വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒരു അയൽക്കാനുമൊത്തുള്ള സംഭാണം

ദൈവരാജ്യം ഭരണം ആരംഭിച്ചത്‌ എപ്പോൾ? (ഭാഗം 1)

ദൈവരാജ്യം ഭരണം ആരംഭിച്ചത്‌ എപ്പോൾ? (ഭാഗം 1)

ഒരു യഹോയുടെ സാക്ഷി അയൽക്കാരിൽ ഒരാളുമായി സാധാരണ നടത്താറുള്ള സംഭാത്തിന്‍റെ ഒരു മാതൃയാണ്‌ ഇവിടെ കാണുന്നത്‌. യഹോയുടെ സാക്ഷിയായ മൈക്കിൾ, അയൽവാസിയായ ജോണിന്‍റെ വീട്ടിൽ വന്നിരിക്കുയാണെന്നു സങ്കൽപ്പിക്കുക.

വിവേത്തിനായി ‘തിരഞ്ഞുകൊണ്ടിരിക്കുക’

മൈക്കിൾ: ജോൺ, ബൈബിളിനെക്കുറിച്ചുള്ള നമ്മുടെ ചർച്ചകൾ ഞാൻ വളരെ ആസ്വദിക്കുന്നുണ്ട്. * നമ്മൾ ഒടുവിൽ സംസാരിച്ചപ്പോൾ എന്നോട്‌ ഒരു ചോദ്യം ചോദിച്ചിരുന്നല്ലോ? ദൈവരാജ്യം 1914-ൽ ഭരണം ആരംഭിച്ചെന്ന് യഹോയുടെ സാക്ഷികൾ വിശ്വസിക്കുന്നത്‌ എന്തുകൊണ്ടാണെന്നല്ലേ ചോദിച്ചത്‌?

ജോൺ: അതെ. ഞാൻ നിങ്ങളുടെ ഒരു പുസ്‌തകം വായിച്ചപ്പോൾ, ദൈവരാജ്യം 1914-ൽ ഭരണം തുടങ്ങിയെന്നു കണ്ടു. എനിക്ക് അതിശയം തോന്നി. കാരണം നിങ്ങളുടെ വിശ്വാങ്ങളെല്ലാം ബൈബിളിനെ അടിസ്ഥാപ്പെടുത്തിയാണെന്നല്ലേ താങ്കൾ പറയാറുള്ളത്‌.

മൈക്കിൾ: അതു ശരിയാ.

ജോൺ: ഞാൻ ബൈബിൾ മുഴുവൻ വായിച്ചിട്ടുണ്ട്. പക്ഷേ ഒരിടത്തും 1914 എന്നൊരു വർഷം കണ്ടതായി ഓർക്കുന്നില്ല. ഒരു ഓൺലൈൻ ബൈബിളിലും “1914” സെർച്ച് ചെയ്‌തു നോക്കി. ഒരൊറ്റ പ്രാവശ്യംപോലും അതു കണ്ടില്ല.

മൈക്കിൾ: ഏതായാലും, ബൈബിൾ മുഴുവൻ വായിച്ചതിന്‌ ഞാൻ ജോണിനെ അഭിനന്ദിക്കുന്നു. താങ്കൾക്ക് ബൈബിളിനോട്‌ വളരെ സ്‌നേമുണ്ടെന്ന് മനസ്സിലായി.

ജോൺ: അതുണ്ട്. ബൈബിൾപോലെ ഒരു പുസ്‌തവും വേറെയില്ല.

മൈക്കിൾ: അതെ, അതെ. പിന്നെ മറ്റൊന്നിനുംകൂടെ ഞാൻ അഭിനന്ദിക്കുന്നു. ഒരു സംശയം വന്നപ്പോൾ ഉത്തരത്തിനായി ബൈബിളിലേക്കാല്ലോ നോക്കിയത്‌. വിവേത്തിനായി ‘തിരഞ്ഞുകൊണ്ടിരിക്കാനാണ്‌’ ബൈബിളും പ്രോത്സാഹിപ്പിക്കുന്നത്‌. * അതിനുവേണ്ടിയുള്ള ശ്രമം വളരെ നല്ലതാണ്‌.

ജോൺ: താങ്ക്യൂ. കൂടുതൽ പഠിക്കമെന്നാണ്‌ എന്‍റെ ആഗ്രഹം. സത്യം പറഞ്ഞാൽ നമ്മൾ പഠിച്ചുകൊണ്ടിരിക്കുന്ന ഈ പുസ്‌തത്തിൽ 1914-നെക്കുറിച്ചുള്ള ചില ഭാഗങ്ങൾ ഞാൻ വായിച്ചു. അവിടെ ഏതോ ഒരു രാജാവു കണ്ട സ്വപ്‌നത്തെക്കുറിച്ചു പറയുന്നുണ്ട്. ഒരു വൃക്ഷം വെട്ടിയിട്ടെന്നോ അത്‌ പിന്നെയും വളർന്നെന്നോ മറ്റോ.

മൈക്കിൾ: അതു ശരിയാ. ദാനിയേൽ 4-‍ാ‍ം അധ്യാത്തിൽ പറഞ്ഞിരിക്കുന്ന പ്രവചമായിരിക്കും ജോൺ ഉദ്ദേശിച്ചത്‌. ബാബിലോണിലെ നെബൂഖദ്‌നേസർ രാജാവ്‌ കണ്ട ഒരു സ്വപ്‌നവുമായി ബന്ധപ്പെട്ടതാണ്‌ അത്‌.

ജോൺ: അതു തന്നെ. ഞാൻ ആ പ്രവചനം പലവട്ടം വായിച്ചു. സത്യം പറഞ്ഞാൽ ആ പ്രവചത്തിന്‌ 1914 എന്ന വർഷവുമായോ ദൈവരാജ്യവുമായോ ഒരു ബന്ധവും കണ്ടില്ല.

മൈക്കിൾ: ജോണിന്‌ അറിയാമോ, ദൈവം പറഞ്ഞതുപോലെ ദാനിയേൽ എഴുതിയെങ്കിലും അവയുടെ പൂർണമായ അർഥം, എഴുതിയ ദാനിയേലിനുപോലും മനസ്സിലായില്ല!

ജോൺ: അതു ശരി. അത്‌ അതിശമായിരിക്കുന്നല്ലോ!

മൈക്കിൾ: അതുകൊണ്ടാണ്‌, ദാനീയേൽ 12:8-ൽ “ഞാൻ കേട്ടു എങ്കിലും ഗ്രഹിച്ചില്ല” എന്ന് അവൻ പറഞ്ഞിരിക്കുന്നത്‌.

ജോൺ: അതു കേട്ടപ്പോൾ ആശ്വാമായി. അപ്പോ, എനിക്കു മാത്രമല്ല മനസ്സിലാകാത്തത്‌.

മൈക്കിൾ: ഈ പ്രവചങ്ങൾ, മനുഷ്യർക്ക് പൂർണമായും ഗ്രഹിക്കാനുള്ള ദൈവത്തിന്‍റെ സമയം വന്നിട്ടില്ലായിരുന്നു. അതുകൊണ്ടാണ്‌ ദാനിയേലിന്‌ അതു മനസ്സിലാകാഞ്ഞത്‌. എന്നാൽ നമ്മുടെ നാളിൽ അത്‌ കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ കഴിയും.

ജോൺ: അതെന്താ ‘നമ്മുടെ നാളിൽ’ എന്നു പറഞ്ഞത്‌?

മൈക്കിൾ: തൊട്ട് അടുത്ത വാക്യം കണ്ടോ. ദാനീയേൽ 12:9: “ഈ വചനങ്ങൾ അന്ത്യകാത്തേക്കു അടെച്ചും മുദ്രയിട്ടും ഇരിക്കുന്നു.” അതിന്‍റെ അർഥം ഈ പ്രവചങ്ങൾ പിന്നീട്‌ അതായത്‌ ‘അന്ത്യകാലത്ത്‌’ മാത്രമേ ഗ്രഹിക്കാൻ കഴിയുമായിരുന്നുള്ളൂ എന്നാണ്‌. ആ അന്ത്യകാത്താണ്‌ നാം ഇപ്പോൾ ജീവിക്കുന്നതെന്നു തെളിവുകൾ സൂചിപ്പിക്കുന്നു. നമ്മുടെ ബൈബിൾചർച്ചയിൽ അധികം താമസിയാതെ നാം അന്ത്യകാത്തെക്കുറിച്ചു പഠിക്കും. *

ജോൺ: ദാനിയേൽ പുസ്‌തത്തിലെ ആ പ്രവചനം ഒന്നു വിശദീരിച്ചുരാമോ?

മൈക്കിൾ: ഞാൻ ശ്രമിക്കാം.

നെബൂഖദ്‌നേസർ കണ്ട സ്വപ്‌നം

മൈക്കിൾ: ആദ്യമായി, നെബൂഖദ്‌നേസർ രാജാവ്‌ സ്വപ്‌നത്തിൽ കണ്ട കാര്യങ്ങൾ ഞാൻ ചുരുക്കിപ്പയാം. എന്നിട്ട് അതിന്‍റെ അർഥം വിശദീരിക്കാം.

ജോൺ: ശരി.

മൈക്കിൾ: സ്വപ്‌നത്തിൽ, ആകാശത്തോളം എത്തുന്ന ഒരു പടുകൂറ്റൻ വൃക്ഷം നെബൂഖദ്‌നേസർ രാജാവ്‌ കണ്ടു. ആ വൃക്ഷം വെട്ടിയിടാൻ ദൈവത്തിന്‍റെ ദൂതൻ കല്‌പ്പിക്കുന്നത്‌ അവൻ കേട്ടു. എന്നാൽ അതിന്‍റെ തായ്‌വേര്‌ അഥവാ കുറ്റി വെട്ടിക്കയാതെ നിറുത്തമെന്നു ദൈവം പറഞ്ഞു. “ഏഴു കാലം” കഴിഞ്ഞ് വൃക്ഷം വീണ്ടും വളരുമായിരുന്നു. * ഈ പ്രവചനം ആദ്യം നെബൂഖദ്‌നേസർ രാജാവിന്‍റെ കാര്യത്തിൽത്തന്നെ ബാധകമായി. ആകാശത്തോളം എത്തിയ വൻവൃക്ഷംപോലെ ഉന്നതനായ രാജാവായിരുന്നെങ്കിലും “ഏഴു കാല”ത്തേക്ക് അവൻ വെട്ടിയിപ്പെട്ടു. എന്താണ്‌ സംഭവിച്ചതെന്ന് ഓർക്കുന്നുണ്ടോ?

ജോൺ: ഇല്ല, അത്‌ ഓർക്കുന്നില്ല.

മൈക്കിൾ: സാരമില്ല. തെളിനുരിച്ച് ഏഴു വർഷത്തേക്കു നെബൂഖദ്‌നേരിന്‍റെ സുബോധം നഷ്ടപ്പെട്ടതായി ബൈബിൾ പറയുന്നു. ആ സമയത്തു രാജാവായി ഭരിക്കാൻ അവനു കഴിഞ്ഞില്ല. ഏഴു കാലങ്ങൾ കഴിഞ്ഞപ്പോൾ നെബൂഖദ്‌നേസർ സുബോത്തിലേക്കു തിരിച്ചു വരികയും വീണ്ടും ഭരണം തുടങ്ങുയും ചെയ്‌തു. *

ജോൺ: ഇവിടം വരെ ഓകെ. പക്ഷേ ഇതിന്‌ ദൈവരാജ്യവും 1914 എന്ന വർഷവും തമ്മിൽ എന്താണ്‌ ബന്ധം?

മൈക്കിൾ: നമുക്ക് അതിലേക്കു വരാം. യഥാർഥത്തിൽ ഈ പ്രവചത്തിന്‌ രണ്ടു നിവൃത്തിയുണ്ട്. ഒന്നാമത്തേത്‌, നെബൂഖദ്‌നേസർ രാജാവിന്‍റെ ഭരണം തടസ്സപ്പെട്ട, നമ്മൾ ഇപ്പോൾ ചർച്ച ചെയ്‌ത സംഭവമാണ്‌. എന്നാൽ രണ്ടാമത്തെ നിവൃത്തിയിൽ ദൈവത്തിന്‍റെ ഭരണത്തിനാണ്‌ കുറച്ചുകാത്തേക്കു തടസ്സം വരുന്നത്‌. ഈ രണ്ടാമത്തെ നിവൃത്തിയാണ്‌ ദൈവരാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നത്‌.

ജോൺ: ഈ പ്രവചത്തിന്‌ ദൈവരാജ്യവുമായി ബന്ധപ്പെട്ട രണ്ടാമതൊരു നിവൃത്തികൂടിയുണ്ടെന്ന് നിങ്ങൾക്ക് എങ്ങനെയാണു മനസ്സിലായത്‌?

മൈക്കിൾ: പ്രവചത്തിൽത്തന്നെ അതിന്‍റെ ഒരു സൂചനയുണ്ട്. ദാനീയേൽ 4:17-ൽ ഈ പ്രവചനം നൽകിതിന്‍റെ ഉദ്ദേശ്യത്തെക്കുറിച്ച് പറയുന്നു. ‘അത്യുന്നനാവൻ മനുഷ്യരുടെ രാജത്വത്തിന്മേൽ വാഴുയും അതിനെ തനിക്കു ബോധിച്ചന്നു കൊടുക്കയും ചെയ്യുന്നു എന്നു ജീവനോടിരിക്കുന്നവർ അറിയേണ്ടതിന്‌’ ആണ്‌ പ്രവചനം രേഖപ്പെടുത്തിയത്‌. ഈ വാക്യത്തിൽ ‘മനുഷ്യരുടെ രാജത്വം’ എന്ന പ്രയോഗം ശ്രദ്ധിച്ചോ?

ജോൺ: ‘അത്യുന്നനാവൻ മനുഷ്യരുടെ രാജത്വത്തിന്മേൽ വാഴുന്നു’ എന്ന ഭാഗമല്ലേ?

മൈക്കിൾ: അതുതന്നെ. ആരായിരിക്കും “അത്യുന്നനാവൻ?”

ജോൺ: അത്‌ ദൈവമായിരിക്കും.

മൈക്കിൾ: ശരിയാണ്‌. അപ്പോൾ ‘മനുഷ്യരുടെ രാജത്വം’ എന്ന് ഇവിടെ പറയുന്നതോ? അത്‌ മനുഷ്യരുടെമേലുള്ള അത്യുന്നനാന്‍റെ അഥവാ ദൈവത്തിന്‍റെ ഭരണമാണ്‌. ഇതിൽനിന്നും, ഈ പ്രവചത്തിൽ നെബൂഖദ്‌നേരിന്‍റെ ഭരണം മാത്രമല്ല, ദൈവത്തിന്‍റെ ഭരണവും ഉൾപ്പെട്ടിട്ടുണ്ടെന്ന് മനസ്സിലാക്കാം. ഈ പ്രവചത്തിന്‍റെ പശ്ചാത്തലം നോക്കുമ്പോൾ നമുക്ക് അത്‌ കുറച്ചുകൂടെ മനസ്സിലാകും.

ജോൺ: എന്നു പറഞ്ഞാൽ?

ദാനീയേൽ പുസ്‌തത്തിന്‍റെ കേന്ദ്രവിയം

മൈക്കിൾ: ബൈബിൾപുസ്‌തമായ ദാനിയേലിൽ ഒരു കേന്ദ്രവിത്തെക്കുറിച്ച് പല പ്രാവശ്യം പറയുന്നുണ്ട്. ദൈവത്തിന്‍റെ പുത്രനായ യേശുക്രിസ്‌തുവിന്‍റെ കീഴിലുള്ള ഭരണത്തിലേക്ക് അത്‌ എപ്പോഴും വിരൽചൂണ്ടുന്നു. ഉദാഹത്തിന്‌, നമുക്ക് ഏതാനും ചില അധ്യാങ്ങൾ പുറകിലേക്കു പോകാം. ദാനീയേൽ 2:44 ഒന്നു വായിക്കാമോ?

ജോൺ: ശരി. അവിടെ ഇങ്ങനെ വായിക്കുന്നു: “ഈ രാജാക്കന്മാരുടെ കാലത്തു സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്‌പിക്കപ്പെടുയില്ല; അതു ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനില്‌ക്കയും ചെയ്യും.”

മൈക്കിൾ: കൊള്ളാം. ഈ വാക്യം ദൈവരാജ്യത്തെക്കുറിച്ചാണ്‌ പറയുന്നത്‌ എന്നു ജോണിന്‌ തോന്നുന്നുണ്ടോ?

ജോൺ: ഇല്ല. എനിക്ക് അത്ര ഉറപ്പില്ല.

മൈക്കിൾ: ഈ രാജത്വം ‘എന്നേക്കും നിലനില്‌ക്കുമെന്നു’ പറയുന്നത്‌ ശ്രദ്ധിച്ചോ. ദൈവരാജ്യത്തിന്‍റെ കാര്യത്തിൽ അങ്ങനെ പറയാം. എന്നാൽ ഏതെങ്കിലും ഒരു മാനുഷ ഗവണ്മെന്‍റിന്‍റെ കാര്യത്തിൽ അങ്ങനെ പറയാൻ കഴിയുമോ?

ജോൺ: ഇല്ലെന്നു തോന്നുന്നു.

മൈക്കിൾ: ദൈവരാജ്യത്തെക്കുറിച്ചു ദാനിയേൽ പുസ്‌തത്തിൽത്തന്നെ പറയുന്ന മറ്റൊരു പ്രവചനം നോക്കാം. ഭാവിയിൽ ഭരിക്കുന്ന ഒരു ഭരണാധികാരിയെക്കുറിച്ച് ദാനീയേൽ 7:13, 14-ലെ പ്രവചനം ഇങ്ങനെ പറയുന്നു: “സകലവംങ്ങളും ജാതിളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്നു അവന്നു ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു; അവന്‍റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിത്യവും അവന്‍റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു.” ഈ പ്രവചത്തിൽ നമ്മുടെ വിഷയവുമായി ബന്ധമുള്ള എന്തെങ്കിലുമുണ്ടോ?

ജോൺ: ഇവിടെ ഒരു രാജ്യത്തെക്കുറിച്ച് പറയുന്നുണ്ട്.

മൈക്കിൾ: അതുതന്നെ. ഇത്‌ ഒരു സാധാരണ രാജ്യമല്ല. “സകലവംങ്ങളും ജാതിളും ഭാഷക്കാരും” ആയവരുടെ മേൽ ഈ രാജ്യത്തിന്‌ ആധിപത്യം ലഭിച്ചു എന്നല്ലേ പറഞ്ഞിരിക്കുന്നത്‌. അതിന്‍റെ അർഥം, ഇതൊരു ആഗോമായിരിക്കും.

ജോൺ: അതു ശരിയാ. പക്ഷേ, എനിക്ക് അതു മനസ്സിലായില്ലായിരുന്നു.

മൈക്കിൾ: പ്രവചത്തിൽ ഇങ്ങനെയും പറയുന്നുണ്ട്: “അവന്‍റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിത്യവും അവന്‍റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു.” നാം ഇപ്പോൾ വായിച്ച ദാനീയേൽ 2:44-ലെ പ്രവചവുമായി ഇതിനു സാമ്യമില്ലേ?

ജോൺ: ഉം. ഉണ്ട്.

മൈക്കിൾ: ഇതുവരെ ചർച്ച ചെയ്‌ത കാര്യങ്ങൾ നമുക്ക് ഒന്നുകൂടെ നോക്കാം. ‘അത്യുന്നനാവൻ മനുഷ്യരുടെ രാജത്വത്തിന്മേൽ വാഴും’ എന്ന് ജനങ്ങൾ അറിയേണ്ടതിനാണ്‌ ദാനിയേൽ 4-‍ാ‍ം അധ്യാത്തിലെ പ്രവചനം നൽകിയിരിക്കുന്നത്‌. അതിന്‍റെ അർഥം നെബൂഖദ്‌നേസർ ഉൾപ്പെട്ട നിവൃത്തിയേക്കാൾ കൂടുലായ ഒരു നിവൃത്തി ഈ പ്രവചത്തിനുണ്ടെന്നാണ്‌. കൂടാതെ, ദൈവരാജ്യത്തെക്കുറിച്ചും ഭരണാധികാരിയെക്കുറിച്ചും ഉള്ള പല പ്രവചങ്ങളും ദാനിയേൽ പുസ്‌തത്തിൽ കാണാൻ കഴിയും. അങ്ങനെയെങ്കിൽ, നമ്മൾ പരിചിന്തിക്കുന്ന ദാനിയേൽ 4-‍ാ‍ം അധ്യാത്തിലെ പ്രവചത്തിനും ന്യായമായും ദൈവരാജ്യവുമായി ബന്ധമുണ്ടായിരിക്കില്ലേ?

ജോൺ: ഉണ്ടായിരിക്കേണ്ടതാണ്‌. പക്ഷേ, ഇപ്പോഴും ഈ പ്രവചങ്ങൾക്ക് 1914-മായുള്ള ബന്ധം പിടികിട്ടിയിട്ടില്ല.

“ഏഴു കാലം കഴിയട്ടെ”

മൈക്കിൾ: അങ്ങനെയെങ്കിൽ, നമുക്ക് നെബൂഖദ്‌നേസർ രാജാവിന്‍റെ കാര്യത്തിലേക്കു തിരിച്ചുപോകാം. പ്രവചത്തിന്‍റെ ആദ്യനിവൃത്തിയിൽ വൃക്ഷം അവനെയാണ്‌ ചിത്രീരിച്ചത്‌. ആ വൃക്ഷം വെട്ടിയിപ്പെട്ട ഏഴു കാലത്തേക്കു, അതായത്‌ നെബൂഖദ്‌നേരിന്‍റെ സുബോധം നഷ്ടമായ കാലത്ത്‌, അവന്‍റെ ഭരണം തടസ്സപ്പെട്ടു. നെബൂഖദ്‌നേസർ സുബോത്തിലേക്കു തിരികെവന്ന് വീണ്ടും ഭരണം തുടങ്ങിപ്പോൾ ആ ഏഴു കാലങ്ങൾ അവസാനിച്ചു. ഇനി, ഈ പ്രവചത്തിന്‍റെ രണ്ടാമത്തെ നിവൃത്തിയിൽ ദൈവത്തിന്‍റെ രാജത്വം കുറച്ചു കാലത്തേക്കു തടസ്സപ്പെടും. എന്നാൽ, ദൈവത്തിന്‍റെ ഭാഗത്തുള്ള എന്തെങ്കിലും വീഴ്‌ചകൊണ്ടല്ല ഇതു സംഭവിക്കുന്നത്‌.

ജോൺ: മനസ്സിലായില്ല.

മൈക്കിൾ: ബൈബിൾകാങ്ങളിൽ യെരുലേമിൽ ഭരിച്ചിരുന്ന ഇസ്രായേല്യരാജാക്കന്മാർ “യഹോയുടെ സിംഹാത്തിൽ” ഇരുന്നു ഭരണം നടത്തുന്നതായി പറഞ്ഞിരുന്നു. * ദൈവത്തെ പ്രതിനിധാനം ചെയ്‌തുകൊണ്ടാണ്‌ അവർ ജനത്തെ ഭരിച്ചത്‌. അതുകൊണ്ട്, ആ രാജാക്കന്മാരുടെ ഭരണം വാസ്‌തത്തിൽ ദൈവത്തിന്‍റെ രാജത്വത്തെയാണ്‌ അർഥമാക്കിയത്‌. കാലം കടന്നുപോവെ, ആ രാജാക്കന്മാരിൽ മിക്കവരും ദൈവത്തോട്‌ അനുസക്കേടു കാണിച്ചു, ഇസ്രായേല്യരിൽ ഭൂരിഭാവും അതേ പാത പിന്തുരുയും ചെയ്‌തു. അവർ അനുസക്കേടു കാണിച്ചതുകൊണ്ട് ബി.സി. 607-ൽ ബാബിലോണ്യർ അവരെ കീഴടക്കാൻ ദൈവം അനുവദിച്ചു. അതിനു ശേഷം യഹോയെ പ്രതിനിധാനം ചെയ്‌തുകൊണ്ട് യെരുലേമിൽ ഒരു രാജാവും ഭരിച്ചില്ല. ആ അർഥത്തിലാണ്‌ ദൈവത്തിന്‍റെ ഭരണം തടസ്സപ്പെട്ടത്‌. ഇതുവരെ പറഞ്ഞിത്തോളം മനസ്സിലാല്ലോ, അല്ലേ?

ജോൺ: ഒരുവിധം.

മൈക്കിൾ: അങ്ങനെ, ദൈവത്തിന്‍റെ ഭരണത്തിനു തടസ്സം വന്ന ആ ഏഴു കാലങ്ങളുടെ കാലഘട്ടം ബി.സി. 607-ൽ ആരംഭിച്ചു. ഈ ഏഴു കാലങ്ങൾ കഴിയുമ്പോൾ, ദൈവത്തെ പ്രതിനിധാനം ചെയ്യുന്ന ഒരു പുതിയ രാജാവിനെ അവൻ അവരോധിക്കും, എന്നാൽ യെരുലേമിലല്ല, പിന്നെയോ സ്വർഗത്തിലായിരിക്കും. അപ്പോഴാണ്‌, ദാനിയേൽ പുസ്‌തത്തിൽ പറഞ്ഞിരിക്കുന്ന മറ്റു പ്രവചങ്ങൾ നിവൃത്തിയേറുന്നത്‌. ഈ ഏഴു കാലങ്ങൾ എപ്പോഴാണ്‌ അവസാനിക്കുന്നതെന്ന് ജോണിന്‌ സംശയം തോന്നിയേക്കാം. ഇതിന്‌ ഉത്തരം കിട്ടിയാൽ ദൈവരാജ്യം എപ്പോഴാണ്‌ ഭരണം തുടങ്ങിതെന്നു നമുക്കു മനസ്സിലാക്കാം.

ജോൺ: എന്‍റെ ഊഹം ശരിയാണെങ്കിൽ, ഏഴു കാലങ്ങൾ അവസാനിക്കുന്നത്‌ 1914-ൽ ആയിരിക്കും, അല്ലേ?

മൈക്കിൾ: അതു തന്നെ! കൊള്ളാം.

ജോൺ: പക്ഷേ, അത്‌ എങ്ങനെ ഉറപ്പിക്കാം?

മൈക്കിൾ: നമുക്കു നോക്കാം. യേശു ഭൂമിയിലായിരുന്നപ്പോഴും ഏഴു കാലങ്ങൾ അവസാനിച്ചിട്ടില്ലെന്ന് അവൻ സൂചിപ്പിക്കുയുണ്ടായി. * അതുകൊണ്ട്, അത്‌ ഒരു നീണ്ട കാലഘട്ടമായിരിക്കണം. ഏഴു കാലങ്ങൾ യേശു ഭൂമിയിൽ വരുന്നതിനു നൂറുക്കിന്‌ വർഷങ്ങൾക്കു മുമ്പേ തുടങ്ങിതാണ്‌. യേശു സ്വർഗത്തിലേക്കു പോയതിനു ശേഷവും അതു തുടരും. ദാനിയേൽ പുസ്‌തത്തിലെ പ്രവചങ്ങളുടെ അർഥം ‘അന്ത്യകാലം’ വരെ വ്യക്തമാകുയില്ലായിരുന്നു എന്നു പറഞ്ഞത്‌ ഓർക്കുന്നുണ്ടല്ലോ. * 1800-കളുടെ അവസാമാപ്പോഴേക്കും ആത്മാർഥയുള്ള ബൈബിൾ വിദ്യാർഥികൾ ഇത്‌ ഉൾപ്പെടെയുള്ള ബൈബിൾപ്രങ്ങൾ താത്‌പര്യപൂർവം പരിചിന്തിക്കാൻ പ്രചോദിരായി എന്നതാണ്‌ രസകരമായ സംഗതി. ഏഴു കാലങ്ങൾ 1914-ൽ അവസാനിക്കുമെന്ന് അവർ തിരിച്ചറിഞ്ഞുതുങ്ങി. അന്നു മുതലുള്ള സുപ്രധാന ലോകസംങ്ങൾ 1914-ൽ തന്നെയാണു ദൈവരാജ്യം സ്വർഗത്തിൽ ഭരണം ആരംഭിച്ചത്‌ എന്നതിന്‌ ഉറപ്പുനൽകി. ലോകം അന്ത്യകാത്തേക്ക് അഥവാ അതിന്‍റെ അവസാന നാളുളിലേക്ക് പ്രവേശിച്ചത്‌ ആ വർഷമായിരുന്നു. പുതിയ വിവരങ്ങളാതുകൊണ്ട് ഇതെല്ലാം മനസ്സിലാക്കാൻ ജോണിനു കുറച്ചു ബുദ്ധിമുട്ടായിരിക്കുമെന്ന് എനിക്ക് അറിയാം . . .

ജോൺ: അതെ. എന്താണെങ്കിലും ഇതൊക്കെ ഒന്നുകൂടെ പരിശോധിച്ചു നോക്കിയാലേ ശരിക്കും മനസ്സിലാകൂ.

മൈക്കിൾ: സാരമില്ല. ഇതൊക്കെ കൃത്യമായി മനസ്സിലാക്കാൻ എനിക്കും കുറെ സമയമെടുത്തു. പക്ഷേ, ഈ ചർച്ചയിൽനിന്ന് ഒരു കാര്യം ജോണിനു എന്തായാലും മനസ്സിലായിക്കാണുമെന്നു ഞാൻ കരുതുന്നു, ദൈവരാജ്യത്തെക്കുറിച്ചുള്ള യഹോയുടെ സാക്ഷിളുടെ വിശ്വാങ്ങൾ ബൈബിളിൽ അധിഷ്‌ഠിമാണെന്ന്.

ജോൺ: നിങ്ങളുടെ വിശ്വാങ്ങൾ ബൈബിളിൽ അധിഷ്‌ഠിമായിരിക്കുന്നത്‌ എന്നെ വളരെ അതിശയിപ്പിച്ചിട്ടുണ്ട്.

മൈക്കിൾ: ജോണിനും അതുതന്നെയാണ്‌ ഇഷ്ടമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഞാൻ നേരത്തേ പറഞ്ഞതുപോലെ, എല്ലാംകൂടെ മനസ്സിലാക്കാൻ അല്‌പം ബുദ്ധിമുട്ടു തോന്നിയേക്കാം. ഇപ്പോഴും ചില സംശയങ്ങൾ ബാക്കിയുണ്ടായിരിക്കും, അല്ലേ. ഉദാഹത്തിന്‌, ഏഴു കാലങ്ങൾ ദൈവരാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നെന്നും അത്‌ ബി.സി. 607-ൽ തുടങ്ങിയെന്നും നമ്മൾ മനസ്സിലാക്കി. എന്നാൽ, ഏഴു കാലങ്ങൾ 1914-ൽ അവസാനിച്ചെന്ന് കൃത്യമായി നമുക്ക് എങ്ങനെ മനസ്സിലാക്കാം? *

ജോൺ: ഞാൻ അതെക്കുറിച്ച് ചിന്തിക്കുയായിരുന്നു.

മൈക്കിൾ: ഏഴു കാലങ്ങൾ കൃത്യമായി എത്ര ദൈർഘ്യമുള്ളതാണെന്നു മനസ്സിലാക്കാൻ ബൈബിൾതന്നെ നമ്മെ സഹായിക്കും. അടുത്ത തവണ നമുക്ക് ആ വിഷയത്തെക്കുറിച്ച് ചർച്ച ചെയ്‌താലോ?

ജോൺ: അതു കൊള്ളാം. ▪ (w14-E 10/01)

നിങ്ങൾക്ക് ഉത്തരം കിട്ടാത്ത ഏതെങ്കിലും ബൈബിൾവിങ്ങളുണ്ടോ? യഹോയുടെ സാക്ഷിളുടെ ഏതെങ്കിലും വിശ്വാങ്ങളെക്കുറിച്ചോ മതപരമായ നിലപാടുളെക്കുറിച്ചോ അറിയാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? ഉണ്ടെങ്കിൽ, യഹോയുടെ സാക്ഷിളുമായി സംസാരിക്കാൻ മടിവിചാരിക്കരുത്‌. നിങ്ങളുമായി അതെക്കുറിച്ചു സംസാരിക്കാൻ ഞങ്ങൾക്ക് സന്തോമേയുള്ളൂ.

^ ഖ. 5 ആളുകളുടെ വീട്ടിൽച്ചെന്ന് ബൈബിളിൽനിന്നുള്ള ഓരോ വിഷയങ്ങൾ സൗജന്യമായി ചർച്ച ചെയ്‌തു പഠിക്കാനുള്ള ഒരു ക്രമീണം യഹോയുടെ സാക്ഷികൾക്കുണ്ട്.

^ ഖ. 21 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീരിച്ച ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്‌തത്തിന്‍റെ 9-‍ാ‍ം അധ്യായം കാണുക. www.pr418.com എന്ന വെബ്‌സൈറ്റിലും ഇത്‌ ലഭ്യമാണ്‌.

^ ഖ. 63 അന്ത്യനാളുകളെക്കുറിച്ചുള്ള പ്രവചത്തിൽ യേശു ഇങ്ങനെ പറഞ്ഞു: “വിജാതീയർക്കായി നിശ്ചയിച്ചിട്ടുള്ള കാലം തികയുന്നതുരെ അവർ (ദൈവത്തിന്‍റെ ഭരണാധിത്യത്തെ പ്രതിനിധാനം ചെയ്യുന്ന) യെരുലേമിനെ ചവിട്ടിമെതിക്കും.” (ലൂക്കോസ്‌ 21:24) ദൈവത്തിന്‍റെ രാജത്വമില്ലാത്ത ആ കാലഘട്ടം യേശുവിന്‍റെ കാലത്തും തുടരുയായിരുന്നു, അത്‌ അന്ത്യനാളുകൾ വരെ തുടരും.

^ ഖ. 67 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീരിച്ച ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്‌തത്തിന്‍റെ 215-218 വരെയുള്ള പേജുകൾ കാണുക. www.pr418.com എന്ന വെബ്‌സൈറ്റിലും ഇത്‌ ലഭ്യമാണ്‌.

ഈ പരമ്പരയിലെ അടുത്ത ലേഖനം ഏഴു കാലങ്ങളുടെ ദൈർഘ്യം കണക്കുകൂട്ടാൻ സഹായിക്കുന്ന ബൈബിൾവാക്യങ്ങൾ പരിചിന്തിക്കും.