വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 മുഖ്യലേഖനം | നമുക്ക് ദൈവത്തെ ആവശ്യമുണ്ടോ?

എന്തുകൊണ്ട് ഇങ്ങനെയൊരു ചോദ്യം?

എന്തുകൊണ്ട് ഇങ്ങനെയൊരു ചോദ്യം?

“ദൈവത്തിന്‍റെ ആവശ്യമില്ലെന്നു ദശലക്ഷങ്ങൾ ചിന്തിക്കുന്നു, നിങ്ങളോ?” ഇങ്ങനെയായിരുന്നു ഒരു നിരീശ്വരവാദസംഘടന പുറത്തിറക്കിയ പരസ്യവാചകം. ദൈവത്തിന്‍റെ യാതൊരു ആവശ്യവുമില്ലെന്നാണ്‌ അവർക്കു തോന്നുന്നത്‌.

ഇനിദൈവത്തിൽ വിശ്വസിക്കുന്നെന്ന് അവകാപ്പെടുന്ന അനേകരാകട്ടെ, ദൈവം അസ്‌തിത്വത്തിലില്ലെന്നു തോന്നിപ്പിക്കുന്ന വിധത്തിലാണ്‌ തീരുമാനങ്ങൾ എടുക്കുന്നത്‌. ഒരു കത്തോലിക്കാ ആർച്ച്ബിഷപ്പായ സാൽവാറ്റോർഫിസിക്കെല്ല തന്‍റെ സഭാംഗങ്ങളെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “നമ്മെ നിരീക്ഷിച്ചാൽ നാം ക്രിസ്‌ത്യാനികളാണെന്ന് ആരും പറയാൻ സാധ്യതയില്ല. കാരണം അവിശ്വാസികളുടേതുപോലെയാണ്‌ നമ്മുടെ ജീവിതരീതി.”

ദൈവത്തെക്കുറിച്ചു ചിന്തിക്കാൻപോലും സമയമില്ലാത്തത്ര തിരക്കിലാണ്‌ വേറെ ചിലർ. തങ്ങളുടെ ജീവിതത്തിൽ അർഥവത്തായ സ്വാധീനം ചെലുത്താനാകാത്ത വിധം വിദൂരസ്ഥനോ സമീപിക്കാൻ കഴിയാത്തവനോ ആയി അവർ ദൈവത്തെ കാണുന്നു. അവർ ആകെ ദൈവത്തിലേക്കു തിരിയുന്നത്‌ എന്തെങ്കിലും ആവശ്യമുള്ളപ്പോഴോ പ്രശ്‌നങ്ങളിൽ അകപ്പെടുമ്പോഴോ മാത്രമാണ്‌. തങ്ങളുടെ ചൊൽപ്പടിക്കു നിൽക്കുന്ന ഒരു വേലക്കാനെപ്പോലെയാണ്‌ അവർക്കു ദൈവം.

മറ്റു ചിലർ, മതപരമായ പഠിപ്പിക്കലുകളിൽ യാതൊരു പ്രായോഗികമൂല്യവും കാണാത്തതിനാൽ തങ്ങളുടെ സഭ പഠിപ്പിക്കുന്നത്‌ പ്രാവർത്തികമാക്കുന്നില്ല. ഒരു ഉദാരണം നോക്കുക. വിവാഹത്തിനു മുമ്പ് സ്‌ത്രീയും പുരുഷനും ഒരുമിച്ചു ജീവിക്കുന്നതിൽ തെറ്റില്ല എന്ന് ജർമനിയിലെ കത്തോലിക്കരിൽ 76 ശതമാനം പേർ വിശ്വസിക്കുന്നു—പള്ളിളിൽ പഠിപ്പിക്കുന്നതിനും ബൈബിൾ പറയുന്നതിനും നേർവിപരീതം. (1 കൊരിന്ത്യർ 6:18; എബ്രായർ 13:4) എന്നാൽ തങ്ങളുടെ മതപഠിപ്പിക്കലും ജീവിതരീതിയും തമ്മിൽ അന്തരമുണ്ടെന്നു തിരിച്ചറിയുന്നത്‌ കത്തോലിക്കർ മാത്രമല്ല. വ്യത്യസ്‌ത മതവിഭാഗങ്ങളിലെ നേതാക്കന്മാർ തങ്ങളുടെ അനുയായികൾ നിരീശ്വരവാദിളെപ്പോലെയാണു പെരുമാറുന്നതെന്നു വിലപിക്കുന്നു.

മേൽപ്പറഞ്ഞ കാര്യങ്ങൾ ന്യായമായും പിൻവരുന്ന ചോദ്യത്തിലേക്കു വിരൽചൂണ്ടുന്നു: നമുക്ക് വാസ്‌തവത്തിൽ ദൈവത്തെ ആവശ്യമുണ്ടോ? ഈ വിവാദവിഷയം പുതിയ ഒന്നല്ല. ഇതിനെക്കുറിച്ചുള്ള ആദ്യപരാമർശം ബൈബിളിന്‍റെ പ്രാരംഭതാളുകളിൽ നമുക്കു കാണാനാകും. ഈ ചോദ്യത്തിന്‍റെ ഉത്തരം കണ്ടെത്തുന്നതിനായി ബൈബിൾപുസ്‌തകമായ ഉല്‌പത്തിയിൽ രേഖപ്പെടുത്തിയിരിക്കുന്ന ഏതാനും വിവാവിഷയങ്ങൾ നമുക്കു പരിചിന്തിക്കാം. (w13-E 12/01)