വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യേശു​വി​ന്‍റെ പുനരു​ത്ഥാ​നം—നമ്മുടെ ജീവി​ത​ത്തിൽ അതിനുള്ള പ്രസക്തി

യേശു​വി​ന്‍റെ പുനരു​ത്ഥാ​നം—നമ്മുടെ ജീവി​ത​ത്തിൽ അതിനുള്ള പ്രസക്തി

“അവൻ ഉയിർപ്പി​ക്ക​പ്പെ​ട്ടു.”—മത്താ. 28:6.

1, 2. (എ) ചില മതനേ​താ​ക്ക​ന്മാർ പത്രോ​സി​നോട്‌ എന്ത് വിശദീ​ക​ര​ണം ആവശ്യ​പ്പെ​ട്ടു, അവൻ എങ്ങനെ​യാണ്‌ അതി​നോട്‌ പ്രതി​ക​രി​ച്ചത്‌? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.) (ബി) എന്തായി​രു​ന്നു പത്രോ​സി​ന്‍റെ അസാമാ​ന്യ​ധൈ​ര്യ​ത്തി​നു പിന്നിൽ?

യേശു മരിച്ച് ഏതാനും ദിവസങ്ങൾ കഴിഞ്ഞ​തേ​യു​ള്ളൂ. അപ്പൊ​സ്‌ത​ല​നാ​യ പത്രോസ്‌ ഇപ്പോൾ ശക്തരായ ഒരുകൂ​ട്ടം ശത്രു​ക്ക​ളു​ടെ മുന്നി​ലാണ്‌. യേശു​വി​നെ വധിക്കാൻ ഒത്താശ ചെയ്‌ത അതേ യഹൂദ മതനേ​താ​ക്ക​ന്മാ​രാ​യി​രു​ന്നു അവർ. അവർക്ക് ഒരു വിശദീ​ക​ര​ണം വേണമ​ത്രേ. ജന്മനാ മുടന്ത​നാ​യ ഒരു വ്യക്തിയെ പത്രോസ്‌ സുഖ​പ്പെ​ടു​ത്തി​യി​രു​ന്നു. എന്ത് അധികാ​ര​ത്തിൽ, ആരുടെ നാമത്തിൽ ആണ്‌ പത്രോസ്‌ ഇത്‌ ചെയ്‌ത​തെന്ന് അവർക്ക് അറിയണം! ധൈര്യ​ത്തോ​ടെ അപ്പൊ​സ്‌ത​ലൻ ഇങ്ങനെ മറുപടി നൽകി: “ഈ മനുഷ്യൻ സുഖം പ്രാപി​ച്ച​വ​നാ​യി നിങ്ങളു​ടെ മുമ്പിൽ നിൽക്കു​ന്നത്‌ നിങ്ങൾ സ്‌തം​ഭ​ത്തിൽ തറച്ചു​കൊ​ല്ലു​ക​യും എന്നാൽ ദൈവം മരിച്ച​വ​രിൽനിന്ന് ഉയിർപ്പി​ക്കു​ക​യും ചെയ്‌ത നസറാ​യ​നാ​യ യേശു​ക്രി​സ്‌തു​വി​ന്‍റെ നാമത്തി​ലാണ്‌.”—പ്രവൃ. 4:5-10.

2 കുറച്ചു​നാ​ളു​കൾക്കു മുമ്പാണ്‌ പത്രോസ്‌ ഭയപ്പെട്ട് യേശു​വി​നെ മൂന്നു​പ്രാ​വ​ശ്യം തള്ളിപ്പ​റ​ഞ്ഞത്‌. (മർക്കോ. 14:66-72) എന്നാൽ ഈ മതനേ​താ​ക്ക​ന്മാ​രു​ടെ മുമ്പാകെ ഇത്ര പെട്ടെന്ന് ഈ അസാമാ​ന്യ​ധൈ​ര്യം കാണി​ക്കാൻ അവന്‌ എങ്ങനെ കഴിഞ്ഞു? പരിശു​ദ്ധാ​ത്മാവ്‌ ഒരു നിർണാ​യക പങ്കുവ​ഹി​ച്ചു എന്നതിൽ തർക്കമില്ല. എന്നാൽ യേശു​വി​നെ ദൈവം പുനരു​ത്ഥാ​ന​പ്പെ​ടു​ത്തി എന്ന അടിയു​റച്ച ബോധ്യ​വും അവനിൽ ധൈര്യം നിറച്ചു. യേശു ജീവി​ച്ചി​രി​ക്കു​ന്നെന്ന് അത്ര ഉറപ്പോ​ടെ വിശ്വ​സി​ക്കാൻ അപ്പൊ​സ്‌ത​ല​നെ സഹായി​ച്ചത്‌ എന്താണ്‌? നമുക്കും അതേ ബോധ്യം ഉണ്ടായി​രി​ക്കാ​നാ​കു​ന്നത്‌ എന്തു​കൊണ്ട്?

3, 4. (എ) അപ്പൊ​സ്‌ത​ല​ന്മാ​രു​ടെ നാളു​കൾക്കു​മുമ്പ് ഏതെല്ലാം പുനരു​ത്ഥാ​ന​ങ്ങൾ നടന്നി​ട്ടുണ്ട്? (ബി) യേശു ആരെ​യൊ​ക്കെ ഉയിർപ്പി​ച്ചു?

 3 മരിച്ച​വർക്കു വീണ്ടും ജീവനി​ലേ​ക്കു​വ​രാൻ കഴിയു​മെ​ന്നത്‌ യേശു​വി​ന്‍റെ അപ്പൊ​സ്‌ത​ല​ന്മാർക്ക് ഒരു പുതിയ ആശയമാ​യി​രു​ന്നി​ല്ല. അവരൊ​ക്കെ ജനിക്കു​ന്ന​തി​നു മുമ്പു​ത​ന്നെ പല പുനരു​ത്ഥാ​ന​ങ്ങ​ളും നടന്നി​ട്ടുണ്ട്. പ്രവാ​ച​ക​രാ​യ ഏലിയാ​വി​നെ​യും എലീശാ​യെ​യും അത്തരം അത്ഭുതങ്ങൾ ചെയ്യാൻ ദൈവം ശക്തീക​രി​ച്ച​തി​നെ​ക്കു​റിച്ച് അവർക്ക് അറിയാ​മാ​യി​രു​ന്നു. (1 രാജാ. 17:17-24; 2 രാജാ. 4:32-37) എലീശാ പ്രവാ​ച​ക​നെ അടക്കി​യി​രു​ന്ന കല്ലറയി​ലേക്ക് എറിഞ്ഞ ഒരു മൃതശ​രീ​രം പ്രവാ​ച​ക​ന്‍റെ അസ്ഥിക​ളിൽ മുട്ടി​യ​പ്പോൾ ജീവനി​ലേ​ക്കു വന്ന കാര്യ​വും അവർക്ക് അറിയാം. (2 രാജാ. 13:20, 21) ദൈവ​ത്തി​ന്‍റെ വചനം സത്യമാ​ണെന്ന് നാം ഇന്ന് വിശ്വ​സി​ക്കു​ന്ന​തു​പോ​ലെ, ഈ തിരു​വെ​ഴു​ത്തു​വി​വ​ര​ണങ്ങൾ ആദിമ​ക്രി​സ്‌ത്യാ​നി​ക​ളും വിശ്വ​സി​ച്ചി​രു​ന്നു.

4 യേശു ആളുകളെ പുനരു​ത്ഥാ​ന​പ്പെ​ടു​ത്തി​യ​തി​നെ​ക്കു​റി​ച്ചുള്ള വിവര​ണ​ങ്ങൾ നമ്മെ​യെ​ല്ലാം ആഴത്തിൽ സ്വാധീ​നി​ച്ചി​രി​ക്കാൻ സാധ്യ​ത​യുണ്ട്. ഒരു വിധവ​യു​ടെ ഏകമകനെ യേശു ഉയിർപ്പി​ച്ച​പ്പോൾ അവൾ അത്ഭുത​സ്‌ത​ബ്ധ​യാ​യി നിന്നു​പോ​യി​ട്ടു​ണ്ടാ​കണം. (ലൂക്കോ. 7:11-15) മറ്റൊരു സാഹച​ര്യ​ത്തിൽ 12 വയസ്സുള്ള ഒരു പെൺകു​ട്ടി​യെ യേശു പുനരു​ത്ഥാ​ന​പ്പെ​ടു​ത്തി. അവളെ തിരികെ ലഭിച്ച​പ്പോൾ, ദുഃഖാർത്ത​രാ​യി​രു​ന്ന മാതാ​പി​താ​ക്കൾക്ക് ഉണ്ടായ വിസ്‌മ​യ​വും സന്തോ​ഷ​വും ഒന്നു സങ്കൽപ്പി​ച്ചു​നോ​ക്കൂ! (ലൂക്കോ. 8:49-56) ലാസർ കല്ലറയിൽനിന്ന് ആരോ​ഗ്യ​വാ​നാ​യി ജീവൻപ്രാ​പിച്ച് വരുന്നതു കണ്ട ജനക്കൂട്ടം എത്ര ആവേശ​ഭ​രി​ത​രാ​യി​രു​ന്നി​രി​ക്കണം!—യോഹ. 11:38-44.

യേശു​വി​ന്‍റെ പുനരു​ത്ഥാ​നം സമാന​ത​ക​ളി​ല്ലാ​ത്ത​താ​യി​രു​ന്നത്‌ എന്തു​കൊണ്ട്?

5. യേശു​വി​ന്‍റെ പുനരു​ത്ഥാ​നം അതിന്‌ മുമ്പു നടന്ന പുനരു​ത്ഥാ​ന​ങ്ങ​ളിൽനിന്ന് വ്യത്യ​സ്‌ത​മാ​യി​രു​ന്നത്‌ എങ്ങനെ?

5 യേശു​വി​ന്‍റെ പുനരു​ത്ഥാ​നം അതിന്‌ മുമ്പു നടന്ന പുനരു​ത്ഥാ​ന​ങ്ങ​ളിൽനിന്ന് വ്യത്യ​സ്‌ത​മാ​യി​രു​ന്നെന്ന് അപ്പൊ​സ്‌ത​ല​ന്മാർക്ക് അറിയാ​മാ​യി​രു​ന്നു. മുമ്പ് പുനരു​ത്ഥാ​ന​ത്തിൽ വന്നവർ ഭൗതി​ക​ശ​രീ​ര​ത്തി​ലാണ്‌ ഉയിർത്തെ​ഴു​ന്നേ​റ്റത്‌. അവരെ​ല്ലാം പിന്നീട്‌ മരിക്കു​ക​യും ചെയ്‌തു. എന്നാൽ യേശു​വി​നെ ദൈവം പുനരു​ത്ഥാ​ന​പ്പെ​ടു​ത്തി​യത്‌ ഒരിക്ക​ലും നശിക്കാത്ത, അനശ്വ​ര​മാ​യ, ഒരു ആത്മശരീ​ര​ത്തോ​ടെ​യാണ്‌. (പ്രവൃത്തികൾ 13:34 വായിക്കുക.) യേശു “ജഡത്തിൽ മരണശിക്ഷ ഏൽക്കു​ക​യും ആത്മാവിൽ ജീവി​പ്പി​ക്ക​പ്പെ​ടു​ക​യും ചെയ്‌തു. . . . അവൻ സ്വർഗ​ത്തി​ലേ​ക്കു പോയി ദൈവ​ത്തി​ന്‍റെ വലത്തു​ഭാ​ഗത്ത്‌ ഇരിക്കു​ന്നു. ദൂതന്മാ​രും അധികാ​ര​ങ്ങ​ളും ശക്തിക​ളും അവനു വിധേ​യ​മാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു” എന്ന് പത്രോസ്‌ എഴുതി. (1 പത്രോ. 3:18-22) മുമ്പു നടന്ന പുനരു​ത്ഥാ​ന​ങ്ങ​ളെ​ല്ലാം അത്ഭുത​ങ്ങ​ളാ​യി​രു​ന്നു എന്നതിന്‌ സംശയ​മി​ല്ല. എന്നാൽ യേശു​വി​ന്‍റെ പുനരു​ത്ഥാ​നം സമാന​ത​ക​ളി​ല്ലാ​ത്ത ഒരു മഹാത്ഭു​ത​മാ​യി​രു​ന്നു.

6. യേശു​വി​ന്‍റെ പുനരു​ത്ഥാ​നം ശിഷ്യ​ന്മാ​രെ സ്വാധീ​നി​ച്ചത്‌ എങ്ങനെ?

6 യേശു​വി​ന്‍റെ പുനരു​ത്ഥാ​നം അവന്‍റെ ശിഷ്യ​ന്മാ​രെ ആഴത്തിൽ സ്വാധീ​നി​ച്ചു. അവന്‍റെ കഥകഴി​ഞ്ഞു എന്നാണ്‌ എതിരാ​ളി​കൾ വിശ്വ​സി​ച്ചി​രു​ന്നത്‌. എന്നാൽ വസ്‌തുത അതായി​രു​ന്നി​ല്ല. ഒരു മനുഷ്യ​നും ഹാനി​വ​രു​ത്താൻ കഴിയാത്ത, ശക്തനായ ഒരു ആത്മവ്യ​ക്തി​യാ​യി യേശു ജീവി​ച്ചി​രി​പ്പു​ണ്ടാ​യി​രു​ന്നു. യേശു ദൈവ​പു​ത്ര​നാ​ണെന്ന് അവന്‍റെ പുനരു​ത്ഥാ​നം തെളി​യി​ച്ചു. ഈ തിരി​ച്ച​റിവ്‌ അഗാധ​മാ​യ ദുഃഖ​ത്തിൽനിന്ന് അതിരറ്റ ആനന്ദത്തി​ലേക്ക് അവന്‍റെ ശിഷ്യ​ന്മാ​രെ കൈപി​ടി​ച്ചു​യർത്തി. ഭയം ധൈര്യ​ത്തി​നു വഴിമാ​റി. അവർ ദേശ​മെ​ങ്ങും സധൈ​ര്യം പ്രസം​ഗി​ച്ച സുവാർത്ത​യു​ടെ കേന്ദ്ര​ബി​ന്ദു യേശു​വി​ന്‍റെ പുനരു​ത്ഥാ​ന​മാ​യി​രു​ന്നു. യഹോ​വ​യു​ടെ ഉദ്ദേശ്യ​നി​വൃ​ത്തി​യി​ലും ആ പുനരു​ത്ഥാ​നം വളരെ നിർണാ​യ​ക​മാ​യ ഒരു പങ്കു വഹിച്ചു.

7. യേശു ഇന്ന് എന്തു ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ന്നു, ഏതു ചോദ്യ​ങ്ങൾ ഉയരുന്നു?

7 എന്നോ ജീവി​ച്ചി​രു​ന്ന മഹാനായ ഒരു മനുഷ്യൻ മാത്രമല്ല യേശു എന്ന് ദൈവ​ദാ​സ​രാ​യ നമുക്ക് അറിയാം. അവൻ ഇന്നും ജീവ​നോ​ടെ​യി​രി​ക്കു​ന്നു; സകല മനുഷ്യ​രു​ടെ​യും ഭാവി നിർണ​യി​ക്കു​ന്ന ഒരു വേലയ്‌ക്ക് നേതൃ​ത്വം കൊടു​ത്തു​കൊ​ണ്ടി​രി​ക്കു​ക​യു​മാണ്‌. യേശു ഇപ്പോൾ ദൈവ​ത്തി​ന്‍റെ സ്വർഗീ​യ​രാ​ജ്യ​ത്തി​ന്‍റെ വാഴുന്ന രാജാ​വാണ്‌. അവൻ ഉടൻതന്നെ സകല ദുഷ്ടത​യും നീക്കി ഭൂമിയെ ശുദ്ധീ​ക​രി​ക്കു​ക​യും അനുസ​ര​ണ​മു​ള്ള മനുഷ്യർ എന്നേക്കും ജീവി​ക്കു​ന്ന ഒരു പറുദീ​സ​യാ​ക്കി അതിനെ മാറ്റു​ക​യും ചെയ്യും. (ലൂക്കോ. 23:43) ദൈവം യേശു​വി​നെ ഉയിർപ്പി​ച്ചി​ല്ലാ​യി​രു​ന്നെ​ങ്കിൽ ഇവയൊ​ന്നും സാധ്യ​മാ​കി​ല്ലാ​യി​രു​ന്നു. അങ്ങനെ​യെ​ങ്കിൽ, യേശു മരിച്ച​വ​രിൽനിന്ന് ഉയിർപ്പി​ക്ക​പ്പെ​ട്ടു എന്നു വിശ്വ​സി​ക്കാൻ നമുക്ക് എന്തെല്ലാം കാരണ​ങ്ങ​ളുണ്ട്? യേശു​വി​ന്‍റെ പുനരു​ത്ഥാ​ന​ത്തിന്‌ നമ്മുടെ ജീവി​ത​ത്തിൽ എന്തു പ്രസക്തി​യാ​ണു​ള്ളത്‌?

 യഹോവ മരണത്തി​ന്മേ​ലു​ള്ള തന്‍റെ ശക്തി തെളി​യി​ക്കു​ന്നു

8, 9. (എ) യേശു​വി​ന്‍റെ കല്ലറയ്‌ക്കൽ കാവൽ ഏർപ്പെ​ടു​ത്താൻ യഹൂദ​മ​ത​നേ​താ​ക്ക​ന്മാർ ആവശ്യ​പ്പെ​ട്ടത്‌ എന്തു​കൊണ്ട്? (ബി) സ്‌ത്രീ​കൾ കല്ലറയ്‌ക്കൽ വന്നപ്പോൾ എന്താണ്‌ സംഭവി​ച്ചത്‌?

8 യേശു വധിക്ക​പ്പെ​ട്ട​തി​നു​ശേഷം മുഖ്യ​പു​രോ​ഹി​ത​ന്മാ​രും പരീശ​ന്മാ​രും പീലാ​ത്തൊ​സി​ന്‍റെ അടുക്കൽവന്ന് ഇങ്ങനെ പറഞ്ഞു: ‘“യജമാ​ന​നേ, ‘മൂന്നു​ദി​വ​സം കഴിഞ്ഞ് ഞാൻ ഉയിർപ്പി​ക്ക​പ്പെ​ടേ​ണ്ട​താണ്‌’ എന്ന് ആ വഞ്ചകൻ ജീവ​നോ​ടി​രു​ന്ന​പ്പോൾ പറഞ്ഞതു ഞങ്ങൾ ഓർക്കു​ന്നു. അതിനാൽ മൂന്നാം ദിവസം​വ​രെ കല്ലറ ഭദ്രമാ​ക്കി സൂക്ഷി​ക്കാൻ കൽപ്പി​ക്കേ​ണം. അല്ലാത്ത​പ​ക്ഷം അവന്‍റെ ശിഷ്യ​ന്മാർ വന്ന് അവനെ മോഷ്ടി​ച്ചിട്ട്, ‘അവൻ മരിച്ച​വ​രിൽനിന്ന് ഉയിർപ്പി​ക്ക​പ്പെ​ട്ടു’ എന്ന് ജനങ്ങ​ളോ​ടു പറയും. അങ്ങനെ, ഈ ചതിവ്‌ ആദ്യ​ത്തേ​തി​നെ​ക്കാൾ ദോഷ​ക​ര​മാ​യി​ത്തീ​രും” എന്നു പറഞ്ഞു. പീലാ​ത്തൊസ്‌ അവരോട്‌, “നിങ്ങൾക്ക് ഒരു കാവൽ​സൈ​ന്യ​മു​ണ്ട​ല്ലോ; പോയി നിങ്ങളാ​ലാ​കു​ന്ന​തു​പോ​ലെ അതു ഭദ്രമാ​ക്കി​ക്കൊ​ള്ളു​ക” എന്നു പറഞ്ഞു.’ അവർ പോയി അങ്ങനെ​ത​ന്നെ ചെയ്‌തു.—മത്താ. 27:62-66.

9 യേശു​വി​ന്‍റെ മൃതശ​രീ​രം പാറയിൽ വെട്ടി​യെ​ടു​ത്ത ഒരു കല്ലറയിൽ വെച്ചിട്ട് വലിയ ഒരു കല്ലു​കൊണ്ട് അത്‌ അടച്ച് മുദ്ര​വെ​ച്ചു. ആ കല്ലറയ്‌ക്കു​ള്ളിൽ യേശു എന്നേക്കു​മാ​യി ഇല്ലാതാ​യി​ത്തീ​രാ​നാണ്‌ ആ യഹൂദ​മ​ത​നേ​താ​ക്ക​ന്മാർ ആഗ്രഹി​ച്ചി​രു​ന്നത്‌. പക്ഷേ യഹോ​വ​യു​ടെ ഉദ്ദേശ്യം തികച്ചും വ്യത്യ​സ്‌ത​മാ​യി​രു​ന്നു. മഗ്‌ദലന മറിയ​യും വേറൊ​രു മറിയ​യും മൂന്നാം​നാൾ യേശു​വി​ന്‍റെ കല്ലറയ്‌ക്കൽ എത്തിയ​പ്പോൾ, ഒരു ദൈവ​ദൂ​തൻ ആ കല്ല് ഉരുട്ടി​മാ​റ്റി​യി​രി​ക്കു​ന്ന​തും അതിന്മേൽ ഇരിക്കു​ന്ന​തും കണ്ടു. കല്ലറയ്‌ക്കു​ള്ളി​ലേക്ക് നോക്കി അത്‌ ഒഴിഞ്ഞു​കി​ട​ക്കു​ന്നത്‌ കാണാൻ ദൂതൻ സ്‌ത്രീ​ക​ളോ​ടു പറഞ്ഞു. “അവൻ ഇവി​ടെ​യി​ല്ല; . . . അവൻ ഉയിർപ്പി​ക്ക​പ്പ​ട്ടു,” ദൂതൻ വ്യക്തമാ​ക്കി. (മത്താ. 28:1-6) അതെ, യേശു ജീവ​നോ​ടെ​യു​ണ്ടാ​യി​രു​ന്നു!

10. യേശു​വി​ന്‍റെ പുനരു​ത്ഥാ​ന​ത്തിന്‌ പൗലോസ്‌ എന്തു തെളി​വു​കൾ നിരത്തി?

10 തുടർന്നു​വന്ന 40 ദിവസത്തെ സംഭവങ്ങൾ യേശു ഉയിർപ്പി​ക്ക​പ്പെ​ട്ടു എന്നുള്ള​തിന്‌ സംശയ​ത്തിന്‌ ഇടനൽകാ​ത്ത തെളിവു നൽകി. ആ തെളി​വു​കൾ സംഗ്ര​ഹി​ച്ചു​കൊണ്ട് അപ്പൊ​സ്‌ത​ല​നാ​യ പൗലോസ്‌ കൊരി​ന്ത്യർക്ക് എഴുതി: “എനിക്കു ലഭിച്ചത്‌ സർവ​പ്ര​ധാ​ന​മാ​യി കരുതി ഞാൻ നിങ്ങൾക്ക് ഏൽപ്പി​ച്ചു​ത​ന്നു​വ​ല്ലോ: ക്രിസ്‌തു നമ്മുടെ പാപങ്ങൾക്കാ​യി മരിച്ച് അടക്ക​പ്പെട്ട് തിരു​വെ​ഴു​ത്തു​ക​ളിൻപ്ര​കാ​രം മൂന്നാം​നാൾ ഉയിർപ്പി​ക്ക​പ്പെട്ട് കേഫാ​യ്‌ക്കും പിന്നെ പന്തിരു​വർക്കും പ്രത്യ​ക്ഷ​നാ​യി. അതിനു​ശേ​ഷം അവൻ ഒരേസ​മ​യത്ത്‌ അഞ്ഞൂറി​ല​ധി​കം സഹോ​ദ​ര​ന്മാർക്കു പ്രത്യ​ക്ഷ​നാ​യി. അവരിൽ മിക്കവ​രും ഇന്നും ജീവി​ച്ചി​രി​ക്കു​ന്നു. ചിലരോ മരണനി​ദ്ര പ്രാപി​ച്ചി​രി​ക്കു​ന്നു. പിന്നീട്‌ അവൻ യാക്കോ​ബി​നും പിന്നെ അപ്പൊ​സ്‌ത​ല​ന്മാർക്കെ​ല്ലാ​വർക്കും പ്രത്യ​ക്ഷ​നാ​യി. ഏറ്റവു​മൊ​ടു​വിൽ അകാല​ജാ​ത​നെ​പ്പോ​ലെ​യുള്ള എനിക്കും അവൻ പ്രത്യ​ക്ഷ​നാ​യി.”—1 കൊരി. 15:3-8.

യേശു ഉയിർപ്പി​ക്ക​പ്പെ​ട്ടെന്ന് നമുക്ക് എങ്ങനെ അറിയാം?

11. യേശു​വി​ന്‍റെ പുനരു​ത്ഥാ​നം നടന്നത്‌ “തിരു​വെ​ഴു​ത്തു​ക​ളിൻപ്ര​കാ​രം” ആയിരി​ക്കു​ന്നത്‌ എങ്ങനെ?

11 ഒന്നാമത്തെ കാരണം: അവന്‍റെ പുനരുത്ഥാനം നടന്നത്‌ “തിരുവെഴുത്തുളിൻപ്രകാര”മാണ്‌. ഈ പുനരു​ത്ഥാ​ന​ത്തെ​ക്കു​റിച്ച് ദൈവ​വ​ച​നം മുൻകൂ​ട്ടി പ്രസ്‌താ​വി​ച്ചി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ദൈവം തന്‍റെ “വിശ്വ​സ്‌ത”രിൽ മുഖ്യ​നാ​യ​വ​നെ ശവക്കു​ഴി​യിൽ ഉപേക്ഷി​ക്കി​ല്ലെന്ന് ഒരു സങ്കീർത്ത​ന​ത്തിൽ ദാവീദ്‌ എഴുതി. (പ്രവൃത്തികൾ 13:35 വായിക്കുക.) എ.ഡി. 33-ലെ പെന്തെ​ക്കൊ​സ്‌ത്‌ ദിനത്തിൽ, അപ്പൊ​സ്‌ത​ല​നാ​യ പത്രോസ്‌ ഈ പ്രാവ​ച​നി​ക​വാ​ക്കു​കൾ യേശു​വിന്‌ ബാധക​മാ​ക്കി​ക്കൊണ്ട് ഇങ്ങനെ പറഞ്ഞു: “‘അവൻ പാതാ​ള​ത്തിൽ ഉപേക്ഷി​ക്ക​പ്പെ​ട്ടി​ല്ല; അവന്‍റെ ജഡം ജീർണി​ച്ച​തു​മി​ല്ല’ എന്ന് ക്രിസ്‌തു​വി​ന്‍റെ പുനരു​ത്ഥാ​നം മുൻകൂ​ട്ടി​ക്കണ്ട് (ദാവീദ്‌) പ്രസ്‌താ​വി​ച്ചു.”—പ്രവൃ. 2:23-27, 31.

12. ഉയിർപ്പി​ക്ക​പ്പെട്ട യേശു​വി​നെ ആരെല്ലാം കണ്ടു?

12 രണ്ടാമത്തെ കാരണം: അതിന്‌ അനേകം ദൃക്‌സാക്ഷിളുണ്ട്. പുനരു​ത്ഥാ​ന​ത്തി​നു ശേഷമുള്ള 40 ദിവസ​ക്കാ​ല​യ​ള​വിൽ, കല്ലറ സ്ഥിതി​ചെ​യ്‌തി​രു​ന്ന തോട്ട​ത്തി​ലും എമ്മാവു​സി​ലേ​ക്കു​ള്ള വഴിയി​ലും മറ്റു ചില ഇടങ്ങളി​ലും ആയി പല പ്രാവ​ശ്യം യേശു തന്‍റെ ശിഷ്യ​ന്മാർക്ക് പ്രത്യ​ക്ഷ​പ്പെ​ട്ടു. (ലൂക്കോ. 24:13-15) ആ സാഹച​ര്യ​ങ്ങ​ളിൽ, പത്രോസ്‌ ഉൾപ്പെടെ ചില വ്യക്തി​ക​ളോ​ടും കൂട്ടങ്ങ​ളോ​ടും അവൻ സംസാ​രി​ച്ചു. ഒരു അവസര​ത്തിൽ 500-ലധികം പേരുടെ ഒരു കൂട്ടത്തിന്‌ യേശു പ്രത്യ​ക്ഷ​പ്പെ​ടു​ക​യു​ണ്ടാ​യി! ഇത്രയ​ധി​കം ദൃക്‌സാ​ക്ഷി​കൾ ഉൾപ്പെ​ട്ടി​രി​ക്കു​ന്ന ഒരു സംഭവ​ത്തി​നു നേരെ എങ്ങനെ കണ്ണടയ്‌ക്കാ​നാ​കും?

13. യേശു ഉയിർപ്പി​ക്ക​പ്പെ​ട്ടെന്ന് ശിഷ്യ​ന്മാർക്ക് ഉറപ്പു​ണ്ടാ​യി​രു​ന്നു​വെന്ന് അവരുടെ തീക്ഷ്ണത തെളി​യി​ക്കു​ന്നത്‌ എങ്ങനെ?

13 മൂന്നാത്തെ കാരണം: യേശുവിന്‍റെ ശിഷ്യന്മാർ അവന്‍റെ പുനരുത്ഥാത്തെക്കുറിച്ച് തീക്ഷ്ണയോടെ പ്രസംഗിച്ചു. യേശു​വി​ന്‍റെ പുനരു​ത്ഥാ​ന​ത്തെ​ക്കു​റിച്ച് സതീക്ഷ്ണം സാക്ഷ്യം  നൽകി​യ​തു നിമിത്തം അവർക്ക് പീഡന​വും കഷ്ടപ്പാ​ടും മരണം​പോ​ലും നേരി​ടേ​ണ്ടി​വ​ന്നു. യേശു​വി​നെ വെറു​ക്കു​ക​യും അവനെ കൊല്ലാൻ പദ്ധതി​യൊ​രു​ക്കു​ക​യും ചെയ്‌ത മതനേ​താ​ക്ക​ന്മാ​രു​ടെ മുമ്പാ​കെ​യാണ്‌ പത്രോസ്‌ അവന്‍റെ പുനരു​ത്ഥാ​ന​ത്തെ​ക്കു​റിച്ച് പ്രസം​ഗി​ച്ചത്‌. യേശു പുനരു​ത്ഥാ​ന​പ്പെ​ട്ടു എന്നുള്ളത്‌ ഒരു കപടനാ​ട​ക​മാ​യി​രു​ന്നെ​ങ്കിൽ തന്‍റെ ജീവൻപോ​ലും പണയ​പ്പെ​ടു​ത്തി പത്രോസ്‌ അതിന്‌ മുതി​രു​മാ​യി​രു​ന്നോ? യേശു വാസ്‌ത​വ​മാ​യും ജീവി​ച്ചി​രി​ക്കു​ന്നു​ണ്ടെ​ന്നും ദൈവം നിർവ​ഹി​ക്കാൻ ഉദ്ദേശി​ക്കു​ന്ന വേലയെ അവൻ നയിച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും പത്രോ​സി​നും മറ്റു ശിഷ്യ​ന്മാർക്കും ബോധ്യ​മു​ണ്ടാ​യി​രു​ന്ന​തി​നാ​ലാണ്‌ അവർ അത്‌ ചെയ്‌തത്‌. മാത്രമല്ല, യേശു​വി​ന്‍റെ പുനരു​ത്ഥാ​നം, തങ്ങൾക്കും പുനരു​ത്ഥാ​നം ലഭിക്കു​മെന്ന് അവന്‍റെ ശിഷ്യ​ന്മാർക്ക് ഉറപ്പു​നൽകി. ഉദാഹ​ര​ണ​ത്തിന്‌, മരിച്ച​വർക്കു പുനരു​ത്ഥാ​നം ലഭിക്കു​മെന്ന പൂർണ​ബോ​ധ്യ​ത്തോ​ടെ​യാണ്‌ സ്‌തെ​ഫാ​നൊസ്‌ മരിച്ചത്‌.—പ്രവൃ. 7:55-60.

14. യേശു ജീവ​നോ​ടി​രി​ക്കു​ന്നെന്ന് നിങ്ങൾ വിശ്വ​സി​ക്കു​ന്നത്‌ എന്തു​കൊണ്ട്?

14 നാലാത്തെ കാരണം: യേശു ഇപ്പോൾ വാഴുന്ന രാജാവും ക്രിസ്‌തീയുടെ ശിരസ്സും ആണ്‌ എന്നുള്ളതിന്‌ നമുക്ക് തെളിവുണ്ട്. അതിന്‍റെ ഫലമാ​യാണ്‌ സത്യ​ക്രി​സ്‌ത്യാ​നി​ത്വം തഴച്ചു​വ​ള​രു​ന്നത്‌. യേശു മരിച്ച​വ​രിൽനിന്ന് ഉയിർപ്പി​ക്ക​പ്പെ​ട്ടി​ല്ലാ​യി​രു​ന്നെ​ങ്കിൽ ഇങ്ങനെ സംഭവി​ക്കു​മാ​യി​രു​ന്നോ? അവൻ ഉയിർപ്പി​ക്ക​പ്പെ​ട്ടി​ല്ലാ​യി​രു​ന്നെ​ങ്കിൽ ഇന്ന് നാം അവനെ​ക്കു​റിച്ച് ഒരുപക്ഷേ കേൾക്കു​ക​പോ​ലു​മി​ല്ലാ​യി​രു​ന്നു. എന്നാൽ യേശു ഇപ്പോൾ ജീവി​ച്ചി​രി​ക്കു​ന്നെ​ന്നും ആഗോള സുവാർത്താ​പ്ര​സം​ഗ​വേ​ല​യിൽ അവൻ നമ്മെ പരിശീ​ലി​പ്പി​ക്കു​ക​യും വഴിന​യി​ക്കു​ക​യും ചെയ്യു​ന്നു​വെ​ന്നും വിശ്വ​സി​ക്കാൻ നമുക്ക് ഈടുറ്റ കാരണ​ങ്ങ​ളുണ്ട്.

നമ്മുടെ ജീവി​ത​ത്തിൽ യേശു​വി​ന്‍റെ പുനരു​ത്ഥാ​ന​ത്തി​നു​ള്ള പ്രസക്തി

15. യേശു​വി​ന്‍റെ പുനരു​ത്ഥാ​നം നമുക്ക് പ്രസം​ഗി​ക്കാൻ ധൈര്യം നൽകു​ന്നത്‌ എന്തു​കൊണ്ട്?

15 യേശുവിന്‍റെ പുനരുത്ഥാനം നമുക്കു പ്രസംഗിക്കാനുള്ള ധൈര്യം നൽകുന്നു. കഴിഞ്ഞ 2,000 വർഷമാ​യി ദൈവ​ത്തി​ന്‍റെ ശത്രുക്കൾ സുവാർത്ത കുഴി​ച്ച​മൂ​ടാ​നാ​യി സകലതരം ആയുധ​ങ്ങ​ളും എടുത്ത്‌ പയറ്റി​യി​ട്ടുണ്ട്. വിശ്വാ​സ​ത്യാ​ഗം, പരിഹാ​സം, ജനക്കൂ​ട്ട​ത്തി​ന്‍റെ ആക്രമണം, നിരോ​ധ​ന​ങ്ങൾ, പീഡനങ്ങൾ, വധശി​ക്ഷ​കൾ എന്നിവ​യൊ​ക്കെ. എന്നാൽ അത്തരത്തിൽ നമുക്കു ‘വിരോ​ധ​മാ​യി ഉണ്ടാക്കിയ യാതൊ​രു ആയുധ​വും ഫലിച്ചി​ട്ടി​ല്ല;’ ഇവയ്‌ക്കൊ​ന്നും രാജ്യ​പ്ര​സം​ഗ-ശിഷ്യ​രാ​ക്കൽ വേല നിറു​ത്ത​ലാ​ക്കാ​നാ​യി​ട്ടില്ല. (യെശ. 54:17) സാത്താന്‍റെ അണിക​ളെ​യും അവന്‍റെ അടിമ​ക​ളെ​യും നാം ഭയപ്പെ​ടു​ന്നി​ല്ല. വാഗ്‌ദാ​നം ചെയ്‌ത​തു​പോ​ലെ​തന്നെ നമ്മെ പിന്തു​ണ​ച്ചു​കൊണ്ട് യേശു നമ്മോ​ടൊ​പ്പ​മുണ്ട്. (മത്താ. 28:20) അതെ, നാം അധൈ​ര്യ​പ്പെ​ടേണ്ട ഒരു ആവശ്യ​വു​മി​ല്ല. എത്രതന്നെ ശ്രമി​ച്ചാ​ലും ശത്രു​ക്കൾക്കു നമ്മെ നിശ്ശബ്ദ​രാ​ക്കാ​നാ​കി​ല്ല!

യേശുവിന്‍റെ പുനരു​ത്ഥാ​നം നമുക്ക് സുവാർത്ത പ്രസം​ഗി​ക്കാ​നു​ള്ള ധൈര്യം പകരുന്നു (15-‍ാ‍ം ഖണ്ഡിക കാണുക)

16, 17. (എ) പുനരു​ത്ഥാ​നം യേശു​വി​ന്‍റെ പഠിപ്പി​ക്ക​ലു​കൾക്ക് ഉറപ്പു​നൽകു​ന്നത്‌ എങ്ങനെ? (ബി) യോഹ​ന്നാൻ 11:25 പ്രകാരം എന്ത് അധികാ​ര​മാണ്‌ ദൈവം യേശു​വിന്‌ നൽകി​യി​രി​ക്കു​ന്നത്‌?

16 യേശുവിന്‍റെ പുനരുത്ഥാനം അവന്‍റെ പഠിപ്പിക്കലുകൾക്ക് ഉറപ്പുനൽകുന്നു. ക്രിസ്‌തു മരിച്ച​വ​രിൽനിന്ന് ഉയിർപ്പി​ക്ക​പ്പെ​ട്ടി​ല്ലാ​യി​രു​ന്നെ​ങ്കിൽ ക്രിസ്‌തീ​യ​വി​ശ്വാ​സ​വും പ്രസം​ഗ​വേ​ല​യും അർഥശൂ​ന്യ​മാ​കു​മാ​യി​രു​ന്നെന്ന് പൗലോസ്‌ എഴുതി. ഒരു ബൈബിൾപ​ണ്ഡി​തൻ ഇങ്ങനെ എഴുതി: “ക്രിസ്‌തു ഉയിർപ്പി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ങ്കിൽ, . . . ശുദ്ധത​ട്ടി​പ്പി​നി​ര​യാ​യി ജീവിതം തള്ളിനീ​ക്കു​ന്ന ഭോഷ​ന്മാ​രാ​ണു ക്രിസ്‌ത്യാ​നി​കൾ എന്നു വരും.” യേശു​വി​ന്‍റെ പുനരു​ത്ഥാ​നം നടന്നി​ട്ടി​ല്ല എങ്കിൽ, നല്ലവനും ജ്ഞാനി​യു​മാ​യ ഒരു മനുഷ്യൻ ശത്രു​ക്ക​ളാൽ അതിദാ​രു​ണ​മാ​യി കൊല്ല​പ്പെ​ട്ട​തി​ന്‍റെ ഒരു ദുഃഖകഥ മാത്ര​മാ​കും സുവി​ശേ​ഷ​വി​വ​ര​ണ​ങ്ങൾ. എന്നാൽ യേശു ജീവനി​ലേക്ക് ഉയിർപ്പി​ക്ക​പ്പെ​ട്ടു. ഭാവി​യെ​ക്കു​റി​ച്ചു പറഞ്ഞത്‌ ഉൾപ്പെടെ അവൻ പഠിപ്പിച്ച എല്ലാ കാര്യ​ങ്ങ​ളു​ടെ​യും സത്യത​യ്‌ക്ക് അത്‌ അടിവ​ര​യി​ട്ടു.—1 കൊരിന്ത്യർ 15:14, 15, 20 വായിക്കുക.

17 യേശു ഇങ്ങനെ പറഞ്ഞു: “ഞാൻതന്നെ പുനരു​ത്ഥാ​ന​വും ജീവനും ആകുന്നു. എന്നിൽ വിശ്വ​സി​ക്കു​ന്ന​വൻ മരിച്ചാ​ലും ജീവനി​ലേ​ക്കു വരും.” (യോഹ. 11:25) അമ്പരപ്പി​ക്കു​ന്ന ആ വാക്കുകൾ സത്യമാ​യി ഭവിക്കും, പരാജ​യ​മ​ട​യി​ല്ല. സ്വർഗീ​യ​പ്ര​ത്യാ​ശ​യു​ള്ള​വരെ ആത്മജീ​വ​നി​ലേക്ക് ഉയിർപ്പി​ക്കാ​നും ഭൂമി​യിൽ നിത്യം ജീവി​ക്കാ​നു​ള്ള പ്രത്യാ​ശ​യി​ലേക്ക് കോടി​ക്ക​ണ​ക്കിന്‌ ആളുകളെ ഉയിർപ്പി​ക്കാ​നും യഹോവ യേശു​വിന്‌ അധികാ​രം നൽകി​യി​രി​ക്കു​ന്നു. യേശു​വി​ന്‍റെ പാപപ​രി​ഹാ​ര​ബ​ലി​യു​ടെ​യും പുനരു​ത്ഥാ​ന​ത്തി​ന്‍റെ​യും ഫലമായി മരണം എന്നേക്കും ഇല്ലാതാ​കും. ഈ തിരി​ച്ച​റിവ്‌, ഏതു പരി​ശോ​ധ​ന​യു​ടെ മധ്യേ​യും സഹിച്ചു​നിൽക്കാ​നും മരണ​ത്തെ​പ്പോ​ലും ധൈര്യ​ത്തോ​ടെ നേരി​ടാ​നും നമ്മെ ശക്തി​പ്പെ​ടു​ത്തു​ന്നി​ല്ലേ?

18. യേശു​വി​ന്‍റെ പുനരു​ത്ഥാ​നം എന്ത് ഉറപ്പു​നൽകു​ന്നു?

18 ഭൂവാസികൾ യഹോയുടെ സ്‌നേത്തിധിഷ്‌ഠിമായ നിലവാങ്ങൾക്കു ചേർച്ചയിൽ ന്യായംവിധിക്കപ്പെടുമെന്ന് യേശുവിന്‍റെ പുനരുത്ഥാനം ഉറപ്പുനൽകുന്നു. പുരാതന ആതൻസി​ലു​ള്ള  ഒരു കൂട്ടം സ്‌ത്രീ​പു​രു​ഷ​ന്മാ​രെ സംബോ​ധന ചെയ്‌തു​കൊണ്ട് പൗലോസ്‌ പറഞ്ഞു: “താൻ നിയമിച്ച ഒരു പുരുഷൻ മുഖാ​ന്ത​രം ഭൂലോ​ക​ത്തെ മുഴു​വ​നും നീതി​യിൽ ന്യായം​വി​ധി​ക്കാൻ ഉദ്ദേശിച്ച് (ദൈവം) ഒരു ദിവസം നിശ്ചയി​ച്ചി​രി​ക്കു​ന്നു. അവനെ മരിച്ച​വ​രിൽനിന്ന് ഉയിർപ്പി​ച്ചി​രി​ക്കു​ക​വഴി അവൻ സകലർക്കും അതിന്‌ ഉറപ്പു​നൽകു​ക​യും ചെയ്‌തി​രി​ക്കു​ന്നു.” (പ്രവൃ. 17:31) അതെ, ദൈവം യേശു​വി​നെ ന്യായാ​ധി​പ​നാ​യി നിയമി​ച്ചി​രി​ക്കു​ന്നു. അവന്‍റെ ന്യായ​വി​ധി നീതി​യു​ള്ള​തും അതേസ​മ​യം സ്‌നേ​ഹ​പൂർവ​ക​വും ആയിരി​ക്കു​മെന്ന് നമുക്ക് ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയും.—യെശയ്യാവു 11:2-4 വായിക്കുക.

19. ക്രിസ്‌തു​വി​ന്‍റെ പുനരു​ത്ഥാ​ന​ത്തി​ലു​ള്ള നമ്മുടെ വിശ്വാ​സം നമ്മെ എങ്ങനെ സ്വാധീ​നി​ക്കു​ന്നു?

19 യേശുവിന്‍റെ പുനരുത്ഥാത്തിലുള്ള നമ്മുടെ വിശ്വാസം ദൈവേഷ്ടം ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുന്നു. യേശു​വി​ന്‍റെ ത്യാഗ​പൂർണ​മാ​യ മരണവും തുടർന്ന് പുനരു​ത്ഥാ​ന​വും നടന്നി​ല്ലാ​യി​രു​ന്നെ​ങ്കിൽ നാം പാപത്തി​ന്‍റെ​യും മരണത്തി​ന്‍റെ​യും അടിമ​ത്ത​ത്തിൽ എന്നേക്കും തുടരു​മാ​യി​രു​ന്നു. (റോമ. 5:12; 6:23) യേശു ഉയിർപ്പി​ക്ക​പ്പെ​ട്ടി​ല്ലാ​യി​രു​ന്നെ​ങ്കിൽ, “നമുക്കു തിന്നാം, കുടി​ക്കാം; നാളെ നാം മരിക്കു​മ​ല്ലോ” എന്ന ചിന്ത നമ്മെയും സ്വാധീ​നി​ച്ച​നെ. (1 കൊരി. 15:32) എന്നാൽ നാം ജീവി​ത​സു​ഖ​ങ്ങ​ളിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കു​ന്നി​ല്ല. പകരം, മരിച്ചാ​ലും ജീവനി​ലേ​ക്കു തിരികെ വരും എന്ന പ്രത്യാശ നമുക്ക് ഒരു യാഥാർഥ്യ​മാ​യ​തി​നാൽ എല്ലാക്കാ​ര്യ​ങ്ങ​ളി​ലും യഹോ​വ​യു​ടെ മാർഗ​നിർദേ​ശ​ങ്ങൾ അനുസ​രി​ക്കാൻ നാം ശുഷ്‌കാ​ന്തി​യു​ള്ള​വ​രാണ്‌.

20. യേശു​വി​ന്‍റെ പുനരു​ത്ഥാ​നം എങ്ങനെ​യാണ്‌ ദൈവ​ത്തി​ന്‍റെ മഹത്ത്വ​ത്തിന്‌ സാക്ഷ്യം വഹിക്കു​ന്നത്‌?

20 ‘തന്നെ ആത്മാർഥമായി അന്വേഷിക്കുന്നവർക്ക് പ്രതിലം നൽകുന്ന’ യഹോയുടെ മഹത്ത്വത്തിന്‌ ക്രിസ്‌തുവിന്‍റെ പുനരുത്ഥാനം നിശ്ശബ്ദസാക്ഷ്യം നൽകുന്നു. (എബ്രാ. 11:6) യേശു​വി​നെ അമർത്യ സ്വർഗീ​യ​ജീ​വ​നി​ലേക്ക് ഉയിർപ്പി​ക്കാൻ യഹോവ എത്രമാ​ത്രം ശക്തിയും ജ്ഞാനവും ആണ്‌ പ്രകട​മാ​ക്കി​യത്‌! കൂടാതെ, തന്‍റെ സകല വാഗ്‌ദാ​ന​ങ്ങ​ളും നിവർത്തി​ക്കാ​നു​ള്ള കഴിവ്‌ തനിക്കു​ണ്ടെന്ന് യഹോവ അങ്ങനെ തെളി​യി​ച്ചി​രി​ക്കു​ന്നു. അഖിലാ​ണ്ഡ​പ​ര​മാ​ധി​കാ​രം സംബന്ധി​ച്ചു​ള്ള വിവാ​ദ​വി​ഷ​യ​ത്തിന്‌ തീർപ്പു​ക​ല്‌പി​ക്കു​ന്ന​തിൽ സുപ്ര​ധാ​ന​പങ്ക് വഹിക്കുന്ന “സന്തതി”യെക്കു​റി​ച്ചു​ള്ള ദൈവ​ത്തി​ന്‍റെ വാഗ്‌ദാ​ന​വും ഇതിൽ ഉൾപ്പെ​ടു​ന്നു. ഈ വാഗ്‌ദാ​നം നിവൃ​ത്തി​യേ​റു​ന്ന​തിന്‌ യേശു മരിക്കു​ക​യും തുടർന്ന് ഉയിർപ്പി​ക്ക​പ്പെ​ടു​ക​യും ചെയ്യേ​ണ്ടി​യി​രു​ന്നു.—ഉല്‌പ. 3:15.

21. പുനരു​ത്ഥാ​ന​പ്ര​ത്യാ​ശ നിങ്ങൾക്ക് എന്ത് അർഥമാ​ക്കു​ന്നു?

21 പുനരു​ത്ഥാ​നം എന്ന ഉറച്ച പ്രത്യാശ നമുക്ക് നൽകി​യി​രി​ക്കു​ന്ന യഹോ​വ​യോട്‌ നിങ്ങൾ നന്ദിയു​ള്ള​വ​ര​ല്ലേ? തിരു​വെ​ഴു​ത്തു​കൾ ഈ ഉറപ്പ് നൽകുന്നു: “ഇതാ, ദൈവ​ത്തി​ന്‍റെ കൂടാരം മനുഷ്യ​രോ​ടു​കൂ​ടെ. അവൻ അവരോ​ടൊ​ത്തു വസിക്കും. അവർ അവന്‍റെ ജനമാ​യി​രി​ക്കും. ദൈവം​ത​ന്നെ അവരോ​ടു​കൂ​ടെ ഉണ്ടായി​രി​ക്കും. അവൻ അവരുടെ കണ്ണിൽനി​ന്നു കണ്ണുനീ​രെ​ല്ലാം തുടച്ചു​ക​ള​യും. മേലാൽ മരണം ഉണ്ടായി​രി​ക്കു​ക​യി​ല്ല. വിലാ​പ​മോ മുറവി​ളി​യോ വേദന​യോ ഇനി ഉണ്ടായി​രി​ക്കു​ക​യി​ല്ല. ഒന്നാമ​ത്തേ​തു കഴിഞ്ഞു​പോ​യി.” ഈ വിസ്‌മ​യ​ക​ര​മാ​യ വാഗ്‌ദാ​നം വിശ്വ​സ്‌ത അപ്പൊ​സ്‌ത​ല​നാ​യ യോഹ​ന്നാ​നി​ലൂ​ടെ​യാണ്‌ നൽകി​യത്‌. അവനോട്‌ ഇങ്ങനെ പറഞ്ഞു: “എഴുതുക, ഈ വചനം വിശ്വാ​സ​യോ​ഗ്യ​വും സത്യവും ആകുന്നു.” ഈ നിശ്ശ്വ​സ്‌ത​വെ​ളി​പാട്‌ യോഹ​ന്നാന്‌ ആരിൽനി​ന്നാണ്‌ ലഭിച്ചത്‌? ഉയിർപ്പിക്കപ്പെട്ട യേശു​ക്രി​സ്‌തു​വി​ലൂ​ടെ​ത്തന്നെ.—വെളി. 1:1; 21:3-5.