വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ ചോദ്യങ്ങളും ഉത്തരങ്ങളും

ബൈബിൾ ചോദ്യങ്ങളും ഉത്തരങ്ങളും

നമ്മൾ യേശുവിന്‍റെ മരണത്തെക്കുറിച്ച് ഓർക്കേണ്ടത്‌ എന്തുകൊണ്ട്?

യേശുവിന്‍റെ മരണം മനുഷ്യവർഗത്തിന്‌ എന്ത് ഭാവി സാധ്യമാക്കി?—യെശയ്യാവു 25:8; 33:24.

യേശുവിന്‍റെ മരണമാണ്‌ ചരിത്രത്തിലേക്കുംവെച്ച് ഏറ്റവും പ്രാധാന്യമേറിയ സംഭവം. കാരണം, മനുഷ്യജീവിതം എങ്ങനെയായിരിക്കാനാണോ ദൈവം ഉദ്ദേശിച്ചത്‌, അത്‌ വീണ്ടും കൊണ്ടുരുന്നതിനുവേണ്ടിയാണ്‌ യേശു മരിച്ചത്‌. തെറ്റായ കാര്യങ്ങൾ ചെയ്യാനുള്ള ചായ്‌വോടെയല്ല മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത്‌, അവൻ രോഗിയായിത്തീരാനോ മരിക്കാനോ ദൈവം ഉദ്ദേശിച്ചിരുന്നില്ല. (ഉല്‌പത്തി 1:31) എന്നാൽ, ആദ്യമനുഷ്യനായ ആദാമിലൂടെ പാപം ലോകത്തിലേക്കു വന്നു. ഈ പാപത്തിൽനിന്നും മരണത്തിൽനിന്നും നമ്മളെ മോചിപ്പിക്കാനാണ്‌ യേശു തന്‍റെ ജീവൻ നൽകിയത്‌.—മത്തായി 20:28; റോമർ 6:23 വായിക്കുക.

നമുക്കുവേണ്ടി മരിക്കാൻ തന്‍റെ പുത്രനെ ഭൂമിയിലേക്ക് അയച്ചതിലൂടെ ദൈവം നമ്മളോടുള്ള സ്‌നേത്തിന്‍റെ ആഴം എത്രയധിമാണെന്ന് കാണിച്ചു. (1 യോഹന്നാൻ 4:9, 10) അപ്പവും വീഞ്ഞും ഉപയോഗിച്ചുകൊണ്ടുള്ള ലളിതമായ ഒരു ചടങ്ങിലൂടെ തന്‍റെ മരണത്തിന്‍റെ ഓർമ ആചരിക്കാൻ യേശു ശിഷ്യന്മാരോട്‌ പറഞ്ഞു. യേശു കല്‌പിച്ചപ്രകാരം എല്ലാ വർഷവും അവന്‍റെ മരണത്തിന്‍റെ ഓർമ ആചരിക്കുന്നതിലൂടെ ദൈവവും യേശുവും നമ്മളോട്‌ കാണിച്ചിരിക്കുന്ന സ്‌നേത്തോടുള്ള വിലമതിപ്പ് നമുക്ക് കാണിക്കാനാകും.—ലൂക്കോസ്‌ 22:19, 20 വായിക്കുക.

അപ്പവീഞ്ഞുളിൽ പങ്കുപറ്റേണ്ടത്‌ ആർ?

തന്‍റെ മരണത്തിന്‍റെ ഓർമ ആചരിക്കാൻ ശിഷ്യന്മാരോട്‌ ആവശ്യപ്പെട്ടപ്പോൾ യേശു ഒരു ഉടമ്പടി അഥവാ കാരാറിനെക്കുറിച്ച് സംസാരിച്ചു. (മത്തായി 26:26-28) അത്‌ അവർക്കും മറ്റൊരു ചെറിയ കൂട്ടത്തിനും സ്വർഗത്തിൽ രാജാക്കന്മാരും പുരോഹിന്മാരും ആയി വാഴാനുള്ള അവസരം തുറന്നുകൊടുത്തു. ദശലക്ഷങ്ങൾ യേശുവിന്‍റെ മരണം ഓർമിക്കാൻ കൂടിരുമെങ്കിലും ആ ഉടമ്പടിയിൽ ഉൾപ്പെട്ടിരിക്കുന്ന അംഗങ്ങൾ മാത്രമാണ്‌ അപ്പവീഞ്ഞുളിൽ പങ്കുപറ്റുന്നത്‌.—വെളിപാട്‌ 5:10 വായിക്കുക.

ഇങ്ങനെ രാജാക്കന്മാരായി ഭരിക്കാനിരിക്കുന്നവരെ കഴിഞ്ഞ 2,000-ത്തോളം വർഷമായി യഹോവ തിരഞ്ഞെടുത്തുകൊണ്ടിരിക്കുന്നു. (ലൂക്കോസ്‌ 12:32) ഭൂമിയിൽ എന്നേക്കും ജീവിക്കാനിരിക്കുന്നരോടുള്ള താരതമ്യത്തിൽ അവരുടെ എണ്ണം വളരെ കുറവാണ്‌.—വെളിപാട്‌ 7:4, 9, 17 വായിക്കുക. (w15-E 03/01)