വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഈ ലോക​ത്തു​നിന്ന് അക്രമം ഇല്ലാതാ​കു​മോ?

ഈ ലോക​ത്തു​നിന്ന് അക്രമം ഇല്ലാതാ​കു​മോ?

നിങ്ങളോ നിങ്ങളു​ടെ ഒരു കുടും​ബാം​ഗ​മോ എന്നെങ്കി​ലും അക്രമ​ത്തിന്‌ ഇരയാ​യി​ട്ടു​ണ്ടോ? അങ്ങനെ സംഭവി​ക്കു​മെന്ന പേടി നിങ്ങൾക്കു​ണ്ടോ? “ലോക​മെ​ങ്ങും വർധി​ച്ചു​വ​രുന്ന ഒരു പൊതു​ജ​നാ​രോ​ഗ്യ​പ്ര​ശ്‌നം” എന്നാണ്‌ അക്രമത്തെ വിളി​ച്ചി​രി​ക്കു​ന്നത്‌. ചില ഉദാഹ​ര​ണങ്ങൾ നോക്കാം.

ഗാർഹികവും ലൈം​ഗി​ക​വും ആയ പീഡനം: “മൂന്നു പേരിൽ ഒരാൾ എന്ന നിരക്കിൽ സ്‌ത്രീ​കൾ അവരുടെ പങ്കാളി​യിൽനിന്ന് ശാരീ​രി​ക​മോ ലൈം​ഗി​ക​മോ ആയ പീഡനം ജീവി​ത​ത്തിൽ എപ്പോ​ഴെ​ങ്കി​ലും നേരി​ടേ​ണ്ടി​വ​രു​ന്നുണ്ട്” എന്ന് ഐക്യ​രാ​ഷ്‌ട്ര സംഘടന റിപ്പോർട്ടു ചെയ്യുന്നു. സങ്കടക​ര​മെന്നു പറയട്ടെ, “ലോക​വ്യാ​പ​ക​മാ​യി അഞ്ചു സ്‌ത്രീ​ക​ളിൽ ഒരാൾ ബലാത്സം​ഗ​ത്തി​നോ ബലാത്സം​ഗ​ശ്ര​മ​ത്തി​നോ ഇരയാ​യി​ത്തീ​രു​ന്നു എന്നു കണക്കാ​ക്ക​പ്പെ​ടു​ന്നു.”

തെരുവിലെ കുറ്റകൃ​ത്യം: ഐക്യ​നാ​ടു​ക​ളിൽ 30,000-ത്തിലധി​കം ഗുണ്ടാ​സം​ഘങ്ങൾ സജീവ​മാ​യി പ്രവർത്തി​ക്കു​ന്നു​ണ്ടെ​ന്നാ​ണു കണക്ക്. ലാറ്റിൻ അമേരി​ക്ക​യിൽ ഏതാണ്ടു മൂന്നിൽ ഒരാൾ കുറ്റകൃ​ത്യ​ത്തിന്‌ ഇരയാ​കു​ന്നു.

കൊലപാതകങ്ങൾ: ഈ അടുത്ത കാലത്ത്‌, ഒരു വർഷം​കൊണ്ട് ഏതാണ്ട് അഞ്ചു ലക്ഷം ആളുകൾ കൊല ചെയ്യ​പ്പെട്ടു. അതു യുദ്ധങ്ങ​ളിൽ കൊല്ല​പ്പെ​ട്ട​വ​രു​ടെ എണ്ണത്തെ​ക്കാൾ കൂടു​ത​ലാണ്‌. കൊല​പാ​ത​ക​നി​ര​ക്കി​ന്‍റെ ശരാശ​രി​യിൽ ഏറ്റവും മുന്നിൽ നിൽക്കു​ന്നതു മധ്യ അമേരി​ക്ക​യും തെക്കൻ ആഫ്രി​ക്ക​യും ആണ്‌. ലോകം മുഴു​വ​നും നടക്കുന്ന കൊല​പാ​ത​ക​ങ്ങ​ളു​ടെ ശരാശ​രി​യെ​ക്കാൾ നാല്‌ ഇരട്ടി​യിൽ അധിക​മാണ്‌ ഇത്‌. ഒരു വർഷം​കൊണ്ട് 1,00,000-ത്തിലധി​കം ആളുകൾ ലാറ്റിൻ അമേരി​ക്ക​യിൽ കൊല്ല​പ്പെട്ടു. ബ്രസീ​ലിൽ മാത്രം ഏതാണ്ട് 50,000 ആളുക​ളാ​ണു കൊല്ല​പ്പെ​ട്ടത്‌. അക്രമ​ത്തി​നു ശാശ്വ​ത​മായ ഒരു പരിഹാ​രം ഉണ്ടാകു​മോ?

അക്രമം ഇല്ലാതാ​ക്കാൻ കഴിയു​മോ?

എന്തു​കൊ​ണ്ടാണ്‌ അക്രമം ഇത്ര വ്യാപ​ക​മാ​യി​രി​ക്കു​ന്നത്‌? കാരണങ്ങൾ പലതാണ്‌. സാമൂ​ഹി​ക​വും സാമ്പത്തി​ക​വും ആയ അസമത്വ​ങ്ങ​ളിൽനിന്ന് ഉടലെ​ടു​ക്കുന്ന അമർഷം, മദ്യത്തി​ന്‍റെ​യും മയക്കു​മ​രു​ന്നി​ന്‍റെ​യും ദുരു​പ​യോ​ഗം, ശിക്ഷി​ക്ക​പ്പെ​ടു​ക​യി​ല്ലെന്ന അക്രമി​ക​ളു​ടെ ധാരണ എന്നിവ​യാ​ണു ചിലത്‌. മുതിർന്ന​വ​രു​ടെ അക്രമാ​സ​ക്ത​മായ പെരു​മാ​റ്റം കുട്ടികൾ കണ്ടുവ​ള​രു​ന്ന​തും ആളുകൾ മറ്റുള്ള​വ​രു​ടെ ജീവനു യാതൊ​രു വിലയും കല്‌പി​ക്കാ​ത്ത​തും അക്രമം വർധി​ക്കു​ന്ന​തി​നു കാരണ​മാ​കു​ന്നു.

ലോക​ത്തി​ലെ ചില സ്ഥലങ്ങൾ അക്രമ​ത്തി​ന്‍റെ തോതു കുറയ്‌ക്കു​ന്ന​തിൽ പുരോ​ഗതി നേടി​യി​ട്ടുണ്ട് എന്നതു സത്യം​തന്നെ. ബ്രസീ​ലി​ലെ, ആളുകൾ തിങ്ങി​പ്പാർക്കുന്ന നഗരമായ സാവോ പൗലോ​യിൽ കഴിഞ്ഞ പത്തു വർഷം​കൊണ്ട് കൊല​പാ​ത​ക​ങ്ങ​ളു​ടെ എണ്ണം 80 ശതമാനം കുറഞ്ഞ​താ​യി റിപ്പോർട്ടു ചെയ്യുന്നു. എങ്കിലും അക്രമ​പ്ര​വർത്ത​ന​ങ്ങൾക്കു കാര്യ​മായ കുറ​വൊ​ന്നു​മു​ണ്ടാ​യി​ട്ടില്ല. 1,00,000-ത്തിൽ 10 എന്ന നിരക്കിൽ കൊല​പാ​ത​ക​ങ്ങ​ളും നടക്കു​ന്നുണ്ട്. അക്രമത്തെ എന്നെ​ന്നേ​ക്കു​മാ​യി തുടച്ചു​മാ​റ്റാൻ പിന്നെ എന്താണു മാർഗം?

അക്രമം പൂർണ​മാ​യും ഇല്ലാതാ​ക​ണ​മെ​ങ്കിൽ ആളുക​ളു​ടെ മനോ​ഭാ​വ​ത്തി​നും പെരു​മാ​റ്റ​ത്തി​നും മാറ്റം വരണം. അക്രമാ​സ​ക്ത​രായ ആളുകൾക്കു മാറ്റം വരണ​മെ​ങ്കിൽ അഹങ്കാരം, അത്യാ​ഗ്രഹം, സ്വാർഥത എന്നീ ദുർഗു​ണ​ങ്ങൾക്കു പകരം അവർ സ്‌നേഹം, ബഹുമാ​നം എന്നീ സദ്‌ഗു​ണ​ങ്ങ​ളും മറ്റുള്ള​വ​രോ​ടുള്ള പരിഗ​ണ​ന​യും വളർത്തേ​ണ്ട​തുണ്ട്.

ഇത്ര വലിയ മാറ്റങ്ങൾ വരുത്താൻ ഒരു വ്യക്തിയെ എന്തു പ്രേരി​പ്പി​ക്കും? ബൈബിൾ എന്താണു പഠിപ്പി​ക്കു​ന്ന​തെന്നു ചിന്തി​ക്കുക:

  • “ദൈവ​ത്തോ​ടുള്ള സ്‌നേ​ഹ​മോ, അവന്‍റെ കൽപ്പനകൾ അനുസ​രി​ക്കു​ന്ന​താ​കു​ന്നു.”— 1 യോഹ​ന്നാൻ 5:3.

  • “യഹോ​വാ​ഭക്തി ദോഷത്തെ വെറു​ക്കു​ന്ന​താ​കു​ന്നു.”—സദൃശ​വാ​ക്യ​ങ്ങൾ 8:13.

ദൈവ​ത്തോ​ടു സ്‌നേ​ഹ​വും ദൈവത്തെ അപ്രീ​തി​പ്പെ​ടു​ത്തു​ന്ന​തി​ലുള്ള ഭയവും വളർത്തി​യെ​ടു​ത്താൽ അക്രമാ​സ​ക്ത​രായ ആളുകൾക്കു​പോ​ലും അവരുടെ ജീവി​ത​ത്തിൽ വലിയ മാറ്റങ്ങൾ വരുത്താ​നാ​കും. മാറ്റം എന്നു പറഞ്ഞാൽ പുറ​മെ​യുള്ള മാറ്റമല്ല, അയാളു​ടെ വ്യക്തി​ത്വം​തന്നെ മാറി​മ​റി​യും. അതിനു സാധി​ക്കു​മോ?

നിരവധി അക്രമ​പ്ര​വർത്ത​ന​ങ്ങ​ളു​ടെ പേരിൽ 19 വർഷം ബ്രസീ​ലി​ലെ ജയിലിൽ കഴിഞ്ഞ അലക്‌സിന്‍റെ * കാര്യം നോക്കുക. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ​കൂ​ടെ ബൈബിൾ പഠിച്ച​തി​നു ശേഷം 2000-ത്തിൽ അദ്ദേഹം യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാളാ​യി. അദ്ദേഹ​ത്തി​ന്‍റെ അക്രമ​സ്വ​ഭാ​വ​ത്തി​നു മാറ്റം വന്നോ? ചെയ്‌തു​പോയ തെറ്റു​ക​ളെ​ക്കു​റിച്ച് ഓർത്ത്‌ അലക്‌സിന്‌ ഇപ്പോൾ അതിയായ ദുഃഖ​മുണ്ട്. അലക്‌സ്‌ പറയുന്നു: “എന്നോട്‌ ആത്മാർഥ​മാ​യി ക്ഷമിച്ച ദൈവത്തെ ഞാൻ സ്‌നേ​ഹി​ക്കാൻ തുടങ്ങി. യഹോ​വ​യോ​ടുള്ള നന്ദിയും സ്‌നേ​ഹ​വും ജീവി​ത​ത്തിൽ മാറ്റം വരുത്താൻ എന്നെ സഹായി​ച്ചു.”

ബ്രസീ​ലി​ലു​ള്ള സീസർ, വീടു കുത്തി​ത്തു​റ​ന്നും ആയുധങ്ങൾ കാട്ടി ഭീഷണി​പ്പെ​ടു​ത്തി​യും മോഷണം നടത്തി​യി​രുന്ന ഒരു വ്യക്തി​യാ​യി​രു​ന്നു. 15 വർഷ​ത്തോ​ളം സീസർ ആ രീതി​യിൽ ജീവിച്ചു. എങ്ങനെ​യാണ്‌ അദ്ദേഹ​ത്തി​നു മാറ്റം വന്നത്‌? ജയിലി​ലാ​യി​രു​ന്ന​പ്പോൾ സീസറി​നെ യഹോ​വ​യു​ടെ സാക്ഷികൾ ചെന്നു​കണ്ടു. അദ്ദേഹ​വും ബൈബിൾ പഠിക്കാൻതു​ടങ്ങി. സീസർ പറയുന്നു: “ഒരു ഉദ്ദേശ്യ​പൂർണ​മായ ജീവിതം സാധ്യ​മാ​ണെന്ന് അപ്പോ​ഴാണ്‌ എനിക്കു മനസ്സി​ലാ​യത്‌. ദൈവത്തെ സ്‌നേ​ഹി​ക്കാ​നും ദൈവ​ഭ​യ​ത്തോ​ടെ ജീവി​ക്കാ​നും ഞാൻ പഠിച്ചു. തെറ്റായ കാര്യ​ങ്ങ​ളി​ലേക്കു തിരി​ച്ചു​പോ​യി ദൈവത്തെ ദുഃഖി​പ്പി​ക്കാ​തി​രി​ക്കാൻ ദൈവ​ഭയം എനിക്കു പ്രചോ​ദ​ന​മാ​യി. ദൈവം കാണിച്ച ദയയോ​ടു നന്ദി​കേടു കാണി​ക്കാൻ ഞാൻ ആഗ്രഹി​ച്ചില്ല. ദൈവ​ത്തോ​ടുള്ള സ്‌നേ​ഹ​വും ഭയവും നല്ല ഒരു വ്യക്തി​യാ​യി​ത്തീ​രാൻ എന്നെ പ്രേരി​പ്പി​ച്ചു.”

അക്രമമില്ലാത്ത ഒരു ലോകത്ത്‌ ജീവി​ക്കാൻ എന്തു ചെയ്യണ​മെന്നു പഠിക്കുക

എന്താണ്‌ ഈ അനുഭ​വങ്ങൾ നമുക്കു കാണി​ച്ചു​ത​രു​ന്നത്‌? ആളുകൾ ചിന്തി​ക്കുന്ന രീതിക്കു മാറ്റം വരുത്തി​ക്കൊണ്ട് അവരുടെ ജീവി​ത​ത്തിൽ പരിവർത്തനം വരുത്താ​നുള്ള ശക്തി ബൈബി​ളി​നുണ്ട്. (എഫെസ്യർ 4:23) നേരത്തെ പരാമർശിച്ച അലക്‌സ്‌ ഇങ്ങനെ പറയുന്നു: “ബൈബി​ളിൽനിന്ന് പഠിച്ച കാര്യങ്ങൾ പതി​യെ​പ്പ​തി​യെ എന്‍റെ തെറ്റായ ചിന്തകൾ കഴുകി​ക്ക​ളഞ്ഞു. അത്‌ എന്നെ ശുദ്ധീ​ക​രി​ച്ചു. എന്‍റെ സ്വഭാ​വ​ത്തി​നു മാറ്റം വരുത്താൻ കഴിയു​മെന്നു ഞാൻ ഒരിക്ക​ലും വിചാ​രി​ച്ചി​രു​ന്നില്ല.” ശരിയാണ്‌, ബൈബി​ളി​ലെ നിർമ​ല​മായ കാര്യ​ങ്ങൾകൊണ്ട് നമ്മുടെ മനസ്സു നിറയ്‌ക്കു​ന്നെ​ങ്കിൽ തിന്മകൾ കഴുകി​ക്ക​ള​യാ​നും ഇല്ലാതാ​ക്കാ​നും കഴിയും. ദൈവ​വ​ച​ന​ത്തിന്‌ ആളുകളെ ശുദ്ധീ​ക​രി​ക്കാ​നുള്ള കഴിവുണ്ട്. (എഫെസ്യർ 5:26) ക്രൂര​രും സ്വാർഥ​രും ആയവർക്കു​പോ​ലും ദയയും സമാധാ​ന​വും ഉള്ള ആളുക​ളാ​യി മാറാൻ കഴിയും. (റോമർ 12:18) ബൈബിൾത​ത്ത്വ​ങ്ങൾ അനുസ​രി​ക്കു​മ്പോൾ അവർക്കു മനഃസ​മാ​ധാ​ന​ത്തോ​ടെ ജീവി​ക്കാൻ കഴിയു​ന്നു.—യശയ്യ 48:18.

240 ദേശങ്ങ​ളി​ലാ​യി 80 ലക്ഷത്തി​ല​ധി​കം യഹോ​വ​യു​ടെ സാക്ഷികൾ അക്രമം ഇല്ലായ്‌മ ചെയ്യാ​നുള്ള സൂത്ര​വാ​ക്യം കണ്ടെത്തി​യി​രി​ക്കു​ന്നു. എല്ലാ വംശങ്ങ​ളി​ലും സാമൂ​ഹി​ക​ത​ട്ടു​ക​ളി​ലും പശ്ചാത്ത​ല​ങ്ങ​ളി​ലും ഉള്ള ആളുകൾ ദൈവത്തെ സ്‌നേ​ഹി​ക്കാ​നും ഭയപ്പെ​ടാ​നും അതു​പോ​ലെ പരസ്‌പരം സ്‌നേ​ഹി​ക്കാ​നും പഠിച്ചി​രി​ക്കു​ന്നു. അവർ ഒരു ലോക​വ്യാ​പ​ക​കു​ടും​ബ​മാ​യി സമാധാ​ന​ത്തിൽ ജീവി​ക്കു​ന്നു. (1 പത്രോസ്‌ 4:8) അക്രമ​മി​ല്ലാത്ത ഒരു ലോകം സാധ്യ​മാണ്‌ എന്നതിന്‍റെ ജീവി​ക്കുന്ന തെളി​വു​ക​ളാണ്‌ അവർ.

അക്രമ​മി​ല്ലാത്ത ഒരു ലോകം തൊട്ടു​മു​ന്നിൽ!

ഈ ഭൂമി​യിൽനിന്ന് ദൈവം അക്രമം തുടച്ചു​മാ​റ്റു​മെന്നു ബൈബിൾ വാഗ്‌ദാ​നം ചെയ്യുന്നു. ഇന്നത്തെ അക്രമാ​സ​ക്ത​ലോ​കത്തെ കാത്തി​രി​ക്കു​ന്നത്‌, ദൈവ​ത്തി​ന്‍റെ ‘ന്യായ​വി​ധി​യു​ടെ​യും ഭക്തികെട്ട മനുഷ്യ​രു​ടെ നാശത്തി​ന്‍റെ​യും ദിവസ​മാണ്‌.’ (2 പത്രോസ്‌ 3:5-7) മറ്റുള്ള​വരെ ഉപദ്ര​വി​ക്കു​ന്നവർ പിന്നീട്‌ ഒരിക്ക​ലു​മു​ണ്ടാ​യി​രി​ക്കില്ല. അക്രമത്തെ ഇല്ലായ്‌മ ചെയ്യാൻ ദൈവ​ത്തിന്‌ ആഗ്രഹ​മു​ണ്ടെന്നു നമുക്ക് ഉറപ്പു​ള്ള​വ​രാ​യി​രി​ക്കാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്?

“അക്രമം ഇഷ്ടപ്പെ​ടു​ന്ന​വനെ അവിടു​ന്നു വെറു​ക്കു​ന്നു” എന്നു ബൈബിൾ പറയുന്നു. (സങ്കീർത്തനം 11:5, പി.ഒ.സി.) സ്രഷ്ടാവ്‌ ഇഷ്ടപ്പെ​ടു​ന്നതു സമാധാ​ന​വും നീതി​യും ആണ്‌. (സങ്കീർത്തനം 33:5; 37:28) അതു​കൊണ്ട് അക്രമി​കളെ ദൈവം എന്നെ​ന്നേ​ക്കും വെച്ചു​പൊ​റു​പ്പി​ക്കു​ക​യില്ല.

സമാധാ​നം പൂത്തു​ല​യുന്ന ഒരു പുതിയ ലോകം വൈകാ​തെ വന്നെത്തും. (സങ്കീർത്തനം 37:11; 72:14) അക്രമ​ങ്ങ​ളി​ല്ലാത്ത ആ ലോകത്ത്‌ ജീവി​ക്കാൻ എങ്ങനെ യോഗ്യത നേടാം എന്നതി​നെ​ക്കു​റിച്ച് പഠിക്കാൻ നിങ്ങൾക്ക് ആഗ്രഹ​മു​ണ്ടോ? ▪ (w16-E No. 4)

^ ഖ. 14 പേരുകൾ മാറ്റി​യി​ട്ടുണ്ട്.