വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മുഖ്യ​ലേ​ഖ​നം | പ്രിയ​പ്പെട്ട ഒരാൾ മരണമ​ട​യു​മ്പോൾ. . .

ദുഃഖി​തരെ ആശ്വസി​പ്പി​ക്കാൻ

ദുഃഖി​തരെ ആശ്വസി​പ്പി​ക്കാൻ

നിങ്ങൾക്ക് അടുപ്പ​മുള്ള ഒരാൾ ഉറ്റവരു​ടെ വേർപാ​ടിൽ ദുഃഖി​ക്കു​മ്പോൾ നിസ്സഹാ​യ​ത​യോ​ടെ നോക്കി​നിൽക്കേണ്ടി വന്നിട്ടു​ണ്ടോ? എന്തു പറയണ​മെ​ന്നോ എന്തു ചെയ്യണ​മെ​ന്നോ നിങ്ങൾക്ക് അറിയി​ല്ലാ​യി​രി​ക്കും. പക്ഷേ അത്തരം സാഹച​ര്യ​ങ്ങ​ളിൽ നമുക്കു പലതും ചെയ്യാ​നുണ്ട്.

നിങ്ങൾ അവിടെ ചെന്ന് അവരെ കാണു​ന്ന​തു​തന്നെ അവർക്കു വലിയ ആശ്വാ​സ​മാ​യി​രി​ക്കും. “എനിക്കും വിഷമ​മുണ്ട്” എന്നോ മറ്റോ അവരോ​ടു പറയാ​നാ​കും. പല സംസ്‌കാ​ര​ങ്ങ​ളി​ലും, ആലിം​ഗനം ചെയ്യു​ന്ന​തോ കൈയിൽ ഒന്നു മൃദു​വാ​യി പിടി​ക്കു​ന്ന​തോ ഒക്കെ മതിയാ​കും ആ വ്യക്തി​യോ​ടുള്ള സ്‌നേഹം കാണി​ക്കാൻ. അവർ സംസാ​രി​ക്കാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ സഹാനു​ഭൂ​തി​യോ​ടെ ശ്രദ്ധി​ച്ചു​കേൾക്കുക. അവർക്ക് ആ സമയത്ത്‌ ആവശ്യ​മായ എന്തെങ്കി​ലും ചെയ്‌തു​കൊ​ടു​ക്കാ​നാ​യാൽ അതു വലി​യൊ​രു കാര്യ​മാ​യി​രി​ക്കും. ഉദാഹ​ര​ണ​ത്തിന്‌, അവർ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ ശവസം​സ്‌കാ​ര​ത്തി​നുള്ള ഒരുക്കങ്ങൾ ചെയ്യാ​നോ ഭക്ഷണം ഉണ്ടാക്കാ​നോ കുട്ടി​കളെ നോക്കാ​നോ നിങ്ങൾക്കു സാധി​ക്കും. തിര​ഞ്ഞെ​ടുത്ത ചില വാക്കു​ക​ളെ​ക്കാൾ അവരുടെ ഹൃദയ​ങ്ങളെ സ്‌പർശി​ക്കു​ന്നത്‌ അത്തരം സ്‌നേ​ഹ​പ്ര​വൃ​ത്തി​ക​ളാ​യി​രി​ക്കും.

പിന്നീട്‌ അവസരം കിട്ടു​മ്പോൾ, മരിച്ചു​പോയ വ്യക്തി​യെ​ക്കു​റി​ച്ചുള്ള നല്ലനല്ല കാര്യങ്ങൾ പറയു​ന്നത്‌ അവരെ ആശ്വസി​പ്പി​ക്കും. ഉദാഹ​ര​ണ​ത്തിന്‌, ആ വ്യക്തി​യു​ടെ നല്ല ഗുണങ്ങ​ളെ​ക്കു​റി​ച്ചും അയാ​ളോ​ടൊ​പ്പം ചെലവ​ഴിച്ച സന്തോ​ഷ​ക​ര​മായ സമയങ്ങ​ളെ​ക്കു​റി​ച്ചും നിങ്ങൾ പറയു​മ്പോൾ, ദുഃഖം നിറഞ്ഞ ആ മുഖത്ത്‌ പുഞ്ചിരി വിടർന്നേ​ക്കാം. ഭർത്താ​വായ ഇയ്യാനെ ആറു വർഷം മുമ്പ് നഷ്ടപ്പെട്ട പാം പറയുന്നു: “എനിക്ക് അറിയി​ല്ലാത്ത പല നല്ല കാര്യ​ങ്ങ​ളും ആളുകൾ ഇയ്യാ​നെ​ക്കു​റിച്ച് പറയു​ന്നതു കേൾക്കു​മ്പോൾ എനിക്ക് ഒരുപാ​ടു സന്തോഷം തോന്നും.”

ദുഃഖി​തരെ ആശ്വസി​പ്പി​ക്കാൻ തുടക്ക​ത്തിൽ സുഹൃ​ത്തു​ക്കൾ പലതും ചെയ്‌തേ​ക്കാ​മെ​ങ്കി​ലും ജീവി​ത​ത്തി​ര​ക്കു​കൾ കാരണം, അവരെ സഹായി​ക്കുന്ന കാര്യം സുഹൃ​ത്തു​ക്കൾ പെട്ടെ​ന്നു​തന്നെ മറന്നു​പോ​കാ​റു​ണ്ടെന്നു ഗവേഷകർ പറയുന്നു. അതു​കൊണ്ട്, ദുഃഖി​ച്ചു​ക​ഴി​യുന്ന ഒരു സുഹൃ​ത്തി​നോ​ടു പതിവാ​യി സംസാ​രി​ക്കാൻ പ്രത്യേ​ക​ശ്രമം ചെയ്യുക. * കാലങ്ങ​ളാ​യുള്ള ദുഃഖ​ത്തിൽനിന്ന് കരകയ​റാൻ സുഹൃ​ത്തു​ക്ക​ളു​മാ​യുള്ള സംഭാ​ഷണം സഹായി​ച്ചി​ട്ടു​ണ്ടെന്നു പലരും അഭി​പ്രാ​യ​പ്പെ​ടു​ന്നു.

ജപ്പാനി​ലു​ള്ള കാവോ​രി എന്ന യുവതിക്ക് ആദ്യം അമ്മയെ​യും 15 മാസത്തി​നു ശേഷം ചേച്ചി​യെ​യും മരണത്തിൽ നഷ്ടമായി. കാവോ​രി ആകെ തകർന്നു​പോ​യി. ആ സമയം​മു​തൽ സുഹൃ​ത്തു​ക്ക​ളിൽനിന്ന് ലഭിച്ച നിലയ്‌ക്കാത്ത സഹായ​ത്തെ​ക്കു​റിച്ച് കാവോ​രി നന്ദി​യോ​ടെ ഓർക്കു​ന്നു. കാവോ​രി​യെ​ക്കാൾ ഒരുപാ​ടു പ്രായ​ക്കൂ​ടു​ത​ലുള്ള റിറ്റ്‌സു​കോ കാവോ​രി​യു​ടെ ഉറ്റ സുഹൃ​ത്താ​യി​ത്തീർന്നു. കാവോ​രി പറയുന്നു: “സത്യം പറഞ്ഞാൽ, ആദ്യം എനിക്ക് അത്‌ അത്ര ഇഷ്ടപ്പെ​ട്ടില്ല. മറ്റാ​രെ​യും എനിക്ക് എന്‍റെ അമ്മയെ​പ്പോ​ലെ കാണാൻ കഴിയു​മാ​യി​രു​ന്നില്ല; ആരും ആ സ്ഥാനം ഏറ്റെടു​ക്കു​ന്നത്‌ എനിക്ക് ഇഷ്ടമല്ലാ​യി​രു​ന്നു. പക്ഷേ റിറ്റ്‌സു​കോ മമ്മി എന്നോടു കാണിച്ച സ്‌നേഹം, അത്‌ എന്നെ വല്ലാതെ സ്‌പർശി​ച്ചു. പതു​ക്കെ​പ്പ​തു​ക്കെ ഞങ്ങൾ തമ്മിൽ അടുത്തു. എല്ലാ ആഴ്‌ച​യും ഞങ്ങൾ ഒരുമിച്ച് സുവി​ശേ​ഷ​പ്ര​വർത്ത​ന​ത്തി​നും ക്രിസ്‌തീ​യ​യോ​ഗ​ങ്ങൾക്കും പോകാൻതു​ടങ്ങി. അതു​പോ​ലെ, റിറ്റ്‌സു​കോ മമ്മി എന്നെ പല തവണ ചായ കുടി​ക്കാൻ ക്ഷണിച്ചു, എനിക്കു ഭക്ഷണം കൊണ്ടു​വ​ന്നു​തന്നു, പലപ്പോ​ഴും എനിക്കു കാർഡു​ക​ളും കത്തുക​ളും അയച്ചു. റിറ്റ്‌സു​കോ മമ്മിയു​ടെ നല്ല പെരു​മാ​റ്റം എന്‍റെ ജീവി​തത്തെ ഒരുപാ​ടു സ്വാധീ​നി​ച്ചു.”

കാവോ​രി​യു​ടെ അമ്മ മരിച്ചിട്ട് ഇപ്പോൾ 12 വർഷം പിന്നി​ട്ടി​രി​ക്കു​ന്നു. കാവോ​രി​യും ഭർത്താ​വും ഇപ്പോൾ മുഴു​സമയ സുവി​ശേ​ഷ​പ്ര​വർത്ത​ക​രാണ്‌. കാവോ​രി പറയുന്നു: “റിറ്റ്‌സു​കോ മമ്മിയു​ടെ സ്‌നേ​ഹ​ത്തിന്‌ ഒരു കുറവും വന്നിട്ടില്ല. നാട്ടിൽ പോകു​മ്പോ​ഴൊ​ക്കെ ഞാൻ മമ്മിയെ ചെന്ന് കാണാ​റുണ്ട്. മമ്മി​യോ​ടു സംസാ​രി​ക്കു​ന്നത്‌ എനിക്ക് ഒരുപാ​ടു ശക്തി തരുന്നു.”

യഹോ​വ​യു​ടെ സാക്ഷി​യായ പോളി​യും സുഹൃ​ത്തു​ക്ക​ളു​ടെ നിലയ്‌ക്കാത്ത സ്‌നേ​ഹ​വും പിന്തു​ണ​യും അനുഭ​വി​ച്ച​റി​ഞ്ഞു. സൈ​പ്ര​സി​ലാ​ണു പോളി താമസി​ച്ചി​രു​ന്നത്‌. ക്രിസ്‌തീ​യ​സ​ഭ​യിൽ നേതൃ​ത്വം വഹിച്ചി​രുന്ന മാതൃ​കാ​യോ​ഗ്യ​നായ ഒരു വ്യക്തി​യാ​യി​രു​ന്നു പോളി​യു​ടെ ഭർത്താ​വായ സോ​സോസ്‌. ദയാലു​വായ അദ്ദേഹം അനാഥ​രെ​യും വിധവ​മാ​രെ​യും ഇടയ്‌ക്കി​ടെ വീട്ടി​ലേക്കു ക്ഷണിച്ച് ഒരു നേരത്തെ ആഹാരം കൊടു​ക്കു​ക​യും അവരോ​ടു സംസാ​രി​ക്കു​ക​യും ഒക്കെ ചെയ്യു​മാ​യി​രു​ന്നു. (യാക്കോബ്‌ 1:27) എന്നാൽ ദുഃഖ​ക​ര​മെന്നു പറയട്ടെ, ബ്രെയിൻ ട്യൂമർ വന്നതി​നെ​ത്തു​ടർന്ന് 53-‍ാ‍ം വയസ്സിൽ അദ്ദേഹം മരിച്ചു. പോളി പറയുന്നു: “33 വർഷത്തെ വിവാ​ഹ​ജീ​വി​ത​ത്തി​നു ശേഷം എന്‍റെ ഭർത്താവ്‌ എന്നെ വിട്ടു​പോ​യി.”

ദുഃഖാർത്തരെ സഹായി​ക്കാൻ പ്രാ​യോ​ഗി​ക​മായ വഴികൾ കണ്ടെത്തുക

സോ​സോ​സി​ന്‍റെ മരണത്തി​നു ശേഷം പോളി 15 വയസ്സുള്ള ഏറ്റവും ഇളയമകൻ ഡാനി​യേ​ലി​നോ​ടൊ​പ്പം കനഡയി​ലേക്കു താമസം മാറി. അവർ ആരാധ​ന​യ്‌ക്കാ​യി അവി​ടെ​യുള്ള യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടൊ​പ്പം കൂടി​വ​രാൻതു​ടങ്ങി. പോളി ഓർമി​ക്കു​ന്നു: “പുതിയ സഭയിലെ സുഹൃ​ത്തു​ക്കൾക്കു ഞങ്ങളുടെ കഴിഞ്ഞ കാല​ത്തെ​ക്കു​റി​ച്ചോ ഞങ്ങൾ നേരിട്ട ബുദ്ധി​മു​ട്ടു​ക​ളെ​ക്കു​റി​ച്ചോ അറിയി​ല്ലാ​യി​രു​ന്നു. പക്ഷേ അവർ ഒരു മടിയും കൂടാതെ ഞങ്ങളുടെ അടുത്ത്‌ വന്ന് സ്‌നേ​ഹ​ത്തോ​ടെ സംസാ​രി​ക്കു​ക​യും ഞങ്ങൾക്ക് ആവശ്യ​മാ​യ​തൊ​ക്കെ ചെയ്‌തു​ത​രു​ക​യും ചെയ്‌തു. അതു ശരിക്കും തക്കസമ​യത്തെ ഒരു സഹായ​മാ​യി​രു​ന്നു. കാരണം എന്‍റെ മകനു വഴികാ​ട്ടി​യാ​യി അച്ഛനെ ആവശ്യ​മുള്ള ഒരു സമയമാ​യി​രു​ന്നു അത്‌. സഭയിൽ നേതൃ​ത്വം എടുക്കു​ന്നവർ ഡാനി​യേ​ലി​ന്‍റെ കാര്യ​ത്തിൽ പ്രത്യേ​ക​താ​ത്‌പ​ര്യം എടുത്തു. കൂട്ടു​കാ​രു​ടെ​കൂ​ടെ കൂടു​മ്പോ​ഴും പന്തു കളിക്കാൻ പോകു​മ്പോ​ഴും ഒക്കെ ഡാനി​യേ​ലി​നെ​യും കൂടെ കൂട്ടാൻ അവരിൽ ഒരാൾ പ്രത്യേ​കം ശ്രദ്ധിച്ചു.” ഇന്ന് ആ അമ്മയും മകനും സന്തോ​ഷ​ത്തോ​ടെ കഴിയു​ന്നു.

ദുഃഖി​ക്കു​ന്ന​വ​രെ ആശ്വസി​പ്പി​ക്കാ​നും അവരെ സഹായി​ക്കാ​നും നമുക്കു പല മാർഗ​ങ്ങ​ളുണ്ട്. പുളക​പ്ര​ദ​മായ ഒരു ഭാവി​പ്ര​ത്യാ​ശ നൽകി​ക്കൊ​ണ്ടും ബൈബിൾ നമ്മളെ ആശ്വസി​പ്പി​ക്കു​ന്നു. (w16-E No. 3)

^ ഖ. 6 സുഹൃത്തുക്കളുടെ ഉറ്റവർ മരിച്ച തീയതി ചിലർ കലണ്ടറിൽ രേഖ​പ്പെ​ടു​ത്തി​വെ​ക്കാ​റുണ്ട്. തുടർന്നു​വ​രുന്ന വർഷങ്ങ​ളിൽ ആ തീയതി​യി​ലോ അതി​നോട്‌ അടുത്ത ദിവസ​ങ്ങ​ളി​ലോ അവർക്ക് ആശ്വാസം പകരാൻ അതു സഹായി​ക്കും.