വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾക്ക് അറി​യാ​മോ?

നിങ്ങൾക്ക് അറി​യാ​മോ?

 നിങ്ങൾക്ക് അറിയാമോ?

ചില സാഹചര്യങ്ങളിൽ ആളുകൾ സ്വന്തം ‘വസ്‌ത്രം കീറിയതായി’ ബൈബിൾവിവരണങ്ങളിൽ നാം വായിക്കുന്നു. എന്തായിരുന്നു അതിന്‍റെ പ്രയുക്തി?

വ്യക്തികൾ സ്വന്തം വസ്‌ത്രം കീറിയ നിരവധി സന്ദർഭങ്ങൾ തിരു​വെ​ഴുത്തു​കൾ വർണി​ക്കു​ന്നുണ്ട്. ആധു​നി​കകാല വാ​യനക്കാർക്ക് അത്തരം ഒരു നടപടി വളരെ വിചി​ത്ര​മായി തോ​ന്നി​യേക്കാം. എന്നി​രുന്നാ​ലും, യഹൂ​ദന്മാ​രെ സംബ​ന്ധിച്ചി​ട​ത്തോളം അത്‌ നിരാശ, ദുഃഖം, അപമാനം, ക്രോധം, വിലാപം എന്നി​ത്യാ​ദി തീവ്ര​വികാ​രങ്ങ​ളുടെ ഒരു പ്രക​ടനമാ​യി​രുന്നു.

ഉദാഹരണത്തിന്‌, യോ​​സേഫ്‌ ഒരു അടി​മയാ​യി വിൽക്കപ്പെ​ട്ടു​വെന്ന് മനസ്സി​ലാ​ക്കിയ​പ്പോൾ അവന്‍റെ സ​ഹോദ​രനായ രൂബേൻ തനിക്ക് അവനെ രക്ഷിക്കാൻ കഴി​യാ​ഞ്ഞതു നിമിത്തം “തന്‍റെ വസ്‌ത്രം കീറി.” അവരുടെ പി​താ​വായ യാ​ക്കോ​ബ്‌, യോ​സേ​ഫിനെ ഏതോ ദുഷ്ടമൃഗം തി​ന്നുക​ളഞ്ഞു എന്ന് കരുതി “വസ്‌ത്രം കീറി.” (ഉല്‌പ. 37:18-35) തന്‍റെ മക്ക​ളെ​ല്ലാം കൊ​ല്ലപ്പെ​ട്ടെന്നു കേ​ട്ട​പ്പോൾ ഇയ്യോബ്‌ തന്‍റെ “വസ്‌ത്രം കീറി.” (ഇയ്യോ. 1:18-20) ഇ​സ്രാ​യേല്യർ യുദ്ധത്തിൽ പരാ​ജയ​പ്പെട്ടെ​ന്നും ഏലി​യു​ടെ രണ്ടു പു​ത്ര​ന്മാർ കൊ​ല്ല​പ്പെട്ടെ​ന്നും ശത്രുക്കൾ ദൈവത്തിന്‍റെ പെട്ടകം പിടി​ച്ചെ​ടു​ത്തെന്നും മഹാപു​രോ​ഹി​തനായ ഏലിയെ അറി​യി​ക്കാനാ​യി ഓ​ടി​യെത്തിയ സന്ദേ​ശവാ​ഹക​നും തന്‍റെ “വസ്‌ത്രം കീറി”യിരുന്നു. (1 ശമൂ. 4:12-17) ന്യായ​പ്രമാണ​പുസ്‌തകം വായി​ച്ചു​കേൾക്കു​കയും ജനം ചെയ്‌തുകൂ​ട്ടി​യിരി​ക്കുന്ന പാപ​ങ്ങളെ​ക്കുറി​ച്ച് അതുവഴി തിരി​ച്ചറി​യു​കയും ചെയ്‌ത യോ​ശീ​യാവ്‌ തന്‍റെ “വസ്‌ത്രം കീറി.”—2 രാജാ. 22:8-13.

യേശു വിചാര​ണചെയ്യ​പ്പെട്ട​പ്പോൾ അവന്‍റെ വാ​ക്കു​കളെ ദൈ​വദൂ​ഷണമാ​യി വിധി​ച്ചു​കൊ​ണ്ട് മഹാപു​രോ​ഹി​തനായ കയ്യഫാവ്‌ തന്‍റെ “മേലങ്കി കീറി.” (മത്താ. 26:59-66) ആ​രെങ്കി​ലും ദൈ​വനാമ​ത്തിനെ​തിരെ ദൂഷണം പറ​യു​ന്നത്‌ കേൾക്കുന്ന ഒരുവൻ സ്വന്തം വസ്‌ത്രം കീ​റാ​നുള്ള കടപ്പാ​ടിൻകീഴി​ലാ​ണെന്ന് റബ്ബി​മാ​രുടെ സ​മ്പ്രദാ​യം അനു​ശാസി​ച്ചി​രുന്നു. എന്നി​രുന്നാ​ലും, അങ്ങ​നെപോ​യാൽ അങ്കി ഒടുവിൽ ഒരു കീറ​ത്തു​ണിയാ​യി പരി​ണമി​ക്കും എന്ന​തു​കൊണ്ട് “ഇക്കാലത്ത്‌, ദിവ്യ​നാ​മത്തി​ന്‌ എതി​രെ​യുള്ള ദൂഷണം ആ​രെങ്കി​ലും കേൾക്കുന്ന പക്ഷം വസ്‌ത്രം കീ​റേണ്ട​തില്ല” എന്ന് യെരുശലേമിന്‍റെ നാശ​ത്തിനു​ശേ​ഷമുള്ള റബ്ബി​മാ​രുടെ മറ്റൊരു പാര​മ്പര്യ​ലിഖി​തം പ്രസ്‌താ​വിക്കു​ന്നു.

ഒരു വ്യക്തി പ്ര​കടമാ​ക്കുന്ന ദുഃഖം ആത്മാർഥമ​ല്ലാത്ത​പക്ഷം വസ്‌ത്രം കീറു​ന്നതു​പോ​ലുള്ള പ്രവൃത്തികൾ ദൈവദൃഷ്ടിയിൽ നിരർഥക​മാണ്‌. അതു​കൊ​ണ്ടാണ്‌ “വസ്‌ത്രങ്ങ​ളെയല്ല ഹൃദയങ്ങളെ തന്നേ കീറി” ‘തന്‍റെ അടു​ക്ക​ലേക്കു തി​രി​വാൻ’ യഹോവ തന്‍റെ ജന​ത്തോ​ട്‌ ആവ​ശ്യ​പ്പെട്ടത്‌.—യോവേ. 2:13.