വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ ചോദ്യങ്ങളും ഉത്തരങ്ങളും

ബൈബിൾ ചോദ്യങ്ങളും ഉത്തരങ്ങളും

ദൈവത്തിന്റെ പേര്‌ എന്താണ്‌?

നമ്മുടെ കുടുംബാംഗങ്ങൾക്കെല്ലാം പേരുണ്ട്‌. എന്തിന്‌, വളർത്തുമൃഗങ്ങൾക്കുപോലും. ആ സ്ഥിതിക്ക്‌ ദൈവത്തിനും ഒരു പേര്‌ ഉണ്ടായിരിക്കേണ്ടതല്ലേ? ദൈവത്തിന്‌ പല സ്ഥാനപ്പേരുകളും ബൈബിൾ നൽകുന്നുണ്ട്‌. സർവശക്തനായ ദൈവം, പരമാധികാരിയാംകർത്താവ്‌, സ്രഷ്ടാവ്‌ എന്നിങ്ങനെയൊക്കെ. പക്ഷേ അവന്‌ വ്യക്തിപരമായ ഒരു പേരും ഉണ്ട്‌.യെശയ്യാവു 42:8 വായിക്കുക.

പല ബൈബിൾ പരിഭാഷകളിലും സങ്കീർത്തനം 83:18-ൽ ദൈവത്തിന്റെ പേര്‌ കാണാം. ഉദാഹരണത്തിന്‌, സത്യവേദപുസ്‌തകത്തിൽ ഇങ്ങനെ വായിക്കുന്നു: “അങ്ങനെ അവർ യഹോവ എന്നു നാമമുള്ള നീ മാത്രം സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ എന്നു അറിയും.”

നാം ദൈവത്തിന്റെ പേര്‌ ഉപയോഗിക്കേണ്ടത്‌ എന്തുകൊണ്ട്‌?

നാം ദൈവത്തിന്റെ വ്യക്തിപരമായ പേര്‌ ഉപയോഗിക്കാൻ അവൻ ആഗ്രഹിക്കുന്നു. ഉറ്റസുഹൃത്തുക്കളോട്‌ സംസാരിക്കുമ്പോൾ നാം അവരുടെ പേര്‌ ഉപയോഗിക്കാറില്ലേ? ദൈവത്തിന്റെ കാര്യത്തിലും അത്‌ അങ്ങനെതന്നെ ആയിരിക്കേണ്ടതല്ലേ? ദൈവത്തിന്റെ പേര്‌ ഉപയോഗിക്കാൻ യേശുക്രിസ്‌തുവും നമ്മെ പ്രോത്സാഹിപ്പിക്കുന്നു.മത്തായി 6:9; യോഹന്നാൻ 17:26 വായിക്കുക.

പക്ഷേ ദൈവത്തിന്റെ സുഹൃത്തായിരിക്കണമെങ്കിൽ അവന്റെ പേര്‌ അറിഞ്ഞതുകൊണ്ടു മാത്രമായില്ല, അവനെക്കുറിച്ച്‌ നാം കൂടുതൽ പഠിക്കേണ്ടതുണ്ട്‌. ഉദാഹരണത്തിന്‌, ദൈവം എങ്ങനെയുള്ളവനാണ്‌? ദൈവത്തോട്‌ അടുത്തുചെല്ലുക സാധ്യമാണോ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ബൈബിൾ നൽകുന്നു. (w13-E 01/01)