വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

രണ്ട് യജ​മാന​ന്മാരെ സേ​വി​ക്കാൻ ആർക്കും സാധ്യമല്ല

രണ്ട് യജ​മാന​ന്മാരെ സേ​വി​ക്കാൻ ആർക്കും സാധ്യമല്ല

“രണ്ടു​യജമാ​നന്മാ​രെ സേ​വി​ക്കാൻ ആർക്കും കഴി​യു​കയില്ല . . . നിങ്ങൾക്ക് ഒ​രേസ​മയംദൈവ​ത്തെയും ധന​ത്തെ​യും സേ​വി​ക്കുക സാധ്യമല്ല.”—മത്താ. 6:24.

1-3. (എ) എന്തെല്ലാം സാമ്പ​ത്തി​കക്ലേ​ശങ്ങൾ ഇന്ന് അനേകർ നേ​രിടു​ന്നു, ചിലർ അത്‌ പരി​ഹരി​ക്കാൻ ശ്ര​മിക്കു​ന്നത്‌ എങ്ങനെ? (ലേഖ​നാരം​ഭത്തി​ലെ ചിത്രം കാണുക.) (ബി) കുട്ടികളെ വളർത്തു​ന്നത്‌ സം​ബന്ധി​ച്ച് ഏതു ചോ​ദ്യ​ങ്ങൾ ഉദി​ക്കു​ന്നു?

“പകല​ന്തി​യോളം പണി​യെ​ടുത്ത്‌ ക്ഷീണി​ച്ചവ​ശനാ​യാണ്‌ എന്‍റെ ഭർത്താവ്‌ ജയിംസ്‌ എല്ലാ ദി​വസ​വും വീ​ട്ടി​ലേക്ക് വന്നി​രു​ന്നത്‌. എന്നിട്ടും, കഷ്ടിച്ച് കഴി​ഞ്ഞുകൂ​ടാ​നുള്ള വരു​മാ​നമേ അ​ദ്ദേഹത്തി​ന്‌ ഉണ്ടാ​യി​രുന്നു​ള്ളൂ,” മെർളിൻ പറയുന്നു. * “അദ്ദേഹത്തിന്‍റെ ഭാരം അല്‌പ​മൊന്ന് ഇളച്ചു​കൊ​ടുക്കാ​നും, ഞങ്ങളുടെ മകൻ ജിമ്മിക്ക് അവന്‍റെ കൂ​ടെപ്പഠി​ക്കുന്ന കുട്ടികൾക്കുള്ള​തു​പോലെ ഓ​രോ​ന്നൊക്കെ വാങ്ങി​ക്കൊ​ടുക്കാ​നും എനിക്ക് ആഗ്രഹ​മുണ്ടാ​യി​രുന്നു.” കൂടാതെ, കൂ​ടെപ്പി​റപ്പു​കളെ സഹാ​യിക്ക​ണമെ​ന്നും നാ​ളേക്കു​വേണ്ടി അല്‌പസ്വ​ല്‌പം എ​ന്തെങ്കി​ലും കരുതി​വെ​ക്കണ​മെന്നും മെർളിന്‍റെ ഉള്ളി​ലുണ്ടാ​യി​രുന്നു. അവളുടെ പല സുഹൃത്തുക്കളും പണമു​ണ്ടാ​ക്കാനാ​യി അതി​നോ​ടകം​തന്നെ വിദേശ​രാജ്യ​ങ്ങളി​ലേക്ക് ചേ​ക്കേറി​യിരു​ന്നു. പക്ഷേ, താൻ ഒരു മറു​നാ​ട്ടി​ലേക്ക് പോകു​ന്നതി​നെക്കു​റിച്ച് ചി​ന്തിച്ച​പ്പോൾ സമ്മി​ശ്രവി​കാരങ്ങ​ളാണ്‌ അവളുടെ മനസ്സിൽ ഓളം​വെട്ടി​യത്‌. എന്താ​യി​രുന്നു കാരണം?

2 തന്‍റെ എല്ലാമായ കു​ടും​ബവും സ്ഥിരത കൈ​വരി​ച്ചി​രുന്ന ആത്മീ​യചര്യ​യും ഉ​പേക്ഷി​ച്ച് പോകു​ന്നതി​നെക്കു​റിച്ച് ഓർത്ത​പ്പോൾ അവൾക്ക് ഭയം തോന്നി. എങ്കിലും, ‘കു​റച്ചു​കാലം വി​ദേ​ശത്ത്‌ ജോ​ലി​ചെയ്‌ത്‌ മടങ്ങിവന്ന എത്രയോ പേരുണ്ട്. അവരു​ടെയൊ​ക്കെ കുടും​ബ​ങ്ങൾക്ക് ആത്മീ​യമാ​യി വലിയ കോ​ട്ടമൊ​ന്നും സംഭവി​ച്ചി​ട്ടുള്ള​തായി തോ​ന്നുന്നു​മില്ല,’ അവൾ ന്യാ​യീക​രിച്ചു. പക്ഷേ, ദൂ​രെയി​രുന്ന് താൻ ജിമ്മിയെ എങ്ങനെ വളർത്തി​ക്കൊ​ണ്ടു​വരും എന്ന ചിന്ത അവളെ അലട്ടി. “യ​ഹോവ​യുടെ ശി​ക്ഷണത്തി​ലും അവന്‍റെ ചി​ന്തകൾക്ക് അനുസൃതമായും” ഇന്‍റർനെറ്റിലൂടെ തന്‍റെ മകനെ വളർത്തി​ക്കൊ​ണ്ടു​വരാൻ അവൾക്ക് സാധി​ക്കുമാ​യിരു​ന്നോ?—എഫെ. 6:4.

3 മെർളിൻ പല​രോ​ടും മാർഗനിർദേശം ആരാഞ്ഞു. അവളെ വിടാൻ തനിക്ക്  ഒട്ടും ആഗ്ര​ഹമി​ല്ലെ​ന്നും, പക്ഷേ പോകാൻ തീരു​മാ​നി​ച്ചാൽ താൻ തടസ്സം പറയി​ല്ലെന്നുമാ​യി​രുന്നു ഭർത്താവിന്‍റെ നി​ലപാ​ട്‌. കു​ടും​ബത്തെ വിട്ട് വി​ദേ​ശത്തു പോ​കു​ന്നത്‌ ജ്ഞാ​നമ​ല്ലെന്ന് സഭയിലെ മൂ​പ്പന്മാ​രും മറ്റു പലരും അവളെ ബുദ്ധി​യു​പദേ​ശിച്ചു. പക്ഷേ, പല സഹോ​ദരി​മാ​രും പോകു​ന്നതി​നു​വേണ്ടി അവളെ ഉത്സാഹി​പ്പി​ക്കുക​യാണ്‌ ഉണ്ടായത്‌. “കുടും​ബത്തോ​ട്‌ സ്‌നേഹമു​ണ്ടെ​ങ്കിൽ, നീ തീർച്ചയാ​യും പോകും. അവി​ടെ​ച്ചെന്നാ​ലും നിനക്ക് യ​ഹോ​വയെ സേവി​ക്കാ​മല്ലോ,” അവർ പറഞ്ഞു. എന്താ​യാ​ലും ആശ​ങ്കക​ളെല്ലാം തത്‌കാ​ലം മാ​റ്റി​വെച്ച്, ഭർത്താ​വി​നോ​ടും കുഞ്ഞി​നോ​ടും വി​ടപ​റഞ്ഞ് മെർളിൻ വി​ദേശ​ത്തേക്ക് യാ​ത്രയാ​യി. “അധികം നാ​ളൊ​ന്നും ഞാൻ അവിടെ നിൽക്കാൻപോകു​ന്നില്ല,” അവൾ ഉറ​പ്പുനൽകി.

കുടുംബത്തോടുള്ള കട​പ്പാ​ടും ബൈബിൾ തത്ത്വങ്ങളും

4. പലരും വി​ദേ​ശത്ത്‌ പോകാൻ തീരു​മാ​നിക്കു​ന്നത്‌ എന്തു​കൊ​ണ്ട്, പല​പ്പോ​ഴും കു​ട്ടി​കളെ ആരെ ഏൽപ്പി​ച്ചി​ട്ടാണ്‌ അവർ പോ​കു​ന്നത്‌?

4 തന്‍റെ ദാസീ​ദാ​സന്മാർ കൊടിയ ദാരി​ദ്ര്യ​ത്തിൽ കഴി​ഞ്ഞുകൂ​ടണ​മെന്ന് യഹോവ ഒരി​ക്ക​ലും ആഗ്ര​ഹിക്കു​ന്നില്ല. ദാരിദ്ര്യനിവൃത്തിക്ക് ഏറ്റവും പു​രാത​നമായ ഒരു മാർഗമാ​ണ്‌ കു​ടി​യേറ്റം. (സങ്കീ. 37:25; സദൃ. 30:8) കു​ടും​ബം പട്ടി​ണി​യി​ലേക്ക് നീ​ങ്ങിയ​പ്പോൾ ഭക്ഷണം വാങ്ങി​വ​രാനാ​യി ഗോ​ത്രപി​താ​വായ യാ​ക്കോ​ബ്‌ തന്‍റെ പു​ത്രന്മാ​രെ ഈജി​പ്‌റ്റി​ലേക്ക് അയച്ചു. * (ഉല്‌പ. 42:1, 2) എന്നാൽ ഇന്ന് മറു​നാ​ട്ടി​ലേക്ക് കുടി​യേ​റുന്ന​വരിൽ ഏറി​യപ​ങ്കും പട്ടി​ണി​യും പരി​വട്ട​വുമാ​യി കഴിയു​ന്നവ​രൊ​ന്നുമല്ല. പകരം, സാമ്പത്തിക പരാ​ധീ​നതക​ളും തീരാത്ത കടവും ആയി​രി​ക്കാം അവരെ അതിന്‌ പ്രേ​രിപ്പി​ക്കു​ന്നത്‌. എന്നാൽ മറ്റു​ചി​ലരാ​കട്ടെ തങ്ങളുടെ ജീവി​തനി​ലവാ​രം ഒന്ന് ഉയർത്താൻവേണ്ടി മാ​ത്രമാ​യിരി​ക്കാം മറു​നാ​ട്‌ പറ്റുന്നത്‌. ദുർബല​മായ സമ്പദ്‌വ്യ​വസ്ഥ​യിൽ ജീ​വി​ക്കുന്ന അനേകർ തങ്ങളുടെ സ്വ​പ്‌ന​ങ്ങളും ജീവി​തല​ക്ഷ്യങ്ങ​ളും സാക്ഷാ​ത്‌ക​രിക്കാ​നായി അടുത്ത കുടും​ബാം​ഗ​ങ്ങളെ വിട്ടു​പി​രിഞ്ഞ് ഒടുവിൽ വി​ദേശ​ത്തോ സ്വ​ദേശ​ത്തോ ദൂരെ ഏ​തെങ്കി​ലും സ്ഥലത്ത്‌ എത്തി​പ്പെ​ടുന്നു. പല​പ്പോ​ഴും, തങ്ങളുടെ കൊ​ച്ചുകു​ഞ്ഞു​ങ്ങളെ വളർത്താൻ ഇണയെ ഒറ്റയ്‌ക്ക് ഏൽപ്പി​ച്ചി​ട്ടാണ്‌ അത്തരക്കാർ പോ​കാ​റ്‌. മൂത്ത ഒരു കുട്ടി​യു​ടെ​യോ മുത്തശ്ശീ​മുത്ത​ശ്ശന്മാ​രു​ടെയോ മറ്റു ബന്ധു​ക്കളു​ടെ​യോ സുഹൃത്തുക്കളുടെയോ ഒക്കെ കൈയിൽ കുട്ടിയെ വിട്ടിട്ടു പോ​കുന്ന​വരു​മുണ്ട്. ഇണ​യെ​യോ കുട്ടി​ക​ളെയോ വിട്ടു​പോ​കു​ന്നത്‌ ഹൃദയഭേദകമാണെങ്കിലും അതല്ലാതെ മറ്റൊരു പോം​വഴി​യും തങ്ങൾക്കില്ല എന്നാണ്‌ പ്രവാ​സി​കളിൽ പലരും ചി​ന്തിക്കു​ന്നത്‌.

5, 6. (എ) സ​ന്തോഷ​വും സുര​ക്ഷി​തത്വ​വും സം​ബന്ധി​ച്ച് യേശു എന്താണ്‌ പഠി​പ്പി​ച്ചത്‌? (ബി) ഏതു ഭൗതിക​സംഗ​തികൾക്കു​വേണ്ടി പ്രാർഥി​ക്കാനാ​ണ്‌ യേശു തന്‍റെ അനു​ഗാമി​കളെ പഠി​പ്പി​ച്ചത്‌? (സി) യഹോവ എങ്ങ​നെയാ​ണ്‌ നമ്മെ അനു​ഗ്രഹി​ക്കു​ന്നത്‌?

5 യേശുവിന്‍റെ നാ​ളി​ലും അനേ​കമാ​ളുകൾ ആലം​ബഹീ​നരും അർധ​പട്ടി​ണിക്കാ​രും ആയി​രു​ന്നു. കൂടുതൽ പണം സമ്പാ​ദി​ച്ചാൽ മാത്രമേ സ​ന്തോഷ​വും സുര​ക്ഷി​തത്വ​വും ഒക്കെ ഉണ്ടാകൂ എന്ന് അവരിൽ മി​ക്കവർക്കും തോന്നി​യിട്ടു​മുണ്ടാ​കും. (മർക്കോ. 14:7) പക്ഷേ, പ്രത്യാശ മ​റ്റൊരി​ടത്ത്‌ പ്രതി​ഷ്‌ഠി​ക്കാ​നാണ്‌ യേശു ആളുകളെ പഠി​പ്പി​ച്ചത്‌. നിലനിൽക്കുന്ന നി​ക്ഷേപങ്ങ​ളുടെ ഉറവിങ്കൽ, അതേ, യഹോ​വ​യിൽത്തന്നെ ആശ്ര​യം​വെക്കാൻ അവൻ അവരെ ഉദ്‌ബോ​ധിപ്പി​ച്ചു. യഥാർഥ സ​ന്തോഷ​വും സുര​ക്ഷി​തത്വ​വും ഭൗതിക​സംഗതി​ക​ളെയോ നമ്മു​ടെ​തന്നെ അദ്ധ്വാ​ന​ത്തെയോ ആ​ശ്രയി​ച്ചല്ല, പ്രത്യുത സ്വർഗീ​യപി​താ​വുമാ​യുള്ള നമ്മുടെ സുഹൃദ്‌ബന്ധത്തെ ആ​ശ്രയി​ച്ചാണ്‌ എന്ന് യേശു തന്‍റെ ഗിരി​പ്ര​ഭാഷ​ണത്തിൽ വ്യ​ക്തമാ​ക്കി.

6 യേശു തന്‍റെ മാതൃകാപ്രാർഥനയിൽ സാമ്പത്തി​കഭ​ദ്രത​യ്‌ക്കു വേണ്ടിയല്ല, പി​ന്നെ​യോ “ഇന്നത്തേക്കുള്ള അപ്പ”ത്തി​നു​വേണ്ടി, അതായത്‌ അന്നന്നത്തെ ആവശ്യ​ങ്ങൾക്കു​വേണ്ടി പ്രാർഥി​ക്കാനാ​ണ്‌ നമ്മെ പഠി​പ്പി​ച്ചത്‌. “ഈ ഭൂ​മി​യിൽ നി​ക്ഷേ​പങ്ങൾ സ്വരൂ​പി​ക്കു​ന്നതു മതി​യാക്കു​വിൻ; പകരം, . . . സ്വർഗ​ത്തിൽ നി​ക്ഷേ​പങ്ങൾ സ്വരൂ​പി​ക്കു​വിൻ” എന്ന് യാ​തൊ​രു അർഥശങ്ക​യും കൂടാതെ അവൻ തന്‍റെ ശ്രോതാ​ക്കളെ പഠി​പ്പി​ച്ചു. (മത്താ. 6:9, 11, 19, 20) യഹോവ വാ​ഗ്‌ദാ​നം ചെയ്‌തി​ട്ടുള്ള​തു​പോലെ അവൻ നമ്മെ അനു​ഗ്രഹി​ക്കും എന്ന് നമുക്ക് ഉറ​പ്പോ​ടെ വിശ്വ​സി​ക്കാനാ​കും. ദൈവത്തിന്‍റെ അനു​ഗ്രഹം അംഗീകാരത്തിന്‍റെ കേവലം ഒരു അംഗ​വി​ക്ഷേപ​ത്തിൽ ഒതു​ങ്ങു​ന്നില്ല. പകരം, നമുക്ക് യഥാർഥ​ത്തിൽ ആവ​ശ്യമാ​യത്‌ പ്രദാ​നം​ചെ​യ്യുന്ന കാ​ര്യ​ത്തിൽ ഉത്സാ​ഹപൂർവം ഇട​പെട്ടു​കൊ​ണ്ടാണ്‌ അവൻ നമ്മെ അനു​ഗ്രഹി​ക്കു​ന്നത്‌. അതെ, യഥാർഥ സന്തു​ഷ്ടി​യും സുര​ക്ഷി​തത്വ​വും നേ​ടാ​നുള്ള ഒ​രേയൊ​രു മാർഗം നമു​ക്കു​വേണ്ടി കരുതുന്ന നമ്മുടെ സ്വർഗീയ​പിതാ​വിൽ ആശ്രയം അർപ്പി​ക്കുക എന്നതാണ്‌. ഭൗതി​ക​ധനത്തി​ന്‌ അവ ഒരി​ക്ക​ലും നേടി​ത്തരാ​നാ​കില്ല.മത്തായി 6:24, 25, 31-34 വായിക്കുക.

7. (എ) കു​ട്ടി​കളെ വളർത്തി​ക്കൊണ്ടു​വരാ​നുള്ള ഉത്തര​വാദി​ത്വം യഹോവ ആ​രെയാ​ണ്‌ ഭരമേൽപ്പിച്ചി​രിക്കു​ന്നത്‌? (ബി) മക്കളെ വളർത്തുന്ന കാ​ര്യ​ത്തിൽ മാതാ​പി​താക്കൾ ഇരു​വ​രും ക്രി​യാ​ത്മകമാ​യി ഉൾപ്പെ​ടേണ്ടത്‌ എന്തു​കൊ​ണ്ട്?

7 ‘ഒന്നാമത്‌ ദൈവത്തിന്‍റെ നീതി അന്വേ​ഷി​ക്കുന്ന​തിൽ’ കുടും​ബ​ത്തോ​ടുള്ള കട​പ്പാടു​കൾ യ​ഹോവ​യുടെ കണ്ണി​ലൂ​ടെ നോ​ക്കിക്കാ​ണു​ന്നത്‌ ഉൾപ്പെടു​ന്നു. മോ​ശൈ​കന്യാ​യ​പ്രമാ​ണത്തിൽ ക്രിസ്‌ത്യാ​നി​കൾക്ക് ബാ​ധകമാ​കുന്ന ഈ തത്ത്വം അടങ്ങി​യി​രിക്കു​ന്നു: ഓ​രോ​രുത്ത​രും സ്വന്തം മക്കൾക്ക് ആത്മീ​യപരി​ശീ​ലനം നൽകണം. (ആവർത്തനപുസ്‌തകം 6:6, 7 വായിക്കുക.) മക്കളെ പരിശീ​ലി​പ്പിക്കു​ന്നതി​നുള്ള ഉത്തര​വാദി​ത്വം ദൈവം ഭരമേൽപ്പിച്ചി​രിക്കു​ന്നത്‌ മാതാ​പിതാ​ക്കളെ​യാണ്‌, അല്ലാതെ മുത്തശ്ശീ​മുത്തശ്ശ​ന്മാ​രെയോ മറ്റാ​രെയെ​ങ്കിലു​മോ അല്ല. ശ​ലോ​മോൻ രാജാവ്‌  ഇങ്ങനെ പ്രസ്‌താ​വിച്ചു: “മകനേ, അപ്പന്‍റെ പ്ര​ബോ​ധനം കേൾക്ക. അമ്മയുടെ ഉപദേശം ഉപേ​ക്ഷിക്ക​യുമ​രുതു.” (സദൃ. 1:8) കു​ട്ടി​കളെ പഠി​പ്പിക്കാ​നും വഴി​നയി​ക്കാ​നും മാതാ​പി​താക്കൾ ഇരു​വ​രും വീട്ടിൽ അവ​രോ​ടൊപ്പം ഉണ്ടാ​യിരി​ക്കണമെ​ന്നാണ്‌ യഹോവ ഉ​ദ്ദേശി​ച്ചത്‌. (സദൃ. 31:10, 27, 28) യഹോ​വയെ​ക്കുറി​ച്ചുള്ള മാതാ​പി​താക്ക​ളുടെദൈനം​ദിന സം​ഭാഷ​ണങ്ങൾ കേട്ടും അവരുടെ മാതൃക നേരിട്ട് കണ്ടും ഒ​ക്കെയാ​ണ്‌ കുട്ടികൾ ഒട്ടുമിക്ക കാ​ര്യങ്ങ​ളും പഠി​ക്കു​ന്നത്‌, വി​ശേഷി​ച്ചും ആത്മീ​യകാ​ര്യങ്ങൾ.

ഉദ്ദേശിക്കാത്ത പരിണതഫലങ്ങൾ

8, 9. (എ) മാതാ​പി​താക്ക​ളിൽ ആ​രെങ്കി​ലും കുടും​ബ​ത്തിൽനിന്ന് അകലെ പോയി താമ​സി​ക്കുന്ന​പക്ഷം കുടും​ബാ​ന്തരീ​ക്ഷത്തിൽ എന്തെല്ലാം മാറ്റങ്ങൾ ഉള​വാകു​ന്നു? (ബി) പ്രവാസജീവിതം നാ​ട്ടി​ലുള്ള കു​ടും​ബത്തിൽ ധാർമി​കവും വൈ​കാ​രിക​വും ആയ എന്തെല്ലാം പ്രത്യാ​ഘാ​തങ്ങൾ സൃഷ്ടിച്ചേക്കാം?

8 വി​ദേ​ശത്ത്‌ പോകു​ന്നതി​നു​മുമ്പ് പലരും ലാ​ഭചേ​തങ്ങൾ പലവുരു കൂ​ട്ടി​യും കി​ഴി​ച്ചും നോക്കാ​റു​ണ്ടെങ്കി​ലും കു​ടും​ബത്തെ നാട്ടിൽ വിട്ടിട്ടുപോകുന്നതിന്‍റെ എല്ലാ ഭവി​ഷ്യ​ത്തുക​ളും മുൻകൂ​ട്ടി​ക്കാണു​ന്നവർ നന്നേ വി​രളമാ​ണ്‌. (സദൃ. 22:3) * വീടി​നോ​ടും വീട്ടു​കാ​രോ​ടും വിട പറഞ്ഞ നിമി​ഷം​മുതൽ വിര​ഹദുഃ​ഖ​വും വി​ഷാദ​വും മെർളി​നെ വേ​ട്ടയാ​ടാൻ തുടങ്ങി. വീട്ടിൽ ഭർത്താവിന്‍റെയും മകന്‍റെയും അവസ്ഥയും മറ്റൊ​ന്നാ​യിരു​ന്നില്ല. “അമ്മ എന്നെ ഇട്ടിട്ട് പോയത്‌ എന്തിനാ” എന്ന് കൊ​ച്ചു​ജിമ്മി ചോ​ദ്യ​വും തുടങ്ങി. ഏതാനും മാസം മാത്രമേ നിൽക്കൂ എന്നു പറഞ്ഞ് പോയ മെർളിന്‍റെ പ്രവാ​സ​ജീവി​തം വർഷ​ങ്ങളി​ലേക്കു നീ​ണ്ട​പ്പോൾ വീട്ടിൽ അസ്വ​സ്ഥജന​കമായ ചില മാറ്റങ്ങൾ അവൾ ശ്രദ്ധി​ച്ചു​തു​ടങ്ങി. നാൾ ചെല്ലു​ന്തോ​റും ജിമ്മി സ്വയം ഉൾവ​ലിയാ​നും അമ്മ​യിൽനിന്ന് വൈ​കാരി​കമാ​യി അകന്നു​പോ​കാ​നും തുട​ങ്ങി​യിരു​ന്നു. “അവന്‌ എ​ന്നോ​ടുള്ള സ്‌നേഹം പൊയ്‌പ്പോ​യി​രുന്നു,” മെർളിൻ ദുഃ​ഖ​ത്തോടെ ഓർക്കു​ന്നു.

9 മാതാ​പി​താക്ക​ളും കു​ട്ടിക​ളും ഒരു കുടും​ബ​മായി ഒരു​മി​ച്ച് ജീവി​ക്കു​ന്നി​ല്ലെങ്കിൽ, അവർക്ക് ധാർമി​കവും വൈ​കാരി​കവു​മായ പ്രത്യാ​ഘാ​തങ്ങൾ നേരി​ടേ​ണ്ടിവ​രും. * കുട്ടികൾ എത്ര ചെറു​പ്പമാ​ണോ, വേർപാ​ട്‌ എത്ര ദീർഘി​ച്ചതാ​ണോ, അത്രകണ്ട് ആഴത്തി​ലാ​യിരി​ക്കും ഉട​ലെടു​ക്കുന്ന വടു​ക്ക​ളും. താൻ ഈ കഷ്ട​പ്പെടു​ന്നതെ​ല്ലാം ജി​മ്മിയു​ടെ നന്മയ്‌ക്കു​വേണ്ടി​യാ​ണെന്ന് മെർളിൻ പറയു​മാ​യിരു​ന്നു. പക്ഷേ ഉപേ​ക്ഷിച്ചി​ട്ടു​പോയ ഒരു അമ്മയുടെ ചി​ത്രമാ​യിരു​ന്നു ജി​മ്മിയു​ടെ മനസ്സിൽ. ആദ്യ​മൊ​ക്കെ അമ്മ പോയ​തിലാ​യി​രുന്നു അവന്‌ ബു​ദ്ധിമു​ട്ട്; പക്ഷേ പി​ന്നെപ്പി​ന്നെ, അമ്മ അവധിക്കു വരു​ന്നതി​ലായി അവനു ബു​ദ്ധിമു​ട്ട്. തന്നെ ഇട്ടി​ട്ടു​പോയ അമ്മയ്‌ക്ക് തന്‍റെ അനു​സര​ണവും സ്‌നേഹ​വും ആവ​ശ്യ​പ്പെടാൻ എന്തവകാ​ശമി​രി​ക്കുന്നു എന്ന മട്ടി​ലാ​യിരു​ന്നു ജി​മ്മിയു​ടെ ചിന്ത. നാട്ടിൽ നിറുത്തി​യിട്ടു​പോ​കുന്ന കുഞ്ഞു​ങ്ങൾക്കിട​യിൽ ഇത്തരം വി​കാ​രങ്ങൾ സാധാ​രണ​മാണ്‌.സദൃശവാക്യങ്ങൾ 29:15 വായിക്കുക.

ഇന്‍റർനെറ്റിലൂടെ നി​ങ്ങളു​ടെ കു​ഞ്ഞോ​മനയെ വാരി​പ്പു​ണരാൻ നി​ങ്ങൾക്കാ​വില്ല (10-‍ാ‍ം ഖണ്ഡിക കാണുക)

10. (എ) മാ​താ​വോ പി​താ​വോ മറു​നാട്ടിൽനി​ന്ന് സമ്മാനങ്ങൾ അയ​ച്ചു​കൊണ്ട് തന്‍റെ സാമീപ്യത്തിന്‍റെ കുറവു നികത്താൻ ശ്ര​മിക്കു​ന്നത്‌ കു​ട്ടി​കളെ ബാ​ധിക്കു​ന്നത്‌ എങ്ങനെ? (ബി) അകലെയിരുന്ന് മക്കളെ വളർത്തി​ക്കൊ​ണ്ടു​വരാൻ ഒരു മാ​താ​വോ പി​താ​വോ ശ്രമി​ക്കു​മ്പോൾ എന്തു കഴിയാ​തെ​പോ​കുന്നു?

10 നാ​ട്ടി​ലേക്ക് പണവും സമ്മാ​നങ്ങ​ളും അയ​ച്ചു​കൊണ്ട് തന്‍റെ സാമീപ്യത്തിന്‍റെ കുറവു നികത്താൻ മെർളിൻ ശ്രമിച്ചു. പക്ഷേ, അതെല്ലാം മകനെ തന്നി​ലേക്ക് അടു​പ്പിക്കു​കയല്ല, പകരം അക​റ്റുക​യാണ്‌ ചെയ്‌തു​കൊ​ണ്ടി​രുന്ന​തെന്ന് അവൾവൈകി​യാണ്‌ തിരി​ച്ചറി​ഞ്ഞത്‌. വാ​സ്‌ത​വത്തിൽ, കുടും​ബ​ബന്ധങ്ങൾക്കും ആത്മീയതാ​ത്‌പ​ര്യങ്ങൾക്കും മേലെ ഭൗതി​കവ​സ്‌തു​ക്കളെ പ്രതി​ഷ്‌ഠിക്കാ​നുള്ള പരി​ശീ​ലനമാ​ണ്‌ മനഃ​പൂർവ​മല്ലെങ്കി​ലും താൻ മകന്‌ നൽകി​ക്കൊണ്ടി​രുന്ന​തെന്ന് അവൾ മന​സ്സിലാ​ക്കി. (സദൃ. 22:6) “അമ്മ അവി​ടെ​ത്തന്നെ നിന്നോ, മു​ടങ്ങാ​തെ ‘ഗി​ഫ്‌റ്റ​യച്ചാൽ’ മതി,” ജി​മ്മിയു​ടെ മാന​സികാ​വസ്ഥ​യിൽ ആ മാറ്റം വളരെ വ്യക്ത​മാ​യിരു​ന്നു. കത്തി​ലൂ​ടെയും ഫോൺവി​ളി​കളി​ലൂ​ടെയും  വീഡിയോ ‘ചാറ്റി​ലൂ​ടെ​യും’ അക​ലെയി​രുന്ന് കുട്ടിയെ വളർത്തി​യെടു​ക്കുക സാ​ധ്യമ​ല്ലെന്ന് മെർളി​ന്‌ ബോധ്യ​പ്പെ​ട്ടുതു​ടങ്ങി. “നി​ങ്ങളു​ടെ കു​ഞ്ഞോ​മനയെ ഒന്നു കെട്ടി​പ്പി​ടിക്കാ​നോ അവന്‌ ഒരു മുത്തം കൊ​ടു​ത്ത്‌ കിട​ത്തിയു​റക്കാ​നോ ഇന്‍റർനെറ്റിലൂടെ സാധി​ക്കി​ല്ലല്ലോ,” അവൾ പറയുന്നു.

ഇണയിൽനിന്ന് അകന്നു​കഴി​യു​മ്പോൾ നിങ്ങൾ ഏത്‌ അപ​കട​ങ്ങളെ നേ​രി​ട്ടേക്കാം? (11-‍ാ‍ം ഖണ്ഡിക കാണുക)

11. (എ) ജോ​ലി​ക്കു​വേണ്ടി പര​സ്‌പരം അകന്നു​കഴി​യു​ന്നത്‌ വി​വാഹ​ബന്ധത്തെ ബാ​ധിക്കു​ന്നത്‌ എങ്ങനെ? (ബി) മടങ്ങിപ്പോയി കുടും​ബ​ത്തോ​ടൊപ്പം ജീവി​ക്കു​കയാ​ണ്‌ വേ​ണ്ട​തെന്ന് ഒരു സ​ഹോ​ദരി തിരി​ച്ചറി​ഞ്ഞത്‌ എങ്ങനെ?

11 യഹോ​വയു​മാ​യും സ്വന്തം ഭർത്താ​വു​മാ​യും ഉള്ള മെർളിന്‍റെ ബന്ധവും ആടി​യു​ലഞ്ഞു. ക്രി​സ്‌തീയ സഹവാ​സത്തി​നും ശു​ശ്രൂ​ഷയ്‌ക്കും വാരത്തിൽ ഒരു ദിവ​സംമാ​ത്ര​മാണ്‌ അവൾക്ക് ലഭി​ച്ചിരു​ന്നത്‌; ചി​ല​പ്പോൾ അതും മുടങ്ങി. തൊ​ഴിൽസ്ഥലത്ത്‌ ‘ബോസിന്‍റെ’ ശൃംഗാരശ്രമങ്ങളെയും അവൾക്ക് ചെറുത്തു​നിൽക്കേണ്ടി​വന്നു. പ്ര​ശ്‌നങ്ങൾ നേ​രിട്ട​പ്പോൾ ഇണയുടെ സാ​മീപ്യ​വും വൈകാ​രികപി​ന്തു​ണയും ലഭ്യമല്ലാ​തിരു​ന്നതി​നാൽ മെർളി​നും ജയിം​സും മറ്റു പല​രുമാ​യി വൈ​കാരി​കമാ​യി അടു​ക്കു​കയും അധാർമി​കതയു​ടെ വക്കോളം വഴു​തി​ച്ചെല്ലു​കയും ചെയ്‌തു. താനും ഭർത്താ​വും വ്യഭി​ചാ​രത്തി​ലേക്ക് വീണി​ല്ലെങ്കി​ലും അ​ന്യോ​ന്യം അകന്നു​കഴി​യു​ന്നതു നിമിത്തം മറ്റേയാളിന്‍റെ വൈ​കാ​രിക​വും ലൈം​ഗി​കവു​മായ ആവശ്യങ്ങൾ നിറ​വേറ്റാ​നുള്ള ബൈബിളിന്‍റെ മാർഗനിർദേശം പിൻപ​റ്റാൻ തങ്ങൾക്കാകു​ന്നില്ല എന്ന് മെർളിൻ തിരി​ച്ചറി​യാൻ തുടങ്ങി. കൊ​ച്ചുവർത്തമാന​ങ്ങളോ കളി​ചി​രിക​ളോ കരു​ണാർദ്ര​മായ ഒരു ക​ണ്ണോട്ട​മോ ഒരു മൃദുസ്‌പർശമോ ആലിം​ഗ​നമോ, വൈവാ​ഹി​കബന്ധ​ത്തിലെ “പ്രേമ”പ്ര​കടന​ങ്ങളോ “ദാ​മ്പത്യ​ധർമം” നിറ​വേ​റ്റുന്ന​തോ ഒന്നും അവർക്കി​ടയിൽ സാധ്യ​മാ​യിരു​ന്നില്ല. (ഉത്ത. 1:2; 1 കൊരി. 7:3, 5) അതു​മാ​ത്രമോ, മക​നോ​ടൊപ്പം ഒത്തൊ​രു​മിച്ച് യ​ഹോ​വയെ തി​കവോ​ടെ ആരാ​ധിക്കാ​നും അവർക്ക് കഴിയു​മാ​യിരു​ന്നില്ല. “യ​ഹോവ​യുടെ മഹാ​ദി​വസത്തെ അതി​ജീവി​ക്കാൻ നമുക്ക് ക്രമമായ കുടും​ബാരാ​ധന ഒഴിച്ചു​കൂ​ടാനാ​വാ​ത്തതാ​ണെന്ന് ഒരു കൺ​വെൻ​ഷ​നിൽവെച്ച് കേ​ട്ട​പ്പോൾ, ഞാൻ വീ​ട്ടി​ലേക്ക് മടങ്ങി​പ്പോ​കുക​യാണ്‌ വേണ്ടത്‌ എന്ന് എനിക്കു മന​സ്സിലാ​യി,” മെർളിൻ ഓർക്കു​ന്നു. അതെ, അവൾ നാ​ട്ടി​ലേക്ക് തിരി​കെ​ച്ചെന്ന് കുടും​ബജീ​വി​തവും ദൈ​വവു​മാ​യുള്ള സുഹൃദ്‌ബന്ധവും വീണ്ടും കെട്ടിപ്പ​ടുക്കു​കയാ​യി​രുന്നു വേണ്ടി​യി​രു​ന്നത്‌.

നല്ലതും മോ​ശവു​മായ ബുദ്ധിയുപദേശങ്ങൾ

12. കു​ടും​ബത്തെ വിട്ട് ദൂ​രെ​പ്പോയി താമ​സിക്കു​ന്നവർക്ക് ഏതു തിരു​വെ​ഴുത്തു ബുദ്ധി​യു​പ​ദേശം നൽകാ​വു​ന്നതാ​ണ്‌?

12 വീ​ട്ടി​ലേക്കു മട​ങ്ങാ​നുള്ള മെർളിന്‍റെ തീ​രുമാ​നം വലിയ ചലനങ്ങൾ സൃഷ്ടിച്ചു. അവളുടെ വിശ്വാ​സത്തി​നും ധൈ​ര്യത്തി​നും ആ വി​ദേശ​സഭയി​ലെ മൂപ്പന്മാർ അവളെ അനു​മോ​ദിച്ച് സം​സാരി​ച്ചു. അ​തേസ​മയം, ഇണ​യെ​യും കുടും​ബത്തെ​യും വിട്ട് അവിടെ വന്ന് പാർത്തി​രുന്ന മറ്റു ചിലർ നെറ്റി​ചു​ളിച്ചു. അവളുടെ നല്ല മാതൃക പകർത്തുന്ന​തിനു പകരം അവളെ നിരു​ത്സാഹ​പ്പെടു​ത്താ​നാണ്‌ അവർ ശ്ര​മി​ച്ചത്‌. “നോ​ക്കി​ക്കോ, അധികം​താ​മസി​യാതെ നീ ഇവി​ടെ​ത്തന്നെ തി​രി​ച്ചെത്തും,” അവർ പറഞ്ഞു. “മടങ്ങി​പ്പോയി​ട്ട് ജീ​വി​ക്കാൻ പിന്നെ പണത്തിന്‌ നീ എന്തു ചെയ്യും?” അത്തരം പി​ന്തിരി​പ്പൻ പ്രസ്‌താ​വനകൾക്കു പകരം, ‘ഭർത്താ​ക്കന്മാ​രെ​യും മക്ക​ളെ​യും സ്‌നേഹി​ക്കുന്ന​വരും വീ​ട്ടുകാ​ര്യം നോ​ക്കുന്ന​വരും ആയി​രുന്നു​കൊ​ണ്ട്’ സ്വന്തം ഭവനത്തിൽ കഴിയാൻ ‘യൗവ​നക്കാ​രി​കളെ ഉപ​ദേശി​ക്കുക​യാണ്‌’ സഹക്രി​സ്‌ത്യാ​നികൾ ചെ​യ്യേ​ണ്ടത്‌. “അങ്ങ​നെയാ​യാൽ, ദൈവത്തിന്‍റെ വചനം ദുഷി​ക്ക​പ്പെടാൻ ഇട​വരു​കയില്ല.”തീത്തൊസ്‌ 2:3-5 വായിക്കുക.

13, 14. കുടും​ബ​ക്കാരു​ടെ പ്ര​തീ​ക്ഷകൾ വി​ഗണി​ച്ച് യ​ഹോ​വയെ പ്രസാ​ദി​പ്പി​ക്കാൻ വി​ശ്വാ​സം ഒഴിച്ചു​കൂടാ​നാകാ​ത്തത്‌ ആയി​രിക്കു​ന്നത്‌ എന്തു​കൊ​ണ്ട്? ദൃഷ്ടാന്തീകരിക്കുക.

13 കുടും​ബ​ത്തോ​ടും മാതാ​പിതാ​ക്കളോ​ടും ഉള്ള കട​മയെ​യും നാട്ടു​നടപ്പു​ക​ളെയും മ​റ്റെന്തി​നും മീതെ ഉയർത്തിപ്പി​ടി​ക്കുന്ന സാംസ്‌കാരി​കപ​ശ്ചാത്ത​ലത്തി​ലാണ്‌ പല പ്രവാ​സി​കളും വളർന്നുവ​ന്നിട്ടു​ള്ളത്‌. യ​ഹോ​വയെ പ്രസാ​ദി​പ്പി​ക്കുക എന്ന ലക്ഷ്യത്തിൽ, ജന​സമ്മത​മായ പതി​വുവ​ഴക്കങ്ങൾക്കും കുടും​ബ​ക്കാരു​ടെ ആശയാ​ഭിലാ​ഷങ്ങൾക്കും പുറം​തി​രിഞ്ഞ്, ‘ഒഴു​ക്കി​നെതി​രെ നീന്താൻ’ അടി​യു​റച്ച വി​ശ്വാ​സം കൂടി​യേ​തീരൂ.

14 ഇനി കാരെന്‍റെ കഥ കേൾക്കുക: “ഞങ്ങളുടെ മകൻ  ഡോൺ പി​റന്ന​പ്പോൾ ഞാനും ഭർത്താ​വും വി​ദേശത്താ​യി​രുന്നു. ഞാൻ ആയി​ടയ്‌ക്ക് ബൈബിൾ പഠിക്കാൻ തുട​ങ്ങി​യിരു​ന്നു. ഞങ്ങൾ സാമ്പ​ത്തിക​മായി ഒന്ന് പച്ചപി​ടിക്കു​ന്നതു​വരെ കുഞ്ഞിനെ ഞാൻ എന്‍റെ മാതാ​പി​താക്ക​ളുടെ അടുത്ത്‌ വളർത്താൻ കൊടു​ത്തു​വിടു​മെ​ന്നാണ്‌ എന്‍റെ കുടും​ബ​ത്തിലെ സകലരും കരു​തി​യത്‌.” ഡോ​ണി​നെ താൻതന്നെ വളർത്തി​ക്കോ​ളാം എന്ന് കാരെൻ നിർബന്ധംപി​ടിച്ച​പ്പോൾ അത്‌ ജോ​ലിക്കു​പോകാ​നുള്ള മടി​കൊ​ണ്ടാ​ണെന്ന് പറഞ്ഞ് ഭർത്താ​വും ബന്ധു​ക്ക​ളും അവളെ കളി​യാ​ക്കി. “സത്യം​പ​റഞ്ഞാൽ, കുഞ്ഞിനെ ഏതാനും വർഷ​ത്തേക്ക് എന്‍റെ മാതാ​പി​താ​ക്കളെ ഏൽപ്പി​ക്കു​ന്നതി​ലെ വരും​വരാ​യ്‌ക​കളെ​ക്കുറി​ച്ചൊ​ന്നും എനിക്കന്ന് കാ​ര്യ​മായ തി​രിച്ച​റിവ്‌ ഉണ്ടാ​യിരു​ന്നില്ല,” കാരെൻ പറയുന്നു. “പക്ഷേ, ഒ​ന്നെനി​ക്ക് അറി​യാമാ​യി​രുന്നു, ഞങ്ങളുടെ മോനെ വളർത്തുന്ന ജോലി ഞങ്ങൾ മാതാ​പിതാ​ക്കൾക്കാണ്‌ യഹോവ നൽകി​യി​രിക്കു​ന്നത്‌.” പിന്നീട്‌ കാരെൻ രണ്ടാമത്‌ ഗർഭി​ണി​യായ​പ്പോൾ ഒരു ഗർഭച്ഛി​ദ്ര​ത്തിനാ​യി​രുന്നു അവി​ശ്വാ​സി​യായ ഭർത്താവിന്‍റെ ശുപാർശ. പക്ഷേ അവൾ മുമ്പ്കൈ​ക്കൊണ്ട നല്ല തീ​രുമാ​നം അവളുടെ വി​ശ്വാ​സത്തെ ബലിഷ്‌ഠമാക്കി​യി​രുന്നു. തത്‌ഫല​മായി ഇക്കു​റി​യും അവൾ യ​ഹോവ​യുടെ പക്ഷത്ത്‌ സവി​ശ്വ​സ്‌തം നി​ലകൊ​ണ്ടു. ഇന്ന് കാ​രെ​നും ഭർത്താ​വും അവരുടെ മക്കളും തങ്ങൾ പി​രിയാ​തെ ഒരു​മിച്ചു​തന്നെ കഴി​ഞ്ഞ​തിൽ അതി​യാ​യി സന്തോ​ഷി​ക്കുന്നു. എന്നാൽ തന്‍റെ മക്കളെ വളർത്താൻ കാരെൻ മറ്റു​ള്ള​വരെ ഏൽപ്പി​ച്ചി​രു​ന്നെങ്കിൽ കഥ ഇന്ന് മറ്റൊന്നാ​കുമാ​യി​രുന്നു.

15, 16. (എ) മാതാപി​താക്ക​ളിൽനിന്ന് അകന്ന് വളർന്നു​വന്ന ഒരു സഹോ​ദ​രിയു​ടെ അനുഭവം പറയുക. (ബി) സ്വന്തം മകളുടെ കാ​ര്യ​ത്തിൽ വ്യത്യ​സ്‌തമായ ഒരു നി​ലപാ​ട്‌ സ​ഹോ​ദരി സ്വീ​കരി​ച്ചത്‌ എന്തു​കൊ​ണ്ട്?

15 വിക്കി എന്നു പേരുള്ള ഒരു സ​ഹോ​ദരി തന്‍റെ ജീവി​താ​നു​ഭവം ഇങ്ങനെ വി​വരി​ക്കുന്നു: “ചെ​റുപ്പ​ത്തിൽ കു​റെക്കാ​ലം മു​ത്തശ്ശി​യാണ്‌ എന്നെ വളർത്തി​യത്‌, പക്ഷേ അനി​യത്തി​യെ അച്ഛനും അമ്മയും അവരുടെ കൂ​ടെനിർത്തി. ഒടുവിൽ ഞാൻ വീട്ടിൽ തിരി​കെ​ച്ചെന്ന​പ്പോൾ പഴയ​തു​പോലെ എനിക്ക് അവ​രോ​ട്‌ അടു​ക്കാനാ​യില്ല. പക്ഷേ, അവ​ളാ​കട്ടെ അച്ഛ​നോ​ടും അമ്മ​യോ​ടും തുറന്നു സംസാ​രി​ക്കുക​യും അവരെ കെട്ടി​പ്പിടി​ക്കു​കയും നല്ലൊരു അടുത്ത ബന്ധം ആസ്വ​ദി​ക്കുക​യും ചെയ്‌തി​രുന്നു. എന്തോ ഒരു അകൽച്ച എനിക്ക് എ​പ്പോ​ഴും അനു​ഭവ​പ്പട്ടു, വലു​തായി​ട്ടും എനി​ക്കി​ന്നും അവ​രോ​ട്‌ മനസ്സു​തു​റക്കാൻ ബുദ്ധി​മു​ട്ടാണ്‌. വാർധ​ക്യനാ​ളു​കളിൽ ഞങ്ങൾ അവരെ പരിച​രിച്ചു​കൊ​ള്ളാ​മെന്ന് അനി​യത്തി​യും ഞാനും മാതാ​പി​താക്കൾക്ക് ഉറപ്പു കൊ​ടു​ത്തിട്ടു​ണ്ട്. അനി​യത്തി​ക്ക് സ്‌നേഹ​വാത്സല്യ​ങ്ങ​ളോടെ അവരെ പരിപാ​ലിക്കാ​നാ​യേക്കും, പക്ഷേ എനിക്ക് കൂ​ടുത​ലും കടപ്പാടിന്‍റെ പുറത്തേ അങ്ങനെ ചെ​യ്യാനാ​കൂ.

16 “അന്ന് അമ്മ എന്നെ അവരുടെ അമ്മയുടെ അടു​ക്ക​ലേക്ക് അയച്ച​തു​പോലെ ഇന്ന് ഞാൻ എന്‍റെ മകളെ അമ്മയുടെ അടു​ക്ക​ലേക്ക് അയയ്‌ക്കാ​നാണ്‌ അമ്മയുടെ ആവശ്യം. അതു പറ്റി​ല്ലെന്ന് ഞാൻ നയ​പൂർവം അമ്മ​യോ​ടു വ്യ​ക്തമാ​ക്കി,” വിക്കി പറയുന്നു. “ഞങ്ങളുടെ കുഞ്ഞിനെ യ​ഹോവ​യുടെ വഴി​ക​ളിൽ വളർത്തണ​മെന്നാ​ണ്‌ ഞാനും ഭർത്താ​വും ആഗ്ര​ഹിക്കു​ന്നത്‌. മാത്രമല്ല, എന്‍റെ മക​ളുമാ​യുള്ള എന്‍റെ ബന്ധത്തിന്‌ ഭാ​വി​യിൽ ഒരി​ക്ക​ലും ഒരു കോ​ട്ട​വും വരാൻ പാടില്ല.” സാമ്പ​ത്തികലാ​ക്കുകൾക്കും കുടും​ബ​ക്കാരു​ടെ പ്രതീ​ക്ഷകൾക്കും മീതെ യഹോ​വ​യെയും അവന്‍റെ തത്ത്വ​ങ്ങ​ളെയും ഉയർത്തി​പ്പിടി​ക്കുന്ന​താണ്‌ യഥാർഥ ജീവി​തവി​ജയത്തി​ലേക്കു വഴി​നയി​ക്കു​ന്നത്‌ എന്ന് വിക്കി മനസ്സിലാ​ക്കിയി​രി​ക്കുന്നു. ഒട്ടും വളച്ചു​കെ​ട്ടില്ലാ​തെ യേശു ഇങ്ങനെ പ്രസ്‌താ​വിച്ചു: “രണ്ടു​യജമാ​നന്മാ​രെ സേ​വി​ക്കാൻ ആർക്കും കഴി​യു​കയില്ല. . . . ഒ​രേസ​മയംദൈവ​ത്തെയും ധന​ത്തെ​യും സേ​വി​ക്കുക സാധ്യമല്ല.”—മത്താ. 6:24; പുറ. 23:2.

നമ്മുടെ യത്‌നങ്ങൾ ‘വിജ​യപ്ര​ദമാ​കാൻ’ യഹോവ ഇടയാക്കുന്നു

17, 18. (എ) ഏതു​കാര്യ​ത്തിൽ ക്രിസ്‌ത്യാ​നി​കൾക്ക് ഒരി​ക്ക​ലും വഴി​മു​ട്ടുക​യില്ല? (ബി) അടുത്ത ലേ​ഖന​ത്തിൽ നാം ഏതെല്ലാം ചോ​ദ്യ​ങ്ങൾക്ക് ഉത്തരം കണ്ടെത്തും?

17 നാം ദൈ​വരാ​ജ്യ​വും യ​ഹോവ​യുടെ നീ​തി​യും ജീ​വിത​ത്തിൽ ഒന്നാമത്‌ വെക്കുന്നപക്ഷം നമ്മെ സഹാ​യി​ക്കു​മെന്ന് നമ്മുടെ പി​താ​വായ യഹോവ തന്നെത്തന്നെ പ്രതി​ജ്ഞാബ​ദ്ധനാ​ക്കിയി​രി​ക്കുക​യാണ്‌. നമുക്ക് യഥാർഥ​ത്തിൽ ആവ​ശ്യ​മായ സം​ഗതി​കൾ ലഭ്യ​മാകു​ന്നു​വെന്ന് അവൻ തീർച്ചയാ​യും ഉറപ്പു​വരു​ത്തും. (മത്താ. 6:33) അതു​കൊ​ണ്ട് സത്യ​ക്രിസ്‌ത്യാ​നി​കൾക്ക് ഒരി​ക്ക​ലും വഴി​മു​ട്ടുക​യില്ല! അവർക്ക് എല്ലായ്‌പോഴും എ​ന്തെങ്കി​ലും പോ​ക്കുവ​ഴികൾ തുറ​ന്നുകി​ട്ടും. നേ​രി​ടുന്ന വെ​ല്ലുവി​ളി എന്തുത​ന്നെയാ​യി​രുന്നാ​ലും ബൈബിൾ തത്ത്വ​ങ്ങ​ളിൽ വിട്ടു​വീഴ്‌ച​യേതും ആവ​ശ്യമി​ല്ലാത്ത ഒരു “പോം​വഴി” താൻ ഉണ്ടാ​ക്കു​മെന്ന് യഹോവ വാ​ക്കുത​രുന്നു. (1 കൊരിന്ത്യർ 10:13 വായിക്കുക.) നാം ‘മിണ്ടാ​തെ​യിരു​ന്ന് യഹോ​വ​യ്‌ക്കാ​യി പ്രത്യാ​ശി​ക്കു​ന്നെങ്കിൽ,’ അവന്‍റെ ജ്ഞാ​നത്തി​നും മാർഗനിർദേശത്തി​നു​മായി പ്രാർഥി​ക്കുക​യും അവന്‍റെ കല്‌പന​കളും തത്ത്വ​ങ്ങ​ളും പ്രമാ​ണി​ക്കുക​യും ചെയ്‌തു​കൊ​ണ്ട് ‘അവ​നിൽതന്നെ ആശ്ര​യിക്കു​ന്നെ​ങ്കിൽ,’ നമു​ക്കു​വേണ്ടി “ചെ​യ്യേ​ണ്ടത്‌ അവൻ ചെയ്യും.” (ഈസി-റ്റു-റീഡ്‌) (സങ്കീ. 37:5, 7) നമ്മുടെ ഒ​രേയൊ​രു യഥാർഥ യജമാനൻ എന്ന നിലയിൽ അവൻ നമ്മിൽ താത്‌പര്യ​മെ​ടുത്ത്‌ നമ്മുടെ ആത്മാർഥ​ശ്രമ​ങ്ങളെ അനു​ഗ്രഹി​ക്കും. ജീ​വിത​ത്തിൽ നാം അവനെ ഒന്നാമത്‌ വെ​ക്കു​ന്നെങ്കിൽ നമ്മുടെ ജീവിതം “വിജയ​പ്രദമാ​ക്കുന്ന​തിന്നു” വേണ്ടി അവൻ ഇട​പെ​ടും.—ഉല്‌പത്തി 39:3 താ​രത​മ്യം ചെയ്യുക.

18 എന്നാൽ, കുടും​ബാം​ഗങ്ങൾ അകന്നുക​ഴിഞ്ഞതു​നി​മിത്തം വന്നു​പോയ കേടു​പാ​ടുകൾ തീർക്കാൻ എന്തു ചെയ്യാൻ കഴിയും? അകന്നു​കഴി​യാ​തെതന്നെ സ്വന്തം കുടും​ബത്തി​നു​വേണ്ടി കരുതാൻ നമുക്ക് എന്തെല്ലാം പ്രാ​യോഗി​കപ​ടികൾ സ്വീ​കരി​ക്കാനാ​കും? ഈ വി​ഷയ​ത്തിൽ ശരിയായ തീ​രുമാ​നങ്ങൾ എടുക്കാൻ നമുക്ക് സ്‌നേഹപൂർവം മറ്റു​ള്ള​വരെ എങ്ങനെ പ്രോ​ത്സാഹി​പ്പി​ക്കാനാ​കും? പിൻവ​രുന്ന ലേഖനം ഈ ചോ​ദ്യ​ങ്ങൾക്ക് ഉത്തരം നൽകും.

^ ഖ. 1 പേരുകൾ മാറ്റി​യി​ട്ടുണ്ട്.

^ ഖ. 4 ഈജിപ്‌റ്റിലേക്കുള്ള ഓരോ യാ​ത്രയി​ലും കഷ്ടിച്ച് മൂന്ന് ആഴ്‌ച മാത്രമേ യാക്കോബിന്‍റെ പു​ത്ര​ന്മാർ തങ്ങളുടെ കു​ടും​ബങ്ങളെ പിരി​ഞ്ഞി​രുന്നു​ള്ളൂ. പിന്നീട്‌, യാ​ക്കോ​ബും പു​ത്രന്മാ​രും ഈജി​പ്‌റ്റി​ലേക്ക് മാറി​പ്പാർത്ത​പ്പോൾ ഭാ​ര്യമാ​രും കു​ട്ടിക​ളും അവ​രോ​ടൊപ്പ​മുണ്ടാ​യി​രുന്നു.—ഉല്‌പ. 46:6, 7.

^ ഖ. 8 2013 ഫെ​ബ്രു​വരി ലക്കം ഉണരുക!-യിലെ (ഇംഗ്ലീഷ്‌) “മറു​നാ​ടൻ കു​ടി​യേറ്റം—സ്വ​പ്‌ന​ങ്ങളും സത്യ​ങ്ങ​ളും” എന്ന ലേ​ഖനപ​രമ്പര കാണുക.

^ ഖ. 9 ഇണയെയോ കുട്ടി​ക​ളെയോ നാ​ട്ടിലാ​ക്കി ഉദ്യോ​ഗാർഥം മറു​നാ​ട്ടിൽ കഴി​യു​ന്നത്‌ ചി​ലരു​ടെ കാ​ര്യ​ത്തിൽ ഗു​രുത​രമായ പ്ര​ശ്‌ന​ങ്ങൾക്ക് വഴി​വെച്ചി​ട്ടുള്ള​തായി പല രാജ്യ​ങ്ങളി​ലുംനി​ന്നുള്ള റി​പ്പോർട്ടുകൾ സൂചി​പ്പി​ക്കുന്നു.വൈവാ​ഹിക അവി​ശ്വ​സ്‌തത, ദാമ്പ​ത്യബാ​ഹ്യ​ബന്ധങ്ങൾ, സ്വ​വർഗ​രതി, അഗ​മ്യഗ​മനം എന്നി​വയ്‌ക്ക് അത്‌ വഴിമ​രുന്നി​ട്ടി​ട്ടുണ്ട്. കൂടാതെ കുട്ടി​കൾക്കിട​യിലെ വർധി​ച്ചു​വരുന്ന പെരു​മാറ്റ​പ്രശ്‌നങ്ങൾ, പഠന​വൈ​കല്യം, അ​ക്രമവാ​സന, ഉത്‌ക​ണ്‌ഠ, വിഷാദം, ആത്മഹ​ത്യാ​പ്ര​വണത എന്നി​വയ്‌ക്കും അത്‌ കാരണ​മായി​രി​ക്കുന്നു.