വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഥാർഥ​ധനം സമ്പാദി​ക്കുക

യഥാർഥ​ധനം സമ്പാദി​ക്കുക

“നീതി​കെട്ട ധനം​കൊണ്ട് നിങ്ങൾക്കു​വേണ്ടി സ്‌നേ​ഹി​തരെ നേടി​ക്കൊ​ള്ളുക.”—ലൂക്കോ. 16:9.

ഗീതങ്ങൾ: 32, 154

1, 2. ഈ വ്യവസ്ഥി​തി​യിൽ എല്ലാ കാലത്തും ദരി​ദ്ര​രു​ണ്ടാ​യി​രി​ക്കും എന്നു പറയു​ന്നത്‌ എന്തു​കൊണ്ട്?

ഇന്നത്തെ സാമ്പത്തി​ക​ലോ​കം വളരെ നിഷ്‌ഠു​ര​മാണ്‌. അനീതി​യാണ്‌ അതിന്‍റെ മുഖമു​ദ്ര. അനേകം ചെറു​പ്പ​ക്കാർ ജോലി തേടി അലയു​ക​യാണ്‌. സ്വന്തം ജീവൻ പണയ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​പോ​ലും കൂടുതൽ സമ്പന്നമായ രാജ്യ​ങ്ങ​ളി​ലേക്കു ചേക്കേ​റാൻ ചിലർ തുനി​യു​ന്നു. സമ്പന്നരാ​ജ്യ​ങ്ങ​ളിൽപ്പോ​ലും ദാരി​ദ്ര്യ​ത്തി​ന്‍റെ കെടു​തി​കൾ അനുഭ​വി​ക്കുന്ന ധാരാളം ആളുക​ളുണ്ട്. പണക്കാ​രും പാവ​പ്പെ​ട്ട​വ​രും തമ്മിലുള്ള അന്തരം അനുദി​നം കൂടി​ക്കൂ​ടി​വ​രു​ക​യാണ്‌. ചില പുതിയ കണക്കു​ക​ള​നു​സ​രിച്ച്, ഏറ്റവും സമ്പന്നരായ 1 ശതമാനം ആളുക​ളു​ടെ കൈയിൽ സമ്പത്തു മുഴുവൻ കുമി​ഞ്ഞു​കൂ​ടി​യി​രി​ക്കു​ന്നു. ബാക്കി​യുള്ള 99 ശതമാനം ആളുക​ളു​ടെ സ്വത്തിന്‍റെ ആകത്തു​ക​യെ​ടു​ത്താൽപ്പോ​ലും ആ സമ്പന്നരു​ടെ സ്വത്തിന്‍റെ അത്രയു​മേ വരൂ എന്നാണു കണക്കുകൾ സൂചി​പ്പി​ക്കു​ന്നത്‌. അതിന്‍റെ കൃത്യത ഉറപ്പാ​ക്കാൻ കഴിയി​ല്ലെ​ങ്കി​ലും ഒരു കാര്യ​ത്തിൽ ആർക്കും സംശയ​മില്ല. കോടി​ക്ക​ണ​ക്കിന്‌ ആളുകൾ കടുത്ത ദാരി​ദ്ര്യ​ത്തിൽ കഴിയു​മ്പോൾ ചിലർ അനേകം തലമു​റ​കൾക്കു കഴിയാ​നുള്ള സ്വത്തു കൈയ​ട​ക്കി​വെ​ച്ചി​രി​ക്കു​ന്നു. “ദരിദ്രർ എപ്പോ​ഴും നിങ്ങളു​ടെ​കൂ​ടെ​യു​ണ്ട​ല്ലോ” എന്ന യേശു​വി​ന്‍റെ വാക്കു​ക​ളും ഈ പരുക്കൻ യാഥാർഥ്യം വരച്ചു​കാ​ട്ടു​ന്നു. (മർക്കോ. 14:7) എങ്കിൽ എന്തു​കൊ​ണ്ടാ​ണു ലോക​ത്തിൽ ഇത്ര അസമത്വം?

2 ദൈവ​രാ​ജ്യം വരാതെ ഇപ്പോ​ഴുള്ള സാമ്പത്തി​ക​വ്യ​വ​സ്ഥി​തി മാറി​ല്ലെന്നു യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. വെളി​പാട്‌ 18:3-ൽ പറഞ്ഞി​രി​ക്കുന്ന “വ്യാപാ​രി​കൾ” അഥവാ അത്യാ​ഗ്രഹം നിറഞ്ഞ വാണി​ജ്യ​ലോ​കം, മത-രാഷ്‌ട്രീയ ഘടകങ്ങൾപോ​ലെ​തന്നെ സാത്താന്‍റെ ലോക​ത്തി​ന്‍റെ ഭാഗമാണ്‌. രാഷ്‌ട്രീ​യ​കാ​ര്യ​ങ്ങ​ളിൽനി​ന്നും വ്യാജ​മ​ത​ത്തിൽനി​ന്നും പൂർണ​മാ​യി വേറി​ട്ടു​നിൽക്കാൻ ദൈവ​ജ​ന​ത്തിന്‌ ഇപ്പോൾത്തന്നെ കഴിയു​ന്നുണ്ട്. എങ്കിലും സാത്താന്‍റെ ലോക​ത്തി​ന്‍റെ വാണി​ജ്യ​ഘ​ട​ക​ത്തിൽനിന്ന് പൂർണ​മാ​യും വിട്ടു​നിൽക്കാൻ അവരിൽ മിക്കവർക്കും കഴിയില്ല എന്നതാണു വാസ്‌തവം.

3. നമ്മൾ ഏതു ചോദ്യ​ങ്ങൾക്കുള്ള ഉത്തരം കണ്ടെത്തും?

3 ഇന്നത്തെ വാണി​ജ്യ​വ്യ​വ​സ്ഥി​തി​യെ ക്രിസ്‌ത്യാ​നി​ക​ളായ നമ്മൾ ഓരോ​രു​ത്ത​രും എങ്ങനെ​യാ​ണു കാണു​ന്ന​തെന്ന് ഒരു ആത്മപരി​ശോ​ധന നടത്തണം. അതിനു സഹായി​ക്കുന്ന ചില ചോദ്യ​ങ്ങ​ളാണ്‌ ഇവ: ‘എന്‍റെ സ്വത്തു​വ​കകൾ ഉപയോ​ഗിച്ച് എനിക്ക് എങ്ങനെ ദൈവ​ത്തോ​ടുള്ള വിശ്വ​സ്‌തത തെളി​യി​ക്കാ​നാ​കും? വ്യാപാ​ര​ലോ​ക​വു​മാ​യുള്ള ഇടപാ​ടു​കൾ എനിക്ക് എങ്ങനെ കുറയ്‌ക്കാം? വെല്ലു​വി​ളി നിറഞ്ഞ ഇന്നത്തെ ചുറ്റു​പാ​ടു​ക​ളി​ലും ദൈവ​ജ​ന​ത്തിന്‌ യഹോ​വയെ പൂർണ​മാ​യി ആശ്രയി​ക്കാ​മെന്ന് ഏത്‌ അനുഭ​വങ്ങൾ കാണി​ക്കു​ന്നു?’

നീതി​കെട്ട കാര്യ​സ്ഥന്‍റെ ദൃഷ്ടാ​ന്ത​കഥ

4, 5. (എ) യേശു​വി​ന്‍റെ ദൃഷ്ടാ​ന്ത​ക​ഥ​യി​ലെ കാര്യ​സ്ഥന്‌ എന്തു പ്രശ്‌ന​മാ​ണു​ണ്ടാ​യത്‌? (ബി) തന്‍റെ അനുഗാ​മി​കൾക്കു യേശു എന്ത് ഉപദേ​ശ​മാ​ണു നൽകി​യത്‌?

4 ലൂക്കോസ്‌ 16:1-9 വായി​ക്കുക. യേശു പറഞ്ഞ നീതി​കെട്ട കാര്യ​സ്ഥന്‍റെ ദൃഷ്ടാ​ന്തകഥ നമ്മളെ ചിന്തി​പ്പി​ക്കു​ന്ന​താണ്‌. സ്വത്തെ​ല്ലാം പാഴാ​ക്കി​ക്ക​ള​യു​ന്നു എന്ന പരാതി ഉയർന്ന​പ്പോൾ ആ കാര്യസ്ഥൻ “ബുദ്ധി​പൂർവം” (“പ്രാ​യോ​ഗി​ക​ജ്ഞാ​ന​ത്തോ​ടെ,” അടിക്കു​റിപ്പ്) പ്രവർത്തി​ച്ചു. ജോലി നഷ്ടപ്പെ​ട്ടാ​ലും തന്‍റെ സഹായ​ത്തിന്‌ എത്തുന്ന ‘സ്‌നേ​ഹി​തരെ നേടാൻ’ അദ്ദേഹം ശ്രമിച്ചു. * എന്നാൽ ഇതിന്‍റെ അർഥം, ഈ ലോകത്ത്‌ പിടി​ച്ചു​നിൽക്കാൻ യേശു​വി​ന്‍റെ ശിഷ്യ​ന്മാർ നീതി​കെട്ട മാർഗങ്ങൾ സ്വീക​രി​ച്ചാ​ലും കുഴപ്പ​മില്ല എന്നാണോ? അല്ല, അതല്ല യേശു ഉദ്ദേശി​ച്ചത്‌. കാരണം, ‘ഈ വ്യവസ്ഥി​തി​യു​ടെ മക്കളെ​പ്പോ​ലെ​യാ​ണു’ കാര്യസ്ഥൻ പെരു​മാ​റി​യ​തെ​ന്നാ​ണു യേശു പറഞ്ഞത്‌. പ്രധാ​ന​പ്പെട്ട മറ്റൊരു കാര്യം പഠിപ്പി​ക്കുക എന്നതാ​യി​രു​ന്നു ഈ ദൃഷ്ടാ​ന്ത​ക​ഥ​യു​ടെ ഉദ്ദേശ്യം.

5 പ്രതി​സ​ന്ധി​യി​ലായ ആ കാര്യ​സ്ഥ​നെ​പ്പോ​ലെ ഭാവി​യിൽ തന്‍റെ അനുഗാ​മി​കൾക്കും ഒരു വലിയ പ്രതി​സ​ന്ധി​യു​ണ്ടാ​കു​മെന്നു യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. അനീതി നിറഞ്ഞ ഈ ലോകത്ത്‌, ജീവി​ക്കാ​നുള്ള വക കണ്ടെത്തുക എന്നത്‌ അവരിൽ മിക്കവർക്കും പ്രയാ​സ​മാ​കു​മാ​യി​രു​ന്നു. അതു​കൊണ്ട് യേശു പറഞ്ഞു: “നീതി​കെട്ട ധനം​കൊണ്ട് നിങ്ങൾക്കു​വേണ്ടി സ്‌നേ​ഹി​തരെ നേടി​ക്കൊ​ള്ളുക. അങ്ങനെ​യാ​യാൽ അതു തീർന്നു​പോ​കു​മ്പോൾ അവർ (യഹോ​വ​യും യേശു​വും) നിങ്ങളെ നിത്യ​മായ വാസസ്ഥ​ല​ങ്ങ​ളി​ലേക്കു സ്വീക​രി​ക്കും.” യേശു​വി​ന്‍റെ ഈ ഉപദേ​ശ​ത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം?

6. ഇന്നത്തെ വാണി​ജ്യ​ലോ​കം ദൈ​വോ​ദ്ദേ​ശ്യ​ത്തി​ന്‍റെ ഭാഗമ​ല്ലാ​യി​രു​ന്നെന്നു നമുക്ക് എങ്ങനെ അറിയാം?

6 സമ്പത്തിനെ ‘നീതി​കെ​ട്ടത്‌’ എന്നു വിളി​ച്ച​തി​ന്‍റെ കാരണം യേശു വിശദീ​ക​രി​ച്ചില്ല. എങ്കിലും അത്യാ​ഗ്ര​ഹ​ത്തോ​ടെ ലാഭം കൊയ്യുന്ന വ്യാപാ​ര​യി​ട​പാ​ടു​കൾ ദൈവ​ത്തി​ന്‍റെ ഉദ്ദേശ്യ​ത്തി​ന്‍റെ ഭാഗമ​ല്ലാ​യി​രു​ന്നെന്നു ബൈബിൾ വ്യക്തമാ​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ആദാമി​നും ഹവ്വയ്‌ക്കും ആവശ്യ​മാ​യി​രു​ന്ന​തെ​ല്ലാം യഹോവ ഏദെനിൽ സമൃദ്ധ​മാ​യി കൊടു​ത്തി​രു​ന്നു. (ഉൽപ. 2:15, 16) പിന്നീട്‌, ഒന്നാം നൂറ്റാ​ണ്ടിൽ ദൈവം അഭിഷി​ക്തർക്കു പരിശു​ദ്ധാ​ത്മാ​വി​നെ നൽകി​യ​പ്പോൾ, “തങ്ങളുടെ വസ്‌തു​വ​കകൾ തങ്ങളുടെ സ്വന്തമാ​ണെന്ന് ഒരാൾപ്പോ​ലും കരുതി​യില്ല; പകരം അവർക്കു​ള്ള​തെ​ല്ലാം പൊതു​വ​ക​യാ​യി കണക്കാക്കി.” (പ്രവൃ. 4:32) ഭൂമി ഉത്‌പാ​ദി​പ്പി​ക്കു​ന്ന​തെ​ല്ലാം എല്ലാ മനുഷ്യ​രും മതിയാ​വോ​ളം ആസ്വദി​ക്കുന്ന ഒരു കാലം വരു​മെന്നു പ്രവാ​ച​ക​നായ യശയ്യയും മുൻകൂ​ട്ടി​പ്പ​റഞ്ഞു. (യശ. 25:6-9; 65:21, 22) എന്നാൽ ആ കാലം വരുന്ന​തു​വരെ ഇന്നത്തെ ലോക​ത്തി​ലെ “നീതി​കെട്ട ധനം” ഉപയോ​ഗിച്ച് ജീവിതം മുന്നോ​ട്ടു കൊണ്ടു​പോ​കാ​നും ഒപ്പം ദൈവത്തെ പ്രസാ​ദി​പ്പി​ക്കാ​നും യേശു​വി​ന്‍റെ അനുഗാ​മി​കൾക്കു “പ്രാ​യോ​ഗി​ക​ജ്ഞാ​നം” ആവശ്യ​മാണ്‌.

നീതി​കെട്ട ധനം ബുദ്ധി​പൂർവം ഉപയോ​ഗി​ക്കു​ക

7. ലൂക്കോസ്‌ 16:10-13 വരെയുള്ള വാക്യ​ങ്ങ​ളിൽ ഏത്‌ ഉപദേശം കാണാം?

7 ലൂക്കോസ്‌ 16:10-13 വായി​ക്കുക. യേശു​വി​ന്‍റെ ദൃഷ്ടാ​ന്ത​ക​ഥ​യി​ലെ കാര്യസ്ഥൻ സ്വന്ത​നേട്ടം മനസ്സിൽക്ക​ണ്ടാണ്‌ ആളുകളെ സ്‌നേ​ഹി​ത​രാ​ക്കി​യത്‌. എന്നാൽ നിസ്വാർഥ​മായ ഉദ്ദേശ്യ​ത്തോ​ടെ സ്വർഗ​ത്തിൽ സ്‌നേ​ഹി​തരെ നേടാ​നാ​ണു യേശു അനുഗാ​മി​കളെ പ്രോ​ത്സാ​ഹി​പ്പി​ച്ചത്‌. ദൃഷ്ടാ​ന്ത​ക​ഥ​യ്‌ക്കു ശേഷം വരുന്ന വാക്യങ്ങൾ “നീതി​കെട്ട ധനം” ഉപയോ​ഗി​ക്കുന്ന വിധത്തെ ദൈവ​ത്തോ​ടുള്ള വിശ്വ​സ്‌ത​ത​യു​മാ​യി ബന്ധിപ്പി​ച്ചി​ട്ടുണ്ട് എന്നതു ശ്രദ്ധി​ക്കുക. അതു​കൊണ്ട്, നമ്മുടെ കൈവ​ശ​മുള്ള ധനം ചെലവ​ഴി​ക്കുന്ന വിധത്തി​ലൂ​ടെ നമുക്കു ദൈവ​ത്തോ​ടുള്ള ‘വിശ്വ​സ്‌തത’ തെളി​യി​ക്കാ​നാ​കും എന്നാണു യേശു ഉദ്ദേശി​ച്ചത്‌. അത്‌ എങ്ങനെ ചെയ്യാ​നാ​കും?

8, 9. നീതി​കെട്ട ധനം ഉപയോ​ഗി​ക്കു​ന്ന​തിൽ വിശ്വ​സ്‌തത കാണിച്ച ചിലരു​ടെ അനുഭ​വങ്ങൾ പറയുക.

8 യേശു മുൻകൂ​ട്ടി​പ്പറഞ്ഞ ലോക​വ്യാ​പ​ക​പ്ര​വർത്ത​ന​ത്തി​നു​വേണ്ടി സംഭാ​വ​നകൾ കൊടു​ത്തു​കൊണ്ട് ധനത്തിന്‍റെ കാര്യ​ത്തിൽ വിശ്വ​സ്‌ത​രാ​ണെന്നു നമുക്കു തെളി​യി​ക്കാ​നാ​കും. (മത്താ. 24:14) ഇന്ത്യയി​ലുള്ള ഒരു കൊച്ചു പെൺകു​ട്ടി എന്താണു ചെയ്‌ത​തെ​ന്നോ? നാണയങ്ങൾ ഇട്ട് സൂക്ഷി​ക്കാൻ അവൾക്ക് ഒരു ചെറിയ കുടു​ക്ക​യു​ണ്ടാ​യി​രു​ന്നു. കളിപ്പാ​ട്ടങ്ങൾ മേടി​ക്കാ​നുള്ള പൈസ​പോ​ലും അവൾ അതിൽ ഇട്ടു. കുടുക്ക നിറഞ്ഞ​പ്പോൾ ആ പണം അവൾ പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നു​വേണ്ടി കൊടു​ത്തു. ഇന്ത്യയിൽത്ത​ന്നെ​യുള്ള മറ്റൊരു സഹോ​ദ​രന്‌ ഒരു തെങ്ങിൻതോ​പ്പുണ്ട്. അദ്ദേഹം മലയാള പരിഭാ​ഷാ​കേ​ന്ദ്ര​ത്തി​നു കുറെ തേങ്ങ സംഭാ​വ​ന​യാ​യി നൽകി. പരിഭാ​ഷാ​കേ​ന്ദ്ര​ത്തിൽ എന്തായാ​ലും തേങ്ങ ആവശ്യ​മു​ള്ള​തു​കൊണ്ട് താൻ അത്‌ അവിടെ നേരിട്ട് എത്തിക്കു​ന്ന​താ​ണു കുറച്ച് പണം നൽകു​ന്ന​തി​ലും മെച്ച​മെന്ന് അദ്ദേഹം ചിന്തിച്ചു. അതു പ്രാ​യോ​ഗി​ക​ജ്ഞാ​ന​മല്ലേ? ഗ്രീസി​ലുള്ള സഹോ​ദ​ര​ങ്ങ​ളും അവി​ടെ​യുള്ള ബഥേലി​ലേക്കു പതിവാ​യി ഒലി​വെ​ണ്ണ​യും വെണ്ണയും മറ്റ്‌ ആഹാര​സാ​ധ​ന​ങ്ങ​ളും എത്തിക്കാ​റുണ്ട്.

9 ഇപ്പോൾ വിദേ​ശ​ത്തുള്ള ശ്രീല​ങ്ക​ക്കാ​ര​നായ ഒരു സഹോ​ദരൻ നാട്ടി​ലുള്ള തന്‍റെ വീടും പുരയി​ട​വും യോഗ​ങ്ങൾക്കാ​യും സമ്മേള​ന​ങ്ങൾക്കാ​യും മുഴു​സ​മ​യ​സേ​വ​കരെ താമസി​പ്പി​ക്കാ​നാ​യും വിട്ടു​കൊ​ടു​ത്തി​രി​ക്കു​ക​യാണ്‌. അത്‌ അദ്ദേഹ​ത്തി​നു സാമ്പത്തി​ക​മാ​യി നഷ്ടം വരുത്തി​വെ​ക്കു​ന്നു​ണ്ടെ​ങ്കി​ലും ആ പ്രദേ​ശ​ത്തുള്ള, അധികം പണമൊ​ന്നു​മി​ല്ലാത്ത പ്രചാ​ര​കർക്ക് അതൊരു വലിയ സഹായ​മാണ്‌. നമ്മുടെ പ്രവർത്ത​ന​ത്തി​നു നിയ​ന്ത്ര​ണ​മുള്ള മറ്റൊരു ദേശത്ത്‌, സഹോ​ദ​രങ്ങൾ തങ്ങളുടെ വീടുകൾ രാജ്യ​ഹാ​ളു​ക​ളാ​യി ഉപയോ​ഗി​ക്കാൻ വിട്ടു​കൊ​ടു​ക്കു​ന്നു. അതു​കൊണ്ട്, സാമ്പത്തി​ക​മാ​യി അധിക​മൊ​ന്നു​മി​ല്ലാത്ത സഹോ​ദ​ര​ങ്ങൾക്കും മുൻനി​ര​സേ​വ​കർക്കും വലിയ പണച്ചെ​ല​വി​ല്ലാ​തെ യോഗ​ങ്ങൾക്കു കൂടി​വ​രാ​നാ​കു​ന്നു.

10. ഉദാര​മാ​യി കൊടു​ക്കു​മ്പോൾ നമുക്കു ലഭിക്കുന്ന ചില അനു​ഗ്ര​ഹങ്ങൾ എന്തെല്ലാം?

10 ആത്മീയ​സ​മ്പ​ത്തി​നോ​ടുള്ള താരത​മ്യ​ത്തിൽ മൂല്യം കുറഞ്ഞ ഭൗതി​ക​സ​മ്പത്ത്‌ ഒരു ‘ചെറിയ കാര്യ​മാണ്‌.’ അത്‌ ഉപയോ​ഗി​ക്കു​ന്ന​തിൽ ദൈവ​ജനം വിശ്വ​സ്‌ത​രാ​ണെ​ന്നാ​ണു മേൽപ്പറഞ്ഞ അനുഭ​വങ്ങൾ കാണി​ക്കു​ന്നത്‌. അതു​കൊ​ണ്ടു​തന്നെ ദൈവ​ജനം ‘ചെറിയ കാര്യ​ത്തിൽ വിശ്വ​സ്‌ത​രാണ്‌’ എന്നു പറയാം. (ലൂക്കോ. 16:10) യഹോ​വ​യു​ടെ ഈ സ്‌നേ​ഹി​തർക്കു തങ്ങളുടെ അത്തരം ത്യാഗ​ങ്ങ​ളെ​ക്കു​റിച്ച് എന്താണു തോന്നു​ന്നത്‌? ഉദാര​മാ​യി കൊടു​ക്കു​ന്ന​തി​ലൂ​ടെ തങ്ങൾ സ്വർഗ​ത്തിൽ “യഥാർഥ​ധനം” സമ്പാദി​ക്കു​ക​യാ​ണെന്ന് അവർക്ക് അറിയാം. (ലൂക്കോ. 16:11) ക്രമമാ​യി ദൈവ​രാ​ജ്യ​പ്ര​വർത്ത​ന​ങ്ങൾക്കു​വേണ്ടി സംഭാവന ചെയ്യുന്ന ഒരു സഹോ​ദരി, തനിക്കു ലഭിച്ച പ്രത്യേ​ക​മായ ഒരു അനു​ഗ്ര​ഹ​ത്തെ​ക്കു​റിച്ച് ഇങ്ങനെ പറയുന്നു: “എന്‍റെ പണവും മറ്റും ഉദാര​മാ​യി കൊടു​ത്ത​പ്പോൾ എന്നിൽ അസാധാ​ര​ണ​മാ​യൊ​രു മാറ്റം വന്നതു ഞാൻ അനുഭ​വി​ച്ച​റി​ഞ്ഞു. ഞാൻ ഭൗതി​ക​വ​സ്‌തു​ക്കൾ കൊടു​ക്കു​ന്ന​തിൽ എത്ര​ത്തോ​ളം ഉദാരത കാണി​ച്ചോ, മറ്റുള്ള​വ​രോട്‌ അത്ര​ത്തോ​ളം വിശാ​ല​മ​ന​സ്സോ​ടെ ഇടപെ​ടാൻ എനിക്കാ​യി. ഇപ്പോൾ ഞാൻ കൂടുതൽ ക്ഷമിക്കാൻ പഠിച്ചു. മറ്റുള്ള​വ​രോട്‌ ഒത്തു​പോ​കുന്ന കാര്യ​ത്തി​ലും ഞാൻ വളരെ മെച്ച​പ്പെട്ടു. തിരു​ത്ത​ലു​കൾ സ്വീക​രി​ക്കാ​നും പ്രതീ​ക്ഷകൾ തകരു​മ്പോൾ പിടി​ച്ചു​നിൽക്കാ​നും പാകമായ ഒരു മനസ്സാണ്‌ ഇപ്പോൾ എന്‍റേത്‌.” ഇതൊരു ഒറ്റപ്പെട്ട അനുഭ​വമല്ല. ഉദാര​മാ​യി കൊടു​ക്കാ​നുള്ള മനസ്സ് ആത്മീയ​മാ​യി ബലപ്പെ​ടു​ത്തു​മെന്ന് അനുഭ​വി​ച്ച​റിഞ്ഞ അനേക​രുണ്ട്.—സങ്കീ. 112:5; സുഭാ. 22:9.

11. (എ) നമ്മൾ ഉദാര​മാ​യി കൊടു​ക്കു​ന്നതു ‘പ്രാ​യോ​ഗി​ക​ജ്ഞാ​ന​ത്തി​നു’ തെളി​വാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്? (ബി) ദൈവ​ജ​ന​ത്തിന്‌ ഇടയിൽ ‘ചിലരു​ടെ സമൃദ്ധി​കൊണ്ട് മറ്റു ചിലരു​ടെ കുറവ്‌ നികന്നു​കി​ട്ടു​ന്നത്‌’ എങ്ങനെ? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

11 ദൈവ​രാ​ജ്യ​താ​ത്‌പ​ര്യ​ങ്ങൾക്കു​വേണ്ടി സ്വത്തു​വ​കകൾ ഉപയോ​ഗി​ക്കു​ന്നതു “പ്രാ​യോ​ഗി​ക​ജ്ഞാ​നം” ആണെന്നു പറയാൻ മറ്റൊരു കാരണ​മുണ്ട്. ശുശ്രൂ​ഷ​യിൽ തീക്ഷ്ണ​ത​യോ​ടെ പ്രവർത്തി​ക്കുന്ന മറ്റുള്ള​വരെ നമ്മൾ അതുവഴി പിന്തു​ണ​യ്‌ക്കു​ക​യാണ്‌. സാമ്പത്തി​ക​മാ​യി മെച്ചപ്പെട്ട നിലയി​ലാ​ണെ​ങ്കി​ലും ചില സഹോ​ദ​ര​ങ്ങൾക്കു മുഴു​സ​മ​യ​സേ​വനം ഏറ്റെടു​ക്കാ​നോ ആവശ്യം അധിക​മു​ള്ളി​ട​ത്തേക്കു മാറി​ത്താ​മ​സി​ക്കാ​നോ കഴിയു​ന്നു​ണ്ടാ​കില്ല. പക്ഷേ തങ്ങളുടെ സംഭാ​വ​നകൾ മറ്റുള്ള​വ​രു​ടെ ശുശ്രൂ​ഷയെ പിന്തു​ണ​യ്‌ക്കു​ന്നു എന്ന സംതൃ​പ്‌തി അവർക്കുണ്ട്. (സുഭാ. 19:17) ഉദാഹ​ര​ണ​ത്തിന്‌, കൊടിയ ദാരി​ദ്ര്യ​ത്തി​ന്‍റെ ക്ലേശങ്ങൾ അനുഭ​വി​ക്കു​ന്നെ​ങ്കി​ലും നല്ല ആത്മീയ​പു​രോ​ഗ​തി​യുള്ള പല പ്രദേ​ശ​ങ്ങ​ളു​മുണ്ട്. അത്തരം സ്ഥലങ്ങളിൽ പ്രസി​ദ്ധീ​ക​ര​ണങ്ങൾ വിതരണം ചെയ്യാ​നും പ്രസം​ഗ​പ്ര​വർത്തനം മുന്നോ​ട്ടു കൊണ്ടു​പോ​കാ​നും സ്വമന​സ്സാ​ലെ​യുള്ള സംഭാ​വ​നകൾ സഹായി​ക്കു​ന്നു. കോം​ഗോ, മഡഗാ​സ്‌കർ, റുവാണ്ട പോലുള്ള ചില രാജ്യ​ങ്ങ​ളിൽ കുടും​ബാം​ഗ​ങ്ങൾക്ക് ആഹാരം വാങ്ങേണ്ട പണം മാറ്റി​വെ​ച്ചാ​ലേ ബൈബിൾ വാങ്ങാൻ കഴിയൂ എന്നൊരു അവസ്ഥയു​ണ്ടാ​യി​രു​ന്നു. കാരണം ചില​പ്പോ​ഴൊ​ക്കെ ബൈബി​ളി​ന്‍റെ വില, ഒരു ആഴ്‌ച​ത്തെ​യോ ഒരു മാസ​ത്തെ​യോ ശമ്പളത്തി​നു തുല്യ​മാ​യി​രു​ന്നു. വർഷങ്ങ​ളോ​ളം ഇതായി​രു​ന്നു അവിട​ങ്ങ​ളി​ലെ സ്ഥിതി. എന്നാൽ ഇപ്പോൾ, അനേക​രു​ടെ സംഭാ​വ​ന​കൾകൊ​ണ്ടും ‘മറ്റുള്ള​വ​രു​ടെ സമൃദ്ധി​കൊണ്ട് ചിലരു​ടെ കുറവ്‌ നികത്തി​ക്കൊ​ണ്ടും’ യഹോ​വ​യു​ടെ സംഘടന ബൈബിൾ പരിഭാ​ഷ​പ്പെ​ടു​ത്തി അവിട​ങ്ങ​ളിൽ വിതരണം ചെയ്‌തി​രി​ക്കു​ന്നു. അങ്ങനെ, കുടും​ബ​ത്തി​ലെ ഓരോ അംഗത്തി​നും, ആത്മീയ​ദാ​ഹ​മുള്ള എല്ലാ ബൈബിൾവി​ദ്യാർഥി​കൾക്കും ഇപ്പോൾ ബൈബിൾ ലഭ്യമാണ്‌. (2 കൊരി​ന്ത്യർ 8:13-15 വായി​ക്കുക.) സംഭാ​വ​നകൾ കൊടു​ക്കു​ന്ന​വർക്കു മാത്രമല്ല അതിന്‍റെ പ്രയോ​ജനം ലഭിക്കു​ന്ന​വർക്കും യഹോ​വ​യു​ടെ സ്‌നേ​ഹി​ത​രാ​കാ​നുള്ള അവസര​മാണ്‌ അതിലൂ​ടെ തുറന്നു​കി​ട്ടു​ന്നത്‌.

വാണി​ജ്യ​ലോ​ക​വു​മാ​യുള്ള ഇടപാ​ടു​കൾ പരമാ​വധി കുറയ്‌ക്കു​ക

12. താൻ ദൈവ​ത്തിൽ ആശ്രയി​ച്ചെന്ന് അബ്രാ​ഹാം തെളി​യി​ച്ചത്‌ എങ്ങനെ?

12 യഹോ​വ​യു​ടെ സ്‌നേ​ഹി​ത​രാ​കാൻ മറ്റൊരു വഴിയുണ്ട്. ഇന്നത്തെ വാണി​ജ്യ​ലോ​ക​വു​മാ​യുള്ള ഇടപാ​ടു​കൾ കുറച്ചിട്ട് “യഥാർഥ​ധനം” സമ്പാദി​ക്കാൻ ശ്രമി​ക്കുക. ശക്തമായ വിശ്വാ​സ​ത്തിന്‌ ഉടമയാ​യി​രുന്ന അബ്രാ​ഹാം യഹോ​വ​യു​മാ​യുള്ള സുഹൃ​ദ്‌ബന്ധം വില​യേ​റി​യ​താ​യി കണ്ടതു​കൊണ്ട് സമ്പദ്‌സ​മൃ​ദ്ധ​മായ ഊർ നഗരം വിട്ട് കൂടാ​ര​ങ്ങ​ളിൽ കഴിഞ്ഞു. (എബ്രാ. 11:8-10) യഥാർഥ​സ​മ്പത്ത്‌ യഹോ​വ​യിൽനി​ന്നാ​ണു ലഭിക്കു​ന്ന​തെന്നു വിശ്വ​സിച്ച അബ്രാ​ഹാം ഒരിക്ക​ലും ഭൗതി​ക​നേ​ട്ട​ങ്ങൾക്കു പിന്നാലെ പോയില്ല. അങ്ങനെ ചെയ്‌തി​രു​ന്നെ​ങ്കിൽ അബ്രാ​ഹാ​മി​നു ദൈവ​ത്തിൽ ആശ്രയ​മി​ല്ലെന്നു വരുമാ​യി​രു​ന്നു. (ഉൽപ. 14:22, 23) അബ്രാ​ഹാ​മി​ന്‍റേ​തു​പോ​ലുള്ള വിശ്വാ​സ​മു​ണ്ടാ​യി​രി​ക്കു​ന്ന​തി​നെ പ്രോ​ത്സാ​ഹി​പ്പിച്ച യേശു ധനിക​നായ ഒരു യുവാ​വി​നോ​ടു പറഞ്ഞു: “എല്ലാം തികഞ്ഞ​വ​നാ​കാൻ നീ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ, പോയി നിനക്കു​ള്ള​തെ​ല്ലാം വിറ്റ്‌ ദരി​ദ്രർക്കു കൊടു​ക്കുക. അപ്പോൾ സ്വർഗ​ത്തിൽ നിനക്കു നിക്ഷേ​പ​മു​ണ്ടാ​കും; എന്നിട്ട് വന്ന് എന്‍റെ അനുഗാ​മി​യാ​കുക.” (മത്താ. 19:21) ആ മനുഷ്യന്‌ അബ്രാ​ഹാ​മി​ന്‍റേ​തു​പോ​ലുള്ള വിശ്വാ​സ​മി​ല്ലാ​യി​രു​ന്നു. എന്നാൽ അതിൽനിന്ന് വ്യത്യ​സ്‌ത​മാ​യി ദൈവ​ത്തിൽ അടിയു​റച്ച വിശ്വാ​സ​മു​ണ്ടാ​യി​രുന്ന മറ്റ്‌ അനേക​രുണ്ട്.

13. (എ) തിമൊ​ഥെ​യൊ​സി​നു പൗലോസ്‌ എന്ത് ഉപദേ​ശ​മാ​ണു കൊടു​ത്തത്‌? (ബി) നമുക്ക് ഇന്നു പൗലോ​സി​ന്‍റെ ഉപദേശം എങ്ങനെ അനുസ​രി​ക്കാം?

13 അങ്ങനെ​യൊ​രാ​ളാ​യി​രു​ന്നു തിമൊ​ഥെ​യൊസ്‌. അദ്ദേഹ​ത്തി​നു ശക്തമായ വിശ്വാ​സ​മു​ണ്ടാ​യി​രു​ന്നു. “ക്രിസ്‌തു​യേ​ശു​വി​ന്‍റെ ഒരു മികച്ച പടയാളി” എന്നു തിമൊ​ഥെ​യൊ​സി​നെ വിളി​ച്ച​ശേഷം പൗലോസ്‌ അദ്ദേഹ​ത്തോട്‌ ഇങ്ങനെ പറഞ്ഞു: “പടയാ​ളി​യാ​യി സേവനം അനുഷ്‌ഠി​ക്കുന്ന ഒരാൾ, തന്നെ സൈന്യ​ത്തിൽ ചേർത്ത വ്യക്തി​യു​ടെ അംഗീ​കാ​രം നേടാൻവേണ്ടി അനുദി​ന​ജീ​വി​ത​ത്തി​ലെ വ്യാപാ​ര​യി​ട​പാ​ടു​ക​ളി​ലൊ​ന്നും ഉൾപ്പെ​ടാ​തി​രി​ക്കു​ന്നു.” (2 തിമൊ. 2:3, 4) പത്തു ലക്ഷത്തി​ല​ധി​കം വരുന്ന മുഴു​സ​മ​യ​ശു​ശ്രൂ​ഷകർ ഉൾപ്പെടെ യേശു​വി​ന്‍റെ എല്ലാ അനുഗാ​മി​ക​ളും സാഹച​ര്യം അനുവ​ദി​ക്കു​ന്നി​ട​ത്തോ​ളം പൗലോ​സി​ന്‍റെ ആ ഉപദേശം അനുസ​രി​ക്കു​ന്ന​വ​രാണ്‌. പരസ്യ​ങ്ങ​ളു​ടെ​യും ചുറ്റു​മുള്ള ലോക​ത്തി​ന്‍റെ​യും സമ്മർദ​ങ്ങളെ ചെറു​ത്തു​നിൽക്കുന്ന അവർ, “കടം വാങ്ങു​ന്നവൻ കടം കൊടു​ക്കു​ന്ന​വന്‍റെ അടിമ” എന്ന തത്ത്വം എപ്പോ​ഴും ഓർക്കു​ന്നു. (സുഭാ. 22:7) നമ്മൾ അടിമ​ക​ളെ​പ്പോ​ലെ നമ്മുടെ സമയവും ശക്തിയും മുഴുവൻ സാത്താന്‍റെ വാണി​ജ്യ​ലോ​ക​ത്തി​നു​വേണ്ടി ചെലവ​ഴി​ച്ചാൽ സാത്താന്‌ അതിൽപ്പരം സന്തോഷം ഉണ്ടാകാ​നില്ല. നമ്മൾ എടുക്കുന്ന ചില തീരു​മാ​നങ്ങൾ നമ്മളെ വലിയ കടബാ​ധ്യ​ത​യി​ലാ​ക്കി​യേ​ക്കാം. വർഷങ്ങൾ കഴിഞ്ഞാ​ലും അതിൽനിന്ന് മുക്തി​യു​ണ്ടാ​ക​ണ​മെ​ന്നില്ല. ഭീമമായ ഭവനവാ​യ്‌പകൾ, അടച്ചാ​ലു​മ​ട​ച്ചാ​ലും തീരാത്ത വിദ്യാ​ഭ്യാ​സ​വാ​യ്‌പകൾ, കാർ ലോണി​ന്‍റെ വലിയ മാസത്ത​വ​ണകൾ, എന്തിന്‌ ആഡംബ​ര​മാ​യി നടത്തുന്ന വിവാ​ഹ​ങ്ങൾപോ​ലും നമ്മളെ സാമ്പത്തി​ക​മാ​യി ഞെരു​ക്കി​യേ​ക്കാം. ജീവിതം ലളിത​മാ​ക്കു​ക​യും കടവും ചെലവു​ക​ളും കുറയ്‌ക്കു​ക​യും ചെയ്‌താൽ ഇന്നത്തെ വാണി​ജ്യ​ലോ​ക​ത്തി​നു​വേണ്ടി അടിമ​പ്പ​ണി​യെ​ടു​ക്കു​ന്ന​തി​നു പകരം സ്വാത​ന്ത്ര്യ​ത്തോ​ടെ ദൈവത്തെ സേവി​ക്കാൻ നമുക്കു കഴിയും. അതാണു പ്രാ​യോ​ഗി​ക​ജ്ഞാ​നം.—1 തിമൊ. 6:10.

14. എന്തു ചെയ്യാൻ നമ്മൾ ഉറച്ച തീരു​മാ​ന​മെ​ടു​ക്കണം? ചില അനുഭ​വങ്ങൾ പറയുക.

14 ശരിയായ മുൻഗ​ണ​നകൾ വെച്ചാലേ നമുക്കു ജീവിതം ലളിത​മാ​യി സൂക്ഷി​ക്കാൻ കഴിയൂ. ഒരു ദമ്പതി​ക​ളു​ടെ അനുഭവം നോക്കുക. അവർക്കു നല്ല ലാഭം കിട്ടി​ക്കൊ​ണ്ടി​രുന്ന ഒരു ബിസി​നെ​സ്സു​ണ്ടാ​യി​രു​ന്നു. എന്നാൽ വീണ്ടും മുഴു​സ​മ​യ​സേ​വനം തുടങ്ങാ​നുള്ള ആഗ്രഹം കാരണം അവർ ആ ബിസി​നെ​സ്സും അവരുടെ ബോട്ടും മറ്റു വസ്‌തു​വ​ക​ക​ളും വിറ്റു. പിന്നീട്‌ അവർ ന്യൂ​യോർക്കി​ലെ വാർവി​ക്കിൽ നടക്കുന്ന ലോകാ​സ്ഥാ​ന​ത്തി​ന്‍റെ നിർമാ​ണ​പ്ര​വർത്ത​ന​ത്തിൽ പങ്കെടു​ത്തു. അതു​കൊണ്ട് അവർക്കു പ്രത്യേ​ക​മായ ചില അനു​ഗ്ര​ഹങ്ങൾ കിട്ടി. ബഥേലി​ലാ​യി​രുന്ന മകളോ​ടും മരുമ​ക​നോ​ടും ഒപ്പം സേവി​ക്കാൻ അവർക്ക് അവസരം ലഭിച്ചു. ഇനി, സഹോ​ദ​രന്‍റെ മാതാ​പി​താ​ക്കൾ വാർവി​ക്കി​ലെ നിർമാ​ണ​പ്ര​വർത്ത​ന​ത്തിൽ പങ്കെടു​ക്കാൻ വന്നപ്പോൾ അവർക്കു കുറച്ച് ആഴ്‌ചകൾ അവരു​ടെ​കൂ​ടെ​യും പ്രവർത്തി​ക്കാ​നാ​യി. ഐക്യ​നാ​ടു​ക​ളി​ലെ കൊള​റാ​ഡോ​യി​ലുള്ള മുൻനി​ര​സേ​വി​ക​യായ ഒരു സഹോ​ദ​രിക്ക് ഒരു ബാങ്കിൽ അംശകാ​ല​ജോ​ലി കിട്ടി. സഹോ​ദ​രി​യു​ടെ ജോലി വളരെ ഇഷ്ടപ്പെ​ട്ട​തു​കൊണ്ട് അവിടെ മുഴു​സ​മ​യ​ജോ​ലി നൽകാ​മെന്നു ബാങ്കു​കാർ പറഞ്ഞു, അതും മൂന്ന് ഇരട്ടി ശമ്പളത്തിൽ! പക്ഷേ ആ ജോലി സ്വീക​രി​ച്ചാൽ ശുശ്രൂ​ഷ​യ്‌ക്കു മുമ്പത്തെ അത്രയും ശ്രദ്ധ നൽകാ​നാ​കി​ല്ലെന്നു മനസ്സി​ലാ​ക്കിയ സഹോ​ദരി ആകർഷ​ക​മായ ആ വാഗ്‌ദാ​നം നിരസി​ച്ചു. യഹോ​വ​യു​ടെ ദാസന്മാർ ചെയ്‌തി​ട്ടുള്ള എണ്ണമറ്റ ത്യാഗ​ങ്ങ​ളിൽ ഏതാനും ചിലതു മാത്ര​മാണ്‌ ഇവ. ഇന്നത്തെ വാണി​ജ്യ​ലോ​കം നമ്മളെ മോഹി​പ്പി​ക്കുന്ന പലതും വെച്ചു​നീ​ട്ടി​യേ​ക്കാം. പക്ഷേ അവയ്‌ക്കു പകരം രാജ്യ​താ​ത്‌പ​ര്യ​ങ്ങൾ ഒന്നാമതു വെക്കാൻ തീരു​മാ​നി​ച്ചാൽ, നമുക്ക് ഏറ്റവും പ്രധാനം ദൈവ​വു​മാ​യുള്ള സൗഹൃ​ദ​വും ആത്മീയ​സ​മ്പ​ത്തും ആണെന്നു തെളി​യി​ക്കു​ക​യാ​യി​രി​ക്കും.

സമ്പത്തു​കൊണ്ട് ഉപകാ​ര​മി​ല്ലാ​താ​കു​മ്പോൾ

15. ഏതു സമ്പത്താണ്‌ ഏറ്റവും അധികം സംതൃ​പ്‌തി തരുന്നത്‌?

15 സമ്പത്ത്‌ യഹോ​വ​യു​ടെ അനു​ഗ്ര​ഹ​ത്തി​ന്‍റെ തെളി​വാ​യി​രി​ക്ക​ണ​മെ​ന്നില്ല. ‘നല്ല കാര്യങ്ങൾ ചെയ്യു​ന്ന​തിൽ സമ്പന്നരാ​യ​വ​രെ​യാണ്‌’ യഹോവ അനു​ഗ്ര​ഹി​ക്കു​ന്നത്‌. (1 തിമൊ​ഥെ​യൊസ്‌ 6:17-19 വായി​ക്കുക.) ലൂചീയാ സഹോ​ദ​രി​യു​ടെ അനുഭവം നോക്കാം. * അൽബേ​നി​യ​യിൽ കൂടുതൽ ശുശ്രൂ​ഷ​ക​രു​ടെ ആവശ്യ​മു​ണ്ടെന്നു മനസ്സി​ലാ​ക്കിയ സഹോ​ദരി 1993-ൽ ഇറ്റലി​യിൽനിന്ന് അവി​ടേക്കു മാറി​ത്താ​മ​സി​ച്ചു. സഹോ​ദ​രി​ക്കു ജോലി​യൊ​ന്നു​മി​ല്ലാ​യി​രു​ന്നു. ആകെയുള്ള കൈമു​തൽ യഹോ​വ​യി​ലുള്ള ആശ്രയ​മാ​യി​രു​ന്നു. അൽബേ​നി​യൻ ഭാഷ പഠി​ച്ചെ​ടുത്ത സഹോ​ദരി 60-ലധികം ആളുകളെ സ്‌നാ​ന​ത്തി​ന്‍റെ പടിയി​ലെ​ത്താൻ സഹായി​ച്ചു. ദൈവ​ജ​ന​ത്തിൽ ഭൂരി​പക്ഷം പേരും അത്രയും ഫലം തരുന്ന പ്രദേ​ശ​ങ്ങ​ളി​ലാ​യി​രി​ക്കില്ല സേവി​ക്കു​ന്നത്‌. എങ്കിലും ജീവന്‍റെ പാത കണ്ടെത്താ​നും അതിൽ തുടരാ​നും മറ്റുള്ള​വരെ സഹായി​ക്കാ​നാ​യി നമ്മൾ ചെയ്യു​ന്ന​തെ​ന്തും അവരും നമ്മളും എന്നു​മെ​ന്നും വില​പ്പെ​ട്ട​താ​യി കാണും, സംശയ​മില്ല.—മത്താ. 6:20.

16. (എ) ഇന്നത്തെ വാണി​ജ്യ​ലോ​കത്തെ കാത്തി​രി​ക്കു​ന്നത്‌ എന്താണ്‌? (ബി) ഭാവി​യിൽ നടക്കാ​നി​രി​ക്കുന്ന സംഭവങ്ങൾ ഭൗതി​ക​സ​മ്പ​ത്തി​നോ​ടുള്ള നമ്മുടെ മനോ​ഭാ​വത്തെ എങ്ങനെ സ്വാധീ​നി​ക്കണം?

16 “(നീതി​കെട്ട ധനം) തീർന്നു​പോ​കു​മ്പോൾ” എന്നാണു യേശു പറഞ്ഞത്‌, അല്ലാതെ ‘അതു തീർന്നു​പോ​യാൽ’ എന്നല്ല എന്നതു ശ്രദ്ധി​ക്കുക. (ലൂക്കോ. 16:9) ഈ അവസാ​ന​കാ​ലത്ത്‌ പല ബാങ്കുകൾ തകരു​ന്ന​തും ചില രാജ്യങ്ങൾ സാമ്പത്തി​ക​മാ​ന്ദ്യ​ത്തി​ന്‍റെ പിടി​യി​ലാ​കു​ന്ന​തും നമ്മൾ കണ്ടിരി​ക്കു​ന്നു. എന്നാൽ സമീപ​ഭാ​വി​യിൽ ലോകം മുഴുവൻ സംഭവി​ക്കാ​നി​രി​ക്കു​ന്ന​തു​മാ​യി താരത​മ്യം ചെയ്യു​മ്പോൾ ഇതൊ​ന്നും ഒന്നുമല്ല. സാത്താന്‍റെ വ്യവസ്ഥി​തി തകരും, അതിന്‍റെ മത-രാഷ്‌ട്രീയ-വാണിജ്യ ഘടകങ്ങൾ നാശത്തി​ലേക്കു കൂപ്പു​കു​ത്തും. നൂറ്റാ​ണ്ടു​ക​ളാ​യി വാണി​ജ്യ​ലോ​ക​ത്തി​ന്‍റെ അവിഭാ​ജ്യ​ഘ​ട​ക​ങ്ങ​ളാ​യി​രുന്ന സ്വർണ​വും വെള്ളി​യും വിലയി​ല്ലാ​ത്ത​താ​യി​ത്തീ​രു​മെന്ന് യഹസ്‌കേ​ലും സെഫന്യ​യും മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​ട്ടുണ്ട്. (യഹ. 7:19; സെഫ. 1:18) ഒന്നു ചിന്തി​ക്കുക! ജീവി​ത​സാ​യാ​ഹ്ന​ത്തി​ലെ​ത്തി​യിട്ട് പിന്തി​രി​ഞ്ഞു​നോ​ക്കു​മ്പോൾ, ഈ ലോക​ത്തി​ലെ “നീതി​കെട്ട ധനം” വാരി​ക്കൂ​ട്ടാ​നാ​യി നഷ്ടപ്പെ​ടു​ത്തി​യതു യഥാർഥ​ധ​ന​മാണ്‌ എന്നു തിരി​ച്ച​റി​യേ​ണ്ടി​വ​ന്നാൽ എന്തായി​രി​ക്കും നമുക്കു തോന്നുക? ജീവി​ത​കാ​ലം മുഴുവൻ അധ്വാ​നിച്ച് സമ്പാദി​ച്ചു​കൂ​ട്ടിയ പണം മുഴുവൻ കള്ളനോ​ട്ടാ​ണെന്നു തിരി​ച്ച​റി​യുന്ന ഒരാളു​ടെ അവസ്ഥയാ​യി​രി​ക്കും നമ്മു​ടേത്‌. (സുഭാ. 18:11) അതെ, അത്തരം ധനമെ​ല്ലാം ഒരിക്കൽ ഉപകാ​ര​മി​ല്ലാ​ത്ത​താ​യി​ത്തീ​രും. അതു​കൊണ്ട് ആ ധനം ഉപയോ​ഗിച്ച് ഇപ്പോൾ സ്വർഗ​ത്തിൽ “സ്‌നേ​ഹി​തരെ” നേടാൻ ശ്രമി​ക്കുക. അതിനുള്ള അവസരം നഷ്ടപ്പെ​ടു​ത്ത​രുത്‌. യഹോ​വ​യു​ടെ രാജ്യ​ത്തി​നു​വേണ്ടി ചെയ്യുന്ന ഏതു കാര്യ​വും നമ്മളെ ആത്മീയ​മാ​യി സമ്പന്നരാ​ക്കും.

17, 18. ദൈവ​ത്തി​ന്‍റെ സ്‌നേ​ഹി​തരെ കാത്തി​രി​ക്കുന്ന അനു​ഗ്ര​ഹങ്ങൾ എന്താണ്‌?

17 ദൈവ​രാ​ജ്യം വരു​മ്പോൾ വാടക​യും വായ്‌പ​ക​ളും പഴങ്കഥ​യാ​യി മാറും. എല്ലാവർക്കും ഇഷ്ടം​പോ​ലെ ഭക്ഷണമു​ണ്ടാ​യി​രി​ക്കും, ആർക്കും അതിനാ​യി പണം മുട​ക്കേ​ണ്ടി​വ​രില്ല. ആരോ​ഗ്യ​കാ​ര്യ​ങ്ങൾക്കു​വേണ്ടി പണം ചെലവ​ഴി​ക്കുന്ന കാലവും പൊയ്‌പോ​കും. ഭൂമി​യു​ടെ ഏറ്റവും മികച്ച ഉത്‌പ​ന്നങ്ങൾ യഹോ​വ​യു​ടെ സ്‌നേ​ഹി​തർ ആസ്വദി​ക്കും. അന്നും ആളുകൾ സ്വർണ​വും വെള്ളി​യും രത്‌ന​ങ്ങ​ളും എല്ലാം ഉപയോ​ഗി​ക്കും, പക്ഷേ അവ അലങ്കാ​ര​ത്തി​നാ​യി​രി​ക്കും അല്ലാതെ നിക്ഷേ​പ​ങ്ങ​ളാ​യി പൂഴ്‌ത്തി​വെ​ക്കാ​നാ​യി​രി​ക്കില്ല. മനോ​ഹ​ര​മായ വീടുകൾ പണിയാൻ മേത്തരം തടിയും കല്ലും ലോഹ​ങ്ങ​ളും സുലഭ​മാ​യി​രി​ക്കും. ധാരാളം സുഹൃ​ത്തു​ക്കൾ നമ്മളെ സഹായി​ക്കാ​നെ​ത്തും. പണമല്ല, നമ്മളെ സഹായി​ക്കു​ന്ന​തി​ലെ സംതൃ​പ്‌തി ആഗ്രഹി​ച്ചാ​യി​രി​ക്കും അവർ എത്തുന്നത്‌. ഭൂമി​യു​ടെ എല്ലാ വിഭവ​ങ്ങ​ളും എല്ലാവ​രും പങ്കിടുന്ന ഒരു കാലം! തികച്ചും പുതി​യൊ​രു ജീവി​ത​രീ​തി!

18 സ്വർഗ​ത്തിൽ സ്‌നേ​ഹി​ത​രു​ള്ള​വർക്കു ലഭിക്കാ​നി​രി​ക്കുന്ന അമൂല്യ​മായ അനു​ഗ്ര​ഹങ്ങൾ ഇവിടം​കൊണ്ട് തീരു​ന്നില്ല. ഭൂമി​യി​ലെ യഹോ​വ​യു​ടെ ആരാധ​ക​രോ​ടു യേശു ഇങ്ങനെ പറയും: “എന്‍റെ പിതാ​വി​ന്‍റെ അനു​ഗ്രഹം കിട്ടി​യ​വരേ, വരൂ! ലോകാ​രം​ഭം​മു​തൽ നിങ്ങൾക്കാ​യി ഒരുക്കി​യി​രി​ക്കുന്ന രാജ്യം അവകാ​ശ​മാ​ക്കി​ക്കൊ​ള്ളൂ!” ഈ വാക്കുകൾ കേൾക്കു​മ്പോൾ ഭൂമി​യി​ലെ സത്യാ​രാ​ധ​കർക്കു​ണ്ടാ​കുന്ന സന്തോഷം എത്രമാ​ത്ര​മാ​യി​രി​ക്കും!—മത്താ. 25:34.

^ ഖ. 4 കാര്യസ്ഥന്‌ എതി​രെ​യുള്ള പരാതി ന്യായ​മാ​യി​രു​ന്നോ അല്ലയോ എന്നൊ​ന്നും യേശു പറയു​ന്നില്ല. ലൂക്കോസ്‌ 16:1-ൽ “പരാതി” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്കു​പ​ദ​ത്തി​നു പരദൂ​ഷണം എന്നൊരു അർഥവും വരാം. എന്നാൽ ആ സാഹച​ര്യ​ത്തിൽ കാര്യസ്ഥൻ എങ്ങനെ പ്രതി​ക​രി​ച്ചു എന്നതി​നാ​ണു യേശു പ്രാധാ​ന്യം കൊടു​ത്തത്‌, അല്ലാതെ അദ്ദേഹത്തെ പിരി​ച്ചു​വി​ടാ​നുള്ള കാരണ​ത്തി​നല്ല.

^ ഖ. 15 2003 ജൂലൈ 8 ലക്കം ഉണരുക!-യുടെ 20-24 പേജു​ക​ളിൽ ലൂചീയാ മൂസാ​നെ​റ്റി​ന്‍റെ ജീവി​തകഥ കാണാം.