വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മുഖ്യ​ലേ​ഖനം | ദൈവത്തെ വെറുക്കാൻ ഇടയാക്കുന്ന നുണകൾ

സത്യം നിങ്ങളെ സ്വത​ന്ത്ര​രാ​ക്കും

സത്യം നിങ്ങളെ സ്വത​ന്ത്ര​രാ​ക്കും

ഒരു ദിവസം യരുശ​ലേ​മിൽവെച്ച്‌ തന്റെ പിതാ​വായ യഹോ​വ​യെ​ക്കു​റിച്ച്‌ സംസാ​രി​ക്കുന്ന സമയത്ത്‌ യേശു അന്നുണ്ടാ​യി​രുന്ന മതനേ​താ​ക്ക​ന്മാ​രു​ടെ തെറ്റുകൾ തുറന്നു​കാ​ട്ടി. (യോഹ​ന്നാൻ 8:12-30) ദൈവ​ത്തെ​ക്കു​റിച്ച്‌ ഇന്ന്‌ ആളുകൾ പൊതു​വെ വിശ്വ​സി​ക്കുന്ന കാര്യങ്ങൾ ശരിയാ​ണോ തെറ്റാ​ണോ എന്ന്‌ പരി​ശോ​ധി​ക്കാൻ യേശു അന്ന്‌ പറഞ്ഞ കാര്യങ്ങൾ നമ്മളെ സഹായി​ക്കും. യേശു പറഞ്ഞു: “നിങ്ങൾ എപ്പോ​ഴും എന്റെ വചനത്തിൽ നിലനിൽക്കു​ന്നെ​ങ്കിൽ നിങ്ങൾ ശരിക്കും എന്റെ ശിഷ്യ​ന്മാ​രാണ്‌. നിങ്ങൾ സത്യം അറിയു​ക​യും സത്യം നിങ്ങളെ സ്വത​ന്ത്ര​രാ​ക്കു​ക​യും ചെയ്യും.”—യോഹ​ന്നാൻ 8:31, 32.

“എപ്പോ​ഴും എന്റെ വചനത്തിൽ നിലനിൽക്കുക.” മതപര​മായ പഠിപ്പി​ക്ക​ലു​കൾ “സത്യം“ ആണോ എന്നു പരി​ശോ​ധി​ക്കേ​ണ്ടത്‌ എന്തിന്റെ അടിസ്ഥാ​ന​ത്തി​ലാ​ണെന്ന്‌ യേശു ഇവിടെ പറഞ്ഞു​ത​രു​ക​യാ​യി​രു​ന്നു. ദൈവ​ത്തെ​ക്കു​റിച്ച്‌ ഒരു കാര്യം കേൾക്കു​മ്പോൾ ഇങ്ങനെ ചിന്തി​ക്കുക: ‘ഇത്‌ യേശു​വി​ന്റെ വാക്കു​ക​ളു​മാ​യും ബൈബി​ളി​ലെ മറ്റ്‌ വാക്യ​ങ്ങ​ളു​മാ​യും ചേരു​ന്നു​ണ്ടോ?’ അപ്പോ​സ്‌ത​ല​നായ പൗലോ​സി​ന്റെ വാക്കുകൾ കേൾക്കു​ക​യും “കേട്ട കാര്യങ്ങൾ അങ്ങനെ​ത​ന്നെ​യാ​ണോ എന്ന്‌ ഉറപ്പാ​ക്കാൻ ദിവസ​വും ശ്രദ്ധ​യോ​ടെ തിരു​വെ​ഴു​ത്തു​കൾ പരി​ശോ​ധി​ക്കു​ക​യും” ചെയ്‌ത​വ​രെ​പ്പോ​ലെ​യാ​കണം നമ്മളും.—പ്രവൃ​ത്തി​കൾ 17:11.

ഈ പരമ്പര​യു​ടെ ആദ്യ ലേഖന​ത്തിൽ കണ്ട മാർക്കോ​യും റോസ​യും റെയ്‌മ​ണ്ടും അവരുടെ വിശ്വാ​സങ്ങൾ ശ്രദ്ധാ​പൂർവം പരി​ശോ​ധി​ക്കാൻ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ കൂടെ ബൈബിൾ പഠിച്ചു. ഇപ്പോൾ അവർക്ക്‌ എന്താണ്‌ തോന്നു​ന്നത്‌?

മാർക്കോ: “ഞാനും ഭാര്യ​യും ചോദിച്ച എല്ലാ ചോദ്യ​ങ്ങൾക്കും അവർ ബൈബി​ളിൽനിന്ന്‌ ഉത്തരം തന്നു. ഞങ്ങൾ യഹോ​വയെ സ്‌നേ​ഹി​ക്കാൻ തുടങ്ങി. ഞങ്ങളുടെ വിവാ​ഹ​ജീ​വി​ത​വും കൂടുതൽ സന്തോഷം നിറഞ്ഞ​താ​യി.”

റോസ: “മനുഷ്യ​ന്റെ ചിന്തകൾവെച്ച്‌ ദൈവം ആരാ​ണെന്ന്‌ വിശദീ​ക​രി​ക്കുന്ന ഒരു പുസ്‌തകം, അത്രമാ​ത്രം ആയിരു​ന്നു ബൈബി​ളി​നെ​ക്കു​റിച്ച്‌ എനിക്ക്‌ ആദ്യം ഉണ്ടായി​രുന്ന ധാരണ. എന്നാൽ പതു​ക്കെ​പ്പ​തു​ക്കെ എന്റെ ചോദ്യ​ങ്ങൾക്കുള്ള ഉത്തരം ബൈബി​ളിൽനിന്ന്‌ എനിക്ക്‌ കിട്ടി. എനിക്ക്‌ ആശ്രയി​ക്കാൻ കഴിയുന്ന ശരിക്കു​മുള്ള ഒരു വ്യക്തി​യാണ്‌ യഹോവ എന്ന്‌ എനിക്ക്‌ ഇപ്പോൾ അറിയാം.”

റെയ്‌മണ്ട്‌: “ദൈവത്തെ മനസ്സി​ലാ​ക്കാൻ എന്നെ സഹായി​ക്കണേ എന്ന്‌ ഞാൻ ദൈവ​ത്തോട്‌ പ്രാർഥി​ച്ചു. അധികം താമസി​യാ​തെ ഞാനും ഭർത്താ​വും ബൈബിൾ പഠിക്കാൻ തുടങ്ങി. അങ്ങനെ അവസാനം ഞങ്ങൾ യഹോ​വ​യെ​ക്കു​റി​ച്ചുള്ള സത്യം കണ്ടെത്തി. ദൈവം ശരിക്കും ആരാ​ണെന്ന്‌ മനസ്സി​ലാ​യ​പ്പോൾ ഞങ്ങൾക്ക്‌ സന്തോഷം അടക്കാ​നാ​യില്ല.”

ദൈവ​ത്തെ​ക്കു​റി​ച്ചുള്ള നുണകൾ വെളി​ച്ച​ത്തു​കൊ​ണ്ടു​വ​രുന്ന ഒരു പുസ്‌തകം മാത്രമല്ല ബൈബിൾ. ദൈവ​ത്തി​ന്റെ നല്ലനല്ല ഗുണങ്ങ​ളെ​ക്കു​റി​ച്ചുള്ള സത്യവും അതിലുണ്ട്‌. ബൈബിൾ ദൈവ​ത്തി​ന്റെ വചനമാണ്‌. “ദൈവം നമുക്ക്‌ കനിഞ്ഞു​ത​ന്നി​രി​ക്കുന്ന കാര്യങ്ങൾ മനസ്സി​ലാ​ക്കാൻ” അതു നമ്മളെ സഹായി​ക്കും. (1 കൊരി​ന്ത്യർ 2:12) ദൈവം ആരാണ്‌? ദൈവ​ത്തി​ന്റെ ഉദ്ദേശ്യം എന്താണ്‌? നമ്മുടെ ഭാവി എന്താണ്‌? ഈ ചോദ്യ​ങ്ങൾക്കുള്ള ഉത്തരം അറിയാൻ നിങ്ങൾക്കും ആഗ്രഹ​മി​ല്ലേ? അതു വായിച്ച്‌ മനസ്സി​ലാ​ക്കാൻ www.pr418.com എന്ന വെബ്‌​സൈ​റ്റി​ലെ “ബൈബിൾപഠിപ്പിക്കലുകൾ > ബൈബിൾചോ​ദ്യ​ങ്ങൾക്കുള്ള ഉത്തരങ്ങൾ” എന്നതിനു കീഴിൽ നോക്കുക. ഇനി, ബൈബിൾ പഠിക്കാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ ആ വെബ്‌​സൈ​റ്റിൽത്തന്നെ അപേക്ഷ പൂരി​പ്പി​ക്കാ​വു​ന്ന​താണ്‌. അല്ലെങ്കിൽ, യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാ​ളോട്‌ നേരിട്ട്‌ ആവശ്യ​പ്പെ​ടാം. അങ്ങനെ ചെയ്യു​ന്നെ​ങ്കിൽ ഒരു കാര്യം ഉറപ്പാണ്‌, ദൈവത്തെ സ്‌നേ​ഹി​ക്കാൻ നിങ്ങൾ വിചാ​രി​ച്ച​തി​നെ​ക്കാ​ളൊ​ക്കെ എത്ര എളുപ്പ​മാ​ണെന്ന്‌ നിങ്ങൾ മനസ്സി​ലാ​ക്കും.