വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യേശുവിന്‍റെ ധൈര്യവും വിവേനാപ്രാപ്‌തിയും അനുകരിക്കു

യേശുവിന്‍റെ ധൈര്യവും വിവേനാപ്രാപ്‌തിയും അനുകരിക്കു

“അവനെ നിങ്ങൾ കണ്ടിട്ടില്ലെങ്കിലും സ്‌നേഹിക്കുന്നു. ഇപ്പോൾ നിങ്ങൾ അവനെ കാണുന്നില്ലെങ്കിലും അവനിൽ വിശ്വസിക്കുന്നു.”—1 പത്രോ. 1:8.

1, 2. (എ) നമുക്ക് എങ്ങനെ നിത്യജീവൻ നേടാൻ കഴിയും? (ബി) ഏകാഗ്രയോടെ യാത്ര തുടരാൻ നമ്മെ എന്തു സഹായിക്കും?

ക്രിസ്‌ത്യാനിളാകുമ്പോൾ, നാം ഒരു യാത്രയ്‌ക്ക് തുടക്കംകുറിക്കുയാണ്‌. നാം ദൈവത്തോട്‌ വിശ്വസ്‌തരായി തുടരുന്നെങ്കിൽ നമ്മുടെ യാത്ര സഫലമാകും, നമുക്ക് നിത്യം ജീവിക്കാനും കഴിയും. “അന്ത്യത്തോളം സഹിച്ചുനിൽക്കുന്നവൻ രക്ഷിക്കപ്പെടും” എന്നാണ്‌ യേശു പറഞ്ഞത്‌. (മത്താ. 24:13) അതെ, നമ്മുടെ യാത്ര സഫലമാമെങ്കിൽ നാം “അന്ത്യത്തോളം” ദൈവത്തോട്‌ വിശ്വസ്‌തരായി തുടരണം. അന്ത്യം എന്നത്‌ ഈ വ്യവസ്ഥിതിയിലെ നമ്മുടെ ജീവിതാന്ത്യമാകാം അല്ലെങ്കിൽ വ്യവസ്ഥിതിയുടെന്നെ അന്ത്യമാകാം. എന്നാൽ ലോകത്തിന്‍റെ ശ്രദ്ധാശൈഥില്യങ്ങൾ നിമിത്തം വ്യതിലിച്ചുപോകാതിരിക്കാൻ നാം ജാഗ്രയുള്ളരായിരിക്കണം. (1 യോഹ. 2:15-17) അങ്ങനെയെങ്കിൽ, ഏകാഗ്രയോടെ യാത്ര തുടരാൻ നമ്മെ എന്തു സഹായിക്കും?

2 യേശു നമുക്ക് ഒരു തികഞ്ഞ മാതൃക വെച്ചു. യേശുവിന്‍റെ യാത്രയെക്കുറിച്ച് അഥവാ ജീവിതിയെക്കുറിച്ച് ബൈബിൾ പറയുന്നത്‌ പഠിക്കുന്നതിലൂടെ ദൈവപുത്രൻ എങ്ങനെയുള്ള വ്യക്തിയാണെന്ന് നമുക്ക് മനസ്സിലാക്കാനാകും. അങ്ങനെയാകുമ്പോൾ നാം യേശുവിനെ സ്‌നേഹിക്കുയും വിശ്വസിക്കുയും ചെയ്യും. (1 പത്രോസ്‌ 1:8, 9 വായിക്കുക.) നമുക്ക് അടുത്ത്‌ പിന്തുരാൻ കഴിയേണ്ടതിന്‌ യേശു ഒരു മാതൃക വെച്ചു എന്ന് അപ്പൊസ്‌തനായ പത്രോസ്‌ പറയുയുണ്ടായി. (1 പത്രോ. 2:21) ശ്രദ്ധാപൂർവം ആ മാതൃക അനുകരിക്കുന്നെങ്കിൽ അവസാത്തോളം നമുക്ക് സഹിച്ചുനിൽക്കാൻ കഴിയും. * കഴിഞ്ഞ ലേഖനത്തിൽ യേശുവിന്‍റെ താഴ്‌മയും ആർദ്രയും നമുക്ക് എങ്ങനെ പകർത്താമെന്ന് നാം മനസ്സിലാക്കി. ഈ ലേഖനത്തിൽ, യേശുവിന്‍റെ ധൈര്യവും വിവേനാപ്രാപ്‌തിയും നമുക്ക് എങ്ങനെ അനുകരിക്കാം എന്ന് നാം പഠിക്കും.

യേശു ധൈര്യമുനാണ്‌

3. എന്താണ്‌ ധൈര്യം? നമുക്ക് അത്‌ എങ്ങനെ നേടാൻ കഴിയും?

3 നമ്മെ ശക്തരാക്കുയും പ്രശ്‌നങ്ങളെ തരണം ചെയ്യാൻ സഹായിക്കുയും ചെയ്യുന്ന ഒരു ഗുണമാണ്‌ ധൈര്യം. ശരിയാതിനുവേണ്ടി നിലകൊള്ളാനും ധൈര്യം നമ്മെ സഹായിക്കും. പരിശോകൾ നേരിടുമ്പോൾ ശാന്തത കൈവിടാതെ ദൈവത്തോട്‌ വിശ്വസ്‌തരായി നിൽക്കാൻ അത്‌ നമ്മെ പ്രാപ്‌തരാക്കുന്നു. ദൈവയം, പ്രത്യാശ, സ്‌നേഹം എന്നിവയുമായി ധൈര്യം ബന്ധപ്പെട്ടിരിക്കുന്നു. എങ്ങനെ? ദൈവത്തെ അപ്രീതിപ്പെടുത്തുമോ എന്ന ഭയം നമുക്കുണ്ടെങ്കിൽ മാനുയം നമ്മെ ബാധിക്കാൻ നാം അനുവദിക്കില്ല. (1 ശമൂ. 11:7; സദൃ. 29:25) യഹോയിലുള്ള പ്രത്യാശ ഇപ്പോഴുള്ള നമ്മുടെ പ്രശ്‌നങ്ങളിലേക്കു നോക്കാതിരിക്കാനും നമുക്കു ലഭിക്കാനിരിക്കുന്ന ഭാവിയിൽ ശ്രദ്ധകേന്ദ്രീരിക്കാനും നമ്മെ സഹായിക്കും. (സങ്കീ. 27:14) പരിശോളിന്മധ്യേയും ധൈര്യം കാണിക്കാൻ നിസ്സ്വാർഥസ്‌നേഹം നമ്മെ പ്രേരിപ്പിക്കും. (യോഹ. 15:13) ദൈവത്തിൽ വിശ്വാസം അർപ്പിക്കുയും ദൈവപുത്രനായ യേശുവിനെ അനുഗമിക്കുയും ചെയ്യുന്നതിലൂടെ നമുക്ക് ധൈര്യം ലഭിക്കും.—സങ്കീ. 28:7.

4. ആലയത്തിൽവെച്ച് യേശു എങ്ങനെ ധൈര്യം പ്രകടമാക്കി? (ലേഖനാരംത്തിലെ ചിത്രം കാണുക.)

4 ‘ആലയത്തിൽ ഉപദേഷ്ടാക്കളുടെ നടുവിലിരുന്ന’ 12 വയസ്സുകാനായ യേശു ധൈര്യം പ്രകടമാക്കിയ ഒരു സന്ദർഭം പരിചിന്തിക്കുക. (ലൂക്കോസ്‌ 2:41-47 വായിക്കുക.) അവിടെയുണ്ടായിരുന്ന മതോദേഷ്ടാക്കൾക്ക് മോശൈക ന്യായപ്രമാത്തെക്കുറിച്ചു മാത്രമല്ല യഹൂദ പാരമ്പര്യങ്ങളെക്കുറിച്ചും നല്ല അറിവുണ്ടായിരുന്നു. ഈ പാരമ്പര്യങ്ങൾ, ന്യായപ്രമാണം അനുസരിക്കുന്നത്‌ ഏറെ ബുദ്ധിമുട്ടാക്കിത്തീർത്തു. അവരുടെ ജ്ഞാനത്തെ ഭയന്ന് അവരോടു സംസാരിക്കുന്നതിൽനിന്ന് യേശു ഒഴിഞ്ഞുനിന്നില്ല. പകരം അവരോടു “ചോദ്യങ്ങൾ ചോദി”ച്ചുകൊണ്ടേയിരുന്നു. ഒരു ചെറിയ കുട്ടി ചോദിക്കുന്ന സാധാരണ ചോദ്യങ്ങളല്ല യേശു ചോദിച്ചതെന്ന് വ്യക്തം. മതാധ്യാരെ പിടിച്ചിരുത്തുയും അവരെ ചിന്തിപ്പിക്കുയും ചെയ്‌ത ആഴമേറിയ ചോദ്യങ്ങളായിരിക്കും യേശു ചോദിച്ചത്‌. വാദപ്രതിവാങ്ങളിലേക്ക് നയിച്ചേക്കാവുന്ന തന്ത്രപമായ ചോദ്യങ്ങൾ ചോദിച്ച് യേശുവിനെ കുടുക്കാനാണ്‌ ശ്രമിച്ചതെങ്കിൽ അവർ പരാജപ്പെട്ടിരിക്കുമെന്ന് തീർച്ചയാണ്‌. ആ അധ്യാക്കം യേശുവിന്‍റെ വാക്കുകൾ കേട്ടവരെല്ലാം യേശുവിന്‍റെ “ഗ്രാഹ്യത്തിലും ഉത്തരങ്ങളിലും വിസ്‌മയിച്ചു.” അതെ, ദൈവത്തിലുള്ള സത്യത്തിനുവേണ്ടി യേശു സധൈര്യം നിലകൊണ്ടു!

5. തന്‍റെ ശുശ്രൂയിൽ ഉടനീളം വ്യത്യസ്‌തവിങ്ങളിൽ യേശു ധൈര്യം കാണിച്ചത്‌ എങ്ങനെ?

5 തന്‍റെ ശുശ്രൂയിൽ ഉടനീളം വ്യത്യസ്‌തവിങ്ങളിൽ യേശു ധൈര്യം കാണിച്ചു. ദൃഷ്ടാന്തത്തിന്‌, മതനേതാക്കന്മാർ തങ്ങളുടെ വ്യാജോദേങ്ങളാൽ ജനങ്ങളെ വഴിതെറ്റിച്ചിരിക്കുയാണെന്ന് യേശു അവരെ ബോധ്യപ്പെടുത്തി. (മത്താ. 23:13-36) കൂടാതെ, ലോകം തന്നെ സ്വാധീനിക്കാൻ യേശു ഒട്ടും അനുവദിച്ചില്ല. (യോഹ. 16:33) എതിർപ്പുകൾക്കു മധ്യേയും പ്രസംഗിക്കുന്നതിൽ തുടർന്നു. (യോഹ. 5:15-18; 7:14) യഹോയുടെ ആലയത്തെയും അവിടെ നടന്നിരുന്ന സത്യാരായെയും മലിനപ്പെടുത്തിരെ യേശു ധീരതയോടെ രണ്ടു വട്ടം തുരത്തിയോടിച്ചു.—മത്താ. 21:12, 13; യോഹ. 2:14-17.

6. ഭൂമിയിലെ തന്‍റെ അവസാദിസം യേശു ധൈര്യം കാണിച്ചത്‌ എങ്ങനെ?

6 ഭൂമിയിലെ തന്‍റെ ജീവിത്തിന്‍റെ അവസാദിസം യേശു കാണിച്ച ധൈര്യത്തെക്കുറിച്ച് നമുക്കു പരിശോധിക്കാം. യൂദാ തന്നെ ഒറ്റിക്കൊടുത്ത ശേഷം എന്തു സംഭവിക്കുമെന്ന് യേശുവിന്‌ അറിയാമായിരുന്നു. എന്നിട്ടും, “നീ ചെയ്യുന്നതു വേഗത്തിൽ ചെയ്‌തുതീർക്കുക” എന്ന് പെസഹാ ആചരണവേയിൽ യേശു യൂദായോടു പറഞ്ഞു. (യോഹ. 13:21-27) തുടർന്ന്, ഗെത്ത്‌ശെമന തോട്ടത്തിൽ തന്നെ പിടിക്കാൻ വന്ന പടയാളിളോട്‌, അവർ അന്വേഷിക്കുന്ന യേശു താൻതന്നെയാണെന്ന് യേശു ധൈര്യപൂർവം വെളിപ്പെടുത്തി. സ്വന്തം ജീവൻ അപകടത്തിലായിരുന്നിട്ടും തന്‍റെ ശിഷ്യന്മാരെ രക്ഷിക്കാനായി, “ഇവർ പൊയ്‌ക്കൊള്ളട്ടെ” എന്ന് യേശു പടയാളിളോട്‌ പറഞ്ഞു. (യോഹ. 18:1-8) പിന്നീട്‌ യഹൂദ ഹൈക്കോതി ചോദ്യം ചെയ്‌തപ്പോൾ താൻ ക്രിസ്‌തുവും ദൈവപുത്രനും ആണെന്ന് ധൈര്യത്തോടെ യേശു അവരോട്‌ പറഞ്ഞു. മഹാപുരോഹിതൻ തന്നെ കൊല്ലാൻ ഒരു കാരണം അന്വേഷിക്കുയാണെന്ന് അറിഞ്ഞിട്ടും യേശു ഭയന്നില്ല. (മർക്കോ. 14:60-65) ഒരു ദണ്ഡനസ്‌തംത്തിലെ മരണത്തോളം തന്‍റെ നിർമലത കാത്ത്‌ “സകലവും പൂർത്തിയായിരിക്കുന്നു” എന്ന് ഉറക്കെപ്പഞ്ഞുകൊണ്ട് യേശു ജീവൻ വെടിഞ്ഞു.—യോഹ. 19:28-30.

യേശുവിന്‍റെ ധൈര്യം പകർത്തുക

7. യുവജങ്ങളേ, യഹോയുടെ നാമത്തിൽ അറിയപ്പെടുന്നതിനെ നിങ്ങൾ എങ്ങനെ വീക്ഷിക്കുന്നു, നിങ്ങൾക്കു ധൈര്യമുണ്ടെന്ന് എങ്ങനെ കാണിക്കാൻ കഴിയും?

7 യേശുവിന്‍റെ ധൈര്യം നമുക്ക് എങ്ങനെ അനുകരിക്കാൻ കഴിയും? സ്‌കൂളിലായിരിക്കുമ്പോൾ. യുവജങ്ങളേ, നിങ്ങൾ യഹോയുടെ സാക്ഷിളാണെന്ന് സഹപാഠിളോടും മറ്റുള്ളരോടും മടികൂടാതെ പറയുമ്പോൾ നിങ്ങൾ ധൈര്യമുള്ളരാണെന്ന് തെളിയിക്കുയാണ്‌, മറ്റുള്ളവർ നിങ്ങളെ കളിയാക്കിയാൽപ്പോലും. അങ്ങനെ ചെയ്യുമ്പോൾ യഹോയുടെ നാമത്തിൽ അറിയപ്പെടുന്നതിൽ അഭിമാനിക്കുന്നു എന്ന് നിങ്ങൾ കാണിക്കുയായിരിക്കും. (സങ്കീർത്തനം 86:12 വായിക്കുക.) നിങ്ങൾ പരിണാത്തിൽ വിശ്വസിക്കാൻ ചിലർ ആഗ്രഹിച്ചേക്കാം. എന്നാൽ സൃഷ്ടിപ്പിനെക്കുറിച്ച് ബൈബിൾ പറയുന്നതാണ്‌ സത്യമെന്ന് വിശ്വസിക്കാൻ നിങ്ങൾക്ക് ന്യായമായ കാരണങ്ങളുണ്ട്. “നിങ്ങളുടെ പ്രത്യായ്‌ക്കുള്ള കാരണം ചോദിക്കുന്ന” ഏവരോടും ഉത്തരം പറയാൻ ജീവന്‍റെ ഉത്ഭവം—പ്രസക്തമായ അഞ്ചു ചോദ്യങ്ങൾ എന്ന ലഘുപത്രിക നിങ്ങൾക്ക് ഉപയോഗിക്കാനാകും. (1 പത്രോ. 3:15) ബൈബിൾസത്യത്തിനുവേണ്ടി ധൈര്യപൂർവം നിലകൊണ്ടെന്ന് നിങ്ങൾ തിരിച്ചറിയുമ്പോൾ നിങ്ങൾക്ക് ആത്മസംതൃപ്‌തി തോന്നും!

8. ധൈര്യത്തോടെ പ്രസംഗിക്കാൻ നമുക്ക് എന്ത് കാരണങ്ങളാണുള്ളത്‌?

8 ശുശ്രൂയിലായിരിക്കുമ്പോൾ. സത്യക്രിസ്‌ത്യാനിളായ നാം “യഹോയിൽനിന്നുള്ള അധികാത്താൽ സധൈര്യം പ്രസംഗി”ക്കുന്നതിൽ തുടരണം. (പ്രവൃ. 14:3) ധൈര്യത്തോടെ നമുക്ക് പ്രസംഗിക്കാനാകുന്നത്‌ എന്തുകൊണ്ട്? ഒന്നാമതായി, നാം പ്രസംഗിക്കുന്നത്‌ സത്യമാണെന്ന് നമുക്കറിയാം. കാരണം അതിന്‌ ആധാരം ബൈബിളാണ്‌. (യോഹ. 17:17) രണ്ടാമതായി, നാം “ദൈവത്തിന്‍റെ കൂട്ടുവേക്കാർ” ആണ്‌. നമ്മെ സഹായിക്കാൻ പരിശുദ്ധാത്മാവിനെയും നൽകിയിരിക്കുന്നു. (1 കൊരി. 3:9; പ്രവൃ. 4:31) മൂന്നാതായി, നാം യഹോയെയും ആളുകളെയും സ്‌നേഹിക്കുന്നതുകൊണ്ട് മറ്റുള്ളരോട്‌ സുവാർത്ത ഘോഷിക്കാൻ നമ്മുടെ കഴിവിന്‍റെ പരമാധി ചെയ്യാൻ നാം പ്രചോദിരായിത്തീരുന്നു. (മത്താ. 22:37-39) ധൈര്യമുള്ളരാതിനാൽ നാം പ്രസംപ്രവർത്തനം നിറുത്തിക്കയില്ല. മതനേതാക്കന്മാരാൽ വഞ്ചിക്കപ്പെട്ടരോ അല്ലെങ്കിൽ ‘അന്ധരാക്കപ്പെട്ടരോ’ ആയ വ്യക്തിളെ സത്യം അറിയിക്കാൻ നാം നിശ്ചയിച്ചുച്ചിരിക്കുന്നു. (2 കൊരി. 4:4) നമ്മുടെ സന്ദേശത്തെ മറ്റുള്ളവർ എതിർത്താലും നിഷേധിച്ചാലും സുവാർത്ത ഘോഷിക്കുന്നതിൽ നാം തുടരുന്നെ ചെയ്യും.—1 തെസ്സ. 2:1, 2.

9. പരിശോകൾ നേരിടുമ്പോൾ നമുക്ക് എങ്ങനെ ധൈര്യം കാണിക്കാനാകും?

9 പരിശോകൾ നേരിടുമ്പോൾ. നാം ദൈവത്തിൽ ആശ്രയിക്കുമ്പോൾ പരിശോളെ സഹിച്ചുനിൽക്കാൻ ആവശ്യമായ വിശ്വാവും ധൈര്യവും യഹോവ നമുക്ക് തരും. പ്രിയപ്പെട്ട ഒരാൾ മരിച്ചാൽ നാം വിലപിക്കും, എന്നാൽ പ്രത്യാശ കൈവിടില്ല. “സർവാശ്വാത്തിന്‍റെയും” ദൈവം നമ്മെ ബലപ്പെടുത്തും എന്ന ബോധ്യം നമുക്കുണ്ട്. (2 കൊരി. 1:3, 4; 1 തെസ്സ. 4:13) നമ്മൾ രോഗിളോ പരിക്കേറ്റരോ ആണെങ്കിൽ നമുക്ക് വേദനയെടുത്തേക്കാം. എന്നാലും ദൈവത്തെ അപ്രീതിപ്പെടുത്തുന്ന ഒരു ചികിത്സയും നാം സ്വീകരിക്കില്ല. (പ്രവൃ. 15:28, 29) നാം വിഷാഗ്നരാണെങ്കിൽ, “നമ്മുടെ ഹൃദയം നമ്മെ കുറ്റപ്പെടു”ത്തിയേക്കാം. എന്നാൽ നമ്മൾ ഒരിക്കലും മടുത്തു പിന്മാറില്ല. “ഹൃദയം നുറുങ്ങിവർക്കു യഹോവ സമീപസ്ഥൻ” ആയതുകൊണ്ട് നാം ദൈവത്തിൽ ആശ്രയിക്കും. *1 യോഹ. 3:19, 20; സങ്കീ. 34:18.

യേശു വിവേനാപ്രാപ്‌തിയുള്ളനാണ്‌

10. എന്താണ്‌ വിവേനാപ്രാപ്‌തി, വിവേനാപ്രാപ്‌തിയുള്ള ഒരു ക്രിസ്‌ത്യാനിയുടെ സംസാവും പ്രവൃത്തിയും എങ്ങനെയുള്ളതായിരിക്കും?

10 ശരിയും തെറ്റും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാനും ശരിയാതു ചെയ്യാൻ തീരുമാനിക്കാനും ഉള്ള വകതിരിവിനെയാണ്‌ വിവേനാപ്രാപ്‌തി എന്ന് പറയുന്നത്‌. (എബ്രാ. 5:14) വിവേനാപ്രാപ്‌തി നന്നായി ഉപയോഗിക്കുന്ന ഒരു ക്രിസ്‌ത്യാനി ദൈവവുമായുള്ള തന്‍റെ ബന്ധം ശക്തിപ്പെടുത്തുന്ന തീരുമാങ്ങൾ എടുക്കുന്നു. തന്‍റെ സംസാത്താൽ ആരെയും മുറിപ്പെടുത്താതിരിക്കാൻ അദ്ദേഹം ശ്രദ്ധാലുവായിരിക്കും. പകരം, മറ്റുള്ളരെ സഹായിക്കുന്ന വിധത്തിലുള്ള വാക്കുകൾ തിരഞ്ഞെടുക്കുന്നതുകൊണ്ട് അദ്ദേഹം യഹോയെ പ്രസാദിപ്പിക്കുന്നു. (സദൃ. 11:12, 13) അദ്ദേഹം “ദീർഘക്ഷയുള്ളവ”നാണ്‌. (സദൃ. 14:29) അദ്ദേഹം “ചൊവ്വായി നടക്കുന്നു.” എന്നുവെച്ചാൽ, തന്‍റെ ജീവിത്തിൽ ഉടനീളം അദ്ദേഹം നല്ല തീരുമാങ്ങൾ കൈക്കൊള്ളുന്നു. (സദൃ. 15:21) വിവേനാപ്രാപ്‌തിയുള്ളരായിരിക്കാൻ നമുക്ക് എങ്ങനെ സാധിക്കും? നമ്മൾ ദൈവനം പഠിക്കുയും പഠിക്കുന്നത്‌ ബാധകമാക്കുയും വേണം. (സദൃ. 2:1-5, 10, 11) വിവേനാപ്രാപ്‌തി കാണിക്കുന്നതിൽ യേശു വെച്ച തികഞ്ഞ മാതൃക പഠിക്കാനും പകർത്താനും നമുക്കാകും.

11. തന്‍റെ സംസാത്തിൽ യേശു വിവേനാപ്രാപ്‌തി പ്രകടമാക്കിയത്‌ എങ്ങനെ?

11 തന്‍റെ സകല വാക്കിലും പ്രവൃത്തിയിലും യേശു വിവേനാപ്രാപ്‌തി പ്രകടമാക്കി. യേശുവിന്‍റെ സംസാത്തിൽ. സുവാർത്ത പ്രസംഗിച്ചപ്പോൾ ദയയോടുകൂടിയ വാക്കുളാണ്‌ യേശു ഉപയോഗിച്ചത്‌. അവ ശ്രോതാക്കളെ വിസ്‌മയിപ്പിച്ചു. (ലൂക്കോ. 4:22; മത്താ. 7:28) യേശു മിക്കപ്പോഴും ദൈവനം വായിക്കുയോ പരാമർശിക്കുയോ ചെയ്‌തു. ഏതു സാഹചര്യത്തിൽ ഏതു തിരുവെഴുത്ത്‌ ഉപയോഗിക്കമെന്ന് യേശുവിന്‌ കൃത്യമായി അറിയാമായിരുന്നു. (മത്താ. 4:4, 7, 10; 12:1-5; ലൂക്കോ. 4:16-21) അതുപോലെ, യേശു തിരുവെഴുത്തുകൾ വിശദീരിച്ച വിധം ജനങ്ങളെ ആഴമായി സ്വാധീനിച്ചു. എമ്മാവുസിനു പോകുയായിരുന്ന തന്‍റെ രണ്ട് ശിഷ്യന്മാരോട്‌ ഉയിർപ്പിക്കപ്പെട്ട യേശു തനിക്കു ബാധകമാകുന്ന തിരുവെഴുത്തുളുടെ അർഥം വിശദീരിച്ചു. “അവൻ വഴിയിൽവെച്ചു നമ്മോടു സംസാരിക്കുയും തിരുവെഴുത്തുകൾ നമുക്കു വിശദീരിച്ചുരുയും ചെയ്‌തപ്പോൾ നമ്മുടെ ഹൃദയം ജ്വലിച്ചുകൊണ്ടിരുന്നില്ലയോ?” എന്ന് പിന്നീട്‌ ആ ശിഷ്യന്മാർ തമ്മിൽ ചോദിച്ചു.—ലൂക്കോ. 24:27, 32.

12, 13. യേശു ദീർഘക്ഷയോടും ന്യായബോത്തോടും പ്രവർത്തിച്ചതിന്‍റെ ഉദാഹങ്ങൾ ഏവ?

12 യേശുവിന്‍റെ വികാങ്ങളിലും മനോഭാത്തിലും. “ദീർഘക്ഷയുള്ള” വ്യക്തിയായിരിക്കാൻ വിവേനാപ്രാപ്‌തി യേശുവിനെ സഹായിച്ചു. (സദൃ. 16:32) വികാങ്ങളെ നിയന്ത്രിക്കാൻ യേശുവിന്‌ കഴിഞ്ഞിരുന്നു. “സൗമ്യത”യുള്ള ഒരു വ്യക്തിയായിരുന്നു യേശു. (മത്താ. 11:29) തന്‍റെ ശിഷ്യന്മാർ തെറ്റുകൾ വരുത്തിയെങ്കിലും യേശു അവരോട്‌ എല്ലായ്‌പോഴും ക്ഷമിച്ചു. (മർക്കോ. 14:34-38; ലൂക്കോ. 22:24-27) തന്നോട്‌ മറ്റുള്ളവർ അപമര്യായായി പെരുമാറിയ സാഹചര്യങ്ങളിൽപ്പോലും യേശു ശാന്തനായി നിലകൊണ്ടു.—1 പത്രോ. 2:23.

13 ന്യായബോത്തോടെ പ്രവർത്തിക്കാനും വിവേനാപ്രാപ്‌തി യേശുവിനെ സഹായിച്ചു. മോശൈക ന്യായപ്രമാണം നൽകിയിരുന്നതിനു പിന്നിലെ ഉദ്ദേശ്യം യേശുവിന്‌ അറിയാമായിരുന്നു. അതിന്‍റെ അന്തഃസത്ത മനസ്സിലാക്കിക്കൊണ്ടാണ്‌ യേശു ആളുകളോട്‌ പെരുമാറിയത്‌. ഉദാഹത്തിന്‌ “രക്തസ്രാത്താൽ വലഞ്ഞിരുന്ന” സ്‌ത്രീയുടെ കാര്യം എടുക്കുക. (മർക്കോസ്‌ 5:25-34 വായിക്കുക.) ജനക്കൂട്ടത്തിനിയിലൂടെ വന്ന് ആ സ്‌ത്രീ യേശുവിന്‍റെ വസ്‌ത്രത്തിൽ തൊട്ടു. അവൾ സുഖം പ്രാപിച്ചു. ന്യായപ്രമാപ്രകാരം അശുദ്ധയായിരുന്നതിനാൽ അവൾ ആരെയും തൊടരുതായിരുന്നു. (ലേവ്യ. 15:25-27) എന്നാൽ യേശു അവളോട്‌ ദയാരഹിമായി സംസാരിച്ചില്ല. പകരം “കരുണ, വിശ്വസ്‌തത” എന്നീ ഗുണങ്ങൾ കാണിച്ചു. കാരണം നിഷ്‌കർഷയോടെ നിയമം അനുസരിക്കുന്നതിനെക്കാൾ പ്രാധാന്യം ഈ ഗുണങ്ങൾക്കുണ്ടെന്ന് യേശു തിരിച്ചറിഞ്ഞിരുന്നു. (മത്താ. 23:23) യേശു ദയാപുസ്സരം ഇങ്ങനെ പറഞ്ഞു: “മകളേ, നിന്‍റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു. സമാധാത്തോടെ പൊയ്‌ക്കൊള്ളുക; നിന്നെ വലച്ചിരുന്ന കഠിന രോഗത്തിൽനിന്നു സ്വതന്ത്രയായി ആരോഗ്യത്തോടെ ജീവിക്കുക.” വിവേനാപ്രാപ്‌തി ദയ കാണിക്കാൻ യേശുവിനെ പ്രേരിപ്പിച്ചതിന്‍റെ എത്ര നല്ല ദൃഷ്ടാന്തം!

14. യേശു എന്തു ചെയ്യാനാണ്‌ തീരുമാനിച്ചത്‌, ശുശ്രൂയിൽ സമ്പൂർണശ്രദ്ധ കേന്ദ്രീരിക്കുന്നതിൽ യേശു തുടർന്നത്‌ എങ്ങനെ?

14 യേശു ജീവിതം നയിച്ച വിധത്തിൽ. യേശു വിവേനാപ്രാപ്‌തിയുള്ള വ്യക്തിയാണെന്ന് താൻ ജീവിതം നയിച്ച വിധത്തിലൂടെ തെളിയിച്ചു. തന്‍റെ പ്രധാന ജോലിയായി യേശു ശുശ്രൂഷ തിരഞ്ഞെടുത്തു. (ലൂക്കോ. 4:43) തന്‍റെ വേലയിൽ ശ്രദ്ധ കേന്ദ്രീരിക്കാനും തന്‍റെ നിയമനം നന്നായി പൂർത്തീരിക്കാനും ഉതകുന്ന തീരുമാങ്ങൾ യേശു കൈക്കൊണ്ടു. ദൃഷ്ടാന്തത്തിന്‌, ശുശ്രൂയ്‌ക്കുവേണ്ടി തന്‍റെ സമയവും ഊർജവും മുഴുനായി ചെലവഴിക്കാൻ കഴിയേണ്ടതിന്‌ യേശു എപ്പോഴും തന്‍റെ ജീവിതം ലളിതമാക്കി നിറുത്തി. (ലൂക്കോ. 9:58) തന്‍റെ മരണശേവും പ്രസംവേല തുടർന്ന് കൊണ്ടുപോകാൻ മറ്റുള്ളരെ പരിശീലിപ്പിക്കേണ്ടതുണ്ടെന്ന് യേശു തിരിച്ചറിഞ്ഞു. (ലൂക്കോ. 10:1-12; യോഹ. 14:12) “യുഗസമാപ്‌തിയോളം” ശുശ്രൂയിൽ തന്‍റെ ശിഷ്യന്മാരെ സഹായിക്കുമെന്ന ഉറപ്പ് യേശു അവർക്കു നൽകി.—മത്താ. 28:19, 20.

യേശുവിന്‍റെ വിവേനാപ്രാപ്‌തി പകർത്തുക

ആളുകളുടെ താത്‌പര്യം വിവേചിച്ച് അവരുടെ ആവശ്യത്തിന്‌ ഉതകുന്ന വാക്കുകൾ തിരഞ്ഞെടുക്കുക (15-‍ാ‍ം ഖണ്ഡിക കാണുക)

15. നമ്മുടെ സംസാത്തിൽ നമുക്ക് എങ്ങനെ വിവേനാപ്രാപ്‌തി കാണിക്കാൻ കഴിയും?

15 യേശുവിന്‍റെ വിവേനാപ്രാപ്‌തി നമുക്ക് എങ്ങനെ പകർത്താൻ കഴിയും? നമ്മുടെ സംസാത്തിൽ. നമ്മുടെ സഹോരീഹോന്മാരോട്‌ സംസാരിക്കുമ്പോൾ അവരെ ഇടിച്ചുയുന്ന വിധത്തിലുള്ള വാക്കുകൾ ഉപയോഗിക്കാതെ അവരെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിലുള്ള വാക്കുളാണ്‌ നാം ഉപയോഗിക്കുന്നത്‌. (എഫെ. 4:29) ദൈവരാജ്യത്തെക്കുറിച്ച് മറ്റുള്ളരോട്‌ സംസാരിക്കുമ്പോൾ, “ഉപ്പിനാൽ രുചിരുത്തിതുപോലെ” ആയിരിക്കണം നമ്മുടെ വാക്കുകൾ. നയത്തോടും വിവേത്തോടും കൂടെയായിരിക്കണം നമ്മുടെ സംസാരം. (കൊലോ. 4:6) ആളുകളുടെ ആവശ്യങ്ങളും താത്‌പര്യങ്ങളും മനസ്സിലാക്കാൻ ശ്രമിച്ചുകൊണ്ട് ശ്രദ്ധാപൂർവം നാം വാക്കുകൾ തിരഞ്ഞെടുക്കുന്നു. ദയയോടെയുള്ള വാക്കുകൾ നാം ഉപയോഗിക്കുന്നെങ്കിൽ, ആളുകൾ നമ്മെ ശ്രദ്ധിക്കാൻ മനസ്സ് കാണിച്ചേക്കാം, നമ്മുടെ സന്ദേശം അവരുടെ ഹൃദയത്തെ സ്‌പർശിക്കുയും ചെയ്‌തേക്കാം. നമ്മുടെ വിശ്വാങ്ങളെക്കുറിച്ച് വിശദീരിക്കുമ്പോൾ സാധ്യമായ അവസരങ്ങളിലെല്ലാം ബൈബിളിൽനിന്നാണ്‌ നാം വായിക്കുന്നത്‌. കാരണം, ആധികാരിമായ ഉറവ്‌ അതാണ്‌. നമുക്ക് പറയാൻ കഴിയുന്ന ഏതൊരു വാക്കിനെക്കാളും ശക്തമാണ്‌ ബൈബിളിന്‍റെ സന്ദേശമെന്ന് നമുക്കറിയാം.—എബ്രാ. 4:12.

16, 17. (എ) കോപത്തിന്‌ താമസമുള്ളരും ന്യായബോമുള്ളരും ആണെന്ന് നമുക്ക് എങ്ങനെ കാണിക്കാൻ കഴിയും? (ബി) ശുശ്രൂയിൽ സമ്പൂർണശ്രദ്ധ കേന്ദ്രീരിക്കുന്നതിൽ തുടരാൻ നമുക്ക് എങ്ങനെ കഴിയും?

16 നമ്മുടെ വികാങ്ങളിലും മനോഭാത്തിലും. നമ്മൾ സമ്മർദത്തിൻകീഴിൽ ആയിരിക്കുമ്പോൾ നമ്മുടെ വികാങ്ങളെ നിയന്ത്രിക്കാനും “കോപത്തിനു താമസമുള്ളവ”രായിരിക്കാനും വിവേനാപ്രാപ്‌തി നമ്മെ സഹായിക്കുന്നു. (യാക്കോ. 1:19) ആളുകൾ നമ്മെ മുറിപ്പെടുത്തുമ്പോൾ, അവർ ആ വിധത്തിൽ സംസാരിക്കുയും പ്രവർത്തിക്കുയും ചെയ്യുന്നത്‌ എന്തുകൊണ്ടെന്ന് മനസ്സിലാക്കാൻ നാം ശ്രമിക്കും. അപ്പോൾ അവരോട്‌ ക്ഷമിക്കാനും ദേഷ്യപ്പെടാതിരിക്കാനും നമുക്ക് എളുപ്പമായിരിക്കും. (സദൃ. 19:11) ന്യായബോമുള്ളരായിരിക്കാനും വിവേനാപ്രാപ്‌തി നമ്മെ സഹായിക്കുന്നു. നമ്മുടെ സഹോരീഹോന്മാരിൽനിന്ന് നാം ഒരിക്കലും പൂർണത പ്രതീക്ഷിക്കുന്നില്ല. ഒരുപക്ഷേ, നമുക്കു മുഴുനായി മനസ്സിലാക്കാൻ കഴിയാത്ത ചില പ്രശ്‌നങ്ങൾ അവർ നേരിടുന്നുണ്ടാകും എന്ന് നാം മനസ്സിൽപ്പിടിക്കുന്നു. അവരുടെ അഭിപ്രാങ്ങൾ ശ്രദ്ധിക്കാൻ നാം തയ്യാറാണ്‌. സാധ്യമാകുമ്പോഴെല്ലാം നമുക്ക് വഴക്കം കാണിക്കാനാകും. അതായത്‌ എല്ലായ്‌പോഴും നമ്മുടേതായ വിധത്തിൽ കാര്യങ്ങൾ നടക്കണമെന്ന് നാം ശഠിക്കില്ല.—ഫിലി. 4:5.

17 നമ്മൾ ജീവിതം നയിക്കുന്ന വിധത്തിൽ. സുവാർത്ത പ്രസംഗിക്കുക എന്നതിനെക്കാൾ മഹത്തരമായ വേറെ ഒരു പദവിയുമില്ലെന്ന് നമുക്ക് അറിയാം. അതുകൊണ്ട് ശുശ്രൂയിൽ സമ്പൂർണശ്രദ്ധ കേന്ദ്രീരിക്കാൻ സഹായിക്കുന്ന തീരുമാങ്ങൾ എടുക്കാൻ നാം ആഗ്രഹിക്കുന്നു. അങ്ങനെ ജീവിത്തിൽ പ്രമുസ്ഥാനം നാം യഹോയ്‌ക്കു നൽകുന്നു. അന്ത്യം വരുന്നതിനുമുമ്പ് സുവാർത്ത പ്രസംഗിക്കാനായി നമ്മുടെ സമയവും ഊർജവും മുഴുനായി ഉപയോഗിക്കാൻ നാം ലളിതമായ ജീവിതം നയിക്കുന്നു.—മത്താ. 6:33; 24:14.

18. നിത്യജീനിലേക്കുള്ള യാത്ര തുടരാൻ നമുക്ക് എങ്ങനെ സാധിക്കും, എന്താണ്‌ നിങ്ങളുടെ ദൃഢനിശ്ചയം?

18 യേശുവിന്‍റെ വ്യക്തിത്വത്തിലെ ആകർഷമായ ചില ഗുണങ്ങളെക്കുറിച്ചുള്ള പഠനം നാം ആസ്വദിച്ചു. അല്ലേ? അങ്ങനെയെങ്കിൽ, യേശുവിന്‍റെ മറ്റു ഗുണങ്ങളെക്കുറിച്ചുകൂടി പഠിച്ചുകൊണ്ട് യേശുവിനെപ്പോലെയാകാൻ പരിശ്രമിക്കുന്നത്‌ എത്രയധികം പ്രയോനം ചെയ്യുമെന്ന് ചിന്തിക്കുക. അതുകൊണ്ട് യേശുവിന്‍റെ കാൽച്ചുടുകൾ അടുത്തു പിന്തുരാൻ നമുക്ക് ദൃഢനിശ്ചയം ചെയ്യാം. അങ്ങനെ ചെയ്യുമ്പോൾ, നിത്യജീനിലേക്കുള്ള യാത്ര തുടരാനും യഹോയോട്‌ കൂടുതൽ അടുക്കാനും നമുക്ക് കഴിയും.

^ ഖ. 2 സ്വർഗീയപ്രത്യാശയുള്ള ക്രിസ്‌ത്യാനികൾക്കുവേണ്ടിയാണ്‌ 1 പത്രോസ്‌ 1:8, 9 എഴുതിയിരിക്കുന്നതെങ്കിലും, പത്രോസിന്‍റെ വാക്കുകൾ ഭൗമിപ്രത്യായുള്ളവർക്കും തത്ത്വത്തിൽ ബാധകമാണ്‌.

^ ഖ. 9 പരിശോധനകൾ നേരിട്ടപ്പോൾ ധൈര്യം കാണിച്ച വ്യക്തിളുടെ ദൃഷ്ടാന്തങ്ങൾക്കായി 2000 ഡിസംബർ 1 വീക്ഷാഗോപുരം 24-28 പേജുകൾ; 2003 മെയ്‌ 8 ഉണരുക! 18-21 പേജുകൾ; 1995 ജനുവരി 22 ഉണരുക! 11-15 പേജുകൾ എന്നിവ കാണുക.