വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മഹിമാധനനാം രാ​ജാ​വായ ക്രി​സ്‌തുവി​നെ വാഴ്‌ത്തു​വിൻ!

മഹിമാധനനാം രാ​ജാ​വായ ക്രി​സ്‌തുവി​നെ വാഴ്‌ത്തു​വിൻ!

“പ്രതാ​പ​ത്തോടെ വിജ​യത്തി​ലേക്കു മു​ന്നേ​റുക.”—സങ്കീ. 45:4, പി.ഒ.സി.

1, 2. നാൽപ്പത്ത​ഞ്ചാം സങ്കീർത്ത​നത്തിൽ പറ​ഞ്ഞിരി​ക്കുന്ന കാ​ര്യങ്ങ​ളിൽ നമുക്ക് താത്‌പര്യ​മു​ള്ളത്‌ എന്തു​കൊ​ണ്ട്?

മഹിമാധനനായ ഒരു രാജാവ്‌ സത്യവും നീ​തി​യും നട​പ്പിലാ​ക്കാൻ അശ്വാ​രൂ​ഢനാ​യിജൈത്ര​യാത്ര നടത്തുന്നു. ശ​ത്രു​ക്കളെ കീഴ​ടക്കാ​നായി അവൻ മു​ന്നേറു​കയാ​ണ്‌. അന്തി​മവി​ജയം നേ​ടിയ​ശേഷം മനോ​ഹരി​യായ ഒരു വധു​വി​നെ അവൻ വിവാഹം കഴി​ക്കു​ന്നു. തല​മു​റകൾ ചി​രകാ​ലം രാ​ജാവി​നെ അനുസ്‌മരി​ക്കു​കയും വാഴ്‌ത്തു​കയും ചെയ്യുന്നു. ചു​രുക്ക​ത്തിൽ ഇതാണ്‌ 45-‍ാ‍ം സങ്കീർത്തനത്തിന്‍റെ ഇതിവൃത്തം.

2 മംഗ​ളകര​മായി പര്യ​വസാ​നി​ക്കുന്ന കേ​വല​മൊരു കഥയല്ല 45-‍ാ‍ം സങ്കീർത്തനം. അതിൽ അര​ങ്ങേ​റുന്ന സംഭവങ്ങൾ നമ്മെ സംബ​ന്ധിച്ചി​ട​ത്തോളം തികച്ചും അർഥ​പൂർണമാ​ണ്‌; നമ്മുടെ ഇ​പ്പോ​ഴത്തെ ജീവി​ത​ത്തെയും ഭാ​വി​യെയും അവ ബാ​ധിക്കു​ന്നു. അതു​കൊ​ണ്ട്, തികഞ്ഞ ശ്ര​ദ്ധയോ​ടെ നമുക്ക് ഈ സങ്കീർത്തനം പരി​ചിന്തി​ക്കാം.

“എന്‍റെ ഹൃദയം ശു​ഭവച​നത്താൽ കവി​യു​ന്നു”

3, 4. (എ) നമുക്ക് താത്‌പര്യ​മുള്ള ‘ശു​ഭവ​ചനം’ എന്താണ്‌, നമ്മുടെ ഹൃദയത്തിൽ അത്‌ എന്ത് പ്രഭാവം ചെ​ലുത്തു​ന്നു? (ബി) നമ്മുടെ ഗീതം ഏതു വി​ധത്തി​ലാണ്‌ ‘രാജാവി​നെക്കു​റിച്ചു​ള്ളതായി​രിക്കു​ന്നത്‌,’ നമ്മുടെ നാവ്‌ എഴു​ത്തു​കോൽപോ​ലെയാ​യി​രിക്കു​ന്നത്‌ എങ്ങനെ?

3 സങ്കീർത്തനം 45:1 വായിക്കുക. സങ്കീർത്തനക്കാരന്‍റെ ഹൃദയത്തെ സ്‌പർശി​ക്കുന്ന​തും അതു നിറഞ്ഞു‘കവിയാൻ’ ഇടയാ​ക്കു​ന്നതു​മായ ‘ശു​ഭവ​ചനം’ ഒരു രാജാ​വി​നെക്കു​റി​ച്ചുള്ള​താണ്‌. ‘കവിയുക’ എന്ന് പരി​ഭാഷ​പ്പെടു​ത്തി​യിരി​ക്കുന്ന എബ്രായ ക്രി​യയു​ടെ അർഥം “നുര​ഞ്ഞു​പൊ​ന്തുക,” “തി​ളയ്‌ക്കുക” എന്നൊ​ക്കെയാ​യി​രുന്നു. സങ്കീർത്തനക്കാരന്‍റെ ഹൃദയം ഉത്സാഹഭ​രിത​മാകു​ന്നതി​നും അവന്‍റെ നാവ്‌ “സമർത്ഥ​നായ  ലേഖകന്‍റെ എഴു​ത്തു​കോൽ”പോ​ലെയാ​കുന്നതി​നും ഈ ‘ശു​ഭവ​ചനം’ ഇടയാക്കി.

4 ഇന്ന് നമ്മെ സം​ബന്ധി​ച്ചോ? നമ്മുടെ ഹൃദയത്തെ സ്‌പർശി​ക്കുന്ന ശുഭ​വചന​മാണ്‌ മിശി​ഹൈക​രാജ്യ​ത്തെ​ക്കുറി​ച്ചുള്ള സുവാർത്ത. രാ​ജ്യസ​ന്ദേശം 1914-ൽ ഒരു സവിശേഷ അർഥത്തിൽ ‘ശു​ഭവ​ചനം’ ആയി​ത്തീർന്നു. അന്നുവരെ പ്ര​സ്‌തുത സന്ദേശം, വരാ​നി​രുന്ന ഒരു രാജ്യ​ത്തെക്കു​റിച്ചു​ള്ളതാ​യി​രുന്നു. എന്നാൽ ഇന്ന് അത്‌ സ്വർഗ​ത്തിൽ വാഴ്‌ച ആരം​ഭിച്ചി​രി​ക്കുന്ന ഒരു യഥാർഥ ഭരണ​കൂട​ത്തെക്കു​റി​ച്ചുള്ള​താണ്‌. “രാജ്യത്തിന്‍റെ ഈ സു​വി​ശേഷം” ആണ്‌ നാം “സകല ജന​തകൾക്കും ഒരു സാക്ഷ്യ​ത്തി​നായി ഭൂ​ലോക​ത്തി​ലെങ്ങും പ്രസംഗി”ക്കുന്നത്‌. (മത്താ. 24:14) ഈ രാജ്യ​സ​ന്ദേശ​ത്താൽ നമ്മുടെ ഹൃദയം നിറഞ്ഞു“കവിയു”ന്നില്ലേ? ഉത്സാ​ഹ​ത്തോടെ നാം അത്‌ ഘോ​ഷിക്കു​ന്നു​ണ്ടോ? സങ്കീർത്തനക്കാരന്‍റേതുപോലെ നമ്മുടെ സ്‌തു​തി​ഗീത​വും യേശു​ക്രി​സ്‌തു​വെന്ന സ്വർഗീയ “രാ​ജാവി​ന്നു വേണ്ടി” അവനെ വാഴ്‌ത്തി​ക്കൊ​ണ്ടുള്ള​താണ്‌; മിശിഹൈകരാജ്യത്തിന്‍റെ സിം​ഹാ​സനസ്ഥ​നായ രാ​ജാവാ​ണ്‌ അവൻ എന്ന് നാം ഘോ​ഷി​ക്കുന്നു. അവന്‍റെ ഭരണാ​ധി​പത്യ​ത്തിനു കീ​ഴ്‌പെടാൻ നാം സക​ലരെ​യും, ഭരണ​കർത്താ​ക്ക​ളെയും പ്ര​ജക​ളെയും, ആഹ്വാനം ചെയ്യുന്നു. (സങ്കീ. 2:1, 2, 4-12) പ്രസം​ഗ​വേല​യിൽ നാംദൈവവ​ചനം നിർലോ​ഭം ഉപയോ​ഗി​ക്കുന്ന​തു​കൊണ്ട് നമ്മുടെ നാവും “സമർത്ഥ​നായ ലേഖകന്‍റെ എഴു​ത്തു​കോൽ”പോ​ലെ​യാ​ണെന്ന് പറ​യാനാ​കും.

രാജാവായ യേശു​ക്രി​സ്‌തുവി​നെ​ക്കുറി​ച്ചുള്ള സുവാർത്ത നാം സന്തോ​ഷപൂർവം പ്രസംഗിക്കുന്നു

“ലാവണ്യം നിന്‍റെ അധ​രങ്ങളി​ന്മേൽ പകർന്നി​രിക്കു​ന്നു”

5. (എ) ഏതൊക്കെ വിധ​ങ്ങളി​ലാണ്‌ യേശു “അതി​സു​ന്ദരൻ” ആയി​രു​ന്നത്‌? (ബി) ‘ലാവണ്യം രാജാവിന്‍റെ അധ​രങ്ങളി​ന്മേൽ പകർന്നി​രുന്നു’ എന്ന് പറയാ​നാ​കു​ന്നത്‌ എന്തു​കൊ​ണ്ട്, അവന്‍റെ മാതൃക നമുക്ക് എങ്ങനെ അടുത്ത്‌ പിൻപറ്റാ​നാ​കും?

5 സങ്കീർത്തനം 45:2 വായിക്കുക. യേശുവിന്‍റെ ആകാരം സം​ബന്ധി​ച്ച് തിരു​വെ​ഴുത്തു​കൾ വളരെ കുറച്ചേ പറ​യുന്നു​ള്ളൂ. “അതി​സു​ന്ദരൻ” എന്ന പ്രാവച​നിക​പ്രസ്‌താവന സൂചിപ്പി​ക്കുന്ന​തു​പോലെ പൂർണമനു​ഷ്യ​നെന്ന നിലയിൽ അവൻ സുമു​ഖനാ​യി​രുന്നു എന്നതിൽ സം​ശയ​മില്ല. എന്നി​രുന്നാ​ലും, യഥാർഥ​ത്തിൽ യേ​ശുവി​നെ “അതി​സു​ന്ദരൻ” ആക്കിയത്‌ അവന്‍റെ അച​ഞ്ചല​മായ നിർമല​തയും യഹോ​വ​യോ​ടുള്ള അവന്‍റെ വിശ്വ​സ്‌തത​യും ആണ്‌. കൂടാതെ, അവൻ രാ​ജ്യസ​ന്ദേശം പ്രസം​ഗി​ച്ച​പ്പോൾ “ലാവ​ണ്യ​വാക്കു​കൾ” ഉപ​യോ​ഗിച്ച് ഹൃദ്യമായി സം​സാരി​ച്ചു. (ലൂക്കോ. 4:22; യോഹ. 7:46) ആളു​കളു​ടെ ഹൃദയത്തെ സ്‌പർശി​ക്കുന്ന വിധത്തിൽ വാക്കുകൾ ഉപയോ​ഗി​ച്ചു​കൊണ്ട് പ്രസം​ഗ​വേല​യിൽ അവന്‍റെ മാതൃക പകർത്താൻ നാം വ്യക്തി​പര​മായി ശ്രമി​ക്കാ​റു​ണ്ടോ?—കൊലോ. 4:6.

6. ദൈവം യേ​ശുവി​നെ “എന്നേക്കും അനു​ഗ്രഹി​ച്ചി​രിക്കു”ന്നത്‌ എങ്ങനെ?

6 യേശുവിന്‍റെ സമ്പൂർണ​ഭക്തി നിമിത്തം, യഹോവ അവന്‍റെ ഭൗമി​കശു​ശ്രൂ​ഷയെ അനു​ഗ്രഹി​ക്കു​കയും അവന്‍റെ ബലി​മരണ​ത്തിനു ശേഷം അവന്‌ പ്ര​തി​ഫലം നൽകുക​യും ചെയ്‌തു. അപ്പൊ​സ്‌തല​നായ പൗ​ലോ​സ്‌ എഴുതി: “മനു​ഷ്യ​രൂപ​ത്തിൽ ആയി​രി​ക്കെ അവൻ (യേശു) തന്നെത്തന്നെ താഴ്‌ത്തി മര​ണത്തോ​ളം, ദണ്ഡന​സ്‌തം​ഭത്തി​ലെ മരണ​ത്തോ​ളം​തന്നെ അനു​സരണ​മുള്ള​വനാ​യിത്തീർന്നു. അതു​കൊ​ണ്ട്ദൈവ​വും അവനെ മു​മ്പത്തെ​ക്കാൾ ഉന്നതമായ സ്ഥാ​ന​ത്തേക്ക് ഉയർത്തി അവന്‌ മറ്റെല്ലാ നാ​മങ്ങൾക്കും മേലായ ഒരു നാമം കനിഞ്ഞു നൽകി; യേശുവിന്‍റെ നാ​മത്തി​ങ്കൽ സ്വർഗത്തി​ലും ഭൂ​മിയി​ലും ഭൂമിക്കു കീ​ഴിലു​മുള്ള സകല​രു​ടെയും മുഴങ്കാൽ ഒക്കെയും മട​ങ്ങുക​യും എല്ലാ നാവും യേശു​ക്രിസ്‌തു കർത്താവ്‌ ആകു​ന്നു​വെന്ന് പി​താ​വായ ദൈവത്തിന്‍റെ മഹത്ത്വ​ത്തി​നായി ഏറ്റു​പറ​യുക​യും ചെ​യ്യേണ്ടതി​നു​തന്നെ.” (ഫിലി. 2:8-11) യേ​ശുവി​നെ അമർത്യ​ജീ​വനി​ലേക്ക് ഉയിർപ്പി​ച്ചു​കൊണ്ട് യഹോവ അവനെ “എന്നേക്കും അനു​ഗ്രഹി​ച്ചിരി​ക്കുന്നു.”—റോമ. 6:9.

“കൂ​ട്ടുകാ​രിൽ പരമായി” രാ​ജാവി​നെ ഉന്നതനാക്കിയിരിക്കുന്നു

7. ഏതു വിധ​ങ്ങളി​ലാണ്‌ യേ​ശുവി​നെ ദൈവം “കൂ​ട്ടുകാ​രിൽ പരമായി” അഭി​ഷേകം ചെ​യ്‌തത്‌?

7 സങ്കീർത്തനം 45: 7 വായിക്കുക. നീതി​യോ​ടുള്ള യേശുവിന്‍റെ ആഴമായ സ്‌നേഹ​വും തന്‍റെ പി​താവി​നെ അപ്രീ​തി​പ്പെടു​ത്തുന്ന കാര്യ​ങ്ങ​ളോ​ടുള്ള വെ​റു​പ്പും നിമിത്തം യഹോവ അവനെ മിശിഹൈകരാജ്യത്തിന്‍റെ രാ​ജാവാ​യി അഭി​ഷേകം ചെയ്‌തു. “കൂ​ട്ടുകാ​രിൽ പരമായി,” അതായത്‌ ദാവീദിന്‍റെ വം​ശത്തി​ലുള്ള യഹൂദാ​രാ​ജാക്ക​ന്മാ​രെക്കാൾ അധി​കമാ​യി, യേ​ശുവി​നെ “ആനന്ദ​തൈ​ലം​കൊണ്ട്” അഭി​ഷേകം ചെയ്‌തി​രിക്കു​ന്നു. അത്‌ എങ്ങ​നെയാ​ണ്‌? ഒരു സംഗതി, യഹോവ നേരിട്ട് അഭി​ഷേകം ചെയ്‌ത വ്യ​ക്തിയാ​ണ്‌  യേശു. മാത്രമല്ല, അവനെ അഭി​ഷേകം ചെ​യ്‌തത്‌ രാ​ജാ​വും മഹാപു​രോ​ഹി​തനും ആയി​ട്ടാ​ണ്‌. (സങ്കീ. 2:2; എബ്രാ. 5:5, 6) കൂടാതെ, യേ​ശുവി​നെ അഭി​ഷേകം ചെ​യ്‌തത്‌ അഭിഷേ​കതൈ​ലം​കൊണ്ടല്ല, മറിച്ച് പരിശു​ദ്ധാ​ത്മാവി​നാ​ലാണ്‌. അതി​ലു​പരി, അവന്‍റെ രാജത്വം സ്വർഗീയ​മാണ്‌, ഭൗ​മി​കമല്ല.

8. ‘​ദൈവമാ​ണ്‌ യേശുവിന്‍റെ സിം​ഹാ​സനം’ എന്ന് പറയാ​നാ​കു​ന്നത്‌ എങ്ങനെ, അവന്‍റെ രാജത്വം നീതി​യു​ള്ളതാ​യിരി​ക്കു​മെന്ന് നമുക്ക് ഉറപ്പുള്ള​വരാ​യിരി​ക്കാ​നാകു​ന്നത്‌ എന്തു​കൊ​ണ്ട്?

8 സങ്കീർത്തനം 45:6 (NW) വായിക്കുക. * യഹോവ 1914-ൽ, മി​ശി​ഹൈക രാജാ​വെ​ന്നനി​ലയിൽ തന്‍റെ പുത്രനെ സ്വർഗ​ത്തിൽ അവ​രോ​ധിച്ചു. അവന്‍റെ “രാജത്വത്തിന്‍റെ ചെങ്കോൽ നീ​തി​യുള്ള ചെ​ങ്കോ​ലാകു​ന്നു.” തന്നി​മി​ത്തം അവന്‍റെ വാ​ഴ്‌ച​യിൽ നീ​തി​യും ന്യാ​യ​വും പു​ലരു​മെന്ന് നമുക്ക് ഉറപ്പു​ണ്ടായി​രി​ക്കാനാ​കും. ‘ദൈവം അവന്‍റെ സിം​ഹാ​സനം ആയി​രിക്കു​ന്നതി​നാൽ’ അവന്‍റെ അധി​കാര​ത്തിന്‌ പൂർണ​മായ നിയ​മസാ​ധുത​യുണ്ട്. അതായത്‌ അവന്‍റെ രാജത്വത്തിന്‍റെ ആധാ​രശി​ലതന്നെ യ​ഹോവ​യാണ്‌. മാ​ത്രവു​മല്ല, യേശുവിന്‍റെ സിം​ഹാ​സനം “എന്നും എന്നേക്കും” നി​ലനിൽക്കും. ദൈ​വനി​യുക്ത​നും പ്രഭാ​വശാ​ലിയു​മായ ഒരു രാജാവിന്‍റെ കീഴിൽ യ​ഹോ​വയെ സേവി​ക്കു​ന്നതിൽ നിങ്ങൾക്ക് അഭി​മാ​നം തോ​ന്നു​ന്നില്ലേ?

രാജാവ്‌ ‘തന്‍റെ വാൾ അരെക്കു കെട്ടുന്നു’

9, 10. (എ) എന്നാണ്‌ ക്രി​സ്‌തു തന്‍റെ വാൾ അരയ്‌ക്കു കെ​ട്ടി​യത്‌, പെ​ട്ടെന്നു​തന്നെ അവൻ അത്‌ ഉപ​യോഗി​ച്ചത്‌ എങ്ങ​നെയാ​ണ്‌? (ബി) ക്രിസ്‌തു ഭാ​വി​യിൽ തന്‍റെ വാൾ എങ്ങനെ ഉപ​യോഗി​ക്കും?

9 സങ്കീർത്തനം 45:3 വായിക്കുക. ‘വാൾ അരെക്കു കെ​ട്ടാ​നുള്ള’ നിർദേശം യഹോവ തന്‍റെ രാ​ജാവി​ന്‌ നൽകുന്നു. ആ കല്‌പന​യിലൂ​ടെ, ദൈവത്തിന്‍റെ പരമാ​ധി​കാ​രത്തെ എതിർക്കുന്ന ഏവർക്കു​മെതി​രെ യുദ്ധം ചെ​യ്യാ​നും അവന്‍റെ ന്യാ​യവി​ധികൾ നട​പ്പാക്കാ​നും യഹോവ യേ​ശുവി​നെ അധികാ​ര​പ്പെടു​ത്തുക​യാണ്‌. (സങ്കീ. 110:2) ക്രി​സ്‌തു അജയ്യനായ ഒരു രാജയോ​ദ്ധാവാ​യതി​നാൽ, “വീര​നായു​ള്ളോ​വേ” എന്ന് അവനെ അഭി​സം​ബോധന ചെയ്‌തി​രിക്കു​ന്നു. 1914-ലാണ്‌ അവൻ തന്‍റെ വാൾ അരയ്‌ക്കു​കെട്ടി​യത്‌; ഉടൻതന്നെ സാ​ത്താ​നെയും ഭൂ​തങ്ങ​ളെയും സ്വർഗത്തിൽനി​ന്ന് ഭൗമ​പരി​സര​ത്തേക്ക് തള്ളി​യിട്ടു​കൊ​ണ്ട് അവൻ അവ​രു​ടെമേൽ വിജയം വരിച്ചു.—വെളി. 12:7-9.

10 രാജാവിന്‍റെ ജൈ​ത്രയാ​ത്ര​യുടെ കേ​വല​മൊരു നാന്ദി​കു​റിക്കൽ മാ​ത്രമാ​യിരു​ന്നു അത്‌. അവൻ തന്‍റെ “സമ്പൂർണ​ജയം നേടാ”നി​രിക്കു​ന്നതേ ഉള്ളൂ. (വെളി. 6:2) സാത്താന്‍റെ ഭൗമിക​വ്യവസ്ഥി​തി​യുടെ സകല ഘടക​ങ്ങളി​ന്മേ​ലും യ​ഹോവ​യുടെ ന്യാ​യത്തീർപ്പു​കൾ നടപ്പി​ലാ​ക്കേണ്ട​തുണ്ട്; സാ​ത്താ​നെയും ഭൂ​തങ്ങ​ളെയും നിഷ്‌ക്രിയരാ​ക്കു​കയും വേണം. വ്യാജമത ലോക​സാ​മ്രാജ്യ​മായ മഹ​തി​യാം ബാ​ബി​ലോൺ ആണ്‌ ആദ്യം നശി​പ്പി​ക്കപ്പെ​ടുക. ഈ ദുഷ്ട“വേശ്യ”യെ നശി​പ്പി​ക്കാൻ രാഷ്‌ട്രീയ​ഭരണാ​ധി​കാരി​കളെ ഉപ​യോഗി​ക്കുക എന്നത്‌ യ​ഹോവ​യുടെ ഉ​ദ്ദേശ്യ​മാണ്‌. (വെളി. 17:16, 17) അ​തേത്തു​ടർന്ന്, രണ​വീര​നായ രാജാവ്‌ സാത്താന്‍റെ രാഷ്‌ട്രീ​യവ്യ​വസ്ഥി​തിയെ ഉന്മൂലനം ചെയ്യാൻ നടപടി സ്വീ​കരി​ക്കും. “അഗാധത്തിന്‍റെ ദൂതൻ” എന്നു വിളി​ച്ചി​രി​ക്കുന്ന ക്രി​സ്‌തു, സാ​ത്താ​നെയും അവന്‍റെ ഭൂ​തങ്ങ​ളെയും അഗാ​ധ​ത്തിൽ തള്ളി​യിട്ടു​കൊ​ണ്ട് സമ്പൂർണ​ജയം നേടും. (വെളി. 9:1, 11; 20:1-3) ഉദ്വേ​ഗ​ജനക​മായ ഈ സംഭ​വങ്ങ​ളെക്കു​റിച്ച് 45-‍ാ‍ം സങ്കീർത്തനം പ്രവചി​ച്ചി​രിക്കു​ന്നത്‌ എങ്ങ​നെ​യെന്നു നമുക്കു നോക്കാം.

‘സത്യം പാലി​ക്കേണ്ടതി​ന്ന്’ രാജാവ്‌ പോരാടുന്നു

11. ‘സത്യം പാലി​ക്കേ​ണ്ടതി​നായി’ ക്രി​സ്‌തു പട​യോ​ട്ടം നട​ത്തു​ന്നത്‌ എങ്ങനെ?

11 സങ്കീർത്തനം 45:4 വായിക്കുക. ദേശങ്ങൾ വെട്ടി​പ്പി​ടി​ച്ചും ജനങ്ങളെ കീ​ഴടക്കി​യും കൊണ്ട് അധി​നി​വേശം നടത്തു​ന്നതി​നുവേ​ണ്ടിയല്ല രണ​ശൂര​നായ ഈ രാജാവ്‌ പട പൊ​രുതു​ന്നത്‌. ഉദാ​ത്തല​ക്ഷ്യങ്ങ​ളുള്ള നീതി​നി​ഷ്‌ഠ​മായ ഒരു യു​ദ്ധമാ​ണ്‌ അത്‌. “സത്യവും സൌ​മ്യ​തയും നീ​തി​യും പാ​ലി​ക്കേണ്ടതി”ന്നായാണ്‌ അവൻ പട​യോ​ട്ടം നട​ത്തു​ന്നത്‌. സംസ്ഥാ​പി​ക്കപ്പെ​ടേണ്ട ഏറ്റവും വലിയ സത്യം യ​ഹോവ​യുടെ സാർവത്രി​കപ​രമാ​ധികാ​രത്തെ സംബ​ന്ധിച്ചു​ള്ളതാ​ണ്‌. യഹോ​വയ്‌ക്കെ​തിരെ മത്സരി​ക്കു​കവഴി അവന്‍റെ ഭരി​ക്കാ​നുള്ള അവ​കാ​ശത്തെ സാത്താൻ വെല്ലു​വി​ളിച്ചു. അന്നു​മു​തൽ, മനു​ഷ്യ​രും ഭൂ​തങ്ങ​ളും ഈ അടി​സ്ഥാന​സത്യം അംഗീ​കരി​ക്കാൻ കൂട്ടാ​ക്കി​യി​ട്ടില്ല. എന്നാൽ, യ​ഹോവ​യുടെ പരമാ​ധി​കാ​രത്തെ സം​ബന്ധി​ച്ചുള്ള സത്യം എന്നെ​ന്നേ​ക്കുമാ​യി സംസ്ഥാ​പിക്കു​ന്നതി​നു​വേണ്ടി അശ്വാ​രൂ​ഢനായ അവന്‍റെ അഭി​ഷിക്ത​രാജാ​വ്‌ മു​ന്നോ​ട്ട് കു​തിക്കാ​നുള്ള സമയം സമാഗത​മായി​രി​ക്കുക​യാണ്‌.

12. താഴ്‌മ പാലി​ക്കപ്പെ​ടുന്നു​വെന്ന് ഉറപ്പു​വരു​ത്താ​നായി ഏതു​വിധ​ത്തിലാ​ണ്‌ രാജാവ്‌ പട​യോ​ട്ടം നട​ത്തു​ന്നത്‌?

12 ‘സൗമ്യത (താഴ്‌മ, NW) പാലി​ക്ക​പ്പെടു​ന്നു’  എന്ന് ഉറപ്പുവ​രുത്തു​കകൂ​ടി​യാണ്‌ രാജാവിന്‍റെ പടയോട്ടത്തിന്‍റെ മറ്റൊരു ലക്ഷ്യം. ദൈവത്തിന്‍റെ ഏകജാ​തപു​ത്ര​നെന്ന നിലയിൽ തന്‍റെ പിതാവിന്‍റെ പരമാ​ധികാ​ര​ത്തോട്‌ വിശ്വ​സ്‌തമായ കീ​ഴ്‌പെടൽ പ്രക​ടമാ​ക്കി​ക്കൊണ്ട് യേശു താ​ഴ്‌മ​യുടെ ഒരു മികച്ച മാതൃക പ്രദാനം ചെയ്‌തി​രിക്കു​ന്നു. (യെശ. 50:4, 5; യോഹ. 5:19) രാജാവിന്‍റെ എല്ലാ വിശ്വ​സ്‌ത​പ്രജ​കളും അവന്‍റെ മാതൃക പിൻപറ്റി​ക്കൊ​ണ്ട് സകല കാര്യ​ങ്ങളി​ലും യ​ഹോവ​യുടെ പരമാ​ധി​കാര​ത്തിന്‌ താഴ്‌മ​യോടെ കീഴ്‌പെ​ട്ടിരി​ക്കേണ്ട ആവ​ശ്യമു​ണ്ട്. അങ്ങനെ ചെ​യ്യുന്ന​വരെ മാത്രമേ ദൈവം വാ​ഗ്‌ദാ​നം ചെയ്‌തി​രി​ക്കുന്ന പുതിയ ലോ​ക​ത്തിൽ ജീ​വി​ക്കാൻ അനു​വദി​ക്കുക​യുള്ളൂ.—സെഖ. 14:16, 17.

13. ‘നീതി പാലി​ക്കേ​ണ്ടതി​നായി’ ക്രി​സ്‌തു മു​ന്നേറു​ന്നത്‌ എങ്ങനെ?

13 ‘നീതി പാലി​ക്കേ​ണ്ടതി​നും’കൂ​ടിയാ​ണ്‌ രാജാവിന്‍റെജൈത്ര​യാത്ര. രാജാവ്‌ ഉയർത്തിപ്പി​ടി​ക്കുന്ന നീതി ദൈവി​കനീ​തി​യാണ്‌. അതായത്‌, ശരിയും തെറ്റും സംബന്ധിച്ച യ​ഹോവ​യുടെ നി​ലവാ​രങ്ങൾ. (റോമ. 3:21; ആവ. 32:4) യേശു​ക്രിസ്‌തു എന്ന രാജാ​വി​നെക്കു​റിച്ച് യെ​ശയ്യാ​വ്‌ ഇങ്ങനെ പ്ര​വചി​ച്ചു: “ഒരു രാജാവു നീ​തി​യോടെ വാഴും.” (യെശ. 32:1) ‘നീതി വസിക്കുന്ന പുതിയ ആകാ​ശ​വും പുതിയ ഭൂ​മി​യും’ ആനയി​ച്ചു​കൊ​ണ്ട് യേശുവിന്‍റെ ഭരണം ദിവ്യ​വാ​ഗ്‌ദാ​നങ്ങൾ നി​റവേ​റ്റും. (2 പത്രോ. 3:13) ആ പുതിയ ലോ​കത്തി​ലെ ഓരോ നി​വാസി​യും യ​ഹോവ​യുടെ നി​ലവാ​രങ്ങൾ അടുത്തു പിൻപ​റ്റേണ്ടത്‌ ആവശ്യ​മാ​യിരി​ക്കും.—യെശ. 11:1-5.

രാജാവ്‌ ‘ഭീതി വി​തയ്‌ക്കുന്നു’

14. ക്രിസ്‌തുവിന്‍റെ വലങ്കൈ ‘ഭീതി വിത​യ്‌ക്കു​ന്നത്‌’ എങ്ങനെ? (ലേഖ​നാരം​ഭത്തി​ലെ ചിത്രം കാണുക.)

14 സവാരി ചെയ്യുന്ന രാജാവ്‌ അരയ്‌ക്ക് വാൾ കെട്ടി​യി​ട്ടുണ്ട്. (സങ്കീ. 45:3) എന്നാൽ അവൻ തന്‍റെ വല​ങ്കൈ​കൊണ്ട് വാൾ എടുത്ത്‌ പ്ര​യോഗി​ക്കാ​നുള്ള സമയം അടു​ത്തുവ​രുക​യാണ്‌. സങ്കീർത്തന​ക്കാരൻ ഇങ്ങനെ പ്ര​വചി​ക്കുന്നു: “നിന്‍റെ വല​ത്തു​കയ്യ് ഭീതി വി​തയ്‌ക്കട്ടെ!” (സങ്കീ. 45:4, പി.ഒ.സി.) അർമ്മ​ഗെ​ദ്ദോ​നിൽ യ​ഹോവ​യുടെ ന്യാ​യവി​ധികൾ നടപ്പി​ലാ​ക്കി​ക്കൊണ്ട് മു​ന്നേറു​മ്പോൾ യേശു​ക്രിസ്‌തു തന്‍റെ ശ​ത്രുക്ക​ളുടെ മധ്യേ ‘ഭീതി വി​തയ്‌ക്കും.’ സാത്താന്‍റെ വ്യ​വസ്ഥി​തിയെ നിർമൂലമാ​ക്കുന്ന​തിന്‌ അവൻ എന്തു മാർഗമാ​ണ്‌ അവ​ലംബി​ക്കാൻ പോ​കുന്ന​തെന്ന് നമു​ക്കറി​യില്ല. എന്നി​രുന്നാ​ലും രാജാവിന്‍റെ ഭര​ണത്തി​ന്‌ കീ​ഴടങ്ങാ​നുള്ള ദിവ്യ​മുന്ന​റിയി​പ്പിന്‌ ചെവി​കൊടു​ത്തിട്ടി​ല്ലാത്ത ഭൂ​മിയി​ലെ നിവാ​സി​കളു​ടെ ഹൃദയങ്ങളിൽ ആ നടപടി കൊ​ടും​ഭീതി വി​തയ്‌ക്കും. (സങ്കീർത്തനം 2:11, 12 വായിക്കുക.) “ആകാ​ശത്തി​ലെ ശക്തികൾ ഉലയു​ന്നതു​കൊ​ണ്ട് ഭൂ​ലോക​ത്തിന്‌ എന്തു ഭവിക്കാൻ പോ​കു​ന്നു എന്ന ഭീ​തി​യും ആശങ്കയും നിമിത്തം മനുഷ്യർ ചേ​തന​യറ്റു നിൽക്കും” എന്ന് അന്ത്യ​ത്തെക്കു​റി​ച്ചുള്ള തന്‍റെ പ്ര​വചന​ത്തിൽ യേശു പറഞ്ഞു. അവൻ ഇങ്ങനെ തുടർന്നു: “അപ്പോൾ മനു​ഷ്യപു​ത്രൻ ശക്തി​യോ​ടും വലിയ മഹത്ത്വ​ത്തോ​ടും​കൂടെ മേഘത്തിൽ വരുന്നത്‌ അവർ കാണും.”—ലൂക്കോ. 21:26, 27.

15, 16. യുദ്ധത്തിൽ ക്രി​സ്‌തുവി​നെ അനു​ഗമി​ക്കുന്ന ‘​സൈന്യ​ത്തിൽ’ ആരെല്ലാം ഉൾപ്പെ​ടും?

15 ന്യാ​യവി​ധി നടപ്പി​ലാ​ക്കാനാ​യി രാജാവ്‌ “ശക്തി​യോ​ടും വലിയ മഹത്ത്വ​ത്തോ​ടും​കൂടെ” എഴുന്ന​ള്ളുന്ന​തി​നെക്കു​റിച്ച് വെ​ളിപാ​ട്‌ പു​സ്‌തകം ഇങ്ങനെ വർണിക്കു​ന്നു: “പിന്നെ ഞാൻ നോ​ക്കിയ​പ്പോൾ സ്വർഗം തുറ​ന്നിരി​ക്കു​ന്നതു കണ്ടു. അതാ, ഒരു വെ​ള്ളക്കു​തിര! കുതിര​പ്പുറ​ത്തിരി​ക്കു​ന്നവന്‌ വിശ്വ​സ്‌തനും സത്യ​വാ​നും എന്നു പേര്‌. അവൻ നീ​തി​യോടെ വിധി​ക്കു​കയും പോ​രാ​ടുക​യും ചെയ്യുന്നു. സ്വർഗത്തി​ലെ സൈന്യം ശുദ്ധവും ശു​ഭ്രവു​മായ വി​ശേഷവ​സ്‌ത്രങ്ങൾ ധരിച്ച് വെള്ള​ക്കുതി​രപ്പു​റത്തു കയറി അവനെ അനു​ഗമി​ച്ചിരു​ന്നു. ജനതകളെ വെട്ടാൻ മൂർച്ച​യേറിയ നീണ്ട വാൾ അവന്‍റെ വാ​യിൽനിന്നു പുറ​പ്പെ​ട്ടിരു​ന്നു; അവൻ ഇരുമ്പു​കോൽകൊണ്ട് അവരെ മേ​യ്‌ക്കും. സർവശക്ത​നായ ദൈവത്തിന്‍റെ മഹാക്രോധത്തിന്‍റെ മു​ന്തിരി​ച്ചക്ക് അവൻ മെ​തിക്കു​ന്നു.”—വെളി. 19:11, 14, 15.

16 യുദ്ധം ചെ​യ്യാനാ​യി ക്രി​സ്‌തുവി​നു പിന്നിൽ അണി​നി​രക്കുന്ന സ്വർഗീയ‘​സൈന്യ​ത്തിൽ’ അവന്‍റെ സഹ​യോദ്ധാ​ക്കളാ​യി ആരെല്ലാം ഉണ്ടാ​യിരി​ക്കും? സ്വർഗ​ത്തിൽ നിന്ന് സാ​ത്താ​നെയും അവന്‍റെ ഭൂ​തങ്ങ​ളെയും നി​ഷ്‌കാ​സനം ചെ​യ്യാനാ​യി യേശു ആദ്യവട്ടം തന്‍റെ വാൾ ഏന്തി​യ​പ്പോൾ അവ​നോ​ടൊപ്പം ‘ദൂതന്മാർ’ ഉണ്ടാ​യി​രുന്നു. (വെളി. 12:7-9) അതു​കൊ​ണ്ട്, അർമ്മഗെ​ദ്ദോൻ യുദ്ധത്തിൽ അടരാ​ടാ​നായി ക്രിസ്‌തുവിന്‍റെസൈന്യ​ത്തിൽ വിശു​ദ്ധ​ദൂത​ന്മാർ ഉണ്ടാ​യിരി​ക്കു​മെന്ന് ന്യാ​യമാ​യും നിഗമനം ചെയ്യാ​വു​ന്നതാ​ണ്‌. അവ​രെക്കൂ​ടാതെ അവന്‍റെസൈന്യ​ത്തിൽ മറ്റാ​രെങ്കി​ലും ഉണ്ടാ​യിരി​ക്കു​മോ? തന്‍റെ അഭിഷി​ക്തസഹോ​ദര​ങ്ങൾക്ക് യേശു ഈ വാ​ഗ്‌ദാ​നം നൽകി: “ജയി​ക്കു​കയും അവസാ​ന​ത്തോളം എന്‍റെ വഴികൾ പിൻപറ്റു​കയും ചെ​യ്യുന്ന​വന്‌ എന്‍റെ പിതാവ്‌ എനിക്കു തന്ന​തു​പോലെ ഞാൻ ജനത​കളു​ടെ​മേൽ അധി​കാ​രം നൽകും. അവൻ ഇരുമ്പു​കോൽകൊണ്ട് ജനതകളെ മേ​യ്‌ക്കും; മൺപാ​ത്ര​ങ്ങൾപോലെ അവർ നുറു​ങ്ങി​പ്പോ​കും.”  (വെളി. 2:26, 27) അതു​കൊ​ണ്ട് ക്രിസ്‌തുവിന്‍റെ അഭിഷി​ക്തസഹോ​ദര​ങ്ങളും അവന്‍റെ സ്വർഗീ​യ​സൈന്യ​ത്തിൽ ഉൾപ്പെ​ടും. അ​പ്പോ​ഴേക്കും അവർക്കെ​ല്ലാം സ്വർഗീയ​പ്രതി​ഫലം ലഭി​ച്ചുകഴി​ഞ്ഞിരി​ക്കും. ജനതകളെ ഇരുമ്പു​കോൽകൊണ്ട് മേ​യ്‌ക്കവേ, അവൻ ‘ഭീതി വിത​യ്‌ക്കു​മ്പോൾ’ അഭിഷി​ക്തസ​ഹഭര​ണാധി​പന്മാ​രും അവ​നോ​ടൊപ്പം ഉണ്ടാ​യിരി​ക്കും.

രാജാവ്‌ ജയി​ച്ച​ടക്കൽ പൂർത്തിയാക്കുന്നു

17. (എ) ക്രി​സ്‌തു എഴു​ന്ന​ള്ളുന്ന വെ​ള്ളക്കു​തിര എന്തിനെ പ്രതി​നി​ധാനം ചെയ്യുന്നു? (ബി) വാളും വില്ലും എന്തിനെ അർഥമാ​ക്കുന്നു?

17 സങ്കീർത്തനം 45:5 വായിക്കുക. രാജാവ്‌ ഒരു വെള്ള​ക്കുതി​രപ്പുറ​ത്താണ്‌ എഴു​ന്നള്ളു​ന്നത്‌. യ​ഹോവ​യുടെ വീ​ക്ഷണ​ത്തിൽ ശുദ്ധവും നീതി​യു​ക്തവു​മായ യു​ദ്ധത്തെ​യാണ്‌ അത്‌ പ്രതി​നി​ധാനം ചെ​യ്യു​ന്നത്‌. (വെളി. 6:2; 19:11) വാൾ കൂടാതെ ഒരു വില്ലും അവന്‍റെ പക്കലുണ്ട്. നാം ഇങ്ങനെ വാ​യിക്കു​ന്നു: “അനന്തരം ഞാൻ നോ​ക്കിയ​പ്പോൾ അതാ, ഒരു വെ​ള്ളക്കു​തിര! കുതിരപ്പുറത്തിരിക്കുന്നവന്‍റെ കൈയിൽ ഒരു വില്ല് ഉണ്ടാ​യി​രുന്നു. അവന്‌ ഒരു കിരീടം ലഭിച്ചു. സമ്പൂർണ​ജയം നേ​ടാനാ​യി അവൻ തന്‍റെജൈത്ര​യാത്ര ആരം​ഭി​ച്ചു.” ശ​ത്രുക്ക​ളുടെ മേൽ ന്യാ​യവി​ധി നട​പ്പിലാ​ക്കാൻ ക്രി​സ്‌തു സ്വീ​കരി​ക്കുന്ന ഉപാ​ധിക​ളെയാ​ണ്‌ വാളും വില്ലും ചി​ത്രീക​രിക്കു​ന്നത്‌.

ഭൂമി വൃത്തിയാക്കാൻ ആകാ​ശത്തി​ലെ പക്ഷികൾ ക്ഷണി​ക്ക​പ്പെടും (18-‍ാ‍ം ഖണ്ഡിക കാണുക)

18. ക്രിസ്‌തുവിന്‍റെ ‘അസ്‌ത്രങ്ങൾ’ എ​ത്രത്തോ​ളം മൂർച്ചയു​ള്ളതാ​യിരി​ക്കും?

18 കാവ്യ​ഭാ​ഷയിൽ സങ്കീർത്തന​ക്കാരൻ ഇങ്ങനെ പ്ര​വചി​ക്കുന്നു: “നിന്‍റെ അസ്‌ത്രങ്ങൾ മൂർച്ച​യുള്ള​വയാ​കുന്നു; ജാതികൾ നിന്‍റെ കീഴിൽ വീഴുന്നു; രാജാവിന്‍റെ ശ​ത്രുക്ക​ളുടെ നെഞ്ചത്തു അവ ത​റെക്കു​ന്നു.” സംഹാരം ഭൂവിസ്‌തൃതമായിരിക്കും. യി​രെമ്യാ​വ്‌ ഇങ്ങനെ മുൻകൂട്ടി​പ്പറ​യുന്നു: “അന്നാളിൽ യ​ഹോവ​യുടെ നി​ഹത​ന്മാർ ഭൂ​മിയു​ടെ ഒരറ്റം മുതൽ മറ്റെ അറ്റം വരെ വീണു​കി​ടക്കും.” (യിരെ. 25:33) മറ്റൊരു സമാ​ന്തര​പ്രവ​ചനം ഇങ്ങ​നെ​യും പറയുന്നു: ‘ഒരു ദൂതൻ സൂ​ര്യ​നിൽ നിൽക്കു​ന്നതു ഞാൻ കണ്ടു. അവൻ ആകാ​ശമ​ധ്യേ പറക്കുന്ന സകല പക്ഷി​കളോ​ടും ഉച്ചത്തിൽ വിളിച്ചു പറഞ്ഞത്‌: “ദൈവത്തിന്‍റെ വലിയ അത്താ​ഴവി​രുന്നി​നു വന്നു​കൂടു​വിൻ! രാജാ​ക്കന്മാ​രു​ടെയും സഹസ്രാ​ധി​പന്മാ​രു​ടെയും വീര​ന്മാരു​ടെ​യും കുതി​രക​ളു​ടെയും കുതി​രപ്പു​റത്തി​രിക്കു​ന്നവ​രു​ടെയും സ്വ​തന്ത്ര​രും അടി​മക​ളും ചെ​റിയ​വരും വലി​യവരു​മായ എല്ലാ​വരു​ടെ​യും മാംസം തി​ന്നു​വാൻ വന്നു​കൂടു​വിൻ.”’—വെളി. 19:17, 18.

19. ‘വിജ​യത്തി​ലേക്ക് മു​ന്നേറി​ക്കൊ​ണ്ട്’ ക്രി​സ്‌തു ജയി​ച്ച​ടക്കൽ പൂർത്തിയാ​ക്കു​ന്നത്‌ എങ്ങനെ?

19 സാത്താൻ ഭൂ​മി​യിൽ കെട്ടി​പ്പടു​ത്തിരി​ക്കുന്ന ദുഷ്ട​വ്യവ​സ്ഥിതി​യെ നശി​പ്പിച്ച​ശേഷം ക്രി​സ്‌തു ‘പ്രതാ​പ​ത്തോടെ വിജ​യത്തി​ലേക്കു മു​ന്നേ​റും.’ (സങ്കീ. 45:4, പി.ഒ.സി.) ‘സഹസ്രാബ്ദ വാഴ്‌ച’ തീ​രു​വോളം സാ​ത്താ​നെയും അവന്‍റെ ഭൂ​തങ്ങ​ളെയും അഗാ​ധ​ത്തിൽ അട​ച്ചു​കൊണ്ട് അവൻ തന്‍റെ ജയി​ച്ച​ടക്കൽ പൂർത്തിയാ​ക്കും. (വെളി. 20:2, 3) പിശാ​ചി​നെ​യും അവന്‍റെ ഭൂത​ഗണ​ങ്ങളെ​യും മര​ണസ​മാന നിഷ്‌ക്രി​യാവ​സ്ഥയിൽ ബന്ധി​ച്ചിരി​ക്കുന്നതി​നാൽ സാത്താ​ന്യ​സ്വാ​ധീന​ത്തിൽനിന്ന് സകല ഭൗമ​നിവാ​സി​കളും സ്വത​ന്ത്രരാ​യിത്തീ​രും; വിജ​യശ്രീ​ലാളി​തനും മഹി​മാധ​നനു​മായ തങ്ങളുടെ രാ​ജാവി​ന്‌ പൂർണമാ​യി കീ​ഴ്‌പെടാൻ യാ​തൊ​ന്നും അവർക്ക് തടസ്സ​മായി​രി​ക്കയില്ല. ഭൂമി ക്രമാ​നു​ഗതമാ​യി ഒരു ആഗോ​ളപറു​ദീസ​യായി രൂപാ​ന്തര​പ്പെടുന്ന​തിന്‌ അവർ സാക്ഷ്യം​വഹി​ക്കും. എന്നാൽ അതിനു മുമ്പ് രാജാ​വി​നോ​ടും അവന്‍റെ സ്വർഗീയ​സഹകാ​രി​കളോ​ടും ഒപ്പം ആന​ന്ദി​ക്കാൻ ഭൂ​മിയി​ലെ നിവാ​സി​കൾക്ക് മറ്റൊരു കാരണം കൂടി ലഭിക്കും. ആഹ്ലാ​ദനിർഭര​മായ ആ സംഭ​വത്തെ​ക്കുറി​ച്ച് അടുത്ത ലേഖനം വിശ​ദീ​കരി​ക്കും.

^ ഖ. 8 “ദൈവം എന്നു​മെ​ന്നേക്കും നിന്‍റെ സിം​ഹാ​സനം; നിന്‍റെ രാജത്വത്തിന്‍റെ ചെങ്കോൽ നീ​തിയു​ടെ ചെങ്കോൽ.”