വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭിന്നതകൾ പരിഹ​രിച്ച് സമാധാ​ന​ത്തി​നാ​യി പ്രവർത്തി​ക്കാൻ നിങ്ങൾ തയ്യാറാ​ണോ?

ഭിന്നതകൾ പരിഹ​രിച്ച് സമാധാ​ന​ത്തി​നാ​യി പ്രവർത്തി​ക്കാൻ നിങ്ങൾ തയ്യാറാ​ണോ?

ക്രിസ്‌ത്യാ​നി​കൾക്കി​ട​യിൽ സമാധാ​ന​മു​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നാണ്‌ യഹോവ ആഗ്രഹി​ക്കു​ന്നത്‌. നമ്മൾ നമ്മുടെ ജീവി​ത​ത്തിൽ സമാധാ​ന​ത്തിന്‌ ഒരു പ്രമു​ഖ​സ്ഥാ​നം കൊടു​ക്കാൻ ദൈവം പ്രതീ​ക്ഷി​ക്കു​ന്നു. നമ്മൾ ഓരോ​രു​ത്ത​രും സമാധാ​ന​സ്‌നേ​ഹി​ക​ളാ​ണെ​ങ്കിൽ സത്യാ​രാ​ധ​കർക്കി​ട​യിൽ അളവറ്റ സമാധാ​ന​മു​ണ്ടാ​യി​രി​ക്കും. ഈ സമാധാ​നം, സ്വസ്ഥത​യോ​ടെ ജീവി​ക്കാൻ ആഗ്രഹി​ക്കുന്ന അനേക​മാ​ളു​കളെ ക്രിസ്‌തീ​യ​സ​ഭ​യി​ലേക്ക് ആകർഷി​ക്കും.

ഉദാഹ​ര​ണ​ത്തിന്‌, മഡഗാ​സ്‌ക​റിൽ മന്ത്രവാ​ദ​ചി​കി​ത്സ​കൾക്കു പ്രശസ്‌ത​നാ​യി​രുന്ന ഒരാൾ യഹോ​വ​യു​ടെ സാക്ഷി​കൾക്കി​ട​യി​ലെ സമാധാ​ന​വും ഐക്യ​വും കണ്ടപ്പോൾ ഇങ്ങനെ ചിന്തിച്ചു: ‘എന്നെങ്കി​ലും ഞാൻ ഒരു മതത്തിന്‍റെ അംഗമാ​കു​ക​യാ​ണെ​ങ്കിൽ അത്‌ ഇതായി​രി​ക്കും.’ പിന്നീട്‌ അദ്ദേഹം ഭൂതവി​ദ്യ ഉപേക്ഷി​ച്ചു, മാസങ്ങ​ളോ​ളം ശ്രമം ചെയ്‌ത്‌ വിവാ​ഹ​ജീ​വി​തം തിരു​വെ​ഴു​ത്തു​കൾക്കു ചേർച്ച​യിൽ കൊണ്ടു​വന്നു, സമാധാ​ന​ത്തി​ന്‍റെ ദൈവ​മായ യഹോ​വ​യു​ടെ ഒരു ആരാധ​ക​നാ​യി​ത്തീ​രു​ക​യും ചെയ്‌തു.

സമാധാ​ന​ത്തി​നാ​യി കൊതി​ക്കുന്ന ആയിര​ക്ക​ണ​ക്കിന്‌ ആളുക​ളാണ്‌ ഓരോ വർഷവും ഇതു​പോ​ലെ ക്രിസ്‌തീ​യ​സ​ഭ​യു​ടെ ഭാഗമാ​യി​ത്തീ​രു​ന്നത്‌. എന്നാൽ “കടുത്ത അസൂയ​യും വഴക്ക് ഉണ്ടാക്കാ​നുള്ള പ്രവണ​ത​യും” സഭയി​ലു​ണ്ടെ​ങ്കിൽ അതു സൗഹൃ​ദങ്ങൾ തകർക്കു​മെ​ന്നും പ്രശ്‌നങ്ങൾ സൃഷ്ടി​ക്കു​മെ​ന്നും ബൈബിൾ മുന്നറി​യി​പ്പു തരുന്നു. (യാക്കോ. 3:14-16) എന്നാൽ അത്തരം പ്രശ്‌നങ്ങൾ ഒഴിവാ​ക്കാ​നും സമാധാ​നം ശക്തമാ​ക്കാ​നും നമ്മളെ സഹായി​ക്കുന്ന ഉപദേ​ശ​ങ്ങ​ളും ബൈബി​ളി​ലുണ്ട്. അവയെ​ക്കു​റിച്ച് ചിന്തി​ക്കു​ന്ന​തി​നു മുമ്പ് നമുക്ക് ആദ്യം ചിലരു​ടെ ജീവി​താ​നു​ഭ​വ​ങ്ങ​ളി​ലേക്ക് ഒന്ന് എത്തി​നോ​ക്കാം.

പ്രശ്‌ന​ങ്ങ​ളും പരിഹാ​ര​വും

“എന്‍റെകൂ​ടെ ജോലി ചെയ്‌തി​രുന്ന ഒരു സഹോ​ദ​ര​നു​മാ​യി ഒത്തു​പോ​കു​ന്നത്‌ എനിക്കു വലിയ ബുദ്ധി​മു​ട്ടാ​യി​രു​ന്നു. ഒരിക്കൽ ഞങ്ങൾ ദേഷ്യ​പ്പെട്ട് ഒച്ച വെച്ചു​കൊ​ണ്ടി​രു​ന്ന​പ്പോൾ രണ്ടു പേർ പെട്ടെന്ന് അകത്തേക്കു വന്നു. അവർ അതെല്ലാം കണ്ടു.”—ക്രിസ്‌.

“വയൽസേ​വ​ന​ത്തിന്‌ എന്‍റെകൂ​ടെ മിക്ക​പ്പോ​ഴും വരുമാ​യി​രുന്ന ഒരു സഹോ​ദരി പെട്ടെ​ന്നൊ​രു ദിവസം എന്‍റെകൂ​ടെ വരാതാ​യി. പിന്നെ ഒരു ദിവസം സംസാ​ര​വും നിറുത്തി. കാര്യം എന്താ​ണെന്ന് എനിക്കു മനസ്സി​ലാ​യില്ല.”—ജാനറ്റ്‌.

“ഒരിക്കൽ ഞങ്ങൾ മൂന്നു പേർ തമ്മിൽ ഫോണിൽ സംസാ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ഒരാൾ ഫോൺ വെക്കു​ക​യാ​ണെന്നു പറഞ്ഞു. അദ്ദേഹം ഫോൺ വെച്ചു​കാ​ണു​മെന്നു വിചാ​രിച്ച് ഞാൻ അദ്ദേഹ​ത്തെ​ക്കു​റിച്ച് മറ്റേ വ്യക്തി​യോ​ടു കുറെ കുറ്റങ്ങൾ പറഞ്ഞു. പക്ഷേ അദ്ദേഹം ഫോൺ വെച്ചി​ട്ടി​ല്ലാ​യി​രു​ന്നു.”—മൈക്കിൾ.

“ഞങ്ങളുടെ സഭയിലെ രണ്ടു മുൻനി​ര​സേ​വകർ തമ്മിൽ ചില പ്രശ്‌നങ്ങൾ തുടങ്ങി. അവർ പരസ്‌പരം കുറ്റ​പ്പെ​ടു​ത്തി സംസാ​രി​ച്ചു. അവരുടെ വഴക്കു മറ്റുള്ള​വ​രെ​യും വല്ലാതെ ബാധിച്ചു.”—ഗാരി.

ഇപ്പറഞ്ഞ​തൊ​ന്നും വലിയ സംഭവ​ങ്ങ​ളാ​യി നിങ്ങൾക്കു തോന്നു​ന്നു​ണ്ടാ​കില്ല. എന്നാൽ അതിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്ന​വ​രു​ടെ മനസ്സിൽ ആഴത്തി​ലുള്ള മുറി​വു​കൾ ഉണ്ടാക്കാ​നും അവരുടെ ആത്മീയ​ത​യ്‌ക്കു കാര്യ​മായ ക്ഷതമേൽപ്പി​ക്കാ​നും അവയ്‌ക്കു കഴിയു​മാ​യി​രു​ന്നു. സന്തോ​ഷ​ക​ര​മെന്നു പറയട്ടെ, മുകളിൽ പറഞ്ഞ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർ ബൈബി​ളി​ലെ തത്ത്വങ്ങൾ പിൻപ​റ്റു​ക​യും സമാധാ​ന​ത്തി​ലാ​കു​ക​യും ചെയ്‌തു. അതിന്‌ അവരെ ഏതെല്ലാം ബൈബിൾത​ത്ത്വ​ങ്ങ​ളാ​ണു സഹായി​ച്ചത്‌?

“വഴിയിൽവെച്ച് ശണ്‌ഠ​യി​ട​രുത്‌.” (ഉൽപ. 45:24) അപ്പന്‍റെ അടു​ത്തേക്കു യാത്ര തിരിച്ച സഹോ​ദ​ര​ന്മാ​രോ​ടു യോ​സേഫ്‌ പറഞ്ഞ വാക്കു​ക​ളാണ്‌ ഇവ. ശരിക്കും ജ്ഞാനം നിറഞ്ഞ വാക്കു​ക​ളല്ലേ അത്‌! പെട്ടെന്നു മുറി​പ്പെ​ടുന്ന ഒരു വ്യക്തി വികാ​ര​ങ്ങളെ നിയ​ന്ത്രി​ക്കാ​തെ എന്തെങ്കി​ലു​മൊ​ക്കെ പറയു​ന്നെ​ങ്കിൽ അതു മറ്റുള്ള​വരെ ദേഷ്യം പിടി​പ്പി​ച്ചേ​ക്കാം. മറ്റുള്ള​വ​രിൽനിന്ന് നിർദേ​ശങ്ങൾ സ്വീക​രി​ക്കാ​നുള്ള ബുദ്ധി​മു​ട്ടും അഹങ്കാ​ര​വും ആണ്‌ തന്‍റെ ബലഹീ​ന​ത​ക​ളെന്നു ക്രിസ്സി​നു മനസ്സി​ലാ​യി. ഈ ശീലത്തി​നു മാറ്റം വരുത്തി​യേ തീരൂ എന്നു ക്രിസ്‌ തീരു​മാ​നി​ച്ചു. താൻ വഴക്കിട്ട ആ സഹോ​ദ​ര​നോ​ടു ക്ഷമ ചോദിച്ച അദ്ദേഹം തന്‍റെ ദേഷ്യം നിയ​ന്ത്രി​ക്കാൻ കഠിന​ശ്രമം തുടങ്ങി. മാറ്റം വരുത്താ​നുള്ള ക്രിസ്സി​ന്‍റെ ശ്രമങ്ങൾ കണ്ടപ്പോൾ അദ്ദേഹ​ത്തി​ന്‍റെ ആ സഹജോ​ലി​ക്കാ​ര​നും ചില മാറ്റങ്ങൾ വരുത്തി. ഇപ്പോൾ അവർ യഹോ​വയെ ഐക്യ​ത്തോ​ടെ സേവി​ക്കു​ന്നു.

“കൂടി​യാ​ലോ​ചി​ക്കാ​ത്ത​പ്പോൾ പദ്ധതികൾ തകരുന്നു.” (സുഭാ. 15:22) ആ തിരു​വെ​ഴു​ത്തു​പ​ദേശം ബാധക​മാ​ക്കേണ്ട സമയം ഇപ്പോ​ഴാ​ണെന്നു ജാനറ്റി​നു മനസ്സി​ലാ​യി. മറ്റേ സഹോ​ദ​രി​യു​മാ​യി ‘കൂടി​യാ​ലോ​ചി​ക്കാൻ’ അതായത്‌ ആ സഹോ​ദ​രി​യോ​ടു സംസാ​രി​ക്കാൻ ജാനറ്റ്‌ തീരു​മാ​നി​ച്ചു. സംഭാ​ഷ​ണ​ത്തി​നി​ടെ, എന്തു​കൊ​ണ്ടാ​ണു സഹോ​ദരി തന്നോടു പിണങ്ങി​യ​തെന്നു ജാനറ്റ്‌ നയപൂർവം ചോദി​ച്ചു. തുടക്ക​ത്തിൽ അവർക്കു രണ്ടു പേർക്കും സംസാ​രി​ക്കാൻ അല്‌പം ബുദ്ധി​മു​ട്ടു തോന്നി. എന്നാൽ ശാന്തമായ രീതി​യിൽ പ്രശ്‌ന​ത്തെ​ക്കു​റിച്ച് സംസാ​രി​ച്ച​പ്പോൾ അവർക്കു രണ്ടു പേർക്കും ആദ്യം തോന്നിയ ആ ബുദ്ധി​മു​ട്ടു മാറി. ശരിക്കും, ജാനറ്റി​നെ​ക്കു​റിച്ച് സഹോ​ദ​രി​ക്കുള്ള ഒരു തെറ്റി​ദ്ധാ​ര​ണ​യാ​യി​രു​ന്നു പ്രശ്‌ന​ത്തി​നു കാരണം. വാസ്‌ത​വ​ത്തിൽ ജാനറ്റിന്‌ അതുമാ​യി യാതൊ​രു ബന്ധവു​മി​ല്ലാ​യി​രു​ന്നു. സഹോ​ദരി ക്ഷമ ചോദി​ച്ചു. ഇപ്പോൾ അവർ ഒത്തൊ​രു​മിച്ച് യഹോ​വയെ സേവി​ക്കു​ന്നു.

“നീ കാഴ്‌ച അർപ്പി​ക്കാൻ യാഗപീ​ഠ​ത്തിന്‌ അടു​ത്തേക്കു ചെല്ലു​ന്നെ​ന്നി​രി​ക്കട്ടെ. നിന്‍റെ സഹോ​ദ​രനു നിന്നോ​ടു പിണക്ക​മു​ണ്ടെന്ന് അവി​ടെ​വെച്ച് ഓർമ വന്നാൽ നിന്‍റെ കാഴ്‌ച യാഗപീ​ഠ​ത്തി​നു മുന്നിൽ വെച്ചിട്ട് ആദ്യം പോയി നിന്‍റെ സഹോ​ദ​ര​നു​മാ​യി സമാധാ​ന​ത്തി​ലാ​കുക.” (മത്താ. 5:23, 24) ഗിരി​പ്ര​ഭാ​ഷ​ണ​ത്തിൽ യേശു നൽകിയ ആ ഉപദേശം നിങ്ങൾക്ക് അറിയാ​മാ​യി​രി​ക്കും. തന്‍റെ പെരു​മാ​റ്റം വളരെ മോശ​വും സ്‌നേ​ഹ​ശൂ​ന്യ​വും ആയി​പ്പോ​യെന്നു തിരി​ച്ച​റി​ഞ്ഞ​പ്പോൾ മൈക്കി​ളി​നു വളരെ വിഷമം തോന്നി. സമാധാ​നം പുനഃ​സ്ഥാ​പി​ക്കാൻ മൈക്കിൾ തീരു​മാ​നി​ച്ചു. താൻ വിഷമി​പ്പിച്ച സഹോ​ദ​രനെ നേരിട്ട് കണ്ട് മൈക്കിൾ ക്ഷമ ചോദി​ച്ചു. തുടർന്ന് എന്തുണ്ടാ​യി? മൈക്കിൾ പറയുന്നു: “സഹോ​ദരൻ എന്നോട്‌ ആത്മാർഥ​മാ​യി ക്ഷമിച്ചു.” അങ്ങനെ അവർ വീണ്ടും കൂട്ടു​കാ​രാ​യി.

“ഒരാൾക്കു മറ്റൊ​രാൾക്കെ​തി​രെ എന്തെങ്കി​ലും പരാതി​ക്കു കാരണ​മു​ണ്ടാ​യാൽത്തന്നെ അതു സഹിക്കു​ക​യും അന്യോ​ന്യം ഉദാര​മാ​യി ക്ഷമിക്കു​ക​യും ചെയ്യുക.” (കൊലോ. 3:12-14) അനേക​വർഷ​മാ​യി മുൻനി​ര​സേ​വനം ചെയ്യുന്ന ആ രണ്ടു പേരുടെ കാര്യ​മോ? അവരെ ഒരു മൂപ്പൻ സഹായി​ച്ചു. സ്വയം ഇങ്ങനെ ചോദി​ക്കാൻ മൂപ്പൻ അവരോ​ടു പറഞ്ഞു: ‘ഞങ്ങൾക്കി​ട​യി​ലെ അഭി​പ്രാ​യ​വ്യ​ത്യാ​സം കാരണം മറ്റുള്ള​വരെ വിഷമി​പ്പി​ക്കു​ന്നതു ശരിയാ​ണോ? പരസ്‌പരം ക്ഷമിച്ച് യഹോ​വയെ സമാധാ​ന​ത്തോ​ടെ സേവി​ക്കു​ന്ന​തിൽനിന്ന് ഞങ്ങളെ തടയാൻമാ​ത്രം ഗൗരവ​മു​ള്ള​താ​ണോ ഈ പ്രശ്‌നം?’ അവർ മൂപ്പന്‍റെ ഉപദേശം സ്വീക​രി​ക്കു​ക​യും അതു ബാധക​മാ​ക്കു​ക​യും ചെയ്‌തു. ഇപ്പോൾ അവർക്കു സന്തോ​ഷ​ത്തോ​ടെ ഒരുമിച്ച് പ്രസം​ഗ​പ്ര​വർത്തനം നടത്താൻ കഴിയു​ന്നു.

നിങ്ങളെ ആരെങ്കി​ലും മുറി​പ്പെ​ടു​ത്തു​ന്നെ​ങ്കിൽ നിങ്ങൾക്ക് ആദ്യം ചെയ്യാ​നാ​കു​ന്നതു കൊ​ലോ​സ്യർ 3:12-14-ലെ തത്ത്വം ബാധക​മാ​ക്കു​ക​യെ​ന്ന​താണ്‌. തെറ്റുകൾ പൊറു​ക്കാ​നും മറക്കാ​നും താഴ്‌മ സഹായി​ക്കു​മെന്നു പലരും മനസ്സി​ലാ​ക്കി​യി​രി​ക്കു​ന്നു. എന്നാൽ ശ്രമി​ച്ചി​ട്ടും അതിനു കഴിയു​ന്നി​ല്ലെ​ങ്കി​ലോ? അപ്പോൾ മത്തായി 18:15-ലെ തത്ത്വം സഹായി​ക്കും. ഒരാൾ മറ്റൊ​രാൾക്കെ​തി​രെ ഗുരു​ത​ര​മായ പാപം ചെയ്‌താൽ സ്വീക​രി​ക്കേണ്ട നടപടി​യെ​ക്കു​റി​ച്ചാ​ണു യേശു അവിടെ പറയു​ന്ന​തെ​ങ്കി​ലും സഹോ​ദ​ര​ങ്ങ​ളു​മാ​യി ചെറിയ പ്രശ്‌ന​ങ്ങ​ളു​ള്ള​പ്പോ​ഴും ആ തത്ത്വം ബാധക​മാ​ക്കാം. നിങ്ങളെ മുറി​പ്പെ​ടു​ത്തിയ സഹോ​ദ​ര​നെ​യോ സഹോ​ദ​രി​യെ​യോ ചെന്ന് കാണുക. എന്നിട്ട് താഴ്‌മ​യോ​ടെ​യും ദയയോ​ടെ​യും പ്രശ്‌നം പറഞ്ഞു​തീർക്കുക.

പ്രയോ​ജ​ന​പ്ര​ദ​മായ മറ്റു പല നിർദേ​ശ​ങ്ങ​ളും ബൈബി​ളി​ലുണ്ട്. അവയിൽ മിക്കതി​ന്‍റെ​യും ആധാരം, ‘ദൈവാ​ത്മാ​വി​ന്‍റെ ഫലമായ സ്‌നേഹം, സന്തോഷം, സമാധാ​നം, ക്ഷമ, ദയ, നന്മ, വിശ്വാ​സം, സൗമ്യത, ആത്മനി​യ​ന്ത്രണം എന്നിവ​യാണ്‌.’ (ഗലാ. 5:22, 23) എണ്ണ ഇട്ടു​കൊ​ടു​ക്കു​ന്നത്‌ ഒരു യന്ത്രത്തി​ന്‍റെ പ്രവർത്തനം സുഗമ​മാ​ക്കു​ന്ന​തു​പോ​ലെ ഈ ദൈവി​ക​ഗു​ണങ്ങൾ പ്രകടി​പ്പി​ക്കു​ന്നതു സമാധാ​ന​ബന്ധം പുനഃ​സ്ഥാ​പി​ക്കാ​നുള്ള ശ്രമങ്ങൾ എളുപ്പ​മാ​ക്കും.

വ്യക്തി​ത്വ​ത്തി​ലെ വൈവി​ധ്യ​ങ്ങൾ സഭയ്‌ക്ക് ഒരു അലങ്കാരം

നമുക്ക് ഓരോ​രു​ത്തർക്കു​മുള്ള വ്യത്യ​സ്‌ത​മായ സ്വഭാ​വ​സ​വി​ശേ​ഷ​ത​ക​ളെ​യാ​ണു വ്യക്തി​ത്വ​മെന്നു പറയു​ന്നത്‌. ഓരോ​രു​ത്ത​രു​ടെ​യും വ്യക്തി​ത്വം വ്യത്യാ​സ​പ്പെ​ട്ടി​രി​ക്കും. ആ വ്യത്യാ​സങ്ങൾ സൗഹൃ​ദ​ങ്ങൾക്കു നിറം പകരുന്നു. എന്നാൽ അതേ കാര്യം​തന്നെ ഭിന്നത​കൾക്കും കാരണ​മാ​യേ​ക്കാം. അതിന്‍റെ ഒരു ഉദാഹ​ര​ണ​ത്തെ​ക്കു​റിച്ച് അനുഭ​വ​സ​മ്പ​ന്ന​നായ ഒരു മൂപ്പൻ പറയുന്നു: “പൊതു​വേ ലജ്ജാശീ​ല​മുള്ള ഒരു വ്യക്തിക്ക്, ആളുക​ളോ​ടു തുറന്ന് ഇടപെ​ടുന്ന, വാചാ​ല​നായ ഒരാളു​ടെ​കൂ​ടെ​യാ​യി​രി​ക്കു​ന്നതു ബുദ്ധി​മു​ട്ടാ​യി​രു​ന്നേ​ക്കാം. ആ വ്യത്യാ​സം ഒരു നിസ്സാ​ര​കാ​ര്യ​മാ​യി തോന്നി​യേ​ക്കാ​മെ​ങ്കി​ലും അതു ഗുരു​ത​ര​മായ പ്രശ്‌ന​ങ്ങൾക്കു വഴി​വെ​ച്ചേ​ക്കാം.” എന്നാൽ അതിന്‌ അർഥം തികച്ചും വ്യത്യ​സ്‌ത​മായ വ്യക്തി​ത്വ​ങ്ങ​ളു​ള്ള​വർക്കു തമ്മിൽ ഒരിക്ക​ലും യോജി​ച്ചു​പോ​കാ​നാ​കി​ല്ലെ​ന്നാ​ണോ? അപ്പോ​സ്‌ത​ല​ന്മാ​രായ പത്രോ​സി​ന്‍റെ​യും യോഹ​ന്നാ​ന്‍റെ​യും കാര്യം നോക്കാം. എന്തും വെട്ടി​ത്തു​റന്ന് പറയുന്ന, എടുത്തു​ചാ​ട്ട​ക്കാ​ര​നായ ഒരാളു​ടെ ചിത്ര​മാ​യി​രി​ക്കും പത്രോസ്‌ എന്നു കേൾക്കു​മ്പോൾ നിങ്ങളു​ടെ മനസ്സിൽ തെളി​യു​ന്നത്‌. എന്നാൽ യോഹ​ന്നാ​നോ? അളന്നു​കു​റിച്ച് സംസാ​രി​ക്കുന്ന, നല്ലവണ്ണം ചിന്തിച്ച് പ്രവർത്തി​ക്കുന്ന, സ്‌നേ​ഹ​മുള്ള ഒരാൾ എന്നായി​രി​ക്കാം നമ്മൾ അദ്ദേഹ​ത്തെ​ക്കു​റിച്ച് പറയുക. അതെ, പത്രോ​സി​ന്‍റെ​യും യോഹ​ന്നാ​ന്‍റെ​യും വ്യക്തി​ത്വ​ങ്ങൾ തമ്മിൽ വ്യത്യാ​സ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. എങ്കിലും അവർക്കു നന്നായി ഒത്തു​പോ​കാൻ കഴിഞ്ഞു. (പ്രവൃ. 8:14; ഗലാ. 2:9) ഇതു കാണി​ക്കു​ന്നത്‌, തികച്ചും വ്യത്യ​സ്‌ത​മായ വ്യക്തി​ത്വ​ങ്ങ​ളുള്ള സഹോ​ദ​ര​ങ്ങൾക്കു​പോ​ലും പരസ്‌പരം ഒത്തു​പോ​കാൻ കഴിയു​മെ​ന്നാണ്‌.

നിങ്ങളെ അസ്വസ്ഥ​രാ​ക്കുന്ന രീതി​യിൽ സംസാ​രി​ക്കു​ക​യും പ്രവർത്തി​ക്കു​ക​യും ചെയ്യുന്ന ആരെങ്കി​ലും നിങ്ങളു​ടെ സഭയി​ലു​ണ്ടാ​യി​രി​ക്കാം. എങ്കിലും ഒരു കാര്യം എപ്പോ​ഴും മനസ്സിൽപ്പി​ടി​ക്കുക: ക്രിസ്‌തു മരിച്ചത്‌ ആ വ്യക്തി​ക്കു​വേ​ണ്ടി​യു​മാണ്‌. ആ വ്യക്തി​യോ​ടു സ്‌നേഹം കാണി​ക്കാ​നുള്ള കടപ്പാടു നിങ്ങൾക്കുണ്ട്. (യോഹ. 13:34, 35; റോമ. 5:6-8) അതു​കൊണ്ട് ആ വ്യക്തി​യോ​ടു കൂട്ടു​കൂ​ടാൻ കൊള്ളി​ല്ലെ​ന്നോ ആ വ്യക്തിയെ ഒഴിവാ​ക്കു​ന്ന​താ​ണു നല്ലതെ​ന്നോ ചിന്തി​ക്കു​ന്ന​തി​നു പകരം നിങ്ങ​ളോ​ടു​തന്നെ ചോദി​ക്കുക: ‘തിരു​വെ​ഴു​ത്തു​കൾ വ്യക്തമാ​യും കുറ്റം വിധി​ക്കുന്ന എന്തെങ്കി​ലും കാര്യം എന്‍റെ ആ സഹോ​ദരൻ ചെയ്യു​ന്നു​ണ്ടോ? എന്നെ അസ്വസ്ഥ​നാ​ക്കാൻ ആ വ്യക്തി ഇതു കരുതി​ക്കൂ​ട്ടി ചെയ്‌ത​താ​ണോ? അതോ ഞങ്ങളുടെ വ്യക്തി​ത്വ​ങ്ങൾ വ്യത്യ​സ്‌ത​മാണ്‌ എന്നതു മാത്ര​മാ​ണോ കാര്യം?’ ഇനി, ഇങ്ങനെ ചിന്തി​ക്കു​ന്ന​തും വളരെ പ്രധാ​ന​മാണ്‌: ‘എനിക്ക് അനുക​രി​ക്കാൻ കഴിയുന്ന എന്തൊക്കെ നല്ല ഗുണങ്ങ​ളാണ്‌ ആ സഹോ​ദ​ര​നു​ള്ളത്‌?’

അവസാ​ന​ത്തെ ആ ചോദ്യം ശരിക്കും പ്രധാ​ന​മാണ്‌. ആ വ്യക്തി നന്നായി സംസാ​രി​ക്കു​ന്ന​യാ​ളും നിങ്ങൾ അധികം സംസാ​രി​ക്കാ​ത്ത​യാ​ളും ആണെന്നി​രി​ക്കട്ടെ. അദ്ദേഹ​ത്തി​നു ശുശ്രൂ​ഷ​യിൽ അനായാ​സം സംഭാ​ഷണം ആരംഭി​ക്കാൻ കഴിയു​ന്നു​ണ്ടാ​കും. അദ്ദേഹ​ത്തോ​ടൊ​പ്പം ശുശ്രൂ​ഷ​യിൽ പങ്കെടു​ത്തു​കൊണ്ട് അദ്ദേഹ​ത്തിൽനിന്ന് പുതിയ കാര്യങ്ങൾ പഠിക്കാൻ ശ്രമി​ച്ചു​കൂ​ടേ? അതു​പോ​ലെ ആ വ്യക്തി ഔദാ​ര്യം കാണി​ക്കുന്ന കാര്യ​ത്തിൽ നല്ല ഒരു മാതൃ​ക​യാ​ണോ? പ്രായ​മാ​യ​വർക്കും രോഗി​കൾക്കും ദരി​ദ്രർക്കും സഹായം ചെയ്യു​ന്ന​തി​ലൂ​ടെ അദ്ദേഹം അനുഭ​വി​ക്കുന്ന സന്തോഷം നിങ്ങൾക്കു കാണാ​നാ​കു​ന്നു​ണ്ടോ? അതു​കൊണ്ട് ചുരുക്കം ഇതാണ്‌: നിങ്ങളു​ടെ​യും മറ്റു സഹോ​ദ​ര​ങ്ങ​ളു​ടെ​യും വ്യക്തി​ത്വ​ങ്ങൾ തമ്മിൽ വ്യത്യാ​സ​ങ്ങ​ളു​ണ്ടെ​ങ്കി​ലും അവരിലെ നല്ല ഗുണങ്ങൾ ശ്രദ്ധി​ച്ചാൽ അവരു​മാ​യി അടുക്കാൻ നിങ്ങൾക്കു കഴിയും. നിങ്ങൾ ഏറ്റവും അടുത്ത കൂട്ടു​കാ​രാ​യി​ല്ലെ​ങ്കിൽപ്പോ​ലും നിങ്ങൾ തമ്മിൽ മുമ്പ​ത്തേ​തി​ലും കൂടുതൽ അടുക്കും. നിങ്ങൾ തമ്മിലും സഭയി​ലും സമാധാ​നം വളർത്താ​നും അതു സഹായി​ക്കും.

ഒന്നാം നൂറ്റാ​ണ്ടി​ലെ രണ്ടു സഹോ​ദ​രി​മാ​രായ യുവൊ​ദ്യ​ക്കും സുന്തു​ക​യ്‌ക്കും തികച്ചും വ്യത്യ​സ്‌ത​മായ വ്യക്തി​ത്വ​ങ്ങ​ളാ​യി​രി​ക്കാം ഉണ്ടായി​രു​ന്നത്‌. എങ്കിലും “കർത്താ​വിൽ ഒരേ മനസ്സു​ള്ള​വ​രാ​യി​രി​ക്കാൻ” പൗലോസ്‌ അപ്പോ​സ്‌തലൻ അവരെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. (ഫിലി. 4:2) അതേ ലക്ഷ്യത്തിൽ പ്രവർത്തി​ച്ചു​കൊണ്ട് സഭയിൽ സമാധാ​നം നിലനി​റു​ത്താൻ നിങ്ങൾ ശ്രമി​ക്കു​മോ?

ഭിന്നതകൾ പെട്ടെ​ന്നു​തന്നെ പരിഹ​രി​ക്കു​ക

ഒരു പൂന്തോ​ട്ട​ത്തിൽ കളകൾ പടരാ​തി​രി​ക്കാൻ തുടക്ക​ത്തിൽത്തന്നെ ആ കളകൾ വേരോ​ടെ പിഴു​തു​മാ​റ്റണം. അതു​പോ​ലെ​ത​ന്നെ​യാ​ണു മറ്റുള്ള​വ​രെ​ക്കു​റി​ച്ചുള്ള തെറ്റായ ചിന്തക​ളും. ആരംഭ​ത്തിൽത്തന്നെ വേരോ​ടെ പിഴു​തു​ക​ള​ഞ്ഞി​ല്ലെ​ങ്കിൽ അവ വഷളാ​കും. നീരസം ഒരു വ്യക്തി​യു​ടെ ഹൃദയ​ത്തിൽ പിടി​മു​റു​ക്കി​യാൽ അതു സഭയുടെ മൊത്തം ആത്മാവി​നെ മോശ​മാ​യി ബാധി​ക്കും. നമ്മൾ യഹോ​വ​യെ​യും സഹോ​ദ​ര​ങ്ങ​ളെ​യും സ്‌നേ​ഹി​ക്കു​ന്നെ​ങ്കിൽ, വ്യക്തി​ത്വ​ത്തി​ലെ വ്യത്യാ​സങ്ങൾ ദൈവ​ജ​ന​ത്തി​ന്‍റെ ഇടയിലെ സമാധാ​ന​ത്തി​നു തടസ്സമാ​കാൻ ഒരിക്ക​ലും അനുവ​ദി​ക്കില്ല.

താഴ്‌മ കാണി​ക്കു​ക​യും സമാധാ​ന​മു​ണ്ടാ​ക്കാൻ പരി​ശ്ര​മി​ക്കു​ക​യും ചെയ്‌താൽ ഫലം നിങ്ങളെ അതിശ​യി​പ്പി​ച്ചേ​ക്കാം

സമാധാ​നം സ്ഥാപി​ക്കാൻ നമ്മൾ നടത്തുന്ന ശ്രമങ്ങ​ളു​ടെ നല്ല ഫലങ്ങൾ നമ്മളെ അതിശ​യി​പ്പി​ച്ചേ​ക്കാം. ഒരു സഹോ​ദരി പറയു​ന്നതു ശ്രദ്ധി​ക്കുക: “ഒരു കുട്ടി​യോ​ടെ​ന്ന​പോ​ലെ​യാണ്‌ ഒരു സഹോ​ദരി എന്നോട്‌ ഇടപെ​ടു​ന്ന​തെന്ന് എനിക്കു തോന്നി. എനിക്ക് അത്‌ ഒട്ടും ഇഷ്ടമി​ല്ലാ​യി​രു​ന്നു. എനിക്ക് അസ്വസ്ഥത കൂടി​ക്കൂ​ടി വന്നപ്പോൾ ആ സഹോ​ദ​രി​യോ​ടു ഞാൻ മര്യാ​ദ​യി​ല്ലാ​തെ സംസാ​രി​ക്കാൻ തുടങ്ങി. ഞാൻ ഇങ്ങനെ ചിന്തിച്ചു: ‘ആ സഹോ​ദരി എന്നോടു ബഹുമാ​നം കാണി​ക്കാത്ത സ്ഥിതിക്കു തിരിച്ച് ബഹുമാ​നം കാണി​ക്കേണ്ട ആവശ്യ​മൊ​ന്നും എനിക്കില്ല.’”

എന്നാൽ പിന്നീട്‌ സ്വന്തം പെരു​മാ​റ്റ​രീ​തി ആ സഹോ​ദരി ഒന്നു വിലയി​രു​ത്തി​നോ​ക്കി. “എന്‍റെ വ്യക്തി​ത്വ​ത്തി​ന്‍റെ പ്രശ്‌നങ്ങൾ എനിക്കു മനസ്സി​ലാ​യി​ത്തു​ടങ്ങി. എനിക്കു നിരാശ തോന്നി. ഞാൻ ചിന്തി​ക്കുന്ന രീതി മാറ്റേ​ണ്ട​തു​ണ്ടെന്ന് എനിക്കു മനസ്സി​ലാ​യി. ആ കാര്യ​ത്തെ​ക്കു​റിച്ച് യഹോ​വ​യോ​ടു പ്രാർഥി​ച്ച​ശേഷം ഞാൻ ആ സഹോ​ദ​രിക്ക് ഒരു ചെറിയ സമ്മാനം കൊടു​ക്കു​ക​യും മോശ​മാ​യി ഇടപെ​ട്ട​തി​നു ക്ഷമ ചോദി​ച്ചു​കൊണ്ട് ഒരു കാർഡ്‌ എഴുതു​ക​യും ചെയ്‌തു. ഞങ്ങൾ കെട്ടി​പ്പി​ടി​ച്ചു. ആ പ്രശ്‌നം വിട്ടു​ക​ള​യാൻ തീരു​മാ​നി​ച്ചു. പിന്നെ ഞങ്ങൾ തമ്മിൽ പ്രശ്‌ന​ങ്ങ​ളൊ​ന്നു​മു​ണ്ടാ​യി​ട്ടില്ല.”

ആളുകൾ സമാധാ​ന​ത്തി​നാ​യി കൊതി​ക്കു​ക​യാണ്‌. എന്നാൽ അരക്ഷി​ത​ബോ​ധം തോന്നു​ക​യോ ആത്മാഭി​മാ​ന​ത്തി​നു ക്ഷതമേൽക്കു​ക​യോ ചെയ്യു​മ്പോൾ പലരും സമാധാ​ന​ത്തി​ന്‍റെ വഴി മറന്ന് പെരു​മാ​റാൻ തുടങ്ങും. യഹോ​വയെ ആരാധി​ക്കാത്ത അനേക​രു​ടെ​യും കാര്യ​ത്തിൽ അതു സത്യമാണ്‌. എന്നാൽ യഹോ​വയെ ആരാധി​ക്കു​ന്ന​വർക്കി​ട​യിൽ അങ്ങനെ സംഭവി​ക്ക​രുത്‌. അവർ പരസ്‌പരം സമാധാ​ന​വും ഐക്യ​വും ഉള്ളവരാ​യി​രി​ക്കണം. ദൈവം ഇങ്ങനെ എഴുതാൻ പൗലോ​സി​നെ പ്രചോ​ദി​പ്പി​ച്ചു: “ഞാൻ നിങ്ങ​ളോട്‌ അപേക്ഷി​ക്കു​ന്നു: നിങ്ങൾക്കു കിട്ടിയ വിളിക്കു യോജിച്ച രീതി​യിൽ നടക്കുക. എപ്പോ​ഴും താഴ്‌മ​യും സൗമ്യ​ത​യും ക്ഷമയും ഉള്ളവരാ​യി സ്‌നേ​ഹ​ത്തോ​ടെ എല്ലാവ​രു​മാ​യി ഒത്തു​പോ​കു​ക​യും നിങ്ങളെ ഒന്നിച്ചു​നി​റു​ത്തുന്ന സമാധാ​ന​ബന്ധം കാത്തു​കൊണ്ട് ആത്മാവി​നാ​ലുള്ള ഐക്യം നിലനി​റു​ത്താൻ ആത്മാർഥ​മാ​യി ശ്രമി​ക്കു​ക​യും ചെയ്യുക.” (എഫെ. 4:1-3) ആളുകളെ “ഒന്നിച്ചു​നി​റു​ത്തുന്ന സമാധാ​ന​ബന്ധം” വളരെ അമൂല്യ​മാണ്‌. നമുക്കി​ട​യിൽ പൊന്തി​വ​ന്നേ​ക്കാ​വുന്ന ഏതൊരു ഭിന്നത​യും പരിഹ​രി​ക്കാൻ നമുക്കു ദൃഢനി​ശ്ച​യ​മു​ള്ള​വ​രാ​യി​രി​ക്കാം. അങ്ങനെ ആ സമാധാ​ന​ബന്ധം ശക്തമാ​ക്കാം.