വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിയാത്മകവീക്ഷണം എങ്ങനെ നില​നിറു​ത്താം?

ക്രിയാത്മകവീക്ഷണം എങ്ങനെ നില​നിറു​ത്താം?

“മനുഷ്യൻ ബഹു​കാ​ലം ജീവി​ച്ചി​രിക്കു​ന്നു എങ്കിൽ അവൻ അതിൽ ഒക്കെയും സ​ന്തോഷി​ക്കട്ടെ.”—സഭാ. 11:8.

1. യഹോ​വയിൽനി​ന്നുള്ള ഏതെല്ലാം അനു​ഗ്ര​ഹങ്ങൾ സന്തു​ഷ്ടരാ​യിരി​ക്കാൻ നമ്മെ സഹാ​യി​ക്കുന്നു?

നമ്മൾ സന്തോഷ​മുള്ള​വരാ​യിരി​ക്കാൻ യഹോവ ആ​ഗ്രഹി​ക്കുന്നു. സന്തു​ഷ്ടി​യി​ലേക്കു നയിക്കുന്ന ധാരാളം അനു​ഗ്ര​ഹങ്ങൾ അവൻ നമ്മുടെ മേൽ ചൊ​രി​യുന്നു. അതി​ലൊ​ന്നാണ്‌ നാം ജീവ​നോടി​രി​ക്കുന്നു എന്നത്‌. അതു​കൊ​ണ്ടാണ്‌ സത്യാ​രാധ​നയി​ലേക്ക് നമ്മെ ആകർഷിച്ച ദൈവത്തെ സ്‌തു​തി​ക്കാനാ​യി നമ്മുടെ ജീവിതം വിനി​യോഗി​ക്കാ​നാകു​ന്നത്‌. (സങ്കീ. 144:15; യോഹ. 6:44) ന​മ്മോ​ടുള്ള സ്‌നേഹം സം​ബന്ധി​ച്ച് യഹോവ ഉറപ്പു​നൽകുക​യും അവനെ സേവി​ക്കു​ന്നതിൽ തുടരാൻ നമ്മെ സഹാ​യി​ക്കുക​യും ചെയ്യുന്നു. (യിരെ. 31:3; 2 കൊരി. 4:16) സമൃദ്ധമായ ആത്മീ​യാ​ഹാര​വും സ്‌നേഹ​മുള്ള സഹോ​ദര​വർഗ​വും അടങ്ങിയ ഒരു ആത്മീ​യപറു​ദീസ നാം ആസ്വ​ദി​ക്കുന്നു. അതു​കൂ​ടാതെ, നമുക്കു ഭാവി സം​ബന്ധി​ച്ച് അമൂ​ല്യമാ​യൊ​രു പ്രത്യാ​ശ​യുമു​ണ്ട്.

2. ദൈവത്തിന്‍റെ ചില വിശ്വ​സ്‌തദാ​സർ ഏതു ചിന്ത​കളു​മായി പൊ​രു​തുന്നു?

2 സന്തോ​ഷി​ക്കുന്ന​തിന്‌ ഈ കാരണങ്ങ​ളെല്ലാ​മു​ണ്ടെങ്കി​ലും ദൈവത്തിന്‍റെ ചില വിശ്വ​സ്‌തദാ​സർ തങ്ങളെക്കു​റിച്ചു​ത​ന്നെയുള്ള നിഷേധാ​ത്മക​ചിന്ത​കളു​മായി പൊ​രു​തുന്നു. തങ്ങൾക്കോ തങ്ങളുടെ സേ​വനത്തി​നോ യ​ഹോവ​യുടെ മുമ്പാകെ മൂല്യ​മി​ല്ലെന്ന് അവർ ചി​ന്തി​ച്ചേക്കാം. എ​പ്പോ​ഴും നി​ഷേധാത്മ​കവികാ​രങ്ങൾ വെച്ചു​പുലർത്തുന്ന​വർക്ക്, “ബഹു​കാ​ലം” സന്തോ​ഷിക്കാ​നാകു​മെന്ന ആശയം ഒരു മിഥ്യാ​സങ്ക​ല്‌പ​മായി തോ​ന്നി​യേക്കും. ജീവിതം എന്നത്‌ അന്ധകാ​രകാ​ലങ്ങ​ളുടെ ഒരു തുടർക്കഥ​യായി അവർക്കു അനു​ഭവ​പ്പെട്ടേ​ക്കാം.—സഭാ. 11:8.

3. നി​ഷേധാത്മ​കവികാ​രങ്ങൾ ഉട​ലെടു​ക്കാൻ എന്ത് ഇടയാ​ക്കി​യേ​ക്കാം?

3 നിരു​ത്സാ​ഹമോ രോ​ഗ​മോ വാർധക്യ​സഹജ​മായ പരി​മി​തിക​ളോ ആയി​രി​ക്കാം ചില സഹോ​ദര​ങ്ങളിൽ നി​ഷേധാത്മ​കവികാ​രങ്ങൾ ഉട​ലെടു​ക്കാൻ കാരണം. (സങ്കീ. 71:9; സദൃ. 13:12; സഭാ. 7:7) അതി​നുപു​റമെ, ഹൃദയം കപട​മുള്ള​താക​യാൽ  ദൈവം നമ്മിൽ സം​പ്രീതനാ​ണെങ്കി​ലും ഹൃദയം നമ്മെ കുറ്റപ്പെ​ടുത്തി​യേക്കാ​മെന്ന യാ​ഥാർഥ്യം എല്ലാ ക്രിസ്‌ത്യാ​നി​കളും തിരി​ച്ചറി​യേണ്ട​തുണ്ട്. (യിരെ. 17:9; 1 യോഹ. 3:20) പിശാച്‌ ദൈവ​ദാസർക്കെ​തിരെ വ്യാ​ജാ​രോപ​ണങ്ങൾ ഉന്ന​യിക്കു​ന്നു. സാത്താന്‍റെ അത്തരം ചി​ന്തയു​ള്ളവർ അവി​ശ്വ​സ്‌ത​നായ എലീഫസ്‌ പറഞ്ഞ​തു​പോലെ ദൈ​വമു​മ്പാകെ നാം മൂല്യമി​ല്ലാത്ത​വരാ​ണെന്നു ചി​ന്തി​ക്കാൻ ഇടയാ​ക്കി​യേ​ക്കാം. ഇയ്യോബിന്‍റെ നാളിൽ ഉണ്ടാ​യി​രുന്ന അത്തരം നുണ ഇന്നും നി​ലവി​ലുണ്ട്.—ഇയ്യോ. 4:18, 19.

4. ഈ ലേ​ഖന​ത്തിൽ നാം എന്ത് പരി​ചിന്തി​ക്കും?

4 ‘കൂരിരുൾതാ​ഴ്‌വ​രയിൽ കൂടി നടക്കു​ന്നവ​രോ​ടൊപ്പം’ താൻ ഉണ്ടാ​കു​മെന്ന് തിരു​വെഴു​ത്തു​കളി​ലൂടെ യഹോവ വ്യ​ക്തമാ​ക്കുന്നു. (സങ്കീ. 23:4) യഹോവ നമ്മോ​ടൊ​പ്പമാ​യിരി​ക്കുന്ന ഒരു വിധം അവന്‍റെ വചന​ത്തിലൂ​ടെ​യാണ്‌. അബദ്ധ​ധാ​രണക​ളും നി​ഷേധാ​ത്മക​മായ ആശ​യങ്ങ​ളും പോ​ലെ​യുള്ള “കോ​ട്ടക​ളെപ്പോ​ലും തകർത്തുക​ളയാൻതക്ക ശക്തിയുള്ള ദൈവിക ആയുധ”മാണ്‌ ബൈബിൾ. (2 കൊരി. 10:4, 5) അതു​കൊ​ണ്ട് ക്രി​യാത്മ​കവീ​ക്ഷണം നട്ടു​വളർത്താ​നും നില​നിറു​ത്താ​നും ബൈബിൾ നമ്മെ എങ്ങനെ സഹാ​യി​ക്കു​മെന്ന് നമുക്കു പരി​ചിന്തി​ക്കാം. വ്യക്തി​പര​മായി പ്ര​യോ​ജനം നേ​ടാ​നും മറ്റു​ള്ള​വരെ പ്രോ​ത്സാഹി​പ്പി​ക്കാനാ​കുന്ന വഴികൾ ക​ണ്ടെത്താ​നും നിങ്ങൾക്കു സാ​ധി​ച്ചേക്കും.

ക്രിയാത്മകവീക്ഷണം നട്ടു​വളർത്താൻ ബൈബിൾ ഉപയോഗിക്കുക

5. ക്രിയാ​ത്മകവീ​ക്ഷണ​മുള്ള​വരാ​യിരി​ക്കാൻ നാം എന്ത് പരി​ശോ​ധന നട​ത്തേണ്ട​തുണ്ട്?

5 ക്രി​യാത്മ​കവീ​ക്ഷണം നട്ടു​വളർത്താൻ നമ്മെ സഹാ​യി​ക്കുന്ന ചില കാര്യങ്ങൾ അപ്പൊ​സ്‌തല​നായ പൗ​ലോ​സ്‌ വിശ​ദീക​രിച്ചു. കൊരി​ന്ത്യ​സഭയി​ലു​ള്ളവരെ അവൻ ഇങ്ങനെ പ്രോ​ത്സാ​ഹിപ്പി​ച്ചു: “നിങ്ങൾ വി​ശ്വാ​സത്തിൽ നിലനിൽക്കു​ന്നു​വോ​യെന്ന് പരി​ശോ​ധിച്ചു​കൊ​ണ്ടി​രിക്കു​വിൻ.” (2 കൊരി. 13:5) “വി​ശ്വാ​സം” എന്നത്‌ബൈബി​ളിൽ വെളി​പ്പെടു​ത്തി​യിരി​ക്കുന്ന ക്രി​സ്‌തീ​യവി​ശ്വാ​സങ്ങ​ളുടെ ആകെ​ത്തുക​യാണ്‌. നമ്മുടെ വാ​ക്കുക​ളും പ്രവൃത്തികളും ആ വിശ്വാ​സ​ങ്ങൾക്കു ചേർച്ചയി​ലാ​ണെങ്കിൽ നാം പരി​ശോ​ധന​യിൽ വിജ​യിച്ചി​രി​ക്കുന്നു; “വി​ശ്വാ​സത്തിൽ നില​നിൽക്കുന്നു” എന്നു കാണി​ക്കു​കയും ചെയ്യുന്നു. തീർച്ചയാ​യും, നമ്മുടെ ജീ​വിത​ത്തിലെ എല്ലാ മണ്ഡ​ലങ്ങളി​ലും മുഴു​ക്രിസ്‌തീ​യപഠി​പ്പി​ക്കലു​കളും നാം ബാധ​കമാ​ക്കേണ്ട​തുണ്ട്. അല്ലാതെ, ഏതെല്ലാം വി​ശ്വാ​സങ്ങൾ അനു​സരി​ക്കണ​മെന്ന് നമ്മുടെ താത്‌പര്യ​മനുസ​രിച്ചു തിര​ഞ്ഞെടു​ക്കാനാ​വില്ല.—യാക്കോ. 2:10, 11.

6. “വി​ശ്വാ​സത്തിൽ നിലനിൽക്കു​ന്നു​വോ​യെന്ന്” നാം നമ്മെത്തന്നെ പരി​ശോ​ധി​ക്കേണ്ടത്‌ എന്തു​കൊ​ണ്ട്? (ലേഖ​നാരം​ഭത്തി​ലെ ചിത്രം കാണുക.)

6 നിങ്ങൾ ഈ പരി​ശോ​ധന നടത്താൻ മടി​ച്ചേ​ക്കാം, പ്ര​ത്യേ​കിച്ച് പരാ​ജയ​പ്പെടു​മെന്നു തോ​ന്നി​യാൽ. എന്നാൽ നമുക്ക് നമ്മെ​ക്കുറി​ച്ചുള്ള അഭി​പ്രാ​യത്തെ​ക്കാൾ പ്ര​ധാന​മാണ്‌ യ​ഹോവ​യ്‌ക്കു നമ്മെ​ക്കുറി​ച്ചുള്ള അഭി​പ്രാ​യം. കാരണം യ​ഹോവ​യുടെ ചിന്തകൾ നമ്മു​ടേതി​നെ​ക്കാൾ ഉയർന്നതാ​ണ്‌. (യെശ. 55:8, 9) അവൻ തന്‍റെ ആരാ​ധ​കരെ പരി​ശോ​ധിക്കു​ന്നത്‌ അവരെ കുറ്റ​പ്പെ​ടുത്താ​നല്ല, മറിച്ച് അവരുടെ നല്ല ഗുണങ്ങൾ കണ്ടെത്തി സഹാ​യി​ക്കാനാ​ണ്‌. “നിങ്ങൾ വി​ശ്വാ​സത്തിൽ നിലനിൽക്കു​ന്നു​വോ​യെന്ന്” പരി​ശോധി​ക്കാ​നായിദൈവവ​ചനം ഉപ​യോഗി​ക്കു​മ്പോൾ, ദൈവം നിങ്ങളെ വീക്ഷി​ക്കുന്ന​തു​പോലെ നിങ്ങൾ നി​ങ്ങളെ​ത്തന്നെ വീക്ഷിച്ചു തുടങ്ങും. ദൈ​വമു​മ്പാകെ നിങ്ങൾ യോഗ്യ​തയി​ല്ലാ​ത്തവരാ​ണെന്ന ഏതൊരു ചിന്തയും ഒഴി​വാക്കി​ക്കൊ​ണ്ട് ‘നിങ്ങൾ യ​ഹോവ​യുടെ ദൃഷ്ടിയിൽ അമൂ​ല്യ​രാണ്‌’ എന്ന ബൈബി​ളധിഷ്‌ഠി​തമായ ഉറപ്പു​ള്ളവരാ​യിരി​ക്കാൻ ഈ പരി​ശോ​ധന സഹാ​യി​ക്കും. ഇരുളടഞ്ഞ ഒരു മുറി​യി​ലേക്കു സൂര്യ​കി​രണങ്ങൾ കടന്നുവ​രുന്നതി​നു​വേണ്ടി ജനാലകൾ തുറക്കു​ന്നതു​പോ​ലൊരു അനുഭ​വമാ​യിരി​ക്കും അത്‌.

7. വിശ്വ​സ്‌തതയു​ടെ ബൈബിൾദൃഷ്ടാന്തങ്ങളിൽനിന്ന് നമുക്ക് എങ്ങനെ പ്ര​യോ​ജനം നേ​ടാനാ​കും?

7 ഈ ആത്മപ​രി​ശോധന ഫല​പ്രദ​മായി നട​ത്താനാ​കുന്ന ഒരു വിധംബൈബി​ളിൽ പരാമർശി​ച്ചിരി​ക്കുന്ന വിശ്വ​സ്‌തരായ ആളു​കളു​ടെ ഉദാ​ഹര​ണങ്ങൾ ധ്യാനി​ക്കുന്ന​തിലൂ​ടെ​യാണ്‌. അവരുടെ സാഹ​ചര്യ​ങ്ങളോ വി​കാര​ങ്ങളോ നിങ്ങ​ളു​ടേതു​മായി താ​രത​മ്യം ചെയ്‌തു​കൊ​ണ്ട് ആ സാ​ഹചര്യ​ത്തിൽ നിങ്ങൾ എങ്ങനെ പ്രവർത്തി​ക്കു​മായി​രു​ന്നെന്നു ചി​ന്തി​ക്കുക. നിങ്ങൾ “വി​ശ്വാ​സത്തിൽ നിലനിൽക്കു​ന്നു​വോ​യെന്ന്” പരി​ശോ​ധി​ക്കാൻ ബൈബിൾ എങ്ങനെ ഉപയോ​ഗി​ക്കാനാ​കു​മെന്നു വി​ശദമാ​ക്കുന്ന മൂന്ന് ഉദാ​ഹര​ണങ്ങൾ നോക്കാം. നിങ്ങ​ളെക്കു​റിച്ചു​തന്നെ ഒരു ക്രി​യാത്മ​കവീ​ക്ഷണം നട്ടു​വളർത്താ​നും ഇത്‌ സഹാ​യി​ക്കും.

ദരിദ്രയായ വിധവ

8, 9. (എ) ദരി​ദ്ര​യായ വി​ധവയു​ടെ സാ​ഹചര്യ​ങ്ങൾ എന്താ​യി​രുന്നു? (ബി) എന്ത് നി​ഷേധാത്മ​കവികാ​രങ്ങൾ വി​ധവയ്‌ക്ക് ഉണ്ടായി​രുന്നി​ട്ടുണ്ടാ​കാം?

8 യെ​രുശ​ലേം ആലയ​ത്തിൽവെച്ച് യേശു ദരി​ദ്ര​യായ ഒരു വിധവയെ നി​രീക്ഷി​ച്ചു. ആ വി​ധവയു​ടെ മാതൃക, പരിമി​തിക​ളുള്ള​പ്പോൾപ്പോ​ലും ഒരു ക്രി​യാത്മ​കവീ​ക്ഷണം നില​നിറു​ത്താൻ നമ്മെ സഹാ​യി​ക്കും. (ലൂക്കോസ്‌ 21:1-4 വായിക്കുക.) വി​ധവയു​ടെ സാഹ​ചര്യങ്ങ​ളെക്കു​റിച്ചു ചി​ന്തി​ക്കുക: ഭർത്താവി​നെ നഷ്ടപ്പെട്ട ദുഃഖം അവൾ സഹി​ക്കേണ്ടി​യി​രുന്നു. അതു കൂടാതെ, അവിടത്തെ മത​നേതാ​ക്കന്മാർ അവ​ളെപ്പോ​ലുള്ള ബല​ഹീ​നരെ സഹാ​യിക്കു​ന്നതി​നു പകരം “വിധ​വമാ​രുടെ വീടുകൾ വിഴുങ്ങു”ന്നവരാ​യി​രുന്നു. അത്തരം മത​നേതാ​ക്കന്മാ​രുടെ അധീ​നതയി​ലുള്ള മത​പര​മായ അന്തരീ​ക്ഷത്തി​ലും അവൾക്കു സഹിച്ചു​നിൽക്കേണ്ട​തുണ്ടാ​യി​രുന്നു.  (ലൂക്കോ. 20:47) അവൾ വളരെ ദരി​ദ്രയാ​യിരു​ന്നതി​നാൽ രണ്ടു ചെറു​തു​ട്ടുകൾ മാ​ത്രമാ​ണ്‌ അവൾക്ക് ആലയത്തിൽ സംഭാവന നൽകാൻ സാ​ധി​ച്ചത്‌; ഒരു കൂലി​പ്പണി​ക്കാ​രന്‌ ഏതാനും മിനി​ട്ടു​കൊ​ണ്ടു സമ്പാ​ദിക്കാ​നാ​കുന്ന വേ​തനത്തി​നു തു​ല്യ​മായ തുക.

9 രണ്ടു ചെറു​നാ​ണയത്തു​ട്ടു​കളു​മായി ആലയ​പ്രാ​കാര​ത്തിൽ പ്ര​വേശി​ച്ച​പ്പോൾ ആ വി​ധവയു​ടെ വികാരം എന്തായി​രു​ന്നിരി​ക്കു​മെന്നു ചി​ന്തി​ക്കുക. തന്‍റെ ഭർത്താവ്‌ ജീവി​ച്ചി​രുന്ന​പ്പോൾ തനിക്കു നൽകാൻ കഴി​യുമാ​യി​രുന്ന​തി​നെക്കാൾ എത്രയോ തുച്ഛമായ തു​കയാ​ണ്‌ താ​നി​പ്പോൾ നൽകാൻപോ​കുന്ന​തെന്ന് അവൾ ചിന്തി​ച്ചിട്ടു​ണ്ടാകു​മോ? തനിക്കു മുമ്പു വന്നവർ നൽകുന്ന വലിയ സം​ഭാവ​നകൾ കണ്ടിട്ട് താൻ നൽകു​ന്നതു മൂല്യ​മില്ലാ​ത്തതാ​ണെന്നു ചിന്തി​ച്ചു​കൊ​ണ്ട് അവൾക്കു ജാള്യം തോ​ന്നിക്കാ​ണു​മോ? അവൾക്ക് ഇത്തരം വി​കാ​രങ്ങൾ ഉണ്ടാ​യിട്ടു​ണ്ടെങ്കിൽത്തന്നെ, സത്യാരാ​ധനയ്‌ക്കു​വേണ്ടി തനിക്കു ചെയ്യാൻ കഴി​യു​ന്നത്‌ അവൾ ചെയ്‌തു.

10. ദൈവം വിധവയെ മൂല്യ​മു​ള്ളവളാ​യി വീക്ഷി​ച്ചു​വെന്ന് യേശു ചൂണ്ടി​ക്കാ​ണി​ച്ചത്‌ എങ്ങനെ?

10 വി​ധവ​യും അവൾ നൽകിയ സം​ഭാവ​നയും യ​ഹോവ​യ്‌ക്കു മൂല്യ​മു​ള്ളതാ​ണെന്ന് യേശു ചൂണ്ടി​ക്കാ​ണിച്ചു. “ഈ വിധവ മറ്റെ​ല്ലാവ​രെക്കാ​ളും (ധനി​കരായ​വരെക്കാ​ളും) അധികം ഇട്ടി​രി​ക്കുന്നു” എന്ന് യേശു പറഞ്ഞു. അവൾ ഇട്ട സംഭാവന മറ്റു​ള്ളവരു​ടേതു​മായി കൂടി​ക്കലർന്നി​ട്ടുണ്ടാ​കു​മെങ്കി​ലും അവളുടെ പ്രവൃത്തിയെ എടു​ത്തു​പറഞ്ഞ് യേശു പ്ര​ശംസി​ച്ചു. ആ രണ്ടു നാണ​യത്തു​ട്ടുക​ളും അതു നൽകിയ വ്യ​ക്തി​യും യ​ഹോവ​യ്‌ക്ക് എത്ര അമൂ​ല്യ​മാ​ണെന്ന് പിന്നീടു പണം എണ്ണി​ത്തിട്ട​പ്പെടുത്തി​യവർ ചിന്തി​ച്ചി​രി​ക്കില്ല. മറ്റുള്ളവർ എന്തു ചിന്തിച്ചു എന്നതോ വിധവ തന്നെത്തന്നെ എങ്ങനെ വീക്ഷിച്ചു എന്നതോ അല്ല, മറിച്ച് ദൈവത്തിന്‍റെ വീ​ക്ഷണമാ​ണ്‌ യഥാർഥ​ത്തിൽ പ്രധാ​നമാ​യിരു​ന്നത്‌. നിങ്ങൾ വി​ശ്വാ​സത്തിൽ നില​നിൽക്കുന്നു​വോ എന്നു പരിശോ​ധിച്ചു​നോ​ക്കാൻ ഈ വിവരണം ഉപയോ​ഗിക്കാ​നാകു​മോ?

ദരിദ്രയായ വി​ധവയു​ടെ ദൃഷ്ടാന്തത്തിൽനിന്ന് എന്താണ്‌ നിങ്ങൾക്കു പഠി​ക്കാനാ​യത്‌? (8-10 ഖണ്ഡികകൾ കാണുക)

11. ദരി​ദ്ര​യായ വി​ധവയു​ടെ വിവ​രണത്തിൽനി​ന്ന് നമുക്ക് എന്ത് പഠി​ക്കാനാ​കും?

11 യഹോ​വയ്‌ക്കു​വേണ്ടി എ​ത്രത്തോ​ളം നൽകാ​നാ​കു​മെന്നത്‌ നി​ങ്ങളു​ടെ സാ​ഹചര്യ​ങ്ങളെ ആശ്ര​യിച്ചി​രി​ക്കും. പ്രാ​യാധി​ക്യ​മോ ശാരീരി​കപ​രിമി​തി​കളോ നിമിത്തം, സുവാർത്താ​വേ​ലയിൽ പരി​മി​തമായ സമയമേ ചിലർക്കു ചെല​വിടാ​നാകു​ന്നുള്ളൂ. തങ്ങളുടെ സേവനം മൂല്യ​മു​ള്ളത​ല്ലെന്ന് അവർ ചിന്തി​ക്കേ​ണ്ടതു​ണ്ടോ? നിങ്ങൾക്ക് അ​ത്രയധി​കം പരിമി​തി​കളി​ല്ലെങ്കി​ലും സേ​വന​ത്തിൽ നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ ദൈവത്തെ ആരാ​ധി​ക്കാനാ​യി ഓരോ വർഷവുംദൈവ​ജനം ചെ​ലവി​ടുന്ന സമയത്തിന്‍റെ ചെ​റി​യൊരു ഭാഗം മാത്രമേ ആകു​ന്നു​ള്ളൂ എന്ന് നിങ്ങൾക്കു തോ​ന്നി​യേക്കാം. എന്നി​രുന്നാ​ലും യഹോ​വ​യ്‌ക്കാ​യി ചെയ്യുന്ന ഓരോ പ്രവൃത്തിയും, പ്ര​ത്യേ​കിച്ച് ബുദ്ധി​മു​ട്ടേ​റിയ സാഹ​ചര്യ​ങ്ങളിൽ ചെയ്യുന്നവ, അവൻ നിരീ​ക്ഷി​ക്കുക​യും  മൂല്യവത്തായി കരു​തു​കയും ചെയ്യു​ന്നു​വെന്ന് ദരി​ദ്ര​യായ വി​ധവയു​ടെ വിവ​രണത്തിൽനി​ന്നു നാം മനസ്സി​ലാ​ക്കുന്നു. കഴിഞ്ഞ വർഷം യഹോ​വ​യ്‌ക്കാ​യി നിങ്ങൾ ചെയ്‌ത സേവ​നത്തെ​ക്കുറി​ച്ച് ചി​ന്തി​ക്കുക. അതിൽ ഏതെ​ങ്കിലു​മൊ​രു മണി​ക്കൂറി​നു​വേണ്ടി നി​ങ്ങളു​ടെ ഭാഗത്തു പ്ര​ത്യേക​ത്യാ​ഗങ്ങൾ ആവ​ശ്യമാ​യി വന്നോ? അങ്ങ​നെ​യെങ്കിൽ ആ മണി​ക്കൂ​റിൽ നിങ്ങൾ അവ​നു​വേണ്ടി ചെയ്‌ത കാര്യങ്ങൾ യഹോവ മൂ​ല്യവ​ത്തായി കാണു​ന്നു​വെന്ന് ഉറപ്പു​ണ്ടായി​രി​ക്കാനാ​കും. ദരി​ദ്ര​യായ വിധ​വ​യെപ്പോ​ലെ യ​ഹോവ​യുടെ സേ​വന​ത്തിൽ നിങ്ങ​ളാലാ​വുന്ന​തെല്ലാം ചെ​യ്യു​മ്പോൾ നിങ്ങൾ “വി​ശ്വാ​സത്തിൽ നില​നിൽക്കുന്നു”വെന്ന് ഉറ​പ്പാ​ക്കാൻ ഈടുറ്റ അടി​സ്ഥാന​മുണ്ട്.

“എന്‍റെ പ്രാണനെ എടു​ത്തു​കൊ​ള്ളേണമേ”

12-14. (എ) നി​ഷേധാത്മ​കവികാ​രങ്ങൾ ഏലി​യാ​വിനെ എങ്ങനെ ബാധിച്ചു? (ബി) അവന്‌ അങ്ങനെ തോന്നാൻ കാരണം എന്താ​യിരി​ക്കാം?

12 ഏലി​യാ​വ്‌ യഹോ​വ​യോടു ശക്തമായ വിശ്വാ​സമു​ണ്ടായി​രുന്ന വിശ്വ​സ്‌തനായ ഒരു പ്രവാ​ചകനാ​യി​രുന്നു. എന്നിട്ടും, അങ്ങേയറ്റം നിരു​ത്സാ​ഹിത​നായ ഒരു സാ​ഹചര്യ​ത്തിൽ, തന്നെ മരിക്കാൻ അനു​വദി​ക്കണ​മെന്നു യഹോ​വ​യോട്‌ ആവശ്യ​പ്പെ​ട്ടു​കൊണ്ട് അവൻ ഇങ്ങനെ പറഞ്ഞു: “ഇപ്പോൾ മതി, യഹോവേ, എന്‍റെ പ്രാണനെ എടു​ത്തു​കൊ​ള്ളേണമേ.” (1 രാജാ. 19:4) ഇത്തരം നിരാശ അനു​ഭവിച്ചി​ട്ടില്ലാ​ത്തവർ, അവന്‍റെ “വാക്കുകൾ വിവേക​ശൂന്യ​മാ​യി​പ്പോയി” എന്നു പറ​ഞ്ഞു​കൊണ്ട് ഏലിയാവിന്‍റെ പ്രാർഥ​നയെ വി​മർശി​ക്കാൻ മുതിർന്നേക്കാം. (ഇയ്യോ. 6:3, പി.ഒ.സി.) എന്നി​രുന്നാ​ലും, അവന്‍റെ വി​കാ​രങ്ങൾ യഥാർഥമാ​യി​രുന്നു. അതു​കൊ​ണ്ടു​തന്നെ, മരിക്കാൻ ആ​ഗ്രഹി​ച്ചതിൽ ഏലി​യാ​വിനെ ശാസി​ക്കു​ന്നതി​നു പകരം യഹോവ അവനെ സഹാ​യി​ച്ചു.

13 ഏലി​യാ​വിന്‌ മരി​ക്കണ​മെന്നു തോ​ന്നി​യത്‌ എന്തു​കൊണ്ടാ​യിരി​ക്കാം? യ​ഹോവ​യാണു സത്യ​ദൈവം എന്നു തെ​ളി​യിച്ച ഒരു നിർണായക​പരി​ശോധന ഏലിയാവിന്‍റെ നേതൃത്വത്തിൻകീഴിൽ ഇ​സ്രാ​യേലിൽ നടന്നു കഴിഞ്ഞതേ ഉള്ളൂ. അത്‌ 450 ബാൽപ്രവാ​ചക​ന്മാർ വധി​ക്കപ്പെ​ടുന്ന​തിന്‌ ഇടയാക്കി. (1 രാജാ. 18:37-40) ഈ സാ​ഹചര്യ​ത്തിൽദൈവ​ജനം നിർമലാ​രാധ​നയി​ലേക്കു തിരി​ച്ചു​വരു​മെന്ന് ഏലി​യാ​വ്‌ പ്രതീ​ക്ഷി​ച്ചെങ്കി​ലും അതു​ണ്ടാ​യില്ല. കൂടാതെ, ഏലി​യാ​വിനെ വധിക്കാൻ താൻ ആസൂ​ത്രണം ചെയ്യു​ക​യാ​ണെന്ന് ദുഷ്ട​രാജ്ഞി​യായ ഇസബേൽ അവനെ അറി​യി​ച്ചു. ജീവ​രക്ഷ​യ്‌ക്കാ​യി ഏലി​യാ​വ്‌ തെ​ക്കോ​ട്ട്, സമീ​പപ്ര​ദേശ​മായ യെ​ഹൂദ​യിലെ വരണ്ട മരു​ഭൂമി​യി​ലേക്ക്, പലായനം ചെയ്‌തു.—1 രാജാ. 19:2-4.

14 തന്‍റെ ചിന്ത​കളു​മായി ഒറ്റയ്‌ക്ക് ഇരിക്കവെ, ഒരു പ്ര​വാച​കനെന്ന നി​ലയി​ലുള്ള തന്‍റെ ദൗത്യം നിഷ്‌ഫല​മാ​യെന്ന് അവനു തോന്നി. അവൻ യഹോ​വ​യോട്‌ ഇങ്ങനെ പറഞ്ഞു: “ഞാൻ എന്‍റെ പിതാ​ക്കന്മാ​രെ​ക്കാൾ നല്ല​വനല്ല​ല്ലോ.” തന്‍റെ മരി​ച്ചു​പോയ പൂർവിക​രുടെ പൊ​ടി​യും അസ്ഥിയും പോലെ ത​ന്നെക്കൊ​ണ്ട് യാ​തൊ​രു പ്ര​യോജന​വുമി​ല്ലെന്ന് അവനു തോ​ന്നിയ​തായി ഈ വാക്കുകൾ സൂചി​പ്പി​ക്കുന്നു. ഒരർഥ​ത്തിൽ, അവൻ തന്‍റേതായ നില​വാര​ങ്ങൾവെച്ച് ആത്മപ​രി​ശോധന നട​ത്തി​ക്കൊണ്ട് താ​നൊ​രു പരാ​ജയമാ​ണെ​ന്നും യഹോ​വയു​ടെ​യും മറ്റാ​രു​ടെയും മുമ്പാകെ തനിക്കു മൂല്യ​മി​ല്ലെ​ന്നും സ്വയം തീരു​മാ​നിക്കു​കയാ​യി​രുന്നു.

15. താൻ തു​ടർന്നും ഏലി​യാ​വിനെ മൂല്യ​മു​ള്ളവനാ​യി കരു​തു​ന്നു​വെന്ന് ദൈവം ഉറപ്പു​നൽകി​യത്‌ എങ്ങനെ?

15 എന്നാൽ സർവശക്തൻ ഏലി​യാ​വിനെ വ്യത്യ​സ്‌ത​മാ​യൊരു വി​ധത്തി​ലാണു വീ​ക്ഷി​ച്ചത്‌. ഏലി​യാ​വ്‌ ദൈവദൃഷ്ടിയിൽ മൂല്യ​മുള്ള​വനായി​ത്തന്നെ തുടർന്നു. ആ യാ​ഥാർഥ്യം സം​ബന്ധി​ച്ച് അവന്‌ ഉറപ്പു​നൽകുന്ന​തിന്‌ യഹോവ നട​പടി​കൾ സ്വീ​കരി​ച്ചു. ഏലി​യാ​വിനെ ശക്തി​പ്പെടു​ത്തുന്ന​തിനു ദൈവം ഒരു ദൂതനെ അയച്ചു. തുടർന്ന്, തെക്ക് ഹോ​രേബ്‌ പർവ​തത്തി​ലേ​ക്കുള്ള 40 ദിവസത്തെ പ്ര​യാണ​ത്തിന്‌ ആവ​ശ്യ​മായ ഭക്ഷണവും വെള്ളവും യഹോവ നൽകി. കൂടാതെ, മറ്റ്‌ ഇസ്രാ​യേ​ല്യരാ​രും യഹോ​വ​യോടു വിശ്വ​സ്‌തരാ​യി നി​ലനി​ന്നില്ല എന്ന ഏലിയാവിന്‍റെ തെറ്റായ ചി​ന്താ​ഗതി ദൈവം ദയാ​പൂർവം തിരുത്തി. ശ്ര​ദ്ധേയ​മായി, ദൈവം അവനു പുതിയ നി​യമ​നങ്ങൾ നൽകുക​യും അവൻ അത്‌ സ്വീ​കരി​ക്കുക​യും ചെയ്‌തു. യ​ഹോവ​യുടെ സഹാ​യത്തിൽനി​ന്ന് ഏലി​യാ​വ്‌ പ്ര​യോ​ജനം നേടി. പു​തുക്ക​പ്പെട്ട ശക്തി​യാർജിച്ച് ഒരു പ്ര​വാച​കനെന്ന തന്‍റെ ദൗത്യ​ത്തി​ലേക്ക് അവൻ മടങ്ങി.—1 രാജാ. 19:5-8, 15-19.

16. ദൈവം നിങ്ങളെ പിന്തു​ണച്ചി​രി​ക്കുന്ന ചില വിധങ്ങൾ ഏവ?

16 വി​ശ്വാ​സത്തിൽ നിലനിൽക്കു​ന്നു​വെന്ന് ഉറ​പ്പാക്കാ​നും ഒരു ക്രി​യാത്മ​കവീ​ക്ഷണം വളർത്തി​യെ​ടുക്കാ​നും ഏലിയാവിന്‍റെ അനുഭവം നിങ്ങളെ സഹാ​യി​ക്കും. ആദ്യം​തന്നെ, യഹോവ നിങ്ങളെ പിന്തു​ണച്ചി​രി​ക്കുന്ന വഴി​കളെ​ക്കുറി​ച്ചു ചി​ന്തി​ക്കുക. നി​ങ്ങൾക്കൊരു സഹായം ആവശ്യ​മായി​വന്ന​പ്പോൾ ഒരുദൈവദാ​സൻ, ഒരുപക്ഷേ ഒരു മൂപ്പനോ പക്വ​ത​യുള്ള ഒരു ക്രി​സ്‌ത്യാ​നി​യോ, നിങ്ങളെ സഹാ​യിച്ചി​ട്ടു​ണ്ടോ? (ഗലാ. 6:2) ബൈ​ബിളിൽനി​ന്നും ക്രിസ്‌തീയപ്ര​സിദ്ധീ​കരണങ്ങ​ളിൽനി​ന്നും സഭായോ​ഗങ്ങളിൽനി​ന്നും നിങ്ങൾക്ക് ആത്മീ​യപരി​പോ​ഷണം ലഭി​ച്ചിട്ടു​ണ്ടോ? ഇതി​ലേ​തെങ്കി​ലും കരുത​ലുക​ളിൽനിന്ന് അടുത്ത പ്രാ​വ​ശ്യം നിങ്ങൾ പ്ര​യോ​ജനം നേ​ടു​മ്പോൾ സഹായത്തിന്‍റെ യഥാർഥ ഉറവിനെ തിരി​ച്ചറി​ഞ്ഞു​കൊണ്ട് അവ​നൊ​രു കൃതജ്ഞതാപ്രാർഥന അർപ്പി​ക്കുക.—സങ്കീ. 121:1, 2.

17. തന്‍റെ ദാ​സന്മാ​രിൽ യഹോവ മൂല്യ​മു​ള്ളതാ​യി കാ​ണു​ന്നത്‌ എന്താണ്‌?

 17 രണ്ടാ​മതാ​യി, നി​ഷേധാ​ത്മകവീ​ക്ഷണം വഞ്ചക​മായി​രിക്കാ​മെന്നു തിരി​ച്ചറി​യുക. ദൈവം നമ്മെ എങ്ങനെ വീ​ക്ഷിക്കു​ന്നു എന്നതാണ്‌ പ്രധാനം. (റോമർ 14:4 വായിക്കുക.) അവ​നോ​ടുള്ള നമ്മുടെ ഭക്തിയും വിശ്വ​സ്‌തയും യഹോവ മൂല്യ​മു​ള്ളതാ​യി കാണുന്നു. അല്ലാതെ, നമ്മുടെ നേട്ടങ്ങൾ വെ​ച്ചു​കൊണ്ട് അവൻ നമ്മെ അള​ക്കു​ന്നില്ല. ഏലിയാവിന്‍റെ കാ​ര്യ​ത്തിൽ സത്യമാ​യി​രുന്ന​തു​പോലെ, നിങ്ങൾ തിരിച്ച​റിഞ്ഞി​ട്ടു​ള്ളതി​ലുമ​ധികം നേട്ടങ്ങൾ യ​ഹോവ​യുടെ സേ​വന​ത്തിൽ നിങ്ങൾ കൈ​വരിച്ചി​ട്ടുണ്ടാ​കും. സഭയിലെ ചിലരെ നിങ്ങൾ നല്ല രീ​തി​യിൽ സ്വാധീ​നിച്ചി​ട്ടുണ്ടാ​കാം. അല്ലെങ്കിൽ വയലിൽ കണ്ടു​മു​ട്ടിയ ചിലർ നി​ങ്ങളു​ടെ ശ്ര​മങ്ങ​ളാൽ സത്യ​ത്തി​ലേക്കു ആകർഷി​തരാ​യി​ട്ടുണ്ടാ​കാം.

18. യഹോ​വയിൽനി​ന്ന് നി​ങ്ങൾക്കുള്ള നിയമനം എന്തിന്‍റെ തെ​ളിവാ​ണ്‌?

18 അവ​സാന​മായി, യഹോ​വയിൽനി​ന്നുള്ള ഓരോ നിയ​മന​ത്തെയും അവൻ നമ്മോടുകൂടെയുള്ളതിന്‍റെ തെ​ളിവാ​യി കാണുക. (യിരെ. 20:11) ഏലിയാ​വി​നെ​പ്പോലെ, നി​ങ്ങളു​ടെ സേവനം ഫല​കരമ​ല്ലെന്നു തോ​ന്നുന്ന​തിനാ​ലോ ചില ആത്മീ​യല​ക്ഷ്യങ്ങൾ എത്തി​പ്പിടി​ക്കാ​നാകു​ന്നി​ല്ലെന്നു തോ​ന്നുന്ന​തിനാ​ലോ നിങ്ങൾ നിരുത്സാ​ഹിത​രാ​യേക്കാം. എന്നാൽ ഇന്നു ലഭ്യ​മായി​രി​ക്കുന്ന​തിൽവെച്ച് ഏറ്റവും വലിയ പദവി, അതായത്‌, സുവാർത്ത പ്രസം​ഗി​ക്കാ​നുംദൈവനാ​മം വഹി​ക്കാ​നും ഉള്ള പദവി, നമുക്ക് ഇപ്പോ​ഴു​മുണ്ട്. വിശ്വ​സ്‌തരാ​യി നിൽക്കുക. അങ്ങനെ ചെ​യ്യു​ന്നെങ്കിൽ, യേശുവിന്‍റെ ഉപമ​കളി​ലൊ​ന്നിൽ പറ​യു​ന്നത്‌ നി​ങ്ങളു​ടെ കാ​ര്യത്തി​ലും സത്യ​മാ​കും: “നിന്‍റെ യജമാനന്‍റെ സ​ന്തോഷ​ത്തിൽ പങ്കു​ചേ​രുക.”—മത്താ. 25:23.

“അരിഷ്ടന്‍റെ പ്രാർഥന”

19. സങ്കീർത്തനം 102-ന്‍റെ എഴു​ത്തു​കാരൻ ഏതു സാ​ഹചര്യ​ത്തെ നേരിട്ടു?

19 സങ്കീർത്തനം 102-ന്‍റെ എഴു​ത്തു​കാരൻ അങ്ങേയറ്റം ആശയറ്റ സാഹചര്യ​ത്തിലാ​യി​രുന്നു. ശാരീ​രി​കവും വൈ​കാ​രിക​വും ആയി ശക്തമായ ക്ലേ​ശങ്ങ​ളാൽ വലയു​കയാ​യി​രുന്ന ഒരു “അരിഷ്ടന്‍റെ” അവസ്ഥ​യാ​യിരു​ന്നു അവന്‍റേത്‌. കൂടാതെ, തന്‍റെ പ്ര​ശ്‌ന​ങ്ങളെ നേ​രിടാ​നുള്ള ശക്തി അവന്‌ ഇല്ലാ​തെ​യുമാ​യി. (സങ്കീ. 102, മേ​ലെഴു​ത്ത്‌) വേ​ദനയി​ലും ഏകാ​ന്തതയി​ലും തന്‍റെതന്നെ വികാ​ര​ങ്ങളി​ലും അവൻ മുങ്ങി​പ്പോ​യതാ​യി അവന്‍റെ വാക്കുകൾ സൂചി​പ്പി​ക്കുന്നു. (സങ്കീ. 102:3, 4, 6, 11) തന്നെ എടുത്ത്‌ എറി​ഞ്ഞുക​ളയാൻ യഹോവ ആഗ്ര​ഹിക്കു​ന്നതാ​യി അവൻ വി​ശ്വസി​ച്ചു.—സങ്കീ. 102:10.

20. നിഷേധാ​ത്മക​ചിന്ത​കളു​മായി പോ​രാ​ടുന്ന ഒരു വ്യക്തിക്ക് പ്രാർഥന എങ്ങനെ ഗുണം ചെ​യ്‌തേക്കാം?

20 എന്നിട്ടും, സങ്കീർത്ത​നക്കാ​രനു തന്‍റെ ജീവിതം യ​ഹോ​വയെ സ്‌തു​തി​ക്കാനാ​യി തു​ടർന്നും ഉപ​യോഗി​ക്കാൻ കഴിഞ്ഞു. (സങ്കീർത്തനം 102:19-21 വായിക്കുക.) സങ്കീർത്തനം 102-ൽ കാണാൻ കഴി​യുന്ന​തു​പോലെ, വി​ശ്വാ​സത്തിൽ നിലനിൽക്കു​ന്നവർക്കും വേദനകൾ ഉണ്ടാ​യേ​ക്കാം; മ​റ്റൊന്നി​ലും ശ്രദ്ധി​ക്കാ​നാ​കാത്ത വിധം അവർ അത്ര വിഷ​മത്തി​ലാ​യേക്കാം. “വീട്ടി​ന്മു​കളിൽ തനി​ച്ചിരി​ക്കുന്ന കുരി​കിൽപോ​ലെ” പ്ര​ശ്‌നങ്ങൾ മാ​ത്രമാ​ണു തനിക്കു കൂട്ടെന്ന് സങ്കീർത്ത​നക്കാ​രനു തോന്നി. (സങ്കീ. 102:7) നിങ്ങൾക്ക് എപ്പോ​ഴെങ്കി​ലും അങ്ങനെ തോ​ന്നു​ന്നെങ്കിൽ, സങ്കീർത്ത​നക്കാര​നെ​പ്പോലെ യ​ഹോവ​യുടെ മുമ്പാകെ നി​ങ്ങളു​ടെ ഹൃദയം പകരുക. അരിഷ്ടാ​വസ്ഥയി​ലുണ്ടാ​കുന്ന നിഷേധാ​ത്മക​ചിന്ത​കളു​മായി പോ​രാ​ടാൻ പ്രാർഥന​യ്‌ക്ക് നിങ്ങളെ സഹാ​യിക്കാ​നാ​കും. താൻ “അഗ​തിക​ളുടെ പ്രാർത്ഥന കടാ​ക്ഷി​ക്കയും അവരുടെ പ്രാർത്ഥന നിരസി​ക്കാ​തെയി​രി​ക്കയും” ചെയ്യു​മെ​ന്നാണ്‌ യ​ഹോവ​യുടെ വാ​ഗ്‌ദാ​നം. (സങ്കീ. 102:16) ആ വാഗ്‌ദാ​നത്തിൽ വി​ശ്വാ​സം അർപ്പി​ക്കുക.

21. നിഷേ​ധാത്മ​കവി​കാര​ങ്ങളു​മായി പോ​രാ​ടുന്ന ഒരു വ്യക്തിക്ക് ക്രി​യാത്മ​കമായ വീക്ഷണം എങ്ങനെ നേടി​യെടു​ക്കാനാ​കും?

21 ക്രി​യാത്മ​കമായ വീക്ഷണം നേടി​യെടു​ക്കാൻ എങ്ങനെ കഴി​യു​മെന്നു​കൂടി 102-‍ാ‍ം സങ്കീർത്തനം കാണി​ച്ചു​തരു​ന്നു. യഹോ​വയു​മാ​യുള്ള തന്‍റെ ബന്ധ​ത്തി​ലേക്കു ശ്രദ്ധതി​രിച്ചു​കൊ​ണ്ടാണ്‌ സങ്കീർത്തന​ക്കാരൻ അങ്ങനെ ചെ​യ്‌തത്‌. (സങ്കീ. 102:12, 27) പരിശോ​ധനക​ളിൻമധ്യേ തന്‍റെ ജനത്തെ നില​നിറു​ത്താൻ യഹോവ അവ​രോ​ടൊപ്പം എല്ലാ​യ്‌പ്പോ​ഴും ഉണ്ടാ​യിരി​ക്കു​മെന്ന അറി​വിൽനിന്ന് അവൻ ആശ്വാസം കണ്ടെത്തി. ദൈ​വ​സേവന​ത്തിൽ നിങ്ങൾ ആഗ്ര​ഹിക്കു​ന്ന​ത്രയും ചെയ്യു​ന്നതിൽനി​ന്ന് നി​ഷേധാത്മ​കവികാ​രങ്ങൾ താത്‌കാ​ലിക​മായി നിങ്ങളെ തട​യു​ന്നെങ്കിൽ, അ​തേക്കു​റിച്ചു പ്രാർഥി​ക്കുക. നി​ങ്ങളു​ടെ ക്ലേശ​ങ്ങളിൽനി​ന്ന് അല്‌പം ആശ്വാസം നേടാൻ മാത്രമല്ല, ‘യ​ഹോവ​യുടെ നാമം പ്രസ്‌താ​വിക്ക​പ്പെ​ടേണ്ടതി​ന്നും’കൂടി നി​ങ്ങളു​ടെ പ്രാർഥന കേൾക്കാൻദൈവ​ത്തോട്‌ അഭ്യർഥി​ക്കുക.—സങ്കീ. 102:20, 21, ന്യൂ ഇൻഡ്യ ഭാഷാന്തരം.

22.  നമുക്ക് ഓ​രോരു​ത്തർക്കും യ​ഹോ​വയെ എങ്ങനെ പ്രസാ​ദിപ്പി​ക്കാനാ​കും?

22 അതെ, നാം വി​ശ്വാ​സത്തിൽ നില​നിൽക്കു​ന്നെന്നും യ​ഹോവ​യുടെ മുമ്പാകെ നാം മൂല്യ​മുള്ള​വരാ​ണെന്നും ബൈബിൾ ഉപ​യോ​ഗിച്ച് നമുക്കു നമ്മെത്തന്നെ ബോധ്യ​പ്പെടു​ത്താനാ​കും. നിഷേ​ധാത്മ​കവി​കാര​ങ്ങളോ നിരു​ത്സാ​ഹമോ പൂർണമാ​യി നീ​ക്കം​ചെയ്യാൻ ഈ വ്യവ​സ്ഥിതി​യിൽ നമുക്കു സാ​ധി​ച്ചെന്നു വരില്ല എന്നതു ശരി​യാ​ണ്‌. എന്നി​രുന്നാ​ലും, ദൈ​വ​സേവന​ത്തിൽ വിശ്വാ​സത്തോ​ടെ സഹിച്ചു​നി​ന്നു​കൊണ്ട് നമുക്ക് ഓ​രോരു​ത്തർക്കും യ​ഹോ​വയെ പ്രസാ​ദി​പ്പിക്കാ​നും രക്ഷ നേ​ടാ​നും സാ​ധി​ക്കും.—മത്താ. 24:13.