ന്ന​തിൽനി​ന്നോ ലഭിക്കു​ന്നതല്ല യഥാർഥ സന്തോഷം. “വാങ്ങു​ന്ന​തി​നെ​ക്കാൾ സന്തോഷം കൊടു​ക്കു​ന്ന​തി​ല​ത്രേ” എന്നാണ്‌ യേശു പറഞ്ഞത്‌. മറ്റുള്ള​വരെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും നമുക്കു​ള്ള​തു​കൊണ്ട്‌ അവരെ സഹായി​ക്കു​ക​യും ചെയ്യു​ന്ന​താണ്‌ യഥാർഥ സന്തോ​ഷ​വും സംതൃ​പ്‌തി​യും കൈവ​രു​ത്തു​ന്നത്‌.—പ്രവൃ​ത്തി​കൾ 20:35.

നമ്മുടെ എല്ലാ ആവശ്യ​ങ്ങ​ളെ​യും കുറിച്ച്‌ വളരെ​യ​ധി​കം ചിന്തയു​ള്ള​വ​നാണ്‌ സ്രഷ്ടാ​വായ യഹോ​വ​യാം​ദൈവം. തന്റെ വചനമായ ബൈബി​ളി​ലൂ​ടെ പ്രാ​യോ​ഗി​ക​മായ പല നിർദേ​ശ​ങ്ങ​ളും അവൻ നൽകി​യി​ട്ടുണ്ട്‌. ജീവിതം മെച്ച​പ്പെ​ടു​ത്തു​ന്ന​തി​നും അനാവശ്യ ഉത്‌ക​ണ്‌ഠകൾ ഒഴിവാ​ക്കു​ന്ന​തി​നും ആ നിർദേ​ശങ്ങൾ അനേകരെ സഹായി​ച്ചി​രി​ക്കു​ന്നു. അതിനർഥം ഒരു സുപ്ര​ഭാ​ത​ത്തിൽ ഒരാളു​ടെ സാമ്പത്തിക പ്രശ്‌ന​ങ്ങ​ളെ​ല്ലാം അവസാ​നി​ക്കും എന്നല്ല. എന്നിരു​ന്നാ​ലും “ഒന്നാമത്‌ രാജ്യ​വും (ദൈവ​ത്തി​ന്റെ) നീതി​യും അന്വേ​ഷി​ക്കു”ന്നവരുടെ അനുദിന ആവശ്യങ്ങൾ നിറ​വേ​റ്റ​പ്പെ​ടും എന്ന്‌ യേശു ഉറപ്പു​നൽകി.—മത്തായി 6:33. (w12-E 06/01)