വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോയുടെ ഉദ്ദേശ്യം ഉറപ്പായും നടപ്പാകും!

യഹോയുടെ ഉദ്ദേശ്യം ഉറപ്പായും നടപ്പാകും!

“ഞാൻ പറഞ്ഞിരിക്കുന്നു, ഞാൻ അങ്ങനെതന്നെ ചെയ്യും. ഞാൻ തീരുമാനിച്ചിരിക്കുന്നു, ഞാൻ അതു നടപ്പിലാക്കും.”—യശ. 46:11.

ഗീതം: 147149

1, 2. (എ) യഹോവ നമുക്ക് എന്തു വെളിപ്പെടുത്തിത്തന്നിരിക്കുന്നു? (ബി) യശയ്യ 46:10, 11; 55:11 എന്നീ വാക്യങ്ങളിൽ നമുക്ക് എന്ത് ഉറപ്പു കാണാനാകും?

“ആരംഭത്തിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.” (ഉൽപ. 1:1) ബൈബിളിലെ ആദ്യവാക്കുളാണ്‌ ഇവ. ലളിതവും അതേസമയം അർഥസമ്പുഷ്ടവും ആയ ഒരു പ്രസ്‌താവന! എന്നാൽ ശൂന്യാകാശം, വെളിച്ചം, ഗുരുത്വാകർഷണം എന്നിവപോലെ ദൈവം ഉണ്ടാക്കിയ പലതിനെക്കുറിച്ചും നമുക്കു പരിമിമായ അറിവേ ഉള്ളൂ. പ്രപഞ്ചത്തിന്‍റെ ഒരു ചെറിയ ഭാഗമേ നമ്മൾ കണ്ടിട്ടുള്ളൂ. (സഭാ. 3:11) എങ്കിലും ഭൂമിയെയും മനുഷ്യരെയും കുറിച്ച് എന്താണു താൻ ഉദ്ദേശിച്ചിരിക്കുന്നതെന്ന് യഹോവ വെളിപ്പെടുത്തിയിട്ടുണ്ട്. ദൈവത്തിന്‍റെ ഛായയിൽ സൃഷ്ടിച്ച മനുഷ്യർക്ക് അനുയോജ്യമായ ഒരു ഭവനമായാണ്‌ യഹോവ ഭൂമിയെ ഒരുക്കിയത്‌. (ഉൽപ. 1:26) യഹോവ മനുഷ്യർക്കു പിതാവും അവർ യഹോയ്‌ക്കു മക്കളും ആയിരിക്കുമായിരുന്നു.

2 ഉൽപത്തി പുസ്‌തകം മൂന്നാം അധ്യായം വിശദീരിക്കുന്നതുപോലെ യഹോയുടെ ആ ഉദ്ദേശ്യത്തിന്‌ എതിരെ ഒരു വെല്ലുവിളി ഉയർന്നുവന്നു. (ഉൽപ. 3:1-7) പക്ഷേ അത്‌ യഹോയ്‌ക്കു മറികക്കാനാകാത്ത ഒരു പ്രതിന്ധല്ലായിരുന്നു. യഹോയുടെ വഴി തടയാൻ ആർക്കുമാകില്ല. (യശ. 46:10, 11; 55:11) അതുകൊണ്ട് ഒന്ന് ഉറപ്പാണ്‌: യഹോവ എന്താണോ ഉദ്ദേശിച്ചത്‌ അതു തീർച്ചയായും നടപ്പാകും—നിശ്ചയിച്ചിരിക്കുന്ന സമയത്തുതന്നെ!

3. (എ) ബൈബിളിന്‍റെ സന്ദേശം മനസ്സിലാക്കുന്നതിന്‌ ഏത്‌ അടിസ്ഥാത്യങ്ങൾ അറിഞ്ഞിരിക്കണം? (ബി) ആ പഠിപ്പിക്കലുളെക്കുറിച്ച് നമ്മൾ ഇപ്പോൾ വിശകലനം ചെയ്യുന്നത്‌ എന്തുകൊണ്ട്? (സി) നമ്മൾ ഏതു ചോദ്യങ്ങൾ ചിന്തിക്കും?

3 ഭൂമിയെയും മനുഷ്യരെയും കുറിച്ചുള്ള ദൈവത്തിന്‍റെ ഉദ്ദേശ്യത്തെയും ആ ഉദ്ദേശ്യം നടപ്പാക്കുന്നതിൽ യേശുക്രിസ്‌തുവിനുള്ള മുഖ്യങ്കിനെയും പറ്റിയുള്ള ബൈബിൾസത്യങ്ങൾ നമുക്കു നന്നായി അറിയാം. നമ്മൾ അറിഞ്ഞിരിക്കേണ്ട അടിസ്ഥാത്യങ്ങളാണ്‌ അവ. ദൈവചനം പഠിച്ചുതുങ്ങിയ കാലത്തുതന്നെ ആ സത്യങ്ങൾ നമ്മൾ മനസ്സിലാക്കിയിട്ടുണ്ടാകും. ആ സുപ്രധാത്യങ്ങൾ ആത്മാർഥയുള്ള മറ്റുള്ളരുമായി പങ്കുവെക്കാനും നമ്മൾ ആഗ്രഹിക്കുന്നു. ക്രിസ്‌തുവിന്‍റെ മരണത്തിന്‍റെ സ്‌മാകാത്തിനു കൂടിരാൻ പരമാവധി ആളുകളെ നമ്മൾ ഇപ്പോൾ ക്ഷണിച്ചുകൊണ്ടിരിക്കുയാണ്‌. (ലൂക്കോ. 22:19, 20) അവിടെ കൂടിരുന്നവർ ദൈവത്തിന്‍റെ ഉദ്ദേശ്യത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കും. സ്‌മാകാത്തിന്‌ ഇനി കുറച്ച് ദിവസങ്ങളേ ബാക്കിയുള്ളൂ. പ്രധാപ്പെട്ട ഈ പരിപാടിക്കു വരുന്നതിനു ബൈബിൾവിദ്യാർഥിളെയും താത്‌പര്യക്കാരെയും എങ്ങനെ പ്രോത്സാഹിപ്പിക്കാനാകും? അതിനു നമ്മളെ സഹായിക്കുന്ന മൂന്നു ചോദ്യങ്ങൾ നമുക്കു ചിന്തിക്കാം: ഭൂമിയെയും മനുഷ്യരെയും കുറിച്ചുള്ള ദൈവത്തിന്‍റെ ഉദ്ദേശ്യം എന്തായിരുന്നു? എന്നാൽ പിന്നീട്‌ എന്തു സംഭവിച്ചു? യേശുവിന്‍റെ ബലിമരണം ദൈവത്തിന്‍റെ ഉദ്ദേശ്യം നടപ്പാക്കാനുള്ള താക്കോലായിരിക്കുന്നത്‌ എങ്ങനെ?

എന്തായിരുന്നു സ്രഷ്ടാവിന്‍റെ ഉദ്ദേശ്യം?

4. സൃഷ്ടി യഹോവയുടെ മഹത്ത്വം വിളിച്ചോതുന്നത്‌ എങ്ങനെ?

4 യഹോവ ഭയാദരവ്‌ ഉണർത്തുന്ന സ്രഷ്ടാവാണ്‌. ഏറ്റവും ഉന്നതമായ നിലവാത്തിലാണു ദൈവം എല്ലാം സൃഷ്ടിച്ചത്‌. (ഉൽപ. 1:31; യിരെ. 10:12) സൃഷ്ടിയിലെ മനോഹാരിയും ചിട്ടയും നമ്മളെ എന്താണു പഠിപ്പിക്കുന്നത്‌? സൃഷ്ടികളെ നിരീക്ഷിച്ചാൽ നമുക്ക് ഒരു കാര്യം മനസ്സിലാകും: യഹോയുടെ സൃഷ്ടിളിൽ ഒന്നുപോലും, അതു ചെറുതാണെങ്കിലും വലുതാണെങ്കിലും, ഉപയോമില്ലാത്തതല്ല. മനുഷ്യകോത്തിന്‍റെ സങ്കീർണത, ഒരു നവജാശിശുവിന്‍റെ ഓമനത്തം, മനോമായ സൂര്യാസ്‌തത്തിന്‍റെ പകിട്ട്—ഇതിലൊക്കെ അത്ഭുതം കൂറാത്തവർ ആരുണ്ട്! സൗന്ദര്യം ആസ്വദിക്കാനുള്ള ജന്മസിദ്ധമായ കഴിവുള്ളതുകൊണ്ടാണ്‌ ഇവയുടെയൊക്കെ മഹത്ത്വം കാണാൻ നമുക്കു കഴിയുന്നത്‌.സങ്കീർത്തനം 19:1; 104:24 വായിക്കുക.

5. സൃഷ്ടിളെല്ലാം ഒരുമയോടെ പ്രവർത്തിക്കുന്നെന്ന് യഹോവ ഉറപ്പുരുത്തുന്നത്‌ എങ്ങനെ?

5 യഹോവ സ്‌നേപൂർവം അതിർവമ്പുകൾ വെച്ചിരിക്കുന്നെന്ന കാര്യവും സൃഷ്ടിളിൽ കാണാനാകും. എല്ലാം യോജിപ്പോടെ, കൈകോർത്ത്‌ നീങ്ങുന്നതിനുവേണ്ടി യഹോവ പ്രകൃതിനിങ്ങളും ധാർമിനിങ്ങളും സ്ഥാപിച്ചിരിക്കുന്നു. (സങ്കീ. 19:7-9) ഈ പ്രപഞ്ചത്തിലുള്ള സകലതിനും ദൈവത്തിന്‍റെ ഉദ്ദേശ്യത്തിൽ ഒരു പങ്കുണ്ട്; ഓരോന്നിനും നിയമിച്ചുകിട്ടിയിരിക്കുന്ന ഒരു സ്ഥാനവും ധർമവും ഉണ്ട്. സൃഷ്ടിളെല്ലാം യോജിപ്പോടെ എങ്ങനെ പ്രവർത്തിക്കണം എന്നതിന്‍റെ മാനദണ്ഡം യഹോവ നിശ്ചയിച്ചിരിക്കുന്നു. ഉദാഹത്തിന്‌, ഗുരുത്വാകർഷണം അന്തരീക്ഷത്തെ ഭൂമിയോടു ചേർത്തുനിറുത്തുന്നു, വേലിയേറ്റ-വേലിയിക്കങ്ങളെയും സമുദ്രങ്ങളെയും നിയന്ത്രിക്കുന്നു. ഗുരുത്വാകർഷമില്ലെങ്കിൽ ഭൂമിയിൽ ജീവൻ നിലനിൽക്കില്ല. യഹോവ വെച്ചിരിക്കുന്ന ഇത്തരം അതിർവമ്പുളില്ലെങ്കിൽ പ്രപഞ്ചത്തിന്‌ ഒരു അടുക്കും ചിട്ടയും ഉണ്ടാകില്ല. മനുഷ്യർ അടക്കം എല്ലാ സൃഷ്ടിളും ഈ അതിർവമ്പുകൾക്കുള്ളിലാണു ചലിക്കുയും അവയുടെ ധർമം നിറവേറ്റുയും ചെയ്യുന്നത്‌. ദൈവത്തിനു ഭൂമിയെയും മനുഷ്യരെയും കുറിച്ച് ഒരു ഉദ്ദേശ്യമുണ്ടെന്ന വസ്‌തുയ്‌ക്കു സൃഷ്ടിയിലെ ഈ ക്രമം അടിവയിടുന്നു. ശുശ്രൂയിലായിരിക്കുമ്പോൾ നമുക്ക്, അതുല്യമായ ഈ സംഘാടനം സാധ്യമാക്കുന്ന ദൈവത്തിലേക്ക് ആളുകളുടെ ശ്രദ്ധ തിരിക്കാനാകുമോ?—വെളി. 4:11.

6, 7. യഹോവ ആദാമിനും ഹവ്വയ്‌ക്കും കൊടുത്ത ചില സമ്മാനങ്ങൾ ഏവ?

6 മനുഷ്യരെല്ലാം ഈ ഭൂമിയിൽ എന്നെന്നും ജീവിക്കണം എന്നാണു മനുഷ്യനെ സൃഷ്ടിച്ചപ്പോൾ യഹോവ ഉദ്ദേശിച്ചത്‌. (ഉൽപ. 1:28; സങ്കീ. 37:29) ആദാമിനും ഹവ്വയ്‌ക്കും ജീവിതം ആസ്വദിക്കാൻ ആവശ്യമായ വൈവിധ്യമാർന്ന ഒരുപാടു സമ്മാനങ്ങൾ ദൈവം കൊടുത്തിരുന്നു. (യാക്കോബ്‌ 1:17 വായിക്കുക.) അവർക്കു തീരുമാനങ്ങൾ എടുക്കാനുള്ള സ്വാതന്ത്ര്യവും ചിന്തിക്കാനുള്ള പ്രാപ്‌തിയും സ്‌നേഹിക്കാനും സുഹൃദ്‌ബന്ധം ആസ്വദിക്കാനും ഉള്ള കഴിവും കൊടുത്തു. സ്രഷ്ടാവായ ദൈവം ആദാമിനോടു സംസാരിക്കുയും തന്നെ അനുസരിക്കേണ്ടത്‌ എങ്ങനെയാണെന്നു പറഞ്ഞുകൊടുക്കുയും ചെയ്‌തു. സ്വന്തം കാര്യങ്ങൾ എങ്ങനെ ചെയ്യണമെന്നും മൃഗങ്ങളെയും ഭൂമിയെയും എങ്ങനെ പരിപാലിക്കമെന്നും ആദാം പഠിച്ചു. (ഉൽപ. 2:15-17, 19, 20) സ്‌പർശിക്കാനും കാണാനും കേൾക്കാനും ഗന്ധം അറിയാനും രുചി അറിയാനും ഉള്ള ഇന്ദ്രിയങ്ങൾ നൽകിയാണ്‌ യഹോവ ആദ്യമനുഷ്യജോടികളെ സൃഷ്ടിച്ചത്‌. പറുദീയെന്ന ആ ഉദ്യാത്തിന്‍റെ സൗന്ദര്യം പൂർണമായി നുകരാനും അതിൽ ഉണ്ടാകുന്നതെല്ലാം ആസ്വദിക്കാനും അവർക്കു കഴിയുമായിരുന്നു. സംതൃപ്‌തി നൽകുന്ന ജോലി ചെയ്യാനും അതു പൂർത്തിയാക്കുന്നതിന്‍റെ സന്തോഷം ആസ്വദിക്കാനും പുതിപുതിയ കാര്യങ്ങൾ കണ്ടെത്താനും ഉള്ള സാധ്യതകൾ അവരുടെ മുന്നിൽ എന്നും തുറന്നുകിന്നിരുന്നു.

7 ദൈവത്തിന്‍റെ ഉദ്ദേശ്യത്തിൽ മറ്റ്‌ എന്തുകൂടെയുണ്ടായിരുന്നു? പൂർണയുള്ള കുട്ടികളെ ജനിപ്പിക്കാനുള്ള പ്രാപ്‌തിയോടെയാണ്‌ യഹോവ ആദാമിനെയും ഹവ്വയെയും സൃഷ്ടിച്ചത്‌. ആ കുട്ടികൾ വളർന്നുലുതായി അവർക്കും കുട്ടികൾ ഉണ്ടാകമെന്നും അങ്ങനെ ഭൂമി മനുഷ്യരെക്കൊണ്ട് നിറയമെന്നും ദൈവം ഉദ്ദേശിച്ചു. ആദ്യമനുഷ്യക്കളായ ആദാമിനെയും ഹവ്വയെയും താൻ സ്‌നേഹിച്ചതുപോലെ, അവരും തുടർന്നുരുന്ന എല്ലാ മാതാപിതാക്കളും സ്വന്തം മക്കളെ സ്‌നേഹിക്കമെന്ന് യഹോവ ആഗ്രഹിച്ചു. എല്ലാ പ്രകൃതിവിങ്ങളും ആസ്വദിച്ച് അവർക്ക് ഈ ഭൂമിയിൽ എക്കാലവും ജീവിക്കാൻ കഴിയുമായിരുന്നു.—സങ്കീ. 115:16.

എവിടെയാണു താളം തെറ്റിയത്‌?

8. ഉൽപത്തി 2:16, 17-ൽ കാണുന്ന നിയമം എന്തിനുവേണ്ടിയാണു കൊടുത്തത്‌?

8 തുടക്കത്തിൽ കാര്യങ്ങൾ നീങ്ങിയതു ദൈവം ഉദ്ദേശിച്ചതുപോലെയായിരുന്നില്ല. എന്താണു സംഭവിച്ചത്‌? ആദാമും ഹവ്വയും അവരുടെ സ്വാതന്ത്ര്യത്തിന്‍റെ അതിർവമ്പുകൾ തിരിച്ചറിയുന്നതിനുവേണ്ടി യഹോവ അവർക്കു ലളിതമായ ഒരു നിയമം കൊടുത്തു. യഹോവ പറഞ്ഞു: “തോട്ടത്തിലെ എല്ലാ മരങ്ങളിൽനിന്നും തൃപ്‌തിയാകുവോളം നിനക്കു തിന്നാം. എന്നാൽ ശരിതെറ്റുളെക്കുറിച്ചുള്ള അറിവിന്‍റെ മരത്തിൽനിന്ന് തിന്നരുത്‌, അതിൽനിന്ന് തിന്നുന്ന ദിവസം നീ നിശ്ചയമായും മരിക്കും.” (ഉൽപ. 2:16, 17) ഈ നിയമം മനസ്സിലാക്കാൻ ആദാമിനും ഹവ്വയ്‌ക്കും ബുദ്ധിമുട്ടില്ലായിരുന്നു, അത്‌ അനുസരിക്കുന്നതും പ്രയാമുള്ള കാര്യല്ലായിരുന്നു. യഥാർഥത്തിൽ, അവർക്കു കഴിക്കാനാകുന്നതിലും അധികം ആഹാരം അവിടെ ലഭ്യമായിരുന്നു.

9, 10. (എ) സാത്താൻ യഹോയ്‌ക്കെതിരെ എന്ത് ആരോമാണ്‌ ഉന്നയിച്ചത്‌? (ബി) ആദാമിന്‍റെയും ഹവ്വയുടെയും തീരുമാനം എന്തായിരുന്നു? (ലേഖനാരംത്തിലെ ചിത്രം കാണുക.)

9 സാത്താൻ ഒരു സർപ്പത്തെ ഉപയോഗിച്ച്, പിതാവായ യഹോയോട്‌ അനുസക്കേടു കാണിക്കാൻ ഹവ്വയെ പ്രലോഭിപ്പിച്ചു. (ഉൽപത്തി 3:1-5 വായിക്കുക; വെളി. 12:9) ദൈവത്തിന്‍റെ മക്കളായ മനുഷ്യർക്കു “തോട്ടത്തിലെ എല്ലാ മരങ്ങളിൽനിന്നും” തിന്നാൻ അനുവാമില്ലെന്ന വസ്‌തുതയെ സാത്താൻ ഒരു വിഷയമാക്കി. ഒരർഥത്തിൽ സാത്താൻ ഇങ്ങനെ പറയുയായിരുന്നു: ‘ഇഷ്ടമുള്ളതൊക്കെ ചെയ്യാൻ നിങ്ങൾക്കു പറ്റില്ല എന്നാണോ പറഞ്ഞുരുന്നത്‌?’ അവൻ കല്ലുവെച്ച ഒരു നുണയും പറഞ്ഞു: “നിങ്ങൾ മരിക്കില്ല, ഉറപ്പ്!” പിന്നെ സാത്താൻ ഇങ്ങനെ പറഞ്ഞു: ‘അതിൽനിന്ന് തിന്നുന്ന ആ ദിവസംതന്നെ നിങ്ങളുടെ കണ്ണുകൾ തുറക്കുമെന്നു ദൈവത്തിന്‌ അറിയാം.’ സാത്താൻ ഉദ്ദേശിച്ചത്‌ ഇതാണ്‌: ‘ആ പഴം നിങ്ങളെ അറിവുള്ളരാക്കുമെന്ന് യഹോയ്‌ക്ക് അറിയാം; അതുകൊണ്ടാണ്‌ അതു കഴിക്കരുതെന്ന് യഹോവ പറഞ്ഞത്‌.’ യഹോവ പറയുന്നത്‌ അനുസരിക്കേണ്ടതില്ലെന്നു ഹവ്വയെ ബോധ്യപ്പെടുത്താനായിരുന്നു സാത്താന്‍റെ ശ്രമം. ഒരിക്കലും നടക്കില്ലാത്ത ഒരു ഉറപ്പും സാത്താൻ കൊടുത്തു: ‘നിങ്ങൾ ശരിയും തെറ്റും അറിയുന്നരായി ദൈവത്തെപ്പോലെയാകും.’

10 ആദാമും ഹവ്വയും ഒരു തീരുമാമെടുക്കമായിരുന്നു. യഹോവയെ അനുസരിക്കണോ സർപ്പം പറഞ്ഞതു കേൾക്കണോ? ദൈവത്തോട്‌ അനുസക്കേടു കാണിക്കാനായിരുന്നു അവരുടെ തീരുമാനം. അങ്ങനെ അവർ സാത്താന്‍റെ ധിക്കാത്തിൽ പങ്കുചേർന്നു. അവർ പിതാവെന്ന സ്ഥാനത്തുനിന്ന് യഹോവയെ തള്ളിക്കയുയും ദൈവത്തിന്‍റെ ഭരണം നൽകിയ സംരക്ഷത്തലിൽനിന്ന് അകന്നുമാറുയും ചെയ്‌തു.—ഉൽപ. 3:6-13.

11. യഹോവ ധിക്കാരം വെച്ചുപൊറുപ്പിക്കാത്തത്‌ എന്തുകൊണ്ട്?

11 യഹോയോട്‌ അനുസക്കേടു കാണിച്ചുകൊണ്ട് ആദാമും ഹവ്വയും പൂർണത നഷ്ടപ്പെടുത്തി. അവരുടെ ധിക്കാരം യഹോയിൽനിന്ന് അവരെ അകറ്റി. കാരണം ‘ദോഷത്തെ നോക്കാൻ യഹോയ്‌ക്കാകില്ല. അത്ര വിശുദ്ധമാണ്‌ യഹോയുടെ കണ്ണുകൾ.’ അതെ, യഹോയ്‌ക്കു ‘ദുഷ്ടത അസഹ്യമാണ്‌.’ (ഹബ. 1:13) അവരുടെ ധിക്കാരം യഹോവ അനുവദിച്ചുകൊടുത്തിരുന്നെങ്കിൽ സ്വർഗത്തിലും ഭൂമിയിലും ഉള്ള എല്ലാ ജീവജാങ്ങളെയും അതു മോശമായി ബാധിച്ചേനേ. അതിലും പ്രധാമായി, ഏദെനിലെ പാപം യഹോവ കണ്ടില്ലെന്നുവെച്ചിരുന്നെങ്കിൽ യഹോയുടെ വാക്കു വിശ്വസിക്കാനാകുമോ എന്നൊരു ചോദ്യം ഉയർന്നുരുമായിരുന്നു. എന്നാൽ തന്‍റെ നിലവാങ്ങളോട്‌ എന്നും വിശ്വസ്‌തത പാലിക്കുന്നനാണ്‌ യഹോവ, ഒരിക്കലും യഹോവ അവ ലംഘിക്കില്ല. (സങ്കീ. 119:142) അതുകൊണ്ട് ആദാമിനും ഹവ്വയ്‌ക്കും കിട്ടിയ, തീരുമാമെടുക്കാനുള്ള സ്വാതന്ത്ര്യം ദൈവനിമങ്ങൾ ലംഘിക്കാനുള്ള സ്വാതന്ത്ര്യല്ലായിരുന്നു. ദൈവത്തോടു ധിക്കാരം കാണിച്ചതിന്‍റെ ഫലമായി അവർ മരിച്ചു, അവരെ എടുത്ത പൊടിയിൽ അവർ തിരികെ ചേർന്നു.—ഉൽപ. 3:19.

12. ആദാമിന്‍റെ മക്കൾക്ക് എന്തു സംഭവിച്ചു?

12 ആ പഴം കഴിച്ചുകൊണ്ട് ആദാമും ഹവ്വയും ദൈവകുടുംത്തിന്‍റെ ഭാഗമായി തുടരാനുള്ള പദവി നഷ്ടപ്പെടുത്തി. അങ്ങനെ ദൈവം അവരെ ഏദെൻ തോട്ടത്തിൽനിന്ന് പുറത്താക്കി. പിന്നീട്‌ ഒരിക്കലും അവർക്ക് അവിടേക്കു തിരിച്ചുപോകാൻ കഴിയുമായിരുന്നില്ല. (ഉൽപ. 3:23, 24) അങ്ങനെ അവരുടെ തെറ്റായ തീരുമാത്തിന്‍റെ ഫലം അവർ അനുഭവിക്കാൻ യഹോവ ഇടയാക്കി. (ആവർത്തനം 32:4, 5 വായിക്കുക.) അപൂർണരായിത്തീർന്ന മനുഷ്യർക്കു ദൈവത്തിന്‍റെ ഗുണങ്ങൾ പൂർണമായി പ്രതിലിപ്പിക്കാൻ കഴിയുമായിരുന്നില്ല. ആദാം തനിക്കു ലഭിക്കുമായിരുന്ന ശോഭമായ ഒരു ഭാവി നഷ്ടപ്പെടുത്തിയെന്നു മാത്രമല്ല, മക്കൾക്ക് അപൂർണയും പാപവും മരണവും കൈമാറിക്കൊടുക്കുയും ചെയ്‌തു. (റോമ. 5:12) നിത്യമായി ജീവിക്കാനുള്ള പ്രത്യാശ ആദാം തന്‍റെ സന്തതിളിൽനിന്ന് തട്ടിത്തെറിപ്പിച്ചു. പൂർണയുള്ള ഒരു കുട്ടിക്കു ജന്മം കൊടുക്കാനുള്ള പ്രാപ്‌തി ആദാമിനും ഹവ്വയ്‌ക്കും നഷ്ടമായി. അവരുടെ മക്കൾക്കും അതിനു കഴിയുമായിരുന്നില്ല. ആദാമിനെയും ഹവ്വയെയും യഹോയിൽനിന്ന് അകറ്റിയ പിശാചായ സാത്താൻ ഇന്നോളം മനുഷ്യരെ വഴിതെറ്റിക്കുന്നതിൽ തുടർന്നിരിക്കുന്നു.—യോഹ. 8:44.

മോചവില ഒരു വിടവ്‌ നികത്തുന്നു

13. മനുഷ്യർക്ക് എന്തിനുള്ള അവസരം ലഭിക്കമെന്നാണ്‌ യഹോവ ആഗ്രഹിക്കുന്നത്‌?

13 ആദാമും ഹവ്വയും ധിക്കാരം കാണിച്ചെങ്കിലും മനുഷ്യരോടുള്ള ദൈവത്തിന്‍റെ സ്‌നേഹം നിലച്ചുപോയില്ല. മനുഷ്യർക്കു താനുമായി ഒരു നല്ല ബന്ധമുണ്ടായിരിക്കമെന്നു ദൈവം ആഗ്രഹിക്കുന്നു. ആരും മരിച്ചുപോകാൻ യഹോവ ഇഷ്ടപ്പെടുന്നില്ല. (2 പത്രോ. 3:9) അതുകൊണ്ട് ഏദെനിലെ സംഭവം കഴിഞ്ഞ് ഉടനടി, താനുമായുള്ള സൗഹൃദം പുനഃസ്ഥാപിക്കാൻ മനുഷ്യരെ സഹായിക്കുന്നതിനുവേണ്ട ക്രമീണങ്ങൾ ദൈവം ചെയ്‌തു. തന്‍റെ നീതിയുള്ള നിലവാങ്ങളിൽ വിട്ടുവീഴ്‌ച വരുത്താതെതന്നെ ഇതു ചെയ്യാൻ യഹോയ്‌ക്കു കഴിഞ്ഞത്‌ എങ്ങനെയാണ്‌?

14. (എ) യോഹന്നാൻ 3:16 അനുസരിച്ച് മനുഷ്യർക്കുവേണ്ടി ദൈവം എന്തു ക്രമീമാണു ചെയ്‌തത്‌? (ബി) ഏതു ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താൻ നമുക്കു താത്‌പര്യക്കാരെ സഹായിക്കാം?

14 യോഹന്നാൻ 3:16 വായിക്കുക. സ്‌മാകാത്തിനു നമ്മൾ ക്ഷണിക്കുന്ന പലർക്കും ഈ വാക്യം അറിയാമായിരിക്കും. പക്ഷേ ചോദ്യം ഇതാണ്‌: എങ്ങനെയാണു യേശുവിന്‍റെ ബലി നിത്യജീവൻ നേടിത്തരുന്നത്‌? ആ സുപ്രധാചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താൻ സത്യാന്വേഷികളെ സഹായിക്കാനുള്ള അവസരങ്ങൾ നമുക്കുണ്ട്. സ്‌മാകാത്തിനു മുമ്പുള്ള പ്രചാരിപാടിയിലൂടെയും സ്‌മാകാത്തിലൂടെയും അതിനു കൂടിരുന്നവർക്കു നമ്മൾ നടത്തുന്ന മടക്കസന്ദർശങ്ങളിലൂടെയും അവർക്ക് അതിനുള്ള ഉത്തരം ലഭിക്കും. മോചവിയെന്ന ക്രമീരണം എങ്ങനെയാണ്‌ യഹോയുടെ സ്‌നേവും ജ്ഞാനവും വിളിച്ചോതുന്നതെന്നു കൂടുതൽക്കൂടുതൽ വ്യക്തമാകുമ്പോൾ അവരിൽ മതിപ്പുവാകും. മോചവിയുടെ ഏതൊക്കെ സവിശേതകൾ നമുക്ക് എടുത്തുകാണിക്കാനാകും?

15. യേശു എന്ന മനുഷ്യൻ ആദാം എന്ന മനുഷ്യനിൽനിന്ന് വ്യത്യസ്‌തനായിരുന്നത്‌ എങ്ങനെ?

15 മോചവില പ്രദാനം ചെയ്യാൻ യഹോവ പൂർണയുള്ള ഒരു മനുഷ്യനെ നൽകി. ആ മനുഷ്യൻ യഹോയോടു വിശ്വസ്‌തനായി നിൽക്കമായിരുന്നു; പ്രത്യാശ നഷ്ടപ്പെട്ട മനുഷ്യർക്കുവേണ്ടി സ്വന്തം ജീവൻ കൊടുക്കാൻ മനസ്സു കാണിക്കമായിരുന്നു. (റോമ. 5:17-19) യഹോവ ചെയ്‌തത്‌ ഇതാണ്‌: ആദ്യസൃഷ്ടിയായ യേശുവിന്‍റെ ജീവൻ സ്വർഗത്തിൽനിന്ന് ഭൂമിയിലേക്കു മാറ്റി. (യോഹ. 1:14) യേശു അങ്ങനെ പൂർണയുള്ള ഒരു മനുഷ്യനായി, ആദാം എങ്ങനെയായിരുന്നോ അങ്ങനെതന്നെ. എന്നാൽ യേശു ജീവിച്ച വിധം വ്യത്യസ്‌തമായിരുന്നു. ഒരു പൂർണനുഷ്യനിൽനിന്ന് യഹോവ പ്രതീക്ഷിക്കുന്ന നിലവാത്തിനു ചേർച്ചയിൽ യേശു ജീവിച്ചു. അങ്ങേയറ്റം കഠിനമായ പരിശോളിൽപ്പോലും യേശു പാപം ചെയ്യുയോ ദൈവത്തിന്‍റെ ഏതെങ്കിലും നിയമം ലംഘിക്കുയോ ചെയ്‌തില്ല.

16. മോചവില അമൂല്യമായ ഒരു സമ്മാനമായിരിക്കുന്നത്‌ എന്തുകൊണ്ട്?

16 പൂർണനുഷ്യനായ യേശുവിനു മറ്റു മനുഷ്യർക്കുവേണ്ടി മരിച്ചുകൊണ്ട് അവരെ പാപത്തിൽനിന്നും മരണത്തിൽനിന്നും രക്ഷിക്കാൻ കഴിയുമായിരുന്നു. ആദാം എങ്ങനെയായിരിക്കാനാണോ ദൈവം ഉദ്ദേശിച്ചത്‌ അതെല്ലാമായിരുന്നു യേശു. ദൈവത്തോടു തികഞ്ഞ വിശ്വസ്‌തയും അനുസവും ഉള്ള ഒരു പൂർണനുഷ്യനായി യേശു ജീവിച്ചു. (1 തിമൊ. 2:6) മോചവില നൽകിതിലൂടെ യേശു “അനേകർക്ക്”—പുരുന്മാർക്കും സ്‌ത്രീകൾക്കും കുട്ടികൾക്കും—നിത്യജീനിലേക്കു വഴി തുറന്നുകൊടുത്തു. (മത്താ. 20:28) ദൈവത്തിന്‍റെ ഉദ്ദേശ്യം നടപ്പാക്കുന്നതിനുള്ള ഒരു താക്കോലാണു മോചവിയെന്ന ക്രമീരണം. (2 കൊരി. 1:19, 20) വിശ്വസ്‌തരായ എല്ലാ മനുഷ്യർക്കും അതു നിത്യം ജീവിക്കാനുള്ള പ്രത്യാശ തുറന്നുകൊടുക്കുന്നു.

നമുക്കു തിരിച്ചുരാനുള്ള വാതിൽ യഹോവ തുറന്നുന്നു

17. മോചവില എന്തു സാധ്യമാക്കുന്നു?

17 തനിക്കുതന്നെ വലിയ നഷ്ടം വരുത്തിവെച്ചുകൊണ്ടാണ്‌ യഹോവ മോചവില നൽകിയത്‌. (1 പത്രോ. 1:19) മനുഷ്യർക്കു വളരെ വില കല്‌പിക്കുന്നതുകൊണ്ട്, ഏകജാനായ മകനെ നമുക്കുവേണ്ടി മരിക്കാനായി വിട്ടുരാൻ യഹോയ്‌ക്കു മനസ്സായിരുന്നു. (1 യോഹ. 4:9, 10) ഒരർഥത്തിൽ യേശു നമ്മുടെ ആദ്യപിതാവായ ആദാമിന്‍റെ സ്ഥാനത്ത്‌ വന്നു. (1 കൊരി. 15:45) അതുവഴി യേശു നമുക്കു ജീവൻ തിരികെ തരുന്നതിലും അധികം ചെയ്‌തു. ദൈവത്തിന്‍റെ കുടുംത്തിലേക്കു മടങ്ങിച്ചെല്ലാനുള്ള അവസരമാണു യേശു തന്നത്‌. യേശുവിന്‍റെ മോചവിയുടെ അടിസ്ഥാത്തിൽ, യഹോയ്‌ക്കു സ്വന്തം നീതിനിവാങ്ങളിൽ വിട്ടുവീഴ്‌ച ചെയ്യാതെതന്നെ മനുഷ്യരെ തന്‍റെ കുടുംത്തിലേക്കു തിരികെ സ്വീകരിക്കാൻ കഴിയും. വിശ്വസ്‌തരായ എല്ലാ മനുഷ്യരും പൂർണരായിത്തീരുന്ന ആ സമയത്തെക്കുറിച്ച് ഒന്നു ചിന്തിക്കുക. സ്വർഗത്തിലുള്ളരും ഭൂമിയിലുള്ളരും ആയ ദൈവകുടുംത്തിലെ എല്ലാവരും അന്നു തികഞ്ഞ ഐക്യത്തിലായിരിക്കും. എല്ലാ അർഥത്തിലും നമ്മൾ ദൈവത്തിന്‍റെ മക്കളായിരിക്കുന്ന ആ കാലം എത്ര രസകരമായിരിക്കും!—റോമ. 8:21.

18. എപ്പോഴാണ്‌ യഹോവ ‘എല്ലാവർക്കും എല്ലാമായിത്തീരുന്നത്‌?’

18 സാത്താന്‍റെ ധിക്കാരം മനുഷ്യരോടു സ്‌നേഹം കാണിക്കുന്നതിൽനിന്ന് യഹോവയെ തടഞ്ഞില്ല. അപൂർണരായ മനുഷ്യർക്ക് യഹോയോടു വിശ്വസ്‌തത കാണിക്കുന്നതിനും അതൊരു തടസ്സമായില്ല. ദൈവമക്കൾ എല്ലാവരും പൂർണമായും നീതിമാന്മാരാകാൻ മോചവിയെന്ന ക്രമീത്തിലൂടെ യഹോവ സഹായിക്കും. “പുത്രനെ അംഗീരിച്ച് അവനിൽ വിശ്വസിക്കുന്ന ഏതൊരാൾക്കും” നിത്യജീവൻ കിട്ടുന്ന ആ സമയം ഒന്നു ഭാവനയിൽ കണ്ടുനോക്കുക. (യോഹ. 6:40) സ്‌നേവാനും ജ്ഞാനിയും ആയ യഹോവ മാനവകുടുംബത്തെ പൂർണയിലേക്കു കൊണ്ടുരും. അങ്ങനെ ദൈവം ആരംഭത്തിൽ ഉദ്ദേശിച്ചിരുന്നത്‌ എന്താണോ അതു നടപ്പാകും. അന്നു നമ്മുടെ പിതാവായ യഹോവ ‘എല്ലാവർക്കും എല്ലാമായിത്തീരും.’—1 കൊരി. 15:28.

19. (എ) മോചവിയോടുള്ള നന്ദി എന്തു ചെയ്യാൻ നമ്മളെ പ്രേരിപ്പിക്കണം? (“ അർഹതയുള്ളവരെ അന്വേഷിക്കുന്നതിൽ നമുക്കു തുടരാം” എന്ന ചതുരം കാണുക.) (ബി) മോചവിയുടെ ഏതു വശം നമ്മൾ അടുത്ത ലേഖനത്തിൽ പഠിക്കും?

19 അമൂല്യമായ ഈ സമ്മാനത്തിൽനിന്ന് പ്രയോജനം നേടാൻ എല്ലാവർക്കും കഴിയുമെന്നു മറ്റുള്ളവർക്കു പഠിപ്പിച്ചുകൊടുക്കാൻ മോചവിയോടുള്ള നന്ദി നമ്മളെ പ്രേരിപ്പിക്കട്ടെ! മോചവിയെന്ന സ്‌നേമ്മാത്തിലൂടെയാണു സകല മനുഷ്യർക്കും യഹോവ നിത്യം ജീവിക്കാനുള്ള അവസരം നൽകുന്നതെന്ന് ആളുകളെ അറിയിക്കാൻ നമ്മൾ കഴിവിന്‍റെ പരമാവധി ചെയ്യണം. എന്നാൽ മോചവിയുടെ പ്രയോനങ്ങൾ ഇതിൽ മാത്രം ഒതുങ്ങുന്നില്ല. ഏദെൻ തോട്ടത്തിൽവെച്ച് സാത്താൻ ഉന്നയിച്ച ആരോങ്ങൾക്കു യേശുവിന്‍റെ ബലി ഉത്തരം കൊടുക്കുന്നത്‌ എങ്ങനെയെന്ന് അടുത്ത ലേഖനത്തിൽ നമ്മൾ പഠിക്കും.