വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുടുംബാരാധന—ഏറെ ആസ്വാ​ദ്യ​മാ​ക്കാൻ. . .

കുടുംബാരാധന—ഏറെ ആസ്വാ​ദ്യ​മാ​ക്കാൻ. . .

“ഞങ്ങളുടെ കുടും​ബാരാ​ധന​വേളകൾ പല​പ്പോ​ഴും രാത്രി ഏറെ ​വൈകും​വരെ നീണ്ടു​പോ​കാ​റുണ്ട്. മി​ക്കവാ​റും ഞാ​നായി​ട്ടു മുൻകൈ​യെടു​ത്തു നിറു​ത്തു​കയാ​ണു ചെയ്യാറ്‌,” ബ്രസീ​ലിൽനി​ന്നുള്ള ഒരു പിതാവ്‌ പറയുന്നു. ജപ്പാ​നി​ലെ ഒരു കുടും​ബ​നാഥൻ പറ​യു​ന്നത്‌ തന്‍റെ പത്തു വയ​സ്സുകാ​രൻ മകന്‌ കുടും​ബാരാ​ധന ഏറെ ഇഷ്ടമാണ്‌, സമയം പോ​കു​ന്നത്‌ അവൻ അറി​യാ​റേയില്ല എന്നാണ്‌. എന്താണു കാരണം? “അത്‌ അവനെ ഏറെ ആവേ​ശഭ​രിത​നും സന്തു​ഷ്ട​നും ആക്കുന്നു,” അദ്ദേഹം പ്രസ്‌താ​വിക്കു​ന്നു.

എന്നാൽ, എല്ലാ കു​ട്ടിക​ളും അത്ര ആവേ​ശഭരി​തരല്ല എന്നതാണു സത്യം. ചിലർ കുടും​ബാരാ​ധന ആസ്വ​ദിക്കാ​റേ​യില്ല. എന്തു​കൊ​ണ്ട്? അതിന്‍റെ കാര​ണത്തെ​ക്കുറി​ച്ചു സൂചന നൽകുന്ന​താണ്‌ ടോ​ഗോയിൽനി​ന്നുള്ള ഒരു പിതാവിന്‍റെ അഭി​പ്രാ​യം. “യ​ഹോവ​യുടെ ആരാധന ഒരി​ക്ക​ലും വിര​സമാ​കരു​ത്‌” എന്നാണ്‌ അദ്ദേഹം പറഞ്ഞത്‌. നി​ങ്ങളു​ടെ കുടും​ബാരാ​ധന വിര​സമാകു​ന്നു​ണ്ടെങ്കിൽ, അതു നടത്തുന്ന വി​ധത്തി​ന്‌ എന്തോ കു​ഴപ്പമു​ണ്ട് എന്നതിന്‍റെ സൂച​നയായി​രിക്കു​മോ അത്‌? ശബത്തി​നെ​ക്കുറി​ച്ച് യെ​ശയ്യാ​വ്‌ പറഞ്ഞ​തു​പോലെ കുടും​ബാരാ​ധന​വേള​കളും ‘സ​ന്തോഷ​കരം’ ആക്കിത്തീർക്കാനാ​കു​മെന്ന് അനേകം കുടും​ബ​ങ്ങളും തിരി​ച്ചറി​ഞ്ഞിരി​ക്കുന്നു.—യെശ. 58:13, 14.

കുടുംബാരാധന എല്ലാ​വർക്കും ആസ്വാ​ദ്യ​മായി​രി​ക്കണ​മെങ്കിൽ പിരി​മുറു​ക്കമി​ല്ലാത്ത ഒരു അന്തരീക്ഷം വേ​ണ​മെന്ന് ക്രി​സ്‌തീയ പി​താക്ക​ന്മാർ കണ്ടെ​ത്തിയി​രി​ക്കുന്നു. മൂന്നു പെൺമക്ക​ളും ഒരു മകനും ഉള്ള റാൽഫ്‌ പറ​യു​ന്നത്‌, തങ്ങളുടെ കുടും​ബാരാ​ധന വെ​റു​മൊരു പഠ​നത്തെ​ക്കാൾ, അനുദിന സംഭാ​ഷണം​പോ​ലെയാ​ണെ​ന്നാണ്‌; അതിൽ എല്ലാ​വ​രും സജീ​വമാ​യി ഉൾപ്പെടു​ന്നു. എന്നാൽ, ഇത്തരത്തിൽ എല്ലാ​വരു​ടെ​യും താ​ത്‌പ​ര്യം നിലനി​റു​ത്തി​ക്കൊണ്ട് ചർച്ചയിൽ അവരെ ഉൾപ്പെടുത്തി​നിറു​ത്തുക അത്ര എളുപ്പമല്ല എന്നതു ശരിതന്നെ. ഒരു മാതാവ്‌ ഇങ്ങനെ സമ്മതിച്ചു പറയുന്നു: “കുടും​ബാരാ​ധന​വേളകൾ ഞാൻ ആഗ്ര​ഹിക്കു​ന്നത്ര സന്തോ​ഷക​രമാ​ക്കാൻ എനിക്കു പല​പ്പോ​ഴും കഴി​യാ​റില്ല.” ആകട്ടെ, ഇത്ത​രമൊ​രു സാ​ഹചര്യ​ത്തിൽ നിങ്ങൾക്ക് എന്തു ചെ​യ്യാനാ​കും?

വഴക്കവും വൈവിധ്യവും

“നാം വഴക്കമു​ള്ളവരാ​യിരി​ക്കണം” എന്ന് ജർമ​നിയിൽനി​ന്നുള്ള, രണ്ടു കു​ട്ടിക​ളുടെ പിതാവു പറയുന്നു. “​വൈവി​ധ്യം! ​വൈവി​ധ്യം! ​വൈവി​ധ്യം! ഞങ്ങളുടെ കുടും​ബ​ത്തിന്‌ അതു കൂടിയേ തീരൂ,” രണ്ടു കു​ട്ടിക​ളുടെ മാ​താ​വായ നത്താലിയ. അനേക കുടും​ബ​ങ്ങളും കുടും​ബാരാ​ധന​വേളയെ വ്യ​ത്യ​സ്‌ത ഭാ​ഗങ്ങളാ​യി  തിരിക്കുന്നു. “അത്‌ ആ ചർച്ചയെ അത്യന്തം ആവേശ​ഭരി​തമാ​ക്കുന്നു, എല്ലാ​വ​രും ഉത്സാ​ഹ​ത്തോടെ അതിൽ ഉൾപ്പെടു​ന്നു,” രണ്ടു കൗമാ​ര​ക്കാരു​ടെ പി​താ​വായ ബ്രസീ​ലിൽനി​ന്നുള്ള ക്ലേറ്റൺ പറയുന്നു. പഠനവേള വ്യ​ത്യ​സ്‌ത ഭാ​ഗങ്ങളാ​യി തിരി​ക്കു​ന്നതി​ലൂടെ ഓരോ കുട്ടി​യു​ടെ​യും ആവ​ശ്യത്തി​നു പ്രത്യേക ശ്രദ്ധ നൽകാ​നാ​കുന്നു, വി​ശേഷി​ച്ച് അവർ തമ്മിൽ ഏറെ പ്രായവ്യ​ത്യാ​സമു​ളള​പ്പോൾ. ഓരോ കുടുംബാംഗത്തിന്‍റെയും ആവശ്യം കണക്കി​ലെടു​ത്തു​കൊണ്ട്, പഠിക്കേണ്ട വിഷയങ്ങൾ തിര​ഞ്ഞെടു​ക്കുന്ന കാ​ര്യത്തി​ലും അതു നടത്തുന്ന വി​ധത്തി​ലും മാതാ​പി​താക്കൾക്കു വഴക്കമു​ള്ളവരാ​യിരി​ക്കാം.

വ്യത്യസ്‌തത കൊ​ണ്ടു​വരാൻ ചില കു​ടും​ബങ്ങൾ എന്താണു ചെ​യ്യു​ന്നത്‌? യ​ഹോവ​യ്‌ക്കു സ്‌തു​തി​ഗീ​തങ്ങൾ പാടി​​ക്കൊണ്ടാ​ണു ചിലർ തങ്ങളുടെ കുടും​ബാരാ​ധന ആരം​ഭിക്കു​ന്നത്‌. “അത്‌ ഒരു നല്ല അന്തരീക്ഷം സൃഷ്ടിക്കുന്നു. മാത്രമല്ല, പഠിക്കാൻ പോകുന്ന കാര്യ​ങ്ങൾക്കു​വേണ്ടി മാന​സിക​മായി ഒരു​ങ്ങാ​നും അതു​മൂ​ലം സാധ്യ​മാ​കുന്നു,” മെക്‌സി​ക്കോയിൽനി​ന്നുള്ള ച്വാൻ പറയുന്നു. ആ സാ​യാഹ്ന​ത്തിൽ പഠിക്കാൻ പോകുന്ന വിഷ​യവു​മായി ബന്ധപ്പെട്ട പാ​ട്ടുക​ളാണ്‌ അവർ തിര​ഞ്ഞെ​ടുക്കാ​റ്‌.

ശ്രീലങ്ക

അനേകം കുടും​ബ​ങ്ങളും ​ബൈബി​ളിലെ ഏ​തെങ്കി​ലും ഒരു ഭാഗം ഒരു​മി​ച്ചു വായി​ക്കാ​റുണ്ട്. വ്യത്യസ്‌തതയ്‌ക്കു​വേണ്ടി, വാ​യി​ക്കുന്ന തിരു​വെഴു​ത്തുക​ളിലെ ഓരോ കഥാപാത്രത്തിന്‍റെയും ഭാഗങ്ങൾ കുടും​ബാം​ഗങ്ങൾ മാ​റിമാ​റി വാ​യി​ക്കും. “ഈ രീ​തിയി​ലുള്ള വായന ആദ്യ​മൊ​ക്കെ എനിക്ക് ഒരൽപ്പം ബുദ്ധി​മുട്ടാ​യി​രുന്നു” എന്ന് ജപ്പാ​നിൽനി​ന്നുള്ള ഒരു പിതാവു സമ്മ​തിക്കു​ന്നു. എന്നാൽ മാതാ​പി​താക്കൾ സന്തോ​ഷ​ത്തോടെ തങ്ങ​ളോ​ടൊപ്പം പങ്കു​ചേർന്നതു മക്കൾക്ക് ആന​ന്ദ​മേകി. ചില കു​ടും​ബങ്ങൾ ബൈബിൾ കഥകൾ അഭി​നയിക്കു​കപോ​ലും ചെ​യ്യാറു​ണ്ട്. ‘ബൈബിൾ ഭാ​ഗങ്ങ​ളിൽ തങ്ങൾ ശ്രദ്ധി​ക്കാ​തെപോ​കുന്ന ചില കാര്യ​ങ്ങൾപോ​ലും കുട്ടികൾ ക​ണ്ടെത്തു​ന്നു’ എന്ന് രണ്ട് ആൺകു​ട്ടി​കളു​ടെ പി​താ​വായ സൗത്ത്‌ ആഫ്രി​ക്കയിൽനി​ന്നുള്ള റോജർ അഭി​പ്രാ​യപ്പെ​ടുന്നു.

സൗത്ത്‌ ആഫ്രിക്ക

കുടുംബാരാധനയിൽ ​വൈവി​ധ്യം കൊ​ണ്ടുവരു​ന്നതി​നായി നോ​ഹയു​ടെ പെട്ടകത്തിന്‍റെയോ ശലോമോന്‍റെ ആലയത്തിന്‍റെയോ മാതൃക നിർമി​ക്കുന്നതു​പോ​ലുള്ള എ​ന്തെങ്കി​ലും കുടും​ബ​ങ്ങൾക്കു ചെയ്യാ​വു​ന്നതാ​ണ്‌. അതിനു ഗവേഷണം വേ​ണ്ടിവ​രും. അതു പല​പ്പോ​ഴും ആവേ​ശകരമാ​യിരി​ക്കും. ഉദാ​ഹരണ​ത്തിന്‌ ഏഷ്യ​യിൽനി​ന്നുള്ള ഒരു അഞ്ചു വയസ്സു​കാ​രി​യും അവളുടെ മാതാ​പി​താക്ക​ളും വല്യ​മ്മ​യും ചേർന്ന് പൗ​ലോ​സ്‌ അപ്പൊസ്‌തലന്‍റെ മിഷനറി യാ​ത്ര​കളെ അടി​സ്ഥാന​മാക്കി​യുള്ള ഒരു ഗെയിം ഉണ്ടാക്കി. മറ്റു ചില കുടും​ബ​ങ്ങളാ​കട്ടെ പു​റപ്പാ​ടു പുസ്‌തക​ത്തിലെ വി​വരണ​ങ്ങളെ അധി​കരി​ച്ചു ഗെ​യിമു​കൾ ഉണ്ടാ​ക്കിയി​രി​ക്കുന്നു. “വ്യ​ത്യസ്‌തത ഞങ്ങളുടെ കുടും​ബാരാ​ധനയ്‌ക്കും കുടും​ബത്തിനു​ത​ന്നെയും നവജീവൻ പകർന്നി​രിക്കു​ന്നു” എന്ന് ടോ​ഗോയിൽനി​ന്നുള്ള 19 വയ​സ്സുകാ​രൻ ഡൊ​ണാൾഡ്‌. കുടും​ബാരാ​ധന ഏറെ ആസ്വാ​ദ്യ​മാ​ക്കാൻ ഇങ്ങനെ എ​ന്തെങ്കി​ലും നിങ്ങൾക്കു ചെയ്യാ​നാ​കു​മോ?

അമേരിക്കൻ ഐക്യനാടുകൾ

തയ്യാറാകൽ അനിവാര്യം

വഴക്കവും വൈ​വിധ്യ​വും കുടും​ബാ​രാ​ധനയെ രസക​രമാക്കു​മെങ്കി​ലും അതു പ്ര​ബോധനാ​ത്മകമാ​ക്കാൻ എല്ലാ​വ​രും നന്നായി തയ്യാ​റാ​കേണ്ടതു​ണ്ട്. ചി​ല​പ്പോൾ കൊ​ച്ചു​കുട്ടി​കൾ പെട്ടെന്നു ക്ഷീണി​തരാ​കും. അതു​കൊ​ണ്ട്, പഠിക്കാൻ തിര​ഞ്ഞെടു​ത്തിരി​ക്കുന്ന വിഷ​യത്തെ​ക്കുറി​ച്ചു പി​താക്ക​ന്മാർ മുന്നമേ ചി​ന്തി​ക്കണം. അതു നന്നായി തയ്യാ​റാ​കാൻ സമയം എടു​ക്കു​കയും വേണം. “ഞാൻ നന്നായി തയ്യാ​റാ​കു​മ്പോൾ പഠന​ത്തിൽനിന്ന് എല്ലാ​വർക്കും പ്ര​യോ​ജനം ലഭി​ക്കു​ന്നു,” ഒരു പിതാവ്‌ അഭി​പ്രാ​യപ്പെ​ടുന്നു. ജർമ​നിയി​ലുള്ള ഒരു പിതാവ്‌ വരും വാ​രങ്ങ​ളിൽ പരി​ചിന്തി​ക്കാൻ പോകു​ന്ന​തെന്താ​ണെന്ന് മുന്നമേ കു​ടും​ബത്തെ അറി​യി​ക്കും. ബെനി​നിൽനി​ന്നുള്ള, 13-നും 9-നും ഇടയ്‌ക്കു പ്രാ​യ​മുള്ള ആറു മക്കളുടെ പിതാവ്‌ കുടും​ബാ​രാധന​യുടെ ഭാ​ഗമാ​യി ഒരു ബൈ​ബിള​ധിഷ്‌ഠിത വീ​ഡി​യോ കാണാൻ പട്ടിക​പ്പെടു​ത്തു​മ്പോൾ പരി​ചിന്തി​ക്കാൻ പോകുന്ന ചോ​ദ്യ​ങ്ങൾ നേ​രത്തേ​തന്നെ അവർക്കു നൽകുന്നു. തയ്യാ​റാ​കൽ കുടും​ബാ​രാധന​യുടെ ഗുണ​നി​ലവാ​രത്തെ സ്വാ​ധീനി​ക്കു​കതന്നെ ചെയ്യും.

എന്താണു പഠിക്കാൻ പോ​കുന്ന​തെന്നു നേരത്തേ അറി​യാ​മെങ്കിൽ കുടും​ബാം​ഗ​ങ്ങൾക്ക് അതിനു മുമ്പുള്ള ദി​വസങ്ങ​ളിൽ അ​തേക്കു​റിച്ച് ഇട​യ്‌ക്കി​ടെ സംസാ​രി​ക്കാനാ​കും. അത്‌ അവരെ ഉത്സാഹം കൊ​ള്ളി​ക്കും. ഇനി, ഓ​രോരു​ത്തർക്കും നിയമ​നമു​ണ്ടെങ്കി​ലോ, ‘ഇത്‌ എന്‍റെ സ്വന്തം കുടും​ബാരാ​ധന ആണ്‌’ എന്നൊരു ഒരു തോന്നൽ അവരിൽ ഉള​വാ​കും.

മുടക്കം കൂടാതെ നടത്തുക

മുടക്കം കൂടാതെ കുടും​ബാരാ​ധന നടത്താ​നാ​കു​ന്നില്ല എന്നത്‌ പല കുടും​ബ​ങ്ങളും നേ​രി​ടുന്ന ഒരു പ്ര​ശ്‌ന​മാണ്‌.

നിത്യവൃത്തിക്കുള്ള വക ക​ണ്ടെത്താൻതന്നെ മിക്ക കുടും​ബനാ​ഥന്മാർക്കും ദീർഘസ​മയം ജോലി ചെ​യ്യേണ്ട​തുണ്ട്. ഉദാ​ഹരണ​ത്തിന്‌, മെക്‌സി​ക്കോയി​ലുള്ള ഒരു പിതാവ്‌ രാവിലെ ആറു മണിക്കു വീ​ട്ടിൽനിന്നു പോയാൽ തിരി​കെ​യെത്തു​ന്നതു ​വൈകു​ന്നേരം എട്ടു മണി​ക്കാ​ണ്‌. ഇനി, മറ്റു ദിവ്യാ​ധി​പത്യ പരി​പാ​ടികൾ നി​മിത്ത​വും ചിലർക്കു കുടും​ബാരാ​ധന മറ്റൊരു സമ​യ​ത്തേക്കു മാറ്റി​വെ​ക്കേണ്ട​തായി വന്നേക്കാം.

എന്തുതന്നെയായാലും കുടും​ബാരാ​ധന ക്ര​മമാ​യി നടത്തുന്ന കാ​ര്യ​ത്തിൽ ഒരു വിട്ടു​വീ​ഴ്‌ച​യും ചെയ്‌തു​കൂടാ. ഇതേ​ക്കുറി​ച്ചുള്ള തന്‍റെ കുടുംബത്തിന്‍റെ തീരു​മാന​ത്തെക്കു​റിച്ച് ടോ​ഗോയിൽനി​ന്നുള്ള പതി​നൊ​ന്നു വയസ്സു​കാ​രി​യായ ലോ​വി​സ്‌ പറ​യു​ന്നത്‌ ഇങ്ങ​നെയാ​ണ്‌: “ചി​ല​പ്പോൾ എ​ന്തെങ്കി​ലും കാ​രണ​ത്താൽ കുടും​ബാരാ​ധന തുടങ്ങാൻ വൈ​കി​യേക്കാം. പക്ഷേ, ഞങ്ങൾ അതു നടത്താ​തി​രി​ക്കില്ല.” ചില കുടും​ബ​ങ്ങളാ​കട്ടെ, വാരത്തിൽ നേ​രത്തേ​തന്നെ കുടും​ബാരാ​ധന ക്രമീ​ക​രിക്കു​ന്നു. അങ്ങ​നെയാ​കു​മ്പോൾ, അവി​ചാരി​തമാ​യി എ​ന്തെങ്കി​ലും സംഭ​വിച്ചാ​ലും ആ വാ​രത്തിൽത്തന്നെ മറ്റൊരു ദിവസം അതു നട​ത്താനാ​കും.

‘കുടും​ബാരാ​ധന’ എന്ന പേ​രു​തന്നെ സൂചിപ്പി​ക്കുന്ന​തു​പോലെ അത്‌ യഹോ​വയ്‌ക്കുള്ള നി​ങ്ങളു​ടെ ആരാധനയുടെ ഭാ​ഗമാ​ണ്‌. നി​ങ്ങളു​ടെ കുടും​ബ​ത്തിലെ ഓ​രോ​രുത്ത​രും ആഴ്‌ചതോ​റും “അധരാർപ്പ​ണമായ കാളകളെ” യ​ഹോവ​യ്‌ക്കു കൊ​ണ്ടു​വരട്ടെ. (ഹോശേ. 14:2) അതു നി​ങ്ങളു​ടെ കുടും​ബ​ത്തിലെ ഓരോ അം​ഗത്തി​നും സന്തോ​ഷക​രമായ ഒരു സമയ​മായി​രി​ക്കട്ടെ. കാരണം, “യഹോ​വയി​ങ്കലെ സന്തോഷം നി​ങ്ങളു​ടെ ബലം ആകു​ന്നു​വല്ലോ.”—നെഹെ. 8:9, 10.