വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മുഖ്യലേഖനം | ആശ്വസി​പ്പി​ക്കാൻ ആർക്കാ​കും?

കഷ്ടതക​ളി​ലും ആശ്വാസം

കഷ്ടതക​ളി​ലും ആശ്വാസം

കഷ്ടതകൾ പല രൂപത്തിൽ വന്നേക്കാം. നമ്മൾ നേരി​ടുന്ന എല്ലാ തരം പ്രശ്‌ന​ങ്ങ​ളെ​പ്പ​റ്റി​യും ഈ ലേഖനം ചർച്ച ചെയ്യു​ന്നില്ല. എന്നാൽ നമ്മൾ നേരത്തേ കണ്ട നാലു പേരുടെ സാഹച​ര്യ​ങ്ങൾ നമുക്ക് ഒന്ന് അടുത്ത്‌ പരി​ശോ​ധി​ക്കാം. ഓരോ​രു​ത്ത​രു​ടെ​യും പ്രശ്‌നങ്ങൾ വ്യത്യ​സ്‌ത​മാ​യി​രു​ന്നെ​ങ്കി​ലും ദൈവം അവരെ എങ്ങനെ​യാ​ണു ശരിക്കും ആശ്വസി​പ്പി​ച്ച​തെന്നു നമുക്കു നോക്കാം.

ജോലി നഷ്ടപ്പെ​ടു​മ്പോൾ

“ഏതു ജോലി​യും സ്വീക​രി​ക്കാൻ ഞാൻ പഠിച്ചു. അനാവ​ശ്യ​മായ ചെലവു​ക​ളെ​ല്ലാം ഞങ്ങൾ വെ​ട്ടി​ച്ചു​രു​ക്കി.”—ജോനഥൻ

സേത്ത്‌ * പറയുന്നു: “എനിക്കും ഭാര്യ​ക്കും ഒരേ സമയത്താ​ണു ജോലി നഷ്ടപ്പെ​ട്ടത്‌. രണ്ടു വർഷ​ത്തോ​ളം കുടും​ബാം​ഗ​ങ്ങ​ളു​ടെ കാരു​ണ്യ​ത്തി​ലും അല്ലറചി​ല്ലറ പണികൾ ചെയ്‌തും ആണ്‌ ഞങ്ങളുടെ കുടും​ബം കഴിഞ്ഞു​കൂ​ടി​യത്‌. അതോടെ എന്‍റെ ഭാര്യ പ്രിസില്ല കടുത്ത നിരാ​ശ​യി​ലാ​യി. ആകെ വില​കെ​ട്ട​വ​നാ​ണെന്ന് എനിക്കു തോന്നി.

“ഞങ്ങൾ എങ്ങനെ​യാണ്‌ ആ സാഹച​ര്യം നേരി​ട്ടത്‌? മത്തായി 6:34-ലെ യേശു​വി​ന്‍റെ വാക്കുകൾ പ്രിസില്ല കൂടെ​ക്കൂ​ടെ ഓർക്കു​മാ​യി​രു​ന്നു. ഓരോ ദിവസ​ത്തി​നും അന്നന്നത്തെ ബുദ്ധി​മു​ട്ടു​ക​ളു​ണ്ടെ​ന്നും അതു​കൊണ്ട് നാളെ​യെ​ക്കു​റിച്ച് ഒരിക്ക​ലും ഉത്‌ക​ണ്‌ഠ​പ്പെ​ട​രു​തെ​ന്നും ആണ്‌ യേശു പറഞ്ഞത്‌. ഉള്ളുരു​കി​യുള്ള പ്രാർഥ​നകൾ മുന്നോ​ട്ടു പോകാ​നുള്ള ശക്തി അവൾക്കു നൽകി. എന്‍റെ കാര്യ​ത്തി​ലാ​ണെ​ങ്കിൽ, സങ്കീർത്തനം 55:22 വലി​യൊ​രു ആശ്വാ​സ​മാ​യി​രു​ന്നു. സങ്കീർത്ത​ന​ക്കാ​ര​നെ​പ്പോ​ലെ, ഞാൻ എന്‍റെ ഭാരം യഹോ​വ​യു​ടെ​മേൽ വെച്ചു. അപ്പോൾ ദൈവം എന്നെ പുലർത്തി​യതു ഞാൻ തിരി​ച്ച​റി​ഞ്ഞു. ഇപ്പോൾ എനി​ക്കൊ​രു ജോലി​യു​ണ്ടെ​ങ്കി​ലും മത്തായി 6:20-22-ലെ യേശു​വി​ന്‍റെ വാക്കു​കൾക്കു ചേർച്ച​യിൽ ഒരു ലളിത​ജീ​വി​ത​മാ​ണു ഞങ്ങൾ നയിക്കു​ന്നത്‌. ഏറ്റവും വലിയ പ്രയോ​ജനം, ഞങ്ങൾ ദൈവ​ത്തോട്‌ അടുത്ത​തും കുടും​ബാം​ഗങ്ങൾ തമ്മിലുള്ള ബന്ധത്തിന്‍റെ ഇഴയടു​പ്പം വർധി​ച്ച​തും ആണ്‌.”

“ഞങ്ങളുടെ കുടും​ബ​ത്തി​ന്‍റെ ചെറി​യൊ​രു ബിസി​നെസ്സ് സംരംഭം കടക്കെ​ണി​യി​ലാ​യ​പ്പോൾ ഭാവി​യെ​ക്കു​റിച്ച് ഓർത്ത്‌ എനിക്ക് ആകെ പേടി തോന്നി” എന്നു ജോനഥൻ പറയുന്നു. “സാമ്പത്തി​ക​പ്ര​തി​സന്ധി കാരണം 20 വർഷത്തെ കഠിനാ​ധ്വാ​നം പാഴാ​യി​പ്പോ​യി. ഭാര്യ​യും ഞാനും പണത്തെ​ക്കു​റിച്ച് തർക്കി​ക്കു​ന്നതു പതിവാ​യി. സാധനങ്ങൾ വാങ്ങാൻ ക്രെഡിറ്റ്‌ കാർഡ്‌ ഉപയോ​ഗി​ക്കാൻപോ​ലും മടിയാ​യി​രു​ന്നു. പണം ഇല്ലാത്ത​തു​കൊണ്ട് കടക്കാർ കാർഡ്‌ തിരി​ച്ചു​ത​ന്നാ​ലോ എന്നായി​രു​ന്നു പേടി.

“പക്ഷേ ദൈവ​ത്തി​ന്‍റെ വചനവും ദൈവാ​ത്മാ​വും നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ ഞങ്ങളെ സഹായി​ച്ചു. ഏതു ജോലി​യും സ്വീക​രി​ക്കാൻ ഞാൻ പഠിച്ചു. അനാവ​ശ്യ​മായ ചെലവു​ക​ളെ​ല്ലാം ഞങ്ങൾ വെട്ടി​ച്ചു​രു​ക്കി. യഹോ​വ​യു​ടെ സാക്ഷി​ക​ളായ ഞങ്ങൾക്കു സഹവി​ശ്വാ​സി​ക​ളിൽനി​ന്നും സഹായം ലഭിച്ചു. ഞങ്ങൾക്ക് ആത്മാഭി​മാ​നം തോന്നാൻ അവർ സഹായി​ച്ചു. ബുദ്ധി​മു​ട്ടു നിറഞ്ഞ സമയങ്ങ​ളിൽ കണ്ടറിഞ്ഞ് സഹായി​ക്കാ​നും അവരു​ണ്ടാ​യി​രു​ന്നു.”

വിവാ​ഹ​ബന്ധം തകരു​മ്പോൾ

റാക്കെൽ പറയുന്നു: “പെട്ടെ​ന്നൊ​രു ദിവസം ഭർത്താവ്‌ എന്നെ ഉപേക്ഷി​ച്ചു​പോ​യ​പ്പോൾ അത്‌ എന്‍റെ മനസ്സിനെ ആഴത്തിൽ മുറി​പ്പെ​ടു​ത്തി. എനിക്കു ഭയങ്കര ദേഷ്യം തോന്നി. ഞാൻ വല്ലാത്ത ദുഃഖ​ത്തി​ലാ​ഴ്‌ന്നു. പക്ഷേ ദൈവ​ത്തോട്‌ അടുത്ത്‌ ചെന്ന​പ്പോൾ ദൈവം എന്നെ ആശ്വസി​പ്പി​ച്ചു. ദിവസ​വും പ്രാർഥി​ച്ച​പ്പോൾ ദൈവം തന്ന സമാധാ​നം എന്‍റെ ഹൃദയത്തെ കാത്തു. എന്‍റെ തകർന്ന ഹൃദയത്തെ ദൈവം സുഖ​പ്പെ​ടു​ത്തി​യ​താ​യി എനിക്ക് അനുഭ​വ​പ്പെട്ടു.

“ദൈവ​വ​ച​ന​മായ ബൈബി​ളി​നോ​ടും ഞാൻ നന്ദിയു​ള്ള​വ​ളാണ്‌. ദേഷ്യ​വും നീരസ​വും മറിക​ട​ക്കാൻ അത്‌ എന്നെ സഹായി​ച്ചു. “തിന്മയ്‌ക്കു കീഴട​ങ്ങാ​തെ നന്മയാൽ തിന്മയെ കീഴട​ക്കുക” എന്ന റോമർ 12:21-ലെ അപ്പൊ​സ്‌ത​ല​നായ പൗലോ​സി​ന്‍റെ വാക്കുകൾ എന്നെ നന്നായി സ്വാധീ​നി​ച്ചു.

“ചില കാര്യങ്ങൾ ‘നഷ്ടപ്പെ​ട്ട​താ​യി കണക്കാ​ക്കാൻ ഒരു സമയമുണ്ട്.’ . . . ജീവി​ത​ത്തിൽ ഇപ്പോൾ എ​നി​ക്കു പുതിയ ലക്ഷ്യങ്ങ​ളുണ്ട്.”—റാക്കെൽ

“എന്‍റെ ഒരു നല്ല സുഹൃത്ത്‌ തളരാതെ മുന്നോ​ട്ടു പോ​കേ​ണ്ട​തി​ന്‍റെ ആവശ്യ​ത്തെ​ക്കു​റിച്ച് എന്നെ ബോധ്യ​പ്പെ​ടു​ത്തി. അദ്ദേഹം സഭാ​പ്ര​സം​ഗി 3:6 കാണി​ച്ചിട്ട്, ചില കാര്യങ്ങൾ ‘നഷ്ടപ്പെ​ട്ട​താ​യി കണക്കാ​ക്കാൻ ഒരു സമയമുണ്ട്’ എന്നു ദയാപൂർവം ഓർമി​പ്പി​ച്ചു. ആ ഉപദേശം അനുസ​രി​ക്കാൻ ബുദ്ധി​മു​ട്ടാ​യി​രു​ന്നെ​ങ്കി​ലും ഞാൻ അതായി​രു​ന്നു ചെയ്യേ​ണ്ടി​യി​രു​ന്നത്‌. ജീവി​ത​ത്തിൽ ഇപ്പോൾ എനിക്കു പുതിയ ലക്ഷ്യങ്ങ​ളുണ്ട്.”

എലിസ​ബെത്ത്‌ പറയുന്നു: “വിവാ​ഹ​ബന്ധം തകർന്ന ഒരു സാഹച​ര്യ​ത്തിൽ നിങ്ങൾക്കു പിന്തുണ അത്യാ​വ​ശ്യ​മാണ്‌. എനിക്ക് ഒരു സുഹൃ​ത്തു​ണ്ടാ​യി​രു​ന്നു. ആവശ്യ​മായ പിന്തുണ ദിവസ​വും അവൾ എനിക്കു തന്നു. അവൾ എന്നോ​ടൊ​പ്പം കരയു​ക​യും എന്നെ ആശ്വസി​പ്പി​ക്കു​ക​യും ചെയ്‌തു. ഞാൻ ആർക്കും വേണ്ടാ​ത്ത​വ​ളാ​ണെന്നു തോന്നാ​തി​രി​ക്കാ​നും മറ്റുള്ളവർ എന്നെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്നു തോന്നാ​നും അവൾ സഹായി​ച്ചു. എന്‍റെ മനസ്സിന്‍റെ മുറി​വു​കൾ ഉണക്കാൻ യഹോ​വ​യാണ്‌ അവളെ ഉപയോ​ഗി​ച്ച​തെന്ന് എനിക്ക് ഉറപ്പുണ്ട്.”

രോഗ​മോ പ്രായ​മോ അലട്ടു​മ്പോൾ

“പ്രാർഥി​ച്ചു​ക​ഴി​യു​മ്പോൾ ദൈവാ​ത്മാവ്‌ എനിക്കു ശക്തി തരുന്നതു ഞാൻ അനുഭ​വി​ച്ച​റി​യാ​റുണ്ട്.”—ലൂയിസ്‌

ഈ ലേഖന​പ​ര​മ്പ​ര​യു​ടെ തുടക്ക​ത്തിൽ പറഞ്ഞ ലൂയി​സി​ന്‍റെ ഹൃദയ​ത്തി​നു ഗുരു​ത​ര​മായ ഒരു രോഗ​മുണ്ട്. രണ്ടു പ്രാവ​ശ്യം അദ്ദേഹം മരണത്തെ മുഖാ​മു​ഖം കണ്ടതാണ്‌. ഇപ്പോൾ അദ്ദേഹ​ത്തി​നു ദിവസം 16 മണിക്കൂർ കൃത്രി​മ​മാ​യി ഓക്‌സി​ജൻ സ്വീക​രി​ക്കേ​ണ്ടി​വ​രു​ന്നു. അദ്ദേഹം പറയുന്നു: “ഞാൻ എപ്പോ​ഴും യഹോ​വ​യോ​ടു പ്രാർഥി​ക്കും. പ്രാർഥി​ച്ചു​ക​ഴി​യു​മ്പോൾ ദൈവാ​ത്മാവ്‌ എനിക്കു ശക്തി തരുന്നതു ഞാൻ അനുഭ​വി​ച്ച​റി​യാ​റുണ്ട്. എനിക്കു ദൈവ​ത്തിൽ വിശ്വാ​സ​മു​ള്ള​തു​കൊ​ണ്ടും ദൈവ​ത്തിന്‌ എന്നെക്കു​റിച്ച് ചിന്തയു​ണ്ടെന്ന് അറിയാ​വു​ന്ന​തു​കൊ​ണ്ടും തളരാതെ മുന്നോ​ട്ടു പോകാ​നുള്ള ധൈര്യം പ്രാർഥ​ന​യി​ലൂ​ടെ എനിക്കു കിട്ടുന്നു.”

80-നു മേൽ പ്രായ​മുള്ള പെട്ര പറയുന്നു: “എനിക്ക് ഒരുപാ​ടു കാര്യങ്ങൾ ചെയ്യണ​മെ​ന്നുണ്ട്. പക്ഷേ കഴിയു​ന്നില്ല. ആരോ​ഗ്യം ക്ഷയിക്കു​ന്ന​താ​യി കാണേ​ണ്ടി​വ​രു​ന്നതു വലിയ ബുദ്ധി​മു​ട്ടാണ്‌. ഒന്നിനും ശക്തിയി​ല്ലെന്നു തോന്നാ​റുണ്ട്. മരുന്നു​ക​ളി​ല്ലാ​തെ തീരെ മുന്നോ​ട്ടു​പോ​കാ​നാ​കില്ല. കഷ്ടത നിറഞ്ഞ ഒരു പ്രത്യേ​ക​സാ​ഹ​ച​ര്യം, കഴിയു​മെ​ങ്കിൽ നീക്കി​ത്ത​രാൻ ഒരിക്കൽ യേശു പിതാ​വി​നോ​ടു ചോദി​ച്ച​തി​നെ​ക്കു​റിച്ച് ഞാൻ ഇടയ്‌ക്കൊ​ക്കെ ചിന്തി​ക്കാ​റുണ്ട്. പക്ഷേ യഹോവ യേശു​വി​നു ശക്തി പകരു​ക​യാ​ണു ചെയ്‌തത്‌. എന്നെയും ദൈവം ശക്തി​പ്പെ​ടു​ത്തു​ന്നുണ്ട്. പ്രാർഥന എന്‍റെ സ്ഥിരം മരുന്നാണ്‌. ദൈവ​ത്തോ​ടു സംസാ​രി​ച്ചു​ക​ഴി​യു​മ്പോൾ എനിക്കു വളരെ​യ​ധി​കം ആശ്വാസം തോന്നും.”—മത്തായി 26:39.

കഴിഞ്ഞ 30 വർഷമാ​യി നാഡീ​സം​ബ​ന്ധ​മായ ഒരു രോഗ​വു​മാ​യി (multiple sclerosis) മല്ലിടുന്ന ഹൂല്യ​നും അങ്ങനെ​തന്നെ തോന്നാ​റുണ്ട്. അദ്ദേഹം പറയുന്നു: “ഒരു എക്‌സി​ക്യൂ​ട്ടീ​വി​ന്‍റെ കസേര​യി​ലി​രുന്ന ഞാൻ ഇപ്പോൾ ഒരു വീൽച്ചെ​യ​റി​ലാണ്‌. പക്ഷേ എന്‍റെ ജീവിതം മറ്റുള്ള​വരെ സേവി​ക്കാൻ ഉഴിഞ്ഞു​വെ​ച്ച​തു​കൊണ്ട് അതിന്‌ ഒരു അർഥമുണ്ട്. കൊടു​ക്കു​ന്നതു നമ്മുടെ വേദന കുറയ്‌ക്കും. നമുക്കു വേണ്ട സമയങ്ങ​ളിൽ ശക്തി തരുമെന്ന വാഗ്‌ദാ​നം യഹോവ പാലി​ക്കു​ന്നു​മുണ്ട്. അപ്പൊ​സ്‌ത​ല​നായ പൗലോ​സി​നെ​പ്പോ​ലെ, ‘എന്നെ ശക്തനാ​ക്കു​ന്നവൻ മുഖാ​ന്തരം സകലവും ചെയ്യാൻ ഞാൻ പ്രാപ്‌ത​നാണ്‌’ എന്ന് എനിക്കും ബോധ്യ​ത്തോ​ടെ പറയാ​നാ​കും.”—ഫിലി​പ്പി​യർ 4:13.

പ്രിയ​പ്പെ​ട്ട​വരെ മരണം തട്ടി​യെ​ടു​ക്കു​മ്പോൾ

ആന്‍റോ​ണി​യോ പറയുന്നു: “എന്‍റെ അച്ഛൻ ഒരു വാഹനാ​പ​ക​ട​ത്തിൽ മരിച്ച​പ്പോൾ എനിക്ക് ആദ്യം അതു വിശ്വ​സി​ക്കാ​നേ കഴിഞ്ഞില്ല. അതൊരു വലിയ അനീതി​യാ​യി എനിക്കു തോന്നി. വഴിയ​രി​കി​ലൂ​ടെ നടന്നു​പോ​കു​ക​യാ​യി​രുന്ന അദ്ദേഹ​ത്തി​ന്‍റെ ഭാഗത്ത്‌ തെറ്റൊ​ന്നു​മി​ല്ലാ​യി​രു​ന്നു. എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. അഞ്ചു ദിവസം ജീവച്ഛ​വ​മാ​യി കിടന്ന് ഒടുവിൽ അച്ഛൻ മരിച്ചു. അമ്മയുടെ മുന്നിൽവെച്ച് കരയാതെ ഞാൻ ഒരുവി​ധം പിടി​ച്ചു​നി​ന്നെ​ങ്കി​ലും ഒറ്റയ്‌ക്ക് ഇരിക്കു​മ്പോൾ ഞാൻ പൊട്ടി​ക്ക​ര​യു​മാ​യി​രു​ന്നു. ‘എന്തു​കൊണ്ട്? എന്തു​കൊണ്ട് ഇതു സംഭവി​ച്ചു’ എന്നു ഞാൻ സ്വയം ചോദി​ച്ചി​രു​ന്നു.

“ഭയാന​ക​മായ ആ നാളു​ക​ളിൽ സമാധാ​ന​ത്തി​നു​വേ​ണ്ടി​യും എന്‍റെ വികാ​ര​ങ്ങളെ നിയ​ന്ത്രി​ക്കാ​നുള്ള സഹായ​ത്തി​നാ​യും ഞാൻ യഹോ​വ​യോ​ടു യാചി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു. ക്രമേണ എനിക്കു ശാന്തത അനുഭ​വ​പ്പെട്ടു. നമ്മളിൽ ആരെ വേണ​മെ​ങ്കി​ലും ‘യാദൃ​ച്ഛി​ക​സം​ഭ​വങ്ങൾ’ പിടി​കൂ​ടി​യേ​ക്കാം എന്നു ബൈബിൾ പറയുന്ന കാര്യം ഞാൻ ഓർത്തു. ദൈവ​ത്തിന്‌ ഒരിക്ക​ലും നുണ പറയാൻ കഴിയാ​ത്ത​തു​കൊണ്ട് എന്‍റെ അച്ഛൻ പുനരു​ത്ഥാ​ന​പ്പെ​ട്ടു​വ​രു​മ്പോൾ അദ്ദേഹത്തെ വീണ്ടും കാണാ​മെന്ന് എനിക്കു നല്ല ഉറപ്പുണ്ട്.”—സഭാ​പ്ര​സം​ഗി 9:11, പി.ഒ.സി.; യോഹ​ന്നാൻ 11:25; തീത്തോസ്‌ 1:2.

“വിമാ​നാ​പ​കടം മകന്‍റെ ജീവ​നെ​ടു​ത്തെ​ങ്കി​ലും​ ഞങ്ങൾ ഒരുമി​ച്ചാ​യി​രു​ന്ന​പ്പോ​ഴത്തെ അനേകം മധുര​സ്‌മ​ര​ണകൾ ഇപ്പോ​ഴും ഞങ്ങളു​ടെ​ കൂ​ടെ​യുണ്ട്.”—റോബർട്ട്

ആദ്യ​ലേ​ഖ​ന​ത്തിൽ പരാമർശിച്ച റോബർട്ടി​നും അതേ വികാ​ര​മാണ്‌. അദ്ദേഹം പറയുന്നു: “യഹോ​വ​യോ​ടുള്ള പ്രാർഥ​ന​യി​ലൂ​ടെ എനിക്കും ഭാര്യ​ക്കും ഫിലി​പ്പി​യർ 4:6, 7 വാക്യ​ങ്ങ​ളിൽ പറയുന്ന മനസ്സമാ​ധാ​നം അനുഭ​വി​ച്ച​റി​യാൻ കഴിഞ്ഞു. ഈ സമാധാ​നം ഉണ്ടായി​രു​ന്ന​തു​കൊ​ണ്ടാണ്‌, പുനരു​ത്ഥാ​ന​പ്ര​ത്യാ​ശ​യെ​ക്കു​റിച്ച് ഞങ്ങൾക്കു വാർത്താ​ലേ​ഖ​ക​രോ​ടു സംസാ​രി​ക്കാൻ കഴിഞ്ഞത്‌. വിമാ​നാ​പ​കടം മകന്‍റെ ജീവ​നെ​ടു​ത്തെ​ങ്കി​ലും ഞങ്ങൾ ഒരുമി​ച്ചാ​യി​രു​ന്ന​പ്പോ​ഴത്തെ അനേകം മധുര​സ്‌മ​ര​ണകൾ ഇപ്പോ​ഴും ഞങ്ങളു​ടെ​കൂ​ടെ​യുണ്ട്. അതിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കാ​നാ​ണു ഞങ്ങൾ ശ്രമി​ക്കു​ന്നത്‌.

“ഞങ്ങൾ ടിവി-യിൽ ഞങ്ങളുടെ വിശ്വാ​സ​ങ്ങ​ളെ​ക്കു​റിച്ച് ശാന്തമാ​യി വിശദീ​ക​രി​ക്കു​ന്നതു കണ്ടെന്നു യഹോ​വ​യു​ടെ സാക്ഷി​ക​ളായ മറ്റു ചിലർ പറഞ്ഞ​പ്പോൾ അതു ഞങ്ങൾക്കു വേണ്ടി ഉയരുന്ന അനേകം പ്രാർഥ​ന​ക​ളു​ടെ ഫലമാ​ണെന്നു ഞങ്ങൾ പറഞ്ഞു. ആശ്വാസം പകരുന്ന അവരുടെ എണ്ണമറ്റ സന്ദേശ​ങ്ങ​ളി​ലൂ​ടെ യഹോവ ഞങ്ങളെ പിന്തു​ണ​യ്‌ക്കു​ക​യാ​യി​രു​ന്നെന്നു ഞാൻ ഉറച്ച് വിശ്വ​സി​ക്കു​ന്നു.”

മുകളിൽ കണ്ട അനുഭ​വങ്ങൾ സൂചി​പ്പി​ക്കു​ന്നത്‌, ഓരോ​രു​ത്ത​രു​ടെ​യും പ്രശ്‌ന​ങ്ങ​ളും വെല്ലു​വി​ളി​ക​ളും എത്ര വ്യത്യ​സ്‌ത​മാ​ണെ​ങ്കി​ലും ദൈവ​ത്തിന്‌ എല്ലാവ​രെ​യും ആശ്വസി​പ്പി​ക്കാ​നാ​കും എന്നാണ്‌. നിങ്ങളു​ടെ കാര്യ​മോ? ജീവി​ത​ത്തിൽ എന്തെല്ലാം പ്രശ്‌നങ്ങൾ നേരി​ട്ടാ​ലും ആ സമയങ്ങ​ളി​ലെ​ല്ലാം പിടി​ച്ചു​നിൽക്കാൻ വേണ്ട ആശ്വാസം ലഭ്യമാ​ണെന്ന് ഓർക്കുക. * എന്തു​കൊണ്ട് സഹായ​ത്തി​നാ​യി യഹോ​വ​യി​ലേക്കു നോക്കി​ക്കൂ​ടാ? യഹോവ ‘സർവാ​ശ്വാ​സ​ത്തി​ന്‍റെ​യും ദൈവ​മാണ്‌.’—2 കൊരി​ന്ത്യർ 1:3. ▪ (wp16-E No. 5)

^ ഖ. 5 ഈ ലേഖന​ത്തി​ലെ ചില പേരുകൾ മാറ്റി​യി​ട്ടുണ്ട്.

^ ഖ. 23 ദൈവത്തോട്‌ അടുത്ത്‌ ചെല്ലാ​നും ദൈവ​ത്തിൽനി​ന്നുള്ള ആശ്വാസം നേടാ​നും സഹായം വേണ​മെ​ന്നു​ണ്ടോ? നിങ്ങളു​ടെ പ്രദേ​ശ​ത്തുള്ള യഹോ​വ​യു​ടെ സാക്ഷി​ക​ളു​മാ​യി ബന്ധപ്പെ​ടു​ക​യോ അടുത്തുള്ള ബ്രാഞ്ച് ഓഫീ​സി​ലേക്ക് എഴുതു​ക​യോ ചെയ്യുക.