വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“വിശ്വാത്തിൽ ഉറച്ചുനിൽക്കുവിൻ”

“വിശ്വാത്തിൽ ഉറച്ചുനിൽക്കുവിൻ”

“വിശ്വാത്തിൽ ഉറച്ചുനിൽക്കുവിൻ; . . . കരുത്ത്‌ ആർജിക്കുവിൻ.”—1 കൊരി. 16:13.

ഗീതം: 60, 64

1. (എ) ഗലീലക്കലിൽ വെച്ച് കൊടുങ്കാറ്റടിച്ചപ്പോൾ പത്രോസിന്‌ എന്ത് സംഭവിച്ചു? (ലേഖനാരംത്തിലെ ചിത്രം കാണുക.) (ബി) പത്രോസ്‌ മുങ്ങിത്താഴാൻ തുടങ്ങിയത്‌ എന്തുകൊണ്ട്?

ശക്തമായ കാറ്റുള്ള ഒരു രാത്രി. പത്രോസ്‌ അപ്പൊസ്‌തനും മറ്റ്‌ ചില ശിഷ്യന്മാരും വള്ളം തുഴഞ്ഞ് ഗലീലക്കടൽ കുറുകെ കടക്കാൻ പാടുപെടുയാണ്‌. അപ്പോൾ, യേശു കടലിന്മീതെ നടക്കുന്നത്‌ അവർ കണ്ടു. വെള്ളത്തിലൂടെ നടന്ന് യേശുവിന്‍റെ അടുക്കലേക്ക് വന്നോട്ടെ എന്ന് പത്രോസ്‌ യേശുവിനോട്‌ ഉച്ചത്തിൽ വിളിച്ച് ചോദിച്ചു. വന്നുകൊള്ളാൻ യേശു പറഞ്ഞു. അതുകേട്ട് പത്രോസ്‌ വള്ളത്തിൽനിന്ന് ഇറങ്ങി യേശുവിന്‍റെ അടുത്തേക്ക് നടന്നു. അൽപ്പദൂരം നടന്നതും അവൻ മുങ്ങിത്താഴാൻ തുടങ്ങി. എന്തുകൊണ്ട്? ഉഗ്രമായ കാറ്റിൽ ഇളകിറിയുന്ന തിരമാളിലേക്ക് നോക്കിയ പത്രോസ്‌ ഭയന്നുപോയി! സഹായത്തിനായി അവൻ ഉറക്കെ നിലവിളിച്ചു. പെട്ടെന്ന് അവന്‍റെ കൈ പിടിച്ചുയർത്തിക്കൊണ്ട് യേശു ചോദിച്ചു: “അൽപ്പവിശ്വാസിയേ, നീ എന്തിനു സംശയിച്ചു?”—മത്താ. 14:24-32.

2. ഇപ്പോൾ നമ്മൾ എന്ത് പരിചിന്തിക്കും?

2 വിശ്വാത്തെക്കുറിച്ച് പത്രോസിന്‍റെ അനുഭത്തിൽനിന്ന് പഠിക്കാൻ കഴിയുന്ന മൂന്നു കാര്യങ്ങൾ നമുക്ക് നോക്കാം. (1) യഹോയ്‌ക്ക് തന്നെ സഹായിക്കാനാകുമെന്ന വിശ്വാസം പത്രോസ്‌ തുടക്കത്തിൽ പ്രകടിപ്പിച്ചത്‌ എങ്ങനെ? (2) പത്രോസിന്‌ വിശ്വാസം നഷ്ടപ്പെടാൻ തുടങ്ങിയത്‌ എന്തുകൊണ്ട്? (3) വിശ്വാസം വീണ്ടെടുക്കാൻ പത്രോസിനെ സഹായിച്ചത്‌ എന്താണ്‌? ‘വിശ്വാത്തിൽ ഉറച്ചുനിൽക്കാൻ’ കഴിയുന്നത്‌ എങ്ങനെയെന്ന് കാണാൻ ഈ കാര്യങ്ങളുടെ പരിചിന്തനം നമ്മളെ സഹായിക്കും.—1 കൊരി. 16:13.

ദൈവം നമ്മളെ സഹായിക്കുമെന്ന വിശ്വാസം

3. പത്രോസ്‌ വള്ളത്തിൽനിന്ന് ഇറങ്ങിയത്‌ എന്തുകൊണ്ട്, സമാനമായി നമ്മൾ എന്ത് ചെയ്‌തിരിക്കുന്നു?

3 പത്രോസിന്‌ ശക്തമായ വിശ്വാമുണ്ടായിരുന്നു. എന്തുകൊണ്ടാണ്‌ നമ്മൾ അങ്ങനെ പറയുന്നത്‌? യേശു വിളിച്ച ഉടനെ അവൻ വള്ളത്തിൽനിന്ന് ഇറങ്ങി വെള്ളത്തിലൂടെ നടക്കാൻ തുടങ്ങി. വെള്ളത്തിന്മീതെ നടക്കാൻ ദൈവശക്തി യേശുവിനെ പ്രാപ്‌തനാക്കിയ അതേ വിധത്തിൽ, തന്നെയും പ്രാപ്‌തനാക്കുമെന്ന് പത്രോസ്‌ വിശ്വസിച്ചു. സമാനമായി, തന്നെ അനുഗമിക്കാൻ യേശു നമ്മളെ ക്ഷണിച്ചപ്പോൾ, നമ്മൾ യഹോയ്‌ക്ക് നമ്മളെത്തന്നെ സമർപ്പിക്കുയും സ്‌നാമേൽക്കുയും ചെയ്‌തു. എന്തുകൊണ്ട്? യഹോയിലും യേശുവിലും വിശ്വാമുള്ളതുകൊണ്ടും അവർ നമ്മളെ സഹായിക്കുമെന്ന ഉറച്ച ബോധ്യമുള്ളതുകൊണ്ടും ആണ്‌ നമ്മൾ അങ്ങനെ ചെയ്‌തത്‌.—യോഹ. 14:1; 1 പത്രോസ്‌ 2:21 വായിക്കുക.

4, 5. വിശ്വാസം വിലയേറിയ ഒരു സ്വത്ത്‌ ആയിരിക്കുന്നത്‌ എന്തുകൊണ്ട്?

4 വളരെ വിലയേറിയ ഒന്നാണ്‌ വിശ്വാസം. വെള്ളത്തിന്മീതെ നടക്കാൻ പത്രോസിന്‍റെ വിശ്വാസം അവനെ പ്രാപ്‌തനാക്കി, പ്രത്യക്ഷത്തിൽ മനുഷ്യർക്ക് അസാധ്യമെന്ന് തോന്നുന്ന ഒരു കാര്യം. അസാധ്യമെന്ന് തോന്നിയേക്കാവുന്ന കാര്യങ്ങൾപോലും ചെയ്യാൻ വിശ്വാത്തിന്‌ നമ്മളെ സഹായിക്കാനാകും. (മത്താ. 21:21, 22) നമ്മളിൽ ചിലർ മനോഭാത്തിലും പെരുമാറ്റത്തിലും വലിയ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു, മുമ്പ് നമ്മളെ അറിയാവുന്ന ആളുകൾക്ക് ഇപ്പോൾ നമ്മളെ തിരിച്ചറിയാൻപോലും കഴിയാത്ത തരത്തിലുള്ള മാറ്റങ്ങളാണ്‌ അവ. യഹോവയെ സ്‌നേഹിക്കുന്നതുകൊണ്ടാണ്‌ നമ്മൾ ഈ മാറ്റങ്ങളെല്ലാം വരുത്തിയത്‌. അവൻ നമ്മളെ അതിന്‌ സഹായിക്കുയും ചെയ്‌തു. (കൊലോസ്യർ 3:5-10 വായിക്കുക.) യഹോയ്‌ക്ക് നമ്മളെത്തന്നെ സമർപ്പിക്കാൻ വിശ്വാസം നമ്മളെ പ്രചോദിപ്പിച്ചു. അങ്ങനെ നമ്മൾ അവന്‍റെ സുഹൃത്തുക്കളായിത്തീർന്നു. അവന്‍റെ സഹായം കൂടാതെ നമുക്ക് ഒരിക്കലും ഇതിന്‌ കഴിയുമായിരുന്നില്ല.—എഫെ. 2:8.

5 നമ്മുടെ വിശ്വാസം നമ്മളെ ശക്തരാക്കുന്നു. ഉദാഹത്തിന്‌, നമ്മുടെ ശക്തനായ ശത്രുവായ പിശാചിന്‍റെ ആക്രമങ്ങൾക്കെതിരെ പോരാടാൻ അത്‌ നമ്മളെ സഹായിക്കുന്നു. (എഫെ. 6:16) യഹോയിൽ ആശ്രയിക്കുന്നതുകൊണ്ട് പ്രശ്‌നങ്ങളുണ്ടാകുമ്പോൾ നമ്മൾ അത്രയധികം ഉത്‌കണ്‌ഠപ്പെടേണ്ടതില്ല. നമ്മൾ അവനിൽ വിശ്വസിക്കുയും രാജ്യം ഒന്നാമത്‌ വെക്കുയും ചെയ്‌താൽ, നമ്മുടെ അടിസ്ഥാനാശ്യങ്ങൾക്കായി കരുതുമെന്ന് യഹോവ ഉറപ്പ് തന്നിരിക്കുന്നു. (മത്താ. 6:30-34) അതിലുപരി, നമ്മുടെ വിശ്വാസം നിമിത്തം യഹോവ നമുക്ക് നിത്യജീനെന്ന അമൂല്യമായ സമ്മാനം നൽകും.—യോഹ. 3:16.

ശ്രദ്ധ പതറിയാൽ വിശ്വാസം നഷ്ടമായേക്കാം

6, 7. (എ) പത്രോസിനെ ഭയപ്പെടുത്തിയ കാറ്റിനെയും തിരമാളെയും എന്തിനോട്‌ താരതമ്യപ്പെടുത്താം? (ബി) വിശ്വാസം നഷ്ടമാകാൻ സാധ്യയുണ്ടെന്ന കാര്യം നമ്മൾ തിരിച്ചറിയേണ്ടത്‌ എന്തുകൊണ്ട്?

6 കടലിലൂടെ നടക്കാൻ തുടങ്ങിയ പത്രോസ്‌ ഭയന്നുപോയത്‌ എന്തുകൊണ്ടാണ്‌? കാറ്റും തിരമാളും കാരണം. ആ കാറ്റിനെയും തിരമാളെയും ഇന്ന് ക്രിസ്‌ത്യാനികൾ അനുഭവിക്കുന്ന പ്രലോങ്ങളോടും പരിശോളോടും താരതമ്യം ചെയ്യാനാകും. ഈ പ്രശ്‌നങ്ങൾ അങ്ങേയറ്റം രൂക്ഷമാണെങ്കിൽപ്പോലും യഹോയുടെ സഹായത്താൽ നമുക്ക് ശക്തരായിരിക്കാം. എന്നാൽ പത്രോസിന്‌ എന്തു സംഭവിച്ചെന്നോർക്കുക. കാറ്റുവീശിതുകൊണ്ടോ തിരമാലകൾ ആഞ്ഞടിച്ചതുകൊണ്ടോ ആയിരുന്നില്ല അവൻ മുങ്ങിത്താഴാൻ തുടങ്ങിയത്‌. പകരം, ബൈബിൾ പറയുന്നത്‌ ഇതാണ്‌: “ശക്തമായ കാറ്റുകണ്ട് അവൻ ഭയന്നു.” (മത്താ. 14:30) പത്രോസ്‌ യേശുവിനെ നോക്കുന്നത്‌ മതിയാക്കി ശക്തമായ കാറ്റിലേക്ക് നോക്കി. അപ്പോൾ അവന്‍റെ വിശ്വാസം ദുർബമാകാൻ തുടങ്ങി. ഇതുപോലെ, പ്രശ്‌നങ്ങളിൽ ശ്രദ്ധിക്കാൻ തുടങ്ങിയാൽ യഹോവ നമ്മളെ സഹായിക്കുമോ എന്ന് നമ്മളും സംശയിച്ചു തുടങ്ങിയേക്കാം.

7 നമ്മുടെ വിശ്വാസം നഷ്ടമാകാൻ സാധ്യയുണ്ടെന്ന കാര്യം നമ്മൾ തിരിച്ചറിയണം. എന്തുകൊണ്ട്? വിശ്വാസം നഷ്ടമാകുന്നതിനെ, “മുറുകെച്ചുറ്റുന്ന പാപ”ത്തോടാണ്‌ ബൈബിൾ ബന്ധിപ്പിക്കുന്നത്‌. (എബ്രാ. 12:1) പത്രോസിനെപ്പോലെ, ശ്രദ്ധപറിക്കുന്ന കാര്യങ്ങളിലേക്ക് നോക്കിയാൽ നമ്മുടെ വിശ്വാവും പെട്ടെന്ന് ദുർബമായിപ്പോയേക്കാം. നമ്മുടെ വിശ്വാസം അപകടത്തിലാണോ എന്ന് നമുക്ക് എങ്ങനെ അറിയാം? പിൻവരുന്ന ചോദ്യങ്ങൾ, ആത്മപരിശോധന നടത്താൻ നമ്മളെ സഹായിക്കും.

8. ഒരിക്കൽ യഥാർഥമായി തോന്നിയിരുന്ന ദൈവത്തിന്‍റെ വാഗ്‌ദാനങ്ങൾ ഇപ്പോൾ അത്ര യഥാർഥമായി തോന്നാതിരുന്നേക്കാവുന്നത്‌ എന്തുകൊണ്ട്?

8 ദൈവത്തിന്‍റെ വാഗ്‌ദാനങ്ങൾ മുമ്പത്തെപ്പോലെതന്നെ ഇപ്പോഴും എനിക്ക് യഥാർഥമാണോ? ഉദാഹത്തിന്‌, സാത്താന്‍റെ ലോകത്തെ നശിപ്പിക്കുമെന്ന് ദൈവം വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. എങ്കിലും, സാത്താന്‍റെ ലോകം വെച്ചുനീട്ടുന്ന വ്യത്യസ്‌തതരം വിനോദങ്ങൾ നമ്മുടെ ശ്രദ്ധപറിക്കുന്നുണ്ടോ? അങ്ങനെയാണെങ്കിൽ, അന്ത്യം അടുത്തെത്തിയിരിക്കുന്നു എന്ന കാര്യത്തിൽ നമുക്ക് സംശയം തോന്നിത്തുങ്ങിയേക്കാം. (ഹബ. 2:3) മറ്റൊരു ഉദാഹരണം നോക്കാം. മറുവിയുടെ അടിസ്ഥാത്തിൽ യഹോവ നമ്മുടെ പാപങ്ങൾ ക്ഷമിച്ചുരാം എന്ന ഉറപ്പ് തന്നിട്ടുണ്ട്. എന്നിട്ടും, നമ്മൾ കഴിഞ്ഞകാല തെറ്റുളിൽത്തന്നെയാണ്‌ ശ്രദ്ധിക്കുന്നതെങ്കിൽ, യഹോവ ശരിക്കും നമ്മളോട്‌ ക്ഷമിച്ചോ എന്ന് നമ്മൾ സംശയിച്ചുപോയേക്കാം. (പ്രവൃ. 3:19) തത്‌ഫമായി, ദൈവസേത്തിലുള്ള സന്തോഷം നഷ്ടമാകാനും നമ്മൾ പ്രസംപ്രവർത്തനം നിറുത്തിക്കയാനും ഇടയുണ്ട്.

9. നമ്മുടെ ജീവിത്തിൽ സ്വന്തം താത്‌പര്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുന്നെങ്കിൽ എന്ത് സംഭവിച്ചേക്കാം?

9 ഇപ്പോഴും ഞാൻ യഹോയ്‌ക്ക് എന്‍റെ ഏറ്റവും നല്ലത്‌ കൊടുക്കുന്നുണ്ടോ? യഹോയ്‌ക്കുവേണ്ടി നമ്മൾ കഠിനാധ്വാനം ചെയ്യുമ്പോൾ നമ്മുടെ ഭാവിപ്രത്യായിൽ ശ്രദ്ധയൂന്നാൻ അത്‌ നമ്മളെ സഹായിക്കും. എന്നിരുന്നാലും, നമ്മൾ ഇപ്പോൾ സ്വന്തം താത്‌പര്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകാൻ തുടങ്ങിയിട്ടുണ്ടെങ്കിലോ? ഉദാഹത്തിന്‌, നല്ല ശമ്പളമുള്ളതും ദൈവസേത്തിലെ നമ്മുടെ പങ്ക് പരിമിപ്പെടുത്തുന്നതുമായ ഒരു ജോലി നമ്മൾ സ്വീകരിക്കുന്നു എന്നിരിക്കട്ടെ. ഇത്‌ നമ്മുടെ വിശ്വാസത്തെ ദുർബമാക്കിയേക്കാം. അങ്ങനെ യഹോയുടെ സേവനത്തിൽ ചെയ്യാൻ കഴിയുമായിരുന്നതിനെക്കാൾ കുറച്ചുമാത്രം ചെയ്‌തുകൊണ്ട് നമ്മൾ ‘മന്ദതയുള്ളരും’ ആയേക്കാം.—എബ്രാ. 6:10-12.

10. മറ്റുള്ളരോട്‌ ക്ഷമിക്കുമ്പോൾ നമ്മൾ യഹോയിലുള്ള വിശ്വാസം പ്രകടമാക്കുയാണ്‌, എങ്ങനെ?

10 എനിക്ക് ക്ഷമിക്കാൻ ബുദ്ധിമുട്ടു തോന്നുന്നുണ്ടോ? മറ്റുള്ളവർ അവഹേളിക്കുയോ മുറിപ്പെടുത്തുയോ ചെയ്യുമ്പോൾ അവരോട്‌ കോപിക്കാനോ മിണ്ടാതിരിക്കാനോ നമുക്ക് തോന്നുമോ? അങ്ങനെ സംഭവിക്കുന്നെങ്കിൽ നമ്മുടെ വികാങ്ങൾക്ക് നമ്മൾ കണക്കിധികം പ്രാധാന്യം കൊടുക്കുയായിരിക്കും. മറ്റുള്ളരോട്‌ ക്ഷമിക്കുമ്പോൾ യഹോയിലുള്ള വിശ്വാമാണ്‌ നമ്മൾ തെളിയിക്കുന്നത്‌. അത്‌ എങ്ങനെ? നമ്മൾ യഹോയ്‌ക്ക് എതിരെ പാപം ചെയ്യുമ്പോൾ യഹോയ്‌ക്ക് നമ്മൾ കടക്കാരാകുന്നു. ആരെങ്കിലും നമുക്ക് എതിരെ പാപം ചെയ്യുയാണെങ്കിൽ അവർ നമുക്ക് കടക്കാരാകുന്നു. (ലൂക്കോ. 11:4) പകരംചെയ്യാതെ അവരോട്‌ ക്ഷമിക്കുമ്പോൾ യഹോവ നമ്മുടെ ആ മനോഭാവത്തെ അനുഗ്രഹിക്കുമെന്ന വിശ്വാമാണ്‌ നമ്മൾ പ്രകടമാക്കുന്നത്‌. മറ്റുള്ളവർ നമുക്ക് തരാനുള്ള കടത്തേക്കാൾ എത്രയോ വിലയേറിതാണ്‌ യഹോയുടെ അനുഗ്രഹം! മറ്റുള്ളരോട്‌ ക്ഷമിക്കാൻ വിശ്വാസം ആവശ്യമാണെന്ന് യേശുവിന്‍റെ ശിഷ്യന്മാർ പഠിച്ചു. അവർക്കെതിരെ പല പ്രാവശ്യം തെറ്റു ചെയ്‌തരോടുപോലും ക്ഷമിക്കാൻ യേശു അവരോട്‌ പറഞ്ഞപ്പോൾ ആ ശിഷ്യന്മാർ അവനോട്‌ ഇങ്ങനെ യാചിച്ചു: “ഞങ്ങൾക്കു വിശ്വാസം വർധിപ്പിച്ചുരേണമേ.”—ലൂക്കോ. 17:1-5.

11. ബുദ്ധിയുദേത്തിൽനിന്ന് പഠിക്കാൻ നമ്മൾ പരാജപ്പെട്ടേക്കാവുന്നത്‌ എങ്ങനെ?

11 ബുദ്ധിയുദേശം കിട്ടുമ്പോൾ എനിക്ക് നീരസം തോന്നാറുണ്ടോ? നമുക്ക് ഒരു ബുദ്ധിയുദേശം ലഭിക്കുമ്പോൾ അതിലെ പിശകുളോ അത്‌ തന്ന വ്യക്തിയുടെ കുറവുളോ കണ്ടുപിടിക്കാൻ നോക്കുന്നതിനു പകരം, ആ ബുദ്ധിയുദേത്തിൽനിന്ന് പാഠങ്ങൾ ഉൾക്കൊള്ളുക. (സദൃ. 19:20) നമ്മുടെ ചിന്തകളെ യഹോയുടെ ചിന്തകൾക്ക് ചേർച്ചയിൽ കൊണ്ടുരാൻ കിട്ടുന്ന ഒരു അവസരവും നമ്മൾ പാഴാക്കരുത്‌!

12. നേതൃത്വമെടുക്കുന്നവർക്കെതിരെ ഒരു വ്യക്തി എപ്പോഴും പരാതിപ്പെടുയാണെങ്കിൽ അത്‌ എന്തിന്‍റെ സൂചനയായിരുന്നേക്കാം?

12 സഭയിൽ നേതൃത്വമെടുക്കുന്നരെക്കുറിച്ച് ഞാൻ പരാതി പറയാറുണ്ടോ? പത്ത്‌ ഒറ്റുകാരുടെ ഊതിപ്പെരുപ്പിച്ച വിവരത്തിൽ ശ്രദ്ധ കേന്ദ്രീരിച്ചപ്പോൾ ഇസ്രായേല്യർ മോശയ്‌ക്കും അഹരോനും എതിരെ പരാതിപ്പെട്ടു. അപ്പോൾ യഹോവ മോശയോട്‌, “അവർ എത്രത്തോളം എന്നെ വിശ്വസിക്കാതിരിക്കും” എന്ന് ചോദിച്ചു. (സംഖ്യാ. 14:2-4, 11) താൻ നിയമിച്ച മോശയ്‌ക്കും അഹരോനും എതിരെ ഇസ്രായേല്യർ പരാതി പറഞ്ഞതിനാൽ അവർക്ക് തന്നിൽ വിശ്വാമില്ലെന്ന് യഹോവ മനസ്സിലാക്കി. അതിനോട്‌ സമാനമായി, ഇന്ന് ദൈവനത്തെ നയിക്കാൻ യഹോവ ഉപയോഗിക്കുന്നരെക്കുറിച്ച് നമ്മൾ എപ്പോഴും പരാതിപ്പെടുന്നെങ്കിൽ ദൈവത്തിലുള്ള നമ്മുടെ വിശ്വാസം ദുർബമാതായി അത്‌ സൂചിപ്പിച്ചേക്കാം.

13. നമ്മുടെ വിശ്വാസം അൽപ്പം ദുർബമാതായി തോന്നുന്നെങ്കിൽ നിരാപ്പെടേണ്ടതില്ലാത്തത്‌ എന്തുകൊണ്ട്?

13 ഈ ചോദ്യങ്ങളെല്ലാം ചോദിക്കുമ്പോൾ നിങ്ങളുടെ വിശ്വാസം ദുർബമായിരിക്കുന്നതായി കാണുന്നെങ്കിൽ നിരാപ്പെടേണ്ട. പത്രോസ്‌ അപ്പൊസ്‌തലൻപോലും ഭയപ്പെടുയും സംശയാലുവാകുയും ചെയ്‌തെന്ന് ഓർക്കുക. യേശു തന്‍റെ അപ്പൊസ്‌തന്മാരുടെ അൽപ്പവിശ്വാസം നിമിത്തം ചില സമയങ്ങളിൽ അവർക്ക് ബുദ്ധിയുദേശം കൊടുത്തിട്ടുണ്ട്. (മത്താ. 16:8) എന്നാലും പത്രോസിന്‍റെ അനുഭത്തിൽനിന്ന് ഒരു പ്രധാപാഠം നമുക്ക് പഠിക്കാനുണ്ട്. സംശയിക്കാനും കടലിൽ മുങ്ങിത്താഴാനും തുടങ്ങിതിനു ശേഷം അവൻ എന്തു ചെയ്‌തു എന്ന് നമുക്ക് നോക്കാം.

വിശ്വാസം ശക്തമാക്കാൻ യേശുവിൽ ശ്രദ്ധ കേന്ദ്രീരിക്കു

14, 15. (എ) മുങ്ങിപ്പോകാൻ തുടങ്ങിപ്പോൾ പത്രോസ്‌ എന്ത് ചെയ്‌തു? (ബി) യേശുവിൽ “ദൃഷ്ടി ഉറപ്പിച്ചു” നിറുത്താൻ നമുക്ക് എങ്ങനെ കഴിയും?

14 മുങ്ങിപ്പോകാൻ തുടങ്ങിപ്പോൾ പത്രോസ്‌ എന്താണ്‌ ചെയ്‌തത്‌? പത്രോസിന്‌ നന്നായി നീന്താൻ അറിയാമായിരുന്നതുകൊണ്ട് അവന്‌ വേണമെങ്കിൽ വള്ളത്തിലേക്ക് തിരിച്ച് നീന്താമായിരുന്നു. (യോഹ. 21:7) പക്ഷേ അവൻ എന്തുകൊണ്ട് അങ്ങനെ ചെയ്‌തില്ല? കാരണം, സഹായത്തിനായി അവൻ തന്നിൽത്തന്നെ ആശ്രയിച്ചില്ല. വീണ്ടും അവൻ യേശുവിലേക്ക് നോക്കുയും അവന്‍റെ സഹായം സ്വീകരിക്കുയും ചെയ്‌തു. നമ്മുടെ വിശ്വാസം ദുർബമാതായി ശ്രദ്ധയിൽപ്പെടുന്നെങ്കിൽ നമ്മൾ പത്രോസിനെ അനുകരിക്കണം. നമുക്ക് അത്‌ എങ്ങനെ ചെയ്യാം?

15 സഹായത്തിനായി പത്രോസ്‌ വീണ്ടും യേശുവിലേക്ക് നോക്കിതുപോലെ, നമ്മളും യേശുവിൽ “ദൃഷ്ടി ഉറപ്പിച്ചു” നിറുത്തണം. (എബ്രായർ 12:2, 3 വായിക്കുക.) പത്രോസിനെപ്പോലെ, അക്ഷരീയ കണ്ണുകൾകൊണ്ട് നമുക്ക് യേശുവിനെ നോക്കാനാകില്ല. അപ്പോൾപ്പിന്നെ യേശുവിൽ “ദൃഷ്ടി ഉറപ്പിച്ചു” നിറുത്താൻ നമുക്ക് എങ്ങനെ കഴിയും? യേശു പഠിപ്പിച്ചതും ചെയ്‌തതുമായ കാര്യങ്ങളെക്കുറിച്ച് പഠിക്കാനും അങ്ങനെ അവനെ അടുത്ത്‌ അനുകരിക്കാനും നമുക്കാകും. അങ്ങനെ ചെയ്യുമ്പോൾ വിശ്വാസം ശക്തമാക്കാൻ ആവശ്യമായ സഹായം ലഭിക്കും. യേശുവിനെ അനുകരിക്കാനാകുന്ന ചില വിധങ്ങൾ ഇപ്പോൾ നമുക്ക് നോക്കാം.

യേശുവിന്‍റെ മാതൃയിൽ ദൃഷ്ടിയൂന്നി അവനെ അടുത്ത്‌ അനുകരിക്കുമ്പോൾ നമുക്ക് ശക്തമായ വിശ്വാമുണ്ടായിരിക്കാൻ കഴിയും (15-‍ാ‍ം ഖണ്ഡിക കാണുക)

16. നമ്മുടെ വിശ്വാസം ശക്തിപ്പെടുത്താൻ ബൈബിളിന്‌ സഹായിക്കാൻ കഴിയുന്നത്‌ എങ്ങനെ?

16 ബൈബിളിലുള്ള നിങ്ങളുടെ വിശ്വാസം ശക്തമാക്കുക. ബൈബിൾ ദൈവമാണെന്നും അത്‌ നമുക്ക് ഏറ്റവും നല്ല ഉപദേശം നൽകുന്നതാണെന്നും യേശുവിന്‌ ബോധ്യമുണ്ടായിരുന്നു. (യോഹ. 17:17) നമുക്കും യേശുവിന്‍റെ അതേ ബോധ്യമുണ്ടാകുന്നതിന്‌ എല്ലാ ദിവസവും ബൈബിൾ വായിക്കുയും പഠിക്കുയും പഠിച്ച കാര്യങ്ങളെക്കുറിച്ച് ധ്യാനിക്കുയും വേണം. സംശയങ്ങളുണ്ടായാൽ അവയ്‌ക്കുള്ള ഉത്തരത്തിനായി ഗവേഷവും നടത്തണം. ഉദാഹത്തിന്‌, നമ്മൾ അന്ത്യനാളുളിലാണ്‌ ജീവിക്കുന്നതെന്ന ശക്തമായ വിശ്വാസം നിങ്ങൾക്കുണ്ടോ? നമ്മൾ ജീവിക്കുന്നത്‌ അന്ത്യകാത്താണെന്ന് തെളിയിക്കുന്ന ബൈബിൾപ്രനങ്ങൾ പഠിച്ചുകൊണ്ട് അന്ത്യം അടുത്തെത്തിയിരിക്കുന്നു എന്ന നിങ്ങളുടെ വിശ്വാത്തിന്‌ കരുത്ത്‌ പകരുക. ഭാവിയെക്കുറിച്ചുള്ള ദൈവിവാഗ്‌ദാങ്ങളിലുള്ള വിശ്വാസം ശക്തമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? അങ്ങനെയെങ്കിൽ, ഇതിനോടകം നിറവേറിയ ബൈബിൾപ്രങ്ങളെക്കുറിച്ച് പഠിക്കുക. ബൈബിൾ ഇക്കാലത്ത്‌ പ്രായോഗിമൂല്യമുള്ള ഒന്നാണെന്ന് നിങ്ങൾ ശരിക്കും വിശ്വസിക്കുന്നുണ്ടോ? ബൈബിളിന്‍റെ സഹായത്താൽ മാറ്റങ്ങൾ വരുത്തി തങ്ങളുടെ ജീവിതം മെച്ചപ്പെടുത്തിയ അനേകം സഹോരീഹോന്മാരെക്കുറിച്ച് നിങ്ങൾക്ക് വായിച്ചറിയാൻ കഴിയും. *1 തെസ്സ. 2:13.

17. കഠിനരിശോനാട്ടങ്ങളിൽ സഹിച്ച് നിൽക്കാൻ യേശുവിന്‌ കഴിഞ്ഞത്‌ എന്തുകൊണ്ട്, നിങ്ങൾക്ക് അവനെ എങ്ങനെ അനുകരിക്കാനാകും?

17 യഹോവ വാഗ്‌ദാനം ചെയ്‌തിരിക്കുന്ന അനുഗ്രങ്ങളിൽ ശ്രദ്ധ കേന്ദ്രീരിക്കുക. യേശു തന്‍റെ ഭാവിനുഗ്രങ്ങളിൽ ശ്രദ്ധ കേന്ദ്രീരിച്ചു. കടുത്ത പരിശോനാട്ടങ്ങളിൽ സഹിച്ചുനിൽക്കാൻ ഇത്‌ അവനെ സഹായിച്ചു. (എബ്രാ. 12:2) ലോകം മുന്നോട്ടുവെച്ചതൊന്നും അവന്‍റെ ശ്രദ്ധ വ്യതിലിപ്പിച്ചില്ല. (മത്താ. 4:8-10) യേശുവിന്‍റെ ഈ മാതൃക നമുക്ക് എങ്ങനെ അനുകരിക്കാം? യഹോവ നൽകിയിരിക്കുന്ന അതിശമായ വാഗ്‌ദാങ്ങളെക്കുറിച്ച് ധ്യാനിക്കുക. നിങ്ങൾ പുതിയ ലോകത്തിലായിരിക്കുന്നതായി ഭാവനയിൽ കാണുക. പറുദീയിൽ നിങ്ങൾ ചെയ്യാൻപോകുന്ന കാര്യങ്ങൾ എഴുതുയോ വരയ്‌ക്കുയോ ചെയ്യുക. അല്ലെങ്കിൽ, പുനരുത്ഥാനം പ്രാപിച്ചുരുന്നരിൽ നിങ്ങൾ സംസാരിക്കാൻ ആഗ്രഹിക്കുന്നരുടെ ഒരു പട്ടിക തയ്യാറാക്കരുതോ? അവരോട്‌ സംസാരിക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ നിങ്ങൾക്ക് എഴുതിവെക്കരുതോ? ദൈവത്തിന്‍റെ ഈ വാഗ്‌ദാനങ്ങൾ മനുഷ്യകുടുംത്തോട്‌ പൊതുവായി പറയുന്നതായിട്ടല്ല, പകരം നിങ്ങളോട്‌ വ്യക്തിമായി പറയുന്നതായി കാണുക.

18. വിശ്വാസം ശക്തമാക്കാൻ പ്രാർഥയ്‌ക്ക് നിങ്ങളെ എങ്ങനെ സഹായിക്കാനാകും?

18 വിശ്വാസം വർധിപ്പിച്ചുരാൻ പ്രാർഥിക്കുക. പരിശുദ്ധാത്മാവിനുവേണ്ടി യഹോയോട്‌ അപേക്ഷിക്കാൻ യേശു തന്‍റെ അനുഗാമികളെ പഠിപ്പിച്ചു. (ലൂക്കോ. 11:9, 13) അതോടൊപ്പം വിശ്വാസം വർധിപ്പിച്ചുരാനും പ്രാർഥിക്കുക. കാരണം, അത്‌ പരിശുദ്ധാത്മാവിന്‍റെ ഫലത്തിന്‍റെ ഒരു വശമാണ്‌. പ്രാർഥളിൽ കാര്യങ്ങൾ ഓരോന്നായി എടുത്തുയുക. ഉദാഹത്തിന്‌, മറ്റുള്ളരോട്‌ ക്ഷമിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ട് തോന്നുന്നുവെന്നിരിക്കട്ടെ. അങ്ങനെയെങ്കിൽ, നിങ്ങളുടെ വിശ്വാസം ശക്തമാക്കി നിറുത്താനും ക്ഷമിക്കുന്നരായിരിക്കാനും വേണ്ടിയുള്ള സഹായത്തിനായി യഹോയോട്‌ അപേക്ഷിക്കുക.

19. നമുക്ക് നല്ല സുഹൃത്തുക്കളെ എങ്ങനെ തിരഞ്ഞെടുക്കാം?

19 വിശ്വാത്തിൽ കരുത്തരായ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുക. യേശു തന്‍റെ അടുത്ത സുഹൃത്തുക്കളെ വളരെ ശ്രദ്ധയോടെയാണ്‌ തിരഞ്ഞെടുത്തത്‌. അവന്‍റെ ഉറ്റ സുഹൃത്തുക്കളായ അപ്പൊസ്‌തന്മാർ, അവനോട്‌ വിശ്വസ്‌തരും ആത്മാർഥയുള്ളരും അനുസമുള്ളരും ആയിരുന്നു. (യോഹന്നാൻ 15:14, 15 വായിക്കുക.) യേശുവിനെപ്പോലെ സുഹൃത്തുക്കളെ ശ്രദ്ധാപൂർവം തിരഞ്ഞെടുക്കുക. അവർ വിശ്വാത്തിൽ കരുത്തുറ്റരും യേശുവിനോട്‌ അനുസമുള്ളരും ആയിരിക്കണം. ബുദ്ധിയുദേശം കൊടുക്കുയോ സ്വീകരിക്കുയോ ചെയ്യേണ്ട സാഹചര്യത്തിൽ യഥാർഥ സുഹൃത്തുക്കൾ അന്യോന്യം തുറന്ന മനസ്സുള്ളരായിരിക്കും.—സദൃ. 27:9.

20. വിശ്വാസം ശക്തമാക്കാൻ മറ്റുള്ളവരെ സഹായിക്കുമ്പോൾ എന്തൊക്കെ പ്രയോങ്ങളുണ്ടാകും?

20 വിശ്വാസം ബലപ്പെടുത്താൻ മറ്റുള്ളവരെ സഹായിക്കുക. പറയുയും പ്രവർത്തിക്കുയും ചെയ്‌ത കാര്യങ്ങളിലൂടെ യേശു തന്‍റെ ശിഷ്യന്മാരുടെ വിശ്വാസം ബലപ്പെടുത്താൻ സഹായിച്ചു. (മർക്കോ. 11:20-24) യേശുവിന്‍റെ ഈ മാതൃക നമ്മളും അനുകരിക്കണം. അങ്ങനെ ചെയ്യുമ്പോൾ, നമ്മൾ നമ്മുടെന്നെയും മറ്റുള്ളരുടെയും വിശ്വാസം ബലപ്പെടുത്തുയായിരിക്കും ചെയ്യുന്നത്‌. (സദൃ. 11:25) നിങ്ങളുടെ പ്രദേത്തുള്ള ആളുകളെ നിങ്ങൾക്ക് എങ്ങനെ സഹായിക്കാനാകും? മറ്റുള്ളവരെ നമ്മൾ ബൈബിൾ പഠിപ്പിക്കുമ്പോൾ ദൈവം സ്ഥിതി ചെയ്യുന്നുണ്ടെന്നും അവൻ നമുക്കായി കരുതുന്നെന്നും ബൈബിൾ ദൈവത്തിന്‍റെ വചനം ആണെന്നും ഉള്ള തെളിവിന്‌ ഊന്നൽ നൽകുക. നിങ്ങളുടെ സഹോരീഹോന്മാരുടെ വിശ്വാസം ശക്തമാക്കാൻ നിങ്ങൾക്ക് അവരെ എങ്ങനെ സഹായിക്കാനാകും? നേതൃത്വമെടുക്കുന്ന സഹോന്മാരെക്കുറിച്ച് ആരെങ്കിലും പരാതി പറയുന്നതായി നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ അവരെ ഒഴിവാക്കാൻ തിടുക്കംകൂട്ടരുത്‌. നയപൂർവം ആ വ്യക്തിയുടെ വിശ്വാസം വീണ്ടെടുക്കാൻ ശ്രമിക്കുക. (യൂദാ 22, 23) നിങ്ങൾ ഒരു സ്‌കൂൾ വിദ്യാർഥിയാണെന്നിരിക്കട്ടെ. ക്ലാസ്സിൽ പരിണാസിദ്ധാന്തത്തെക്കുറിച്ച് ചർച്ചവരുമ്പോൾ സൃഷ്ടിയിലുള്ള നിങ്ങളുടെ വിശ്വാത്തിനുവേണ്ടി ഉറച്ച നിലപാട്‌ സ്വീകരിക്കാൻ ധൈര്യം കാണിക്കുക. അധ്യാന്‍റെയും സഹപാഠിളുടെയും പ്രതിരണം നിങ്ങളെ അതിശയിപ്പിച്ചേക്കാം.

21. യഹോവ നമുക്ക് ഓരോരുത്തർക്കും തന്നിരിക്കുന്ന ഉറപ്പ് എന്താണ്‌?

21 സംശയവും ഭയവും ഒക്കെ തരണംചെയ്യാൻ യഹോയും യേശുവും പത്രോസിനെ സഹായിച്ചു. പിൽക്കാല ജീവിത്തിൽ പത്രോസ്‌ മറ്റുള്ളവർക്ക് വിശ്വാത്തിന്‍റെ ഒരു ഉത്തമ മാതൃയായിത്തീർന്നു. ഇതേ വിധത്തിൽ വിശ്വാത്തിൽ ശക്തരായി നിലനിൽക്കാൻ നമ്മളെയും യഹോവ സഹായിക്കുന്നു. (1 പത്രോസ്‌ 5:9, 10 വായിക്കുക.) ശക്തമായ വിശ്വാസം പണിതുയർത്താൻ ശ്രമം കൂടിയേ തീരൂ; എന്നാൽ ആ ശ്രമത്തിന്‌ തക്ക പ്രതിഫലം യഹോവ നമുക്ക് നൽകും, തീർച്ച!

^ ഖ. 16 ഉദാഹരണത്തിന്‌, വീക്ഷാഗോപുത്തിന്‍റെ പൊതുതിപ്പിലെ “ബൈബിൾ ജീവിത്തിനു മാറ്റംരുത്തുന്നു” എന്ന പരമ്പര കാണുക.