വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എങ്ങനെയാണ്‌ ഗായൊസ്‌ സഹോങ്ങളെ സഹായിച്ചത്‌?

എങ്ങനെയാണ്‌ ഗായൊസ്‌ സഹോങ്ങളെ സഹായിച്ചത്‌?

ഒന്നാം നൂറ്റാണ്ടിന്‍റെ അവസാത്തോട്‌ അടുത്ത്‌ ജീവിച്ചിരുന്ന ഗായൊസും മറ്റു ക്രിസ്‌ത്യാനിളും പല പ്രശ്‌നങ്ങൾ നേരിട്ടു. തെറ്റായ ഉപദേശങ്ങൾ പഠിപ്പിച്ചിരുന്ന വ്യക്തികൾ അക്കാലത്തെ സഭകളെ ദുർബമാക്കാനും ഭിന്നിപ്പിക്കാനും ശ്രമിച്ചു. (1 യോഹ. 2:18, 19; 2 യോഹ. 7) അങ്ങനെയുള്ള ഒരാളായിരുന്നു ദിയൊത്രെഫേസ്‌. അയാൾ യോഹന്നാൻ അപ്പോസ്‌തനെയും മറ്റുള്ളരെയും കുറിച്ച് “മോശമായ കാര്യങ്ങൾ” പറഞ്ഞുക്കുയും സഞ്ചാരവേല ചെയ്‌തിരുന്ന സഹോന്മാരോട്‌ ആതിഥ്യം കാണിക്കാതിരിക്കുയും തന്‍റെ അതേ പാത പിന്തുരാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുയും ചെയ്‌തു. (3 യോഹ. 9, 10) ഈ സാഹചര്യത്തിലാണു യോഹന്നാൻ ഗായൊസിനു കത്ത്‌ എഴുതുന്നത്‌. ഏകദേശം എ.ഡി. 98-ൽ എഴുതിയ ഈ കത്തു ക്രിസ്‌തീയ ഗ്രീക്ക് തിരുവെഴുത്തുളിൽ “മൂന്നു യോഹന്നാൻ” എന്ന പേരിൽ അറിയപ്പെടുന്നു.

പല പ്രശ്‌നങ്ങളും നേരിട്ടെങ്കിലും ഗായൊസ്‌ യഹോവയെ വിശ്വസ്‌തമായി സേവിച്ചു. ഗായൊസ്‌ എങ്ങനെയാണു വിശ്വസ്‌തത കാണിച്ചത്‌? നമ്മൾ എന്തുകൊണ്ടാണ്‌ ആ മാതൃക അനുകരിക്കേണ്ടത്‌? ഗായൊസിനെ അനുകരിക്കാൻ യോഹന്നാൻ എഴുതിയ കത്തു നമ്മളെ എങ്ങനെ സഹായിക്കും?

അടുത്ത സുഹൃത്തിനുള്ള ഒരു കത്ത്‌

മൂന്നു യോഹന്നാന്‍റെ എഴുത്തുകാരൻ ‘വൃദ്ധൻ’ എന്നാണു സ്വയം പരിചപ്പെടുത്തുന്നത്‌. ഇത്‌ അപ്പോസ്‌തനായ യോഹന്നാന്‍റെ കത്താണെന്ന് അദ്ദേഹത്തിന്‍റെ പ്രിയപ്പെട്ട ആത്മീയകനു മനസ്സിലാകാൻ അത്രയും മതിയായിരുന്നു. ‘ഞാൻ ആത്മാർഥമായി സ്‌നേഹിക്കുന്ന എന്‍റെ പ്രിയപ്പെട്ടവൻ’ എന്നാണു യോഹന്നാൻ ഗായൊസിനെ അഭിസംബോധന ചെയ്‌തത്‌. ഗായൊസിനു നല്ല ആത്മീയാരോഗ്യമുണ്ടെന്നു പറഞ്ഞ യോഹന്നാൻ, ഗായൊസ്‌ ശാരീരിമായും നല്ല ആരോഗ്യത്തോടെ ഇരിക്കട്ടെ എന്ന് ആശംസിച്ചു. സ്‌നേത്തിന്‍റെയും അഭിനന്ദത്തിന്‍റെയും എത്ര ഹൃദയഹാരിയായ വാക്കുകൾ!—3 യോഹ. 1, 2, 4.

ഗായൊസ്‌ ക്രിസ്‌തീയിലെ ഒരു മേൽവിചാനായിരുന്നിരിക്കാം. പക്ഷേ അതൊന്നും കത്തിൽ വ്യക്തമാക്കുന്നില്ല. സഹോന്മാർ വന്നപ്പോൾ, അവർ അപരിചിരായിരുന്നിട്ടുപോലും ഗായൊസ്‌ അവരോട്‌ ആതിഥ്യം കാണിച്ചതിനെ യോഹന്നാൻ പ്രശംസിച്ചു. അതിഥിത്‌കാരം കാണിക്കുന്നതിൽ ദൈവദാസർ എന്നും നല്ല മാതൃയായിരുന്നു. അതുകൊണ്ട് ഗായൊസിന്‍റെ ഈ പ്രവൃത്തി വിശ്വസ്‌തയുടെ തെളിവായി യോഹന്നാൻ എടുത്തുകാണിക്കുന്നു.—ഉൽപ. 18:1-8; 1 തിമൊ. 3:2; 3 യോഹ. 5.

ഗായൊസിന്‍റെ അതിഥിത്‌കാരത്തെ യോഹന്നാൻ അഭിനന്ദിച്ചുഞ്ഞതിൽനിന്ന് നമുക്കു മറ്റൊരു കാര്യം മനസ്സിലാക്കാം: യോഹന്നാൻ താമസിച്ചിരുന്ന സ്ഥലത്തുനിന്ന് സഹോരങ്ങൾ മറ്റു സഭകളിൽ പോയിരുക പതിവായിരുന്നു. അവർക്കുണ്ടായ അനുഭങ്ങളെക്കുറിച്ച് അവർ യോഹന്നാനോടു പറഞ്ഞിട്ടുണ്ടാകാം. ഒരുപക്ഷേ അങ്ങനെയായിരിക്കാം സഭകളിലെ വിശേങ്ങളൊക്കെ യോഹന്നാൻ അറിഞ്ഞത്‌.

യാത്രയ്‌ക്കിടെ സഹവിശ്വാസിളുടെ വീട്ടിൽ താമസിക്കാനാണു സഹോരങ്ങൾ താത്‌പര്യപ്പെട്ടിരുന്നത്‌. അക്കാലത്തെ സത്രങ്ങൾ താമസിക്കാൻ പറ്റിയ ഇടങ്ങളല്ലായിരുന്നു. അവിടങ്ങളിലെ സേവനം മോശമായിരുന്നെന്നു മാത്രമല്ല, അവ അധാർമിപ്രവർത്തങ്ങൾക്കു കുപ്രസിദ്ധവുമായിരുന്നു. അതുകൊണ്ട് കഴിവതും സുഹൃത്തുക്കളുടെ വീട്ടിലാണു യാത്രക്കാർ താമസിച്ചിരുന്നത്‌. സഹോങ്ങളാകട്ടെ, സഹവിശ്വാസിളോടൊപ്പം താമസിച്ചു.

‘ദൈവത്തിന്‍റെ പേരിനെപ്രതി അവർ പുറപ്പെട്ടു’

‘ദൈവത്തിനു പ്രസാമായ വിധത്തിൽ അവരെ (സഞ്ചാരികളെ) യാത്രയാക്കാൻ’ യോഹന്നാൻ ഗായൊസിനോട്‌ ആവശ്യപ്പെട്ടു. അതുവഴി, തുടർന്നും ആതിഥ്യം കാണിക്കാൻ യോഹന്നാൻ ഗായൊസിനെ പ്രോത്സാഹിപ്പിക്കുയായിരുന്നു. അതിഥികളെ യാത്രയാക്കുക എന്നു പറഞ്ഞപ്പോൾ യോഹന്നാൻ അർഥമാക്കിയത്‌, അവർക്ക് അടുത്ത സ്ഥലത്തേക്കു പോകാൻവേണ്ട സഹായം ചെയ്‌തുകൊടുക്കുയെന്നും അവിടെ എത്തുന്നതുരെയുള്ള യാത്രയ്‌ക്ക് ആവശ്യമാതെല്ലാം നൽകുയെന്നും ആണ്‌. ഗായൊസ്‌ മുമ്പും അങ്ങനെന്നെയാണു ചെയ്‌തിരുന്നത്‌. അതുകൊണ്ടാണ്‌ ഗായൊസിന്‍റെ അതിഥികൾ അദ്ദേഹത്തിന്‍റെ സ്‌നേത്തെയും വിശ്വാത്തെയും കുറിച്ച് യോഹന്നാനോടു നല്ല അഭിപ്രായം പറഞ്ഞത്‌.—3 യോഹ. 3, 6.

മിഷനറിമാരോ യോഹന്നാന്‍റെ പ്രതിനിധിളോ സഞ്ചാര മേൽവിചാന്മാരോ ആയിരുന്നിരിക്കാം ഗായൊസിന്‍റെ ആ അതിഥികൾ. ആരായാലും ശരി, അവർ യാത്ര ചെയ്‌തതു ദൈവരാജ്യത്തിന്‍റെ സന്തോവാർത്ത പ്രചരിപ്പിക്കുന്നതിനായിരുന്നു. “ദൈവത്തിന്‍റെ പേരിനെപ്രതിയാല്ലോ അവർ പുറപ്പെട്ടിരിക്കുന്നത്‌” എന്നു യോഹന്നാൻ അവരെക്കുറിച്ച് പറഞ്ഞു. (3 യോഹ. 7) ക്രിസ്‌തീയിലെ അംഗങ്ങളായിരുന്ന അവരെ ഊഷ്‌മമായി സ്വാഗതം ചെയ്യാനുള്ള കടപ്പാടു സഹവിശ്വാസികൾക്കുണ്ടായിരുന്നു. യോഹന്നാൻ ഇതെക്കുറിച്ച് ഇങ്ങനെ എഴുതി: “ഇങ്ങനെയുള്ളരോട്‌ ആതിഥ്യം കാണിക്കാൻ നമ്മൾ ബാധ്യസ്ഥരാണ്‌. അങ്ങനെ നമ്മൾ സത്യത്തിനുവേണ്ടി പ്രവർത്തിക്കുന്നരുടെ സഹപ്രവർത്തരായിത്തീരും.”—3 യോഹ. 8.

സഭയിലെ ഒരു പ്രശ്‌നം കൈകാര്യം ചെയ്യാൻ സഹായം

ഗായൊസിനു നന്ദി പറയാൻ മാത്രമായിരുന്നില്ല യോഹന്നാൻ ആ കത്ത്‌ എഴുതിയത്‌. സഭയിലെ ഗുരുമായ ഒരു പ്രശ്‌നം കൈകാര്യം ചെയ്യാൻ ഗായൊസിനെ സഹായിക്കുയെന്ന ഉദ്ദേശ്യവുമുണ്ടായിരുന്നു. കാര്യം എന്താണെന്ന് അറിയില്ല, യാത്ര ചെയ്‌തുരുന്ന ക്രിസ്‌ത്യാനികൾക്കു ക്രിസ്‌തീയിലെ അംഗമായിരുന്ന ദിയൊത്രെഫേസ്‌ ആതിഥ്യരുളിയില്ല. മറ്റുള്ളവർ അങ്ങനെ ചെയ്യുന്നതു തടയാനും ശ്രമിച്ചു.—3 യോഹ. 9, 10.

അവസരം ലഭിച്ചാൽപ്പോലും ദിയൊത്രെഫേസിനെപ്പോലുള്ള ഒരാളുടെകൂടെ താമസിക്കാൻ വിശ്വസ്‌തരായ ക്രിസ്‌ത്യാനികൾ ആഗ്രഹിക്കില്ല. സഭയിൽ ഒന്നാമനാമെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആഗ്രഹം. യോഹന്നാനെയും മറ്റുള്ളരെയും പറ്റി മോശമായ കാര്യങ്ങൾ പറഞ്ഞുനടന്ന ദിയൊത്രെഫേസിനെക്കുറിച്ച് യോഹന്നാനു നല്ലതൊന്നും പറയാനുണ്ടായിരുന്നില്ല. അയാൾ തെറ്റായ കാര്യങ്ങൾ പഠിപ്പിക്കുന്നു എന്നൊന്നും യോഹന്നാൻ പറഞ്ഞില്ലെങ്കിലും അപ്പോസ്‌തനെന്ന നിലയിലുള്ള യോഹന്നാന്‍റെ അധികാത്തോടു മറുത്തുനിൽക്കുയാണെന്നു പറഞ്ഞു. ഒന്നാമനാകാനുള്ള ദിയൊത്രെഫേസിന്‍റെ അടങ്ങാത്ത ആഗ്രഹവും ക്രിസ്‌ത്യാനികൾക്കു ചേരാത്ത മനോഭാവും അദ്ദേഹം വിശ്വസ്‌തനാണോ എന്ന സംശയമുയർത്തി. അധികാമോഹിളും അഹങ്കാരിളും ആയ വ്യക്തികൾ സഭയുടെ ഐക്യം തകർക്കാൻ സാധ്യയുണ്ടെന്നാണു ദിയൊത്രെഫേസിന്‍റെ മോശം മാതൃക കാണിച്ചുരുന്നത്‌. അതുകൊണ്ട് യോഹന്നാൻ ഗായൊസിനോട്‌ ഇങ്ങനെ പറഞ്ഞു: ‘തിന്മയാതിനെ അനുകരിക്കരുത്‌.’ (3 യോഹ. 11) ആ വാക്കുകൾ നമുക്കും ബാധകമാണ്‌.

നന്മ ചെയ്യാനുള്ള നല്ലൊരു പ്രേരകം

മാതൃകായോഗ്യനായ ഒരാളെക്കുറിച്ചും യോഹന്നാൻ പറഞ്ഞു. ദമേത്രിയൊസ്‌ എന്നായിരുന്നു അദ്ദേഹത്തിന്‍റെ പേര്‌. യോഹന്നാൻ ഇങ്ങനെ എഴുതി: “ദമേത്രിയൊസിനെക്കുറിച്ച് എല്ലാവരും നല്ല അഭിപ്രായം പറഞ്ഞിരിക്കുന്നു; . . . ഞങ്ങൾക്കും ദമേത്രിയൊസിനെക്കുറിച്ച് നല്ല അഭിപ്രാമാണ്‌. ഞങ്ങൾ പറയുന്നതു സത്യമാണെന്നു നിനക്ക് അറിയാല്ലോ.” (3 യോഹ. 12) ദമേത്രിയൊസിനു ഗായൊസിന്‍റെ സഹായം വേണമായിരുന്നെന്നു തോന്നുന്നു. മൂന്നു യോഹന്നാൻ എന്ന കത്തു ദമേത്രിയൊസിനെ പരിചപ്പെടുത്തിക്കൊണ്ടുള്ള ഒരു ശുപാർശക്കത്താണെന്നും പറയാം. യോഹന്നാൻ ദമേത്രിയൊസിന്‍റെ കൈയിലായിരിക്കാം ഗായൊസിനുള്ള കത്തു കൊടുത്തുവിട്ടത്‌. യോഹന്നാന്‍റെ പ്രതിനിധിയോ ഒരു സഞ്ചാര മേൽവിചാനോ ആയിരുന്ന ദമേത്രിയൊസ്‌ യോഹന്നാൻ കത്തിൽ എഴുതിയ കാര്യങ്ങളുടെ പ്രാധാന്യം കൂടുതൽ വ്യക്തമാക്കിക്കൊടുത്തിരിക്കാം.

ആതിഥ്യം കാണിക്കുന്നതിൽ ഗായൊസ്‌ അപ്പോൾത്തന്നെ നല്ലൊരു മാതൃയായിരുന്നു. പിന്നെ എന്തിനാണ്‌ ആതിഥ്യം കാണിക്കാൻ യോഹന്നാൻ പ്രോത്സാഹിപ്പിച്ചത്‌? അക്കാര്യത്തിൽ ഗായൊസിനു കുറച്ചുകൂടെ ധൈര്യം ആവശ്യമാണെന്നു യോഹന്നാനു തോന്നിയോ? അതിഥിപ്രിരായ സഹോങ്ങളെ സഭയിൽനിന്ന് പുറത്താക്കാൻ ദിയൊത്രെഫേസ്‌ നടത്തുന്ന ശ്രമങ്ങൾ ഗായൊസിനെ നിരുത്സാപ്പെടുത്തുമെന്ന് അപ്പോസ്‌തലൻ ചിന്തിച്ചുകാണുമോ? കാര്യം എന്തുമാകട്ടെ, ഇങ്ങനെ പറഞ്ഞുകൊണ്ട് യോഹന്നാൻ ഗായൊസിനു ബലം പകർന്നു: “നന്മ ചെയ്യുന്നവർ ദൈവത്തിൽനിന്നുള്ളവർ.” (3 യോഹ. 11) നന്മ ചെയ്യാനും അതിൽ തുടരാനും ഉള്ള ശക്തമായ ഒരു പ്രേരമാണ്‌ ആ വാക്കുകൾ.

ആതിഥ്യം കാണിക്കുന്നതിൽ തുടരാൻ യോഹന്നാന്‍റെ കത്തു ഗായൊസിനെ സഹായിച്ചോ? മൂന്നു യോഹന്നാൻ ഇന്നു ബൈബിളിന്‍റെ ഭാഗമാണ്‌. മാത്രമല്ല, അതിലെ വാക്കുകൾ ‘നന്മയാതിനെ അനുകരിക്കാൻ’ ആളുകളെ പ്രോത്സാഹിപ്പിക്കുന്നു. ഇതു കാണിക്കുന്നതു ഗായൊസിന്‌ അതു പ്രയോജനം ചെയ്‌തെന്നാണ്‌.

മൂന്നു യോഹന്നാനിൽനിന്ന് നമുക്കുള്ള പാഠങ്ങൾ

നമ്മുടെ പ്രിയപ്പെട്ട ഗായൊസ്‌ സഹോനെക്കുറിച്ച് നമുക്കു കൂടുലൊന്നും അറിയില്ല. എങ്കിലും അദ്ദേഹത്തിന്‍റെ ജീവിത്തെക്കുറിച്ചുള്ള ആ ചെറിയ വിവരത്തിൽനിന്ന് നമുക്കു പലതും പഠിക്കാനുണ്ട്.

‘അതിഥികളെ സത്‌കരിക്കുന്നതു ശീലമാക്കാൻ’ നിങ്ങൾക്ക് എങ്ങനെ കഴിയും?

ഒന്നാമതായി, ദീർഘദൂരം സഞ്ചരിക്കാൻ മനസ്സു കാണിച്ച വിശ്വസ്‌തഹോരങ്ങൾ കാരണമാണു നമ്മളിൽ പലർക്കും ബൈബിൾസത്യത്തെക്കുറിച്ചുള്ള അറിവ്‌ കിട്ടിതെന്ന് ഓർക്കുക. ക്രിസ്‌തീയിലുള്ള എല്ലാവർക്കും ഇക്കാലത്ത്‌ സന്തോവാർത്തയ്‌ക്കുവേണ്ടി ദൂരസ്ഥങ്ങളിലേക്കു യാത്ര ചെയ്യേണ്ടിരാറില്ല. എന്നാൽ ഗായൊസിനെ അനുകരിച്ചുകൊണ്ട് നമുക്കെല്ലാം സഞ്ചാരവേല ചെയ്യുന്ന സഹോങ്ങളെ പിന്തുയ്‌ക്കുയും പ്രോത്സാഹിപ്പിക്കുയും ചെയ്യാം. രാജ്യപ്രചാരുടെ ആവശ്യം അധികമുള്ള മറ്റൊരു സ്ഥലത്തേക്കോ മറ്റൊരു രാജ്യത്തേക്കോ മാറിത്താസിക്കുന്ന സഹോരീഹോന്മാരെയും നമുക്കു സഹായിക്കാനായേക്കും. ഇങ്ങനെ, നമുക്ക് ‘അതിഥികളെ സത്‌കരിക്കുന്നതു ശീലമാക്കാം.’—റോമ. 12:13; 1 തിമൊ. 5:9, 10.

രണ്ടാമത്തെ കാര്യം ഇതാണ്‌: അപൂർവം ചില സാഹചര്യങ്ങളിൽ, സഭയിൽ അധികാസ്ഥാനത്ത്‌ ഇരിക്കുന്നവർക്കെതിരെ ചിലർ പ്രവർത്തിച്ചേക്കാം; അപ്പോൾ നമ്മൾ അതിശയിച്ചുപോരുത്‌. അപ്പോസ്‌തന്മാരായ യോഹന്നാന്‍റെയും പൗലോസിന്‍റെയും അധികാരത്തെ ചിലർ ചോദ്യം ചെയ്‌തിരുന്നെന്ന കാര്യം ഓർക്കുക. (2 കൊരി. 10:7-12; 12:11-13) ഇന്നു സഭയിൽ അത്തരം പ്രശ്‌നങ്ങൾ ഉണ്ടാകുന്നെങ്കിൽ നമ്മുടെ പ്രതിരണം എന്തായിരിക്കണം? പൗലോസ്‌ തിമൊഥെയൊസിനെ ഇങ്ങനെ ഉപദേശിച്ചു: “കർത്താവിന്‍റെ അടിമ വഴക്കുണ്ടാക്കേണ്ടതില്ല. പകരം എല്ലാവരോടും ശാന്തമായി ഇടപെടുന്നനും പഠിപ്പിക്കാൻ കഴിവുള്ളനും മറ്റുള്ളവർ തന്നോടു തെറ്റു ചെയ്‌താലും സംയമനം പാലിക്കുന്നനും വിയോജിപ്പുള്ളവർക്കു സൗമ്യമായി കാര്യങ്ങൾ പറഞ്ഞുകൊടുക്കുന്നനും ആയിരിക്കണം.” ദേഷ്യം തോന്നുന്ന സാഹചര്യങ്ങളിലും സൗമ്യത കൈവിടാതിരിക്കുന്നെങ്കിൽ, ഇന്നു വിമർശിക്കുന്ന ചില വ്യക്തികൾ പതുക്കെപ്പതുക്കെ അവരുടെ മനോഭാത്തിനു മാറ്റം വരുത്തിയേക്കാം. ഒരുപക്ഷേ യഹോവ ‘അവർക്കു മാനസാന്തരം നൽകിയെന്നു വരാം. അത്‌ അവരെ സത്യത്തെക്കുറിച്ചുള്ള ശരിയായ അറിവിലേക്കു നയിച്ചേക്കാം.’—2 തിമൊ. 2:24, 25.

മൂന്നാതായി, എതിർപ്പുകൾക്കു മധ്യേയും യഹോവയെ വിശ്വസ്‌തമായി സേവിക്കുന്ന സഹോങ്ങളെ നമ്മൾ ആദരിക്കുയും ആത്മാർഥമായി അഭിനന്ദിക്കുയും വേണം. അപ്പോസ്‌തനായ യോഹന്നാൻ ഗായൊസിനെ പ്രോത്സാഹിപ്പിക്കുയും ഗായൊസ്‌ ശരിയായ കാര്യങ്ങളാണു ചെയ്യുന്നതെന്ന് ഉറപ്പുകൊടുക്കുയും ചെയ്‌തു. സഹോരീഹോന്മാർ ‘തളർന്നുപോകാതിരിക്കാൻ’ ഇന്നുള്ള മൂപ്പന്മാരും യോഹന്നാനെപ്പോലെ അവരെ പ്രോത്സാഹിപ്പിക്കണം.—യശ. 40:31; 1 തെസ്സ. 5:11.

അപ്പോസ്‌തനായ യോഹന്നാൻ ഗായൊസിന്‌ എഴുതിയ കത്താണു ബൈബിളിലെ ഏറ്റവും ചെറിയ പുസ്‌തകം. ഗ്രീക്ക് ഭാഷയിൽ വെറും 219 വാക്കുകളേ അതിലുള്ളൂ. എന്നാൽ മൂല്യത്തായ അനേകം കാര്യങ്ങൾ ഇന്നുള്ള ക്രിസ്‌ത്യാനികൾക്ക് അതിൽനിന്ന് പഠിക്കാനാകും.