വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സ്‌നേ​ഹ​ത്തി​ന്‍റെ ആത്മാവിൽ പ്രശ്‌നങ്ങൾ പരിഹ​രി​ക്കുക

സ്‌നേ​ഹ​ത്തി​ന്‍റെ ആത്മാവിൽ പ്രശ്‌നങ്ങൾ പരിഹ​രി​ക്കുക

‘പരസ്‌പരം സമാധാ​ന​ത്തിൽ വർത്തി​ക്കു​വിൻ.’—മർക്കോ. 9:50.

ഗീതം: 39, 77

1, 2. ഉൽപത്തി​പ്പുസ്‌ത​ക​ത്തിൽ വ്യക്തികൾ തമ്മിലുള്ള ഏതൊക്കെ പ്രശ്‌ന​ങ്ങ​ളെ​ക്കു​റിച്ച് പറഞ്ഞി​രി​ക്കു​ന്നു, അത്‌ നമ്മുടെ ശ്രദ്ധ അർഹി​ക്കു​ന്നത്‌ എന്തു​കൊണ്ട്?

ബൈബി​ളിൽ കാണുന്ന വ്യക്തികൾ തമ്മിലുള്ള ഭിന്നത​ക​ളെ​ക്കു​റിച്ച് നിങ്ങൾ എപ്പോ​ഴെ​ങ്കി​ലും ചിന്തി​ച്ചി​ട്ടു​ണ്ടോ? ഉൽപത്തി​പ്പുസ്‌ത​ക​ത്തി​ന്‍റെ ആദ്യത്തെ ഏതാനും അധ്യാ​യ​ങ്ങ​ളിൽത്തന്നെ അവയിൽ ചിലത്‌ കാണാം. കയീൻ ഹാബേ​ലി​നെ കൊന്നു. (ഉൽപ. 4:3-8) ലാമെക്ക്, തന്നെ അടിച്ച ഒരു യുവാ​വി​നെ കൊന്നു. (ഉൽപ. 4:23) അബ്രഹാ​മി​ന്‍റെ ഇടയന്മാ​രും ലോത്തി​ന്‍റെ ഇടയന്മാ​രും തമ്മിൽ വാക്കു​തർക്ക​മു​ണ്ടാ​യി. (ഉൽപ. 13:5-7) താൻ സാറ​യെ​ക്കാൾ ശ്രേഷ്‌ഠ​യാ​ണെന്ന് ഹാഗാ​റി​നു തോന്നി. സാറയ്‌ക്ക് അബ്രാ​ഹാ​മി​നോട്‌ പിണക്കം തോന്നി. (ഉൽപ. 16:3-6) യിശ്‌മാ​യേൽ മറ്റുള്ള​വർക്കും മറ്റുള്ളവർ യിശ്‌മാ​യേ​ലി​നും എതിരാ​യി​രു​ന്നു.—ഉൽപ. 16:12.

2 ഇത്തരം പ്രശ്‌ന​ങ്ങ​ളെ​ക്കു​റിച്ച് ബൈബി​ളിൽ പറഞ്ഞി​രി​ക്കു​ന്നത്‌ എന്തിനാണ്‌? കാരണം അപൂർണ​രായ ഈ മനുഷ്യ​രു​ടെ അനുഭ​വ​ങ്ങ​ളിൽനിന്ന് നമുക്ക് പഠിക്കാ​നാ​കും. നമ്മളും അപൂർണ​രാണ്‌. അതു​കൊ​ണ്ടു​തന്നെ നമ്മുടെ ജീവി​ത​ത്തി​ലും ഇതു​പോ​ലുള്ള പ്രശ്‌ന​ങ്ങ​ളു​ണ്ടാ​കു​മ്പോൾ ബൈബി​ളിൽ കാണുന്ന നല്ല ആളുകളെ അനുക​രി​ക്കാ​നും ചീത്ത സ്വഭാ​വ​മു​ള്ള​വരെ അനുക​രി​ക്കാ​തി​രി​ക്കാ​നും നമുക്കാ​കും. (റോമ. 15:4) ഇതിലൂ​ടെ, മറ്റുള്ള​വ​രു​മാ​യി എങ്ങനെ സമാധാ​ന​ത്തി​ലാ​യി​രി​ക്കാ​മെന്ന് നമുക്ക് പഠിക്കാൻ കഴിയും.

3. ഈ ലേഖന​ത്തിൽ നമ്മൾ എന്ത് പരിചി​ന്തി​ക്കും?

3 ഭിന്നത​ക​ളും അഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളും എന്തു​കൊ​ണ്ടാണ്‌ പരിഹ​രി​ക്കേ​ണ്ട​തെ​ന്നും അത്‌ എങ്ങനെ ചെയ്യാ​മെ​ന്നും ഈ ലേഖന​ത്തിൽ ചർച്ച ചെയ്യും. പ്രശ്‌നങ്ങൾ പരിഹ​രി​ക്കാ​നും യഹോ​വ​യു​മാ​യും മറ്റുള്ള​വ​രു​മാ​യും നല്ല ബന്ധം കാത്തു​സൂ​ക്ഷി​ക്കാ​നും സഹായി​ക്കുന്ന ചില അടിസ്ഥാന ബൈബിൾത​ത്ത്വ​ങ്ങൾ നമ്മൾ പഠിക്കും.

ദൈവ​ദാ​സർ ഭിന്നതകൾ പരിഹ​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്?

4. ലോക​മൊ​ട്ടാ​കെ ഏത്‌ മനോ​ഭാ​വം വ്യാപി​ച്ചി​രി​ക്കു​ന്നു, അതിന്‍റെ ഫലം എന്താണ്‌?

4 ആളുകൾക്കി​ട​യി​ലുള്ള ഭിന്നത​കൾക്കും അഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങൾക്കും പ്രധാ​ന​കാ​ര​ണ​ക്കാ​രൻ സാത്താ​നാണ്‌. കാരണം, തങ്ങൾക്ക് നല്ലതേത്‌ ചീത്ത​യേത്‌ എന്ന് ദൈവ​ത്തി​ന്‍റെ സഹായ​മി​ല്ലാ​തെ സ്വയം തീരു​മാ​നി​ക്കാൻ കഴിയു​മെ​ന്നും അങ്ങനെ​യാണ്‌ ചെയ്യേ​ണ്ട​തെ​ന്നും ഉള്ള അവകാ​ശ​വാ​ദം സാത്താൻ ഏദെനിൽവെച്ച് നടത്തി. (ഉൽപ. 3:1-5) എന്നാൽ ഇന്നത്തെ ലോക​ത്തി​ലേക്ക് നോക്കു​മ്പോൾ അങ്ങനെ ചെയ്യു​ന്ന​തി​ലൂ​ടെ പ്രശ്‌നങ്ങൾ മാത്രമേ ഉണ്ടാകു​ന്നു​ള്ളൂ എന്നത്‌ പകൽപോ​ലെ വ്യക്തമാണ്‌. തങ്ങൾക്ക് നല്ലതേത്‌ ചീത്ത​യേത്‌ എന്ന് സ്വയം തീരു​മാ​നി​ക്കാ​നുള്ള അവകാശം ഉണ്ടെന്നാണ്‌ മിക്കവ​രും വിചാ​രി​ക്കു​ന്നത്‌. ഇത്തരക്കാർ അഹങ്കാ​രി​ക​ളും സ്വാർഥ​രും മത്സരി​ക​ളും മറ്റുള്ള​വ​രെ​ക്കു​റിച്ച് യാതൊ​രു ചിന്തയി​ല്ലാ​ത്ത​വ​രും ആണ്‌. അവരുടെ തീരു​മാ​നങ്ങൾ മറ്റുള്ള​വരെ വിഷമി​പ്പി​ക്കു​മോ എന്നൊ​ന്നും അവർ ചിന്തി​ക്കാ​റില്ല. അത്തരം സ്വാർഥ​മ​നോ​ഭാ​വം ഭിന്നത​കൾക്ക് വഴി​വെ​ക്കു​ന്നു. നമ്മൾ പെട്ടെന്ന് ദേഷ്യ​പ്പെ​ടു​ന്ന​വ​രാ​ണെ​ങ്കിൽ മറ്റുള്ള​വ​രു​മാ​യി പല അഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളു​ണ്ടാ​കാ​നും അങ്ങനെ പല തെറ്റുകൾ ചെയ്യാ​നും സാധ്യ​ത​യു​ണ്ടെന്ന് ബൈബിൾ ഓർമി​പ്പി​ക്കു​ന്നു.—സദൃ. 29:22.

5. ഭിന്നതകൾ പരിഹ​രി​ക്കാൻ എങ്ങനെ കഴിയു​മെ​ന്നാണ്‌ യേശു ആളുകളെ പഠിപ്പി​ച്ചത്‌?

5 എന്തെങ്കി​ലും ഒരു നഷ്ടമു​ണ്ടാ​കു​മെന്ന് തോന്നുന്ന സാഹച​ര്യ​ത്തിൽപ്പോ​ലും സമാധാ​നം ഉണ്ടാക്കു​ന്ന​വ​രും ഭിന്നതകൾ ഒഴിവാ​ക്കു​ന്ന​വ​രും ആയിരി​ക്ക​ണ​മെന്ന് ഗിരി​പ്ര​ഭാ​ഷ​ണ​ത്തി​ലൂ​ടെ യേശു അനുഗാ​മി​കളെ പഠിപ്പി​ച്ചു. ഉദാഹ​ര​ണ​ത്തിന്‌, ദയയു​ള്ള​വ​രാ​യി​രി​ക്കാ​നും മറ്റുള്ള​വ​രു​മാ​യി സമാധാ​ന​ത്തി​ലാ​യി​രി​ക്കാ​നും ദേഷ്യം​പോ​ലെ​യുള്ള ദുർഗു​ണങ്ങൾ ഒഴിവാ​ക്കാ​നും ഭിന്നതകൾ എത്രയും പെട്ടെന്ന് പരിഹ​രി​ക്കാ​നും ശത്രു​ക്കളെ സ്‌നേ​ഹി​ക്കാ​നും യേശു അവരെ ഉപദേ​ശി​ച്ചു.—മത്താ. 5:5, 9, 22, 25, 44.

6, 7. (എ) വ്യക്തികൾ തമ്മിലുള്ള ഭിന്നതകൾ എത്രയും പെട്ടെന്നു പരിഹ​രി​ക്കേ​ണ്ടത്‌ പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്? (ബി) ദൈവ​ദാ​സർ സ്വയം ഏത്‌ ചോദ്യ​ങ്ങൾ ചോദി​ക്കണം?

6 പ്രാർഥി​ക്കു​മ്പോ​ഴും പ്രസം​ഗ​പ്ര​വർത്തനം നടത്തു​മ്പോ​ഴും യോഗ​ങ്ങൾക്ക് ഹാജരാ​കു​മ്പോ​ഴും നമ്മൾ യഹോ​വയെ ആരാധി​ക്കു​ക​യാണ്‌. സഹോ​ദ​ര​ങ്ങ​ളു​മാ​യി സമാധാ​ന​ത്തിൽ ആകുന്നി​ല്ലെ​ങ്കിൽ യഹോവ നമ്മുടെ ആരാധന സ്വീക​രി​ക്കില്ല. (മർക്കോ. 11:25) യഹോ​വ​യു​ടെ സുഹൃ​ത്താ​ക​ണ​മെ​ങ്കിൽ, മറ്റുള്ള​വർക്കു തെറ്റു പറ്റു​മ്പോൾ നമ്മൾ അവരോട്‌ ക്ഷമിക്കണം.—ലൂക്കോസ്‌ 11:4; എഫെസ്യർ 4:32 വായി​ക്കുക.

7 തന്‍റെ എല്ലാ ആരാധ​ക​രും ക്ഷമിക്കു​ന്ന​വ​രും മറ്റുള്ള​വ​രു​മാ​യി സമാധാ​ന​ബന്ധം കാത്തു​സൂ​ക്ഷി​ക്കു​ന്ന​വ​രും ആയിരി​ക്ക​ണ​മെന്ന് യഹോവ പ്രതീ​ക്ഷി​ക്കു​ന്നു. നമുക്ക് സ്വയം ഇങ്ങനെ ചോദി​ക്കാം: ‘സഹോ​ദ​ര​ങ്ങ​ളോട്‌ ഞാൻ എത്രയും പെട്ടെന്നു ക്ഷമിക്കാ​റു​ണ്ടോ? അവരോ​ടൊ​പ്പം ആയിരി​ക്കു​ന്നത്‌ ഞാൻ ആസ്വദി​ക്കു​ന്നു​ണ്ടോ?’ ക്ഷമിക്കുന്ന കാര്യ​ത്തിൽ ഇനിയും മെച്ച​പ്പെ​ടാ​നു​ണ്ടെന്ന് നിങ്ങൾക്ക് തോന്നു​ന്നെ​ങ്കിൽ സഹായ​ത്തി​നാ​യി യഹോ​വ​യോട്‌ പ്രാർഥി​ക്കുക. അത്തരം എളിയ പ്രാർഥ​നകൾ നമ്മുടെ സ്വർഗീ​യ​പി​താവ്‌ കേൾക്കു​ക​യും അതിന്‌ ഉത്തരം നൽകു​ക​യും ചെയ്യും.—1 യോഹ. 5:14, 15.

ഒരു പ്രശ്‌നം നിങ്ങൾക്ക് വിട്ടു​ക​ള​യാ​മോ?

8, 9. നമ്മളെ ആരെങ്കി​ലും വിഷമി​പ്പി​ക്കു​ന്നെ​ങ്കിൽ നമ്മൾ എന്ത് ചെയ്യണം?

8 നമ്മൾ എല്ലാവ​രും അപൂർണ​രാണ്‌. അതു​കൊണ്ട് നമ്മളെ വിഷമി​പ്പി​ക്കുന്ന എന്തെങ്കി​ലു​മൊ​ക്കെ മറ്റുള്ളവർ പറയു​ക​യോ പ്രവർത്തി​ക്കു​ക​യോ ചെയ്‌തേ​ക്കാം. (സഭാ. 7:20; മത്താ. 18:7) അങ്ങനെ​യൊ​രു സാഹച​ര്യ​ത്തിൽ നിങ്ങൾ എങ്ങനെ പ്രതി​ക​രി​ക്കും? പിൻവ​രുന്ന അനുഭ​വ​ത്തിൽനിന്ന് നമുക്ക് ഒരു പ്രധാ​ന​പ്പെട്ട പാഠം പഠിക്കാം. ഒരു സാമൂ​ഹി​ക​കൂ​ടി​വ​ര​വിൽ ഒരു സഹോ​ദരി രണ്ടു സഹോ​ദ​ര​ന്മാ​രെ അഭിവാ​ദനം ചെയ്‌തു. എന്നാൽ അവരിൽ ഒരാൾക്ക് സഹോ​ദരി അഭിവാ​ദനം ചെയ്‌ത വിധം ഇഷ്ടമാ​യില്ല. സഹോ​ദരി പോയി​ക്ക​ഴി​ഞ്ഞ​പ്പോൾ ആ സഹോ​ദരൻ, കൂടെ​യു​ണ്ടാ​യി​രുന്ന സഹോ​ദ​ര​നോട്‌ സഹോ​ദ​രി​യെ​ക്കു​റിച്ച് കുറ്റം പറയാൻ തുടങ്ങി. അപ്പോൾ, വളരെ പ്രശ്‌ന​ങ്ങ​ളു​ണ്ടാ​യി​ട്ടും 40 വർഷമാ​യി ആ സഹോ​ദരി വിശ്വസ്‌ത​മാ​യി യഹോ​വയെ സേവി​ച്ചു​വ​രി​ക​യാ​ണെന്ന കാര്യം പരാതി​പ്പെട്ട സഹോ​ദ​രനെ മറ്റേ സഹോ​ദരൻ ഓർമി​പ്പി​ച്ചു. സഹോ​ദ​രനെ വിഷമി​പ്പി​ക്ക​ണ​മെന്ന ഉദ്ദേശ്യ​ത്തോ​ടെയല്ല സഹോ​ദരി അങ്ങനെ ചെയ്‌ത​തെന്ന് മറ്റേ സഹോ​ദ​രന്‌ ഉറപ്പു​ണ്ടാ​യി​രു​ന്നു. പരാതി പറഞ്ഞ സഹോ​ദ​രന്‌ തെറ്റി​ദ്ധാ​രണ മാറി​ക്കി​ട്ടി. ഒരു നിമിഷം ചിന്തി​ച്ച​ശേഷം ആദ്യത്തെ സഹോ​ദരൻ പറഞ്ഞു: “സഹോ​ദരൻ പറഞ്ഞതാണ്‌ ശരി.” അദ്ദേഹം അത്‌ വിട്ടു​ക​ള​യാൻ തീരു​മാ​നി​ച്ചു.

9 ഈ അനുഭ​വ​ത്തിൽനിന്ന് നമുക്ക് എന്താണ്‌ പഠിക്കാ​നു​ള്ളത്‌? ആരെങ്കി​ലും നമ്മളെ വിഷമി​പ്പി​ക്കു​മ്പോൾ അതി​നോട്‌ പ്രതി​ക​രി​ക്കേ​ണ്ടത്‌ എങ്ങനെ​യാ​ണെന്ന് തീരു​മാ​നി​ക്കാൻ നമുക്കാ​കും. നിങ്ങൾ സ്‌നേ​ഹ​മുള്ള ഒരാളാ​ണെ​ങ്കിൽ ക്ഷമിക്കും. (സദൃശ​വാ​ക്യ​ങ്ങൾ 10:12; 1 പത്രോസ്‌ 4:8 വായി​ക്കുക.) ‘ലംഘനം ക്ഷമിക്കു​ന്ന​തി​നെ’ സൗന്ദര്യ​മാ​യി​ട്ടാണ്‌ യഹോവ വീക്ഷി​ക്കു​ന്നത്‌. (സദൃ. 19:11; സഭാ. 7:9) അടുത്ത തവണ നിങ്ങളെ വിഷമി​പ്പി​ക്കുന്ന എന്തെങ്കി​ലും ആരെങ്കി​ലും പറയു​മ്പോ​ഴോ ചെയ്യു​മ്പോ​ഴോ സ്വയം ഇങ്ങനെ ചോദി​ക്കുക: ‘എനിക്ക് ഇത്‌ വിട്ടു​ക​ള​യാൻ പറ്റുമോ? ഞാൻ ഇതെക്കു​റി​ച്ചു​തന്നെ ചിന്തി​ച്ചു​കൊ​ണ്ടി​രി​ക്കേണ്ട കാര്യ​മു​ണ്ടോ?’

10. (എ) തന്നെ വിമർശി​ച്ച​പ്പോൾ ഒരു സഹോ​ദരി ആദ്യം എങ്ങനെ പ്രതി​ക​രി​ച്ചു? (ബി) മനസ്സമാ​ധാ​നം നിലനി​റു​ത്താൻ ബൈബി​ളി​ലെ ഏത്‌ ആശയം സഹോ​ദ​രി​യെ സഹായി​ച്ചു?

10 മറ്റുള്ളവർ നമ്മളെ​ക്കു​റിച്ച് എന്തെങ്കി​ലും മോശ​മാ​യി പറയു​മ്പോൾ അത്‌ കേട്ടി​ല്ലെന്നു നടിക്കാ​നോ വിട്ടു​ക​ള​യാ​നോ ബുദ്ധി​മു​ട്ടാ​യി​രി​ക്കാം. മുൻനി​ര​സേ​വി​ക​യായ ഒരു സഹോ​ദ​രി​യു​ടെ കാര്യം നോക്കാം. നമുക്ക് ആ സഹോ​ദ​രി​യെ ലൂസി എന്നു വിളി​ക്കാം. സഭയിലെ ചിലർ ആ സഹോ​ദരി സമയം ചെലവ​ഴി​ക്കുന്ന വിധ​ത്തെ​ക്കു​റി​ച്ചും സഹോ​ദ​രി​യു​ടെ ശുശ്രൂ​ഷ​യു​ടെ ഗുണ​മേ​ന്മ​യെ​ക്കു​റി​ച്ചും വിമർശി​ച്ചു. അത്‌ ലൂസിയെ വല്ലാതെ വിഷമി​പ്പി​ച്ചു. സഹോ​ദരി പക്വത​യുള്ള ചില സഹോ​ദ​ര​ങ്ങ​ളു​ടെ സഹായം തേടി. മറ്റുള്ളവർ പറയുന്ന മോശ​മായ അഭി​പ്രാ​യ​ങ്ങ​ളെ​ക്കു​റി​ച്ചു ചിന്തി​ക്കു​ന്ന​തി​നു പകരം യഹോവ തന്നെക്കു​റിച്ച് എന്തായി​രി​ക്കും വിചാ​രി​ക്കു​ന്ന​തെന്ന് ചിന്തി​ക്കാൻ ബൈബിൾ ഉപയോ​ഗിച്ച് അവർ ലൂസിയെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. മത്തായി 6:1-4 (വായി​ക്കുക.) വായി​ച്ച​പ്പോൾ സഹോ​ദ​രിക്ക് പ്രോ​ത്സാ​ഹനം ലഭിച്ചു. യഹോ​വയെ സന്തോ​ഷി​പ്പി​ക്കു​ന്ന​താണ്‌ ഏറ്റവും പ്രധാ​ന​മെന്ന് ആ വാക്യങ്ങൾ സഹോ​ദ​രി​യെ ഓർമി​പ്പി​ച്ചു. അങ്ങനെ തന്നെക്കു​റിച്ച് മറ്റുള്ളവർ പറഞ്ഞ കാര്യങ്ങൾ വിട്ടു​ക​ള​യാൻ ലൂസി തീരു​മാ​നി​ച്ചു. അതു​കൊണ്ട് ഇപ്പോൾ മറ്റുള്ളവർ ലൂസി​യു​ടെ ശുശ്രൂ​ഷ​യെ​ക്കു​റിച്ച് മോശ​മാ​യി എന്തെങ്കി​ലും പറഞ്ഞാൽപ്പോ​ലും ലൂസി സന്തുഷ്ട​യാണ്‌. കാരണം, യഹോ​വയെ സന്തോ​ഷി​പ്പി​ക്കാൻ തന്നാലാ​കു​ന്ന​തെ​ല്ലാം ചെയ്യു​ന്നു​ണ്ടെന്ന ബോധ്യം ഇപ്പോൾ ലൂസി​ക്കുണ്ട്.

ഒരു പ്രശ്‌നം വിട്ടു​ക​ള​യാൻ പറ്റാ​തെ​വ​ന്നാൽ

11, 12. (എ) ‘സഹോ​ദ​രന്‌ നിങ്ങൾക്കെ​തി​രെ എന്തെങ്കി​ലും ഉണ്ടെന്ന്’ തോന്നി​യാൽ നിങ്ങൾ എന്തു ചെയ്യണം? (ബി) അബ്രാ​ഹാം തർക്കം പരിഹ​രിച്ച വിധത്തിൽനിന്ന് നമുക്ക് എന്ത് പഠിക്കാം? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

11 “നാമെ​ല്ലാം പലതി​ലും തെറ്റി​പ്പോ​കു​ന്നു.” (യാക്കോ. 3:2) നിങ്ങൾ പറഞ്ഞ ഒരു വാക്കോ നിങ്ങളു​ടെ ഒരു പ്രവൃ​ത്തി​യോ, ഒരു സഹോ​ദ​ര​നെ​യോ സഹോ​ദ​രി​യെ​യോ വിഷമി​പ്പി​ച്ചെന്ന് വിചാ​രി​ക്കുക. അപ്പോൾ എന്തു ചെയ്യണം? യേശു പറഞ്ഞത്‌ ഇതാണ്‌: “നീ യാഗപീ​ഠ​ത്തി​ങ്കൽ വഴിപാ​ടു കൊണ്ടു​വ​രു​മ്പോൾ നിന്‍റെ സഹോ​ദ​രന്‌ നിന​ക്കെ​തി​രെ എന്തെങ്കി​ലും ഉണ്ടെന്ന് അവി​ടെ​വെച്ച് ഓർമ വന്നാൽ നിന്‍റെ വഴിപാട്‌ യാഗപീ​ഠ​ത്തി​നു മുമ്പിൽ വെച്ചിട്ട് ആദ്യം പോയി നിന്‍റെ സഹോ​ദ​ര​നു​മാ​യി രമ്യത​യി​ലാ​കുക. പിന്നെ വന്ന് നിന്‍റെ വഴിപാട്‌ അർപ്പി​ക്കുക.” (മത്താ. 5:23, 24) അതായത്‌ സഹോ​ദ​ര​നു​മാ​യി സംസാ​രി​ക്കുക. സമാധാ​നം ഉണ്ടാക്കുക എന്നതാ​യി​രി​ക്കണം നിങ്ങളു​ടെ ലക്ഷ്യം. തർക്കിച്ച് ജയിക്കാ​നോ കുറ്റം അദ്ദേഹ​ത്തി​ന്‍റെ ഭാഗത്താ​ണെന്ന് സമ്മതി​പ്പി​ക്കാ​നോ ശ്രമി​ക്ക​രുത്‌. പകരം നമ്മുടെ ഭാഗത്ത്‌ വന്ന തെറ്റ്‌ അംഗീ​ക​രി​ക്കു​ക​യും സഹോ​ദ​ര​നു​മാ​യി സമാധാ​ന​ത്തി​ലാ​കു​ക​യും വേണം. സഹാരാ​ധ​ക​രു​മാ​യി സമാധാ​ന​ത്തി​ലാ​യി​രി​ക്കു​ന്ന​താണ്‌ ഏറ്റവും പ്രധാനം.

12 അഭി​പ്രാ​യ​വ്യ​ത്യാ​സങ്ങൾ ഉള്ളപ്പോൾപ്പോ​ലും ദൈവ​ദാ​സർക്ക് സമാധാ​നം പാലി​ക്കാ​നാ​കു​മെന്ന് ബൈബിൾ കാണി​ക്കു​ന്നു. ഒരു സാഹച​ര്യം നമുക്ക് നോക്കാം. അബ്രാ​ഹാ​മി​നും സഹോ​ദ​ര​പു​ത്ര​നായ ലോത്തി​നും ധാരാളം ആടുമാ​ടു​കൾ ഉണ്ടായി​രു​ന്നു. എന്നാൽ അവയെ മേയ്‌ക്കാൻ മതിയായ സ്ഥലമി​ല്ലാ​യി​രു​ന്ന​തി​നാൽ അവരുടെ ഇടയന്മാർ തമ്മിൽ വാക്കു​തർക്ക​മു​ണ്ടാ​യി. അബ്രാ​ഹാം സമാധാ​നം ആഗ്രഹി​ച്ച​തു​കൊണ്ട് ഇഷ്ടമുള്ള സ്ഥലം തിര​ഞ്ഞെ​ടു​ക്കാൻ ലോത്തി​നെ അനുവ​ദി​ച്ചു. (ഉൽപ. 13:1, 2, 5-9) അനുക​രി​ക്കാൻ പറ്റിയ എത്ര നല്ല മാതൃക! കാണിച്ച ഉദാര​ത​യെ​പ്രതി നികത്താ​നാ​കാത്ത എന്തെങ്കി​ലും നഷ്ടം അബ്രാ​ഹാ​മി​നു​ണ്ടാ​യോ? ഇല്ല. ഈ സംഭവ​ത്തി​നു തൊട്ടു​പി​ന്നാ​ലെ, നഷ്ടമാ​യ​തി​ലും വളരെ​യ​ധി​കം നൽകി​ക്കൊണ്ട് അബ്രാ​ഹാ​മി​നെ അനു​ഗ്ര​ഹി​ക്കു​മെന്ന് യഹോവ ഉറപ്പ് കൊടു​ക്കു​ന്നു. (ഉൽപ. 13:14-17) എന്താണ്‌ നമുക്കുള്ള പാഠം? നമുക്ക് എന്തെങ്കി​ലും നഷ്ടം വന്നാൽപ്പോ​ലും സ്‌നേ​ഹ​ത്തോ​ടെ പ്രശ്‌നങ്ങൾ പരിഹ​രി​ച്ചാൽ യഹോവ നമ്മളെ അനു​ഗ്ര​ഹി​ക്കും, നിശ്ചയം!  [1]

13. നിർദ​യ​മായ വാക്കു​ക​ളോട്‌ ഒരു മേൽവി​ചാ​രകൻ എങ്ങനെ​യാണ്‌ പ്രതി​ക​രി​ച്ചത്‌, ഈ അനുഭ​വ​ത്തിൽനിന്ന് നമുക്ക് എന്ത് പഠിക്കാം?

13 അടുത്ത​കാ​ലത്തെ ഒരു അനുഭവം നോക്കാം. കൺ​വെൻ​ഷൻ ഡിപ്പാർട്ടു​മെ​ന്‍റിൽ പുതു​താ​യി നിയമി​ത​നായ ഒരു മേൽവി​ചാ​രകൻ, തന്‍റെ ഡിപ്പാർട്ടു​മെ​ന്‍റിൽ സഹായി​ക്കാ​മോ എന്ന് ഒരു സഹോ​ദ​ര​നോട്‌ ചോദി​ച്ചു. എന്നാൽ മുമ്പ് ആ ഡിപ്പാർട്ടു​മെ​ന്‍റിൽ സേവി​ച്ചി​രുന്ന മേൽവി​ചാ​ര​ക​നോട്‌ അപ്പോ​ഴും ദേഷ്യം ഉണ്ടായി​രു​ന്ന​തു​കൊണ്ട് ആ സഹോ​ദരൻ മര്യാ​ദ​യി​ല്ലാ​തെ സംസാ​രി​ച്ചിട്ട് ഫോൺ വെച്ചു. പുതിയ മേൽവി​ചാ​ര​കന്‌ വിഷമം ഒന്നും തോന്നി​യില്ല; എന്നാൽ അത്‌ പൂർണ​മാ​യി വിട്ടു​ക​ള​യാ​നും കഴിഞ്ഞില്ല. അതു​കൊണ്ട് ഒരു മണിക്കൂർ കഴിഞ്ഞ് അദ്ദേഹം ആ സഹോ​ദ​രനെ വിളി​ച്ചിട്ട് നേരിൽ കണ്ട് സംസാ​രി​ക്കാൻ ആഗ്രഹ​മു​ണ്ടെന്ന് പറഞ്ഞു. അടുത്ത ആഴ്‌ച അവർ രാജ്യ​ഹാ​ളിൽവെച്ച് തമ്മിൽ കണ്ടു. പ്രാർഥി​ച്ച​ശേഷം, അവർ ഒരു മണിക്കൂർ സംസാ​രി​ച്ചു. മുൻമേൽവി​ചാ​ര​ക​നോട്‌ ദേഷ്യം തോന്നാ​നു​ണ്ടായ കാരണം ആ സഹോ​ദരൻ പറഞ്ഞു. അപ്പോൾ പുതിയ മേൽവി​ചാ​രകൻ അദ്ദേഹം പറഞ്ഞ​തെ​ല്ലാം ദയയോ​ടെ കേട്ടതി​നു​ശേഷം സഹായ​ക​മായ തിരു​വെ​ഴു​ത്തു​കൾ അദ്ദേഹ​വു​മാ​യി ചർച്ച ചെയ്‌തു. അങ്ങനെ അവർ തമ്മിൽ സമാധാ​ന​ത്തി​ലാ​കു​ക​യും കൺ​വെൻ​ഷ​നിൽ ഒരുമിച്ച് സേവി​ക്കു​ക​യും ചെയ്‌തു. പുതിയ മേൽവി​ചാ​രകൻ തന്നോട്‌ ദയയോ​ടെ​യും സൗമ്യ​ത​യോ​ടെ​യും സംസാ​രി​ച്ച​തിൽ ആ സഹോ​ദ​രന്‌ വളരെ വിലമ​തി​പ്പു തോന്നി.

മൂപ്പന്മാ​രെ ഉൾപ്പെ​ടു​ത്ത​ണ​മോ?

14, 15. (എ) മത്തായി 18:15-17-ലെ ഉപദേശം പ്രാവർത്തി​ക​മാ​ക്കേ​ണ്ടത്‌ എപ്പോൾ? (ബി) യേശു നിർദേ​ശിച്ച മൂന്നു പടികൾ ഏതെല്ലാ​മാണ്‌, അവ പ്രാവർത്തി​ക​മാ​ക്കു​മ്പോൾ നിങ്ങളു​ടെ ലക്ഷ്യം എന്തായി​രി​ക്കണം?

14 രണ്ടു ക്രിസ്‌ത്യാ​നി​കൾ തമ്മിലുള്ള മിക്ക പ്രശ്‌ന​ങ്ങ​ളും അവർക്കു​തന്നെ പരിഹ​രി​ക്കാ​വു​ന്ന​തും അവർതന്നെ പരിഹ​രി​ക്കേ​ണ്ട​തും ആണ്‌. എന്നിരു​ന്നാ​ലും എപ്പോ​ഴും ഇത്‌ സാധി​ച്ചെ​ന്നു​വ​രില്ല. മത്തായി 18:15-17 (വായി​ക്കുക.) പറയു​ന്ന​ത​നു​സ​രിച്ച് ചില സാഹച​ര്യ​ങ്ങ​ളിൽ മറ്റുള്ള​വ​രു​ടെ സഹായം വേണ്ടി​വ​ന്നേ​ക്കാം. അവിടെ, യേശു “പാപം” എന്നു പറഞ്ഞത്‌ ക്രിസ്‌ത്യാ​നി​കൾ തമ്മിലുള്ള നിസ്സാ​ര​മായ അഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങളെ ഉദ്ദേശി​ച്ചല്ല. നമുക്ക് അത്‌ എങ്ങനെ അറിയാം? സഹോ​ദ​ര​നോ​ടും സാക്ഷി​ക​ളോ​ടും ഉത്തരവാ​ദി​ത്വ​പ്പെട്ട മറ്റു സഹോ​ദ​ര​ങ്ങ​ളോ​ടും സംസാ​രിച്ച് കഴിഞ്ഞി​ട്ടും പാപം ചെയ്‌ത വ്യക്തി മാനസാ​ന്ത​ര​പ്പെ​ടാൻ കൂട്ടാ​ക്കു​ന്നി​ല്ലെ​ങ്കിൽ അദ്ദേഹത്തെ “വിജാ​തീ​യ​നെ​യും ചുങ്കക്കാ​ര​നെ​യും​പോ​ലെ” കാണാ​നാണ്‌ യേശു പറഞ്ഞത്‌. യേശു പറഞ്ഞ ആ വാക്കുകൾ അർഥമാ​ക്കു​ന്നത്‌ അദ്ദേഹത്തെ സഭയിൽനിന്ന് പുറത്താ​ക്കണം എന്നാണ്‌. ദൂഷണ​വും വഞ്ചനയും പോലുള്ള ‘പാപങ്ങൾ’ ഇതിൽ ഉൾപ്പെ​ടു​ന്നു. എന്നാൽ വ്യഭി​ചാ​രം, സ്വവർഗ​രതി, വിശ്വാ​സ​ത്യാ​ഗം, വിഗ്ര​ഹാ​രാ​ധന അല്ലെങ്കിൽ മൂപ്പന്മാർതന്നെ കൈകാ​ര്യം ചെയ്യേണ്ട ചില കടുത്ത പാപങ്ങൾ ഒന്നും ഇതിൽപ്പെ​ടു​ന്നില്ല.

സഹോ​ദ​രനെ നേടാൻ പല തവണ അദ്ദേഹ​വു​മാ​യി സംസാ​രി​ക്കേ​ണ്ടി​വ​ന്നേ​ക്കാം (15-‍ാ‍ം ഖണ്ഡിക കാണുക)

15 യേശു ഈ ഉപദേശം നൽകി​യ​തി​ന്‍റെ ലക്ഷ്യം എന്താണ്‌? സഹോ​ദ​രനെ സ്‌നേ​ഹി​ക്കു​ന്ന​തു​കൊണ്ട് നമുക്ക് അദ്ദേഹത്തെ എങ്ങനെ സഹായി​ക്കാ​മെന്ന് കാണി​ക്കാ​നാണ്‌. (മത്താ. 18:12-14) ഈ ഉപദേശം നമുക്ക് എങ്ങനെ പിൻപ​റ്റാം? (1) മറ്റുള്ള​വരെ ഉൾപ്പെ​ടു​ത്താ​തെ സഹോ​ദ​ര​നു​മാ​യി സമാധാ​ന​ത്തി​ലാ​കാൻ ശ്രമി​ക്കണം. അതിന്‌ ചില​പ്പോൾ അദ്ദേഹ​വു​മാ​യി പല തവണ സംസാ​രി​ക്കേ​ണ്ടി​വ​ന്നേ​ക്കാം. എന്നിട്ടും സമാധാ​ന​ത്തി​ലാ​കാൻ കഴിയു​ന്നി​ല്ലെ​ങ്കിൽ എന്തു ചെയ്യണം? (2) ഈ പ്രശ്‌ന​ത്തെ​ക്കു​റിച്ച് അറിയാ​വു​ന്ന​വ​രോ തെറ്റായി എന്തെങ്കി​ലും സംഭവി​ച്ചോ എന്ന് വിലയി​രു​ത്താൻ കഴിവു​ള്ള​വ​രോ ആയ ആരെ​യെ​ങ്കി​ലും​കൂ​ടി ഉൾപ്പെ​ടു​ത്തി​ക്കൊണ്ട് ആ സഹോ​ദ​ര​നോട്‌ സംസാ​രി​ക്കുക. പ്രശ്‌നം പരിഹ​രി​ച്ചാൽ “നീ നിന്‍റെ സഹോ​ദ​രനെ നേടി.” എന്നാൽ ആ സഹോ​ദ​ര​നോട്‌ പലവട്ടം സംസാ​രി​ച്ചി​ട്ടും അദ്ദേഹ​വു​മാ​യി സമാധാ​ന​ത്തി​ലാ​കാൻ കഴിയു​ന്നി​ല്ലെ​ങ്കിൽ (3) പ്രശ്‌നം മൂപ്പന്മാ​രെ അറിയി​ക്കുക.

16. യേശു​വി​ന്‍റെ ഉപദേശം പിൻപ​റ്റു​ന്നത്‌ പ്രാ​യോ​ഗി​ക​വും സ്‌നേ​ഹ​പൂർവ​ക​വും ആണെന്ന് എന്ത് തെളി​യി​ക്കു​ന്നു?

16 ഒട്ടുമിക്ക സാഹച​ര്യ​ങ്ങ​ളി​ലും മത്തായി 18:15-17-ൽ കാണുന്ന മൂന്നു പടിക​ളും ഉപയോ​ഗി​ക്കേ​ണ്ടി​വ​രില്ല. ഇത്‌ സന്തോഷം തരുന്ന ഒരു കാര്യ​മാണ്‌. കാരണം, മിക്ക സാഹച​ര്യ​ങ്ങ​ളി​ലും പാപം ചെയ്‌ത വ്യക്തി തെറ്റു തിരി​ച്ച​റി​യു​ക​യും അതുമൂ​ലം ഉണ്ടായ പ്രശ്‌നം പരിഹ​രി​ക്കു​ക​യും ചെയ്യും. അപ്പോൾപ്പി​ന്നെ അദ്ദേഹത്തെ പുറത്താ​ക്കേ​ണ്ടി​വ​രില്ല. സമാധാ​നം ആഗ്രഹി​ക്കു​ന്ന​തു​കൊണ്ട് പ്രശ്‌ന​മു​ള്ള​യാൾ അദ്ദേഹ​ത്തോട്‌ ക്ഷമി​ച്ചേ​ക്കാം. അതു​കൊണ്ട് യേശു​വി​ന്‍റെ ഉപദേ​ശ​ത്തിൽനിന്ന് ഒരു കാര്യം വ്യക്തമാണ്‌, എന്തെങ്കി​ലും പ്രശ്‌ന​മു​ണ്ടാ​യാൽ ഉടൻതന്നെ മൂപ്പന്മാ​രു​ടെ അടുത്ത്‌ പോകാൻ തിടു​ക്കം​കൂ​ട്ട​രുത്‌. പകരം, ആദ്യത്തെ രണ്ടു പടികൾ പിൻപ​റ്റണം. തെറ്റായ എന്തെങ്കി​ലും നടന്നെന്ന് വ്യക്തമായ തെളി​വു​ണ്ടെ​ങ്കിൽ മാത്രമേ മൂപ്പന്മാ​രെ അറിയി​ക്കേ​ണ്ട​തു​ള്ളൂ.

17. മറ്റുള്ള​വ​രു​മാ​യി സമാധാ​ന​ത്തി​ലാ​യി​രി​ക്കാൻ കഠിന​ശ്രമം ചെയ്യു​മ്പോൾ നമ്മൾ എന്തെല്ലാം അനു​ഗ്ര​ഹങ്ങൾ ആസ്വദി​ക്കും?

17 അപൂർണ​രാ​യി​രി​ക്കു​ന്നി​ട​ത്തോ​ളം കാലം നമ്മൾ മറ്റുള്ള​വരെ വിഷമി​പ്പി​ച്ചേ​ക്കാം. ശിഷ്യ​നായ യാക്കോബ്‌ ഇങ്ങനെ എഴുതി: “വാക്കിൽ തെറ്റാ​ത്ത​വ​നാ​യി ആരെങ്കി​ലും ഉണ്ടെങ്കിൽ അവൻ തന്‍റെ ശരീരത്തെ മുഴുവൻ കടിഞ്ഞാ​ണി​ട്ടു നിയ​ന്ത്രി​ക്കാൻ പ്രാപ്‌ത​നായ പൂർണ​മ​നു​ഷ്യൻ ആകുന്നു.” (യാക്കോ. 3:2) ഭിന്നതകൾ പരിഹ​രി​ക്കു​ന്ന​തിന്‌ നമ്മൾ ‘സമാധാ​നം അന്വേ​ഷി​ച്ചു പിന്തു​ട​രാൻ’ കഠിന​ശ്രമം ചെയ്യണം. (സങ്കീ. 34:14) മറ്റുള്ള​വ​രു​മാ​യി സമാധാ​ന​ത്തി​ലാ​യി​രി​ക്കാൻ ശ്രമി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​ന്നെ​ങ്കിൽ സഹോ​ദ​ര​ങ്ങ​ളു​മാ​യി നമുക്ക് നല്ല സൗഹൃ​ദ​മു​ണ്ടാ​കും. ഇത്‌ നമ്മളെ ഐക്യ​മു​ള്ള​വ​രാ​ക്കി നിറു​ത്തും. (സങ്കീ. 133:1-3) ഏറ്റവും പ്രധാ​ന​മാ​യി ‘സമാധാ​നം നൽകുന്ന ദൈവ​മായ’ യഹോ​വ​യു​മാ​യി നമുക്ക് ഒരു അടുത്ത ബന്ധം ഉണ്ടാകും. (റോമ. 15:33) സ്‌നേ​ഹ​ത്തി​ന്‍റെ ആത്മാവിൽ പ്രശ്‌നങ്ങൾ പരിഹ​രി​ക്കു​മ്പോൾ നമുക്ക് ഈ അനു​ഗ്ര​ഹ​ങ്ങ​ളെ​ല്ലാം ലഭിക്കും.

^ [1] (ഖണ്ഡിക 12) സമാധാ​ന​ത്തോ​ടെ പ്രശ്‌നങ്ങൾ പരിഹ​രി​ച്ച​വ​രിൽ ചിലരാണ്‌: ഏശാവു​മാ​യുള്ള പ്രശ്‌നം പരിഹ​രിച്ച യാക്കോബ്‌, (ഉൽപ. 27:41-45; 33:1-11) കൂടപ്പി​റ​പ്പു​ക​ളു​മാ​യുള്ള പ്രശ്‌നം പരിഹ​രിച്ച യോ​സേഫ്‌, (ഉൽപ. 45:1-15) എഫ്രയീ​മ്യ​രു​മാ​യുള്ള പ്രശ്‌നം പരിഹ​രിച്ച ഗിദെ​യോൻ തുടങ്ങി​യവർ. (ന്യായാ. 8:1-3) ഇതു​പോ​ലുള്ള മറ്റു ബൈബിൾക​ഥാ​പാ​ത്ര​ങ്ങ​ളെ​ക്കു​റി​ച്ചും നിങ്ങൾക്ക് ചിന്തി​ക്കാ​നാ​യേ​ക്കും.