വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മുഖ്യലേനം | ദൈവത്തിന്‍റെ അതിവിശിഷ്ടമ്മാനം—നിങ്ങൾ സ്വീകരിക്കുമോ?

ദൈവത്തിന്‍റെ അതിവിശിഷ്ടസമ്മാനത്തോട്‌ നിങ്ങൾക്ക് എങ്ങനെ നന്ദി കാണിക്കാം?

ദൈവത്തിന്‍റെ അതിവിശിഷ്ടസമ്മാനത്തോട്‌ നിങ്ങൾക്ക് എങ്ങനെ നന്ദി കാണിക്കാം?

“ക്രിസ്‌തുവിന്‍റെ സ്‌നേമാണു ഞങ്ങളെ നിർബന്ധിക്കുന്നത്‌. . . . ക്രിസ്‌തു എല്ലാവർക്കുംവേണ്ടി മരിച്ചതുകൊണ്ട് ജീവിക്കുന്നവർ ഇനി തങ്ങൾക്കുവേണ്ടിയല്ല, തങ്ങൾക്കുവേണ്ടി മരിച്ച് ഉയിർപ്പിക്കപ്പെട്ടനുവേണ്ടി ജീവിക്കണം.”—2 കൊരിന്ത്യർ 5:14, 15.

വിശിഷ്ടമായ ഒരു സമ്മാനം ലഭിക്കുമ്പോൾ നമ്മൾ നന്ദി കാണിക്കേണ്ടതാണ്‌. ഒരിക്കൽ പത്തു കുഷ്‌ഠരോഗികളെ സുഖപ്പെടുത്തിശേഷം യേശു അതിന്‍റെ പ്രാധാന്യം എടുത്തുറഞ്ഞു. ആ മാറാരോത്തിന്‌ അന്നു മരുന്നില്ലായിരുന്നു. ആ പത്തു പേരിൽ ഒരാൾ “താൻ ശുദ്ധനായെന്നു കണ്ടപ്പോൾ ഉറക്കെ ദൈവത്തെ സ്‌തുതിച്ചുകൊണ്ട് മടങ്ങിവന്നു.” യേശു ചോദിച്ചു: “പത്തു പേരല്ലേ ശുദ്ധരായത്‌? ബാക്കി ഒൻപതു പേർ എവിടെ?” (ലൂക്കോസ്‌ 17:12-17) മറ്റുള്ളവർ നമുക്കുവേണ്ടി ചെയ്യുന്ന ദയാപ്രവൃത്തികൾ എളുപ്പം മറന്നുയാൻ സാധ്യയുണ്ടെന്നാണ്‌ ഇതു കാണിക്കുന്നത്‌.

മോചവിയ്‌ക്കു തുല്യമായി മറ്റൊരു സമ്മാനവുമില്ല. നമുക്കു ലഭിക്കാവുന്നതിലുംവെച്ച് ഏറ്റവും മികച്ച സമ്മാനമാണ്‌ അത്‌. ദൈവം നിങ്ങൾക്കുവേണ്ടി നൽകിയ ആ സമ്മാനത്തെ നിങ്ങൾ എങ്ങനെ വീക്ഷിക്കും?

  • നൽകിയ വ്യക്തിയെ അടുത്തറിയുക. യേശുവിലൂടെ ദൈവം മോചവില നൽകിയെങ്കിലും നിത്യജീവൻ ലഭിക്കമെങ്കിൽ നമ്മുടെ ഭാഗത്ത്‌ ശ്രമം ആവശ്യമാണ്‌. കാരണം പ്രാർഥയിൽ യേശു ദൈവത്തോട്‌ ഇങ്ങനെ പറഞ്ഞു: “ഏകസത്യദൈമായ അങ്ങയെയും അങ്ങ് അയച്ച യേശുക്രിസ്‌തുവിനെയും അവർ അറിയുന്നതാണു നിത്യജീവൻ.” (യോഹന്നാൻ 17:3) കുട്ടിയായിരുന്നപ്പോൾ ഒരാൾ നിങ്ങളുടെ ജീവൻ രക്ഷിച്ചെന്ന് അറിഞ്ഞാൽ ആ വ്യക്തിയെക്കുറിച്ച് കൂടുതൽ അറിയാനും അദ്ദേഹം എന്തുകൊണ്ടാണ്‌ നിങ്ങളെ രക്ഷിച്ചതെന്നു മനസ്സിലാക്കാനും നിങ്ങൾ ശ്രമിക്കില്ലേ? നമ്മുടെ ജീവൻ രക്ഷിക്കാനായി മോചവില എന്ന സമ്മാനം നൽകിയ യഹോവ, തന്നെ അറിയാൻ മാത്രമല്ല താനുമായി ഒരു അടുത്ത ബന്ധത്തിലേക്കു വരാനും ആഗ്രഹിക്കുന്നു. ബൈബിൾ പറയുന്നു: “ദൈവത്തോട്‌ അടുത്ത്‌ ചെല്ലുക; അപ്പോൾ ദൈവം നിങ്ങളോട്‌ അടുത്ത്‌ വരും.”—യാക്കോബ്‌ 4:8.

  • മോചവിയിൽ വിശ്വാസം അർപ്പിക്കുക. “പുത്രനിൽ വിശ്വസിക്കുന്നവനു നിത്യജീനുണ്ട്.” (യോഹന്നാൻ 3:36) വിശ്വാസം അർപ്പിക്കുക എന്നു പറഞ്ഞാൽ എന്താണ്‌? പ്രവർത്തിക്കുക എന്ന് അർഥം. മോചവിയിൽ വിശ്വാമുണ്ടെന്നു കാണിക്കാൻ പ്രവൃത്തികൾ അനിവാര്യമാണ്‌. (യാക്കോബ്‌ 2:17) ഏതുതരം പ്രവൃത്തികൾ? ഒരു സമ്മാനം നിങ്ങളുടെ സ്വന്തമാകുന്നത്‌ നിങ്ങൾ കൈ നീട്ടി അതു സ്വീകരിക്കുമ്പോഴാണ്‌. അതുകൊണ്ട് ശ്രമം ചെയ്‌ത്‌ മോചവില എന്ന സമ്മാനം സ്വീകരിക്കുക. എങ്ങനെ? നിങ്ങൾ എങ്ങനെ ജീവിക്കാനാണ്‌ ദൈവം പ്രതീക്ഷിക്കുന്നതെന്നു മനസ്സിലാക്കിക്കൊണ്ടും അതുപോലെ പ്രവർത്തിച്ചുകൊണ്ടും. * ക്ഷമയ്‌ക്കും ശുദ്ധമായ മനസ്സാക്ഷിക്കും വേണ്ടി ദൈവത്തോടു പ്രാർഥിക്കുക. മോചവിയിൽ വിശ്വാസം അർപ്പിക്കുന്നവർക്ക് സമാധാവും സുരക്ഷിത്വവും സമൃദ്ധിയും നിറഞ്ഞ ഒരു ജീവിതം എന്നേക്കും ആസ്വദിക്കാമെന്ന പൂർണബോധ്യത്തോടെ ദൈവത്തെ സമീപിക്കുക.—എബ്രായർ 11:1.

  • യേശുവിന്‍റെ മരണത്തിന്‍റെ ഓർമ ആചരിക്കുന്ന പരിപാടിയിൽ പങ്കെടുക്കുക. മോചവിയെന്ന ദൈവത്തിന്‍റെ കരുതൽ ഓർമിക്കാനായി യേശു ഒരു വാർഷികാരണം ഏർപ്പെടുത്തി. അതിനെക്കുറിച്ച് യേശു ഇങ്ങനെ പറഞ്ഞു: “എന്‍റെ ഓർമയ്‌ക്കുവേണ്ടി ഇതു തുടർന്നും ചെയ്യുക.” (ലൂക്കോസ്‌ 22:19) 2017 ഏപ്രിൽ 11-‍ാ‍ം തീയതി, ചൊവ്വാഴ്‌ച സൂര്യാസ്‌തശേഷം യഹോയുടെ സാക്ഷികൾ യേശുവിന്‍റെ മരണത്തിന്‍റെ ഓർമ ആചരിക്കാൻ കൂടിരും. ഒരു മണിക്കൂറോളം ദൈർഘ്യമുള്ള ഈ പരിപാടിയിൽ യേശുവിന്‍റെ മരണത്തിന്‍റെ പ്രാധാന്യവും അത്‌ ഇപ്പോഴും ഭാവിയിലും നമുക്ക് എന്തെല്ലാം അനുഗ്രഹങ്ങൾ നൽകിത്തരുമെന്നും വിശദീരിക്കുന്ന ഒരു പ്രസംമുണ്ടായിരിക്കും. കഴിഞ്ഞ വർഷം ഈ ആചരണത്തിൽ ലോകമെങ്ങുമായി ഏകദേശം 2 കോടി ആളുകൾ സംബന്ധിച്ചു. ദൈവത്തിന്‍റെ ഈ അതിവിശിഷ്ടമ്മാത്തോടു നന്ദി കാണിക്കുന്നതിൽ ഞങ്ങളോടൊപ്പം ചേരാൻ ഞങ്ങൾ നിങ്ങളെ ആത്മാർഥമായി ക്ഷണിക്കുന്നു.

^ ഖ. 7 ദൈവത്തെ അറിയാനും ദൈവത്തോടു കൂടുതൽ അടുക്കാനും കഴിയുന്ന ഏറ്റവും മികച്ച മാർഗം ദൈവമായ ബൈബിൾ പഠിക്കുക എന്നതാണ്‌. അത്‌ എങ്ങനെയെന്നു മനസ്സിലാക്കാൻ യഹോയുടെ സാക്ഷിളിൽ ഒരാളോടു ചോദിക്കാം. അല്ലെങ്കിൽ www.pr418.com/ml എന്ന ഞങ്ങളുടെ വെബ്‌സൈറ്റ്‌ സന്ദർശിക്കുക.