വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

ദൈവജനം ഏത്‌ കാലഘ​ട്ട​ത്തി​ലാണ്‌ മഹതി​യാം ബാബി​ലോ​ണി​ന്‍റെ അടിമ​ത്ത​ത്തി​ലാ​യി​രു​ന്നത്‌?

ആ ആത്മീയ അടിമത്തം എ.ഡി. രണ്ടാം നൂറ്റാണ്ട് മുതൽ 1919 വരെ നീണ്ടു. ഈ പൊരു​ത്ത​പ്പെ​ടു​ത്തൽ വരുത്തി​യ​തി​ന്‍റെ അടിസ്ഥാ​നം എന്താണ്‌?

എല്ലാ തെളി​വു​ക​ളും സൂചി​പ്പി​ക്കു​ന്ന​ത​നു​സ​രിച്ച് അഭിഷി​ക്ത​ക്രിസ്‌ത്യാ​നി​കൾ 1919-ൽ മഹതി​യാം ബാബി​ലോ​ണി​ന്‍റെ അടിമ​ത്ത​ത്തിൽനിന്ന് മോചി​ത​രാ​കു​ക​യും ശുദ്ധീ​ക​രി​ക്ക​പ്പെട്ട ഒരു സഭയി​ലേക്കു കൂട്ടി​ച്ചേർക്ക​പ്പെ​ടു​ക​യും ചെയ്‌തു. ഇതെക്കു​റി​ച്ചൊ​ന്നു ചിന്തി​ക്കുക: 1914-ൽ ദൈവ​രാ​ജ്യം സ്വർഗ​ത്തിൽ ഭരണം ആരംഭി​ച്ച​തി​നു ശേഷം ഉടൻതന്നെ ദൈവ​ജനം പരി​ശോ​ധി​ക്ക​പ്പെ​ടു​ക​യും വ്യാജാ​രാ​ധ​ന​യിൽനിന്ന് ക്രമേണ ശുദ്ധീ​ക​രി​ക്ക​പ്പെ​ടു​ക​യും ചെയ്‌തു. * (മലാ. 3:1-4) “തക്കസമ​യത്ത്‌ ഭക്ഷണം” നൽകു​ന്ന​തി​നാ​യി 1919-ൽ യേശു, ദൈവ​ത്തി​ന്‍റെ ശുദ്ധീ​ക​രി​ക്ക​പ്പെട്ട ജനത്തിനു മേൽ “വിശ്വസ്‌ത​നും വിവേ​കി​യു​മായ അടിമ”യെ ആക്കി​വെച്ചു. (മത്താ. 24:45-47) അതേ വർഷം​തന്നെ മഹതി​യാം ബാബി​ലോ​ണി​ന്‍റെ പ്രതീ​കാ​ത്മക അടിമ​ത്ത​ത്തിൽനിന്ന് ദൈവ​ജനം മോചനം നേടി. (വെളി. 18:4) എന്നാൽ ആ അടിമത്തം ആരംഭി​ച്ചത്‌ എന്നാണ്‌?

1918-ൽ ആരംഭിച്ച ഒരു ചെറിയ കാലഘ​ട്ട​ത്തേ​ക്കാണ്‌ ദൈവ​ജനം മഹതി​യാം ബാബി​ലോ​ണി​ന്‍റെ അടിമ​ത്ത​ത്തി​ലാ​യി​രു​ന്ന​തെ​ന്നാണ്‌ നമ്മൾ മുമ്പ് മനസ്സി​ലാ​ക്കി​യി​രു​ന്നത്‌. ഇസ്രാ​യേ​ല്യർ ബാബി​ലോ​ണി​ന്‍റെ അടിമ​ത്ത​ത്തി​ലേക്കു പോയ​തു​പോ​ലെ 1918-ൽ യഹോ​വ​യു​ടെ ദാസർ മഹതി​യാം ബാബി​ലോ​ണി​ന്‍റെ അടിമ​ത്ത​ത്തി​ലാ​യി എന്ന് 1992 ജൂൺ 15 ലക്കം വീക്ഷാ​ഗോ​പു​രം പറഞ്ഞു. എന്നാൽ കൂടു​ത​ലായ പഠനം കാണി​ക്കു​ന്നത്‌ ഈ അടിമത്തം 1918-ന്‌ അനേക വർഷങ്ങൾക്കു മുമ്പ് ആരംഭി​ച്ചു എന്നാണ്‌.

യെഹെസ്‌കേൽ 37:1-14-ലെ പ്രവച​ന​ത്തിൽ ദൈവ​ജനം അടിമ​ത്ത​ത്തി​ലേക്കു പോകു​മെ​ന്നും പിന്നീട്‌ മോചി​ത​രാ​കു​മെ​ന്നും മുൻകൂ​ട്ടി പറഞ്ഞി​രു​ന്നു. അസ്ഥികൾ നിറഞ്ഞ ഒരു താഴ്‌വ​ര​യു​ടെ ദർശനം യെഹെസ്‌കേ​ലിന്‌ ലഭിച്ചു. യഹോവ ഇങ്ങനെ പറഞ്ഞു: “ഈ അസ്ഥികൾ ഇസ്രാ​യേൽഗൃ​ഹ​മൊ​ക്കെ​യും ആകുന്നു.” (11-‍ാ‍ം വാക്യം) ഈ പ്രവചനം ഇസ്രാ​യേൽ ജനതയ്‌ക്കും അതു​പോ​ലെ​തന്നെ അഭിഷി​ക്ത​ക്രിസ്‌ത്യാ​നി​ക​ളായ “ദൈവ​ത്തി​ന്‍റെ ഇസ്രാ​യേ​ലി​നും” ബാധക​മാണ്‌. (ഗലാ. 6:16; പ്രവൃ. 3:21) ദർശന​ത്തിൽ അസ്ഥികൾക്ക് ജീവൻ വെക്കു​ക​യും അവ ഒരു വലിയ സൈന്യം ആയിത്തീ​രു​ക​യും ചെയ്‌തു. 1919-ൽ ദൈവ​ജനം ബാബി​ലോ​ണി​ന്‍റെ അടിമ​ത്ത​ത്തിൽനി​ന്നു മോചി​ത​രായ വിധം ഇതു വിശദീ​ക​രി​ക്കു​ന്നു. എന്നാൽ അവർ ദീർഘ​കാ​ല​ത്തേക്ക് അടിമ​ത്ത​ത്തി​ലാ​യി​രു​ന്നെന്ന് ഈ പ്രവചനം കാണി​ക്കു​ന്നത്‌ എങ്ങനെ?

ഒന്നാമ​താ​യി, മരിച്ച​വ​രു​ടെ അസ്ഥികൾ “ഏറ്റവും ഉണങ്ങി​യു​മി​രു​ന്നു” എന്നു യെഹെസ്‌കേൽ നിരീ​ക്ഷി​ച്ചു. (യെഹെ. 37:2, 11) അവർ മരിച്ചിട്ട് ദീർഘ​നാ​ളാ​യി എന്ന് ഇതു സൂചി​പ്പി​ക്കു​ന്നു. രണ്ടാമ​താ​യി, മരിച്ചവർ പെട്ടെന്നല്ല, പടിപ​ടി​യാ​യി ജീവനി​ലേക്ക് വരുന്ന​താ​യി​ട്ടാണ്‌ യെഹെസ്‌കേൽ കണ്ടത്‌. അവൻ “ഒരു മുഴക്കം കേട്ടു; ഉടനെ ഒരു ഭൂകമ്പം ഉണ്ടായി, അസ്ഥി അസ്ഥി​യോ​ടു വന്നു​ചേർന്നു.” തുടർന്ന് അവൻ “അവയുടെ മേൽ ഞരമ്പും മാംസ​വും വന്നതു” കണ്ടു. അടുത്ത​താ​യി ത്വക്ക് മാംസത്തെ പൊതി​ഞ്ഞു. പിന്നീട്‌, “ശ്വാസം അവരിൽ വന്നു; അവർ ജീവിച്ചു.” ഒടുവിൽ, പുനർജീ​വിച്ച ആളുകളെ യഹോവ അവരുടെ ദേശത്ത്‌ പാർപ്പി​ച്ചു. ഇതി​നെ​ല്ലാം കുറെ​യ​ധി​കം സമയ​മെ​ടു​ക്കു​മാ​യി​രു​ന്നു.—യെഹെ. 37:7-10, 14.

ഈ പ്രവചനം മുൻകൂ​ട്ടി​പ്പ​റ​ഞ്ഞ​തു​പോ​ലെ, ഇസ്രാ​യേ​ല്യർ ദീർഘ​കാ​ലം അടിമ​ക​ളാ​യി​രു​ന്നു. ആ അടിമത്തം, ബി.സി. 740-ൽ വടക്കുള്ള പത്തു​ഗോ​ത്ര ഇസ്രാ​യേൽ രാജ്യ​ത്തി​ന്‍റെ നാശ​ത്തെ​ത്തു​ടർന്ന് അവി​ടെ​യുള്ള അനേകർക്കും സ്വദേശം വിട്ട് പോ​കേ​ണ്ടി​വ​ന്ന​പ്പോൾ ആരംഭി​ച്ചു. പിന്നീട്‌ ബി.സി. 607-ൽ ബാബി​ലോ​ണ്യർ യെരു​ശ​ലേ​മി​നെ നശിപ്പി​ച്ചു. അങ്ങനെ തെക്കുള്ള രണ്ടു​ഗോ​ത്ര യഹൂദാ രാജ്യ​ത്തു​ള്ള​വർക്കും അടിമ​ക​ളാ​യി പോ​കേ​ണ്ടി​വന്നു. ആലയം പുനർനിർമി​ക്കാ​നും യെരു​ശ​ലേ​മിൽ സത്യാ​രാ​ധന പുനഃ​സ്ഥാ​പി​ക്കാ​നും ആയി ബി.സി. 537-ൽ യഹൂദ​ന്മാ​രിൽ ചിലർ മടങ്ങി​വ​ന്ന​പ്പോൾ ആ അടിമത്തം അവസാ​നി​ച്ചു.

ഈ വിശദാം​ശ​ങ്ങ​ളെ​ല്ലാം കാണി​ക്കു​ന്നത്‌ അഭിഷി​ക്ത​ക്രിസ്‌ത്യാ​നി​കൾ ദീർഘ​കാ​ലം മഹതി​യാം ബാബി​ലോ​ണി​ന്‍റെ അടിമ​ക​ളാ​യി​രു​ന്നി​രി​ക്കണം എന്നാണ്‌, അല്ലാതെ 1918 മുതൽ 1919 വരെയുള്ള ഒരു ചെറിയ കാല​ത്തേക്കല്ല. ‘രാജ്യ​ത്തി​ന്‍റെ പുത്ര​ന്മാ​രായ’ ഗോത​മ്പി​ന്‍റെ​കൂ​ടെ വ്യാജ​ക്രിസ്‌ത്യാ​നി​ക​ളായ കളകൾ വളരു​മെന്ന് മുൻകൂ​ട്ടി പറഞ്ഞ​പ്പോൾ യേശു​വും ആ ദീർഘ​കാ​ല​ഘ​ട്ട​ത്തെ​ക്കു​റി​ച്ചാണ്‌ സംസാ​രി​ച്ചത്‌. (മത്താ. 13:36-43) ആ സമയത്ത്‌ യഥാർഥ ക്രിസ്‌ത്യാ​നി​കൾ ചുരുക്കം ചിലരേ ഉണ്ടായി​രു​ന്നു​ള്ളൂ. ക്രിസ്‌ത്യാ​നി​കൾ എന്ന് അവകാ​ശ​പ്പെട്ട അനേക​രും വ്യാജ​പ​ഠി​പ്പി​ക്ക​ലു​കൾ സ്വീക​രി​ക്കു​ക​യും വിശ്വാ​സ​ത്യാ​ഗി​ക​ളാ​യി​ത്തീ​രു​ക​യും ചെയ്‌തു. അതു​കൊ​ണ്ടാണ്‌ ക്രിസ്‌തീ​യസഭ മഹതി​യാം ബാബി​ലോ​ണി​ന്‍റെ അടിമ​ത്ത​ത്തി​ലാ​യി​രു​ന്നെന്ന് നമുക്ക് പറയാ​നാ​കു​ന്നത്‌. ആ അടിമത്തം രണ്ടാം നൂറ്റാ​ണ്ടി​ന്‍റെ ഒരു ഘട്ടത്തിൽ ആരംഭി​ക്കു​ക​യും അന്ത്യകാ​ലത്ത്‌ ദൈവ​ത്തി​ന്‍റെ ആത്മീയാ​ലയം ശുദ്ധീ​ക​രി​ക്ക​പ്പെ​ടു​ന്ന​തു​വരെ തുടരു​ക​യും ചെയ്യു​മാ​യി​രു​ന്നു.—പ്രവൃ. 20:29, 30; 2 തെസ്സ. 2:3, 6; 1 യോഹ. 2:18, 19.

ആത്മീയ അടിമ​ത്ത​ത്തി​ന്‍റെ സുദീർഘ​മായ ആ നൂറ്റാ​ണ്ടു​ക​ളി​ലു​ട​നീ​ളം സഭാ​നേ​താ​ക്ക​ന്മാ​രും രാഷ്‌ട്രീ​യ​നേ​താ​ക്ക​ന്മാ​രും ആളുകളെ അവരുടെ നിയ​ന്ത്ര​ണ​ത്തിൻകീ​ഴിൽ ആക്കി​വെ​ക്കാൻ ആഗ്രഹി​ച്ചു. ഉദാഹ​ര​ണ​ത്തിന്‌, ബൈബിൾ കൈവശം വെക്കാ​നോ അതു വായി​ക്കാ​നോ ആളുകളെ അവർ അനുവ​ദി​ച്ചി​രു​ന്നില്ല. ബൈബിൾ വായിച്ച ചിലരെ സ്‌തം​ഭ​ത്തിൽ ചുട്ടെ​രി​ക്കു​ക​പോ​ലും ചെയ്‌തു. സഭാ​നേ​താ​ക്ക​ന്മാർ പഠിപ്പിച്ച കാര്യ​ങ്ങൾക്കെ​തി​രെ ശബ്ദം ഉയർത്തിയ ആളുകളെ ക്രൂര​മാ​യി ശിക്ഷിച്ചു. അക്കാലത്ത്‌, സത്യം പഠിക്കു​ന്ന​തും പഠിപ്പി​ക്കു​ന്ന​തും ഏറെക്കു​റെ അസാധ്യ​മാ​യി​രു​ന്നു.

ദൈവ​ജ​നം ജീവനി​ലേക്കു വന്നതും വ്യാജ​മ​ത​ത്തിൽനി​ന്നു മോചനം നേടി​യ​തും ക്രമേ​ണ​യാ​ണെന്ന് യെഹെസ്‌കേ​ലി​ന്‍റെ ദർശന​ത്തിൽനി​ന്നു നമ്മൾ മനസ്സി​ലാ​ക്കു​ന്നു. അങ്ങനെ​യെ​ങ്കിൽ ഈ പുനഃ​സ്ഥി​തീ​ക​രണം നടന്നത്‌ എപ്പോ​ഴാണ്‌? എങ്ങനെ​യാണ്‌? ദർശന​ത്തിൽ “ഒരു ഭൂകമ്പം” ഉണ്ടായ​താ​യി പറയു​ന്നുണ്ട്. ഇത്‌ സംഭവി​ച്ചു​തു​ട​ങ്ങി​യത്‌ അന്ത്യ​ത്തോട്‌ അടുത്തു​വ​രുന്ന ചില നൂറ്റാ​ണ്ടു​ക​ളി​ലാണ്‌. ഈ വർഷങ്ങ​ളി​ലു​ട​നീ​ളം തങ്ങൾക്കു ചുറ്റും വ്യാജ​പ​ഠി​പ്പി​ക്ക​ലു​ക​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും സത്യം അറിയാ​നും ദൈവത്തെ സേവി​ക്കാ​നും ആഗ്രഹിച്ച വിശ്വസ്‌ത​രായ ചില ആളുക​ളു​ണ്ടാ​യി​രു​ന്നു. അവർ ബൈബിൾ പഠിക്കു​ക​യും പഠിച്ച കാര്യങ്ങൾ മറ്റുള്ള​വരെ അറിയി​ക്കാൻ തങ്ങളാ​ലാ​കു​ന്നത്ര ശ്രമി​ക്കു​ക​യും ചെയ്‌തു. വേറെ ചിലർ ആളുകൾക്ക് മനസ്സി​ലാ​കുന്ന ഭാഷക​ളി​ലേക്ക് ബൈബിൾ പരിഭാഷ ചെയ്യു​ന്ന​തി​നാ​യി കഠിന​ശ്രമം ചെയ്‌തു.

1800-കളുടെ അവസാ​ന​ത്തോട്‌ അടുത്ത്‌, അസ്ഥിക​ളിൽ മാംസ​വും ത്വക്കും വരുന്ന​തി​നു സമാന​മായ കാര്യങ്ങൾ സംഭവി​ച്ചു. ബൈബിൾസ​ത്യം മനസ്സി​ലാ​ക്കാ​നും യഹോ​വയെ സേവി​ക്കാ​നും ചാൾസ്‌ റ്റെയ്‌സ്‌ റസ്സൽ സഹോ​ദ​ര​നും അദ്ദേഹ​ത്തി​ന്‍റെ സഹകാ​രി​ക​ളും തീക്ഷ്ണ​ത​യോ​ടെ പ്രവർത്തി​ച്ചു. പഠിച്ച സത്യങ്ങൾ മനസ്സി​ലാ​ക്കാൻ മറ്റുള്ള​വരെ സഹായി​ക്കാ​നാ​യി സീയോ​ന്‍റെ വീക്ഷാ​ഗോ​പു​ര​വും മറ്റു പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും അവർ ഉപയോ​ഗി​ച്ചു. പിന്നീട്‌, 1914-ലെ ‘സൃഷ്ടി​പ്പിൻ ഫോട്ടോ നാടക​വും’ 1917-ൽ പുറത്തി​റ​ക്കിയ പൂർത്തി​യായ മർമം എന്ന പുസ്‌ത​ക​വും വിശ്വാ​സം ശക്തമാ​ക്കാൻ യഹോ​വ​യു​ടെ ജനത്തെ സഹായി​ച്ചു. ഒടുവിൽ 1919-ൽ ഒരു ആത്മീയാർഥ​ത്തിൽ ദൈവ​ജ​ന​ത്തിന്‌ ജീവനും ഒരു പുതിയ ദേശവും ലഭിച്ചു. തുടർന്ന് ഭൂമി​യിൽ എന്നേക്കും ജീവി​ക്കാൻ പ്രത്യാ​ശ​യു​ള്ള​വ​രും അഭിഷി​ക്ത​രോ​ടൊ​പ്പം ചേരാൻ തുടങ്ങി. അവരെ​ല്ലാ​വ​രും യഹോ​വയെ ആരാധി​ക്കു​ന്നു, എല്ലാവ​രും ചേർന്ന് “ഏററവും വലിയ സൈന്യ​മാ​യി”ത്തീരു​ക​യും ചെയ്‌തി​രി​ക്കു​ന്നു.—യെഹെ. 37:10; സെഖ. 8:20-23. *

ഈ വസ്‌തു​ത​ക​ളെ​ല്ലാം കണക്കി​ലെ​ടു​ക്കു​മ്പോൾ ദൈവ​ജനം മഹതി​യാം ബാബി​ലോ​ണി​ന്‍റെ അടിമ​ത്ത​ത്തി​ലേക്ക് പോയത്‌ എ.ഡി. രണ്ടാം നൂറ്റാ​ണ്ടി​ലാ​ണെന്ന കാര്യം വ്യക്തമാണ്‌. വ്യാജ​മ​ത​പ​ഠി​പ്പി​ക്ക​ലു​കൾ സ്വീക​രി​ക്കു​ക​യും സത്യം ത്യജി​ക്കു​ക​യും ചെയ്‌തു​കൊണ്ട് അനേകർ വിശ്വാ​സ​ത്യാ​ഗി​ക​ളാ​യി​ത്തീർന്ന കാലഘ​ട്ട​മാണ്‌ ഇത്‌. പുരാതന ഇസ്രാ​യേ​ല്യർ അടിമ​ക​ളാ​യി​രു​ന്ന​പ്പോൾ എന്നപോ​ലെ, ഈ വർഷങ്ങ​ളി​ലു​ട​നീ​ളം യഹോ​വയെ സേവി​ക്കു​ന്നത്‌ ബുദ്ധി​മു​ട്ടാ​യി​രു​ന്നു. ഇന്ന് ദൈവ​ജനം എല്ലാവ​രെ​യും സത്യം അറിയി​ക്കു​ന്നു. ‘ബുദ്ധി​മാ​ന്മാർ പ്രകാ​ശി​ക്കുന്ന’ ഈ നാളു​ക​ളിൽ ജീവി​ക്കാ​നാ​കു​ന്ന​തിൽ നമ്മൾ എത്ര സന്തുഷ്ട​രാണ്‌! പലർക്കും ഇപ്പോൾ തങ്ങളെ​ത്തന്നെ ‘ശുദ്ധീ​ക​രി​ക്കാ​നും’ ‘നിർമ​ലീ​ക​രി​ക്കാ​നും’ സത്യാ​രാ​ധന സ്വീക​രി​ക്കാ​നും കഴിയു​ന്നു.—ദാനീ. 12:3, 10.

സാത്താൻ യേശു​വി​നെ പ്രലോ​ഭി​പ്പി​ച്ച​പ്പോൾ അവൻ യേശു​വി​നെ ആലയത്തി​ലേക്ക് കൊണ്ടു​പോ​കു​ക​യാ​യി​രു​ന്നോ, അതോ ഒരു ദർശന​ത്തി​ലൂ​ടെ ആലയം കാണി​ച്ചു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നോ?

സാത്താൻ യേശു​വിന്‌ ആലയം കാണി​ച്ചു​കൊ​ടു​ത്തത്‌ എങ്ങനെ​യാ​ണെന്ന് കൃത്യ​മാ​യി നമുക്ക് അറിയില്ല.

ഈ സംഭവ​ത്തെ​ക്കു​റിച്ച് ബൈബി​ളെ​ഴു​ത്തു​കാ​രായ മത്തായി​യും ലൂക്കോ​സും രേഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്. മത്തായി പറയു​ന്നത്‌, പിശാച്‌ യേശു​വി​നെ യെരു​ശ​ലേ​മി​ലേക്ക് “കൂട്ടി​ക്കൊ​ണ്ടു​പോ​യി ദൈവാ​ല​യ​മ​തി​ലി​ന്മേൽ,” അതായത്‌ ആലയത്തി​ന്‍റെ ഏറ്റവും ഉയരമുള്ള ഒരു ഭാഗത്ത്‌ “നിറുത്തി” എന്നാണ്‌. (മത്താ. 4:5) “പിശാച്‌ അവനെ യെരു​ശ​ലേ​മി​ലേക്കു കൊണ്ടു​പോ​യി ദൈവാ​ല​യ​മ​തി​ലി​ന്മേൽ നിറുത്തി” എന്ന് ലൂക്കോ​സും പറയുന്നു.—ലൂക്കോ. 4:9.

സാത്താൻ യേശു​വി​നെ പ്രലോ​ഭി​പ്പി​ച്ച​പ്പോൾ അവൻ അക്ഷരാർഥ​ത്തിൽ യേശു​വി​നെ ആലയത്തി​ലേക്ക് കൊണ്ടു​പോ​യി​ട്ടു​ണ്ടാ​കി​ല്ലെന്ന് മുമ്പ് നമ്മുടെ പ്രസി​ദ്ധീ​ക​ര​ണങ്ങൾ പറഞ്ഞി​രു​ന്നു. ഈ പ്രലോ​ഭ​നത്തെ, ഉയർന്ന ഒരു മലയുടെ മുകളിൽനിന്ന് ലോക​ത്തുള്ള സകല രാജ്യ​ങ്ങ​ളും കാണിച്ച് സാത്താൻ യേശു​വി​നെ പ്രലോ​ഭി​പ്പി​ച്ച​തു​മാ​യി 1961 മാർച്ച് 1 ലക്കം വീക്ഷാ​ഗോ​പു​രം (ഇംഗ്ലീഷ്‌) താരത​മ്യം ചെയ്‌തു. ലോക​ത്തി​ലുള്ള സകല രാജ്യ​ങ്ങ​ളും കാണാൻ കഴിയുന്ന ഒരു മലയും ഇല്ലെന്നു​ള്ള​താണ്‌ സത്യം. സമാന​മാ​യി, സാത്താൻ യേശു​വി​നെ അക്ഷരാർഥ​ത്തിൽ ആലയത്തി​ലേക്ക് കൊണ്ടു​പോ​യി​ട്ടു​ണ്ടാ​കി​ല്ലെന്ന് ആ വീക്ഷാ​ഗോ​പു​രം തുടർന്ന് പറഞ്ഞു. എന്നാൽ വീക്ഷാ​ഗോ​പു​ര​ത്തി​ന്‍റെ പിന്നീടു വന്ന ചില ലേഖന​ങ്ങ​ളിൽ ആലയത്തി​ന്‍റെ മുകളിൽനിന്ന് ചാടി​യി​രു​ന്നെ​ങ്കിൽ യേശു കൊല്ല​പ്പെ​ടു​മാ​യി​രു​ന്നെ​ന്നും പറയു​ന്നുണ്ട്.

യേശു ഒരു ലേവ്യൻ അല്ലായി​രു​ന്ന​തു​കൊണ്ട് ആലയത്തി​ന്‍റെ മുകളിൽ നിൽക്കാൻ അവന്‌ അനുവാ​ദ​മി​ല്ലാ​യി​രു​ന്നെന്ന് ചിലർ പറയുന്നു. അതു​കൊണ്ട് ഒരു ദർശന​ത്തി​ലൂ​ടെ​യാ​യി​രി​ക്കാം സാത്താൻ യേശു​വി​നെ പരീക്ഷി​ച്ച​തെന്ന് അവർ പറയുന്നു. നൂറു​ക​ണ​ക്കിന്‌ വർഷങ്ങൾക്കു മുമ്പ് യെഹെസ്‌കേ​ലി​നെ​യും ദർശന​ത്തി​ലൂ​ടെ ഒരു ആലയത്തി​ലേക്ക് കൊണ്ടു​പോ​യി​രു​ന്നു.—യെഹെ. 8:3, 7-10; 11:1, 24; 37:1, 2.

എന്നാൽ യേശു​വി​നെ ആലയത്തി​ലേക്ക് കൂട്ടി​ക്കൊ​ണ്ടു​പോ​യത്‌ ഒരു ദർശന​ത്തി​ലൂ​ടെ​യാ​യി​രു​ന്നെ​ങ്കിൽ ചിലർ ഇങ്ങനെ ചിന്തി​ച്ചേ​ക്കാം:

  • ആലയത്തി​ന്‍റെ മുകളിൽനിന്ന് ചാടാൻ യേശു​വിന്‌ പ്രലോ​ഭനം തോന്നി​യി​ട്ടു​ണ്ടാ​കു​മോ?

  • കല്ലുകളെ അപ്പമാ​ക്കാ​നും തന്നെ ആരാധി​ക്കാ​നും യേശു​വി​നോട്‌ സാത്താൻ ആവശ്യ​പ്പെ​ട്ട​പ്പോൾ യേശു അത്‌ അക്ഷരാർഥ​ത്തിൽ ചെയ്യാ​നാണ്‌ സാത്താൻ ആഗ്രഹി​ച്ചത്‌. അതു​കൊണ്ട് അക്ഷരീ​യ​മാ​യി ആലയത്തി​ന്‍റെ മുകളിൽനിന്ന് ചാടാൻ സാത്താൻ യേശു​വി​നോട്‌ ആവശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നെന്ന് നമുക്ക് നിഗമനം ചെയ്യാ​നാ​കു​മോ?

നേരേമറിച്ച്, സാത്താൻ ഒരു ദർശനം കാണി​ക്കു​ന്ന​തി​നു​പ​കരം യഥാർഥ​ത്തിൽ ആലയത്തി​ലേ​ക്കു​ത​ന്നെ​യാണ്‌ യേശു​വി​നെ കൊണ്ടു​പോ​യ​തെ​ങ്കിൽ ചിലർ ഇങ്ങനെ ചിന്തി​ച്ചേ​ക്കാം:

  • ആലയത്തിൽ വിശു​ദ്ധ​സ്ഥ​ലത്ത്‌ നിന്നു​കൊണ്ട് യേശു നിയമം ലംഘി​ച്ചോ?

  • മരുഭൂ​മി​യിൽനിന്ന് യേശു എങ്ങനെ യെരു​ശ​ലേ​മി​ലെ ആലയത്തിൽ എത്തി?

ഈ രണ്ട് ചോദ്യ​ങ്ങൾക്ക് ഉത്തരം കണ്ടുപി​ടി​ക്കാൻ നമ്മളെ സഹായി​ക്കുന്ന കൂടു​ത​ലായ ചില വിവരങ്ങൾ നമുക്ക് പരിചി​ന്തി​ക്കാം.

മത്തായിയുടെയും ലൂക്കോ​സി​ന്‍റെ​യും സുവി​ശേ​ഷ​ങ്ങ​ളിൽ “ആലയം” എന്നതിന്‌ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ഗ്രീക്കു​പദം ആ ആലയസ​മു​ച്ച​യത്തെ മുഴു​വ​നാ​യാണ്‌ സൂചി​പ്പി​ക്കു​ന്നത്‌, അല്ലാതെ ലേവ്യർക്ക് മാത്രം പ്രവേ​ശി​ക്കാൻ അനുവാ​ദ​മു​ണ്ടാ​യി​രുന്ന വിശു​ദ്ധ​സ്ഥ​ലത്തെ മാത്ര​മ​ല്ലെ​ന്നാണ്‌ പ്രൊ​ഫസർ ഡി.എ. കാഴ്‌സൻ അഭി​പ്രാ​യ​പ്പെ​ടു​ന്നത്‌. ആലയത്തി​ന്‍റെ തെക്കു​കി​ഴക്കൻ കോണിൽ ഒരു പരന്ന മേൽക്കൂ​ര​യു​ണ്ടാ​യി​രു​ന്നു, അതായി​രു​ന്നു ആലയത്തി​ന്‍റെ ഏറ്റവും ഉയരമുള്ള ഭാഗം. ഈ ഭാഗത്താ​യി​രി​ക്കാം യേശു നിന്നത്‌. കി​ദ്രോൻ താഴ്‌വ​ര​യു​ടെ അടിവാ​ര​ത്തു​നിന്ന് ഈ ഭാഗ​ത്തേക്ക് 140 മീറ്റർ ഉയരമു​ണ്ടാ​യി​രു​ന്നു. ചരി​ത്ര​കാ​ര​നായ ജോസീ​ഫസ്‌ പറയു​ന്നത്‌ ആലയത്തി​ന്‍റെ ഈ ഭാഗം അത്ര ഉയരത്തി​ലാ​യി​രു​ന്ന​തു​കൊണ്ട് അവി​ടെ​നിന്ന് നോക്കുന്ന ഒരാൾക്ക് “തലചുറ്റൽ അനുഭ​വ​പ്പെ​ടു​മാ​യി​രു​ന്നു” എന്നാണ്‌. യേശു ലേവ്യൻ അല്ലാത്ത​തി​നാൽ അവിടെ നിൽക്കു​ന്ന​തിൽനിന്ന് അവനെ ആരും തടയു​മാ​യി​രു​ന്നില്ല.

എന്നാൽ മരുഭൂ​മി​യിൽനിന്ന് യേശു​വിന്‌ യെരു​ശ​ലേ​മി​ലെ ആലയത്തിൽ എങ്ങനെ എത്തി​ച്ചേ​രാ​നാ​കു​മാ​യി​രു​ന്നു? അതു നമുക്ക് കൃത്യ​മാ​യി അറിയില്ല. യേശു​വി​നെ യെരു​ശ​ലേ​മി​ലേക്ക് കൊണ്ടു​പോ​യി എന്നു മാത്ര​മാണ്‌ ബൈബിൾ പറയു​ന്നത്‌. യേശു യെരു​ശ​ലേ​മിൽനിന്ന് എത്ര ദൂരെ​യാ​യി​രു​ന്നെ​ന്നോ സാത്താൻ എത്ര കാലം യേശു​വി​നെ പരീക്ഷി​ച്ചെ​ന്നോ ബൈബിൾ പറയു​ന്നില്ല. കുറച്ച് സമയ​മെ​ടു​ക്കു​മാ​യി​രു​ന്നെ​ങ്കി​ലും യേശു യെരു​ശ​ലേ​മി​ലേക്ക് നടന്നു​പോ​യി​രി​ക്കാ​നുള്ള സാധ്യ​ത​യും തള്ളിക്ക​ള​യാ​നാ​കില്ല.

ഭൂമിയിലെ ഏതൊരു മലയിൽനിന്ന് നോക്കി​യാ​ലും എല്ലാ രാജ്യ​ങ്ങ​ളും കാണാ​നാ​കില്ല. അതു​കൊണ്ട്, സാത്താൻ യേശു​വി​നെ “ലോക​ത്തി​ലെ സകല രാജ്യ​ങ്ങ​ളും” കാണി​ച്ചത്‌ ഒരു ദർശന​ത്തി​ലൂ​ടെ​യാ​യി​രി​ക്കാം. അത്‌, ലോക​ത്തി​ലെ വ്യത്യസ്‌ത സ്ഥലങ്ങളു​ടെ ചിത്രങ്ങൾ മറ്റൊ​രാ​ളെ കാണി​ക്കാൻവേണ്ടി ടെലി​വി​ഷൻ പോ​ലെ​യുള്ള ഏതെങ്കി​ലും പ്രദർശ​നോ​പാ​ധി ഉപയോ​ഗി​ക്കു​ന്ന​തു​പോ​ലെ​യാണ്‌. ഒരു ദർശന​മാണ്‌ ഉപയോ​ഗി​ച്ച​തെ​ങ്കി​ലും, തന്നെ കുമ്പി​ടാ​നും ആരാധി​ക്കാ​നും ആവശ്യ​പ്പെ​ട്ട​പ്പോൾ അത്‌ അക്ഷരാർഥ​ത്തിൽ ചെയ്യാ​നാ​യി​രു​ന്നു സാത്താൻ ഉദ്ദേശി​ച്ചത്‌. (മത്താ. 4:8, 9) അതു​പോ​ലെ ആലയത്തിൽനിന്ന് താഴേക്കു ചാടാൻ പറഞ്ഞ​പ്പോ​ഴും അത്‌ അക്ഷരാർഥ​ത്തിൽ ചെയ്‌തു​കൊണ്ട് യേശു തന്‍റെ ജീവൻ അപകട​പ്പെ​ടു​ത്ത​ണ​മെ​ന്നാ​യി​രി​ക്കാം സാത്താൻ ആഗ്രഹി​ച്ചത്‌. ഒരു ദർശന​ത്തി​ലെ പരീക്ഷ​യെ​ക്കാൾ എത്ര ഗുരു​ത​ര​മായ അപകടം അത്‌ വരുത്തി​വെ​ച്ചേനെ. ഇത്‌ ഈ പരീക്ഷ​യു​ടെ ഗൗരവം ഒന്നുകൂ​ടി വർധി​പ്പി​ക്കു​ന്നു.

അതുകൊണ്ട്, യേശു അക്ഷരാർഥ​ത്തിൽ യെരു​ശ​ലേ​മി​ലേക്ക് പോകു​ക​യും ആലയത്തി​ന്‍റെ ഏറ്റവും ഉയർന്ന ഭാഗത്ത്‌ നിൽക്കു​ക​യും ചെയ്‌തി​രി​ക്കാം. തുടക്ക​ത്തിൽ പറഞ്ഞതു​പോ​ലെ ഇത്‌ സംബന്ധിച്ച് ഒരു ആധികാ​രി​ക​നി​ഗ​മ​ന​ത്തി​ലെ​ത്താൻ നമുക്കാ​കില്ല. എന്തായാ​ലും ഒരു കാര്യം സംബന്ധിച്ച് നമുക്ക് ഉറപ്പു​ള്ള​വ​രാ​യി​രി​ക്കാം, യേശു​വി​നെ​ക്കൊണ്ട് തെറ്റു ചെയ്യി​ക്കാൻ സാത്താൻ ശ്രമി​ച്ചു​കൊ​ണ്ടി​രു​ന്നു, ഓരോ പ്രാവ​ശ്യ​വും ശക്തമായി ചെറു​ത്തു​നി​ന്നു​കൊണ്ട് യേശു സാത്താന്‌ തക്കമറു​പടി കൊടു​ക്കു​ക​യും ചെയ്‌തു.

^ ഖ. 2 2013 ജൂലൈ 15 വീക്ഷാ​ഗോ​പു​ര​ത്തി​ന്‍റെ 10-12 പേജു​ക​ളി​ലെ 5-812 ഖണ്ഡികകൾ കാണുക.

^ ഖ. 1 1919-ൽ നടന്ന പുനഃ​സ്ഥി​തീ​ക​ര​ണ​ത്തെ​പ്പറ്റി യെഹെസ്‌കേൽ 37:1-14-ഉം വെളി​പാട്‌ 11:7-12-ഉം പറയു​ന്നുണ്ട്. യെഹെസ്‌കേൽ 37:1-14-ലെ പ്രവചനം ഒരു ദീർഘ​കാ​ലത്തെ അടിമ​ത്ത​ത്തി​നു ശേഷം മുഴു​ദൈ​വ​ജ​ന​വും 1919-ൽ സത്യാ​രാ​ധ​ന​യി​ലേക്കു മടങ്ങി​വ​രു​ന്ന​തി​നെ​ക്കു​റി​ച്ചാണ്‌ പറയു​ന്നത്‌. എന്നാൽ വെളി​പാട്‌ 11:7-12 പറയു​ന്നത്‌ ദൈവ​ജ​ന​ത്തി​നി​ട​യിൽ നേതൃ​ത്വ​മെ​ടു​ക്കുന്ന ഒരു ചെറി​യ​കൂ​ട്ടം അഭിഷി​ക്ത​സ​ഹോ​ദ​ര​ങ്ങളെ 1919-ൽ നിയമി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചാണ്‌.