വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘നിന്‍റെ ദൈവ​മായ യ​ഹോ​വയെ നീ സ്‌നേഹി​ക്കണം’

‘നിന്‍റെ ദൈവ​മായ യ​ഹോ​വയെ നീ സ്‌നേഹി​ക്കണം’

“നിന്‍റെ ദൈവ​മായ യ​ഹോ​വയെ നീ മുഴുഹൃദയത്തോടും മു​ഴു​ദേഹി​യോ​ടും മുഴു​മന​സ്സോ​ടും​കൂടെ സ്‌നേഹി​ക്കണം.”—മത്താ. 22:37.

1. ദൈവ​വും പു​ത്ര​നും തമ്മിൽ ഗാഢമായ സ്‌നേഹ​ബന്ധം വളരാൻ ഇട​യാ​യത്‌ എങ്ങനെ?

യഹോവയുടെ പു​ത്ര​നായ യേശു​ക്രിസ്‌തു ഇങ്ങനെ പ്രസ്‌താ​വിച്ചു: “ഞാൻ പി​താവി​നെ സ്‌നേഹി​ക്കുന്നു.” (യോഹ. 14:31) യേശു ഇങ്ങ​നെ​യും പറഞ്ഞു: “പി​താവി​നു പു​ത്ര​നോടു പ്രി​യമുണ്ട്.” (യോഹ. 5:20) ഇത്‌ നമ്മെ ആശ്ച​ര്യ​പ്പെടു​ത്തേ​ണ്ടതില്ല. കാരണം, തന്‍റെ മനു​ഷ്യ​പൂർവ അസ്‌തിത്വ​ത്തിൽ യു​ഗങ്ങ​ളോളം യേശു ദൈവത്തിന്‍റെ “ശില്‌പി” ആയി വർത്തി​ച്ചി​രുന്നു. (സദൃ. 8:30) യ​ഹോവ​യും യേ​ശു​വും ഒരു​മി​ച്ചു പ്ര​വർത്തി​ക്കവെ പിതാവിന്‍റെ ഗുണ​ങ്ങളെ​ക്കുറിച്ച് പുത്രന്‌ വള​രെയ​ധികം പഠി​ക്കാ​നായി. അങ്ങനെ പി​താവി​നെ സ്‌നേ​ഹിക്കു​ന്നതി​നുള്ള എണ്ണമറ്റ കാരണങ്ങൾ അവനു​ണ്ടാ​യിരു​ന്നു. വാസ്‌ത​വത്തിൽ, പരസ്‌പരം അടുത്ത്‌ ഇട​പഴകി​യത്‌ അവർക്കിട​യിലെ സ്‌നേഹം വളരാൻ ഇടയാക്കി.

2. (എ) സ്‌നേഹി​ക്കുന്ന​തിൽ എന്താണ്‌ ഉൾപ്പെടു​ന്നത്‌? (ബി) നാം ഏത്‌ ചോ​ദ്യ​ങ്ങൾ ചർച്ച ചെയ്യും?

2 സ്‌നേഹി​ക്കുക എന്നതിൽ ഒരു വ്യ​ക്തി​യോട്‌ ആഴമായ പ്രി​യ​മുണ്ടാ​യി​രിക്കു​ന്നത്‌ ഉൾപ്പെടു​ന്നു. സങ്കീർത്തന​ക്കാര​നായ ദാവീദ്‌ ഇങ്ങനെ പാടി: “എന്‍റെ ബലമായ യഹോവേ, ഞാൻ നിന്നെ സ്‌നേഹി​ക്കുന്നു.” (സങ്കീ. 18:1) നമുക്കും അതേ വി​കാര​മാണ്‌ ദൈവ​ത്തോടു തോ​ന്നേ​ണ്ടത്‌, എന്തെന്നാൽ അവനു നമ്മോട്‌ പ്രി​യമുണ്ട്. നാം യ​ഹോ​വയെ അനു​സരി​ക്കു​ന്നെങ്കിൽ അവൻ ന​മ്മോ​ടും സ്‌നേഹം പ്ര​കടമാ​ക്കും. (ആവർത്തനപുസ്‌തകം 7:12, 13 വായിക്കുക.) എന്നാൽ ദൈവത്തെ കാണാൻ കഴി​യി​ല്ലെന്നി​രിക്കെ നമുക്ക് അവനെ യഥാർഥ​ത്തിൽ സ്‌നേഹിക്കാ​നാകു​മോ? യ​ഹോ​വയെ സ്‌നേഹി​ക്കുക എന്നാൽ എന്താണ്‌ അർഥം? നാം അവനെ സ്‌നേഹി​ക്കേ​ണ്ടത്‌ എന്തു​കൊ​ണ്ടാണ്‌? ദൈ​വത്തോ​ടുള്ള സ്‌നേഹം നമുക്ക് എങ്ങനെ പ്ര​കടി​പ്പി​ക്കാനാ​കും?

 ദൈവത്തെ സ്‌നേഹിക്കാനാകുന്നതിന്‍റെ കാരണം

3, 4. നമുക്കു ദൈവത്തെ സ്‌നേഹിക്കാ​നാകു​ന്നത്‌ എന്തു​കൊണ്ട്?

3 “ദൈവം ആത്മാവ്‌ ആകുന്നു;” അതു​കൊണ്ട് നമുക്ക് അവനെ കാ​ണാനാ​വില്ല. (യോഹ. 4:24) എന്നി​രുന്നാ​ലും, യ​ഹോ​വയെ സ്‌നേഹി​ക്കുക സാ​ധ്യമാണ്‌. അവ​നോ​ടുള്ള സ്‌നേഹം പ്രക​ടിപ്പി​ക്കാൻ തിരു​വെ​ഴുത്തു​കൾ നമ്മോട്‌ കല്‌പി​ക്കുക​യും ചെയ്യുന്നു. ഉദാ​ഹരണ​ത്തിന്‌, മോശ ഇസ്രാ​യേ​ല്യ​രോട്‌ ഇങ്ങനെ പറഞ്ഞു: “നിന്‍റെ ദൈവ​മായ യ​ഹോ​വയെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണമന​സ്സോ​ടും പൂർണ്ണശക്തി​യോ​ടും കൂടെ സ്‌നേഹി​ക്കേണം.”—ആവ. 6:5.

4 നമുക്കു ദൈവ​ത്തോട്‌ ആഴമായ സ്‌നേഹമു​ണ്ടാ​യിരി​ക്കാ​നാകു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? എന്തു​കൊ​ണ്ടെ​ന്നാൽ ദൈവം നമ്മെ സൃഷ്ടിച്ചിരിക്കുന്നത്‌, അവ​നുമാ​യി ഒരു ബന്ധം ആവ​ശ്യ​മുള്ള വി​ധത്തി​ലാണ്‌. സ്‌നേഹം പ്രക​ടിപ്പി​ക്കാ​നുള്ള പ്രാപ്‌തി​യും അവൻ നമുക്ക് പ്രദാനം ചെയ്‌തി​ട്ടുണ്ട്. നമ്മുടെ ഈ ആത്മീയ ആവശ്യം യ​ഥോചി​തം തൃപ്‌തിപ്പെടുത്തുമ്പോൾ യഹോ​വ​യോ​ടുള്ള നമ്മുടെ സ്‌നേഹം വള​രുക​യും നമുക്ക് യഥാർഥ സന്തോഷം ആസ്വ​ദിക്കാ​നാകു​കയും ചെയ്യും. “തങ്ങളുടെ ആത്മീയ ആവശ്യ​ത്തെ​ക്കുറി​ച്ചു ബോ​ധമു​ള്ളവർ അനുഗൃഹീതർ; എന്തെന്നാൽ സ്വർഗരാ​ജ്യം അവർക്കു​ള്ളത്‌” എന്ന് യേശു പറഞ്ഞു. (മത്താ. 5:3) ആരാ​ധിക്കാ​നുള്ള മനുഷ്യന്‍റെ ജന്മ​നാ​യുള്ള ആഗ്ര​ഹത്തെ​ക്കുറിച്ച് ഒരു പുസ്‌ത​കത്തിൽ ഇങ്ങനെ പറഞ്ഞി​രി​ക്കുന്നു: “ഒരു പര​മോ​ന്നതനു വേ​ണ്ടി​യുള്ള മനു​ഷ്യ​രുടെ അ​ന്വേഷ​ണവും അങ്ങനെ ഒരു​വനുണ്ട് എന്ന അവരുടെ വി​ശ്വാ​സവും സമസ്‌തവ്യാ​പക​മാണ്‌ എന്നു കാ​ണു​ന്നത്‌ നമ്മിൽ അത്ഭു​ത​വും ഭയാ​ദര​വും നിറയ്‌ക്കേണ്ടതാണ്‌.”—മനുഷ്യന്‌ പരാശ്രയമില്ലാതെ നിലനിൽക്കാനാവില്ല (ഇംഗ്ലീഷ്‌), എ. സി. മോ​റി​സൺ എഴു​തി​യത്‌.

5. ദൈവത്തെ അന്വേ​ഷി​ക്കു​ന്നത്‌ വ്യർഥമ​ല്ലെന്ന് നമുക്ക് എങ്ങനെ അറിയാം?

5 ദൈവത്തെ അന്വേ​ഷി​ക്കു​ന്നത്‌ വ്യർഥമാ​ണോ? അല്ല, പകരം നാം അവനെ ക​ണ്ടെത്താ​നാണ്‌ ദൈവം ആഗ്ര​ഹിക്കു​ന്നത്‌. അപ്പൊസ്‌തല​നായ പൗ​ലോസ്‌ അര​യോ​പഗ​സിൽവെച്ച് പറഞ്ഞ വാക്കുകൾ ഈ ആശയം വ്യ​ക്തമാ​ക്കുന്നു. അവി​ടെ​നിന്നു നോ​ക്കി​യാൽ പുരാതന ആതൻസി​ലെ സംര​ക്ഷക​ദേവി​യായ അ​ഥേനയ്‌ക്ക് സമർപ്പിച്ചി​രുന്ന പാർഥി​നോൻ ക്ഷേത്രം കാണാ​നാ​കുമാ​യി​രുന്നു. അര​യോപ​ഗസിൽ കൂ​ടിയി​രുന്ന ആളു​ക​ളോട്‌ “ലോ​ക​വും അതി​ലു​ള്ള​തൊ​ക്കെയും ഉണ്ടാക്കിയ ദൈവ”ത്തെ​ക്കുറിച്ച് പൗ​ലോസ്‌ സംസാ​രി​ക്കു​മ്പോൾ നിങ്ങൾ അവി​ടെയു​ണ്ടായി​രു​ന്നെന്ന് സങ്കല്‌പി​ക്കുക. ദൈവം “​കൈപ്പണി​യായ ആല​യങ്ങ​ളിൽ വസി​ക്കു​ന്നില്ല” എന്ന് അവൻ വിശ​ദീക​രിക്കു​ന്നു. തുടർന്ന് അ​പ്പൊസ്‌തലൻ ഇങ്ങനെ പറയുന്നു: “ഭൂത​ലത്തി​ലെ​ങ്ങും അധി​വസി​ക്കാനാ​യി അവൻ ഒരു മനു​ഷ്യനിൽനി​ന്നു മനു​ഷ്യ​ജാതി​യെ ഒക്കെയും ഉളവാക്കി, അവരുടെ അധി​വാസ​ത്തിന്‌ നിശ്ചിത കാ​ലഘട്ട​ങ്ങളും അതിർത്തി​കളും നിർണയി​ച്ചു; അവർ അവനെ അ​ന്വേ​ഷി​ക്കേണ്ടതി​നും തപ്പി​ത്തി​രഞ്ഞ് അവനെ ക​ണ്ടെ​ത്തേണ്ടതി​നും​തന്നെ; അവനോ നമ്മിൽ ആരിൽനി​ന്നും അകന്നി​രി​ക്കു​ന്നില്ല.” (പ്രവൃ. 17:24-27) അതെ, ആളു​കൾക്ക് ദൈവത്തെ കണ്ടെ​ത്താനാ​കും. എഴു​പത്തി​യഞ്ച് ലക്ഷ​ത്തില​ധികം വരുന്ന യ​ഹോവ​യുടെ സാക്ഷികൾ ‘അവനെ കണ്ടത്തി​യി​രിക്കു​ന്നു;’ അവനെ ആത്മാർഥ​മായി സ്‌നേഹി​ക്കുക​യും ചെയ്യുന്നു.

ദൈവത്തെ സ്‌നേഹി​ക്കുക എന്നതിന്‍റെ അർഥം

6. “ഏറ്റവും വലി​യ​തും ഒന്നാ​മ​ത്തേതു​മായ കൽപ്പന” ഏതാ​ണെ​ന്നാണ്‌ യേശു പറഞ്ഞത്‌?

6 യഹോ​വ​യോ​ടുള്ള സ്‌നേഹം ഹൃദയത്തിൽനിന്നാണ്‌ അങ്കു​രി​ക്കേണ്ടത്‌. “ഗുരോ, ന്യാ​യപ്ര​മാണ​ത്തിലെ ഏറ്റവും വലിയ കൽപ്പന ഏതാണ്‌” എന്ന ഒരു പരീശന്‍റെ ചോ​ദ്യ​ത്തിന്‌ ഉത്തരം പറയവെ യേശു ഇത്‌ വ്യ​ക്തമാ​ക്കി: “‘നിന്‍റെ ദൈവ​മായ യ​ഹോ​വയെ നീ മുഴുഹൃദയത്തോടും മു​ഴു​ദേഹി​യോ​ടും മുഴു​മന​സ്സോ​ടും​കൂടെ സ്‌നേഹി​ക്കണം.’ ഇതാ​കു​ന്നു ഏറ്റവും വലി​യ​തും ഒന്നാ​മ​ത്തേതു​മായ കൽപ്പന.”—മത്താ. 22:34-38.

7. (എ) ‘മുഴുഹൃദയത്തോടെ’ (ബി) ‘മുഴു​ദേ​ഹി​യോടെ’ (സി) ‘മുഴു​മ​നസ്സോ​ടെ’ ദൈവത്തെ സ്‌നേഹി​ക്കുക എന്നാൽ എന്താണ്‌ അർഥം?

7 മുഴുഹൃദയത്തോടും മു​ഴു​ദേഹി​യോ​ടും മുഴു​മന​സ്സോ​ടും കൂടെ ദൈവത്തെ സ്‌നേഹി​ക്കുക എന്നു പറ​ഞ്ഞ​പ്പോൾ എന്താണ്‌ യേശു അർഥ​മാക്കി​യത്‌? ‘മുഴുഹൃദയം’ എന്നത്‌ നമ്മുടെ യഥാർഥ വികാ​ര​ങ്ങളെ​യും അനു​ഭൂതി​ക​ളെയും മോ​ഹങ്ങ​ളെയും കു​റിക്കു​ന്നു. ‘മു​ഴു​ദേഹി’ എന്ന​തു​കൊണ്ട് അർഥ​മാക്കു​ന്നത്‌ നാം ജീ​വിത​ത്തിൽ ചെയ്യുന്ന സർവ പ്രവൃത്തികളും ഉൾപ്പെടെ നാ​മാ​കുന്ന മുഴു​വ്യ​ക്തി​യെയു​മാണ്‌. ‘മു​ഴുമ​നസ്സ്’ എന്നു പറ​യു​ന്നത്‌ മാ​നസി​കവും ബു​ദ്ധിപ​രവും ആയ നമ്മുടെ മു​ഴു​പ്രാപ്‌തി​ക​ളെയു​മാണ്‌. ഇങ്ങനെ, നമ്മെ മുഴു​വനാ​യും, നമുക്കുള്ള സർവസ്വ​വും ഉപ​യോ​ഗിച്ച് നാം യ​ഹോ​വയെ സ്‌നേഹി​ക്കണം എന്നാണ്‌ യേശു പഠി​പ്പി​ച്ചത്‌.

8. ദൈവത്തെ പൂർണമാ​യി സ്‌നേഹി​ക്കു​ന്നത്‌ എന്തു ചെയ്യാൻ നമ്മെ പ്രേ​രിപ്പി​ക്കും?

8 മുഴു ഹൃദയത്തോടും ദേഹി​യോ​ടും മന​സ്സോ​ടും കൂടെ ദൈവത്തെ സ്‌നേ​ഹിക്കു​ന്നവ​രാ​ണെങ്കിൽ നാം അവന്‍റെ വചനം ഉത്സാ​ഹ​ത്തോടെ പഠി​ക്കു​കയും അവന്‍റെ ഉദ്ദേശങ്ങൾക്കനുസൃതമായി സർവാ​ത്മനാ പ്രവർത്തി​ക്കുക​യും രാജ്യ​സു​വാർത്ത തീക്ഷ്ണ​മായി പ്രസം​ഗി​ക്കുക​യും ചെയ്യും. (മത്താ. 24:14; റോമ. 12:1, 2) യഹോ​വ​യോ​ടുള്ള യഥാർഥ​മായ സ്‌നേഹം നമ്മെ അവ​നി​ലേക്ക് അധി​കമ​ധികം അടു​പ്പി​ക്കും. (യാക്കോ. 4:8) നാം ദൈവത്തെ സ്‌നേഹിക്കേണ്ടതിന്‍റെ എല്ലാ കാ​രണങ്ങ​ളും വി​ശദീ​കരി​ക്കാനാ​കി​ല്ലെങ്കി​ലും അവയിൽ ചിലത്‌ നമുക്ക് ഇപ്പോൾ പരി​ചിന്തി​ക്കാം.

 യഹോവയെ സ്‌നേഹിക്കേണ്ടതിന്‍റെ കാരണം

9. സ്ര​ഷ്ടാ​വും ദാ​താ​വും എന്ന​നില​യിൽ യ​ഹോ​വയെ നിങ്ങൾ സ്‌നേഹി​ക്കു​ന്നത്‌ എന്തു​കൊണ്ട്?

9 യഹോവ നമ്മുടെ സ്രഷ്ടാവും ദാതാവും ആണ്‌. “അവൻ മുഖാ​ന്തര​മല്ലോ നാം ജീവി​ക്കു​കയും ചരി​ക്കു​കയും നില​നിൽക്കുക​യും ചെ​യ്യു​ന്നത്‌” എന്നു പൗ​ലോസ്‌ പറഞ്ഞു. (പ്രവൃ. 17:28) പ്രൗ​ഢമ​നോഹ​രമായ ഈ ഭൂമി യഹോവ നമു​ക്കാ​യി നൽകി​യി​രിക്കു​ന്നു. (സങ്കീ. 115:16) കൂടാതെ, നമ്മുടെ ജീവൻ നില​നിറു​ത്താൻ ആവ​ശ്യ​മായ ഭക്ഷണവും മറ്റു വസ്‌തു​ക്കളും അവൻ പ്രദാനം ചെയ്‌തി​രിക്കു​ന്നു. അതു​കൊണ്ട്, ലുസ്‌ത്ര​യിലെ വി​ഗ്ര​ഹാരാ​ധി​കളായ നിവാ​സി​കളോട്‌ പൗ​ലോ​സിന്‌ ഇങ്ങനെ പറയാൻ കഴിഞ്ഞു: ‘ജീവനുള്ള ദൈവം . . . ത​ന്നെക്കു​റിച്ചു സാക്ഷ്യം നൽകാ​തി​രുന്നി​ട്ടില്ല. ആകാ​ശത്തു​നിന്നു മഴയും ഫല​പുഷ്ടി​യുള്ള കാ​ലങ്ങ​ളും നിങ്ങൾക്കു തരു​ക​യും ആഹാ​ര​വും ആനന്ദവും നൽകി നി​ങ്ങളു​ടെ ഹൃദയങ്ങളെ നിറയ്‌ക്കുക​യും ചെയ്‌തു​കൊണ്ട് അവൻ നന്മ കാണി​ച്ചി​രിക്കു​ന്നു​വല്ലോ.’ (പ്രവൃ. 14:15-17) നമ്മുടെ മഹാ​സ്രഷ്ടാ​വും സ്‌നേഹനി​ധി​യായ ദാ​താ​വും എന്ന​നില​യിൽ അവനെ സ്‌നേഹി​ക്കാൻ എ​ത്രയധി​കം കാ​രണങ്ങ​ളാണ്‌ നമു​ക്കു​ള്ളത്‌!—സഭാ. 12:1.

10. പാപവും മരണവും തുട​ച്ചുനീ​ക്കാ​നുള്ള ദൈവത്തിന്‍റെ കരു​തലി​നോട്‌ നാം എങ്ങനെ പ്രതി​കരി​ക്കണം?

10 ആദാമിൽനിന്ന് നാം അവകാപ്പെടുത്തിയ പാപവും മരണവും ഇല്ലാതാക്കാനുള്ള ക്രമീകരണം ദൈവം ചെയ്‌തിരിക്കുന്നു. (റോമ. 5:12) “ക്രിസ്‌തു​വോ നാം പാ​പി​കളാ​യിരി​ക്കു​മ്പോൾത്തന്നെ നമു​ക്കു​വേണ്ടി മരിച്ചു.” വാസ്‌ത​വത്തിൽ “ഇതി​ലൂ​ടെ ദൈവം ന​മ്മോ​ടുള്ള തന്‍റെ സ്‌നേഹം കാണി​ച്ചു​തരു​ന്നു.” (റോമ. 5:8) നാം മാന​സാ​ന്തര​പ്പെട്ട് യേശുവിന്‍റെ മറു​വില​യാഗ​ത്തിൽ വി​ശ്വാ​സം അർപ്പി​ക്കു​ന്നെ​ങ്കിൽ പാ​പങ്ങളു​ടെ ക്ഷമ സാ​ധ്യമാണ്‌. യഹോവ നമു​ക്കാ​യി ചെയ്‌തി​രി​ക്കുന്ന ഈ കരു​തലി​നെ​പ്രതി അവ​നോ​ടുള്ള സ്‌നേഹ​ത്താൽ നമ്മുടെ ഹൃദയം നിറ​ഞ്ഞുതു​ളുമ്പു​ന്നില്ലേ?—യോഹ. 3:16.

11, 12. യഹോവ നമുക്ക് ഏതെല്ലാം പ്രത്യാശ നൽകി​യി​രിക്കു​ന്നു?

11 യഹോവ ‘നൽകുന്ന പ്രത്യാശ നമ്മെ സന്തോഷവും സമാധാനവും കൊണ്ടു നിറയ്‌ക്കുന്നു.’ (റോമ. 15:13) വിശ്വാസത്തിന്‍റെ പരി​ശോ​ധനകൾ സഹി​ച്ചു​നിൽക്കാൻ ദൈ​വദത്ത​പ്രത്യാ​ശ നമ്മെ പ്രാപ്‌ത​രാക്കു​ന്നു. “മര​ണപര്യ​ന്തം വി​ശ്വസ്‌ത”രെന്ന് തെ​ളിയി​ക്കുന്ന അഭി​ഷി​ക്തർക്ക് അവൻ സ്വർഗീയ ‘ജീ​വകി​രീടം നൽകും.’ (വെളി. 2:10) ഭൗ​മി​കപ്ര​ത്യാ​ശയുള്ള നിർമലതാ​പാ​ലകർ ദൈവം വാഗ്‌ദാ​നം ചെയ്‌തി​രി​ക്കുന്ന ആ​ഗോ​ളപറു​ദീ​സയിൽ നിത്യാ​നു​ഗ്ര​ഹങ്ങൾ ആസ്വ​ദി​ക്കും. (ലൂക്കോ. 23:43) അത്തരം പ്ര​തീ​ക്ഷകൾ നമ്മിൽ ഉണർത്തുന്ന സ്വാ​ഭാ​വിക​മായ പ്ര​തിക​രണം എന്താണ്‌? സന്തോ​ഷത്താ​ലും സമാ​ധാ​നത്താ​ലും ‘എല്ലാ നല്ല ദാന​ങ്ങളു​ടെ​യും തികഞ്ഞ വരങ്ങ​ളു​ടെയും’ ദാതാ​വി​നോ​ടുള്ള സ്‌നേഹത്താ​ലും നമ്മുടെ ഹൃദയം നി​റയു​ന്നില്ലേ?—യാക്കോ. 1:17.

12 ഹൃദയത്തിന്‌ സാന്ത്വമേകുന്ന പുനരുത്ഥാനപ്രത്യാശ ദൈവം നമുക്കു നൽകിയിരിക്കുന്നു. (പ്രവൃ. 24:15) പ്രി​യ​പ്പെട്ട ഒരു വ്യക്തി മരണത്തിൽ നഷ്ടമാ​കു​മ്പോൾ നാം അതീ​വദുഃ​ഖി​തരാ​യി​ത്തീരു​ന്നത്‌ സ്വാ​ഭാവി​കമാണ്‌. എന്നി​രുന്നാ​ലും നമുക്കു പു​നരു​ത്ഥാ​നപ്ര​ത്യാശ ഉള്ള​തു​കൊണ്ട്, നാം ‘പ്രത്യാ​ശയി​ല്ലാത്ത മറ്റു​ള്ളവ​രെപ്പോ​ലെ ദുഃ​ഖിക്കു​ന്നില്ല.’ (1 തെസ്സ. 4:13) നമ്മ​ളോ​ടുള്ള ആഴമായ സ്‌നേഹം​നിമി​ത്തം, മരി​ച്ചു​പോയ​വരെ ജീ​വനി​ലേക്ക് കൊ​ണ്ടു​വരാൻ യ​ഹോവ​യാം ദൈവം അതി​യാ​യി വാഞ്‌ഛി​ക്കുന്നു; വി​ശേ​ഷാൽ, നേ​രുള്ള​വനായ ഇ​യ്യോ​ബി​നെപ്പോ​ലുള്ള തന്‍റെ വിശ്വസ്‌തദാ​സരെ. (ഇയ്യോ. 14:15) പുന​രു​ത്ഥാന​ത്തിൽ വരു​ന്ന​വരെ ഭൂ​മിയി​ലെ ജീവി​ത​ത്തി​ലേക്ക് തിരികെ സ്വാഗതം ചെ​യ്യു​മ്പോൾ അര​ങ്ങേറാൻപോ​കുന്ന, സന്തോഷം അലതല്ലുന്ന പു​നസ്സമാ​ഗമ രംഗങ്ങൾ ഒന്നു ഭാ​വന​യിൽ കണ്ടു നോക്കൂ! പു​നരു​ത്ഥാനം എന്ന വിസ്‌മ​യകര​മായ പ്രത്യാശ നൽകിയ നമ്മുടെ സ്വർഗീ​യപി​താവി​നോ​ടുള്ള സ്‌നേഹ​ത്താൽ നമ്മുടെ ഹൃദയം തുടി​ക്കു​ന്നില്ലേ?

13. ദൈവം യഥാർഥ​ത്തിൽ നമു​ക്കാ​യി കരു​തു​ന്നു എന്നതിന്‌ എന്ത് തെ​ളിവുണ്ട്?

13 യഹോവ യഥാർഥത്തിൽ നമുക്കായി കരുതുന്നു. (സങ്കീർത്തനം 34:6, 18, 19; 1 പത്രോസ്‌ 5:6, 7 വായിക്കുക.) തന്നോടു വിശ്വസ്‌തരാ​യിരി​ക്കു​ന്നവരെ സഹാ​യി​ക്കാൻ സദാ സന്ന​ദ്ധനാണ്‌ നമ്മുടെ സ്‌നേഹവാ​നായ ദൈവം എന്നു നമുക്ക് അറി​യാവു​ന്നതി​നാൽ, ‘അവന്‍റെ മേച്ചല്‌പു​റത്തെ ആടു​കളു​ടെ’ ഭാഗമെന്ന നിലയിൽ നമുക്ക് സു​രക്ഷി​തത്വം അനു​ഭവ​പ്പെടു​ന്നു. (സങ്കീ. 79:13) മിശി​ഹൈകരാ​ജ്യം മുഖേന ദൈവം നമു​ക്കു​വേണ്ടി സാക്ഷാത്‌കരി​ക്കുന്ന കാര്യ​ങ്ങ​ളിലൂ​ടെ ന​മ്മോ​ടുള്ള ദൈവത്തിന്‍റെ സ്‌നേഹം കൂടുതൽ ദൃശ്യമാകും. അവൻ തി​ര​ഞ്ഞെടു​ത്തിരി​ക്കുന്ന രാ​ജാ​വായ യേശു​ക്രിസ്‌തു, അ​ക്രമ​വും അടി​ച്ചമർത്തലും ദു​ഷ്ടത​യും ഭൂമി​യിൽനിന്ന് നിർമൂല​മാക്കി​ക്കഴി​യു​മ്പോൾ അനു​സര​ണമുള്ള മനു​ഷ്യ​വർഗം ശാശ്വത സമാ​ധാ​നവും ഐ​ശ്വര്യ​വും ആസ്വ​ദി​ക്കും. (സങ്കീ. 72:7, 12-14, 16) ഈ പ്രത്യാശ നൽകി​യി​രി​ക്കുന്ന കരു​ത​ലുള്ള നമ്മുടെ ദൈവത്തെ മുഴു ഹൃദയത്തോടും ദേഹി​യോ​ടും ശക്തി​യോ​ടും മന​സ്സോ​ടും കൂടെ സ്‌നേഹി​ക്കാൻ നാം പ്ര​ചോ​ദി​തരാ​യിത്തീ​രു​ന്നില്ലേ?—ലൂക്കോ. 10:27.

14. അമൂ​ല്യ​മായ ഏത്‌ പദവി നൽകി യഹോവ നമ്മോട്‌ പ്രീതി കാണി​ച്ചി​രിക്കു​ന്നു?

14 തന്‍റെ സാക്ഷികളായി സേവിക്കാനുള്ള അമൂല്യമായ പദവി നൽകി യഹോവ നമ്മോട്‌ പ്രീതി കാണിച്ചിരിക്കുന്നു. (യെശ. 43:10-12) തന്‍റെ പരമാ​ധി​കാ​രത്തെ പിന്തു​ണയ്‌ക്കാ​നും പ്ര​ക്ഷുബ്ധ​മായ ഈ ലോ​ക​ത്തിൽ ആളു​കൾക്ക് യഥാർഥ പ്രത്യാശ വെച്ചു​നീ​ട്ടാ​നും യഹോവ നൽകിയ ഈ അവസ​രത്തെ​പ്രതി നാം അവനെ സ്‌നേഹി​ക്കുന്നു. കൂടാതെ,  വിശ്വാസത്തോടും ബോ​ധ്യ​ത്തോ​ടും കൂടെ നമുക്ക് പ്ര​സം​ഗിക്കാ​നാ​കുന്നു. കാരണം, നാം ഘോ​ഷി​ക്കുന്ന സുവാർത്ത സത്യദൈവത്തിന്‍റെ വചനത്തിൽ അധിഷ്‌ഠി​തമാണ്‌. അവന്‍റെ വാഗ്‌ദാ​നങ്ങളാ​കട്ടെ, പ്രത്യാശ നിറയ്‌ക്കുന്ന​തും ഒരി​ക്ക​ലും പരാ​ജയ​പ്പെടാ​ത്തതും ആണ്‌. (യോശുവ 21:45; 23:14 വായിക്കുക.) അതെ, നമുക്കുള്ള അനു​ഗ്രഹങ്ങ​ളു​ടെയും യ​ഹോ​വയെ സ്‌നേഹിക്കാനാകുന്നതിന്‍റെ കാര​ണങ്ങളു​ടെ​യും പട്ടിക അന​ന്തമാ​യി നീളുന്നു. അങ്ങ​നെ​യെങ്കിൽ അവ​നോ​ടുള്ള സ്‌നേഹം നമുക്ക് എങ്ങനെ കാ​ണി​ക്കാൻ കഴിയും?

നമുക്കു ദൈവ​ത്തോട്‌ സ്‌നേഹം കാണി​ക്കാ​നാ​കുന്ന വിധം

15. ദൈവവ​ചനം പഠി​ക്കു​ന്നതും ബാധ​കമാ​ക്കുന്ന​തും നമ്മെ എങ്ങ​നെ​യൊക്കെ സഹാ​യി​ക്കും?

15 ഉത്സാഹപൂർവം ദൈവവചനം പഠിക്കുക, ബാധകമാക്കുക. അങ്ങനെ ചെയ്യു​ന്ന​തിലൂ​ടെ, യ​ഹോ​വയെ സ്‌നേഹിക്കു​ന്നു​ണ്ടെന്നും അവന്‍റെ വചനം നമ്മുടെ “പാതെക്കു പ്രകാശ”മാ​യിരി​ക്കാൻ യഥാർഥ​ത്തിൽ ആ​ഗ്രഹി​ക്കു​ന്നു​ണ്ടെന്നും നാം തെളി​യി​ക്കുക​യാണ്‌. (സങ്കീ. 119:105) മനസ്സ് തകർന്നിരി​ക്കുന്ന ഒരു അവ​സ്ഥയി​ലാണു നമ്മ​ളെ​ങ്കിൽ പിൻവരു​ന്നതു പോലുള്ള സ്‌നേഹ​സാന്ത്വ​നങ്ങ​ളിൽനിന്ന് നമുക്ക് ആശ്വാസം കൈക്കൊ​ള്ളാൻ കഴിയും: “തകർന്നും നുറു​ങ്ങിയു​മിരി​ക്കുന്ന ഹൃദയത്തെ, ദൈവമേ, നീ നി​രസി​ക്കയില്ല.” “യഹോവേ, നിന്‍റെ ദയ എന്നെ താങ്ങി. എന്‍റെ ഉള്ളിലെ വിചാ​രങ്ങ​ളുടെ ബഹു​ത്വ​ത്തിൽ നിന്‍റെ ആശ്വാ​സങ്ങൾ എന്‍റെ പ്രാണനെ തണു​പ്പി​ക്കുന്നു.” (സങ്കീ. 51:17; 94:18, 19) അതെ, കഷ്ടത അനു​ഭവിക്കു​ന്നവ​രോട്‌ യഹോവ കരുണ കാ​ണിക്കു​ന്നു. സമാ​നമാ​യി യേ​ശു​വും ആളു​ക​ളോട്‌ അലി​വു​ള്ളവനാണ്‌. (യെശ. 49:13; മത്താ. 15:32) ബൈബിൾ പഠി​ക്കുന്ന​തിലൂ​ടെ യ​ഹോവയ്‌ക്കു ന​മ്മോ​ടുള്ള സ്‌നേഹപൂർവ​മായ കരു​ത​ലി​നെക്കു​റിച്ച് നാം കൂടുതൽ ബോ​ധവാ​ന്മാരാ​കും. അതുവഴി അവ​നോട്‌ ആഴമായ സ്‌നേഹം കാ​ണി​ക്കാൻ നാം പ്ര​ചോ​ദി​തരാ​യിത്തീ​രു​കയും ചെയ്യും.

16. പതിവായ പ്രാർഥ​നകൾ ദൈ​വത്തോ​ടുള്ള നമ്മുടെ സ്‌നേഹം വളരാൻ സഹാ​യിക്കു​ന്നത്‌ എങ്ങനെ?

16 പതിവായി ദൈവത്തോടു പ്രാർഥിക്കുക. “പ്രാർത്ഥന കേൾക്കുന്ന​വനായ” ദൈ​വത്തി​ങ്ക​ലേക്ക് നമ്മുടെ പ്രാർഥ​നകൾ നമ്മെ കൂടു​തൽക്കൂടു​തൽ അടു​പ്പി​ക്കുന്നു. (സങ്കീ. 65:2) നമ്മുടെ പ്രാർഥന​കൾക്ക് ദൈവം ഉത്തരം നൽകു​ന്നെന്നു തിരി​ച്ചറി​യു​മ്പോൾ അവ​നോ​ടുള്ള നമ്മുടെ സ്‌നേഹം ആഴ​മു​ള്ളതാ​യിത്തീ​രും. ഉദാ​ഹരണ​ത്തിന്‌, നമുക്കു ചെറു​ക്കാ​നാ​വാത്ത ഒരു പ്ര​ലോഭ​നവും അവൻ അനു​വദിക്കു​കയി​ല്ലെന്ന് ഇതി​നോ​ടകം​തന്നെ നാം മന​സ്സി​ലാക്കി​യി​ട്ടുണ്ടാ​കും. (1 കൊരി. 10:13) എപ്പോ​ഴെങ്കി​ലും ഉത്‌കണ്‌ഠ​പ്പെട്ടി​രുന്ന നേരത്ത്‌ യഹോ​വയി​ങ്ക​ലേക്കു തിരിഞ്ഞ് അവ​നോ​ടു കേണ​പേക്ഷി​ച്ചി​ട്ടു​ണ്ടെങ്കിൽ, അനു​പമ​മായ “ദൈ​വസ​മാധാ​നം” നാം തീർച്ചയാ​യും അനു​ഭവി​ച്ചറി​ഞ്ഞി​ട്ടുണ്ടാ​കും. (ഫിലി. 4:6, 7) ചില​പ്പോ​ഴൊ​ക്കെ നാം നെ​ഹെമ്യാവ്‌ ചെയ്‌തതു​പോ​ലെ മൗ​നമാ​യി പ്രാർഥി​ച്ചിരി​ക്കാം; ഉത്തരം ലഭി​ച്ചതാ​യി തി​രിച്ച​റിഞ്ഞി​ട്ടു​മുണ്ടാ​കാം. (നെഹെ. 2:1-6) “പ്രാർഥ​നയിൽ ഉറ്റി​രി​ക്കു”കയും യഹോവ നമ്മുടെ യാച​നക​ളോടു പ്രതി​കരി​ക്കുന്നു​ണ്ടെന്ന് അറി​യു​കയും ചെ​യ്യു​മ്പോൾ അവ​നോ​ടുള്ള നമ്മുടെ സ്‌നേഹം വളരുന്നു. അ​തോ​ടൊപ്പം വിശ്വാസത്തിന്‍റെ കൂ​ടുത​ലായ പരി​ശോ​ധനകൾ സഹി​ച്ചുനിൽക്കാ​നുള്ള സഹായം അവൻ നമുക്കു നൽകു​മെന്ന ആത്മവി​ശ്വാ​സ​വും വർധിക്കു​ന്നു.—റോമ. 12:12.

17. നാം ദൈവത്തെ സ്‌നേഹി​ക്കു​ന്നെങ്കിൽ യോ​ഗങ്ങ​ളിൽ സംബ​ന്ധിക്കു​ന്നതി​നെ എങ്ങനെ വീ​ക്ഷി​ക്കും?

 17 ക്രിസ്‌തീയ യോഗങ്ങളിലും സമ്മേളനങ്ങളിലും കൺവെൻഷനുകളിലും സംബന്ധിക്കുന്നത്‌ നിങ്ങളുടെ ശീലമാക്കുക. (എബ്രാ. 10:24, 25) യ​ഹോ​വയെ ഭയ​പ്പെടു​കയും അവന്‍റെ കല്‌പ​നകൾ പ്രമാ​ണി​ക്കുക​യും ചെ​യ്യേണ്ട​തിന്‌ യി​സ്രാ​യേല്യർ അവ​നെക്കു​റിച്ച് കേട്ട് പഠിക്കാൻ കൂടി​വ​ന്നിരു​ന്നു. (ആവ. 31:12) നാം ദൈവത്തെ യഥാർഥ​ത്തിൽ സ്‌നേഹി​ക്കു​ന്നെങ്കിൽ അവന്‍റെ ഇഷ്ട​ത്തോട്‌ അനു​രൂപ​പ്പെടു​ന്നത്‌ നമുക്ക് ഒരി​ക്ക​ലും ഭാ​രമാ​യി തോ​ന്നു​കയില്ല. (1 യോഹന്നാൻ 5:3 വായിക്കുക.) അതു​കൊണ്ട്, യോ​ഗങ്ങ​ളിൽ സംബ​ന്ധിക്കു​ന്നതി​നെ നി​സ്സാര​മട്ടിൽ കാണാൻ ഇടയാ​കും​വി​ധം ജീ​വിത​ത്തിൽ മേൽക്കൈ നേടാൻ മറ്റൊ​ന്നി​നെ​യും നാം അനു​വദി​ക്കരുത്‌. യഹോ​വ​യോട്‌ നമു​ക്കുണ്ടാ​യി​രുന്ന ആദ്യസ്‌നേഹം യാ​തൊ​രു കാര​ണവശാ​ലും നഷ്ട​മാ​കാൻ ഇട​യാക​രുതേ എന്നാണ്‌ നമ്മുടെ പ്രാർഥന.—വെളി. 2:4.

18. ദൈ​വത്തോ​ടുള്ള സ്‌നേഹം എന്തു ചെയ്യാൻ നമ്മെ പ്രേ​രി​പ്പിക്കു​ന്നു?

18 “സുവിശേഷസത്യം” തീക്ഷ്ണതയോടെ പ്രസംഗിക്കുക. (ഗലാ. 2:5) അർമ്മ​ഗെ​ദ്ദോ​നിൽ ‘സത്യം പാലി​ക്കേണ്ടതി​ന്നു വാ​ഹന​മേറി എഴു​ന്നെ​ള്ളുന്ന’ ദൈവപുത്രന്‍റെ മി​ശി​ഹൈ​കരാ​ജ്യ​ത്തെക്കു​റിച്ച് സം​സാരി​ക്കാൻ ദൈ​വത്തോ​ടുള്ള സ്‌നേഹം നമ്മെ പ്രേ​രി​പ്പിക്കു​ന്നു. (സങ്കീ. 45:4; വെളി. 16:14, 16) ദൈവത്തിന്‍റെ സ്‌നേ​ഹത്തെ​ക്കുറി​ച്ചും അവൻ വാഗ്‌ദാ​നം ചെയ്‌തി​രി​ക്കുന്ന പു​തിയ​ലോ​കത്തെ​ക്കുറി​ച്ചും പഠിക്കാൻ ആളുകളെ സഹാ​യിച്ചു​കൊണ്ട് ശിഷ്യരെ ഉളവാ​ക്കു​ന്നതിൽ ഒരു പങ്കു​ണ്ടാ​യി​രിക്കു​ന്നത്‌ എത്ര ആന​ന്ദകര​മാണ്‌!—മത്താ. 28:19, 20.

19. തന്‍റെ ആട്ടിൻകൂ​ട്ടത്തെ മേ​യിക്കാ​നുള്ള യ​ഹോവ​യുടെ ക്ര​മീക​രണത്തെ നാം വില​മതി​പ്പോ​ടെ കാ​ണേ​ണ്ടത്‌ എന്തു​കൊണ്ട്?

19 തന്‍റെ ആട്ടിൻകൂട്ടത്തെ മേയിക്കാനുള്ള ദൈവത്തിന്‍റെ ക്രമീകരണത്തോട്‌ വിലമതിപ്പു കാണിക്കുക. (പ്രവൃ. 20:28) ക്രിസ്‌തീ​യമൂ​പ്പന്മാർ യഹോ​വയിൽനി​ന്നുള്ള ഒരു കരു​തലാണ്‌; അവർ എല്ലായ്‌പോ​ഴും നമ്മുടെ ക്ഷേമ​ത്തി​നു​വേണ്ടി പ്രവർത്തി​ക്കുന്നു. മൂപ്പന്മാർ “കാറ്റിന്നു ഒരു മറവും പി​ശറി​ന്നു ഒരു സ​ങ്കേത​വും ആയി വരണ്ട നിലത്തു നീർത്തോ​ടു​കൾപോ​ലെയും ക്ഷീണമുള്ള ദേശത്തു ഒരു വൻപാറ​യുടെ തണൽപോ​ലെ​യും” ആണ്‌. (യെശ. 32:1, 2) ശക്തമായ കാറ്റത്തും കോ​രി​ച്ചൊരി​യുന്ന മഴയത്തും തണുത്തു വിറയ്‌ക്കു​മ്പോൾ ഒരു അഭ​യസ്ഥാ​നം നമ്മൾ എ​ത്രമാ​ത്രം വി​ലമതി​ക്കും! എരി​വേനൽച്ചൂ​ടിൽ വാടി​ത്തള​രു​മ്പോൾ ഒരു വൻപാറ​യുടെ തണൽ നമുക്ക് എത്ര ആശ്വാ​സപ്ര​ദമാ​യിരി​ക്കും! നമുക്ക് ആവ​ശ്യ​മായ ആത്മീ​യസ​ഹായ​വും നവോ​ന്മേ​ഷവും മൂപ്പന്മാർ നൽകു​ന്നു​ണ്ടെന്നു മന​സ്സിലാ​ക്കാൻ ഈ ആലങ്കാ​രിക​പ്രയോ​ഗങ്ങൾ നമ്മെ സഹാ​യി​ക്കുന്നു. നമ്മു​ടെ​യിട​യിൽ നേതൃത്വം വഹി​ക്കു​ന്നവരെ അനു​സരിക്കു​ന്നതി​ലൂടെ “മനു​ഷ്യരാ​കുന്ന ദാനങ്ങളെ” എ​ത്രയധി​കം വില​മതി​ക്കു​ന്നെന്നു നാം കാ​ണിക്കു​ന്നു. ഒപ്പം, ദൈ​വത്തോ​ടും സഭയുടെ ശിരസ്സായ ക്രിസ്‌തു​വിനോ​ടും ഉള്ള സ്‌നേഹം നാം തെളി​യി​ക്കുക​യും ചെയ്യുന്നു.—എഫെ. 4:8; 5:23; എബ്രാ. 13:17.

അജ​ഗണ​ത്തോട്‌ ആത്മാർഥതാത്‌പര്യ​മുള്ള ഇട​യന്മാ​രെ യഹോവ നൽകി​യി​രിക്കു​ന്നു (19-‍ാ‍ം ഖണ്ഡിക കാണുക)

ദൈവത്തോടുള്ള സ്‌നേഹ​ത്തിൽ വളർന്നുകൊണ്ടേയിരിക്കുക

20. നിങ്ങൾ ദൈവത്തെ സ്‌നേഹി​ക്കു​ന്നെങ്കിൽ യാ​ക്കോബ്‌ 1:22-25-ലെ വാക്കു​ക​ളോട്‌ നിങ്ങൾ എങ്ങനെ പ്രതി​കരി​ക്കും?

20 യഹോ​വ​യുമാ​യി ഒരു സ്‌നേ​ഹബന്ധ​മു​ണ്ടെങ്കിൽ നിങ്ങൾ “വചനം കേൾക്കുന്ന​വർമാ​ത്രം ആയി​രി​ക്കാതെ അതു പ്രവർത്തി​ക്കുന്ന​വരും ആയിരി”ക്കും. (യാക്കോബ്‌ 1:22-25 വായിക്കുക.) അങ്ങനെ “പ്ര​വർത്തി​ക്കുന്ന” ഒരു വ്യക്തിക്ക് പ്രസം​ഗ​വേല​യിൽ തീക്ഷ്ണ​മായി ഏർപ്പെടു​ന്നതും ക്രിസ്‌തീ​യ​യോഗ​ങ്ങളിൽ പങ്കു​പറ്റു​ന്നതും പോലുള്ള കാര്യങ്ങൾ ചെയ്യു​ന്നതി​നുള്ള വി​ശ്വാ​സമു​ണ്ടാ​യിരി​ക്കും. ദൈവത്തെ യഥാർഥ​മായി സ്‌നേഹി​ക്കുന്ന​തു​കൊണ്ട് നിങ്ങൾ യ​ഹോവ​യുടെ ‘തികവുള്ള ന്യാ​യപ്ര​മാണം’ അനു​സരി​ക്കും. അവൻ നിങ്ങ​ളിൽനിന്ന് ആവ​ശ്യ​പ്പെടുന്ന സകല കാ​ര്യങ്ങ​ളും അതിൽ ഉൾക്കൊ​ള്ളുന്നു.—സങ്കീ. 19:7-11.

21. നി​ങ്ങളു​ടെ ഹൃദയംഗമമായ പ്രാർഥ​നകൾ എന്തു​പോ​ലെയാ​യിരി​ക്കണം?

21 യ​ഹോവ​യാം ദൈ​വത്തോ​ടുള്ള സ്‌നേഹം ഹൃദയംഗമമായ പ്രാർഥന​യിലൂ​ടെ പതി​വാ​യി അവനെ സമീ​പി​ക്കാൻ നിങ്ങളെ പ്രേ​രി​പ്പിക്കു​ന്നു. ന്യാ​യ​പ്രമാണ ഉടമ്പടി അനു​ശാ​സി​ച്ചപ്ര​കാരം ദിവസേന കത്തി​ച്ചി​രുന്ന ധൂ​പവർഗത്തെ സൂചി​പ്പി​ച്ചു​കൊണ്ട് സങ്കീർത്തന​ക്കാര​നായ ദാവീദ്‌ ഇങ്ങനെ പാടി: ‘എന്‍റെ പ്രാർത്ഥന (യ​ഹോവ​യുടെ) തിരു​സന്നി​ധി​യിൽ ധൂ​പമാ​യും എന്‍റെ കൈകളെ മലർത്തു​ന്നതു സന്ധ്യാ​യാ​ഗമാ​യും തീരട്ടെ.’ (സങ്കീ. 141:2; പുറ. 30:7, 8) ദൈ​വത്തോ​ടുള്ള നി​ങ്ങളു​ടെ അർഥനക​ളും അഭയ​യാ​ചനക​ളും അകമഴിഞ്ഞ കൃതജ്ഞതാസ്‌തോത്രങ്ങളും സ്‌തു​തി​കളും സൗര​ഭ്യവാ​സന​യായ ധൂ​പവർഗം പോലെ അവന്‌ സ്വീ​കാര്യ​മായ പ്രാർഥ​നകളായ്‌ ഉയരട്ടെ!—വെളി. 5:8.

22. ആ​രോ​ടുള്ള സ്‌നേഹത്തെ​ക്കുറി​ച്ചാണ്‌ നാം അടു​ത്തതാ​യി ചർച്ച ചെയ്യാൻപോകു​ന്നത്‌?

22 നാം ദൈവ​ത്തെയും അയൽക്കാ​രനെ​യും സ്‌നേഹി​ക്കണ​മെന്ന് യേശു പറഞ്ഞു. (മത്താ. 22:37-39) യഹോ​വ​യോ​ടും അവന്‍റെ തത്ത്വ​ങ്ങളോ​ടും സ്‌നേഹ​മുണ്ടാ​യി​രിക്കു​ന്നത്‌ അയൽക്കാ​രോടു സ്‌നേഹം പ്രക​ടമാ​ക്കാ​നും സഹമ​നുഷ്യ​രോ​ടു ഹൃദ്യമായി ഇട​പഴകാ​നും നമ്മെ സഹാ​യി​ക്കും. അത്‌ എങ്ങ​നെ​യെന്ന് സ്‌നേഹ​ത്തെക്കു​റിച്ചു അടുത്ത ലേ​ഖന​ത്തിൽ കൂ​ടുത​ലായി ചർച്ച ചെയ്യവെ നാം മന​സ്സിലാ​ക്കും.