വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘അനേകം കഷ്ടതകൾക്കു’ മധ്യേ​യും​ ദൈവത്തെ വിശ്വ​സ്‌ത​മാ​യി സേവി​ക്കു​ക

‘അനേകം കഷ്ടതകൾക്കു’ മധ്യേ​യും​ ദൈവത്തെ വിശ്വ​സ്‌ത​മാ​യി സേവി​ക്കു​ക

“അനേകം കഷ്ടതക​ളി​ലൂ​ടെ​യാ​ണു നാം ദൈവ​രാ​ജ്യ​ത്തിൽ കടക്കേ​ണ്ടത്‌.”—പ്രവൃ. 14:22.

1. കഷ്ടതകൾ ദൈവ​ദാ​സർ പ്രതീ​ക്ഷി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്?

നിത്യ​ജീ​വ​ന്‍റെ സമ്മാനം നേടു​ന്ന​തി​നു മുമ്പ് ‘അനേകം കഷ്ടതകൾ’ നിങ്ങളെ കാത്തി​രി​ക്കു​ന്നു എന്ന യാഥാർഥ്യം​ നിങ്ങളെ ഭയചകി​ത​രാ​ക്കു​ന്നു​ണ്ടോ? അതിനു സാധ്യ​ത​യി​ല്ല. നിങ്ങൾ സത്യത്തിൽ പുതി​യ​വ​രാ​യാ​ലും​ ദീർഘ​കാ​ല​മാ​യി യഹോ​വ​യെ സേവി​ക്കു​ന്ന​വ​രാ​യാ​ലും ശരി, സാത്താ​ന്യ​ലോ​ക​ത്തി​ലെ ജീവി​ത​ത്തി​ന്‍റെ ഒരു ഭാഗമാണ്‌ കഷ്ടപ്പാ​ടും​ ദുരി​ത​വും​ എന്ന് നിങ്ങൾക്ക് അറിയാം.—വെളി. 12:12.

2. (എ) പൊതു​വിൽ അപൂർണ​മ​നു​ഷ്യ​രെ​യെ​ല്ലാം ബാധി​ക്കു​ന്ന പ്രശ്‌ന​ങ്ങൾക്കു പുറമേ ഏതുതരം കഷ്ടതയാണ്‌ ക്രിസ്‌ത്യാ​നി​കൾ നേരി​ടു​ന്നത്‌? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.) (ബി) നമ്മുടെ കഷ്ടതക​ളു​ടെ പിന്നിൽ പ്രവർത്തി​ക്കു​ന്നത്‌ ആരാണ്‌, നമുക്ക് അത്‌ എങ്ങനെ അറിയാം?

2 പൊതു​വേ ‘മനുഷ്യർക്കു നേരി​ടു​ന്ന’ കഷ്ടതകൾക്ക്, അഥവാ അപൂർണ​മ​നു​ഷ്യ​രെ​യെ​ല്ലാം ബാധി​ക്കു​ന്ന സാധാ​ര​ണ​പ്ര​ശ്‌ന​ങ്ങൾക്ക് പുറമേ മറ്റൊ​രു​ത​രം കഷ്ടതയും​കൂ​ടെ ക്രിസ്‌ത്യാ​നി​കൾ അഭിമു​ഖീ​ക​രി​ക്കു​ന്നു. (1 കൊരി. 10:13) എന്താണ്‌ അത്‌? വിട്ടു​വീ​ഴ്‌ച​കൂ​ടാ​തെ ദൈവ​ക​ല്‌പ​ന​കൾ അനുസ​രി​ക്കു​ന്ന​തു നിമിത്തം അവർ നേരി​ടു​ന്ന കടുത്ത എതിർപ്പാണ്‌ അത്‌. യേശു തന്‍റെ അനുഗാ​മി​ക​ളോ​ടു പറഞ്ഞു: “അടിമ തന്‍റെ യജമാ​ന​നെ​ക്കാൾ വലിയ​വ​ന​ല്ലെ​ന്നു ഞാൻ പറഞ്ഞ വാക്ക് ഓർത്തു​കൊ​ള്ളു​ക. അവർ എന്നെ പീഡി​പ്പി​ച്ചെ​ങ്കിൽ നിങ്ങ​ളെ​യും​ പീഡി​പ്പി​ക്കും​.” (യോഹ. 15:20) ആരാണ്‌ അത്തരം പീഡന​ത്തി​ന്‍റെ പിന്നിൽ പ്രവർത്തി​ക്കു​ന്നത്‌? ആത്യന്തി​ക​മാ​യി അത്‌ സാത്താ​നാണ്‌. ദൈവ​ജ​ന​ത്തെ ‘വിഴു​ങ്ങാ​നാ​യി ചുറ്റി​ന​ട​ക്കു​ന്ന’ ഒരു “അലറുന്ന സിംഹ”മായാണ്‌ ബൈബിൾ അവനെ വർണി​ക്കു​ന്നത്‌. (1 പത്രോ. 5:8) യേശു​വി​ന്‍റെ ശിഷ്യ​ന്മാ​രു​ടെ നിർമലത തകർക്കാൻ, കൈയിൽ കിട്ടുന്ന എന്തും സാത്താൻ ഉപയോ​ഗി​ക്കും​. പൗലോസ്‌ അപ്പൊ​സ്‌ത​ലന്‌ സംഭവി​ച്ച​തി​നെ​പ്പ​റ്റി ചിന്തി​ക്കു​ക.

 ലുസ്‌ത്ര​യിൽ നേരിട്ട കഷ്ടതകൾ

3-5. (എ) പൗലോസ്‌ ലുസ്‌ത്ര​യിൽവെച്ച് എന്തു കഷ്ടതയാണ്‌ നേരി​ട്ടത്‌? (ബി) ഭാവി​യിൽ നേരി​ടാ​നി​രി​ക്കു​ന്ന കഷ്ടതക​ളെ​ക്കു​റി​ച്ചു​ള്ള അവന്‍റെ സന്ദേശം ശിഷ്യ​ന്മാ​രെ ബലപ്പെ​ടു​ത്തു​ന്ന​താ​യി​രു​ന്നത്‌ ഏതു വിധത്തിൽ?

3 വിശ്വാ​സ​ത്തെ​പ്ര​തി പൗലോസ്‌ പലവട്ടം പീഡനം സഹിച്ചി​ട്ടുണ്ട്. (2 കൊരി. 11:23-27) അതി​ലൊന്ന് ലുസ്‌ത്ര​യിൽവെ​ച്ചാ​യി​രു​ന്നു. പൗലോ​സും​ കൂടെ​യു​ണ്ടാ​യി​രു​ന്ന ബർന്നബാ​സും​ ജന്മനാ മുടന്ത​നാ​യി​രു​ന്ന ഒരു മനുഷ്യ​നെ സുഖ​പ്പെ​ടു​ത്തി​യ​പ്പോൾ ജനം അവരെ ദേവന്മാ​രാ​യി​ക്കണ്ട് വാഴ്‌ത്തി​സ്‌തു​തി​ക്കാൻ തുടങ്ങി. ഹർഷോ​ന്മ​ത്ത​രാ​യ ആ ജനക്കൂ​ട്ട​ത്തോട്‌, തങ്ങളെ ആരാധി​ക്ക​രു​തെന്ന് അവർക്ക് അപേക്ഷി​ക്കേ​ണ്ടി​വ​ന്നു! എന്നാൽ അധികം വൈകാ​തെ യഹൂദ​ന്മാ​രാ​യ എതിരാ​ളി​കൾ അവി​ടെ​യെ​ത്തി. അപഖ്യാ​തി പറഞ്ഞു​പ​ര​ത്തി​ക്കൊണ്ട് അവർ ആളുക​ളു​ടെ മനസ്സ് വിഷലി​പ്‌ത​മാ​ക്കി. അതോടെ കാറ്റ്‌ മാറി​വീ​ശി! ജനം പൗലോ​സി​നെ കല്ലെറി​യു​ക​യും​ മരി​ച്ചെ​ന്നു കരുതി ഉപേക്ഷി​ക്കു​ക​യും​ ചെയ്‌തു.—പ്രവൃ. 14:8-19.

4 ദെർബ സന്ദർശി​ച്ച​ശേ​ഷം പൗലോ​സും​ ബർന്നബാ​സും​ ‘ലുസ്‌ത്ര, ഇക്കോന്യ, അന്ത്യൊ​ക്യ എന്നിവി​ട​ങ്ങ​ളി​ലേ​ക്കു മടങ്ങി​ച്ചെന്ന്, “അനേകം കഷ്ടതക​ളി​ലൂ​ടെ​യാ​ണു നാം ദൈവ​രാ​ജ്യ​ത്തിൽ കടക്കേ​ണ്ടത്‌” എന്നു പറഞ്ഞു​കൊണ്ട് വിശ്വാ​സ​ത്തിൽ നിലനിൽക്കാൻ ശിഷ്യ​ന്മാ​രെ പ്രോ​ത്സാ​ഹി​പ്പിച്ച് അവരെ ബലപ്പെ​ടു​ത്തി.’ (പ്രവൃ. 14:21, 22) ഒറ്റനോ​ട്ട​ത്തിൽ, ആ പ്രസ്‌താ​വ​ന​യിൽ ഒരു പൊരു​ത്ത​ക്കേട്‌ തോന്നി​യേ​ക്കാം​. “അനേകം കഷ്ടതക​ളി​ലൂ​ടെ” കടന്നു​പോ​കും​ എന്നു പറയു​ന്ന​തിൽ പ്രോ​ത്സാ​ഹ​ജ​ന​ക​മാ​യിട്ട് എന്താണു​ള്ളത്‌? അത്‌ ബുദ്ധി​മു​ട്ടു​ള്ള ഒരു കാര്യ​മ​ല്ലേ? അങ്ങനെ​യെ​ങ്കിൽപ്പി​ന്നെ, കൂടുതൽ കഷ്ടതക​ളെ​ക്കു​റിച്ച് മുൻകൂ​ട്ടി​പ്പ​റ​യു​ന്ന ഒരു സന്ദേശ​ത്തി​ലൂ​ടെ പൗലോ​സും​ ബർന്നബാ​സും​ എങ്ങനെ​യാണ്‌ “ശിഷ്യ​ന്മാ​രെ . . . ബലപ്പെടുത്തി”യത്‌?

5 പൗലോ​സി​ന്‍റെ വാക്കുകൾ ശ്രദ്ധാ​പൂർവം പരി​ശോ​ധി​ച്ചാൽ ഉത്തരം അവി​ടെ​ത്ത​ന്നെ​യുണ്ട്. പൗലോസ്‌ കേവലം, “അനേകം കഷ്ടതകൾ നാം സഹിക്കണം” എന്നു പറയു​ക​യാ​യി​രു​ന്നി​ല്ല. പകരം, “അനേകം കഷ്ടതക​ളി​ലൂ​ടെ​യാ​ണു നാം ദൈവരാജ്യത്തിൽ കടക്കേണ്ടത്‌” എന്നാണ്‌ അവൻ പറഞ്ഞത്‌. അതെ, വിശ്വ​സ്‌ത ജീവി​ത​ഗ​തി​യു​ടെ ശുഭക​ര​മാ​യ അനന്തര​ഫ​ലം എടുത്തു​കാ​ണി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു പൗലോസ്‌ ശിഷ്യ​ന്മാ​രെ ബലപ്പെ​ടു​ത്തി​യത്‌. ആ പ്രതി​ഫ​ലം കേവലം ഒരു വ്യർഥ​സ​ങ്ക​ല്‌പ​മാ​യി​രു​ന്നില്ല. “അന്ത്യ​ത്തോ​ളം സഹിച്ചു​നിൽക്കു​ന്ന​വൻ രക്ഷിക്കപ്പെടുംഎന്നുത​ന്നെ​യാണ്‌ യേശു പ്രസ്‌താ​വി​ച്ചത്‌.—മത്താ. 10:22.

6. സഹിച്ചു​നിൽക്കു​ന്ന​വർക്ക് എന്തു പ്രതി​ഫ​ല​മാണ്‌ കരുതി​വെ​ച്ചി​രി​ക്കു​ന്നത്‌?

6 സഹിച്ചു​നിൽക്കു​ന്നെ​ങ്കിൽ നമുക്ക് തീർച്ച​യാ​യും​ പ്രതി​ഫ​ല​മുണ്ട്. യേശു​വി​ന്‍റെ സഹഭര​ണാ​ധി​കാ​രി​ക​ളെന്ന നിലയിൽ സ്വർഗ​ത്തി​ലെ അമർത്യ​ജീ​വ​നാണ്‌ അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കൾക്കുള്ള പ്രതി​ഫ​ലം. “നീതി വസിക്കുന്ന” ഭൂമി​യിൽ നിത്യ​ജീ​വ​നാണ്‌ “വേറെ ആടുക”ൾക്കുള്ള പ്രതി​ഫ​ലം. (2 പത്രോ. 3:13; യോഹ. 10:16) എന്നുവ​രി​കി​ലും​, പൗലോസ്‌ പറഞ്ഞതു​പോ​ലെ അതുവ​രേ​യും​ നമ്മൾ അനേകം കഷ്ടതക​ളി​ലൂ​ടെ കടന്നു​പോ​കേ​ണ്ടി​വ​രും. നാം നേരി​ട്ടേ​ക്കാ​വു​ന്ന രണ്ടുതരം പരി​ശോ​ധ​ന​ക​ളെ​ക്കു​റിച്ച് നമുക്കു പരിചി​ന്തി​ക്കാം​.

നേരി​ട്ടു​ള്ള ആക്രമ​ണ​ങ്ങൾ

7. ഏതുതരം കഷ്ടതക​ളെ​യാണ്‌ നേരി​ട്ടു​ള്ള ആക്രമ​ണ​ങ്ങൾ എന്നു പറയു​ന്നത്‌?

7 “ആളുകൾ നിങ്ങളെ ന്യായാ​ധി​പ​സ​ഭ​കൾക്ക് ഏൽപ്പി​ച്ചു​കൊ​ടു​ക്കും​; നിങ്ങളെ സിന​ഗോ​ഗു​ക​ളിൽവെച്ചു തല്ലുക​യും​ എന്‍റെ നാമം​നി​മി​ത്തം ദേശാ​ധി​പ​തി​ക​ളു​ടെ​യും രാജാ​ക്ക​ന്മാ​രു​ടെ​യും​ മുമ്പാകെ നിറു​ത്തു​ക​യും​ ചെയ്യും” എന്ന് യേശു മുൻകൂ​ട്ടി​പ്പ​റ​ഞ്ഞു. (മർക്കോ. 13:9) ആ വാക്കുകൾ സൂചി​പ്പി​ക്കു​ന്ന​തു​പോ​ലെ, ചില ക്രിസ്‌ത്യാ​നി​കൾക്ക് ശാരീ​രി​ക​പീ​ഡ​നം പോ​ലെ​യു​ള്ള നേരി​ട്ടു​ള്ള ആക്രമണം നേരി​ടേ​ണ്ടി​വ​രും​. രാഷ്‌ട്രീ​യ-മത നേതാ​ക്ക​ന്മാ​രാ​യി​രു​ന്നേ​ക്കാം അത്തരം പീഡനം ഇളക്കി​വി​ടു​ന്നത്‌. (പ്രവൃ. 5:27, 28) വീണ്ടും, പൗലോ​സി​ന്‍റെ ദൃഷ്ടാന്തം പരിചി​ന്തി​ക്കു​ക. പീഡന​ത്തിന്‌ ഇരയാ​കു​മെ​ന്നോർത്ത്‌ അവൻ ഭയന്നു​പി​ന്മാ​റി​യോ? ഒരിക്ക​ലു​മി​ല്ല.—പ്രവൃത്തികൾ 20:22, 23 വായിക്കുക.

8, 9. സഹിച്ചു​നിൽക്കാൻ താൻ ദൃഢചി​ത്ത​നാ​ണെന്ന് പൗലോസ്‌ പ്രകട​മാ​ക്കി​യത്‌ എങ്ങനെ, നമ്മുടെ നാളിൽ ചിലർ അതേ നിശ്ചയ​ദാർഢ്യം​ പ്രകട​മാ​ക്കി​യി​രി​ക്കു​ന്നത്‌ എങ്ങനെ?

8 സാത്താന്‍റെ നേരി​ട്ടു​ള്ള ആക്രമ​ണ​ങ്ങ​ളെ പൗലോസ്‌ ധീരത​യോ​ടെ നേരിട്ടു. അവൻ ഇങ്ങനെ പറഞ്ഞു: “എന്നാൽ എന്‍റെ ജീവൻ ഞാൻ ഒട്ടും പ്രിയ​പ്പെ​ട്ട​താ​യി കരുതു​ന്നി​ല്ല. എന്‍റെ ഓട്ടം തികയ്‌ക്ക​ണ​മെ​ന്നും​ ദൈവ​കൃ​പ​യെ​ക്കു​റി​ച്ചുള്ള സുവി​ശേ​ഷ​ത്തി​നു സമഗ്ര​സാ​ക്ഷ്യം​ നൽകേ​ണ്ട​തിന്‌ കർത്താ​വാ​യ യേശു എന്നെ ഏൽപ്പിച്ച ദൗത്യം പൂർത്തി​യാ​ക്ക​ണ​മെ​ന്നും​ മാത്രമേ എനിക്കു​ള്ളൂ.” (പ്രവൃ. 20:24) അതെ, പീഡന​ഭീ​തി​യിൽ പൗലോസ്‌ ഭയന്നു​പി​ന്മാ​റി​യി​ല്ല. മറിച്ച്, എന്തൊക്കെ സംഭവി​ച്ചാ​ലും​ സഹിച്ചു​നിൽക്കാൻ അവൻ ദൃഢചി​ത്ത​നാ​യി​രു​ന്നു. സകല കഷ്ടതകൾക്കും​ മധ്യേ “സമഗ്ര​സാ​ക്ഷ്യം​” നൽകുക എന്നതി​ലാ​യി​രു​ന്നു അവന്‍റെ മുഖ്യ​ശ്രദ്ധ.

9 ഇന്നും നമ്മുടെ അനേകം സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർ അതേ നിശ്ചയ​ദാർഢ്യം​ പ്രദർശി​പ്പി​ച്ചി​രി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ഒരു രാജ്യത്ത്‌ ക്രിസ്‌തീ​യ​നി​ഷ്‌പക്ഷത നിമിത്തം ചില സാക്ഷികൾ 20 വർഷ​ത്തോ​ളം കാരാ​ഗൃ​ഹ​ജീ​വി​തം സഹിച്ചു​നി​ന്നു. ‘മനസ്സാ​ക്ഷി​പ​ര​മാ​യ വിസമ്മതം’ പ്രകടി​പ്പി​ക്കാ​നു​ള്ള അവകാശം ആ രാജ്യ​ത്തി​ന്‍റെ നിയമ​സം​ഹി​ത​യിൽ  എങ്ങുമി​ല്ലാ​ഞ്ഞ​തു നിമിത്തം ഒരിക്കൽപ്പോ​ലും​ ഈ സാക്ഷി​ക​ളു​ടെ കാര്യം അവർ വിചാ​ര​ണ​യ്‌ക്ക് എടുത്തില്ല. ജയിലിൽ അവരെ സന്ദർശി​ക്കാൻ കുടും​ബാം​ഗ​ങ്ങ​ളെ​പ്പോ​ലും അധികാ​രി​കൾ അനുവ​ദി​ച്ചി​രു​ന്നി​ല്ല. തടവി​ലാ​യി​രു​ന്ന ചിലരെ മർദി​ക്കു​ക​യും​ പലവിധ ക്രൂര​ത​കൾക്ക് വിധേ​യ​മാ​ക്കു​ക​യും​ ചെയ്‌തു.

10. പെട്ടെന്ന് ഉയർന്നു​വ​രു​ന്ന കഷ്ടതകൾ നാം പേടി​ക്കേ​ണ്ട​തി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്?

10 ലോക​ത്തി​ന്‍റെ മറ്റു ചില ഭാഗങ്ങ​ളിൽ നമ്മുടെ സഹോ​ദ​ര​ങ്ങൾ പെട്ടെന്ന് ഉയർന്നു​വ​രു​ന്ന കഷ്ടതകൾ സഹിച്ചു​നിൽക്കു​ന്നു. നിങ്ങൾക്ക് അങ്ങനെ സംഭവി​ക്കു​ന്ന​പ​ക്ഷം ഒരിക്ക​ലും​ ഭയത്തിന്‌ വശംവ​ദ​രാ​ക​രുത്‌. യോ​സേ​ഫി​നെ​ക്കു​റിച്ച് ചിന്തി​ക്കു​ക. അവൻ അടിമ​യാ​യി വിൽക്ക​പ്പെ​ട്ടു. പക്ഷേ, “അവന്‍റെ എല്ലാ കഷ്ടതക​ളിൽനി​ന്നും​ ദൈവം അവനെ വിടുവി”ച്ചു. (പ്രവൃ. 7:9, 10) നിങ്ങൾക്കു​വേ​ണ്ടി​യും​ അതുതന്നെ ചെയ്യാൻ യഹോ​വ​യ്‌ക്കു കഴിയും. “തന്‍റെ ഭക്തന്മാരെ എങ്ങനെ പരീക്ഷ​ക​ളിൽനി​ന്നു വിടു​വി​ക്ക​ണ​മെ”ന്ന് യഹോ​വ​യ്‌ക്ക് അറിയാം എന്ന് ഒരിക്ക​ലും​ മറക്കരുത്‌. (2 പത്രോ. 2:9) ഈ ദുഷ്ട​ലോ​ക​ത്തിൽനിന്ന് നമ്മെ വിടു​വി​ക്കാ​നും​ തന്‍റെ രാജ്യ​ത്തിൻകീ​ഴിൽ നിത്യ​ജീ​വൻ ആസ്വദി​ക്കാ​നാ​യി നമ്മെ ഉയർത്താ​നും​ യഹോ​വ​യ്‌ക്കാ​കും​ എന്ന് തിരി​ച്ച​റി​ഞ്ഞു​കൊണ്ട് നിങ്ങൾ തുടർന്നും​ അവനിൽ ആശ്രയം അർപ്പി​ക്കു​മോ? അങ്ങനെ ചെയ്‌തു​കൊണ്ട് ധൈര്യ​പൂർവം പീഡന​ങ്ങ​ളെ നേരി​ടാൻ നിങ്ങൾക്ക് സകല കാരണ​വു​മുണ്ട്.—1 പത്രോ. 5:8, 9.

തന്ത്രപ​ര​മാ​യ ആക്രമ​ണ​ങ്ങൾ

11. നേരി​ട്ടു​ള്ള ആക്രമ​ണ​ത്തിൽനിന്ന് ഗൂഢമായ ആക്രമണം എങ്ങനെ വ്യത്യാ​സ​പ്പെ​ട്ടി​രി​ക്കു​ന്നു?

11 നാം അഭിമു​ഖീ​ക​രി​ച്ചേ​ക്കാ​വുന്ന മറ്റൊ​രു​ത​രം കഷ്ടത നേരി​ട്ട​ല്ലാ​ത്ത അഥവാ തന്ത്രപ​ര​മാ​യ ആക്രമ​ണ​മാണ്‌. ശാരീ​രി​ക​പീ​ഡ​ന​മാ​കുന്ന നേരി​ട്ടു​ള്ള ആക്രമ​ണ​ത്തിൽനിന്ന് ഇത്‌ എങ്ങനെ​യാണ്‌ വ്യത്യാ​സ​പ്പെ​ട്ടി​രി​ക്കു​ന്നത്‌? നൊടി​യി​ട​യിൽ നിങ്ങളു​ടെ വീട്‌ തകർത്തെ​റി​ഞ്ഞു​കൊണ്ട് ആഞ്ഞടി​ക്കു​ന്ന ചുഴലി​ക്കൊ​ടു​ങ്കാ​റ്റു​പോ​ലെ​യാണ്‌ നേരി​ട്ടു​ള്ള ആക്രമ​ണ​ങ്ങൾ. എന്നാൽ തന്ത്രപ​ര​മാ​യ ആക്രമ​ണ​ങ്ങ​ളാ​ക​ട്ടെ, ഒരു ചിതൽപ്പ​റ്റം അല്‌പാ​ല്‌പ​മാ​യി നിങ്ങളു​ടെ വീട്‌ തിന്നു​തീർക്കു​ന്ന​തു​പോ​ലെ​യാണ്‌, ഒരുനാൾ അത്‌ ഒന്നാകെ നിലം​പൊ​ത്തു​ന്നു. രണ്ടാമത്‌ പറഞ്ഞ സാഹച​ര്യ​ത്തിൽ, അവസാ​ന​നി​മി​ഷം​വ​രെ​യും ഒരു വ്യക്തി അപകടം തിരി​ച്ച​റി​യാ​തെ​പോ​യേ​ക്കാം.

12. (എ) സാത്താന്‍റെ ഗൂഢത​ന്ത്ര​ങ്ങ​ളിൽ ഒരെണ്ണം ഏത്‌, അത്‌ വളരെ ഫലപ്ര​ദ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്? (ബി) നിരു​ത്സാ​ഹം പൗലോ​സി​നെ ബാധി​ച്ചത്‌ എങ്ങനെ?

12 പീഡനം അഴിച്ചു​വി​ട്ടു​കൊണ്ട് നേരി​ട്ടു​ള്ള ആക്രമ​ണ​ത്തി​ലൂ​ടെ ആയാലും സാവധാ​നം വിശ്വാ​സം ചിതല​രി​ക്കു​ന്ന​തു​പോ​ലുള്ള തന്ത്രപ​ര​മാ​യ ആക്രമ​ണ​ത്തി​ലൂ​ടെ ആയാലും യഹോ​വ​യു​മാ​യു​ള്ള നിങ്ങളു​ടെ ബന്ധം തകർക്കാ​നാണ്‌ സാത്താൻ ആഗ്രഹി​ക്കു​ന്നത്‌. സാത്താൻ ഉപയോ​ഗി​ക്കു​ന്ന ഏറ്റവും ഫലപ്ര​ദ​മാ​യ ഗൂഢത​ന്ത്ര​ങ്ങ​ളിൽ ഒന്ന് നിരു​ത്സാ​ഹ​മാണ്‌. തനിക്ക് ചില​പ്പോ​ഴൊ​ക്കെ കടുത്ത നിരു​ത്സാ​ഹം തോന്നി​യി​ട്ടു​ണ്ടെന്ന് പൗലോസ്‌ അപ്പൊ​സ്‌ത​ലൻ സമ്മതി​ക്കു​ന്നുണ്ട്. (റോമർ 7:21-24 വായിക്കുക.) ആത്മീയാർഥ​ത്തിൽ ഒരു ‘അതികാ​യ​നും​’ സാധ്യ​ത​യ​നു​സ​രിച്ച് ഒന്നാം നൂറ്റാ​ണ്ടി​ലെ ഭരണസം​ഘ​ത്തി​ലെ ഒരു അംഗവു​മാ​യി​രു​ന്ന പൗലോസ്‌ തന്നെക്കു​റി​ച്ചു​ത​ന്നെ താൻ ഒരു “അരിഷ്ട​മ​നു​ഷ്യൻ” എന്ന് പരാമർശി​ച്ചത്‌ എന്തു​കൊ​ണ്ടാ​യി​രി​ക്കും? തന്‍റെ അപൂർണ​ത​കൾ നിമി​ത്ത​മാണ്‌ തനിക്ക് അങ്ങനെ തോന്നി​യ​തെന്ന് പൗലോസ്‌ പറഞ്ഞു. അവൻ വാസ്‌ത​വ​ത്തിൽ ശരിയാ​യത്‌ ചെയ്യാൻ ആഗ്രഹി​ച്ചി​രു​ന്നു. പക്ഷേ അതി​നെ​തി​രെ മറ്റൊരു ശക്തി പ്രവർത്തി​ക്കു​ന്ന​താ​യി അവന്‌ അനുഭ​വ​പ്പെ​ട്ടു. അത്തരം വികാ​ര​ങ്ങ​ളു​മാ​യി നിങ്ങൾക്ക് ചില​പ്പോ​ഴൊ​ക്കെ മല്ലടി​ക്കേ​ണ്ടി​വ​രു​ന്നു​ണ്ടെ​ങ്കിൽ, പൗലോസ്‌ അപ്പൊ​സ്‌ത​ല​നു​പോ​ലും സമാന​മാ​യ വെല്ലു​വി​ളി നേരി​ടേ​ണ്ട​തു​ണ്ടാ​യി​രു​ന്നു എന്ന് അറിയു​ന്നത്‌ ആശ്വാ​സ​ക​ര​മ​ല്ലേ?

13, 14. (എ) ദൈവ​ജ​ന​ത്തിൽ ചിലർ നിരു​ത്സാ​ഹി​ത​രാ​യി​ത്തീ​രാ​നുള്ള ചില കാരണങ്ങൾ ഏവ? (ബി) നമ്മുടെ വിശ്വാ​സം തകർന്നു​കാ​ണാൻ ആഗ്രഹി​ക്കു​ന്നത്‌ ആരാണ്‌, എന്തു​കൊണ്ട്?

13 നമ്മുടെ അനേകം സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർക്ക് ചില​പ്പോ​ഴെ​ങ്കി​ലും​ നിരു​ത്സാ​ഹ​വും​ ഉത്‌ക​ണ്‌ഠ​യും​ വില​കെ​ട്ട​വ​രാ​ണെന്ന തോന്ന​ലും​ ഒക്കെ അനുഭ​വ​പ്പെ​ടാ​റുണ്ട്. ഉദാഹ​ര​ണ​ത്തിന്‌, തീക്ഷ്ണ​ത​യു​ള്ള ഒരു പയനിയർ സഹോ​ദ​രി​യു​ടെ കാര്യ​മെ​ടു​ക്കു​ക. നമുക്ക് അവളെ ദെബോര എന്നു വിളി​ക്കാം​. അവൾ ഇങ്ങനെ പറയുന്നു: “ചെയ്‌തു​പോ​യ തെറ്റി​നെ​ക്കു​റി​ച്ചു​ള്ള ചിന്ത എനിക്ക് ഒഴിവാ​ക്കാ​നാ​കു​ന്നി​ല്ല. അത്‌ ഓർക്കു​ന്തോ​റും​ കുറ്റ​ബോ​ധം ഏറുക​യാണ്‌. ചെയ്‌തു​കൂ​ട്ടി​യ​തെ​ല്ലാം ഓർക്കു​മ്പോൾ ആർക്കും, യഹോ​വ​യ്‌ക്കു​പോ​ലും, എന്നെ ഒരിക്ക​ലും​ സ്‌നേ​ഹി​ക്കാ​നാ​കി​ല്ല എന്നു തോന്നി​പ്പോ​കു​ന്നു.”

14 ദെബോ​ര​യെ​പ്പോ​ലെ, തീക്ഷ്ണ​രാ​യ ചില ദൈവ​ദാ​സർ നിരു​ത്സാ​ഹി​ത​രാ​കു​ന്ന​തി​ന്‍റെ കാരണം എന്താണ്‌? അതിന്‌ പല കാരണ​ങ്ങ​ളു​ണ്ടാ​യി​രി​ക്കാം. ചിലർക്ക് തങ്ങളെ​ക്കു​റി​ച്ചും​ തങ്ങളുടെ ജീവി​ത​സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും എപ്പോ​ഴും​ നിഷേ​ധാ​ത്മ​ക​മാ​യി ചിന്തി​ക്കാ​നു​ള്ള പ്രവണ​ത​യു​ണ്ടാ​യി​രി​ക്കാം. (സദൃ. 15:15) മറ്റു ചിലരെ സംബന്ധി​ച്ചി​ട​ത്തോ​ളം, വൈകാ​രി​കാ​വ​സ്ഥ​യെ നിയ​ന്ത്രി​ക്കു​ന്ന ഗ്രന്ഥി​ക​ളു​ടെ​യും​ മറ്റും ക്രമ​ക്കേ​ടു നിമി​ത്ത​മാ​യി​രി​ക്കാം​ നിഷേ​ധാ​ത്മ​ക​ചി​ന്ത​കൾ ഉടലെ​ടു​ക്കു​ന്നത്‌. കാരണം എന്തുത​ന്നെ​യാ​ണെ​ങ്കി​ലും, അത്തരം വികാ​ര​ങ്ങ​ളെ മുത​ലെ​ടു​ക്കാൻ ആഗ്രഹി​ക്കു​ന്നത്‌ ആരാ​ണെന്ന് നാം മറക്കരുത്‌. നമ്മൾ നിരു​ത്സാ​ഹി​ത​രാ​യി​ത്തീർന്ന്  എല്ലാം ഇട്ടെറി​ഞ്ഞിട്ട് പോക​ണ​മെന്ന് ആഗ്രഹി​ക്കു​ന്നത്‌ ആരാണ്‌? തന്‍റെ മുന്നി​ലു​ള്ള ഘോര​മാ​യ കുറ്റവി​ധി​യു​ടെ ഭീതി​ദ​മാ​യ മാനസി​കാ​വസ്ഥ നിങ്ങളും അനുഭ​വി​ക്കാൻ ഇടയാ​ക​ണ​മെന്ന് ആഗ്രഹി​ക്കു​ന്നത്‌ ആരാണ്‌? (വെളി. 20:10) നിസ്സം​ശ​യ​മാ​യും​ അത്‌ സാത്താ​നാണ്‌. യാഥാർഥ്യം​ ഇതാണ്‌: നേരി​ട്ടു​ള്ള ആക്രമ​ണ​മാ​യാ​ലും​ കുറെ​ക്കൂ​ടെ തന്ത്രപ​ര​മാ​യ ആക്രമ​ണ​മാ​യാ​ലും​ സാത്താന്‍റെ ലക്ഷ്യം ഒന്നുത​ന്നെ​യാണ്‌—നമ്മെ ഉത്‌ക​ണ്‌ഠാ​കു​ല​രാ​ക്കുക, നമ്മുടെ തീക്ഷ്ണത കെടു​ത്തി​ക്ക​ള​യു​ക, നാം മടുത്തു​പി​ന്മാ​റാൻ ഇടയാ​ക്കു​ക. അതു​കൊണ്ട് അബദ്ധം പിണയ​രുത്‌, ദൈവ​ജ​നം എല്ലായ്‌പോ​ഴും​ ഒരു ആത്മീയ യുദ്ധക്ക​ള​ത്തി​ലാ​ണെന്ന കാര്യം നാം മറന്നു​പോ​ക​രുത്‌!

15. എന്തായി​രി​ക്ക​ണം 2 കൊരി​ന്ത്യർ 4:16, 17 അനുസ​രിച്ച് നമ്മുടെ ദൃഢനി​ശ്ച​യം?

15 പോരാ​ട്ട​ത്തിൽനിന്ന് മടുത്തു​പി​ന്മാ​റു​ക​യി​ല്ലെന്ന് ദൃഢനി​ശ്ച​യം ചെയ്യുക. പ്രതി​ഫ​ല​ത്തിൽ നിങ്ങളു​ടെ മനസ്സു പതിപ്പി​ക്കു​ക. കൊരി​ന്തി​ലെ ക്രിസ്‌ത്യാ​നി​കൾക്ക് പൗലോസ്‌ ഇങ്ങനെ എഴുതി: “ഞങ്ങൾ മടുത്തു​പി​ന്മാ​റു​ന്നി​ല്ല. ഞങ്ങളിലെ ബാഹ്യ​മ​നു​ഷ്യൻ ക്ഷയിച്ചു​കൊ​ണ്ടി​രി​ക്കു​ന്നെ​ങ്കി​ലും ആന്തരി​ക​മ​നു​ഷ്യൻ നാൾക്കു​നാൾ പുതുക്കം പ്രാപി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. ഞങ്ങളുടെ ക്ഷണിക​വും​ നിസ്സാ​ര​വു​മാ​യ കഷ്ടത അത്യന്തം ഗാംഭീ​ര്യ​മാർന്ന നിത്യ​തേ​ജസ്സ് ഞങ്ങൾക്കു നേടി​ത്ത​രു​ന്നു.”—2 കൊരി. 4:16, 17.

കഷ്ടതകൾ നേരി​ടാൻ ഇപ്പോൾത്ത​ന്നെ തയ്യാ​റെ​ടു​ക്കു​ക

ആബാലവൃദ്ധം ക്രിസ്‌ത്യാ​നി​ക​ളും​ തങ്ങളുടെ വിശ്വാ​സ​ത്തി​നാ​യി പ്രതി​വാ​ദം ചെയ്യാൻ പരിശീ​ല​ന​ത്തിൽ ഏർപ്പെ​ടു​ന്നു (16-‍ാ‍ം ഖണ്ഡിക കാണുക)

16. കഷ്ടതകൾ നേരി​ടാ​നാ​യി ഇപ്പോൾ തയ്യാ​റെ​ടു​ക്കു​ന്നത്‌ പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്?

16 നമ്മൾ കണ്ടുക​ഴി​ഞ്ഞ​തു​പോ​ലെ സാത്താന്‍റെ ആവനാ​ഴി​യിൽ അനേകം ‘കുടി​ല​ത​ന്ത്ര​ങ്ങൾ’ ഉണ്ട്. (എഫെ. 6:11) 1 പത്രോസ്‌ 5:9-ൽ കാണുന്ന ഉദ്‌ബോ​ധ​നം നാം ഓരോ​രു​ത്ത​രും​ പിൻപ​റ്റേ​ണ്ട​താണ്‌: “വിശ്വാ​സ​ത്തിൽ ഉറപ്പു​ള്ള​വ​രാ​യി അവനോട്‌ എതിർത്തു​നിൽക്കു​വിൻ.” അതിനാ​യി നമുക്ക് എന്തു ചെയ്യാൻ കഴിയും? നാം നമ്മുടെ മനസ്സി​നെ​യും​ ഹൃദയ​ത്തെ​യും​ ഇപ്പോൾത്തന്നെ ഒരു​ക്കേ​ണ്ടത്‌ പ്രധാ​ന​മാണ്‌. അങ്ങനെ​യാ​കു​മ്പോൾ ശരി ചെയ്യു​ന്ന​തിന്‌ നാം സജ്ജരാ​യി​രി​ക്കും​. അതിനെ ഇങ്ങനെ ദൃഷ്ടാ​ന്തീ​ക​രി​ക്കാം​: ഒരു യുദ്ധഭീ​ഷ​ണി​യു​ണ്ടാ​കു​ന്ന​തി​നും വളരെ മുമ്പേ​ത​ന്നെ പട്ടാള​ക്കാർ കഠിന​മാ​യ പരിശീ​ല​ന​മു​റ​ക​ളിൽ ക്രമമാ​യി ഏർപ്പെ​ടാ​റുണ്ട്. യഹോ​വ​യു​ടെ ആത്മീയ​സൈ​ന്യ​ത്തി​ന്‍റെ കാര്യ​ത്തി​ലും​ അങ്ങനെ​ത​ന്നെ​യാണ്‌. ഭാവി​യിൽ നമ്മുടെ പോരാ​ട്ട​ത്തിൽ എന്തൊക്കെ ഉൾപ്പെ​ട്ടേ​ക്കാ​മെന്ന് നമുക്ക് അറിയില്ല. അതു​കൊ​ണ്ടു​ത​ന്നെ, താരത​മ്യേ​ന സമാധാ​ന​പ​ര​മാ​യ സമയത്ത്‌ അവശ്യം​വേണ്ട ചില പരിശീ​ല​ന​ങ്ങ​ളിൽ ഏർപ്പെ​ടു​ന്നത്‌  ബുദ്ധി​യാ​യി​രി​ക്കി​ല്ലേ? കൊരി​ന്ത്യർക്ക് പൗലോസ്‌ ഇങ്ങനെ എഴുതി: “നിങ്ങൾ വിശ്വാ​സ​ത്തിൽ നിലനിൽക്കു​ന്നു​വോ​യെന്ന് പരി​ശോ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​വിൻ; നിങ്ങ​ളെ​ത്ത​ന്നെ ശോധ​ന​ചെ​യ്‌തു​കൊ​ണ്ടി​രി​ക്കു​വിൻ.”—2 കൊരി. 13:5.

17-19. (എ) ഏതെല്ലാം വിധങ്ങ​ളിൽ നമുക്ക് ആത്മപരി​ശോ​ധന നടത്താ​നാ​കും​? (ബി) സ്‌കൂ​ളിൽ തങ്ങളുടെ വിശ്വാ​സ​ത്തി​നു​വേ​ണ്ടി പ്രതി​വാ​ദം ചെയ്യാൻ ചെറു​പ്പ​ക്കാർക്ക് എങ്ങനെ തയ്യാ​റെ​ടു​ക്കാ​നാ​കും​?

17 ഗൗരവ​പൂർവം ഒരു ആത്മപരി​ശോ​ധന നടത്തു​ന്ന​താണ്‌ പൗലോ​സി​ന്‍റെ ആ നിശ്ശ്വ​സ്‌ത​ബു​ദ്ധി​യു​പ​ദേശം നമുക്ക് പിൻപ​റ്റാ​നാ​കു​ന്ന ഒരു മാർഗം. പിൻവ​രു​ന്ന​തു​പോ​ലുള്ള ചോദ്യ​ങ്ങൾ നിങ്ങ​ളോ​ടു​ത​ന്നെ ചോദി​ക്കു​ക: ‘ഞാൻ പ്രാർഥ​ന​യിൽ ഉറ്റിരി​ക്കു​ന്നു​ണ്ടോ? മറ്റുള്ള​വ​രിൽനിന്ന് സമ്മർദം നേരി​ടു​മ്പോൾ ഞാൻ മനുഷ്യ​രെ​ക്കാൾ അധികം ദൈവത്തെ ഭരണാ​ധി​കാ​രി​യാ​യി അനുസ​രി​ക്കു​ന്നു​ണ്ടോ? ക്രിസ്‌തീ​യ​യോ​ഗ​ങ്ങൾക്ക് ഞാൻ ക്രമമാ​യി ഹാജരാ​കു​ന്നു​ണ്ടോ? എന്‍റെ വിശ്വാ​സ​ങ്ങ​ളെ​ക്കു​റിച്ച് സംസാ​രി​ക്കാ​നു​ള്ള ധൈര്യം എനിക്കു​ണ്ടോ? സഹവി​ശ്വാ​സി​കൾ എന്‍റെ കുറവു​ക​ളു​മാ​യി പൊരു​ത്ത​പ്പെ​ടു​ന്ന​തു​പോ​ലെ അവരുടെ കുറവു​ക​ളു​മാ​യി പൊരു​ത്ത​പ്പെ​ടാൻ ഞാൻ ശരിക്കും ശ്രമി​ക്കു​ന്നു​ണ്ടോ? പ്രാ​ദേ​ശി​ക​സ​ഭ​യി​ലും ലോക​വ്യാ​പ​ക​മാ​യു​ള്ള സഭയി​ലും​ നേതൃ​ത്വ​മെ​ടു​ക്കു​ന്ന​വർക്ക് ഞാൻ കീഴ്‌പെ​ട്ടി​രി​ക്കു​ന്നു​ണ്ടോ?’

18 വിശ്വാ​സ​ത്തി​നു​വേ​ണ്ടി സധൈ​ര്യം​ പ്രതി​വാ​ദം ചെയ്യു​ന്ന​തി​നെ​യും​ മറ്റുള്ള​വ​രിൽനി​ന്നു​ള്ള സമ്മർദങ്ങൾ ചെറു​ത്തു​നിൽക്കു​ന്ന​തി​നെ​യും കുറി​ച്ചു​ള്ള​വ​യാ​യി​രു​ന്നു മേൽപ്പറഞ്ഞ ചോദ്യ​ങ്ങ​ളിൽ രണ്ടെണ്ണം എന്നത്‌ ശ്രദ്ധി​ക്കു​ക. നമ്മുടെ ഒട്ടനവധി യുവജ​ന​ങ്ങൾക്ക് സ്‌കൂ​ളിൽ അങ്ങനെ ചെയ്യേ​ണ്ട​താ​യി​ട്ടുണ്ട്. നാണ​ക്കേ​ടോ പരി​ഭ്ര​മ​മോ കൂടാതെ തങ്ങളുടെ വിശ്വാ​സ​ങ്ങൾക്കാ​യി ഉറച്ച നിലപാ​ടു സ്വീക​രി​ക്കാൻ അവർ പഠിച്ചി​രി​ക്കു​ന്നു. അതെ, അവർ ധൈര്യ​ത്തോ​ടെ സംസാ​രി​ക്കു​ന്നു. ഇക്കാര്യ​ത്തിൽ സഹായ​ക​മാ​യ നിർദേ​ശ​ങ്ങൾ നമ്മുടെ മാസി​ക​ക​ളിൽ പ്രസി​ദ്ധീ​ക​രി​ച്ചി​ട്ടുണ്ട്. ഉദാഹ​ര​ണ​ത്തിന്‌, 2009 ഒക്‌ടോ​ബർ-ഡിസംബർ ഉണരുക!-യിലെ ഒരു നിർദേ​ശം പരിചി​ന്തി​ക്കു​ക. “പരിണാ​മ​ത്തിൽ വിശ്വ​സി​ക്കാ​ത്തത്‌ എന്തു​കൊ​ണ്ടാണ്‌?” എന്ന് ചോദി​ക്കു​ന്ന ഒരു സഹപാ​ഠി​യോട്‌ നിങ്ങൾക്ക് ഇങ്ങനെ മറുപടി പറയാ​നാ​യേ​ക്കും​: “ശാസ്‌ത്ര​ജ്ഞ​ന്മാർക്കി​ട​യിൽത്തന്നെ യോജി​പ്പി​ല്ലാ​ത്ത ഒരു കാര്യം ഞാൻ എങ്ങനെ വിശ്വ​സി​ക്കും​?” മാതാ​പി​താ​ക്ക​ളേ, നിങ്ങളു​ടെ കുട്ടി​ക​ളോ​ടൊത്ത്‌ പരിശീ​ല​ന​സെ​ഷ​നു​കൾ നടത്തുക. അങ്ങനെ​യെ​ങ്കിൽ, സഹപാ​ഠി​ക​ളിൽനി​ന്നുള്ള അത്തരം സമ്മർദ​ങ്ങ​ളെ നേരി​ടു​ന്ന​തിന്‌ അവർ സജ്ജരാ​യി​രി​ക്കും​.

19 ധൈര്യ​ത്തോ​ടെ സംസാ​രി​ക്കു​ന്ന​തോ യഹോവ ആവശ്യ​പ്പെ​ടു​ന്ന മറ്റു കാര്യങ്ങൾ ചെയ്യു​ന്ന​തോ എല്ലായ്‌പോ​ഴും​ എളുപ്പ​മ​ല്ലെ​ന്നത്‌ ശരിയാണ്‌. പകൽമു​ഴു​വൻ പണി​യെ​ടു​ത്ത​ശേ​ഷം വൈകി​ട്ട​ത്തെ യോഗ​ങ്ങൾക്ക് പോക​ണ​മെ​ങ്കിൽ നമ്മുടെ പക്ഷത്ത്‌ കഠിന​ശ്ര​മം​ത​ന്നെ വേണ്ടി​വ​ന്നേ​ക്കാം​. വയൽസേ​വ​ന​ത്തിന്‌ പോകാ​നാ​യി രാവിലെ നേരത്തേ ഉണർന്നെ​ഴു​ന്നേൽക്കാ​നും ശ്രമം ആവശ്യ​മാ​യി​രു​ന്നേ​ക്കാം. എന്നാൽ ഒന്നോർക്കു​ക: നല്ല ആത്മീയ​ശീ​ല​ങ്ങൾ നിങ്ങൾ ഇന്നേ വളർത്തി​യെ​ടു​ത്തി​ട്ടു​ണ്ടെ​ങ്കിൽ, നാളെ വലിയ പരി​ശോ​ധ​ന​കൾ വരു​മ്പോൾ അവയെ നേരി​ടു​ന്നത്‌ നിങ്ങൾക്ക് ഏറെ എളുപ്പ​മാ​യി​രി​ക്കും​.

20, 21. (എ) മറുവി​ല​യെ​ക്കു​റിച്ച് ധ്യാനി​ക്കു​ന്നത്‌ നിഷേ​ധാ​ത്മ​ക​ചി​ന്ത​ക​ളെ തരണം ചെയ്യാൻ സഹായി​ക്കു​ന്നത്‌ എങ്ങനെ? (ബി) കഷ്ടതക​ളെ​ക്കു​റിച്ച് നാം ഹൃദയ​ത്തിൽ എന്ത് നിശ്ചയി​ച്ചു​റ​യ്‌ക്ക​ണം?

20 എന്നാൽ സാത്താന്‍റെ തന്ത്രപ​ര​മാ​യ ആക്രമ​ണ​ങ്ങ​ളു​ടെ കാര്യ​ത്തി​ലോ? ദൃഷ്ടാ​ന്ത​ത്തിന്‌, നിരു​ത്സാ​ഹ​ത്തെ നമുക്ക് എങ്ങനെ തരണം​ചെ​യ്യാൻ കഴിയും? അതിനുള്ള ഏറ്റവും ശക്തമായ ഒരു മാർഗം മറുവി​ല​യെ​ക്കു​റിച്ച് ധ്യാനി​ക്കു​ക എന്നതാണ്‌. അപ്പൊ​സ്‌ത​ല​നാ​യ പൗലോസ്‌ അതാണ്‌ ചെയ്‌തത്‌. പലപ്പോ​ഴും​ താൻ അരിഷ്ട​മ​നു​ഷ്യൻ എന്ന് അവനു തോന്നി​യി​രു​ന്നു. എന്നാൽ, ക്രിസ്‌തു മരിച്ചത്‌ പൂർണ​രാ​യ മനുഷ്യർക്കു വേണ്ടിയല്ല, പിന്നെ​യോ പാപി​കൾക്കു വേണ്ടി​യാ​ണെന്ന് അവന്‌ അറിയാ​മാ​യി​രു​ന്നു. ആ പാപി​ക​ളിൽ ഒരാളാ​യി​രു​ന്നു പൗലോസ്‌. അവൻ ഇങ്ങനെ എഴുതി: “ഞാൻ ഇപ്പോൾ ജീവി​ക്കു​ന്നത്‌ എന്നെ സ്‌നേ​ഹിച്ച് എനിക്കുവേണ്ടി തന്നെത്തന്നെ ഏൽപ്പി​ച്ചു​കൊ​ടു​ത്ത മനുഷ്യ​പു​ത്ര​നി​ലു​ള്ള വിശ്വാ​സ​ത്താ​ലാണ്‌.” (ഗലാ. 2:20) അതെ, പൗലോസ്‌ മറുവി​ല​ക്ര​മീ​ക​ര​ണത്തെ വിലമ​തി​പ്പോ​ടെ സ്വീക​രി​ച്ചു. മറുവില എന്നത്‌ തനിക്കു​വേ​ണ്ടി​യു​ള്ള വ്യക്തി​പ​ര​മാ​യ ഒരു കരുത​ലാ​ണെന്ന് അവൻ തിരി​ച്ച​റി​ഞ്ഞു.

21 അതെ, ‘ദൈവം എനിക്കുവേണ്ടി വ്യക്തി​പ​ര​മാ​യി നൽകിയ ഒരു സമ്മാന​മാണ്‌ മറുവില’ എന്ന വീക്ഷണം നിങ്ങളെ അത്യധി​കം സഹായി​ക്കും​. അതിന്‍റെ അർഥം നിരു​ത്സാ​ഹം പൊടു​ന്ന​നെ അപ്രത്യ​ക്ഷ​മാ​കു​മെ​ന്നല്ല. നമ്മിൽ ചിലർക്ക് പുതി​യ​ലോ​കം​വ​രെ​യും ഈ ഒളിയാ​ക്ര​മ​ണ​ത്തെ ചെറു​ത്തു​നിൽക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നേ​ക്കാം. എന്നാൽ ഒരു കാര്യം ഓർക്കുക: പിന്മാ​റാ​തെ പിടി​ച്ചു​നിൽക്കു​ന്ന​വർക്കേ സമ്മാന​മു​ള്ളൂ. ദൈവ​രാ​ജ്യം​ സമാധാ​നം സംസ്ഥാ​പി​ക്കു​ക​യും​ വിശ്വ​സ്‌ത​രാ​യ സകല മനുഷ്യ​രെ​യും​ പൂർണ​ത​യി​ലേക്ക് പുനഃ​സ്ഥി​തീ​ക​രി​ക്കു​ക​യും ചെയ്യുന്ന ആ മഹനീ​യ​ദി​ന​ത്തോട്‌ നാം ഏറ്റവും അടു​ത്തെ​ത്തി​യി​രി​ക്കു​ക​യാണ്‌. അനേകം കഷ്ടതക​ളി​ലൂ​ടെ​യാ​ണെ​ങ്കി​ലും ആ രാജ്യ​ത്തി​ലേക്ക് കടക്കു​മെന്ന് നിശ്ചയി​ച്ചു​റ​യ്‌ക്കു​ക.