വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവ​ത്തി​ന്‍റെ “അവർണ​നീ​യ​മായ ദാന”ത്താൽ പ്രചോ​ദി​ത​രാ​കുക

ദൈവ​ത്തി​ന്‍റെ “അവർണ​നീ​യ​മായ ദാന”ത്താൽ പ്രചോ​ദി​ത​രാ​കുക

“അവർണ​നീ​യ​മായ ദാനത്തി​നാ​യി ദൈവ​ത്തി​നു സ്‌തോ​ത്രം.” —2 കൊരി. 9:15.

ഗീതം: 121, 63

1, 2. (എ) ദൈവ​ത്തി​ന്‍റെ “അവർണ​നീ​യ​മായ ദാന”ത്തിൽ എന്ത് ഉൾപ്പെ​ടു​ന്നു? (ബി) ഈ ലേഖന​ത്തിൽ നമ്മൾ ഏതെല്ലാം ചോദ്യ​ങ്ങൾ പരിചി​ന്തി​ക്കും?

യഹോവ തന്‍റെ ഏകജാ​ത​പു​ത്രനെ ഭൂമി​യി​ലേക്ക് അയച്ച​പ്പോൾ, ഏറ്റവും ശ്രേഷ്‌ഠ​മായ ഒരു ദാനമാണ്‌ സ്‌നേ​ഹ​പൂർവം നമുക്കു നൽകി​യത്‌! (യോഹ. 3:16; 1 യോഹ. 4:9, 10) ‘അവർണ​നീ​യ​മായ ദാനം’ എന്നാണ്‌ അപ്പൊ​സ്‌ത​ല​നായ പൗലോസ്‌ ആ ദാനത്തെ വിശേ​ഷി​പ്പി​ച്ചത്‌. (2 കൊരി. 9:15) പൗലോസ്‌ ഈ പദപ്ര​യോ​ഗം ഉപയോ​ഗി​ച്ചത്‌ എന്തു​കൊ​ണ്ടാണ്‌?

2 ദൈവ​ത്തി​ന്‍റെ എല്ലാ വാഗ്‌ദാ​ന​ങ്ങ​ളും സത്യമാ​യി​ത്തീ​രും എന്നതി​നുള്ള ഉറപ്പാണ്‌ ക്രിസ്‌തു​വി​ന്‍റെ യാഗം എന്ന് പൗലോ​സിന്‌ അറിയാ​മാ​യി​രു​ന്നു. (2 കൊരിന്ത്യർ 1:20 വായി​ക്കുക.) ഇതിന്‍റെ അർഥം ദൈവ​ത്തി​ന്‍റെ “അവർണ​നീ​യ​മായ ദാന”ത്തിൽ യേശു​വി​ലൂ​ടെ യഹോവ നമുക്കു ഭാവി​യിൽ നൽകാൻപോ​കുന്ന എല്ലാ നന്മയും വിശ്വ​സ്‌ത​സ്‌നേ​ഹ​വും ഉൾപ്പെ​ടു​ന്നു എന്നാണ്‌. ഈ വില​യേ​റിയ ദാനത്തി​ന്‍റെ മൂല്യം വാക്കു​കൾകൊണ്ട് പൂർണ​മാ​യി വർണി​ക്കാ​നാ​വില്ല. ഈ പ്രത്യേ​ക​ദാ​നം നമ്മളിൽ എന്ത് പ്രഭാ​വ​മാണ്‌ ചെലു​ത്തേ​ണ്ടത്‌? 2016 മാർച്ച് 23 ബുധനാഴ്‌ച നടക്കാൻപോ​കുന്ന ക്രിസ്‌തു​വി​ന്‍റെ മരണത്തി​ന്‍റെ സ്‌മാ​ര​കാ​ച​ര​ണ​ത്തി​നാ​യി തയ്യാ​റെ​ടു​ക്കുന്ന നമ്മളെ ഈ ദാനം എങ്ങനെ പ്രചോ​ദി​പ്പി​ക്കണം?

ദൈവ​ത്തി​ന്‍റെ വിശി​ഷ്ട​സ​മ്മാ​നം

3, 4. (എ) ആരെങ്കി​ലും നിങ്ങൾക്ക് ഒരു സമ്മാനം തന്നാൽ നിങ്ങൾക്ക് എന്തു തോന്നും? (ബി) ഒരു വിശി​ഷ്ട​സ​മ്മാ​നം നിങ്ങളു​ടെ ജീവി​തത്തെ മാറ്റി​മ​റി​ച്ചേ​ക്കാ​വു​ന്നത്‌ എങ്ങനെ?

3 ആരെങ്കി​ലും ഒരു സമ്മാനം തന്നാൽ നമുക്ക് തീർച്ച​യാ​യും സന്തോഷം തോന്നും. എന്നാൽ ചില സമ്മാനങ്ങൾ ജീവി​തത്തെ മാറ്റി​മ​റി​ക്കാൻ കഴിയു​ന്നത്ര ശ്രേഷ്‌ഠ​വും അർഥവ​ത്തും ആയിരു​ന്നേ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, നിങ്ങൾ ഒരു കുറ്റകൃ​ത്യ​ത്തിൽ അകപ്പെ​ട്ടു​പോ​യെന്ന് വിചാ​രി​ക്കുക. നിങ്ങളെ ഇപ്പോൾ വധശി​ക്ഷ​യ്‌ക്ക് വിധി​ച്ചി​രി​ക്കു​ക​യാണ്‌. എന്നാൽ ഒട്ടും പ്രതീ​ക്ഷി​ക്കാ​തെ, നിങ്ങൾക്കു പരിച​യ​മി​ല്ലാത്ത ഒരാൾ സ്വമന​സ്സാ​ലെ മുന്നോ​ട്ടു​വന്ന് നിങ്ങൾക്കു പകരം ആ ശിക്ഷ ഏറ്റെടു​ക്കു​ന്നു. അദ്ദേഹം നിങ്ങൾക്കു​വേണ്ടി മരിക്കാൻ തയ്യാറാണ്‌! ഇത്തരത്തി​ലുള്ള ഒരു സമ്മാനം നിങ്ങൾക്ക് ലഭിക്കു​ക​യാ​ണെ​ങ്കിൽ നിങ്ങൾക്ക് എന്തു തോന്നും?

4 വിശി​ഷ്ട​വും സ്‌നേ​ഹ​പൂർവ​വും ആയ ഇത്തരം ഒരു സമ്മാനം, ജീവി​ത​ത്തിൽ മാറ്റങ്ങൾ വരുത്താൻ നമ്മളെ പ്രേരി​പ്പി​ക്കും. സാധ്യ​ത​യ​നു​സ​രിച്ച് അത്‌, മറ്റുള്ള​വ​രോ​ടു കൂടുതൽ സ്‌നേ​ഹ​വും ഉദാര​ത​യും ഉള്ളവരാ​യി​രി​ക്കാ​നും, ദയയി​ല്ലാ​തെ നമ്മളോട്‌ ആരെങ്കി​ലും പെരു​മാ​റി​യി​ട്ടു​ണ്ടെ​ങ്കിൽ അവരോട്‌ ക്ഷമിക്കാ​നും പ്രചോ​ദി​പ്പി​ക്കും. നിങ്ങൾക്കു​വേണ്ടി മരിച്ച ആ വ്യക്തി​യോട്‌ ജീവി​ത​കാ​ല​ത്തു​ട​നീ​ളം നിങ്ങൾക്ക് കടപ്പാട്‌ തോന്നും.

5. മറുവില എന്ന ദൈവ​ത്തി​ന്‍റെ ദാനം മറ്റേ​തൊ​രു സമ്മാന​ത്തെ​ക്കാ​ളും ശ്രേഷ്‌ഠ​മാ​യി​രി​ക്കു​ന്നത്‌ എങ്ങനെ?

5 മറുവില എന്ന ദൈവ​ത്തി​ന്‍റെ ദാനം ഈ ദൃഷ്ടാ​ന്ത​ത്തി​ലെ സമ്മാന​ത്തെ​ക്കാൾ എത്രയോ ശ്രേഷ്‌ഠ​മാണ്‌! (1 പത്രോ. 3:18) ഇതി​നെ​ക്കു​റിച്ച് ചിന്തി​ക്കുക: നമു​ക്കെ​ല്ലാം ആദാമിൽനിന്ന് പാപം കൈമാ​റി​ക്കി​ട്ടി​യി​രി​ക്കു​ന്നു, പാപത്തി​ന്‍റെ ശമ്പളം മരണമാണ്‌. (റോമ. 5:12) സകലർക്കും​വേണ്ടി മരിക്കാ​നാ​യി യേശു​വി​നെ ഭൂമി​യി​ലേക്ക് അയയ്‌ക്കാൻ യഹോ​വയെ പ്രേരി​പ്പി​ച്ചത്‌ സ്‌നേ​ഹ​മാണ്‌. “സകലർക്കും​വേണ്ടി അവൻ മരണം വരിച്ചു​വ​ല്ലോ.” (എബ്രാ. 2:9) യേശു​വി​ന്‍റെ മറുവി​ല​യി​ലൂ​ടെ, ഭൂമി​യിൽനിന്ന് മരണത്തെ എന്നെ​ന്നേ​ക്കു​മാ​യി തുടച്ചു​നീ​ക്കാ​നുള്ള അടിസ്ഥാ​ന​മാണ്‌ യഹോവ പ്രദാനം ചെയ്‌തത്‌. (യെശ. 25:7, 8; 1 കൊരി. 15:22, 26) യേശു​വി​ലുള്ള വിശ്വാ​സം തെളി​യി​ക്കുന്ന എല്ലാവ​രും സന്തോ​ഷ​ത്തി​ലും സമാധാ​ന​ത്തി​ലും എന്നേക്കും ജീവി​ക്കും, ഒന്നുകിൽ സ്വർഗ​ത്തിൽ ക്രിസ്‌തു​വി​നോ​ടൊ​പ്പം രാജാ​ക്ക​ന്മാ​രാ​യി അല്ലെങ്കിൽ ഭൂമി​യിൽ ദൈവ​രാ​ജ്യ​ത്തി​ന്‍റെ പ്രജക​ളാ​യി. (റോമ. 6:23; വെളി. 5:9, 10) യഹോ​വ​യു​ടെ ദാനത്തിൽ ഉൾപ്പെ​ടുന്ന മറ്റ്‌ അനു​ഗ്ര​ഹങ്ങൾ എന്തെല്ലാ​മാണ്‌?

6. (എ) യഹോ​വ​യു​ടെ ‘അവർണ​നീ​യ​മായ ദാന’ത്തിലൂടെ ലഭിക്കുന്ന ഏത്‌ അനു​ഗ്ര​ഹ​ത്തി​നു​വേ​ണ്ടി​യാണ്‌ നിങ്ങൾ ആകാം​ക്ഷ​യോ​ടെ നോക്കി​യി​രി​ക്കു​ന്നത്‌? (ബി) ദൈവ​ത്തി​ന്‍റെ ദാനം ഏതു മൂന്നു കാര്യങ്ങൾ ചെയ്യാൻ നമ്മളെ പ്രചോ​ദി​പ്പി​ക്കും?

6 ഭൂമി ഒരു പറുദീ​സ​യാ​യി​ത്തീ​രും, രോഗങ്ങൾ ഇല്ലാതാ​കും, മരിച്ചവർ ജീവനി​ലേക്കു വരും. ഇതെല്ലാ​മാണ്‌ ദൈവം നമുക്കു​വേണ്ടി കരുതി​വെ​ച്ചി​രി​ക്കുന്ന അനു​ഗ്ര​ഹ​ങ്ങ​ളിൽ ചിലത്‌. (യെശ. 33:24; 35:5, 6; യോഹ. 5:28, 29) തീർച്ച​യാ​യും, ഈ ‘അവർണ​നീ​യ​മായ ദാനം’ തന്നതിന്‌ യഹോ​വ​യെ​യും യേശു​വി​നെ​യും നമ്മൾ അതിയാ​യി സ്‌നേ​ഹി​ക്കു​ന്നു. എന്നാൽ ചോദ്യ​മി​താണ്‌, എന്തു ചെയ്യാൻ ഈ ദാനം നമ്മളെ പ്രചോ​ദി​പ്പി​ക്കും? (1) യേശു​ക്രി​സ്‌തു​വി​നെ അടുത്തു പിന്തു​ട​രാൻ, (2) നമ്മുടെ സഹോ​ദ​ര​ങ്ങളെ സ്‌നേ​ഹി​ക്കാൻ, (3) മറ്റുള്ള​വ​രോ​ടു ഹൃദയ​പൂർവം ക്ഷമിക്കാൻ. ഇത്‌ എങ്ങനെ ചെയ്യാ​മെന്ന് ഈ ലേഖന​ത്തിൽ നമ്മൾ പരിചി​ന്തി​ക്കും.

“ക്രിസ്‌തു​വി​ന്‍റെ സ്‌നേഹം ഞങ്ങളെ നിർബ​ന്ധി​ക്കു​ന്നു”

7, 8. ക്രിസ്‌തു​വി​ന്‍റെ സ്‌നേ​ഹ​ത്തെ​ക്കു​റിച്ച് നമുക്ക് എന്തു തോന്നണം, എന്തു ചെയ്യാൻ അതു നമ്മളെ പ്രചോ​ദി​പ്പി​ക്കണം?

7 ഒന്നാമ​താ​യി, യേശു​വി​നു​വേണ്ടി ജീവി​ക്കാൻ നമുക്ക് പ്രചോ​ദനം തോന്നണം. അപ്പൊ​സ്‌ത​ല​നായ പൗലോസ്‌ പറഞ്ഞു: “ക്രിസ്‌തു​വി​ന്‍റെ സ്‌നേഹം ഞങ്ങളെ നിർബ​ന്ധി​ക്കു​ന്നു.” (2 കൊരി​ന്ത്യർ 5:14, 15 വായി​ക്കുക.) യേശു കാണിച്ച ഈ മഹത്തായ സ്‌നേ​ഹത്തെ നമ്മൾ ആഴമായി വിലമ​തി​ക്കു​ന്നെ​ങ്കിൽ, യേശു​വി​നു​വേണ്ടി ജീവി​ക്കാൻ അത്‌ നമ്മളെ പ്രചോ​ദി​പ്പി​ക്കും അഥവാ നിർബ​ന്ധി​ക്കും. യഹോവ നമുക്കു​വേണ്ടി ചെയ്‌ത​തി​നെ​ക്കു​റി​ച്ചെ​ല്ലാം നന്നായി മനസ്സി​ലാ​ക്കു​മ്പോൾ ആ സ്‌നേഹം, യേശു​വി​നെ ആദരി​ക്കുന്ന വിധത്തിൽ ജീവി​ക്കാൻ നമ്മളെ പ്രേരി​പ്പി​ക്കും. നമുക്ക് അത്‌ എങ്ങനെ ചെയ്യാ​നാ​കും?

8 യഹോ​വ​യോ​ടുള്ള സ്‌നേഹം യേശു​വി​ന്‍റെ കാൽച്ചു​വ​ടു​കൾ അടുത്ത്‌ പിന്തു​ടർന്നു​കൊണ്ട് അവന്‍റെ മാതൃക അനുക​രി​ക്കാൻ നമ്മളെ പ്രേരി​പ്പി​ക്കും. (1 പത്രോ. 2:21; 1 യോഹ. 2:6) ദൈവ​ത്തെ​യും ക്രിസ്‌തു​വി​നെ​യും അനുസ​രി​ക്കു​മ്പോൾ അവരെ സ്‌നേ​ഹി​ക്കു​ന്നു എന്നാണ്‌ നമ്മൾ തെളി​യി​ക്കു​ന്നത്‌. യേശു പറഞ്ഞു: “എന്‍റെ കൽപ്പനകൾ കൈ​ക്കൊണ്ട് അവ പ്രമാ​ണി​ക്കു​ന്ന​വ​നാ​കു​ന്നു എന്നെ സ്‌നേ​ഹി​ക്കു​ന്നവൻ. എന്നെ സ്‌നേ​ഹി​ക്കു​ന്ന​വനെ എന്‍റെ പിതാ​വും സ്‌നേ​ഹി​ക്കും. ഞാനും അവനെ സ്‌നേ​ഹി​ക്കു​ക​യും എന്നെത്തന്നെ അവനു വെളി​പ്പെ​ടു​ത്തു​ക​യും ചെയ്യും.”—യോഹ. 14:21; 1 യോഹ. 5:3.

9. ക്രിസ്‌ത്യാ​നി​കൾക്ക് എന്തെല്ലാം സമ്മർദ​ങ്ങ​ളുണ്ട്?

9 ജീവിതം നമ്മൾ എങ്ങനെ​യാണ്‌ ഉപയോ​ഗി​ക്കു​ന്ന​തെന്ന് ചിന്തി​ക്കു​ന്ന​തി​നുള്ള ഒരു നല്ല അവസര​മാണ്‌ ഈ സ്‌മാ​ര​ക​കാ​ലം. സ്വയം ഇങ്ങനെ ചോദി​ക്കുക: ‘ഇപ്പോൾത്തന്നെ ഏതെല്ലാം വിധങ്ങ​ളിൽ ഞാൻ യേശു​വി​നെ അനുക​രി​ക്കു​ന്നുണ്ട്? ഞാൻ ഇനിയും പുരോ​ഗ​മി​ക്കേണ്ട വശങ്ങൾ ഏതൊ​ക്കെ​യാണ്‌?’ ഈ ചോദ്യ​ങ്ങൾ ചോദി​ക്കു​ന്നത്‌ പ്രധാ​ന​മാണ്‌, കാരണം ലോകം ആഗ്രഹി​ക്കു​ന്നത്‌ നമ്മൾ അതിന്‍റെ വഴികൾ പിന്തു​ട​ര​ണ​മെ​ന്നാണ്‌. (റോമ. 12:2) ജാഗ്ര​ത​യു​ള്ളവർ അല്ലെങ്കിൽ ഈ ലോക​ത്തി​ലെ തത്ത്വചി​ന്ത​ക​രെ​യും സ്‌പോർട്‌സ്‌ താരങ്ങ​ളെ​യും മറ്റ്‌ പ്രശസ്‌ത​രായ ആളുക​ളെ​യും അനുക​രി​ക്കാ​നുള്ള ലോക​ത്തി​ന്‍റെ സമ്മർദ​ങ്ങൾക്ക് നമ്മൾ വഴി​പ്പെ​ട്ടേ​ക്കാം. (കൊലോ. 2:8; 1 യോഹ. 2:15-17) ആ സമ്മർദ​ങ്ങളെ നമുക്ക് എങ്ങനെ ചെറു​ത്തു​നിൽക്കാം?

10. ഈ സ്‌മാ​ര​ക​കാ​ലത്ത്‌ നമ്മൾ സ്വയം ഏതു ചോദ്യ​ങ്ങൾ ചോദി​ക്കണം, അതിനുള്ള ഉത്തരങ്ങൾ നമ്മളെ എന്തു ചെയ്യാൻ പ്രേരി​പ്പി​ക്കണം? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

10 നമ്മുടെ വസ്‌ത്ര​ധാ​രണം, നമ്മൾ കാണുന്ന സിനി​മകൾ, കേൾക്കുന്ന സംഗീതം എന്നിവ​യെ​ല്ലാം ഏതു തരത്തി​ലു​ള്ള​താ​ണെ​ന്നും അതു​പോ​ലെ നമ്മുടെ കമ്പ്യൂട്ടർ, മൊ​ബൈൽഫോൺ, ടാബ്‌ലറ്റ്‌ എന്നിവ​യി​ലൊ​ക്കെ എന്തെല്ലാ​മാണ്‌ ഉള്ളതെ​ന്നും ചിന്തി​ക്കാ​നുള്ള ഒരവസ​ര​മാണ്‌ സ്‌മാ​ര​ക​കാ​ലം. നിങ്ങ​ളോ​ടു​തന്നെ ചോദി​ക്കുക: ‘യേശു ഇവിടെ വന്ന് എന്‍റെ വസ്‌ത്ര​ധാ​ര​ണ​രീ​തി കാണു​ക​യാ​ണെ​ങ്കിൽ എനിക്ക് ലജ്ജ തോന്നു​മോ? ക്രിസ്‌തു​വി​ന്‍റെ ഒരു അനുഗാ​മി ആണെന്ന് തെളി​യി​ക്കു​ന്ന​താ​ണോ എന്‍റെ വസ്‌ത്ര​ധാ​രണം?’ (1 തിമൊ​ഥെ​യൊസ്‌ 2:9, 10 വായി​ക്കുക.) ‘ഞാൻ കാണുന്ന സിനി​മകൾ കാണാൻ യേശു താത്‌പ​ര്യ​പ്പെ​ടു​മോ? ഞാൻ കേൾക്കുന്ന സംഗീ​ത​മോ? യേശു എന്‍റെ മൊ​ബൈൽ ഫോണും ടാബ്‌ല​റ്റും പരി​ശോ​ധി​ക്കു​ക​യാ​ണെ​ങ്കിൽ അതിലുള്ള കാര്യങ്ങൾ എന്നെ ലജ്ജിപ്പി​ക്കു​മോ? ചില വീഡി​യോ ഗെയി​മു​കൾ എന്തു​കൊ​ണ്ടാണ്‌ ഞാൻ ആസ്വദി​ക്കു​ന്ന​തെന്ന് യേശു​വിന്‌ വിശദീ​ക​രി​ച്ചു​കൊ​ടു​ക്കുക എനിക്ക് ബുദ്ധി​മു​ട്ടാ​യി​രി​ക്കു​മോ?’ ഒരു ക്രിസ്‌ത്യാ​നിക്ക് ചേരാ​ത്ത​തെ​ന്തും, അത്‌ എത്ര വില​പ്പെ​ട്ട​താ​ണെ​ങ്കി​ലും അത്‌ ഉപേക്ഷി​ക്കാൻ യഹോ​വ​യോ​ടുള്ള സ്‌നേഹം നമ്മളെ പ്രേരി​പ്പി​ക്കണം. (പ്രവൃ. 19:19, 20) സമർപ്പ​ണ​സ​മ​യത്ത്‌, മേലാൽ നമുക്കു​വേ​ണ്ടി​യല്ല യേശു​വി​നു​വേണ്ടി ജീവി​ച്ചു​കൊ​ള്ളാ​മെന്ന് നമ്മൾ വാക്കു കൊടു​ത്ത​താണ്‌. അതു​കൊണ്ട്, യേശു​വി​ന്‍റെ കാൽച്ചു​വ​ടു​കളെ അടുത്ത്‌ പിൻതു​ട​രു​ന്ന​തിൽനിന്ന് നമ്മളെ തടസ്സ​പ്പെ​ടു​ത്തുന്ന എന്തും നമ്മൾ ഉപേക്ഷി​ക്കണം.—മത്താ. 5:29, 30; ഫിലി. 4:8.

11. (എ) യഹോ​വ​യോ​ടും യേശു​വി​നോ​ടും ഉള്ള സ്‌നേഹം പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ എന്തു ചെയ്യാൻ നമ്മളെ പ്രേരി​പ്പി​ക്കും? (ബി) സഭയി​ലുള്ള സഹോ​ദ​ര​ങ്ങളെ സഹായി​ക്കാൻ സ്‌നേഹം നമ്മളെ ഏതുവി​ധ​ത്തിൽ പ്രചോ​ദി​പ്പി​ച്ചേ​ക്കാം?

11 യേശു​വി​നോ​ടുള്ള സ്‌നേഹം പ്രസംഗ-ശിഷ്യ​രാ​ക്കൽവേ​ല​യിൽ തീക്ഷ്ണ​ത​യോ​ടെ ഏർപ്പെ​ടാൻ നമ്മളെ പ്രചോ​ദി​പ്പി​ക്കും. (മത്താ. 28:19, 20; ലൂക്കോ. 4:43) സ്‌മാ​ര​ക​കാ​ലത്ത്‌ 30 മണിക്കൂ​റോ 50 മണിക്കൂ​റോ ചെയ്‌തു​കൊണ്ട് സഹായ​മുൻനി​ര​സേ​വ​ക​രാ​യി പ്രവർത്തി​ക്കാൻ നമുക്ക് അവസര​മുണ്ട്. സാഹച​ര്യ​ങ്ങളെ ക്രമ​പ്പെ​ടു​ത്തി​ക്കൊണ്ട് നിങ്ങൾക്ക് അതു ചെയ്യാ​നാ​കു​മോ? പ്രായ​വും മോശ​മായ ആരോ​ഗ്യ​വും നിമിത്തം സഹായ​മുൻനി​ര​സേ​വനം ചെയ്യാൻ കഴിയി​ല്ലെന്ന് 84 വയസ്സുള്ള, ഭാര്യ മരിച്ചു​പോയ ഒരു സഹോ​ദ​രന്‌ തോന്നി. എന്നാൽ ആ പ്രദേ​ശ​ത്തുള്ള മറ്റു മുൻനി​ര​സേ​വകർ അദ്ദേഹത്തെ സഹായി​ക്കാൻ ആഗ്രഹി​ച്ചു. അവർ അദ്ദേഹ​ത്തിന്‌ പ്രവർത്തി​ക്കാൻ സൗകര്യ​പ്ര​ദ​മായ സ്ഥലവും യാത്രാ​സൗ​ക​ര്യ​വും ഏർപ്പാ​ടാ​ക്കി. അങ്ങനെ അദ്ദേഹ​ത്തിന്‌ 30 മണിക്കൂർ ലക്ഷ്യത്തി​ലെ​ത്താ​നാ​യി. മാർച്ചി​ലോ ഏപ്രി​ലി​ലോ സഹായ​മുൻനി​ര​സേ​വനം ചെയ്യാൻ സഭയി​ലുള്ള ആരെ​യെ​ങ്കി​ലും സഹായി​ക്കാൻ നിങ്ങൾക്കാ​കു​മോ? എല്ലാവർക്കും സഹായ​മുൻനി​ര​സേ​വനം ചെയ്യാ​നാ​കില്ല എന്നത്‌ സത്യമാണ്‌. എങ്കിലും സമയവും ഊർജ​വും പരമാ​വധി പ്രയോ​ജ​ന​പ്പെ​ടു​ത്തി​ക്കൊണ്ട് യഹോ​വ​യു​ടെ സേവന​ത്തി​ലെ നമ്മുടെ പങ്ക് വർധി​പ്പി​ക്കാ​നാ​കും. അങ്ങനെ ചെയ്യു​ന്നെ​ങ്കിൽ, പൗലോ​സി​നെ​പ്പോ​ലെ നമ്മളും യേശു​വി​ന്‍റെ സ്‌നേ​ഹ​ത്താൽ പ്രചോ​ദി​ത​രാ​ണെന്ന് കാണി​ക്കു​ക​യാ​യി​രി​ക്കും. മറ്റെ​ന്തൊ​ക്കെ ചെയ്യാൻ ദൈവ​സ്‌നേഹം നമ്മളെ പ്രേരി​പ്പി​ക്കും?

അന്യോ​ന്യം സ്‌നേ​ഹി​ക്കാൻ കടപ്പെ​ട്ടി​രി​ക്കു​ന്നു

12. ദൈവ​സ്‌നേഹം എന്തു ചെയ്യാൻ നമ്മളെ പ്രചോ​ദി​പ്പി​ക്കു​ന്നു?

12 രണ്ടാമ​താ​യി, ദൈവ​ത്തോ​ടുള്ള സ്‌നേഹം സഹോ​ദ​ര​ങ്ങളെ സ്‌നേ​ഹി​ക്കാൻ നമ്മളെ പ്രചോ​ദി​പ്പി​ക്കണം. ഇത്‌ തിരി​ച്ച​റിഞ്ഞ അപ്പൊ​സ്‌ത​ല​നായ യോഹ​ന്നാൻ ഇങ്ങനെ എഴുതി: “പ്രിയരേ, ദൈവം നമ്മെ ഇങ്ങനെ സ്‌നേ​ഹി​ച്ച​തി​നാൽ നാമും അന്യോ​ന്യം സ്‌നേ​ഹി​ക്കാൻ ബാധ്യ​സ്ഥ​രാ​കു​ന്നു.” (1 യോഹ. 4:7-11) സഹോ​ദ​ര​ങ്ങളെ സ്‌നേ​ഹി​ക്കാ​നുള്ള കടപ്പാട്‌ തിരി​ച്ച​റി​യു​ന്നി​ല്ലെ​ങ്കിൽ നമ്മൾ ദൈവ​സ്‌നേ​ഹ​ത്തിന്‌ അർഹരാ​യി​രി​ക്കു​ക​യില്ല. (1 യോഹ. 3:16) സഹോ​ദ​ര​ങ്ങ​ളോട്‌ നമുക്ക് എങ്ങനെ സ്‌നേഹം കാണി​ക്കാ​നാ​കും?

13. മറ്റുള്ള​വരെ സ്‌നേ​ഹി​ക്കുന്ന കാര്യ​ത്തിൽ യേശു എന്തു മാതൃക വെച്ചു?

13 മറ്റുള്ള​വരെ എങ്ങനെ സ്‌നേ​ഹി​ക്കാ​നാ​കു​മെന്ന് യേശു​വി​ന്‍റെ മാതൃക കാണി​ച്ചു​ത​രു​ന്നു. ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ യേശു ആളുകളെ സഹായി​ച്ചു, പ്രത്യേ​കിച്ച് എളിയ​വ​രായ ആളുകളെ. രോഗി​കൾ, മുടന്തർ, അന്ധർ, ബധിരർ, മൂകർ എന്നിവ​രെ​യെ​ല്ലാം യേശു സൗഖ്യ​മാ​ക്കി. (മത്താ. 11:4, 5) അക്കാലത്തെ യെഹൂദ മതനേ​താ​ക്ക​ന്മാ​രിൽനിന്ന് വ്യത്യ​സ്‌ത​നാ​യി, ദൈവ​ത്തെ​ക്കു​റിച്ച് പഠിക്കാൻ ആഗ്രഹിച്ച ആളുകളെ സഹായി​ക്കാൻ യേശു​വിന്‌ സന്തോ​ഷ​മാ​യി​രു​ന്നു. (യോഹ. 7:49) ആ എളിയ​വ​രായ ആളുകളെ അവൻ സ്‌നേ​ഹി​ച്ചു, അവരെ സഹായി​ക്കാൻ കഠിന​മാ​യി പ്രയത്‌നി​ക്കു​ക​യും ചെയ്‌തു.—മത്താ. 20:28.

പ്രായമേറിയ ഒരു സഹോ​ദ​ര​നെ​യോ സഹോ​ദ​രി​യെ​യോ ശുശ്രൂ​ഷ​യിൽ സഹായി​ക്കാൻ നിങ്ങൾക്ക് കഴിയു​മോ? (14-‍ാ‍ം ഖണ്ഡിക കാണുക)

14. സഹോ​ദ​ര​ങ്ങ​ളോ​ടുള്ള സ്‌നേഹം കാണി​ക്കാൻ നിങ്ങൾക്ക് എന്തൊക്കെ ചെയ്യാ​നാ​കും?

14 സഭയിലെ സഹോ​ദ​ര​ങ്ങളെ എങ്ങനെ​യൊ​ക്കെ സഹായി​ക്കാ​നാ​കു​മെന്ന് ചിന്തി​ക്കാ​നുള്ള ഒരു നല്ല അവസരം​കൂ​ടി​യാണ്‌ സ്‌മാ​ര​ക​കാ​ലം, പ്രത്യേ​കിച്ച് പ്രായ​മാ​യ​വരെ. നിങ്ങൾക്ക് ഈ പ്രിയ​സ​ഹോ​ദ​ര​ങ്ങളെ സന്ദർശി​ക്കാ​നാ​കു​മോ? ആഹാരം ഉണ്ടാക്കി​ക്കൊ​ടു​ത്തു​കൊ​ണ്ടോ, വീട്ടു​ജോ​ലി​കൾ ചെയ്‌തു​കൊ​ടു​ത്തു​കൊ​ണ്ടോ നിങ്ങൾക്ക് അവരെ സഹായി​ക്കാ​നാ​കു​മോ? യോഗ​ങ്ങൾക്കാ​യി നിങ്ങളു​ടെ വാഹന​ത്തിൽ അവരെ കൂട്ടി​ക്കൊ​ണ്ടു​പോ​കാ​നും വയൽശു​ശ്രൂ​ഷ​യിൽ ഒരുമിച്ച് പ്രവർത്തി​ക്കാൻ അവരെ ക്ഷണിക്കാ​നും കഴിയു​മോ? (ലൂക്കോസ്‌ 14:12-14 വായി​ക്കുക.) സഹോ​ദ​ര​ങ്ങളെ സ്‌നേ​ഹി​ക്കാൻ ദൈവ​ത്തി​ന്‍റെ സ്‌നേഹം നിങ്ങളെ പ്രചോ​ദി​പ്പി​ക്കട്ടെ.

സഹോ​ദ​ര​ങ്ങ​ളോ​ടു കരുണ കാണി​ക്കു​ക

15. നമ്മൾ എന്തു തിരി​ച്ച​റി​യണം?

15 മൂന്നാ​മ​താ​യി, യഹോ​വ​യു​ടെ സ്‌നേഹം സഹോ​ദ​ര​ങ്ങ​ളോ​ടു ക്ഷമിക്കാൻ നമ്മളെ പ്രചോ​ദി​പ്പി​ക്കു​ന്നു. ആദാമിൽനിന്ന് നമു​ക്കെ​ല്ലാം പാപവും മരണവും കൈമാ​റി​ക്കി​ട്ടി​യ​തി​നാൽ “എനിക്ക് മറുവില ആവശ്യ​മില്ല” എന്ന് ആർക്കും പറയാൻ കഴിയില്ല, ദൈവ​ത്തി​ന്‍റെ ഏറ്റവും വിശ്വ​സ്‌ത​ദാ​സ​രിൽ ഒരുവ​നു​പോ​ലും. നമു​ക്കോ​രോ​രു​ത്തർക്കും വലിയ ഒരു കടമാണ്‌ ഇളച്ചു​കി​ട്ടി​യി​രി​ക്കു​ന്നത്‌! അത്‌ തിരി​ച്ച​റി​യു​ന്നത്‌ പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്? അതിനുള്ള ഉത്തരം യേശു പറഞ്ഞ ഒരു ഉപമയി​ലുണ്ട്.

16, 17. (എ) രാജാ​വും ദാസന്മാ​രും ഉൾപ്പെട്ട യേശു​വി​ന്‍റെ ദൃഷ്ടാ​ന്ത​ത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം? (ബി) യേശു​വി​ന്‍റെ ദൃഷ്ടാ​ന്ത​ത്തെ​ക്കു​റിച്ച് ധ്യാനി​ച്ച​ശേഷം എന്തു ചെയ്യാ​നാണ്‌ നിങ്ങൾ തീരു​മാ​നി​ച്ചി​രി​ക്കു​ന്നത്‌?

16 ആറു​കോ​ടി ദിനാ​റെ​യു​ടെ ഒരു ഭീമമായ കടം തന്‍റെ ദാസന്‌ ഇളച്ചു​കൊ​ടുത്ത ഒരു രാജാ​വി​ന്‍റെ ഉപമയാണ്‌ യേശു പറഞ്ഞത്‌. എന്നാൽ ഈ ദാസൻ കേവലം നൂറു ദിനാറെ കടപ്പെ​ട്ടി​രുന്ന തന്‍റെ സഹദാ​സ​നോ​ടു ക്ഷമിക്കാൻ തയ്യാറാ​യില്ല. രാജാവ്‌ കാണിച്ച കരുണ തന്‍റെ സഹദാ​സ​നോ​ടു ക്ഷമിക്കാൻ ഈ ദാസനെ പ്രേരി​പ്പി​ക്കേ​ണ്ട​താ​യി​രു​ന്നു. ഇത്ര ചെറിയ ഒരു കടം പോലും ആ ദാസൻ ഇളച്ചു​കൊ​ടു​ത്തില്ല എന്ന് കേട്ട രാജാവ്‌ രോഷാ​കു​ല​നാ​യി. രാജാവ്‌ ഇങ്ങനെ പറഞ്ഞു: “ദുഷ്ടദാ​സനേ, നീ എന്നോടു കരഞ്ഞു​പ​റ​ഞ്ഞ​പ്പോൾ ഞാൻ നിന്‍റെ കടമൊ​ക്കെ​യും റദ്ദാക്കി​ത്ത​ന്നു​വ​ല്ലോ. എനിക്കു നിന്നോ​ടു കരുണ തോന്നി​യ​തു​പോ​ലെ​തന്നെ നിന്‍റെ സഹദാ​സ​നോ​ടു നിനക്കും കരുണ തോ​ന്നേ​ണ്ട​ത​ല്ലാ​യി​രു​ന്നോ?” (മത്താ. 18:23-35; അടിക്കു​റിപ്പ്.) ഉപമയി​ലെ ഈ രാജാ​വി​നെ​പ്പോ​ലെ യഹോവ പാപങ്ങ​ളു​ടെ ഭീമമായ ഒരു കടം നമുക്ക് ഇളച്ചു​ത​ന്നി​രി​ക്കു​ന്നു. യഹോവ കാണിച്ച സ്‌നേ​ഹ​വും കരുണ​യും എന്ത് ചെയ്യാൻ നമ്മളെ പ്രചോ​ദി​പ്പി​ക്കണം?

17 സ്‌മാ​ര​കാ​ച​ര​ണ​ത്തി​നാ​യി തയ്യാ​റെ​ടു​ക്കവെ, നമ്മോ​ടു​തന്നെ ചോദി​ക്കുക: ‘ഏതെങ്കി​ലും ഒരു സഹോ​ദരൻ എന്നെ വേദനി​പ്പി​ച്ചി​ട്ടു​ണ്ടോ? അദ്ദേഹ​ത്തോ​ടു ക്ഷമിക്കാൻ എനിക്കു ബുദ്ധി​മു​ട്ടു തോന്നു​ന്നു​ണ്ടോ?’ അങ്ങനെ​യെ​ങ്കിൽ “ക്ഷമിപ്പാൻ ഒരുക്ക”മുള്ള യഹോ​വയെ അനുക​രി​ക്കാ​നാ​കുന്ന എത്ര നല്ല ഒരു അവസര​മാ​ണിത്‌! (നെഹെ. 9:17; സങ്കീ. 86:5) യഹോ​വ​യു​ടെ മഹാദ​യയെ നമ്മൾ വിലമ​തി​ക്കു​ന്നെ​ങ്കിൽ, മറ്റുള്ള​വ​രോ​ടു കരുണ കാണി​ക്കു​ക​യും അവരോ​ടു ഹൃദയ​ത്തിൽനിന്ന് ക്ഷമിക്കു​ക​യും ചെയ്യും. മറ്റുള്ള​വരെ സ്‌നേ​ഹി​ക്കു​ക​യും അവരോ​ടു ക്ഷമിക്കു​ക​യും ചെയ്യു​ന്നി​ല്ലെ​ങ്കിൽ യഹോവ നമ്മളെ സ്‌നേ​ഹി​ക്കു​മെ​ന്നും നമ്മോടു ക്ഷമിക്കു​മെ​ന്നും പ്രതീ​ക്ഷി​ക്കാ​നാ​വില്ല. (മത്താ. 6:14, 15) ക്ഷമിക്കു​ന്നത്‌, ആളുകൾ നമ്മളെ വേദന​പ്പി​ച്ചെന്ന കാര്യ​ത്തിന്‌ മാറ്റം വരുത്തു​ന്നി​ല്ലെ​ങ്കി​ലും അത്‌ തുടർന്നുള്ള ജീവി​ത​ത്തിൽ നമുക്ക് സന്തോഷം തരും.

18. ഒരു സഹോ​ദ​രി​യു​ടെ അപൂർണ​ത​യു​മാ​യി പൊരു​ത്ത​പ്പെ​ടാൻ ദൈവ​സ്‌നേഹം ലില്ലി സഹോ​ദ​രി​യെ പ്രചോ​ദി​പ്പി​ച്ചത്‌ എങ്ങനെ?

18 നമ്മളിൽ പലർക്കും അപൂർണ​രായ സഹോ​ദ​ര​ങ്ങ​ളു​മാ​യി ഒത്തു​പോ​കു​ന്നത്‌ ബുദ്ധി​മു​ട്ടാ​യി​രു​ന്നേ​ക്കാം. (കൊ​ലോ​സ്യർ 3:13, 14; എഫെസ്യർ 4:32 വായി​ക്കുക.) ലില്ലി സഹോ​ദ​രി​യു​ടെ അനുഭവം നമുക്ക് നോക്കാം. ക്യാരൾ [1] എന്ന വിധവ​യായ ഒരു സഹോ​ദ​രി​യെ അവൾ സഹായി​ച്ചി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, അവൾ ക്യാര​ളിന്‌ യാത്രാ​സൗ​ക​ര്യം ചെയ്‌തു​കൊ​ടു​ത്തു. സാധനങ്ങൾ വാങ്ങാൻ അവരെ സഹായി​ച്ചു. അങ്ങനെ പലവി​ധ​ങ്ങ​ളിൽ കരുണ കാണിച്ചു. ഇങ്ങനെ​യെ​ല്ലാം ചെയ്‌തി​ട്ടും, ക്യാരൾ ലില്ലി സഹോ​ദ​രി​യെ വിമർശി​ക്കു​മാ​യി​രു​ന്നു. അവരെ സഹായി​ക്കുക എന്നത്‌ ചില സമയങ്ങ​ളിൽ വളരെ ബുദ്ധി​മു​ട്ടാ​യി​രു​ന്നു. എന്നാൽ ലില്ലി സഹോ​ദരി അവരുടെ നല്ല ഗുണങ്ങ​ളിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കു​ക​യും ഗുരു​ത​ര​മാ​യി രോഗം ബാധിച്ച് മരിക്കു​ന്ന​തു​വരെ വർഷങ്ങ​ളോ​ളം അവരെ സഹായി​ക്കു​ക​യും ചെയ്‌തു. ക്യാര​ളി​നെ സഹായി​ക്കു​ന്നത്‌ ബുദ്ധി​മു​ട്ടാ​യി​രു​ന്നെ​ങ്കി​ലും ലില്ലി​സ​ഹോ​ദ​രി​യു​ടെ വാക്കുകൾ ശ്രദ്ധി​ക്കുക: “പുനരു​ത്ഥാ​ന​ത്തിൽ വരുന്ന ക്യാര​ളി​നെ കാണാൻ ഞാൻ കാത്തി​രി​ക്കു​ക​യാണ്‌. ക്യാരൾ പൂർണ​ത​യി​ലെ​ത്തു​മ്പോൾ എനിക്ക് അവരെ അടുത്ത​റി​യണം.” വ്യക്തമാ​യും ദൈവ​ത്തി​ന്‍റെ സ്‌നേഹം നമ്മുടെ സഹോ​ദ​ര​ങ്ങ​ളു​മാ​യി ഒത്തു​പോ​കാ​നും മാനു​ഷിക അപൂർണത എന്നെ​ന്നേ​ക്കു​മാ​യി ഇല്ലാതാ​കുന്ന സമയത്തി​നാ​യി കാത്തി​രി​ക്കാ​നും നമ്മെ പ്രചോ​ദി​പ്പി​ക്കും.

19. ദൈവ​ത്തി​ന്‍റെ “അവർണ​നീ​യ​മായ ദാനം” നമ്മെ എന്ത് ചെയ്യാൻ പ്രേരി​പ്പി​ക്കും?

19 തീർച്ച​യാ​യും യഹോവ നമുക്ക് തന്നിരി​ക്കു​ന്നത്‌ ഒരു ‘അവർണ​നീ​യ​മായ ദാനമാണ്‌.’ ആ ദാനത്തെ നമുക്ക് എപ്പോ​ഴും വിലമ​തി​ക്കാം! യഹോ​വ​യും യേശു​വും നമുക്കു​വേണ്ടി ചെയ്‌തി​രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചെ​ല്ലാം ആഴമായി ചിന്തി​ക്കാ​നുള്ള നല്ല ഒരു അവസര​മാണ്‌ സ്‌മാ​ര​ക​കാ​ലം. യേശു​വി​നെ അടുത്ത്‌ അനുഗ​മി​ക്കാ​നും സഹോ​ദ​ര​ങ്ങ​ളോട്‌ സ്‌നേഹം കാണി​ക്കാ​നും അവരോട്‌ ഹൃദയ​പൂർവ്വം ക്ഷമിക്കാ​നും യഹോ​വ​യും യേശു​വും കാണി​ച്ചി​രി​ക്കുന്ന സ്‌നേഹം നമ്മെ നിർബ​ന്ധി​ക്കട്ടെ.

^ [1] (ഖണ്ഡിക 18) ഈ ലേഖന​ത്തി​ലെ ചില പേരുകൾ മാറ്റി​യി​ട്ടുണ്ട്.