വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ധൈര്യമായിരിക്കുക—യഹോവ നിനക്കു തുണ!

ധൈര്യമായിരിക്കുക—യഹോവ നിനക്കു തുണ!

‘“യഹോവ എനിക്കു തുണ” എന്നു ധൈ​ര്യ​ത്തോടെ നമുക്കു പറയാം.’—എബ്രാ. 13:6.

1, 2. നാ​ട്ടി​ലേക്ക് മടങ്ങാൻ തീരു​മാ​നി​ക്കുന്ന പ്ര​വാസി​കൾ തിരി​ച്ചെ​ത്തു​മ്പോൾ എന്തെല്ലാം വെല്ലു​വി​ളികൾ അഭിമു​ഖീ​കരി​ക്കുന്നു? (ലേഖ​നാരം​ഭത്തി​ലെ ചിത്രം കാണുക.)

“വി​ദേ​ശത്ത്‌, വളരെ ഉത്തര​വാദി​ത്വ​പ്പെട്ട ഒരു ജോ​ലിയാ​യി​രുന്നു എനിക്ക്, നല്ല ശമ്പളവും ഉണ്ടാ​യി​രുന്നു,” എ​ഡ്വേർഡ്‌ ഓർക്കു​ന്നു. * “പക്ഷേ, യ​ഹോവ​യുടെ സാക്ഷി​ക​ളോ​ടൊപ്പം ബൈബിൾ പഠിക്കാൻ തുട​ങ്ങിയ​പ്പോൾ, അതി​നെ​ക്കാൾ പ്രാ​ധാന്യ​മേ​റിയ മറ്റുചില ഉത്തര​വാ​ദിത്വ​ങ്ങൾ എനി​ക്കു​ണ്ടെന്ന് ഞാൻ തി​രിച്ച​റിഞ്ഞു: എന്‍റെ കുടും​ബത്തി​നു​വേണ്ടി ഭൗ​തിക​മായി മാത്രമല്ല ആത്മീ​യമാ​യും ഞാൻ കരുതേ​ണ്ടതുണ്ടാ​യി​രുന്നു. അതു​കൊ​ണ്ട് ഞാൻ നാട്ടിൽ അവരുടെ അടു​ക്ക​ലേക്ക് തിരി​ച്ചു​പോ​ന്നു.”—എഫെ. 6:4.

2 കുടും​ബ​വുമാ​യി വീണ്ടും ഒത്തു​ചേർന്നതി​ലൂടെ താൻ യ​ഹോവ​യുടെ ഹൃദയത്തെ സന്തോ​ഷി​പ്പിച്ചി​രി​ക്കുക​യാണ്‌ എന്ന് എ​ഡ്വേർഡിന്‌ അറി​യാമാ​യി​രുന്നു. പക്ഷേ കഴിഞ്ഞ ലേ​ഖന​ത്തിൽ പ്ര​തിപാ​ദിച്ച മെർളി​നെപ്പോ​ലെ, ശി​ഥില​മായ കുടും​ബബന്ധ​ങ്ങളെ പുന​രുദ്ധ​രിക്കാ​നുള്ള സുദീർഘയ​ത്‌ന​ത്തിന്‌ എ​ഡ്വേർഡ്‌ തുടക്കമി​ടേണ്ടി​യി​രുന്നു. സ്വ​ദേ​ശത്തെ ഏറെ ദുർബല​മായ സമ്പദ്‌വ്യ​വസ്ഥ​യിൽ കു​ടും​ബത്തെ പോറ്റുക എന്ന വെല്ലു​വി​ളി​യും അദ്ദേഹം അഭി​മുഖീ​കരി​ച്ചു. ഒരു ഉപജീ​വ​നമാർഗം അദ്ദേഹം എങ്ങനെ കണ്ടെ​ത്തുമാ​യി​രുന്നു? സഭയിലെ മറ്റു​ള്ളവരിൽനി​ന്ന് അ​ദ്ദേഹത്തി​ന്‌ എന്തു സഹായം പ്രതീ​ക്ഷിക്കാ​നാ​കുമാ​യി​രുന്നു?

ആത്മീയചര്യയിലും കുടും​ബബ​ന്ധങ്ങളി​ലും ആവ​ശ്യ​മായ കേടുപോക്കൽ

3. മാതാവിന്‍റെയോ പിതാവിന്‍റെയോ അസാ​ന്നി​ധ്യം മക്കളെ ബാ​ധിക്കു​ന്നത്‌ എങ്ങനെ?

3 “കു​ഞ്ഞുങ്ങൾക്ക് എന്‍റെ വാ​ത്സല്യ​വും വഴി​നയി​ക്കലും ഏറ്റവും ആവശ്യ​മാ​യി​രുന്ന സമയത്ത്‌ ഞാൻ അത്‌ അവർക്ക് നിഷേ​ധിക്കു​കയാ​യി​രുന്നു,” എ​ഡ്വേർഡ്‌ അല്‌പം കുറ്റ​ബോ​ധത്തോ​ടെ സമ്മ​തിക്കു​ന്നു. “അവർക്ക് ബൈബിൾ കഥകൾ വായിച്ചു​കൊ​ടുക്കാ​നോ  അവരോടൊപ്പം പ്രാർഥി​ക്കാ​നോ അവ​രെയെ​ടുത്ത്‌ ഒന്ന് ഓമ​നിക്കാ​നോ ഒപ്പം കളി​ക്കാ​നോ ഒന്നും ഞാൻ ഉണ്ടാ​യിരു​ന്നില്ല.” (ആവ. 6:7) മൂ​ത്തമക​ളായ ആൻ പറയുന്നു: “പപ്പ വീട്ടിലി​ല്ലാ​യിരു​ന്നതി​നാൽ വൈ​കാരി​കമാ​യി എനിക്ക് എ​പ്പോ​ഴും ഒരു അരക്ഷി​തബോ​ധമാ​യി​രുന്നു. പപ്പ തിരി​ച്ചുവ​ന്നപ്പോ​ഴോ? മുഖവും ശബ്ദവും മാത്രം പരി​ചി​തമായ ഒരാൾ! പപ്പ എന്നെ കെട്ടി​പ്പി​ടിച്ച​പ്പോൾ ഒരു അപരി​ചി​തത്വ​മാണ്‌ എനിക്ക് അനു​ഭവ​പ്പെട്ടത്‌.”

4. വീ​ട്ടിൽനിന്ന് അകന്നു കഴി​യു​ന്നത്‌ ശി​രസ്ഥാ​നം പ്ര​യോഗി​ക്കാ​നുള്ള ഒരു ഭർത്താവിന്‍റെ പ്രാ​പ്‌തിയെ ബാ​ധിക്കു​ന്നത്‌ എങ്ങനെ?

4 കൂടാതെ, കു​റെക്കാ​ലം കുടും​ബ​ത്തിൽനിന്ന് വിട്ടു​നിൽക്കു​ന്നത്‌ ശി​രസ്ഥാ​നം പ്ര​യോഗി​ക്കാ​നുള്ള ഒരു പിതാവിന്‍റെ പ്രാ​പ്‌തി​യെ​യും പ്രതി​കൂ​ലമാ​യി ബാ​ധി​ക്കും. എഡ്വേർഡിന്‍റെ ഭാര്യ റൂബി പറ​യു​ന്നത്‌ ഇങ്ങ​നെയാ​ണ്‌: “ഇക്കാ​ലമ​ത്രയും എനിക്ക് ‘ഡബിൾറോ​ളായി​രുന്നു’—മമ്മി​യു​ടെയും ഡാഡി​യു​ടെ​യും. കു​ടും​ബത്തിൽ പ്ര​ധാന​പ്പെട്ട മിക്ക തീരു​മാ​നങ്ങ​ളും ഞാൻ സ്വയം എടുക്കുക പതി​വാ​യി. അതു​കൊ​ണ്ട് ‘ചേട്ടൻ’ നാട്ടിൽ തിരി​ച്ചെ​ത്തിയ​പ്പോൾ ക്രിസ്‌തീയകീ​ഴ്‌പെടൽ എനിക്ക് പു​തുതാ​യി പഠി​ക്കേണ്ടി​വന്നു. ഇപ്പോൾപ്പോ​ലും ഭർത്താവ്‌ സ്ഥല​ത്തു​ണ്ടെന്ന് ഇട​യ്‌ക്കൊക്കെ ഞാൻ എന്നെത്തന്നെ ഓർമി​പ്പി​ക്കേണ്ടി​വരാ​റുണ്ട്!” (എഫെ. 5:22, 23) എ​ഡ്വേർഡ്‌ ഇങ്ങനെ തു​ടരു​ന്നു: “എല്ലാ​റ്റി​നും എന്‍റെ പെൺമക്കൾ അവരുടെ അമ്മ​യോടാ​യി​രുന്നു അനു​വാ​ദം ചോ​ദിച്ചി​രു​ന്നത്‌. മാതാപി​താ​ക്കളെ​ന്നനി​ലയിൽ, ഞങ്ങൾ ഇനിമേൽ ഒരു ‘ഐക്യ​മു​ന്നണി​യായി’ കു​ട്ടിക​ളുടെ മുന്നിൽ നിൽക്കണ​മെന്ന് ഞങ്ങൾ മന​സ്സിലാ​ക്കി; ഞാ​നാ​കട്ടെ, ക്രിസ്‌തീ​യവി​ധത്തിൽ നേതൃത്വം എടുക്കാൻ ശീലി​ക്കേ​ണ്ടതു​മുണ്ടാ​യി​രുന്നു.”

5. തന്‍റെ അസാ​ന്നിധ്യം​മൂ​ലം ഉണ്ടായ കേടു​പാ​ടുകൾ തീർക്കാൻ ഒരു പിതാവ്‌ പരി​ശ്രമി​ച്ചത്‌ എങ്ങനെ, ഫല​മെന്താ​യിരു​ന്നു?

5 കുടും​ബബന്ധ​ത്തിൽ ആവ​ശ്യ​മായ കേടു​പോ​ക്കാ​നും കുടുംബത്തിന്‍റെ ആത്മീ​യ​ശക്തി വീ​ണ്ടെടു​ക്കാ​നും ആവു​ന്ന​തെല്ലാം ചെയ്യാൻ എ​ഡ്വേർഡ്‌ നിശ്ച​യിച്ചു​റച്ചു. “വാ​ക്കാ​ലും മാതൃകയാലും എന്‍റെ മക്കളുടെ ഹൃദയത്തിൽ സത്യം ഉൾനടുക എന്നതാ​യി​രുന്നു എന്‍റെ ലക്ഷ്യം. യ​ഹോ​വയെ സ്‌നേ​ഹിക്കു​ന്നു​വെന്ന് കേവലം പറയുമാത്രമല്ല, അത്‌ ജീവി​തം​കൊ​ണ്ട് കാണിച്ചുകൊടുക്കാൻ ഞാൻ തീരു​മാ​നിച്ചു.” (1 യോഹ. 3:18) എഡ്വേർഡിന്‍റെ വിശ്വാ​സ​ത്തിലൂ​ന്നിയ പ്രവൃത്തികളെ യഹോവ അനു​ഗ്രഹി​ച്ചോ? “ഒരു നല്ല പിതാ​വായി​രിക്കാ​നും ഞങ്ങ​ളോ​ട്‌ വീണ്ടും അടു​ക്കാ​നും വേണ്ടി പപ്പ കിണഞ്ഞു പരി​ശ്രമി​ക്കു​ന്നതു കണ്ടത്‌ ഞങ്ങളുടെ കര​ളലി​യിച്ചു,” ആൻ പറയുന്നു. “സഭയിൽ ഉത്തരവാ​ദിത്വ​സ്ഥാന​ങ്ങളിൽ എത്തി​ച്ചേ​രാൻ അദ്ദേഹം ലക്ഷ്യം​വെച്ച് പ്രവർത്തി​ക്കു​ന്നത്‌ കണ്ടപ്പോൾ ഞങ്ങൾക്ക് അഭി​മാ​നം തോന്നി. അ​പ്പോ​ഴും ലോകം ഞങ്ങളെ യഹോ​വയിൽനി​ന്ന് പു​റകോ​ട്ടു വലിച്ചു​കൊ​ണ്ടേയി​രുന്നു. പക്ഷേ, ഞങ്ങളുടെ മാതാ​പി​താക്കൾ സത്യത്തിൽ ചുവ​ടുറ​പ്പിച്ച് മുന്നോ​ട്ടു​നീങ്ങു​ന്നത്‌ ഞങ്ങൾ നി​രീക്ഷി​ച്ചു. ഞങ്ങളും അതി​നു​തന്നെ ശ്രമിച്ചു. ഇനി ഒരി​ക്ക​ലും ഞങ്ങളെ വിട്ട് പോ​കി​ല്ലെന്ന് പപ്പ ഞങ്ങൾക്ക് വാ​ക്കു​തന്നു; ആ വാക്ക് അദ്ദേഹം പാലി​ക്കു​കയും ചെയ്‌തു. പപ്പ ഞങ്ങളെ വിട്ട് പോ​യിരു​ന്നെ​ങ്കിൽ, ഞാൻ ഇന്ന് യ​ഹോവ​യുടെ സം​ഘടന​യിൽ ഉണ്ടാകു​മാ​യിരു​ന്നോ എന്നു​പോ​ലും സം​ശയമാ​ണ്‌.”

വന്നുപോയ പിഴവിന്‍റെ ഉത്തര​വാദി​ത്വം ഏറ്റെടുക്കുക

6. ഒരു യു​ദ്ധകാ​ലത്ത്‌ ചില മാതാ​പി​താക്കൾ എന്തു പാ​ഠമാ​ണ്‌ പഠിച്ചത്‌?

6 ബാൾക്കൻ യു​ദ്ധകാ​ലത്ത്‌, ജീവി​തസാ​ഹച​ര്യങ്ങൾ മോശ​മായി​രു​ന്നെങ്കി​ലും അവിടത്തെ യ​ഹോവ​യുടെ സാ​ക്ഷിക​ളുടെ കുട്ടികൾ സന്തു​ഷ്ടരായി​രുന്ന​തായി ചില അനു​ഭ​വങ്ങൾ കാ​ണിക്കു​ന്നു! എന്താ​യി​രുന്നു കാരണം? ജോ​ലി​ക്കു പോകാൻ സാ​ധിക്കാ​തെ വീട്ടി​ലിരു​ന്നു​പോയ മാതാ​പി​താക്കൾ കുട്ടി​ക​ളോ​ടൊപ്പം പഠി​ക്കാ​നും കളി​ക്കാ​നും വർത്ത​മാന​ങ്ങളിൽ മു​ഴുകാ​നും തുടങ്ങി. എന്താണ്‌ ഇതു നൽകുന്ന പാഠം? പണവും സമ്മാ​നങ്ങ​ളും അല്ല, കു​ട്ടികൾക്കു വേണ്ടത്‌ മാതാ​പി​താക്ക​ളുടെ സാ​ന്നിധ്യ​വും സാ​മീപ്യ​വും ആണ്‌. അതെ,ദൈവവ​ചനം പ്രസ്‌താ​വി​ക്കുന്ന​തു​പോലെ, മാതാ​പി​താക്ക​ളുടെ ശ്രദ്ധയും പരി​ശീല​നവും കു​ട്ടികൾക്ക് ലഭി​ക്കു​ന്നെങ്കിൽ അവർ തീർച്ചയാ​യും അതിൽനി​ന്ന് പ്ര​യോ​ജനം നേടും.—സദൃ. 22:6.

7, 8. (എ) പ്രവാ​സ​ജീവി​തം അവസാ​നി​പ്പിച്ച് തി​രി​ച്ചെത്തുന്ന ചില മാതാ​പി​താക്കൾ എന്ത് പിഴവ്‌ വരു​ത്താ​റുണ്ട്? (ബി) നിഷേധാത്മകവികാരങ്ങൾ മറി​കട​ക്കാൻ മാതാ​പി​താക്കൾക്ക് തങ്ങളുടെ കു​ട്ടി​കളെ എങ്ങനെ സഹാ​യിക്കാ​നാ​വും?

7 സങ്ക​ടകര​മെന്നു പറയട്ടെ, നാ​ട്ടി​ലേക്കു മടങ്ങുന്ന ചില മാതാ​പി​താക്കൾ മക്ക​ളുമാ​യി ഇടപ​ഴകു​മ്പോൾ കു​ട്ടിക​ളുടെ പക്ഷത്തെ നി​സ്സംഗ​തയോ നീ​രസ​മോ കണ്ടിട്ട്, “നിങ്ങൾക്കു​വേണ്ടി ഞാൻ ഇ​ത്ര​യേറെ പാടു​പെ​ട്ടിട്ട് നിങ്ങൾക്കതിന്‍റെ അല്‌പം പോലും നന്ദി എന്നോ​ടി​ല്ലല്ലോ,” എന്ന് പറഞ്ഞു​പോ​കാ​റുണ്ട്. എന്നി​രുന്നാ​ലും, മക്കളുടെ മനസ്സിൽ ഊറി​ക്കൂടി​യിരി​ക്കുന്ന നി​ഷേധാ​ത്മക മനോഭാവത്തിന്‍റെ മുഖ്യ​നി​ദാനം മാ​താ​വോ പി​താ​വോ അത്ര​യും​കാലം അവ​രോ​ടൊപ്പം ഇല്ലാതി​രു​ന്നതു​തന്നെ​യാണ്‌. അക​ന്നു​പോയ കണ്ണികൾ വിള​ക്കി​ച്ചേർക്കാൻ എന്തു ചെ​യ്യാനാ​കും?

8 കുടും​ബാം​ഗങ്ങ​ളുടെ മാ​നസി​കാവസ്ഥ മന​സ്സിലാ​ക്കി അവ​രോ​ട്‌ ഏറെ പരി​ഗണ​നയോ​ടെ ഇട​പെടാ​നുള്ള സഹാ​യത്തി​നായി യഹോ​വ​യോട്‌ അ​പേക്ഷി​ക്കുക. ഈ സ്ഥിതി​വി​ശേഷം സംജാ​തമാ​യത്‌ നല്ലൊ​ര​ളവോ​ളം നിങ്ങ​ളു​ടെതന്നെ പിഴവു​കൊ​ണ്ടാ​ണെന്ന് അം​ഗീക​രിച്ച് കുടും​ബത്തോ​ട്‌ അത്‌ ഏറ്റു​പറ​യുക. അവ​രോ​ട്‌ ആത്മാർഥ​മായി ക്ഷമാപണം നട​ത്തു​ന്നത്‌ ഫലം​ചെയ്‌തേ​ക്കും. കാര്യങ്ങൾ നേ​രെയാ​ക്കാ​നുള്ള നി​ങ്ങളു​ടെ നിര​ന്തര​ശ്രമങ്ങൾ നിരീ​ക്ഷി​ക്കു​മ്പോൾ ഇണയും കു​ട്ടിക​ളും നി​ങ്ങളു​ടെ ആത്മാർഥത മനസ്സി​ലാക്കാ​തിരി​ക്കില്ല. സ്ഥിരോ​ത്സാ​ഹത്തോ​ടും സഹിഷ്‌ണു​തയോ​ടും കൂടെ പ്രവർത്തി​ക്കു​ന്നെങ്കിൽ കുടുംബത്തിന്‍റെ സ്‌നേഹ​വും ആദരവും ക്രമേണ നേടി​യെടു​ക്കാൻ നിങ്ങൾക്കാ​യേ​ക്കും.

 ‘തനിക്കു​ള്ളവർക്കു​വേണ്ടി കരുതുക’

9. ‘തനി​ക്കുള്ള​വർക്ക് വേണ്ടി കരു​തുന്ന​തിന്‌’ അധി​കമ​ധികം ഭൗതി​കവസ്‌തുക്ക​ളുടെ പുറകെ നാം നെ​ട്ടോ​ട്ടം ഓ​ടേണ്ടതി​ല്ലാ​ത്തത്‌ എന്തു​കൊ​ണ്ട്?

9 പ്രാ​യം​ചെന്ന ക്രിസ്‌ത്യാ​നി​കൾക്ക് നിത്യവൃത്തി ബുദ്ധി​മു​ട്ടായി​ത്തു​ടങ്ങു​മ്പോൾ, അവരുടെ മക്കളും കൊ​ച്ചുമ​ക്കളും “തങ്ങളുടെ അമ്മയ​പ്പന്മാർക്കും വലിയമ്മ​വലിയ​പ്പന്മാർക്കും കട​പ്പെട്ടി​രിക്കു​ന്നതു ചെയ്യട്ടെ” എന്ന് അപ്പൊ​സ്‌തല​നായ പൗ​ലോ​സ്‌ നിർദേ​ശിച്ചു. അതേ​സമയം​തന്നെ ഭക്ഷണം, വസ്‌ത്രം, പാർപ്പി​ടം എന്നീ അനുദിന ജീവി​താ​വശ്യ​ങ്ങൾ നടന്നു​പോകു​ന്നു​ണ്ടെങ്കിൽ, ‘മതി എന്നു വി​ചാരി​ക്കാൻ’ പൗ​ലോ​സ്‌ ക്രി​സ്‌ത്യാ​നി​കളെ ഉദ്‌ബോ​ധിപ്പി​ക്കു​കയും ചെയ്‌തു. അതു​കൊ​ണ്ട്, ജീവി​തനി​ലവാ​രം കൂടു​തൽക്കൂടു​തൽ ഉയർത്തി​ക്കൊണ്ടു​വരാ​നോ പണം​കൊ​ണ്ട് ഭാവി ഭദ്ര​മാക്കാ​നോ ആയി നാം ആരും പരക്കം​പാ​യരു​ത്‌. (1 തിമൊഥെയൊസ്‌ 5:4, 8; 6:6-10 വായിക്കുക.) ‘തനി​ക്കുള്ള​വർക്കു വേണ്ടി കരു​തുന്ന​തിന്‌’ ഒരു ക്രി​സ്‌ത്യാ​നി സമ്പത്ത്‌ വാ​രിക്കൂ​ട്ടേണ്ട ആവ​ശ്യ​മില്ല; തൊ​ട്ടടു​ത്തു​തന്നെ ഒഴിഞ്ഞു​പോ​കാനി​രി​ക്കുന്ന​താണ്‌ ഈ ലോ​ക​വും അതിന്‍റെ ഭൗതി​കധ​നവും. (1 യോഹ. 2:15-17) ദൈവത്തിന്‍റെ നീതി​പു​ലരുന്ന പുതിയ ലോ​കത്തി​ലെ ‘യഥാർഥ ജീ​വന്മേ​ലുള്ള’ നമ്മുടെ കുടുംബത്തിന്‍റെ ദൃഢമായ “പിടി” അയ​ച്ചുക​ളയാൻ “ധനത്തിന്‍റെ വഞ്ചകശക്തി”യെയോ “ജീവിതത്തിന്‍റെ ആകു​ലത​കളെ”യോ നമ്മൾ ഒരി​ക്ക​ലും അനു​വദി​ക്കരു​ത്‌.—മർക്കോ. 4:19; ലൂക്കോ. 21:34-36; 1 തിമൊ. 6:19.

10. കട​ബാ​ധ്യത വരുത്തി​വെക്കാ​തി​രിക്കു​ന്നത്‌ ബുദ്ധി​യായി​രിക്കു​ന്നത്‌ എന്തു​കൊ​ണ്ട്?

10 നമുക്കു ജീ​വി​ക്കാൻ കുറെയൊക്കെ പണം ആവശ്യ​മാ​ണെന്ന് യ​ഹോവ​യ്‌ക്ക് അറിയാം. പക്ഷേ, നമ്മെ കാത്തുപ​രിപാ​ലിക്കാ​നും പു​ലർത്താ​നും ദൈ​വിക​ജ്ഞാന​ത്തിന്‌ കഴി​യുന്ന​തു​പോലെ പണത്തിന്‌ ഒരി​ക്ക​ലും കഴിയില്ല. (സഭാ. 7:12; ലൂക്കോ. 12:15) ജോ​ലി​ക്കു​വേണ്ടി വിദേശ​ത്തുപോ​കു​മ്പോൾ ഒടു​ക്കേ​ണ്ടിവ​രുന്ന വില പലരും ആദ്യ​മൊ​ന്നും തിരി​ച്ചറി​യാ​റില്ല. മാത്രമല്ല, ‘അക്ക​രകട​ന്നാൽ’ പണം സമ്പാ​ദിക്കാ​നാകു​മെന്ന് യാ​തൊ​രു ഉറ​പ്പു​മില്ല. വാ​സ്‌ത​വത്തിൽ, ഗു​രുത​രമായ പല അപ​കടങ്ങ​ളും അതിൽ പതി​യി​രിപ്പു​ണ്ട്. പോ​യതി​നെ​ക്കാൾ അധികം കടത്തിൽ മു​ങ്ങിയാ​ണ്‌ പല പ്രവാ​സി​കളും തിരി​കെ​യെത്തു​ന്നത്‌. ദൈ​വ​സേവന​ത്തിൽ തി​കവോ​ടെ ഏർപ്പെ​ടാൻ കഴി​യത്തക്ക​വിധം സ്വതന്ത്ര​നായി​രി​ക്കുന്ന​തിനു പകരം, കടം നൽകിയ​വനെ സേവിച്ച് കാലം​കഴി​ക്കേണ്ട ഗതി​കേ​ടിൽ പല​പ്പോ​ഴും കാര്യങ്ങൾ പര്യ​വസാ​നിക്കു​ന്നു. (സദൃശവാക്യങ്ങൾ 22:7 വായിക്കുക.) കട​ബാ​ധ്യത വരു​ത്തി​വെക്കാ​തിരി​ക്കു​ന്നതു​തന്നെ​യാണ്‌ ബുദ്ധി.

11. ഒരു ബജറ്റ്‌ തയ്യാ​റാ​ക്കി അതി​നോ​ട്‌ പറ്റി​നിൽക്കു​ന്നത്‌ സാമ്പ​ത്തി​കസമ്മർദം കു​റയ്‌ക്കാൻ കു​ടും​ബങ്ങളെ എങ്ങനെ സഹാ​യി​ക്കും?

11 കുടും​ബ​ത്തോ​ടൊപ്പം കഴി​യാ​നുള്ള തന്‍റെ തീ​രുമാ​നം വിജ​യിക്ക​ണമെ​ങ്കിൽ, പണ​ത്തോ​ടുള്ള ബന്ധത്തിൽ താൻ ചില പ്രായോ​ഗിക​നടപ​ടികൾ സ്വീ​കരി​ക്കേണ്ടതു​ണ്ടെന്ന് എ​ഡ്വേർഡിന്‌ അറി​യാമാ​യി​രുന്നു. കുടും​ബ​ത്തിന്‌ ശരിക്കും ആവ​ശ്യ​മുള്ള കാര്യങ്ങൾ മാത്രം ഉൾപ്പെടു​ത്തി അ​ദ്ദേഹ​വും ഭാ​ര്യ​യും ഒരു ബജറ്റ്‌ തയ്യാ​റാ​ക്കി. സ്വാ​ഭാവി​കമാ​യും, കു​ടും​ബം ശീലിച്ചു​പഴ​കിയ​തിൽനിന്ന് വ്യത്യ​സ്‌തമാ​യി ഏറെ നിയ​ന്ത്രി​തമായ ഒരു ബജറ്റാ​യി​രുന്നു അത്‌. എന്നിട്ടും, പാഴ്‌ചെലവു​കൾ ഒഴി​വാക്കി​ക്കൊ​ണ്ട് കുടും​ബാം​ഗങ്ങ​ളെല്ലാം അതി​നോ​ട്‌ സഹ​കരി​ച്ചു. * “ഉദാ​ഹരണ​ത്തിന്‌, ഞാൻ എന്‍റെ കു​ട്ടി​കളെ സ്വകാ​ര്യസ്‌കൂ​ളിൽനിന്ന് നി​ലവാ​രമുള്ള സർക്കാർ സ്‌കൂ​ളി​ലേക്ക് മാറ്റി,” എ​ഡ്വേർഡ്‌ പറയുന്നു. തങ്ങളുടെ ആത്മീ​യദി​നചര്യ​ക്ക് ഇട​ങ്കോലി​ടാത്ത തര​ത്തി​ലുള്ള ഒരു ജോലി കണ്ടെത്താൻ തനിക്കു കഴി​യ​ണമേ എന്ന് അ​ദ്ദേഹ​വും കു​ടും​ബവും പ്രാർഥി​ച്ചു. അവരുടെ പ്രാർഥന​യ്‌ക്ക് യഹോവ എങ്ങ​നെയാ​ണ്‌ ഉത്തരം നൽകി​യത്‌?

12, 13. കു​ടും​ബം പു​ലർത്താൻ ഒരു പിതാവ്‌ എന്തു പ്രാ​യോ​ഗിക​നടപ​ടിക​ളാണ്‌കൈക്കൊ​ണ്ടത്‌, ജീവിതം ലളി​തമാ​ക്കാ​നുള്ള അദ്ദേഹത്തിന്‍റെ നിശ്ച​യദാർഢ്യ​ത്തെ യഹോവ അനു​ഗ്രഹി​ച്ചത്‌ എങ്ങനെ?

12 “ആദ്യത്തെ രണ്ടു​വർഷം ഞങ്ങൾ കഷ്ടി​പി​ഷ്ടി കഴി​ഞ്ഞുകൂ​ടി​യെന്നു പറയാം,” എ​ഡ്വേർഡ്‌ ഓർക്കു​ന്നു. “നാൾക്കു​നാൾ എന്‍റെ സമ്പാ​ദ്യ​മെല്ലാം തീർന്നു​കൊ​ണ്ടി​രുന്നു, ലഭി​ച്ചി​രുന്ന തുച്ഛമായ വരു​മാനം​കൊ​ണ്ട് കാര്യങ്ങൾ ‘ഓ​ടി​ക്കാൻ’ ഞാൻ നന്നേ ബു​ദ്ധിമു​ട്ടി. ശാരീ​രി​കമാ​യും ഞാൻ തളർന്നി​രുന്നു. ഇതൊ​ക്കെയാ​ണെങ്കി​ലും, എല്ലാ യോ​ഗങ്ങൾക്കും സംബ​ന്ധിക്കാ​നും ഒരു​മി​ച്ച് സേ​വന​ത്തിൽ പങ്കെ​ടുക്കാ​നും ഞങ്ങൾക്ക് കഴി​ഞ്ഞി​രുന്നു.” മാ​സങ്ങ​ളോ വർഷങ്ങ​ളോ കു​ടും​ബത്തെ ഒറ്റയ്‌ക്കാ​ക്കിയി​ട്ട് പോ​കേ​ണ്ടിവ​രുന്ന തര​ത്തി​ലുള്ള ജോലി​വാ​ഗ്‌ദാ​നങ്ങൾ വന്നാൽ കേൾക്കാൻപോ​ലും താൻ നിന്നു​കൊ​ടുക്കി​ല്ലെന്ന് എ​ഡ്വേർഡ്‌ നിശ്ചയി​ച്ചു​റച്ചി​രുന്നു. “പകരം, ഒന്ന് ലഭ്യ​മല്ലാ​ത്ത​പ്പോൾ മറ്റൊന്ന് ചെയ്യാ​നാ​കും​വിധം പല കൈ​ത്തൊ​ഴിലു​കൾ ഞാൻ അഭ്യ​സി​ച്ചു” എന്ന് അദ്ദേഹം പറയുന്നു.

കുടുംബത്തെ പുലർത്താൻവേണ്ടി പലതരം കൈ​ത്തൊ​ഴിലു​കൾ പരി​ശീലി​ക്കാൻ നിങ്ങൾക്കാ​കു​മോ? (12-‍ാ‍ം ഖണ്ഡിക കാണുക)

13 തി​രിച്ച​ടവ്‌ സാവധാ​നമാ​യിരു​ന്നതി​നാൽ വായ്‌പയു​ടെ​മേൽ എ​ഡ്വേർഡിന്‌ അധി​കപ്പ​ലിശ നൽകേണ്ടതു​ണ്ടായി​രുന്നു. പക്ഷേ, യഹോവ മാതാപി​താക്ക​ളിൽനിന്ന് ആവശ്യ​പ്പെടുന്ന​തു​പോലെ ജീവിതത്തിന്‍റെ സമസ്‌തമണ്ഡ​ലങ്ങളി​ലും ഒരു കുടും​ബ​മെന്നനി​ലയിൽ ഒരുമി​ച്ചായി​രി​ക്കാൻവേണ്ടി താൻ ചെയ്യുന്ന ചെറിയ ഒരു ത്യാഗം മാ​ത്രമാ​യാണ്‌ അദ്ദേഹം അതിനെ കണ്ടത്‌. “വി​ദേ​ശത്ത്‌ കിട്ടിയിരുന്നതിന്‍റെ പത്തി​ലൊന്നു​പോ​ലും എനി​ക്കി​പ്പോൾ കി​ട്ടു​ന്നില്ല,” എ​ഡ്വേർഡ്‌ പറയുന്നു. “എങ്കിലും, ഞങ്ങൾക്ക് പട്ടി​ണി​യൊന്നു​മില്ല. ‘യ​ഹോവ​യുടെ കൈ കുറു​കീ​ട്ടില്ല​ല്ലോ!’ അതു​കൊ​ണ്ട് പയ​നിയ​റിങ്‌ ചെ​യ്യാൻതന്നെ ഞങ്ങൾ തീരു​മാ​നിച്ചു. ഞങ്ങളെ അത്ഭു​തപ്പെടു​ത്തി​ക്കൊണ്ട്, നാട്ടിലെ സമ്പ​ദ്‌വ്യ​വസ്ഥ അ​തേത്തു​ടർന്ന് മെച്ച​പ്പെ​ടുക​യും അവശ്യ​സാ​ധനങ്ങൾ വലിയ ബുദ്ധി​മു​ട്ടില്ലാ​തെ ലഭ്യമാ​യിത്തു​ടങ്ങു​കയും ചെയ്‌തു.”—യെശ. 59:1.

 ബന്ധുക്കളുടെ സമ്മർദം

14, 15. ആത്മീയകാ​ര്യങ്ങൾക്കു​മീതെ ഭൗതി​ക​കാര്യ​ങ്ങൾ പ്രതി​ഷ്‌ഠി​ക്കാൻ സമ്മർദം നേരി​ടു​മ്പോൾ കുടും​ബ​ങ്ങൾക്ക് അത്‌ എങ്ങനെകൈകാ​ര്യം ചെ​യ്യാനാ​കും, അക്കാ​ര്യ​ത്തിൽ അവർ ഒരു നല്ല മാതൃക വെ​ക്കു​മ്പോൾ അത്‌ എന്ത് ഫലം ഉളവാ​ക്കി​യേ​ക്കാം?

14 ബന്ധു​ക്കൾക്കും സുഹൃത്തുക്കൾക്കും പണവും സമ്മാ​നങ്ങ​ളും കൊ​ടുക്കാ​നുള്ള ഒരു കടപ്പാട്‌ തങ്ങൾക്കു​ണ്ടെന്ന് പല നാടു​കളി​ലും ആളുകൾ കരു​തു​ന്നു. “അത്‌ ഞങ്ങളുടെ സംസ്‌കാരത്തിന്‍റെ ഭാ​ഗമാ​ണ്‌, മറ്റു​ള്ളവർക്ക് സമ്മാനങ്ങൾ നൽകാൻ ഞങ്ങൾക്ക് ഇഷ്ടമാ​ണു​താ​നും,” എ​ഡ്വേർഡ്‌ പറയുന്നു. “പക്ഷേ ഒരു പരിധി ആവശ്യ​മാ​ണല്ലോ,” അദ്ദേഹം കൂ​ട്ടി​ച്ചേർത്തു. ത​ന്നെക്കൊ​ണ്ട് കഴിയു​ന്നതു​പോ​ലൊക്കെ മറ്റു​ള്ള​വരെ സഹാ​യി​ക്കാൻ ഒരു​ക്കമാ​ണെങ്കി​ലും ആ ലക്ഷ്യത്തിൽ സ്വന്തം കുടുംബത്തിന്‍റെ ആവ​ശ്യങ്ങ​ളും ആത്മീ​യചര്യ​യും അവഗ​ണിച്ചു​കൊ​ണ്ട് തനിക്ക് പ്രവർത്തി​ക്കാനാ​കില്ല എന്ന് അദ്ദേഹം ബന്ധു​ക്ക​ളോട്‌ നയ​പൂർവം വിശ​ദീക​രിച്ചു.

15 തിരി​ച്ചു​പോ​രാൻ തീരു​മാ​നി​ക്കുന്ന പ്രവാ​സി​കൾക്കും കു​ടും​ബത്തെ വിട്ട് വി​ദേ​ശത്ത്‌ പോ​കു​ന്നില്ല എന്നു തീരുമാ​നിക്കു​ന്നവർക്കും മി​ക്കപ്പോ​ഴും ബന്ധു​ക്കളു​ടെ ‘കറുത്ത മുഖവും’ പരി​ഹാ​സവും പരി​ഭവ​ങ്ങളും സഹി​ക്കേണ്ടതാ​യിവ​രുന്നു. സ്‌നേഹശൂ​ന്യ​രായി​പ്പോ​ലും അവർ മു​ദ്രകു​ത്തപ്പെ​ടുന്നു. എന്തു​കൊ​ണ്ട്? അവരുടെ പണത്തി​ലാ​യിരി​ക്കാം അത്തരം ബന്ധു​ക്കളു​ടെ കണ്ണ്. (സദൃ. 19:6, 7) എഡ്വേർഡിന്‍റെ മകളായ ആൻ പറയുന്നു: “ഭൗതിക​നേട്ടങ്ങൾക്കു​വേണ്ടി ഞങ്ങൾ ആത്മീ​യകാ​ര്യങ്ങൾ ബലി​കഴി​ക്കാൻ വിസ​മ്മതി​ക്കു​ന്നതു കാ​ണു​മ്പോൾ ഞങ്ങളുടെ ക്രിസ്‌തീ​യജീ​വിതം വാ​സ്‌ത​വത്തിൽ എത്ര പ്രധാ​ന​മാ​ണെന്ന് ഞങ്ങളുടെ ബന്ധുക്കൾ കാ​ലാന്ത​രത്തിൽ തിരി​ച്ചറി​ഞ്ഞേ​ക്കാം. അ​തേസ​മയം, ഞങ്ങൾ അവരുടെ താ​ളത്തി​ന്‌ നിന്നു​കൊ​ടു​ക്കുക​യാ​ണെങ്കിൽ അവർ എ​ന്നെങ്കി​ലും അത്‌ തിരി​ച്ചറി​യാൻപോ​കുന്നു​ണ്ടോ?”—1 പത്രോ. 3:1, 2 താര​തമ്യ​പ്പെടു​ത്തുക.

ദൈവത്തിൽ വി​ശ്വാ​സം അർപ്പിക്കുക

16. (എ) ഒരു വ്യക്തി “സത്യ​വി​രുദ്ധ​മായ വാ​ദങ്ങ​ളാൽ സ്വയം വഞ്ചി”ക്കാൻ സാധ്യ​തയു​ള്ളത്‌ എങ്ങനെ? (യാക്കോ. 1:22) (ബി) എങ്ങനെയുള്ള തീരു​മാന​ങ്ങളെ​യാണ്‌ യഹോവ അനു​ഗ്രഹി​ക്കു​ന്നത്‌?

16 ഭർത്താ​വി​നെ​യും മക്ക​ളെ​യും നാ​ട്ടിലാ​ക്കി സമ്പദ്‌സമൃദ്ധമായ ഒരു രാ​ജ്യ​ത്തേക്ക് സാമ്പത്തിക സ്വപ്‌നങ്ങ​ളുമാ​യി ചേ​ക്കേ​റിയ ഒരു സ​ഹോ​ദരി ഒരിക്കൽ മൂപ്പ​ന്മാ​രോട്‌ ഇങ്ങനെ പറഞ്ഞു: “ഞങ്ങൾ എന്തെല്ലാം ത്യാ​ഗംക​ഴിച്ചി​ട്ടാ​ണെന്ന​റിയാ​മോ ഞാൻ ഇവി​ടെ​യൊന്ന് വന്നു​പറ്റി​യത്‌. എന്‍റെ ഭർത്താ​വി​നാ​ണെങ്കിൽ അദ്ദേഹത്തിന്‍റെ മൂപ്പൻ സ്ഥാനം പോലും ഒഴി​യേണ്ടി​വന്നു. അതു​കൊ​ണ്ട് ഞങ്ങളുടെ ഈ നീക്കത്തെ യഹോവ തീർച്ചയാ​യും അനു​ഗ്രഹി​ക്കും എന്ന് എനിക്ക് ഉറപ്പുണ്ട്.” യഥാർഥ വിശ്വാ​സ​ത്തിലൂ​ന്നിയ തീരു​മാ​നങ്ങളെ യഹോവ എല്ലാ​യ്‌പോ​ഴും അനു​ഗ്രഹി​ക്കും എന്ന കാ​ര്യ​ത്തിൽ യാ​തൊ​രു സം​ശയവു​മില്ല. പക്ഷേ, തന്‍റെ ഹി​തത്തി​നും ഉദ്ദേ​ശ്യത്തി​നും കടക​വി​രുദ്ധ​മായ ഒരു തീ​രുമാ​നത്തെ യഹോവ എങ്ങനെ അനു​ഗ്രഹി​ക്കും! വി​ശേഷി​ച്ചും പവി​ത്ര​മായ സേവ​നപ​ദവി​കളെ അനാ​വശ്യ​മായി വലി​ച്ചെറി​ഞ്ഞു​കൊണ്ട് ആ​രെങ്കി​ലും പ്രവർത്തി​ക്കു​മ്പോൾ അവൻ അനു​ഗ്രഹി​ക്കു​മെന്ന് നിങ്ങൾ കരു​തുന്നു​ണ്ടോ?എബ്രായർ 11:6; 1 യോഹന്നാൻ 5:13-15 വായിക്കുക.

17. തീ​രുമാ​നങ്ങൾ എടു​ക്കുന്ന​തിനു മുമ്പ് യ​ഹോവ​യുടെ മാർഗനിർദേശം ആരാ​യേ​ണ്ടത്‌ എന്തു​കൊ​ണ്ട്, നമുക്ക് അത്‌ എങ്ങനെ ചെ​യ്യാനാ​കും?

17 തീ​രുമാ​നങ്ങൾ കൈ​ക്കൊ​ള്ളുക​യും പ്രതി​ബദ്ധത​കളി​ലേക്ക് കാ​ലെടു​ത്തു വെ​ക്കുക​യും ചെ​യ്യുന്ന​തിന്‌ മുമ്പാണ്‌ യ​ഹോവ​യുടെ മാർഗനിർദേശം ആരാ​യേ​ണ്ടത്‌, അതിനു ശേഷമല്ല. അവന്‍റെ ആത്മാ​വി​നും  ജ്ഞാനത്തിനും മാർഗനിർദേശത്തി​നും വേണ്ടി പ്രാർഥി​ക്കുക. (2 തിമൊ. 1:7) നിങ്ങ​ളോ​ടു​തന്നെ ഇങ്ങനെ ചോ​ദി​ക്കുക: ‘ഏതു സാഹ​ചര്യ​ങ്ങളി​ലും ഞാൻ യ​ഹോ​വയെ അനു​സരി​ക്കാൻ തയ്യാ​റാ​ണോ, പീഡനം അനു​ഭവി​ക്കു​മ്പോൾ പോലും?’ അതി​നു​പോ​ലും നിങ്ങൾ തയ്യാ​റാ​ണെങ്കിൽ, ഇപ്പോൾ ജീവി​തനി​ലവാ​രം കേ​വല​മൊന്നു താഴ്‌ത്തു​കമാ​ത്രം ചെ​യ്യേണ്ട​തുള്ള ഒരു സാ​ഹചര്യ​ത്തിൽ അവനെ അനു​സരി​ക്കാൻ നിങ്ങൾ തയ്യാറല്ലേ? (ലൂക്കോ. 14:33) തിരു​വെ​ഴുത്തു മാർഗനിർദേ​ശത്തി​നായി മൂപ്പ​ന്മാ​രി​ലേക്ക് തി​രി​യുക, യഹോവ നൽകുന്ന ബുദ്ധി​യു​പ​ദേശം ശിര​സ്സാ​വഹി​ക്കുക. അങ്ങനെ നിങ്ങളെ സഹാ​യിക്കു​മെ​ന്നുള്ള യ​ഹോവ​യുടെ വാഗ്‌ദാ​നത്തിൽ നി​ങ്ങളു​ടെ വി​ശ്വാ​സവും ആ​ശ്രയ​വും തെ​ളിയി​ക്കുക. നിങ്ങൾക്കു​വേണ്ടി തീ​രുമാ​നങ്ങൾ എടുക്കാൻ മൂ​പ്പന്മാർക്ക് സാ​ധി​ക്കില്ല, പക്ഷേ ആത്യ​ന്തിക​മായി സന്തോ​ഷ​ത്തി​ലേക്കു നയിക്കുന്ന തീരു​മാന​ങ്ങളെടു​ക്കാൻ നിങ്ങളെ സഹാ​യി​ക്കാൻ അവർക്കാ​കും.—2 കൊരി. 1:24.

18. കു​ടും​ബം പു​ലർത്താ​നുള്ള ഉത്തര​വാദി​ത്വം ആർക്കാണ്‌, എന്നാൽ എങ്ങ​നെ​യുള്ള സാഹ​ചര്യ​ങ്ങളിൽ മറ്റു​ള്ളവർക്ക് സഹാ​യിക്കാ​നാ​കും?

18 അനുദി​നജീ​വി​തത്തിൽ ഉത്തരവാ​ദി​ത്വങ്ങ​ളുടെ “ചുമടു” ചുമക്കാൻ യഹോവ ചുമത​ലപ്പെ​ടുത്തി​യി​രിക്കു​ന്നത്‌ കുടും​ബത്ത​ലവന്മാ​രെ​യാണ്‌. ഇണ​യെ​യോ കുട്ടി​ക​ളെയോ തനി​ച്ചാ​ക്കി മറു​നാ​ട്ടി​ലേക്കു പോ​കാ​നുള്ള സമ്മർദ​വും പ്ര​ലോഭ​നവും ഉണ്ടാ​യിരു​ന്നി​ട്ടും അങ്ങ​നെചെ​യ്യാ​തെതന്നെ തങ്ങളുടെ ഉത്തര​വാദി​ത്വം ഭം​ഗിയാ​യി നിറ​വേ​റ്റുന്ന​വരെ നാം അഭി​നന്ദി​ക്കണം. കൂടാതെ അവർക്കാ​യി നാം പ്രാർഥി​ക്കുക​യും വേണം. നിന​ച്ചി​രിക്കാ​തെ ദുരന്തങ്ങൾ ആഞ്ഞടി​ക്കു​കയോ അടി​യന്തി​രചി​കിത്സ ആവ​ശ്യമാ​യി വരു​ക​യോ ചെയ്യുന്ന സാ​ഹചര്യ​ങ്ങൾ യഥാർഥ ക്രിസ്‌തീയസ്‌നേ​ഹവും സഹോ​ദര​പ്രീതി​യും കാ​ണിക്കാ​നുള്ള അവ​സരങ്ങ​ളാണ്‌. (ഗലാ. 6:2, 5; 1 പത്രോ. 3:8) ഒരു അടിയന്തി​രസാ​ഹചര്യ​ത്തിൽ കുറച്ച് പണം ഏർപ്പാടാ​ക്കി​ക്കൊടു​ക്കാൻ നിങ്ങൾക്കു കഴി​യു​മോ? നാ​ട്ടിൽത്തന്നെ ജോ​ലി​കണ്ടെ​ത്താൻ ഒരു സഹക്രി​സ്‌ത്യാ​നിയെ സഹാ​യി​ക്കാൻ നിങ്ങൾക്കാ​കു​മോ? അങ്ങ​നെ​യെങ്കിൽ, കു​ടും​ബത്തെ തനി​ച്ചാ​ക്കി മറ്റെവി​ടെ​യെങ്കി​ലും തൊഴിൽ തേടി​പ്പോ​കാൻ അവർ നേരി​ട്ടേക്കാ​വുന്ന സമ്മർദം ഒട്ടൊന്നു കുറ​ച്ചു​കൊടു​ക്കാൻ നി​ങ്ങൾക്കാ​കും.—സദൃ. 3:27, 28; 1 യോഹ. 3:17.

‘യഹോവ നിനക്കു തുണ!’

19, 20. യഹോവ തങ്ങളെ സഹാ​യിക്കു​മെന്ന അറിവ്‌ ക്രി​സ്‌ത്യാ​നി​കളെ സംതൃപ്‌തരായിരിക്കാൻ സഹാ​യിക്കു​ന്നത്‌ എങ്ങനെ?

19 തിരു​വെ​ഴുത്തു​കൾ നമ്മെ ഇങ്ങനെ ഉദ്‌ബോധി​പ്പി​ക്കുന്നു: ‘നി​ങ്ങളു​ടെ ജീവിതം ദ്രവ്യാ​ഗ്രഹമി​ല്ലാ​ത്തതാ​യിരി​ക്കട്ടെ. ഉള്ള​തു​കൊണ്ട് തൃപ്‌തിപ്പെടുവിൻ. “ഞാൻ നിന്നെ ഒരു​നാ​ളും കൈ​വി​ടുക​യില്ല; ഒരു​പ്രകാ​രത്തി​ലും ഉപേ​ക്ഷിക്കു​കയു​മില്ല” എന്ന് (ദൈവം) അരുളി​ച്ചെയ്‌തി​രിക്കു​ന്നു​വല്ലോ. അതു​കൊ​ണ്ട്, “യഹോവ എനിക്കു തുണ. ഞാൻ ഭയ​പ്പെടു​കയില്ല. മനു​ഷ്യ​ന്‌ എന്നോട്‌ എന്തു ചെയ്യാൻ കഴിയും?” എന്നു ധൈ​ര്യ​ത്തോടെ നമുക്കു പറയാം.’ (എബ്രാ. 13:5, 6) അനുദി​നജീ​വി​തത്തിൽ ഈ വാക്കുകൾ എങ്ങ​നെയാ​ണ്‌ അന്വർഥമാ​കു​ന്നത്‌?

20 “‘സാ​ക്ഷികൾക്ക് എ​പ്പോ​ഴും എന്തൊരു സ​ന്തോഷ​മാണ്‌’ എന്ന് മി​ക്കപ്പോ​ഴും ആളുകൾ പറ​യാറു​ണ്ട്,” ഒരു വിക​സ്വര​രാജ്യ​ത്ത്‌ ദീർഘകാ​ലം മൂ​പ്പനാ​യി സേവി​ച്ചു​വരുന്ന ഒരു സ​ഹോ​ദരൻ പറയുന്നു. “കൂടാതെ, തീരെ പാവ​പ്പെട്ട​വരായ സാക്ഷി​കൾപോ​ലും എല്ലാ​യ്‌പോ​ഴും മാ​ന്യമാ​യി വസ്‌ത്രം ധരിക്കു​ന്നതു​നി​മിത്തം മറ്റു​ള്ളവ​രെക്കാൾ വലിയ നിലയിൽ ജീവി​ക്കു​ന്നവരാ​ണ്‌ അവരെന്ന് ആളു​കൾക്ക് തോന്നി​പ്പോ​കാ​റുണ്ട്.” ഒന്നാമത്‌ രാജ്യം അന്വേ​ഷി​ക്കുന്ന​വർക്ക് യേശു വാ​ഗ്‌ദാ​നം ചെ​യ്‌തത്‌ അതു​തന്നെ​യാണ്‌. (മത്താ. 6:28-30, 33) അതെ, നി​ങ്ങളു​ടെ സ്വർഗീയ​പിതാ​വായ യഹോവ നിങ്ങളെ സ്‌നേഹി​ക്കുന്നു; നി​ങ്ങൾക്കും കുട്ടി​കൾക്കും​വേണ്ടി ഏറ്റവും മി​കച്ചതാ​ണ്‌ അവൻ ആഗ്ര​ഹിക്കു​ന്നത്‌. “യ​ഹോവ​യുടെ കണ്ണു തങ്കൽ ഏകാ​ഗ്രചി​ത്തന്മാ​രായി​രി​ക്കുന്ന​വർക്കു വേണ്ടി തന്നെത്താൻ ബല​വാ​നെന്നു കാണി​ക്കേണ്ടതി​ന്നു ഭൂമി​യി​ലെല്ലാ​ടവും ഊടാ​ടി​ക്കൊണ്ടി​രി​ക്കുന്നു.” (2 ദിന. 16:9) നമ്മുടെ നന്മ​യ്‌ക്കാ​യി തന്‍റെ കല്‌പ​നകൾ—കുടും​ബജീ​വി​തത്തോ​ടും ഭൗതികാ​വശ്യ​ങ്ങളോ​ടും ബന്ധ​പ്പെട്ടു​ള്ളത്‌ ഉൾപ്പെടെ—അവൻ നൽകി​യി​രിക്കു​ന്നു. ആ കല്‌പ​നകൾ അനു​സരി​ക്കു​മ്പോൾ നാം അവനെ സ്‌നേഹി​ക്കുക​യും അവനിൽ ആശ്ര​യി​ക്കുക​യും ചെയ്യുന്നു എന്ന് നമ്മൾ തെളി​യി​ക്കുക​യാണ്‌. “ദൈ​വത്തോ​ടുള്ള സ്‌നേഹ​മോ, അവന്‍റെ കൽപ്പനകൾ അനു​സരിക്കു​ന്നതാ​കുന്നു; അവന്‍റെ കൽപ്പനകൾ ഭാരമു​ള്ളവ​യല്ലതാ​നും.”—1 യോഹ. 5:3.

21, 22. യഹോ​വയി​ലുള്ള നി​ങ്ങളു​ടെ ആശ്രയം തെ​ളിയി​ക്കാൻ നിങ്ങൾ നിശ്ചയി​ച്ചു​റച്ചി​രിക്കു​ന്നത്‌ എന്തു​കൊ​ണ്ട്?

21 “ഭാ​ര്യ​യെയും മക്ക​ളെ​യും പിരിഞ്ഞ് പ്രവാ​സി​യായി കഴിഞ്ഞ് ഞാൻ കള​ഞ്ഞുകു​ളിച്ച ആ വിലപ്പെട്ട സമയം ഒരി​ക്ക​ലും തിരി​ച്ചുപി​ടി​ക്കാനാ​വി​ല്ലെന്ന് എനി​ക്കറി​യാം,” എ​ഡ്വേർഡ്‌ പറയുന്നു. “പക്ഷേ, ആ മണ്ടത്ത​രത്തെ​ക്കുറി​ച്ച് മനസ്‌തപി​ച്ചി​രുന്ന് ഇനിയും സമയം പാ​ഴാ​ക്കാൻ ഞാൻ ഉദ്ദേ​ശിക്കു​ന്നില്ല. എന്‍റെ പഴയ സഹ​പ്രവർത്തകർ പലരും ഇഷ്ടം​പോ​ലെ കാശു​ണ്ടാക്കി​യി​ട്ടുണ്ട്, പക്ഷേ സന്തോഷം മാത്രം അവർക്ക് അന്യ​മാ​ണ്‌. പലരും കുടും​ബ​പ്രശ്‌ന​ങ്ങളിൽ നീറി​ക്ക​ഴിയു​ന്നു. പക്ഷേ, ഞങ്ങളുടെ കു​ടും​ബം വളരെ സന്തു​ഷ്ടമാ​ണ്‌! ഞങ്ങളുടെ രാജ്യത്തെ സ​ഹോദ​രങ്ങൾ സാധു​ക്കളാ​ണെങ്കി​ലും അവർ ആത്മീ​യകാ​ര്യങ്ങൾക്ക് ഒന്നാം സ്ഥാനം കൊ​ടുക്കു​ന്നതു കാ​ണു​മ്പോൾ എനിക്ക് അവ​രോ​ട്‌ ആദരവ്‌ തോ​ന്നു​ന്നു. അതെ, യേശു ചെയ്‌ത വാഗ്‌ദാനത്തിന്‍റെ സത്യത ഞങ്ങ​ളെ​ല്ലാം രുചി​ച്ചറി​യുക​യാണ്‌.”മത്തായി 6:33 വായിക്കുക.

22 അതു​കൊ​ണ്ട് ധൈര്യ​മുള്ള​വരാ​യിരി​ക്കുക! യ​ഹോ​വയെ അനു​സരി​ക്കാ​നും അവനിൽ ആശ്രയം അർപ്പിക്കാ​നും തീരുമാ​നിച്ചു​റയ്‌ക്കുക. കുടും​ബ​ത്തോ​ടുള്ള നി​ങ്ങളു​ടെ ആത്മീയ ഉത്തര​വാദി​ത്വം നി​റവേ​റ്റാൻ ദൈ​വത്തോ​ടും ഇണ​യോ​ടും മക്ക​ളോടു​മുള്ള നി​ങ്ങളു​ടെ സ്‌നേഹം നിങ്ങളെ പ്ര​ചോദി​പ്പി​ക്കട്ടെ. അപ്പോൾ, ‘യഹോവ നിനക്ക് തുണ’ എന്ന വാ​ക്കുക​ളുടെ സത്യത നിങ്ങളും രുചി​ച്ചറി​യും.

^ ഖ. 1 പേരുകൾ മാറ്റി​യി​ട്ടുണ്ട്.

^ ഖ. 11 2011 സെ​പ്‌റ്റം​ബർ ലക്കം ഉണരുക!യിലെ (ഇംഗ്ലീഷ്‌) “പണം എങ്ങനെകൈകാ​ര്യം ചെയ്യാം” എന്ന ലേ​ഖനപ​രമ്പര കാണുക.