വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അവർ വ്യാജ​മ​ത​ത്തിൽനിന്ന് വിട്ടു​പോ​ന്നു

അവർ വ്യാജ​മ​ത​ത്തിൽനിന്ന് വിട്ടു​പോ​ന്നു

“എന്‍റെ ജനമേ . . . അവളെ വിട്ട് പോരു​വിൻ.”—വെളി. 18:4.

ഗീതം: 101, 93

1. ദൈവ​ജനം മഹതി​യാം ബാബി​ലോ​ണിൽനിന്ന് സ്വത​ന്ത്ര​രാ​കു​മെന്നു പ്രതീ​ക്ഷി​ക്കാൻ കഴിയു​ന്ന​തി​ന്‍റെ കാരണ​മെ​ന്താ​യി​രു​ന്നു, നമ്മൾ ഏതു ചോദ്യ​ങ്ങൾ ചർച്ച ചെയ്യും?

മുൻലേ​ഖ​ന​ത്തിൽ, വിശ്വ​സ്‌ത​രായ ക്രിസ്‌ത്യാ​നി​കൾ ബാബി​ലോ​ണി​ന്‍റെ അടിമ​ത്ത​ത്തി​ലാ​യത്‌ എങ്ങനെ​യാ​ണെന്നു നമ്മൾ പഠിച്ചു. പക്ഷേ, അവർ ആ അവസ്ഥയിൽ എക്കാല​വും തുടരില്ല എന്നതാ​യി​രു​ന്നു സന്തോ​ഷ​ക​ര​മായ കാര്യം. ആർക്കും വ്യാജ​മ​ത​ലോ​ക​സാ​മ്രാ​ജ്യ​ത്തിൽനിന്ന് വിട്ടു​പോ​രാൻ കഴിയി​ല്ലെ​ങ്കിൽ ‘എന്‍റെ ജനമേ അവളെ വിട്ട് പോരു​വിൻ’ എന്ന ദൈവ​ത്തി​ന്‍റെ കല്‌പന അർഥമി​ല്ലാ​ത്ത​താ​യേനേ. (വെളി​പാട്‌ 18:4 വായി​ക്കുക.) ബാബി​ലോ​ണി​ന്‍റെ പിടി​യിൽനിന്ന് ദൈവ​ജനം എന്നാണു മോചി​ത​രാ​യ​തെന്ന് അറിയാൻ നമ്മളെ​ല്ലാം ആകാം​ക്ഷ​യു​ള്ള​വ​രല്ലേ? എന്നാൽ അതിനു മുമ്പ് നമുക്കു പിൻവ​രുന്ന ചോദ്യ​ങ്ങ​ളു​ടെ ഉത്തരം ചിന്തി​ക്കാം: 1914-നു മുമ്പ് മഹതി​യാം ബാബി​ലോ​ണി​നോ​ടുള്ള ബന്ധത്തിൽ ബൈബിൾവി​ദ്യാർഥി​കൾ എന്തു നിലപാ​ടാ​ണെ​ടു​ത്തത്‌? ഒന്നാം ലോക​മ​ഹാ​യു​ദ്ധ​കാ​ലത്ത്‌ നമ്മുടെ സഹോ​ദ​രങ്ങൾ എത്ര ഉത്സാഹ​ത്തോ​ടെ​യാ​ണു പ്രവർത്തി​ച്ചി​രു​ന്നത്‌? ആ സമയത്ത്‌ അവർക്കു തിരുത്തൽ ആവശ്യ​മാ​യി​രു​ന്നു. എന്നാൽ അതും അവർ ബാബി​ലോ​ണി​ന്‍റെ അടിമ​ത്ത​ത്തി​ലാ​യി​രു​ന്ന​തും തമ്മിൽ എന്തെങ്കി​ലും ബന്ധമു​ണ്ടോ?

“ബാബി​ലോ​ണി​ന്‍റെ പതനം”

2. വ്യാജ​മ​ത​ങ്ങളെ മനസ്സി​ലാ​ക്കി​യ​പ്പോൾ ആദ്യകാല ബൈബിൾവി​ദ്യാർഥി​കൾ എന്തു നിലപാ​ടെ​ടു​ത്തു?

2 ക്രൈ​സ്‌ത​വ​സ​ഭ​ക​ളൊ​ന്നും ബൈബിൾസ​ത്യം പഠിപ്പി​ക്കു​ന്നി​ല്ലെന്ന് ഒന്നാം ലോക​മ​ഹാ​യു​ദ്ധ​ത്തി​നു മുമ്പുള്ള വർഷങ്ങ​ളിൽ ചാൾസ്‌ റ്റെയ്‌സ്‌ റസ്സലും സഹകാ​രി​ക​ളും മനസ്സി​ലാ​ക്കി. വ്യാജ​മ​ത​ത്തിൽനിന്ന് വിട്ടു​പോ​രു​ന്ന​തിൽ എന്താണ്‌ ഉൾപ്പെ​ട്ടി​രു​ന്ന​തെന്ന് അവർക്കു പൂർണ​മാ​യി മനസ്സി​ലാ​യി​രു​ന്നി​ല്ലെ​ങ്കി​ലും ആ വ്യാജ​മ​ത​ങ്ങ​ളു​മാ​യി ഒരു ഇടപാ​ടും വേണ്ടെന്ന് അവർ ഉറച്ചു. തങ്ങളുടെ തിരു​വെ​ഴു​ത്തു​നി​ല​പാട്‌ എന്താ​ണെന്ന് ആദ്യം​മു​തൽത്തന്നെ അവർ വ്യക്തമാ​ക്കി. 1879 നവംബർ ലക്കം സീയോ​ന്‍റെ വീക്ഷാ​ഗോ​പു​ര​ത്തി​ലൂ​ടെ (ഇംഗ്ലീഷ്‌) അവർ ഇങ്ങനെ തുറന്നു​പ​റഞ്ഞു: “ക്രിസ്‌തു​വി​നോ​ടു വിവാ​ഹ​ബ​ന്ധ​ത്തി​ലാ​യി​രി​ക്കുന്ന നിർമ​ല​ക​ന്യ​ക​യാ​ണു തങ്ങളെന്ന് ഓരോ സഭയും അവകാ​ശ​പ്പെ​ടു​ന്നു. എന്നാൽ അവ യഥാർഥ​ത്തിൽ ഈ ലോക​വു​മാ​യി (കാട്ടു​മൃ​ഗ​വു​മാ​യി) യോജി​പ്പി​ലാ​യി​രി​ക്കു​ക​യും അതിന്‍റെ പിന്തുണ സ്വീക​രി​ക്കു​ക​യും ചെയ്യുന്നു. ഇവയെ തിരു​വെ​ഴു​ത്തി​ന്‍റെ ഭാഷയിൽ ഒരു ഒറ്റ വേശ്യാ​സ​ഭ​യാ​യി (മഹതി​യാം ബാബി​ലോ​ണി​നെ കുറി​ക്കാൻ ഉപയോ​ഗി​ക്കുന്ന പദം) നമ്മൾ കുറ്റം വിധി​ക്കണം.”—വെളി​പാട്‌ 17:1, 2 വായി​ക്കുക.

3. വ്യാജ​മ​ത​ത്തി​ന്‍റെ ഭാഗമ​ല്ലെന്നു കാണി​ക്കാൻ ബൈബിൾവി​ദ്യാർഥി​കൾ എന്താണു ചെയ്‌തത്‌? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

3 ദൈവ​ഭ​യ​മുള്ള സ്‌ത്രീ​പു​രു​ഷ​ന്മാർക്ക് എന്താണു ചെയ്യേ​ണ്ട​തെന്ന് അറിയാ​മാ​യി​രു​ന്നു. വ്യാജ​മ​ത​ങ്ങളെ തുടർന്നും പിന്തു​ണ​ച്ചാൽ അവർക്ക് യഹോ​വ​യു​ടെ അനു​ഗ്രഹം പ്രതീ​ക്ഷി​ക്കാൻ കഴിയി​ല്ലാ​യി​രു​ന്നു. അതു​കൊണ്ട് പല ബൈബിൾവി​ദ്യാർഥി​ക​ളും, അവർ പൊയ്‌ക്കൊ​ണ്ടി​രുന്ന സഭകളിൽനിന്ന് രാജി​വെ​ക്കു​ന്ന​താ​യി അറിയി​ച്ചു​കൊ​ണ്ടുള്ള കത്തുകൾ തയ്യാറാ​ക്കി. ചിലർ അവരുടെ രാജി​ക്ക​ത്തു​കൾ പള്ളിയിൽവെച്ച് പരസ്യ​മാ​യി വായിച്ചു. എന്നാൽ ചില പള്ളിക​ളിൽ പരസ്യ​മാ​യി വായി​ക്കാൻ അനുവാ​ദം ലഭിച്ചി​രു​ന്നില്ല. അങ്ങനെ​യുള്ള പള്ളിക​ളി​ലെ ഓരോ അംഗത്തി​നും ചില ബൈബിൾവി​ദ്യാർഥി​കൾ കത്തിന്‍റെ കോപ്പി​കൾ അയച്ചു​കൊ​ടു​ത്തു. വ്യാജ​മ​ത​വു​മാ​യി ഒരു ഇടപാ​ടു​മു​ണ്ടാ​യി​രി​ക്കാൻ അവർ ആഗ്രഹി​ച്ചില്ല. വർഷങ്ങൾക്കു മുമ്പാ​യി​രു​ന്നെ​ങ്കിൽ അത്‌ അവരുടെ മരണത്തിൽ കലാശി​ച്ചേനേ! എന്നാൽ 1800-കളുടെ അവസാ​ന​മാ​യ​പ്പോ​ഴേ​ക്കും പല രാജ്യ​ങ്ങ​ളി​ലും സഭയ്‌ക്കു ഗവൺമെ​ന്‍റിൽനി​ന്നുള്ള പിന്തുണ കുറഞ്ഞി​രു​ന്നു. അതു​കൊണ്ട്, ആ രാജ്യ​ങ്ങ​ളി​ലെ ആളുകൾക്കു ശിക്ഷയെ പേടി​ക്കാ​തെ മതപര​മായ കാര്യങ്ങൾ ചർച്ച ചെയ്യാ​നും സഭകളു​ടെ പഠിപ്പി​ക്ക​ലു​ക​ളോ​ടുള്ള വിയോ​ജി​പ്പു തുറന്ന് പ്രകടി​പ്പി​ക്കാ​നും കഴിയു​മാ​യി​രു​ന്നു.

4. ഒന്നാം ലോക​മ​ഹാ​യു​ദ്ധ​കാ​ലത്ത്‌ ദൈവ​ജ​ന​വും മഹതി​യാം ബാബി​ലോ​ണും തമ്മിലുള്ള ബന്ധം എങ്ങനെ​യു​ള്ള​താ​യി​രു​ന്നു?

4 വ്യാജ​മ​തത്തെ പിന്തു​ണ​യ്‌ക്കു​ന്നി​ല്ലെന്നു ബന്ധുക്ക​ളെ​യും അടുത്ത കൂട്ടു​കാ​രെ​യും സഭാം​ഗ​ങ്ങ​ളെ​യും മാത്രം അറിയി​ച്ചാൽ പോ​രെന്നു ബൈബിൾവി​ദ്യാർഥി​കൾ മനസ്സി​ലാ​ക്കി. മഹതി​യാം ബാബി​ലോൺ ഒരു മതവേ​ശ്യ​യാ​ണെന്നു ലോകം മുഴു​വ​നും അറിയ​ണ​മാ​യി​രു​ന്നു. ക്രൈ​സ്‌ത​വ​ലോ​കത്തെ ശക്തമായി കുറ്റം വിധി​ക്കുന്ന “ബാബി​ലോ​ണി​ന്‍റെ പതനം” എന്ന വിഷയ​ത്തി​ലുള്ള ഒരു ലഘുലേഖ അവർ തയ്യാറാ​ക്കി. ഏതാനും ആയിര​ങ്ങൾവ​രുന്ന ആ ബൈബിൾവി​ദ്യാർഥി​കൾ 1917 ഡിസം​ബ​റി​നും 1918-ന്‍റെ ആരംഭ​ത്തി​നും ഇടയിൽ ഈ ലഘു​ലേ​ഖ​യു​ടെ ഒരു കോടി പ്രതികൾ ഉത്സാഹ​ത്തോ​ടെ വിതരണം ചെയ്‌തു. പുരോ​ഹി​ത​ന്മാർ എത്ര​ത്തോ​ളം കോപാ​കു​ല​രാ​യെന്നു നമുക്കു മനസ്സി​ലാ​ക്കാ​വു​ന്നതേ ഉള്ളൂ. പക്ഷേ ബൈബിൾവി​ദ്യാർഥി​കൾക്ക് ഒരു കുലു​ക്ക​വു​മു​ണ്ടാ​യില്ല. അവർ ഈ പ്രധാ​ന​പ്പെട്ട വേലയു​മാ​യി മുന്നോ​ട്ടു​പോ​യി. ‘മനുഷ്യ​രെയല്ല, ദൈവത്തെ അധിപ​തി​യാ​യി അനുസ​രി​ക്കാൻ’ അവർ തീരു​മാ​നി​ച്ചു​റ​ച്ചി​രു​ന്നു. (പ്രവൃ. 5:29) അതു​കൊണ്ട് നമുക്ക് എന്തു നിഗമ​ന​ത്തി​ലെ​ത്താം? യുദ്ധകാ​ലത്ത്‌ ദൈവ​ജനം മഹതി​യാം ബാബി​ലോ​ണി​ന്‍റെ അടിമ​ക​ളാ​കു​ക​യാ​യി​രു​ന്നോ? അല്ലേ അല്ല. യഥാർഥ​ത്തിൽ അതിന്‍റെ സ്വാധീ​ന​ത്തിൽനിന്ന് ഈ ക്രിസ്‌തീയ സ്‌ത്രീ​പു​രു​ഷ​ന്മാർ സ്വത​ന്ത്ര​രാ​കു​ക​യാ​യി​രു​ന്നു, അങ്ങനെ ചെയ്യാൻ മറ്റുള്ള​വരെ സഹായി​ക്കു​ക​യു​മാ​യി​രു​ന്നു.

ഒന്നാം ലോക​മ​ഹാ​യു​ദ്ധ​കാ​ലത്തെ തീക്ഷ്ണ​മായ പ്രവർത്ത​നം

5. ഒന്നാം ലോക​മ​ഹാ​യു​ദ്ധ​കാ​ലത്ത്‌ സഹോ​ദ​രങ്ങൾ തീക്ഷ്ണ​ത​യോ​ടെ പ്രവർത്തി​ച്ചെന്നു പറയാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്?

5 ഒന്നാം ലോക​മ​ഹാ​യു​ദ്ധ​കാ​ലത്ത്‌ ദൈവ​ജനം ഉത്സാഹ​ത്തോ​ടെ പ്രസം​ഗ​വേല ചെയ്‌തി​ല്ലെ​ന്നും അതു കാരണം യഹോ​വ​യ്‌ക്ക് അവരോട്‌ അപ്രീതി തോന്നി​യെ​ന്നും ആണ്‌ മുൻകാ​ല​ങ്ങ​ളിൽ നമ്മൾ വിശ്വ​സി​ച്ചി​രു​ന്നത്‌. അതു​കൊണ്ട് അവരെ കുറച്ച് കാല​ത്തേക്ക് അടിമകളാക്കാൻ മഹതിയാം ബാബി​ലോ​ണി​നെ യഹോവ അനുവ​ദി​ച്ചെന്നു നമ്മൾ കരുതി. എന്നാൽ, 1914 മുതൽ 1918 വരെയുള്ള കാലത്തും കർത്താ​വി​ന്‍റെ ജനം ഒരു കൂട്ടമെന്ന നിലയിൽ പ്രസം​ഗ​വേല മുന്നോ​ട്ടു​കൊ​ണ്ടു​പോ​കാൻ തങ്ങളാ​ലാ​കു​ന്ന​തെ​ല്ലാം ചെയ്‌തെ​ന്നാണ്‌ ആ കാലത്ത്‌ വിശ്വ​സ്‌ത​ത​യോ​ടെ സേവി​ച്ചി​രുന്ന സഹോ​ദ​രങ്ങൾ പിന്നീടു പറഞ്ഞത്‌. ഇതു സത്യമാ​ണെ​ന്ന​തി​നു ശക്തമായ പല തെളി​വു​ക​ളു​മുണ്ട്. നമ്മുടെ ദിവ്യാ​ധി​പത്യ ചരിത്രം കുറെ​ക്കൂ​ടി കൃത്യ​മാ​യി മനസ്സി​ലാ​ക്കി​യതു ബൈബി​ളിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ചില കാര്യങ്ങൾ കൂടുതൽ വ്യക്തമാ​യി ഗ്രഹി​ക്കാൻ നമ്മളെ സഹായി​ച്ചി​രി​ക്കു​ന്നു.

6, 7. (എ) ഒന്നാം ലോകമഹായുദ്ധകാലത്ത്‌ ബൈബിൾവി​ദ്യാർഥി​കൾ നേരിട്ട വെല്ലു​വി​ളി​കൾ എന്തെല്ലാം? (ബി) ബൈബിൾവി​ദ്യാർഥി​ക​ളു​ടെ തീക്ഷ്ണത വ്യക്തമാ​ക്കുന്ന ഉദാഹ​ര​ണങ്ങൾ പറയുക.

6 വസ്‌തുത ഇതാണ്‌, 1914 മുതൽ 1918 വരെ നടന്ന ഒന്നാം ലോക​മ​ഹാ​യു​ദ്ധ​കാ​ലത്ത്‌ ജീവി​ച്ചി​രുന്ന ബൈബിൾവി​ദ്യാർഥി​കൾ ആ സമയത്ത്‌ സാക്ഷീ​ക​ര​ണ​വേ​ല​യിൽ ഉത്സാഹ​ത്തോ​ടെ ഏർപ്പെട്ടു. പല കാരണ​ങ്ങൾകൊ​ണ്ടും അത്‌ അത്ര എളുപ്പ​മ​ല്ലാ​യി​രു​ന്നു. അതിൽ രണ്ടു കാര്യം നമുക്ക് ഇപ്പോൾ നോക്കാം. ഒന്നാമ​താ​യി, പ്രസി​ദ്ധീ​ക​ര​ണങ്ങൾ വിതരണം ചെയ്‌തു​കൊ​ണ്ടാണ്‌ അക്കാലത്തെ പ്രവർത്തനം പ്രധാ​ന​മാ​യും നടന്നി​രു​ന്നത്‌. 1918-ന്‍റെ തുടക്ക​ത്തിൽ പൂർത്തി​യായ മർമ്മം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം അധികാ​രി​കൾ നിരോ​ധി​ച്ച​പ്പോൾ പല സഹോ​ദ​ര​ങ്ങൾക്കും പ്രസം​ഗ​വേല ബുദ്ധി​മു​ട്ടാ​യി​ത്തീർന്നു. ബൈബിൾ മാത്രം ഉപയോ​ഗിച്ച് പ്രസം​ഗി​ക്കാൻ അവർക്ക് അറിയി​ല്ലാ​യി​രു​ന്നു. പൂർത്തി​യായ മർമ്മം എന്ന പുസ്‌ത​ക​ത്തി​ലൂ​ടെ ആളുകൾ കാര്യങ്ങൾ മനസ്സി​ലാ​ക്കി​ക്കൊ​ള്ളു​മെ​ന്നാണ്‌ അവർ പ്രതീ​ക്ഷി​ച്ചി​രു​ന്നത്‌. രണ്ടാമ​ത്തേത്‌, 1918-ൽ പൊട്ടി​പ്പു​റ​പ്പെട്ട സ്‌പാ​നിഷ്‌ ഇൻഫ്‌ളു​വൻസ​യാ​യി​രു​ന്നു. മാരക​മായ ഈ പകർച്ച​വ്യാ​ധി പടർന്നു​പി​ടി​ച്ച​തോ​ടെ സ്വത​ന്ത്ര​മാ​യി യാത്ര ചെയ്യു​ന്നതു പ്രചാ​ര​കർക്കു ബുദ്ധി​മു​ട്ടാ​യി​ത്തീർന്നു. ഇതും മറ്റു പ്രശ്‌ന​ങ്ങ​ളും ഒക്കെയു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പ്രസം​ഗ​പ്ര​വർത്തനം മുന്നോ​ട്ടു​കൊ​ണ്ടു​പോ​കാൻ ബൈബിൾവി​ദ്യാർഥി​കൾ ആകുന്ന​തെ​ല്ലാം ചെയ്‌തു.

ആ ബൈബിൾവി​ദ്യാർഥി​കൾ എത്ര തീക്ഷ്ണ​ത​യു​ള്ള​വ​രാ​യി​രു​ന്നു! (6, 7 ഖണ്ഡികകൾ കാണുക)

7 ആ ചെറി​യ​കൂ​ട്ടം ബൈബിൾവി​ദ്യാർഥി​കൾ, 1914-ൽ മാത്രം 90 ലക്ഷത്തി​ല​ധി​കം ആളുക​ളെ​യാണ്‌ “സൃഷ്ടി​പ്പിൻ ഫോട്ടോ നാടകം” കാണി​ച്ചത്‌. ആദാം മുതൽ ആയിരം വർഷവാ​ഴ്‌ച​യു​ടെ അവസാ​നം​വ​രെ​യുള്ള മനുഷ്യ​കു​ടും​ബ​ത്തി​ന്‍റെ കഥ ചിത്ര​ങ്ങ​ളും സ്ലൈഡു​ക​ളും ശബ്ദവു​മാ​യി സംയോ​ജി​പ്പിച്ച് ഇതിൽ അവതരി​പ്പി​ച്ചി​രു​ന്നു. അക്കാലത്ത്‌ അതു ശ്രദ്ധേ​യ​മായ നേട്ടമാ​യി​രു​ന്നു. ഒന്നു ചിന്തി​ച്ചു​നോ​ക്കൂ. 1914-ൽ മാത്രം ആ ഫോട്ടോ നാടകം കണ്ടവരു​ടെ എണ്ണം ഇന്നു ലോക​ത്തെ​ല്ലാ​യി​ട​ത്തു​മുള്ള മൊത്തം രാജ്യ​പ്ര​ചാ​ര​ക​രു​ടെ എണ്ണത്തെ​ക്കാൾ കൂടു​ത​ലാണ്‌. ഐക്യ​നാ​ടു​ക​ളിൽ 1916-ൽ മൊത്തം 8,09,393 പേർ മീറ്റി​ങ്ങു​കൾക്കു ഹാജരാ​യെ​ന്നും 1918-ൽ ആ എണ്ണം 9,49,444 ആയെന്നും കണക്കുകൾ കാണി​ക്കു​ന്നു. ബൈബിൾവി​ദ്യാർഥി​കൾ ഉത്സാഹ​ത്തോ​ടെ പ്രവർത്തി​ച്ചു, സംശയ​മില്ല!

8. ഒന്നാം ലോക​മ​ഹാ​യു​ദ്ധ​കാ​ലത്ത്‌ സഹോ​ദ​ര​ങ്ങ​ളു​ടെ ആത്മീയാ​വ​ശ്യ​ങ്ങൾ നിറ​വേ​റ്റി​യത്‌ എങ്ങനെ?

8 ഒന്നാം ലോക​മ​ഹാ​യു​ദ്ധ​കാ​ലത്ത്‌ ബൈബിൾവിദ്യാർഥികൾക്കെല്ലാം പ്രസിദ്ധീകരണങ്ങൾ ലഭ്യമാ​ക്കാ​നും അവരെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും നേതൃ​ത്വ​മെ​ടു​ത്തി​രുന്ന സഹോ​ദ​രങ്ങൾ കഠിന​മാ​യി പ്രയത്‌നി​ച്ചു. ഈ കരുത​ലു​കൾ പ്രസം​ഗ​പ്ര​വർത്ത​ന​വു​മാ​യി മുന്നോ​ട്ടു​പോ​കാൻ സഹോ​ദ​ര​ങ്ങളെ ശക്തി​പ്പെ​ടു​ത്തി. അക്കാലത്ത്‌ തീക്ഷ്ണ​ത​യോ​ടെ പ്രവർത്തിച്ച ഒരു സഹോ​ദ​ര​നായ റിച്ചാർഡ്‌ എച്ച്. ബാർബർ ഓർക്കു​ന്നു: “ചില സഹോ​ദ​ര​ന്മാർ സഞ്ചാര​വേ​ല​യിൽ തുടർന്നു. വീക്ഷാ​ഗോ​പു​രം തുടർന്നും അച്ചടി​ക്കു​ന്ന​തി​നും ഈ മാസിക നിരോ​ധി​ച്ചി​രുന്ന കനഡയി​ലേക്ക് അത്‌ അയയ്‌ക്കു​ന്ന​തി​നും ഞങ്ങൾക്കു കഴിഞ്ഞു. പൂർത്തി​യായ മർമ്മത്തി​ന്‍റെ പോക്കറ്റ്‌ സൈസ്‌ പ്രതികൾ ഒട്ടനവധി സുഹൃ​ത്തു​ക്കൾക്ക് അയച്ചു​കൊ​ടു​ക്കാ​നുള്ള പദവി​യാണ്‌ എനിക്കു കിട്ടി​യത്‌. അവരുടെ കൈയി​ലു​ണ്ടാ​യി​രുന്ന പ്രതികൾ അധികാ​രി​കൾ പിടി​ച്ചെ​ടു​ത്തി​രു​ന്നു. പടിഞ്ഞാ​റൻ ഐക്യ​നാ​ടു​ക​ളി​ലുള്ള ചില പട്ടണങ്ങ​ളിൽ കൺ​വെൻ​ഷ​നു​കൾ സംഘടി​പ്പി​ക്കാ​നും പ്രസം​ഗ​കരെ അയച്ച് അവി​ടെ​യുള്ള സുഹൃ​ത്തു​ക്കളെ ആകുന്ന​വി​ധ​ത്തിൽ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും റഥർഫോർഡ്‌ സഹോ​ദരൻ അഭ്യർഥി​ച്ചു.”

ചില തിരു​ത്ത​ലു​കൾ ആവശ്യ​മാ​യി​രു​ന്നു

9. (എ) 1914-നും 1919-നും ഇടയി​ലുള്ള കാലഘ​ട്ട​ത്തിൽ ദൈവ​ജ​ന​ത്തി​നു തിരുത്തൽ ആവശ്യ​മാ​യി​രു​ന്നത്‌ എന്തു​കൊണ്ട്? (ബി) എന്നാൽ ഇത്‌ എന്തിന്‍റെ സൂചന​യാ​യി​രു​ന്നില്ല?

9 ബൈബിൾവി​ദ്യാർഥി​കൾ 1914-നും 1919-നും ഇടയിൽ നടത്തിയ എല്ലാ പ്രവർത്ത​ന​ങ്ങ​ളും തിരു​വെ​ഴു​ത്തു​ത​ത്ത്വ​ങ്ങൾക്കു ചേർച്ച​യി​ലാ​യി​രു​ന്നോ? അല്ല. ഗവൺമെ​ന്‍റു​കൾക്കു കീഴ്‌പെ​ടു​ന്ന​തിൽ എന്തെല്ലാം കാര്യങ്ങൾ ഉൾപ്പെ​ടു​മെന്ന് അവർക്കു മുഴു​വ​നാ​യി മനസ്സി​ലാ​യി​രു​ന്നില്ല. (റോമ. 13:1) അതു​കൊണ്ട്, ഒരു കൂട്ടമെന്ന നിലയിൽ യുദ്ധവു​മാ​യി ബന്ധപ്പെട്ട കാര്യ​ങ്ങ​ളിൽ അവർ എല്ലായ്‌പോ​ഴും നിഷ്‌പ​ക്ഷ​രാ​യി​രു​ന്നില്ല. ഉദാഹ​ര​ണ​ത്തിന്‌, 1918 മെയ്‌ 30 സമാധാ​ന​ത്തി​നു​വേ​ണ്ടി​യുള്ള പ്രാർഥ​നാ​ദി​ന​മാ​യി മാറ്റി​വെ​ക്കാൻ ഐക്യ​നാ​ടു​ക​ളു​ടെ പ്രസി​ഡന്‍റ് ആവശ്യ​പ്പെ​ട്ട​പ്പോൾ ആ ആചരണ​ത്തിൽ പങ്കു​ചേ​രാൻ വീക്ഷാ​ഗോ​പു​രം ബൈബിൾവി​ദ്യാർഥി​കളെ പ്രേരി​പ്പി​ച്ചു. യുദ്ധത്തെ സാമ്പത്തി​ക​മാ​യി പിന്തു​ണ​യ്‌ക്കാൻ ചില സഹോ​ദ​രങ്ങൾ ഗവൺമെ​ന്‍റി​ന്‍റെ ചില നിക്ഷേ​പ​പ​ദ്ധ​തി​ക​ളിൽ പണം അടച്ചു. ചില സഹോ​ദ​രങ്ങൾ തോക്കു​ക​ളും മറ്റ്‌ ആയുധ​ങ്ങ​ളും ആയി യുദ്ധത്തി​നു പോകു​ക​പോ​ലും ചെയ്‌തു. ഇതെല്ലാം കാണി​ക്കു​ന്നതു ബൈബിൾവി​ദ്യാർഥി​കൾക്കു തിരുത്തൽ ആവശ്യ​മാ​യി​രു​ന്നെ​ന്നാണ്‌. എന്നാൽ, രാഷ്‌ട്രീ​യ​കാ​ര്യ​ങ്ങ​ളിൽ നിഷ്‌പക്ഷത പാലി​ക്കു​ന്ന​തിൽ തെറ്റു​പ​റ്റി​യെന്നു കരുതി അവർ മഹതി​യാം ബാബി​ലോ​ണി​ന്‍റെ അടിമ​ത്ത​ത്തി​ലേക്കു പോകാ​നി​ട​യാ​യെന്നു ചിന്തി​ക്കു​ന്നതു തെറ്റാണ്‌. നേരെ മറിച്ച്, വ്യാജ​മ​ത​ത്തിൽനിന്ന് വേർപെ​ട്ടി​രി​ക്കേ​ണ്ടത്‌ അവരുടെ കടപ്പാ​ടാ​ണെന്ന് അവർ മനസ്സി​ലാ​ക്കി. ഒന്നാം ലോക​മ​ഹാ​യു​ദ്ധ​കാ​ലത്ത്‌ അവർ ഏതാണ്ട് പൂർണ​മാ​യും അതിൽനിന്ന് വേർപെ​ടു​ക​യും ചെയ്‌തി​രു​ന്നു.—ലൂക്കോസ്‌ 12:47, 48 വായി​ക്കുക.

10. ജീവന്‍റെ പവി​ത്ര​ത​യു​മാ​യി ബന്ധപ്പെട്ട് ബൈബിൾവി​ദ്യാർഥി​കൾ എന്ത് ഉറച്ച നിലപാ​ടാണ്‌ എടുത്തത്‌?

10 ക്രിസ്‌തീ​യ​നി​ഷ്‌പ​ക്ഷ​ത​യു​ടെ എല്ലാ വശങ്ങളും അറിയി​ല്ലാ​യി​രു​ന്നെ​ങ്കി​ലും ബൈബിൾവി​ദ്യാർഥി​കൾക്കു വ്യക്തമാ​യി അറിയാ​വുന്ന ഒരു കാര്യ​മു​ണ്ടാ​യി​രു​ന്നു, ആരെ​യെ​ങ്കി​ലും കൊല്ലു​ന്നതു ബൈബിൾ കുറ്റം വിധി​ക്കു​ന്നെന്ന്. അതു​കൊണ്ട്, ആയുധ​ങ്ങ​ളു​മാ​യി യുദ്ധക്ക​ള​ത്തി​ലേക്കു പോയ ആ സഹോ​ദ​ര​ങ്ങൾപോ​ലും അത്‌ ഉപയോ​ഗിച്ച് മറ്റൊ​രാ​ളെ കൊല്ലാൻ വിസമ്മ​തി​ച്ചു. ചില അധികാ​രി​കൾ അങ്ങനെ​യുള്ള ചില സഹോ​ദ​ര​ങ്ങളെ കൊല്ല​പ്പെ​ടു​ന്ന​തി​നാ​യി യുദ്ധത്തി​ന്‍റെ മുൻനി​ര​യി​ലേക്ക് അയച്ചു.

11. യുദ്ധത്തിന്‌ എതി​രെ​യുള്ള ബൈബിൾവി​ദ്യാർഥി​ക​ളു​ടെ നിലപാ​ടി​നോട്‌ അധികാ​രി​കൾ എങ്ങനെ​യാ​ണു പ്രതി​ക​രി​ച്ചത്‌?

11 യുദ്ധവു​മാ​യി ബന്ധപ്പെട്ട് സഹോ​ദ​രങ്ങൾ എടുത്ത നിലപാ​ടു സാത്താനെ കോപി​പ്പി​ച്ചു. അതിന്‍റെ ഫലമായി അവൻ ‘നിയമം​വഴി ദുരി​ത​മു​ണ്ടാ​ക്കി.’ (സങ്കീ. 94:20, പി.ഒ.സി.) ഐക്യ​നാ​ടു​ക​ളി​ലെ നിയമ​വ​കുപ്പ് യുദ്ധത്തിൽ ആയുധ​മെ​ടുത്ത്‌ പോരാ​ടാൻ കൂട്ടാ​ക്കാത്ത വ്യക്തി​കൾക്കു വധശിക്ഷ കൊടു​ക്കാ​നുള്ള നിയമം പാർല​മെ​ന്‍റിൽ പാസ്സാ​ക്കാൻ ശ്രമി​ച്ചെന്നു ജെ. എഫ്‌. റഥർഫോർഡ്‌ സഹോ​ദ​ര​നോ​ടും ഡബ്ലിയു. ഇ. വാൻ ആംബേർഗ്‌ സഹോ​ദ​ര​നോ​ടും, യു. എസ്‌. ആർമി​യി​ലെ മേജർ ജനറലായ ഫ്രാങ്ക്ളിൻ ബെൽ പറഞ്ഞു. ബൈബിൾവി​ദ്യാർഥി​ക​ളു​ടെ കാര്യം അദ്ദേഹം പ്രത്യേ​കം പറഞ്ഞു. ജനറൽ ബെൽ ദേഷ്യ​ത്തോ​ടെ റഥർഫോർഡ്‌ സഹോ​ദ​ര​നോ​ടു പറഞ്ഞു: “വിൽസൺ (അന്നത്തെ അമേരി​ക്കൻ പ്രസി​ഡന്‍റ്) തടഞ്ഞതു കാരണം ആ നിയമം പാസ്സാ​യില്ല. പക്ഷേ നിങ്ങ​ളെ​യൊ​ക്കെ എന്തു ചെയ്യണ​മെന്നു ഞങ്ങൾക്ക് അറിയാം. അതുത​ന്നെ​യാ​ണു ഞങ്ങൾ ചെയ്യാൻപോ​കു​ന്ന​തും.”

12, 13. (എ) നേതൃ​ത്വം വഹിച്ച എട്ടു സഹോ​ദ​ര​ങ്ങളെ ദീർഘ​കാല തടവിനു ശിക്ഷി​ച്ചത്‌ എന്തു​കൊണ്ട്? (ബി) തടവു​ശിക്ഷ യഹോ​വയെ അനുസ​രി​ക്കാ​നുള്ള സഹോ​ദ​ര​ങ്ങ​ളു​ടെ ദൃഢതീ​രു​മാ​നം ഇല്ലാതാ​ക്കി​യോ, വിശദീ​ക​രി​ക്കാ​മോ?

12 അധികാ​രി​കൾ അവരുടെ ഭീഷണി നടപ്പി​ലാ​ക്കി. വാച്ച്ടവർ സൊ​സൈ​റ്റി​യു​ടെ പ്രതി​നി​ധി​ക​ളായ റഥർഫോർഡ്‌ സഹോ​ദ​ര​നെ​യും വാൻ ആംബേർഗ്‌ സഹോ​ദ​ര​നെ​യും മറ്റ്‌ ആറു സഹോ​ദ​ര​ന്മാ​രെ​യും അവർ അറസ്റ്റ് ചെയ്‌തു. ശിക്ഷ വിധി​ച്ച​പ്പോൾ ജഡ്‌ജി ഇങ്ങനെ പ്രഖ്യാ​പി​ച്ചു: “ഈ ആളുകൾ ഉൾപ്പെ​ട്ടി​രി​ക്കുന്ന മതവി​ഭാ​ഗം ഒരു ഡിവിഷൻ ജർമൻ പടയാ​ളി​ക​ളെ​ക്കാൾ ദോഷം ചെയ്യു​ന്ന​വ​രാണ്‌. . . . അവർ ഗവൺമെ​ന്‍റി​ന്‍റെ നിയമ ഉദ്യോ​ഗ​സ്ഥ​രെ​യും സൈന്യ​ത്തി​ന്‍റെ ഇന്‍റലി​ജൻസ്‌ ബ്യൂ​റോ​യെ​യും മാത്രമല്ല ചോദ്യം ചെയ്‌തി​രി​ക്കു​ന്നത്‌. പിന്നെ​യോ എല്ലാ സഭകളി​ലെ​യും എല്ലാ ശുശ്രൂ​ഷ​ക​രെ​യും ആക്ഷേപി​ച്ചി​രി​ക്കു​ക​യാണ്‌. അവർക്കു കടുത്ത ശിക്ഷ കൊടു​ക്കണം.” [എ. എച്ച്. മാക്‌മി​ല്ലന്‍റെ വിശ്വാ​സം മുന്നേ​റു​ന്നു (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​ത്തി​ന്‍റെ 99-‍ാ‍ം പേജ്‌] ശിക്ഷ കടുത്ത​തു​ത​ന്നെ​യാ​യി​രു​ന്നു. ആ എട്ടു പേരെ​യും ദീർഘ​കാ​ല​ത​ട​വി​നു വിധി​ച്ചു​കൊണ്ട് ജോർജി​യ​യി​ലെ അറ്റ്‌ലാ​ന്‍റാ​യി​ലുള്ള ജയിലി​ലേക്ക് അയച്ചു. യുദ്ധം അവസാ​നി​ച്ച​പ്പോൾ അവരെ വിട്ടയച്ചു, അവർക്കെ​തി​രെ​യുള്ള കുറ്റങ്ങ​ളും തള്ളിക്ക​ളഞ്ഞു.

13 ജയിലി​ലാ​യി​രു​ന്ന​പ്പോ​ഴും ആ എട്ടു പേരും തിരു​വെ​ഴു​ത്തു​ക​ളിൽനിന്ന് മനസ്സി​ലാ​ക്കിയ കാര്യ​ങ്ങ​ളോ​ടു പറ്റിനി​ന്നു. ശിക്ഷയിൽ ഇളവ്‌ കിട്ടാ​നാ​യി ഐക്യ​നാ​ടു​ക​ളി​ലെ പ്രസി​ഡ​ന്‍റിന്‌ അയച്ച ഒരു ദയാഹർജി​യിൽ അവർ ഇങ്ങനെ എഴുതി: “കർത്താ​വി​ന്‍റെ ഹിതം എന്താ​ണെന്നു തിരു​വെ​ഴു​ത്തു​ക​ളിൽ അറിയി​ച്ചി​ട്ടുണ്ട്: ‘നീ കൊല്ല​രുത്‌.’ അതു​കൊണ്ട് കർത്താ​വി​നു സമർപ്പി​ച്ചി​രി​ക്കുന്ന (അന്താരാ​ഷ്‌ട്ര ബൈബിൾവി​ദ്യാർഥി) സംഘട​ന​യി​ലെ ഒരംഗം സമർപ്പ​ണ​ക​രാർ മനഃപൂർവം ലംഘി​ച്ചാൽ നഷ്ടപ്പെ​ടു​ത്തു​ന്നതു ദൈവ​പ്രീ​തി​യാ​യി​രി​ക്കും, ചില​പ്പോൾ നിത്യ​നാ​ശ​വും സംഭവി​ച്ചേ​ക്കാം. അതു​കൊണ്ട് അതിലെ അംഗങ്ങൾക്കു മനസ്സോ​ടെ​യും മനസ്സാ​ക്ഷി​യോ​ടെ​യും സഹജീ​വി​ക​ളു​ടെ ജീവ​നെ​ടു​ക്കാൻ കഴിയില്ല.” എത്ര ധീരമായ വാക്കുകൾ! വിട്ടു​വീഴ്‌ച ചെയ്യാൻ ആ സഹോ​ദ​ര​ങ്ങൾക്കു യാതൊ​രു ഉദ്ദേശ്യ​വു​മി​ല്ലാ​യി​രു​ന്നു.

ഒടുവിൽ വിമോ​ചനം!

14. 1914 മുതൽ 1919 വരെ എന്തു സംഭവി​ച്ചെന്നു തിരു​വെ​ഴു​ത്തു​ക​ളിൽനിന്ന് വിശദീ​ക​രി​ക്കുക.

14 മലാഖി 3:1-3 വായി​ക്കുക. ഈ വാക്യങ്ങൾ ‘ലേവി​പു​ത്ര​ന്മാർ’ കടന്നു​പോ​കുന്ന, 1914 മുതൽ 1919-ന്‍റെ ആരംഭം​വ​രെ​യുള്ള ഒരു ശുദ്ധീ​ക​ര​ണ​കാ​ല​ഘ​ട്ട​ത്തെ​ക്കു​റിച്ച് പറയുന്നു. ആ സമയത്ത്‌ ‘കർത്താ​വായ’ യഹോവ ‘നിയമ​ദൂ​ത​നായ’ യേശു​ക്രി​സ്‌തു​വി​നോ​ടൊ​പ്പം ആത്മീയാ​ല​യ​ത്തിൽ സേവി​ക്കു​ന്ന​വരെ പരി​ശോ​ധി​ക്കാ​നാ​യി അവി​ടേക്കു വന്നു. ആവശ്യ​മായ തിരുത്തൽ ലഭിച്ച​തി​നു ശേഷം യഹോ​വ​യു​ടെ ശുദ്ധീ​ക​രി​ക്ക​പ്പെട്ട ജനത കൂടു​ത​ലായ നിയമ​ന​ങ്ങൾക്കു സജ്ജരായി. 1919-ൽ ദൈവ​ത്തി​ന്‍റെ ദാസർക്ക് ആത്മീയാ​ഹാ​രം കൊടു​ക്കു​ന്ന​തി​നു ‘വിശ്വ​സ്‌ത​നും വിവേ​കി​യു​മായ അടിമയെ’ നിയമി​ച്ചു. (മത്താ. 24:45) ദൈവ​ജനം ഇപ്പോൾ മഹതി​യാം ബാബി​ലോ​ണി​ന്‍റെ സ്വാധീ​ന​ത്തിൽനിന്ന് സ്വത​ന്ത്ര​രാ​യി. അന്നുമു​തൽ ദൈവ​ജനം ദൈവ​ത്തെ​ക്കു​റിച്ച് കൂടുതൽ പഠിക്കു​ക​യും ദൈവ​ത്തോ​ടുള്ള സ്‌നേഹം ആഴമു​ള്ള​താ​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു. ദൈവം അനു​ഗ്ര​ഹി​ച്ച​തിന്‌ അവർ എത്ര നന്ദിയു​ള്ള​വ​രാണ്‌! [1]

15. മഹതി​യാം ബാബി​ലോ​ണിൽനിന്ന് മോചി​ത​രായ നമ്മൾ എന്തു ചെയ്യണം?

15 മഹതി​യാം ബാബി​ലോ​ണി​ന്‍റെ അടിമ​ത്ത​ത്തിൽനിന്ന് മോചി​ത​രാ​യി​രി​ക്കു​ന്നത്‌ എത്ര സന്തോ​ഷ​ക​ര​മാണ്‌! ഈ ഭൂമി​യിൽനിന്ന് സത്യ​ക്രി​സ്‌ത്യാ​നി​ത്വം ഇല്ലാതാ​ക്കാ​നുള്ള സാത്താന്‍റെ ശ്രമങ്ങൾ പാടേ പരാജ​യ​പ്പെ​ട്ടി​രി​ക്കു​ന്നു. എന്നിരു​ന്നാ​ലും, യഹോവ നമുക്ക് ഈ സ്വാത​ന്ത്ര്യം നൽകി​യി​രി​ക്കു​ന്ന​തി​ന്‍റെ ഉദ്ദേശ്യം നമ്മൾ മറന്നു​ക​ള​യ​രുത്‌. (2 കൊരി. 6:1) ആത്മാർഥ​ഹൃ​ദ​യ​രായ അനേകം ആളുകൾ ഇപ്പോ​ഴും വ്യാജ​മ​ത​ത്തി​ന്‍റെ അടിമ​ത്ത​ത്തി​ലാണ്‌. അവർക്ക് അതിൽനിന്ന് പുറത്ത്‌ കടക്കാ​നുള്ള വഴി കാണി​ച്ചു​കൊ​ടു​ക്കണം. നമുക്ക് അതിനു കഴിയും. അതു​കൊണ്ട്, കടന്നു​പോയ നൂറ്റാ​ണ്ടി​ലെ നമ്മുടെ വിശ്വ​സ്‌ത​സ​ഹോ​ദ​ര​ങ്ങളെ അനുക​രി​ച്ചു​കൊണ്ട് സ്വത​ന്ത്ര​രാ​കാൻ ആളുകളെ സഹായി​ക്കു​ന്ന​തി​നു നമ്മളാ​ലാ​കു​ന്ന​തെ​ല്ലാം ചെയ്യാം.

^ [1] (ഖണ്ഡിക 14) ബാബി​ലോ​ണി​ലുള്ള ജൂതന്മാ​രു​ടെ 70 വർഷത്തെ അടിമ​ത്ത​വും വിശ്വാ​സ​ത്യാ​ഗ​മു​ണ്ടാ​യ​തി​നു ശേഷം ക്രിസ്‌ത്യാ​നി​കൾക്കു സംഭവി​ച്ച​തും തമ്മിൽ അനേകം സമാന​ത​ക​ളുണ്ട്. എന്നിരു​ന്നാ​ലും ജൂതന്മാ​രു​ടെ അടിമത്തം ക്രിസ്‌ത്യാ​നി​കൾക്കു സംഭവി​ച്ച​തി​ന്‍റെ ഒരു പ്രാവ​ച​നി​ക​മാ​തൃ​ക​യാ​ണെന്നു തോന്നു​ന്നില്ല. അതിന്‍റെ ഒരു കാരണം അടിമ​ത്ത​ത്തി​ന്‍റെ കാലയ​ള​വി​ലുള്ള വ്യത്യാ​സ​മാണ്‌. അതു​കൊണ്ട്, ജൂതന്മാ​രു​ടെ അടിമ​ത്ത​ത്തി​ന്‍റെ എല്ലാ വിശദാം​ശ​ങ്ങൾക്കും പ്രാവ​ച​നി​ക​മാ​യി എന്തെങ്കി​ലും അർഥമു​ണ്ടെ​ന്നോ അത്‌ 1919-നു മുമ്പ് ജീവി​ച്ചി​രുന്ന ക്രിസ്‌ത്യാ​നി​കൾക്കു ബാധക​മാ​കു​മെ​ന്നോ ചിന്തി​ക്കേണ്ട ആവശ്യ​മില്ല.