വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മക്കളെ പഠിപ്പിക്കാൻ

ആദ്യം അവൻ ദുശ്ശാ​ഠ്യം കാണിച്ചു, പിന്നെ അനുസ​രി​ച്ചു

ആദ്യം അവൻ ദുശ്ശാ​ഠ്യം കാണിച്ചു, പിന്നെ അനുസ​രി​ച്ചു

നിങ്ങൾ എപ്പോ​ഴെ​ങ്കി​ലും ശാഠ്യം പിടിച്ച്‌ അനുസ​രി​ക്കാ​തി​രു​ന്നി​ട്ടു​ണ്ടോ? a ഒരു ടിവി പരിപാ​ടി കാണരു​തെന്ന്‌ അച്ഛനോ അമ്മയോ നിങ്ങ​ളോ​ടു പറഞ്ഞി​രു​ന്നു. പക്ഷേ നിങ്ങൾ അത്‌ അനുസ​രി​ച്ചില്ല. എന്നാൽ അതു തെറ്റാ​യി​പ്പോ​യെന്ന്‌ പിന്നീടു നിങ്ങൾക്കു തോന്നി. ഇതു​പോ​ലെ ദുശ്ശാ​ഠ്യം കാണിച്ച ഒരു വ്യക്തി​യെ​ക്കു​റിച്ച്‌ ബൈബിൾ പറയു​ന്നുണ്ട്‌. അയാളു​ടെ പേര്‌ നയമാൻ എന്നാണ്‌. ദുശ്ശാ​ഠ്യം കാണി​ക്കാൻ പാടി​ല്ലെന്ന്‌ പിന്നീട്‌ അവനു മനസ്സി​ലാ​യി. എങ്ങനെ? നമുക്കു നോക്കാം.

3,000 വർഷങ്ങൾക്കു മുമ്പാണ്‌ നാം ജീവി​ക്കു​ന്ന​തെന്ന്‌ വിചാ​രി​ക്കുക. നയമാൻ സിറിയൻ പട്ടാള​ത്തി​ലെ വലി​യൊ​രു ഉദ്യോ​ഗ​സ്ഥ​നാണ്‌. അവൻ പറയു​ന്ന​തെ​ല്ലാം പട്ടാള​ക്കാർ അനുസ​രി​ക്കു​ന്നു. പക്ഷേ അവന്‌ ഭയങ്കര​മായ ഒരു രോഗ​മുണ്ട്‌; കുഷ്‌ഠം എന്നു വിളി​ക്കുന്ന ത്വക്കി​ലു​ണ്ടാ​കുന്ന ഒരുതരം രോഗം. ഇതു കാരണം അവൻ വളരെ വിരൂ​പ​നാണ്‌. മാത്രമല്ല വല്ലാത്ത വേദന ഉണ്ടാക്കുന്ന ഒരു അസുഖ​വു​മാണ്‌ ഇത്‌.

നയമാന്റെ ഭാര്യ​യു​ടെ അടുക്കൽ ഇസ്രാ​യേ​ലിൽനി​ന്നുള്ള ഒരു ചെറിയ പെൺകു​ട്ടി ജോലി ചെയ്യു​ന്നുണ്ട്‌. തന്റെ രാജ്യ​ത്തുള്ള ഏലീശാ എന്ന മനുഷ്യൻ നയമാന്റെ അസുഖം മാറ്റു​മെന്ന്‌ ഒരു ദിവസം അവൾ യജമാ​ന​ത്തി​യോ​ടു പറയുന്നു. ഇത്‌ അറിഞ്ഞ നയമാന്‌ ഉടൻ ഏലീശാ​യെ കാണണ​മെ​ന്നാ​യി. അനവധി സമ്മാന​ങ്ങ​ളു​മാ​യി അവൻ പടയാ​ളി​ക​ളോ​ടൊ​പ്പം ഇസ്രാ​യേ​ലി​ലേക്കു യാത്ര​യാ​യി. ആദ്യം അവൻ ഇസ്രാ​യേൽ രാജാ​വി​നെ ചെന്നു​കണ്ട്‌ താൻ വന്നിരി​ക്കു​ന്നത്‌ എന്തിനാ​ണെന്ന്‌ രാജാ​വി​നെ അറിയി​ക്കു​ന്നു.

ഏലീശാ ഇതേക്കു​റിച്ച്‌ കേട്ടു; നയമാനെ തന്റെ അടുക്കൽ അയയ്‌ക്കാൻ പറഞ്ഞു​കൊണ്ട്‌ അവൻ രാജാ​വിന്‌ ഒരു സന്ദേശം അയയ്‌ക്കു​ന്നു. വീട്ടി​ലെ​ത്തിയ നയമാ​നോട്‌ യോർദാൻ നദിയിൽ ഏഴു​പ്രാ​വ​ശ്യം കുളി​ക്കാൻ ഒരു ദൂത​നെ​ക്കൊണ്ട്‌ ഏലീശാ പറയി​ക്കു​ന്നു. ഇങ്ങനെ ചെയ്‌താൽ നയമാന്റെ അസുഖം ഭേദമാ​കു​മെ​ന്നാണ്‌ ഏലീശാ പറയു​ന്നത്‌. ഇതു കേട്ട​പ്പോൾ നയമാന്‌ എന്തു തോന്നി​യി​ട്ടു​ണ്ടാ​കും?

അവനു വല്ലാതെ ദേഷ്യം വന്നു. ദൈവ​ത്തി​ന്റെ പ്രവാ​ചകൻ പറഞ്ഞത്‌ അനുസ​രി​ക്കാൻ അവൻ കൂട്ടാ​ക്കി​യില്ല. ‘നാട്ടിൽ നല്ല നദികൾ വേറെ​യുണ്ട്‌’ എന്ന്‌ പടയാ​ളി​ക​ളോട്‌ പറഞ്ഞിട്ട്‌ അവൻ തിരി​ച്ചു​പോ​കാൻ ഒരുങ്ങി. പക്ഷേ അവന്റെ പടയാ​ളി​കൾ എന്താണ്‌ പറഞ്ഞ​തെന്ന്‌ അറിയാ​മോ? ‘പ്രയാ​സ​മുള്ള ഒരു കാര്യ​മാണ്‌ പ്രവാ​ചകൻ പറഞ്ഞി​രു​ന്ന​തെ​ങ്കിൽ അങ്ങ്‌ അത്‌ ചെയ്യു​മാ​യി​രു​ന്നി​ല്ലേ? എങ്കിൽപ്പി​ന്നെ ഈ നിസ്സാര കാര്യം ഒന്ന്‌ അനുസ​രി​ച്ചു​കൂ​ടെ?’

പടയാ​ളി​കൾ പറഞ്ഞത്‌ നയമാൻ അനുസ​രി​ക്കു​ന്നു. ആറുതവണ അദ്ദേഹം നദിയിൽ മുങ്ങി. ഏഴാമത്തെ പ്രാവ​ശ്യം വെള്ളത്തിൽനി​ന്നു പൊങ്ങി​വ​ന്ന​പ്പോൾ അവൻ അത്ഭുത​പ്പെ​ട്ടു​പോ​യി—അവന്റെ രോഗം ഭേദമാ​യി​രി​ക്കു​ന്നു! ഉടൻതന്നെ നന്ദി പറയാൻ അവൻ ഏലീശാ​യു​ടെ വീട്ടി​ലേക്കു തിരിച്ചു; അവി​ടെ​നിന്ന്‌ ഏതാണ്ട്‌ 48 കിലോ​മീ​റ്റർ അകലെ​യാണ്‌ ഏലീശാ​യു​ടെ വീട്‌. അവൻ ഏലീശാ​യ്‌ക്ക്‌ വിലപി​ടി​പ്പുള്ള സമ്മാനങ്ങൾ കൊടു​ക്കു​ന്നു; പ്രവാ​ചകൻ പക്ഷേ അതൊ​ന്നും സ്വീക​രി​ക്കു​ന്നില്ല.

എന്നാൽ നയമാൻ ഏലീശാ​യോട്‌ മറ്റൊരു കാര്യം ആവശ്യ​പ്പെ​ടു​ന്നു. അത്‌ എന്താ​ണെന്ന്‌ അറിയാ​മോ?— ‘രണ്ടു കോവർക്ക​ഴു​ത​യ്‌ക്കു ചുമക്കാ​വു​ന്ന​ത്ര​യും മണ്ണ്‌ അടിയനു വീട്ടി​ലേക്കു തന്നയയ്‌ക്കേ​ണമേ.’ അവൻ എന്തിനാണ്‌ അത്‌ ചോദി​ച്ച​തെന്ന്‌ അറിയാ​മോ? ദൈവ​ജ​ന​ത്തി​ന്റെ ദേശമായ ഇസ്രാ​യേ​ലിൽനി​ന്നു കൊണ്ടു​വന്ന മണ്ണിൽ ദൈവ​ത്തി​നു യാഗം അർപ്പി​ക്കു​ന്ന​തി​നു​വേണ്ടി. മേലാൽ യഹോ​വയെ അല്ലാതെ മറ്റൊരു ദൈവ​ത്തെ​യും താൻ ആരാധി​ക്കി​ല്ലെന്ന്‌ നയമാൻ ശപഥം ചെയ്യുന്നു! അങ്ങനെ, അവന്റെ ദുശ്ശാ​ഠ്യം മാറി, സത്യ​ദൈ​വത്തെ അനുസ​രി​ക്കാൻ അവൻ തയ്യാറാ​കു​ന്നു.

നിങ്ങൾക്ക്‌ എങ്ങനെ നയമാ​നെ​പ്പോ​ലെ ആകാനാ​കും? എപ്പോ​ഴെ​ങ്കി​ലും നയമാ​നെ​പ്പോ​ലെ ശാഠ്യം കാണി​ച്ചി​ട്ടു​ണ്ടെ​ങ്കിൽ നിങ്ങൾക്ക്‌ മാറ്റം വരുത്താ​നാ​കും. മറ്റുള്ള​വ​രു​ടെ ബുദ്ധി​യു​പ​ദേശം സ്വീക​രി​ക്കുക; മേലാൽ ദുശ്ശാ​ഠ്യം കാണി​ക്കാ​തി​രി​ക്കുക. (w12-E 06/01)

നിങ്ങളു​ടെ ബൈബി​ളിൽനി​ന്നു വായിക്കുക

a നിങ്ങൾ കുട്ടിക്കു വായി​ച്ചു​കൊ​ടു​ക്കു​ക​യാ​ണെ​ങ്കിൽ ചോദ്യ​ചി​ഹ്ന​ത്തി​നു ശേഷം നെടുവര വരുന്നി​ടത്തു നിറുത്തി അഭി​പ്രാ​യം പറയാൻ കുട്ടിയെ പ്രോ​ത്സാ​ഹി​പ്പി​ക്കുക.