വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മുഖ്യ​ലേ​ഖ​നം | നമു​ക്കെ​ല്ലാം ആശ്വാസം വേണം

നമു​ക്കെ​ല്ലാം ആശ്വാസം വേണം

നമു​ക്കെ​ല്ലാം ആശ്വാസം വേണം

ചെറു​പ്പ​ത്തിൽ എപ്പോ​ഴെ​ങ്കി​ലും തട്ടിവീ​ണതു നിങ്ങൾക്ക് ഓർക്കാ​നാ​കു​ന്നു​ണ്ടോ? കൈ മുറി​യു​ക​യോ മുട്ടിലെ തൊലി പോകു​ക​യോ ചെയ്‌തി​ട്ടു​ണ്ടാ​കാം. അമ്മ നിങ്ങളെ ആശ്വസി​പ്പി​ച്ചത്‌ എങ്ങനെ​യാണ്‌? ഒരുപക്ഷേ മുറിവ്‌ കഴുകി വെച്ചു​കെ​ട്ടി​ക്കാ​ണും. നിങ്ങൾ കരഞ്ഞെ​ങ്കി​ലും അമ്മ നിങ്ങളെ കെട്ടി​പ്പി​ടിച്ച് ആശ്വസി​പ്പി​ച്ചു​കാ​ണും. ആ പ്രായ​ത്തിൽ നിങ്ങൾക്ക് ആശ്വാസം വിളി​പ്പാ​ട​ക​ലെ​യു​ണ്ടാ​യി​രു​ന്നു.

എന്നാൽ നമ്മൾ വളർന്നു​വ​രു​മ്പോൾ ജീവിതം കൂടുതൽ സങ്കീർണ​മാ​കു​ന്നു. പ്രശ്‌നങ്ങൾ കൂടി​ക്കൂ​ടി വരുന്നു. ആശ്വാസം കിട്ടാൻ വളരെ ബുദ്ധി​മു​ട്ടാ​ണു​താ​നും. മുതിർന്ന​വ​രു​ടെ പ്രശ്‌നങ്ങൾ അമ്മ ആശ്ലേഷി​ച്ചാൽ തീരു​ന്നതല്ല, വെച്ചു​കെ​ട്ടാൻ പറ്റുന്ന​തു​മല്ല എന്നതാണു ദുഃഖ​ക​ര​മായ സത്യം. ചില ഉദാഹ​ര​ണങ്ങൾ നോക്കാം.

  • ജോലി നഷ്ടപ്പെ​ടു​ന്ന​തി​ന്‍റെ ആഘാതം നിങ്ങൾ എന്നെങ്കി​ലും അനുഭ​വി​ച്ചി​ട്ടു​ണ്ടോ? ജോലി പോയ​പ്പോൾ ഹൂല്യന്‌ അതു താങ്ങാ​നാ​യില്ല. ‘ഞാൻ ഇനി എങ്ങനെ എന്‍റെ കുടും​ബം പോറ്റും’ എന്നതാ​യി​രു​ന്നു ഹൂല്യന്‍റെ ഉത്‌കണ്‌ഠ. ‘വർഷങ്ങൾ ഞാൻ കമ്പനി​ക്കു​വേണ്ടി കഠിനാ​ധ്വാ​നം ചെയ്‌തിട്ട് ഇപ്പോൾ എന്നെ അവർക്കു വേണ്ടാ​ത്തത്‌ എന്തു​കൊ​ണ്ടാണ്‌?’

  • വിവാ​ഹ​ബന്ധം വേർപെ​ട്ട​തു​കൊണ്ട് നിങ്ങൾ ആകെ തകർന്നി​രി​ക്കു​ക​യാ​ണോ? റാക്കെൽ പറയു​ന്നതു ശ്രദ്ധി​ക്കുക: “18 മാസം മുമ്പ് പെട്ടെ​ന്നൊ​രു ദിവസം ഭർത്താവ്‌ എന്നെ ഉപേക്ഷി​ച്ചു​പോ​യ​പ്പോൾ എനിക്കു വല്ലാത്ത ദുഃഖം തോന്നി. ഹൃദയം രണ്ടായി പിളർന്ന​തു​പോ​ലെ അനുഭ​വ​പ്പെട്ടു. ശാരീ​രി​ക​മാ​യും മാനസി​ക​മാ​യും അത്‌ എന്നെ വല്ലാതെ വേദനി​പ്പി​ച്ചു. ഞാൻ ആകെ ഭയപ്പെ​ട്ടു​പോ​യി.”

  • നിങ്ങൾക്ക് ഒരുപക്ഷേ ഗുരു​ത​ര​മായ ഒരു ആരോ​ഗ്യ​പ്ര​ശ്‌ന​മു​ണ്ടാ​യി​രി​ക്കാം. അതു മാറുന്ന ലക്ഷണവും കാണു​ന്നില്ല. ഗോ​ത്ര​പി​താ​വായ ഇയ്യോ​ബി​നു തോന്നി​യ​തു​പോ​ലെ ചില​പ്പോ​ഴൊ​ക്കെ നിങ്ങൾക്കും തോന്നി​യി​ട്ടു​ണ്ടാ​കാം. ഇയ്യോബ്‌ ഇങ്ങനെ വിലപി​ച്ചു: “ഞാനെന്‍റെ ജീവി​തത്തെ വെറു​ക്കു​ന്നു. നിത്യ​മാ​യി ജീവി​ക്കാ​നെ​നി​ക്കി​ഷ്ട​മില്ല.” (ഇയ്യോബ്‌ 7:16, പരിശുദ്ധ ബൈബിൾ, ഈസി-റ്റു-റീഡ്‌ വേർഷൻ.) 80-ലധികം വയസ്സുള്ള ലൂയി​സി​നും ഇങ്ങനെ തോന്നി​യി​ട്ടുണ്ട്. അദ്ദേഹം ഇങ്ങനെ പറയുന്നു: “മരിച്ചാൽ മതി എന്നു ചില​പ്പോ​ഴൊ​ക്കെ എനിക്കു തോന്നി​പ്പോ​കും.” എപ്പോ​ഴെ​ങ്കി​ലും നിങ്ങൾക്കും ഇങ്ങനെ തോന്നി​യി​ട്ടു​ണ്ടോ?

  • നിങ്ങൾ ഇപ്പോൾ ആശ്വാ​സ​ത്തി​നാ​യി കേഴു​ന്ന​തി​ന്‍റെ കാരണം പ്രിയ​പ്പെട്ട ആരെങ്കി​ലും മരിച്ചു​പോ​യ​താ​യി​രി​ക്കാം. “ദാരു​ണ​മായ ഒരു വിമാ​നാ​പ​ക​ട​ത്തിൽ മകൻ മരിച്ച​പ്പോൾ അത്‌ എനിക്ക് ആദ്യം വിശ്വ​സി​ക്കാ​നേ പറ്റിയില്ല” എന്നു റോബർട്ട് പറയുന്നു. “പിന്നെ​യാണ്‌ എനിക്കു വേദന തോന്നി​യത്‌. ബൈബിൾ പറയുന്ന, ഒരു വാൾ തുളച്ചു​ക​യ​റുന്ന വേദന.”—ലൂക്കോസ്‌ 2:35.

റോബർട്ട്, ലൂയിസ്‌, റാക്കെൽ, ഹൂല്യൻ എന്നിവർക്ക് അവരുടെ വിഷമ​ക​ര​മായ സാഹച​ര്യ​ങ്ങ​ളിൽ ആശ്വാസം ലഭിച്ചു. എങ്ങനെ? ആശ്വസി​പ്പി​ക്കാൻ ഏറ്റവും പറ്റിയ വ്യക്തിയെ അവർ കണ്ടെത്തി—മറ്റാ​രെ​യു​മല്ല, സർവശ​ക്ത​നായ ദൈവത്തെ. എന്നാൽ ദൈവം എങ്ങനെ​യാണ്‌ ആശ്വസി​പ്പി​ക്കു​ന്നത്‌? ദൈവം നിങ്ങ​ളെ​യും ആശ്വസി​പ്പി​ക്കു​മോ? (wp16-E No. 5)