വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘ഇപ്പോ​ഴോ നിങ്ങൾ ദൈവ​ത്തി​ന്‍റെ ജനമാ​കു​ന്നു’

‘ഇപ്പോ​ഴോ നിങ്ങൾ ദൈവ​ത്തി​ന്‍റെ ജനമാ​കു​ന്നു’

“മുമ്പു നിങ്ങൾ ഒരു ജനമാ​യി​രു​ന്നി​ല്ല; ഇപ്പോ​ഴോ ദൈവ​ത്തി​ന്‍റെ ജനമാ​കു​ന്നു.” —1 പത്രോ. 2:10.

1, 2. എ.ഡി. 33-ലെ പെന്തെ​ക്കൊ​സ്‌ത്‌ ദിവസം എന്തു മാറ്റമാ​ണു​ണ്ടാ​യത്‌, ആരാണ്‌ യഹോ​വ​യു​ടെ പുതിയ ജനത്തിന്‍റെ അംഗങ്ങ​ളാ​യി​ത്തീർന്നത്‌? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

എ.ഡി. 33-ലെ പെന്തെ​ക്കൊ​സ്‌ത്‌ ദിവസം. ഭൂമി​യിൽ യഹോ​വ​യു​ടെ ജനത്തിന്‍റെ ചരി​ത്ര​ത്തി​ലെ ഒരു നാഴി​ക​ക്ക​ല്ലാ​യി​രു​ന്നു ആ ദിനം. കാര്യ​ങ്ങൾക്ക് അടിമു​ടി ഒരു മാറ്റം! അന്ന് യഹോവ തന്‍റെ ആത്മാവി​നാൽ പുതിയ ഒരു ജനതയെ ജനിപ്പി​ച്ചു. ആത്മീയ ഇസ്രാ​യേൽ അഥവാ “ദൈവ​ത്തി​ന്‍റെ ഇസ്രായേ”ൽ ആയിരു​ന്നു അത്‌. (ഗലാ. 6:16) അബ്രാ​ഹാ​മി​ന്‍റെ കാലം മുതൽ അന്നോളം പുരു​ഷ​പ്ര​ജ​ക​ളു​ടെ ജഡിക​പ​രി​ച്ഛേ​ദ​ന​യാ​യി​രു​ന്നു ദൈവ​ജ​ന​ത്തെ തിരി​ച്ച​റി​യി​ച്ചി​രു​ന്നത്‌. എന്നാൽ ഇപ്പോൾ ആദ്യമാ​യി അതിനു മാറ്റം വന്നിരി​ക്കു​ന്നു. ആ പുതിയ ജനതയി​ലെ ഓരോ അംഗ​ത്തെ​യും കുറിച്ച് “അവന്‍റെ പരി​ച്ഛേ​ദന . . . ആത്മാവി​നാ​ലു​ള്ള ഹൃദയ​പ​രി​ച്ഛേ​ദ​ന​യ​ത്രേ” എന്ന് പൗലോസ്‌ എഴുതി.—റോമ. 2:29.

2 അപ്പൊ​സ്‌ത​ല​ന്മാ​രും ക്രിസ്‌തു​വി​ന്‍റെ നൂറി​ലേ​റെ മറ്റു ശിഷ്യ​ന്മാ​രും അന്ന് യെരു​ശ​ലേ​മി​ലെ മാളി​ക​മു​റി​യിൽ കൂടി​വ​ന്നി​രു​ന്നു. അവർ ദൈവ​ത്തി​ന്‍റെ ഈ പുതിയ ജനതയു​ടെ ആദ്യത്തെ അംഗങ്ങ​ളാ​യി​ത്തീർന്നു. (പ്രവൃ. 1:12-15) അവർ പരിശു​ദ്ധാ​ത്മാ​വി​നാൽ അഭിഷി​ക്ത​രാ​കു​ക​യും ദൈവ​ത്തി​ന്‍റെ ആത്മജനനം പ്രാപിച്ച പുത്ര​ന്മാ​രാ​യി​ത്തീ​രു​ക​യും ചെയ്‌തു. (റോമ. 8:15, 16; 2 കൊരി. 1:21) ഈ സംഭവം പുതിയ ഉടമ്പടി നിലവിൽ വന്നു എന്നതിന്‌ തെളിവു നൽകി. ക്രിസ്‌തു എന്ന മധ്യസ്ഥൻ മുഖാ​ന്ത​രം അവന്‍റെ ജീവര​ക്ത​ത്താൽ ഉറപ്പി​ക്ക​പ്പെ​ട്ട​താ​യി​രു​ന്നു ആ ഉടമ്പടി. (ലൂക്കോ. 22:20; എബ്രായർ 9:15 വായിക്കുക.) അങ്ങനെ ഈ ശിഷ്യ​ന്മാർ  പുതിയ ഒരു രാഷ്‌ട്ര​ത്തി​ന്‍റെ, യഹോ​വ​യു​ടെ പുതിയ ജനതയു​ടെ, അംഗങ്ങ​ളാ​യി​ത്തീർന്നു. യഹൂദ​ന്മാ​രു​ടെ വാരോ​ത്സ​വം അഥവാ പെന്തെ​ക്കൊ​സ്‌ത്‌ ആചരി​ക്കാ​നാ​യി റോമാ​സാ​മ്രാ​ജ്യ​ത്തി​ന്‍റെ വിവി​ധ​ഭാ​ഗ​ങ്ങ​ളിൽനിന്ന് അന്ന് അനേകർ യെരു​ശ​ലേ​മിൽ വന്നു​ചേർന്നി​രു​ന്നു. അവരിൽ യഹൂദ​ന്മാ​രും യഹൂദ മതപരി​വർത്തി​ത​രും ഉണ്ടായി​രു​ന്നു. അവരോ​ടെ​ല്ലാം വ്യത്യ​സ്‌ത​ഭാ​ഷ​ക​ളിൽ സുവി​ശേ​ഷി​ക്കാൻ പരിശു​ദ്ധാ​ത്മാവ്‌ ആത്മാഭി​ഷി​ക്ത ക്രിസ്‌ത്യാ​നി​ക​ളെ പ്രാപ്‌ത​രാ​ക്കി. അവർ പ്രസം​ഗി​ച്ച “ദൈവ​ത്തി​ന്‍റെ മഹാകാ​ര്യ​ങ്ങൾ” ഓരോ​രു​ത്തർക്കും സ്വന്തഭാ​ഷ​യിൽ കേൾക്കാ​നും മനസ്സി​ലാ​ക്കാ​നും സാധിച്ചു.—പ്രവൃ. 2:1-11.

ദൈവ​ത്തി​ന്‍റെ പുതിയ ജനം

3-5. (എ) പെന്തെ​ക്കൊ​സ്‌ത്‌ ദിവസം പത്രോസ്‌ എന്താണ്‌ യഹൂദ​ന്മാ​രോട്‌ പറഞ്ഞത്‌? (ബി) പുതിയ ജനതയു​ടെ ആദ്യകാല വളർച്ച എങ്ങനെ​യാ​യി​രു​ന്നു?

3 യഹൂദ​ന്മാർക്കും യഹൂദ​മ​തം സ്വീക​രി​ച്ച​വർക്കും ക്രിസ്‌തീ​യ​സ​ഭ​യാ​കുന്ന പുതിയ ജനതയു​ടെ അംഗങ്ങ​ളാ​യി​ത്തീ​രു​ന്ന​തിന്‌ വാതിൽ തുറക്കാൻ യഹോവ പത്രോ​സി​നെ ഉപയോ​ഗി​ച്ചു. യേശു​വി​നെ “കർത്താ​വും ക്രിസ്‌തു​വും​” ആയി അംഗീ​ക​രി​ക്കാൻ പെന്തെ​ക്കൊ​സ്‌ത്‌ ദിവസം പത്രോസ്‌ യഹൂദ​ന്മാ​രോട്‌ ധൈര്യ​സ​മേ​തം ആവശ്യ​പ്പെ​ട്ടു. കാരണം അവർ “സ്‌തം​ഭ​ത്തിൽ തറച്ചു​കൊ​ന്ന . . . യേശു​വി​നെ ദൈവം കർത്താ​വും ക്രിസ്‌തു​വും ആക്കി​വെ​ച്ചു.” തങ്ങൾ എന്തു ചെയ്യണ​മെന്ന് ആ ജനം പത്രോ​സി​നോട്‌ ചോദി​ച്ച​പ്പോൾ അവൻ ഇങ്ങനെ ഉത്തരം നൽകി: “നിങ്ങളു​ടെ പാപങ്ങൾ ക്ഷമിച്ചു​കി​ട്ടേ​ണ്ട​തിന്‌ മാനസാ​ന്ത​ര​പ്പെ​ട്ടു നിങ്ങൾ ഓരോ​രു​ത്ത​രും യേശു​ക്രി​സ്‌തു​വി​ന്‍റെ നാമത്തിൽ സ്‌നാ​ന​മേൽക്കു​വിൻ; അപ്പോൾ പരിശു​ദ്ധാ​ത്മാവ്‌ എന്ന ദാനം നിങ്ങൾക്കു ലഭിക്കും.” (പ്രവൃ. 2:22, 23, 36-38) ആ ദിവസം 3000-ത്തോളം പേർ ആത്മീയ ഇസ്രാ​യേ​ലെന്ന പുതിയ ജനതയു​ടെ അംഗങ്ങ​ളാ​യി​ത്തീർന്നു. (പ്രവൃ. 2:41) അപ്പൊ​സ്‌ത​ല​ന്മാ​രു​ടെ തീക്ഷ്ണ​മാ​യ പ്രവർത്ത​നം തുടർന്ന​ങ്ങോട്ട് കൂടുതൽ ഫലം ഉത്‌പാ​ദി​പ്പി​ച്ചു. (പ്രവൃ. 6:7) ആ പുതിയ ജനത എണ്ണത്തിൽ പെരു​കു​ക​യാ​യി​രു​ന്നു.

4 പിന്നീട്‌ പ്രസം​ഗ​പ്ര​വർത്ത​നം ശമര്യ​യി​ലേ​ക്കും വ്യാപി​ച്ചു. അതും വിജയ​ക​ര​മാ​യി​രു​ന്നു. അവിടെ സുവി​ശേ​ഷ​ക​നാ​യ ഫിലി​പ്പോസ്‌ അനേകരെ സ്‌നാ​ന​പ്പെ​ടു​ത്തി. എങ്കിലും അവർക്ക് അപ്പോൾത്ത​ന്നെ പരിശു​ദ്ധാ​ത്മാവ്‌ ലഭിച്ചില്ല. യെരു​ശ​ലേ​മി​ലെ ഭരണസം​ഘം അപ്പൊ​സ്‌ത​ല​ന്മാ​രാ​യ പത്രോ​സി​നെ​യും യോഹ​ന്നാ​നെ​യും ശമര്യ​യി​ലെ ആ പുതു​ശി​ഷ്യ​രു​ടെ അടുക്ക​ലേക്ക് അയച്ചു. “അവർ അവരു​ടെ​മേൽ കൈ​വെ​ച്ചു; അവർക്കു പരിശു​ദ്ധാ​ത്മാവ്‌ ലഭിച്ചു.” (പ്രവൃ. 8:5, 6, 14-17) അങ്ങനെ, ഈ ശമര്യ​ക്കാ​രും ആത്മീയ ഇസ്രാ​യേ​ലി​ലെ ആത്മാഭി​ഷി​ക്ത അംഗങ്ങ​ളാ​യി​ത്തീർന്നു.

പത്രോസ്‌ കൊർന്നേ​ല്യൊ​സി​നോ​ടും അവന്‍റെ വീട്ടു​കാ​രോ​ടും പ്രസം​ഗി​ച്ചു (5-‍ാ‍ം ഖണ്ഡിക കാണുക)

5 പുതിയ ജനതയായ ആത്മീയ ഇസ്രാ​യേ​ലി​ന്‍റെ ഭാഗമാ​കു​ന്ന​തിന്‌ മറ്റൊരു കൂട്ടത്തിന്‌ അവസരം നൽകാൻ എ.ഡി. 36-ൽ യഹോവ പത്രോ​സി​നെ വീണ്ടും ഉപയോ​ഗി​ച്ചു. റോമൻ ശതാധി​പ​നാ​യ കൊർന്നേ​ല്യൊ​സി​നോ​ടും അവന്‍റെ ബന്ധുക്ക​ളോ​ടും സുഹൃ​ത്തു​ക്ക​ളോ​ടും പ്രസം​ഗി​ച്ച​പ്പോ​ഴാ​യി​രു​ന്നു ഇതു സംഭവി​ച്ചത്‌. (പ്രവൃ. 10:22, 24, 34, 35) ബൈബിൾരേഖ ഇങ്ങനെ പ്രസ്‌താ​വി​ക്കു​ന്നു: “പത്രോസ്‌ . . . സംസാ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോൾത്തന്നെ വചനം കേട്ടു​കൊ​ണ്ടി​രു​ന്ന (യഹൂദ​ന്മാ​ര​ല്ലാ​ഞ്ഞ) എല്ലാവ​രു​ടെ​യും​മേൽ പരിശു​ദ്ധാ​ത്മാവ്‌ വന്നു. . . . പത്രോ​സി​നോ​ടു​കൂ​ടെ വന്ന പരി​ച്ഛേ​ദ​ന​യേ​റ്റ​വ​രാ​യ വിശ്വ​സ്‌ത സഹോ​ദ​ര​ന്മാർ ഇതു കണ്ടപ്പോൾ പരിശു​ദ്ധാ​ത്മാവ്‌ എന്ന ദാനം വിജാ​തീ​യ​രു​ടെ​മേ​ലും പകര​പ്പെ​ട്ടു​വെ​ന്ന​റിഞ്ഞ് വിസ്‌മ​യി​ച്ചു.” (പ്രവൃ. 10:44-46) അങ്ങനെ, പരി​ച്ഛേ​ദ​ന​യേൽക്കാ​ത്ത വിജാ​തീ​യ​രാ​യ വിശ്വാ​സി​കൾക്കും ആത്മീയ ഇസ്രാ​യേ​ലാ​കു​ന്ന പുതിയ ജനതയിൽ അംഗങ്ങ​ളാ​കാ​നു​ള്ള അവസരം കൈവന്നു.

‘അവന്‍റെ നാമത്തി​നാ​യി ഒരു ജനം’

6, 7. പുതിയ ജനതയി​ലെ അംഗങ്ങൾ ‘(യഹോ​വ​യു​ടെ) നാമത്തി​നാ​യു​ള്ള ഒരു ജനം’ എന്ന നിലയിൽ ഏതു വിധങ്ങ​ളി​ലാ​യി​രു​ന്നു പ്രവർത്തി​ക്കേ​ണ്ടി​യി​രു​ന്നത്‌, അവർ അത്‌ ഏത്‌ അളവോ​ളം ചെയ്‌തു?

6 എ.ഡി. 49-ൽ നടന്ന ഭരണസം​ഘ​ത്തി​ന്‍റെ ഒരു  യോഗ​ത്തിൽ ശിഷ്യ​നാ​യ യാക്കോബ്‌ ഇങ്ങനെ പ്രസ്‌താ​വി​ച്ചു: “ദൈവം തന്‍റെ നാമത്തി​നാ​യി വിജാ​തീ​യ​രിൽനിന്ന് ഒരു ജനത്തെ എടുക്കാ​നാ​യി അവരി​ലേക്ക് ആദ്യമാ​യി ശ്രദ്ധതി​രി​ച്ച​തി​നെ​ക്കു​റിച്ച് ശിമ്യോൻ (പത്രോസ്‌) നന്നായി വിവരി​ച്ചു​വ​ല്ലോ.” (പ്രവൃ. 15:14) യഹോ​വ​യു​ടെ നാമം വഹിക്കുന്ന ഈ പുതിയ ജനത്തിൽ യഹൂദ​രും യഹൂദ​ര​ല്ലാ​ത്ത വിശ്വാ​സി​ക​ളും ഉൾപ്പെ​ട്ടി​രു​ന്നു. (റോമ. 11:25, 26എ) പിന്നീട്‌ പത്രോസ്‌ ഇങ്ങനെ എഴുതി: “മുമ്പു നിങ്ങൾ ഒരു ജനമാ​യി​രു​ന്നി​ല്ല; ഇപ്പോ​ഴോ ദൈവ​ത്തി​ന്‍റെ ജനമാ​കു​ന്നു.” അവരുടെ ദൗത്യം വ്യക്തമാ​ക്കി​ക്കൊണ്ട് പത്രോസ്‌ ഇങ്ങനെ പ്രസ്‌താ​വി​ച്ചു: ‘നിങ്ങളോ അന്ധകാ​ര​ത്തിൽനിന്ന് തന്‍റെ അത്ഭുത​പ്ര​കാ​ശ​ത്തി​ലേക്ക് നിങ്ങളെ വിളി​ച്ച​വ​ന്‍റെ സദ്‌ഗു​ണ​ങ്ങ​ളെ ഘോഷി​ക്കേ​ണ്ട​തിന്‌, “തിര​ഞ്ഞെ​ടു​ക്ക​പ്പെട്ട ഒരു വർഗവും രാജകീയ പുരോ​ഹി​ത​ഗ​ണ​വും വിശു​ദ്ധ​ജ​ന​ത​യും ദൈവ​ത്തി​ന്‍റെ സ്വന്തജ​ന​വും​” ആകുന്നു.’ (1 പത്രോ. 2:9, 10) തങ്ങൾ പ്രതി​നി​ധീ​ക​രി​ച്ച ദൈവത്തെ അവർ പരസ്യ​മാ​യി സ്‌തു​തി​ക്കു​ക​യും അവന്‍റെ നാമത്തെ മഹത്വ​പ്പെ​ടു​ത്തു​ക​യും ചെയ്യേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. അവർ അഖിലാ​ണ്ഡ​പ​ര​മാ​ധി​കാ​രി​യായ യഹോ​വ​യു​ടെ ധീരരായ സാക്ഷികൾ ആയിരി​ക്കേ​ണ്ടി​യി​രു​ന്നു.

7 ജഡിക ഇസ്രാ​യേ​ലി​നെ​പ്പോ​ലെ​തന്നെ ആത്മീയ ഇസ്രാ​യേ​ലി​നെ​യും യഹോവ വിളി​ച്ചി​രി​ക്കു​ന്നത്‌ ‘ഞാൻ എന്‍റെ സ്‌തു​തി​യെ വിവരി​ക്കാ​നാ​യി എനിക്കു വേണ്ടി നിർമ്മി​ച്ചി​രി​ക്കു​ന്ന ജനം’ എന്നാണ്‌. (യെശ. 43:21) അക്കാലത്ത്‌ ആരാധി​ക്ക​പ്പെ​ട്ടി​രു​ന്ന വ്യാജ​ദൈ​വ​ങ്ങ​ളെ​യെ​ല്ലാം തുറന്നു​കാ​ണി​ച്ചു​കൊണ്ട് ആദിമ​ക്രി​സ്‌ത്യാ​നി​കൾ യഹോ​വ​യാണ്‌ ഏകസത്യ​ദൈ​വം എന്ന് സധൈ​ര്യം പ്രഖ്യാ​പി​ച്ചു. (1 തെസ്സ. 1:9) അവർ “യെരു​ശ​ലേ​മി​ലും യെഹൂ​ദ്യ​യിൽ എല്ലായി​ട​ത്തും ശമര്യ​യി​ലും ഭൂമി​യു​ടെ അറ്റംവ​രെ​യും​” യഹോ​വ​യ്‌ക്കും യേശു​വി​നും സാക്ഷ്യം നൽകി.—പ്രവൃ. 1:8; കൊലോ. 1:23.

8. ഒന്നാം നൂറ്റാ​ണ്ടി​ലെ ദൈവ​ജ​ന​ത്തിന്‌ അപ്പൊ​സ്‌ത​ല​നാ​യ പൗലോസ്‌ എന്തു മുന്നറി​യിപ്പ് നൽകി?

8 ഒന്നാം നൂറ്റാ​ണ്ടിൽ, ‘(യഹോ​വ​യു​ടെ) നാമത്തി​നാ​യു​ള്ള ജനത്തിലെ’ നിർഭ​യ​നാ​യ ഒരു അംഗമാ​യി​രു​ന്നു അപ്പൊ​സ്‌ത​ല​നാ​യ പൗലോസ്‌. പുറജാ​തീ​യ തത്ത്വചി​ന്ത​ക​രു​ടെ മുമ്പാകെ അവൻ യഹോ​വ​യു​ടെ പരമാ​ധി​കാ​ര​ത്തെ ധൈര്യ​ത്തോ​ടെ ഉയർത്തി​പ്പി​ടി​ച്ചു. “ലോക​വും അതിലു​ള്ള​തൊ​ക്കെ​യും ഉണ്ടാക്കിയ ദൈവം സ്വർഗ​ത്തി​നും ഭൂമി​ക്കും നാഥനാ”ണ്‌ എന്ന് അവൻ പറഞ്ഞു. (പ്രവൃ. 17:18, 23-25) തന്‍റെ മൂന്നാ​മ​ത്തെ മിഷന​റി​യാ​ത്ര​യു​ടെ അവസാ​ന​ത്തോട്‌ അടുത്ത്‌ ദൈവ​ത്തി​ന്‍റെ നാമത്തി​നാ​യു​ള്ള ജനത്തിലെ അംഗങ്ങൾക്ക് അവൻ ഇങ്ങനെ മുന്നറി​യി​പ്പു നൽകി: “എന്‍റെ വേർപാ​ടി​നു​ശേ​ഷം, ആട്ടിൻകൂ​ട്ട​ത്തോട്‌ ആർദ്രത കാണി​ക്കാ​ത്ത കൊടിയ ചെന്നാ​യ്‌ക്കൾ നിങ്ങളു​ടെ ഇടയി​ലേ​ക്കു കടക്കു​മെന്ന് ഞാൻ അറിയു​ന്നു. ശിഷ്യ​ന്മാ​രെ തങ്ങളുടെ പിന്നാലെ വശീക​രി​ച്ചു​കൊ​ണ്ടു​പോ​കാ​നാ​യി ഉപദേ​ശ​ങ്ങ​ളെ വളച്ചൊ​ടി​ക്കു​ന്ന പുരു​ഷ​ന്മാർ നിങ്ങളു​ടെ ഇടയിൽനി​ന്നു​ത​ന്നെ എഴു​ന്നേൽക്കും.” (പ്രവൃ. 20:29, 30) മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്ന ഈ വിശ്വാ​സ​ത്യാ​ഗം ഒന്നാം നൂറ്റാ​ണ്ടി​ന്‍റെ അവസാ​ന​ത്തോ​ടെ വളർന്നു​തു​ട​ങ്ങി​യി​രു​ന്നു.—1 യോഹ. 2:18, 19.

9. അപ്പൊ​സ്‌ത​ല​ന്മാ​രു​ടെ മരണ​ശേ​ഷം ‘(യഹോ​വ​യു​ടെ) നാമത്തി​നാ​യു​ള്ള ജനത്തിന്‌’ എന്ത് സംഭവി​ച്ചു?

9 അപ്പൊ​സ്‌ത​ല​ന്മാ​രു​ടെ മരണത്തി​നു ശേഷം വിശ്വാ​സ​ത്യാ​ഗം പടർന്നു പന്തലി​ക്കു​ക​യും ക്രൈ​സ്‌ത​വ​ലോ​ക സഭകൾ അതിൽ രൂപം​കൊ​ള്ളു​ക​യും ചെയ്‌തു. ‘(യഹോ​വ​യു​ടെ) നാമത്തി​നാ​യു​ള്ള ഒരു ജനം’ എന്നു തെളി​യി​ക്കു​ന്ന​തി​നു​പ​കരം വിശ്വാ​സ​ത്യാ​ഗി​ക​ളായ ക്രിസ്‌ത്യാ​നി​കൾ അവരുടെ നിരവധി ബൈബിൾ ഭാഷാ​ന്ത​ര​ങ്ങ​ളിൽനിന്ന് ദൈവ​നാ​മം നീക്കി​ക്ക​ള​യു​ക​പോ​ലും ചെയ്‌തു. അവർ പല പുറജാ​തീ​യ ആചാരാ​നു​ഷ്‌ഠാ​ന​ങ്ങൾ സ്വീക​രി​ക്കു​ക​യും, തിരു​വെ​ഴു​ത്തു​വി​രു​ദ്ധ​മായ പഠിപ്പി​ക്ക​ലു​ക​ളാ​ലും ‘വിശു​ദ്ധ​യു​ദ്ധ​ങ്ങ​ളാ​ലും​’ അധാർമി​ക​മാ​യ നടത്തയാ​ലും ദൈവത്തെ അപമാ​നി​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു. അങ്ങനെ നൂറ്റാ​ണ്ടു​ക​ളോ​ളം യഹോ​വ​യ്‌ക്ക് ഭൂമി​യിൽ സ്വന്തം ‘നാമത്തി​നാ​യു​ള്ള’ ഒരു സംഘടി​ത​ജ​നം ഉണ്ടായി​രു​ന്നി​ല്ല, അങ്ങിങ്ങാ​യി ഏതാനും വിശ്വ​സ്‌ത ആരാധകർ മാത്രമേ ഉണ്ടായി​രു​ന്നു​ള്ളൂ.

ദൈവ​ജ​ന​ത്തി​ന്‍റെ പുനർജ​ന​നം

10, 11. (എ) ഗോത​മ്പി​ന്‍റെ​യും കളകളു​ടെ​യും ഉപമയിൽ യേശു എന്ത് മുൻകൂ​ട്ടി​പ്പ​റ​ഞ്ഞു? (ബി) യേശു​വി​ന്‍റെ ഉപമ 1914-നു ശേഷം എങ്ങനെ നിവൃ​ത്തി​യേ​റി, അതിന്‍റെ ഫലമെ​ന്താ​യി​രു​ന്നു?

10 വിശ്വാ​സ​ത്യാ​ഗ​ത്തി​ന്‍റെ ഫലമായി ഉളവാ​കു​ന്ന ആത്മീയ അർഥത്തി​ലു​ള്ള ഒരു രാത്രി​യെ​ക്കു​റിച്ച് ഗോത​മ്പി​ന്‍റെ​യും കളകളു​ടെ​യും ഉപമയിൽ യേശു മുൻകൂ​ട്ടി​പ്പ​റ​ഞ്ഞു. മനുഷ്യ​പു​ത്രൻ വിതച്ച ഗോത​മ്പി​നി​ട​യിൽ, ‘ആളുകൾ ഉറക്കമാ​കു​മ്പോൾ’ പിശാച്‌ കളകൾ വിതയ്‌ക്കു​മെന്ന് അവൻ പറഞ്ഞു. “യുഗസ​മാ​പ്‌തി”യോളം അവ രണ്ടും ഒരുമി​ച്ചു വളരു​മാ​യി​രു​ന്നു. ‘നല്ല വിത്ത്‌ രാജ്യ​ത്തി​ന്‍റെ  പുത്ര​ന്മാ​രും കളകൾ ദുഷ്ടനാ​യ​വ​ന്‍റെ പുത്ര​ന്മാ​രും​’ ആണെന്ന് യേശു വിശദീ​ക​രി​ച്ചു. അന്ത്യകാ​ലത്ത്‌ മനുഷ്യ​പു​ത്രൻ പ്രതീ​കാ​ത്മക ഗോത​മ്പിൽനി​ന്നും കളകളെ വേർതി​രി​ക്കാൻ ‘കൊയ്‌ത്തു​കാ​രാ​യ’ ദൂതന്മാ​രെ അയയ്‌ക്കും. അവർ രാജ്യ​ത്തി​ന്‍റെ പുത്ര​ന്മാ​രെ ശേഖരി​ക്കും. (മത്താ. 13:24-30, 36-43) ഇതെല്ലാം എങ്ങനെ നിവൃ​ത്തി​യേ​റി? ഭൂമി​യിൽ യഹോ​വ​യ്‌ക്കാ​യി ഒരു ജനമു​ണ്ടാ​യി​രി​ക്കു​ന്ന​തു​മാ​യി ഇത്‌ എങ്ങനെ ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു?

11 “യുഗസ​മാ​പ്‌തി” 1914-ൽ ആരംഭി​ച്ചു. ആ സമയത്ത്‌ ഭൂമി​യിൽ അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കൾ ഏതാനും ആയിരങ്ങൾ മാത്രമേ ഉണ്ടായി​രു​ന്നു​ള്ളൂ. ആ വർഷം പൊട്ടി​പ്പു​റ​പ്പെട്ട യുദ്ധത്തി​ന്‍റെ സമയത്തും ഈ “രാജ്യ​ത്തി​ന്‍റെ പുത്ര​ന്മാർ” മഹതി​യാം ബാബി​ലോ​ണി​ന്‍റെ ആത്മീയ അടിമ​ത്ത​ത്തിൽ തുടർന്നു. 1919-ൽ യഹോവ അവരെ വിടു​വി​ച്ചു. അങ്ങനെ വ്യാജ​ക്രി​സ്‌ത്യാ​നി​ക​ളായ ‘കളകളും’ സത്യ​ക്രി​സ്‌ത്യാ​നി​ക​ളും തമ്മിലുള്ള വ്യത്യാ​സം വ്യക്തമാ​യി. “രാജ്യ​ത്തി​ന്‍റെ പുത്രന്മാ”രെ ഒരു സംഘടി​ത​ജ​ന​മാ​യി അവൻ കൂട്ടി​ച്ചേർത്തു. ഇത്‌ യെശയ്യാ​വി​ന്‍റെ പിൻവ​രു​ന്ന പ്രവച​ന​ത്തി​ന്‍റെ നിവൃ​ത്തി​യാ​യി​രു​ന്നു: “ഒരു ദേശം ഒരു ദിവസം​കൊ​ണ്ടു പിറക്കു​മോ? ഒരു ജാതി ഒന്നായി​ട്ടു തന്നേ ജനിക്കു​മോ? സീയോ​നോ നോവു​കി​ട്ടി​യ ഉടൻ തന്നേ മക്കളെ പ്രസവി​ച്ചി​രി​ക്കു​ന്നു.” (യെശ. 66:8) യഹോ​വ​യു​ടെ സംഘട​ന​യു​ടെ, ദൈവ​ദൂ​ത​ന്മാ​ര​ട​ങ്ങി​യ സ്വർഗീ​യ​ഭാ​ഗ​മാ​യ സീയോൻ ഭൂമി​യിൽ ആത്മാഭി​ഷി​ക്ത പുത്ര​ന്മാ​രെ ഒരു ജനതയാ​യി സംഘടി​പ്പി​ച്ച​തി​നെ​യാണ്‌ ‘സീയോൻ മക്കളെ പ്രസവി​ച്ചു’ എന്ന് പറഞ്ഞി​രി​ക്കു​ന്നത്‌.

12. ‘(യഹോ​വ​യു​ടെ) നാമത്തി​നാ​യു​ള്ള ജനമാണ്‌’ തങ്ങളെന്ന് ഇന്ന് അഭിഷി​ക്തർ തെളി​യി​ച്ചി​രി​ക്കു​ന്നത്‌ എങ്ങനെ?

12 ആദിമ​ക്രി​സ്‌ത്യാ​നി​ക​ളെ​പ്പോ​ലെ “രാജ്യ​ത്തി​ന്‍റെ (അഭിഷിക്ത)പുത്ര​ന്മാർ” യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യ ഒരു ജനമായി വർത്തി​ക്ക​ണ​മാ​യി​രു​ന്നു. (യെശയ്യാവു 43:1, 10, 11 വായിക്കുക.) അങ്ങനെ, ‘രാജ്യ​ത്തി​ന്‍റെ സുവി​ശേ​ഷം സകല ജനതകൾക്കും സാക്ഷ്യ​ത്തി​നാ​യി’ പ്രസം​ഗി​ക്കു​ന്ന​തി​നാ​ലും ക്രിസ്‌തീ​യ​ന​ട​ത്ത​യാ​ലും അവർ മറ്റുള്ള​വ​രിൽനിന്ന് വ്യത്യ​സ്‌ത​രാ​യി നില​കൊ​ള്ളു​മാ​യി​രു​ന്നു. (മത്താ. 24:14; ഫിലി. 2:15) ഈ വിധത്തിൽ അനേകരെ, ദശലക്ഷ​ങ്ങ​ളെ​ത്ത​ന്നെ, അവർ യഹോ​വ​യു​ടെ മുമ്പാകെ നീതി​യു​ള്ള ഒരു നിലയി​ലേക്ക് കൊണ്ടു​വ​ന്നി​രി​ക്കു​ന്നു.—ദാനീയേൽ 12:3 വായിക്കുക.

“ഞങ്ങൾ നിങ്ങ​ളോ​ടു​കൂ​ടെ പോരു​ന്നു”

13, 14. യഹോ​വ​യ്‌ക്കു പ്രസാ​ദ​ക​ര​മാ​യ വിധത്തിൽ അവനെ ആരാധി​ക്കാ​നും സേവി​ക്കാ​നും ആത്മീയ ഇസ്രാ​യേ​ല്യ​ര​ല്ലാ​ത്ത​വർ എന്തു ചെയ്യണം, ബൈബിൾപ്ര​വ​ച​ന​ത്തിൽ ഇത്‌ എങ്ങനെ​യാണ്‌ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രി​ക്കു​ന്നത്‌?

13 പുരാതന ഇസ്രാ​യേ​ലി​ലു​ണ്ടാ​യി​രുന്ന പരദേ​ശി​ക​ളു​ടെ ആരാധന യഹോവ സ്വീക​രി​ക്കു​മാ​യി​രു​ന്നെ​ന്നും  എന്നാൽ അവർ അതിന്‌ യഹോ​വ​യു​ടെ ഉടമ്പടി​ജ​ന​വു​മാ​യി അടുത്തു സഹവസി​ക്കേ​ണ്ടി​യി​രു​ന്നെ​ന്നും മുൻലേ​ഖ​ന​ത്തിൽ നാം കണ്ടു. (1 രാജാ. 8:41-43) സമാന​മാ​യി ഇന്ന്, ആത്മീയ ഇസ്രാ​യേ​ല്യ​ര​ല്ലാ​ത്ത​വർ യഹോ​വ​യു​ടെ ജനത്തോ​ടൊ​പ്പം, അതായത്‌ “രാജ്യ​ത്തി​ന്‍റെ പുത്രന്മാ”രായ യഹോ​വ​യു​ടെ അഭിഷിക്ത സാക്ഷി​ക​ളോ​ടൊ​പ്പം സഹവസി​ക്ക​ണം.

14 ഈ അന്ത്യനാ​ളു​ക​ളിൽ യഹോ​വ​യു​ടെ ജനത്തോ​ടൊ​പ്പം അവനെ ആരാധി​ക്കാൻ അനേകം ജനങ്ങൾ കൂടി​വ​രു​മെന്ന് പുരാതന കാലത്തെ രണ്ട് പ്രവാ​ച​ക​ന്മാർ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു. യെശയ്യാവ്‌ ഇങ്ങനെ പ്രവചി​ച്ചു: “അനേക​വം​ശ​ങ്ങ​ളും ചെന്നു: വരുവിൻ, നമുക്കു യഹോ​വ​യു​ടെ പർവ്വത​ത്തി​ലേ​ക്കു, യാക്കോ​ബിൻ ദൈവ​ത്തി​ന്‍റെ ആലയത്തി​ലേ​ക്കു കയറി​ച്ചെ​ല്ലാം; അവൻ നമുക്കു തന്‍റെ വഴികളെ ഉപദേ​ശി​ച്ചു​ത​രി​ക​യും നാം അവന്‍റെ പാതക​ളിൽ നടക്കയും ചെയ്യും എന്നു പറയും. സീയോ​നിൽനി​ന്നു ഉപദേ​ശ​വും യെരൂ​ശ​ലേ​മിൽനി​ന്നു യഹോ​വ​യു​ടെ വചനവും പുറ​പ്പെ​ടും.” (യെശ. 2:2, 3) സമാന​മാ​യി സെഖര്യാ​വും ഇങ്ങനെ പ്രവചി​ച്ചു: “അനേക​ജാ​തി​ക​ളും ബഹുവം​ശ​ങ്ങ​ളും യെരൂ​ശ​ലേ​മിൽ സൈന്യ​ങ്ങ​ളു​ടെ യഹോ​വ​യെ അന്വേ​ഷി​പ്പാ​നും യഹോ​വ​യെ പ്രസാ​ദി​പ്പി​പ്പാ​നും വരും.” സെഖര്യാവ്‌ അവരെ ‘ജാതി​ക​ളു​ടെ സകലഭാ​ഷ​ക​ളി​ലും​നി​ന്നുള്ള പത്തുപേർ’ എന്നു വർണിച്ചു. പ്രതീ​കാ​ത്മക അർഥത്തിൽ അവർ ആത്മീയ ഇസ്രാ​യേ​ലി​ന്‍റെ വസ്‌ത്രാ​ഗ്രം പിടിച്ച്, “ദൈവം നിങ്ങ​ളോ​ടു​കൂ​ടെ ഉണ്ടെന്നു ഞങ്ങൾ കേട്ടി​രി​ക്ക​യാൽ ഞങ്ങൾ നിങ്ങ​ളോ​ടു​കൂ​ടെ പോരു​ന്നു” എന്നു പറയും.—സെഖ. 8:20-23.

15. ഏതു വേലയി​ലാണ്‌ “വേറെ ആടുകൾ” ആത്മീയ ഇസ്രാ​യേ​ല്യ​രോ​ടു‘കൂടെ പോകു​ന്നത്‌?’

15 “വേറെ ആടുകൾ” ഇന്ന് രാജ്യ​പ്ര​സം​ഗ വേലയിൽ ആത്മീയ ഇസ്രാ​യേ​ല്യ​രോ​ടു‘കൂടെ പോകു​ക​യാണ്‌.’ (മർക്കോ. 13:10) അവർ “നല്ല ഇടയ”നായ ക്രിസ്‌തു​യേ​ശു​വിൻകീ​ഴിൽ അഭിഷി​ക്ത​രോ​ടൊ​പ്പം “ഒരാട്ടിൻകൂ​ട്ട”മെന്ന നിലയിൽ ദൈവ​ജ​ന​ത്തി​ന്‍റെ ഒരു ഭാഗമാ​യി​ത്തീ​രു​ന്നു.—യോഹന്നാൻ 10:14-16 വായിക്കുക.

യഹോ​വ​യു​ടെ ജനത്തിന്‍റെ ഇടയിൽ സംരക്ഷണം കണ്ടെത്തുക

16. “മഹാകഷ്ട”ത്തിന്‍റെ അന്തിമ​ഭാ​ഗ​ത്തി​ലേക്ക് യഹോവ എങ്ങനെ കാര്യങ്ങൾ നയിക്കും?

16 മഹതി​യാം ബാബി​ലോ​ണി​ന്‍റെ നാശത്തി​നു ശേഷം യഹോ​വ​യു​ടെ ജനത്തിനു നേരെ അതിശ​ക്ത​മാ​യ ഒരു ആക്രമ​ണ​മു​ണ്ടാ​കും. ആ സാഹച​ര്യ​ത്തിൽ യഹോവ തന്‍റെ ദാസന്മാർക്ക് പ്രദാനം ചെയ്യുന്ന സംരക്ഷ​ണ​ത്തിൻകീ​ഴിൽ നാം ആയിരി​ക്കേ​ണ്ട​തുണ്ട്. ഈ ആക്രമണം “മഹാകഷ്ട”ത്തിന്‍റെ അന്തിമ​ഭാ​ഗ​ത്തി​നു തിരി​കൊ​ളു​ത്തു​ന്ന​തി​നാൽ യഹോവ തന്നെയാ​യി​രി​ക്കും അതിന്‌ കളമൊ​രു​ക്കു​ന്ന​തും കൃത്യ​സ​മ​യം തീരു​മാ​നി​ക്കു​ന്ന​തും. (മത്താ. 24:21; യെഹെ. 38:2-4) “ജാതി​ക​ളു​ടെ ഇടയിൽനി​ന്നു ശേഖരി​ക്ക​പ്പെട്ട” യഹോ​വ​യു​ടെ ജനത്തെ ഗോഗ്‌ ആ സമയത്ത്‌ ആക്രമി​ക്കും. (യെഹെ. 38:10-12) ഗോഗി​നും അവന്‍റെ കൂട്ടത്തി​നും എതി​രെ​യു​ള്ള തന്‍റെ ന്യായ​വി​ധി​കൾ നടപ്പാ​ക്കാ​നും തന്‍റെ ജനത്തെ സംരക്ഷി​ക്കാ​നും യഹോവ അപ്പോൾ ഉടൻ ഇടപെ​ടും. യഹോവ തന്‍റെ പരമാ​ധി​കാ​രം മഹത്വീ​ക​രി​ക്കു​ക​യും തന്‍റെ നാമം വിശു​ദ്ധീ​ക​രി​ക്കു​ക​യും ചെയ്യും. അവൻ ഇങ്ങനെ പറയുന്നു: “ഞാൻ . . . പല ജാതി​ക​ളും കാൺകെ എന്നെത്തന്നേ വെളി​പ്പെ​ടു​ത്തു​ക​യും ഞാൻ യഹോവ എന്നു അവർ അറിക​യും ചെയ്യും.”—യെഹെ. 38:18-23.

“മഹാകഷ്ട”ത്തിന്‍റെ സമയത്ത്‌ നാം പ്രാ​ദേ​ശി​ക സഭയോട്‌ പറ്റിനിൽക്കേ​ണ്ട​തുണ്ട് (16-18 ഖണ്ഡികകൾ കാണുക)

17, 18. (എ) ഗോഗ്‌ യഹോ​വ​യു​ടെ ജനത്തെ ആക്രമി​ക്കു​മ്പോൾ എന്തു നിർദേ​ശ​ങ്ങൾ അവർക്കു ലഭിക്കും? (ബി) യഹോ​വ​യു​ടെ സംരക്ഷണം നമുക്കു ലഭിക്ക​ണ​മെ​ങ്കിൽ നാം എന്തു ചെയ്യണം?

17 ഗോഗ്‌ തന്‍റെ ആക്രമണം ആരംഭി​ക്കു​മ്പോൾ യഹോവ തന്‍റെ ദാസ​രോട്‌ പറയും: “എന്‍റെ ജനമേ, വന്നു നിന്‍റെ അറകളിൽ കടന്നു വാതി​ലു​ക​ളെ അടെക്ക; ക്രോധം കടന്നു​പോ​കു​വോ​ളം അല്‌പ​നേ​ര​ത്തേ​ക്കു ഒളിച്ചി​രി​ക്ക.” (യെശ. 26:20) ആ നിർണാ​യ​ക​സ​മ​യത്ത്‌ യഹോവ നമുക്ക് ജീവര​ക്ഷാ​ക​ര​മാ​യ നിർദേ​ശ​ങ്ങൾ നൽകും. ഈ ആലങ്കാ​രി​ക ‘അറകൾക്ക്’ പ്രാ​ദേ​ശി​ക സഭകളു​മാ​യി ബന്ധമു​ണ്ടാ​യി​രി​ക്കാ​നി​ട​യുണ്ട്.

18 ഇന്ന് യഹോ​വ​യ്‌ക്ക് ഭൂമി​യിൽ ഒരു ജനമു​ണ്ടെ​ന്നും ആ ജനത്തെ അവൻ സഭകളാ​യി സംഘടി​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും തിരി​ച്ച​റി​യു​ന്നെ​ങ്കിൽ മാത്രമേ മഹാക​ഷ്ട​ത്തി​ന്‍റെ സമയത്ത്‌ യഹോവ നൽകുന്ന സംരക്ഷ​ണ​ത്തിൽനിന്ന് നമുക്ക് പ്രയോ​ജ​നം അനുഭ​വി​ക്കാൻ കഴിയു​ക​യു​ള്ളൂ. നാം യഹോ​വ​യു​ടെ ജനത്തിന്‍റെ പക്ഷത്ത്‌ നിലയു​റ​പ്പി​ക്കു​ക​യും പ്രാ​ദേ​ശി​ക സഭയോട്‌ ചേർന്നു​നിൽക്കു​ക​യും വേണം. സങ്കീർത്ത​ന​ക്കാ​ര​നെ​പ്പോ​ലെ നമുക്കും മുഴു​ഹൃ​ദ​യാ ഇങ്ങനെ ഘോഷി​ക്കാം: “രക്ഷ യഹോ​വെ​ക്കു​ള്ള​താ​കു​ന്നു; നിന്‍റെ അനു​ഗ്ര​ഹം നിന്‍റെ ജനത്തി​ന്മേൽ വരുമാ​റാ​ക​ട്ടെ.”—സങ്കീ. 3:8.