വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഴയ വ്യക്തി​ത്വം ഉരിഞ്ഞു​ക​ള​യുക, അതിൽനിന്ന് അകലം പാലി​ക്കുക

പഴയ വ്യക്തി​ത്വം ഉരിഞ്ഞു​ക​ള​യുക, അതിൽനിന്ന് അകലം പാലി​ക്കുക

പഴയ വ്യക്തി​ത്വം അതിന്‍റെ എല്ലാ ശീലങ്ങ​ളും സഹിതം ഉരിഞ്ഞു​ക​ള​യുക.’​—കൊലോ. 3:9.

ഗീതങ്ങൾ: 121, 142

1, 2. യഹോ​വ​യു​ടെ സാക്ഷി​ക​ളെ​ക്കു​റിച്ച് ചിലർ എന്ത് അഭി​പ്രാ​യ​പ്പെ​ട്ടി​രി​ക്കു​ന്നു?

യഹോ​വ​യു​ടെ സാക്ഷി​കളെ വ്യത്യ​സ്‌ത​രാ​ക്കുന്ന ഗുണങ്ങ​ളെ​ക്കു​റിച്ച് പലരും നല്ല അഭി​പ്രാ​യം പറഞ്ഞി​ട്ടുണ്ട്. ഉദാഹ​ര​ണ​ത്തിന്‌, നാസി ജർമനി​യി​ലെ നമ്മുടെ സഹോ​ദ​ര​ങ്ങ​ളെ​പ്പറ്റി ഗ്രന്ഥകാ​ര​നായ ആന്‍റൺ ഗിൽ ഇങ്ങനെ എഴുതി: “യഹോ​വ​യു​ടെ സാക്ഷികൾ നാസി​ക​ളു​ടെ നോട്ട​പ്പു​ള്ളി​ക​ളാ​യി​രു​ന്നു. . . . 1939 ആയപ്പോ​ഴേ​ക്കും ഏതാണ്ട് 6,000 യഹോ​വ​യു​ടെ സാക്ഷി​ക​ളാ​ണു തടങ്കൽപ്പാ​ള​യ​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്നത്‌.” കടുത്ത ഉപദ്ര​വങ്ങൾ സഹി​ക്കേ​ണ്ടി​വ​ന്നെ​ങ്കി​ലും സാക്ഷികൾ “വിശ്വ​സി​ക്കാൻകൊ​ള്ളാ​വു​ന്ന​വ​രും സമചി​ത്ത​ത​യു​ള്ള​വ​രും” ആയിരു​ന്നെന്ന് ആ ഗ്രന്ഥകാ​രൻ എഴുതി. അവരുടെ “വിശ്വ​സ്‌ത​ത​യെ​യും ഐക്യ​ത്തെ​യും” അദ്ദേഹം പുകഴ്‌ത്തി​പ്പ​റഞ്ഞു.

2 അടുത്തി​ടെ സൗത്ത്‌ ആഫ്രി​ക്ക​യി​ലുള്ള ചിലരും ദൈവ​ജ​ന​ത്തി​ന്‍റെ നല്ല ഗുണങ്ങൾ ശ്രദ്ധി​ക്കാ​നി​ട​യാ​യി. ഒരു കാലത്ത്‌ ആ രാജ്യത്തെ വെളു​ത്ത​വർഗ​ക്കാ​രായ സഹോ​ദ​ര​ങ്ങൾക്കും കറുത്ത​വർഗ​ക്കാ​രായ സഹോ​ദ​ര​ങ്ങൾക്കും ഒരുമിച്ച് കൂടി​വ​രാൻ സാധി​ക്കാത്ത സ്ഥിതി​യാ​യി​രു​ന്നു. എന്നാൽ 2011 ഡിസംബർ 18 ഞായറാഴ്‌ച ജോഹ​ന്നാ​സ്‌ബർഗ്‌ നഗരത്തി​ലെ ഏറ്റവും വലിയ സ്റ്റേഡി​യ​ത്തിൽവെച്ച് ഒരു പരിപാ​ടി നടന്നു. സൗത്ത്‌ ആഫ്രി​ക്ക​യിൽനി​ന്നും അയൽരാ​ജ്യ​ങ്ങ​ളിൽനി​ന്നും വ്യത്യ​സ്‌ത​വം​ശ​ക്കാ​രായ 78,000-ത്തോളം സഹോ​ദ​ര​ങ്ങ​ളാണ്‌ ആ ആത്മീയ​പ​രി​പാ​ടി​ക്കാ​യി അവിടെ കൂടി​വ​ന്നത്‌. കോരി​ത്ത​രി​പ്പി​ക്കുന്ന ഒരു കാഴ്‌ച​യാ​യി​രു​ന്നു അത്‌! അവരെ​ക്കു​റിച്ച് സ്റ്റേഡി​യ​ത്തി​ന്‍റെ അധികാ​രി​ക​ളിൽ ഒരാൾ ഇങ്ങനെ പറഞ്ഞു: “ഇത്രയും നന്നായി പെരു​മാ​റുന്ന ആളുകൾ ഇതിനു മുമ്പ് ഇവിടെ കൂടി​വ​ന്നി​ട്ടില്ല. എല്ലാവ​രും മാന്യ​മാ​യി വസ്‌ത്രം ധരിച്ചി​ട്ടുണ്ട്. എത്ര നന്നായി​ട്ടാ​ണു നിങ്ങൾ എല്ലാവ​രും​കൂ​ടി ഈ സ്റ്റേഡിയം വൃത്തി​യാ​ക്കി​യത്‌! പക്ഷേ എടുത്തു​പ​റ​യേണ്ട ഒരു കാര്യ​മുണ്ട്, നിങ്ങൾ എല്ലാവ​രും പല വംശക്കാ​രാണ്‌.”

3. നമ്മുടെ സഹോ​ദ​ര​കു​ടും​ബത്തെ മറ്റുള്ള​വ​രിൽനിന്ന് വ്യത്യ​സ്‌ത​രാ​ക്കു​ന്നത്‌ എന്താണ്‌?

3 നമ്മുടെ ലോക​വ്യാ​പക സഹോ​ദ​ര​കു​ടും​ബം മറ്റെല്ലാ സംഘട​ന​ക​ളിൽനി​ന്നും ശരിക്കും വ്യത്യ​സ്‌ത​രാ​ണെ​ന്നാ​ണു സാക്ഷി​ക​ള​ല്ലാ​ത്ത​വ​രു​ടെ ഈ അഭി​പ്രാ​യങ്ങൾ തെളി​യി​ക്കു​ന്നത്‌. (1 പത്രോ. 5:9) എന്നാൽ, നമ്മളെ ഇത്രമാ​ത്രം വ്യത്യ​സ്‌ത​രാ​ക്കു​ന്നത്‌ എന്താണ്‌? ദൈവ​വ​ച​ന​ത്തി​ന്‍റെ​യും പരിശു​ദ്ധാ​ത്മാ​വി​ന്‍റെ​യും സഹായ​ത്തോ​ടെ ‘പഴയ വ്യക്തി​ത്വം ഉരിഞ്ഞു​ക​ളഞ്ഞ്’ അതിന്‍റെ സ്ഥാനത്ത്‌ ‘പുതിയ വ്യക്തി​ത്വം ധരിക്കാൻ’ കഠിന​ശ്രമം നടത്തു​ന്ന​വ​രാ​ണു നമ്മൾ.—കൊലോ. 3:9, 10.

4. ഈ ലേഖന​ത്തിൽ നമ്മൾ എന്തു പഠിക്കും, എന്തു​കൊണ്ട്?

4 നമ്മൾ പഴയ വ്യക്തി​ത്വം ഉരിഞ്ഞു​ക​ള​ഞ്ഞാൽ മാത്രം പോരാ. പിന്നീട്‌ അതിൽനിന്ന് അകലം പാലി​ക്കു​ക​യും വേണം. നമുക്ക് എങ്ങനെ പഴയ വ്യക്തി​ത്വം ഉരിഞ്ഞു​ക​ള​യാ​മെ​ന്നും അതിന്‍റെ പ്രാധാ​ന്യം എന്താ​ണെ​ന്നും ഈ ലേഖന​ത്തിൽ പഠിക്കും. തെറ്റായ കാര്യ​ങ്ങ​ളു​ടെ ചെളി​ക്കു​ണ്ടി​ലാ​യി​രി​ക്കു​ന്ന​വർക്കു​പോ​ലും മാറ്റം വരുത്താ​നാ​കു​മെന്നു പറയു​ന്ന​തി​ന്‍റെ കാരണ​വും നമ്മൾ ചിന്തി​ക്കും. ഒപ്പം, വർഷങ്ങ​ളാ​യി സത്യത്തി​ലാ​യി​രി​ക്കുന്ന സഹോ​ദ​ര​ങ്ങൾക്കു തുടർന്നും പഴയ വ്യക്തി​ത്വ​ത്തിൽനിന്ന് എങ്ങനെ അകലം പാലി​ക്കാ​മെ​ന്നും ചർച്ച ചെയ്യും. ഈ ഓർമി​പ്പി​ക്ക​ലു​ക​ളു​ടെ ആവശ്യം എന്താണ്‌? കാരണം, ഒരു കാലത്ത്‌ യഹോ​വയെ സേവി​ച്ചി​രുന്ന ചിലർ ജാഗ്രത നഷ്ടപ്പെട്ട് തങ്ങളുടെ പഴയ വഴിക​ളി​ലേക്കു വീണു​പോ​യി​രി​ക്കു​ന്നു. “അതു​കൊണ്ട് നിൽക്കു​ന്നു എന്നു വിചാ​രി​ക്കു​ന്നവൻ വീഴാ​തി​രി​ക്കാൻ സൂക്ഷി​ച്ചു​കൊ​ള്ളട്ടെ” എന്ന മുന്നറി​യി​പ്പി​നു നമ്മളെ​ല്ലാ​വ​രും നല്ല ശ്രദ്ധ കൊടു​ക്കണം.—1 കൊരി. 10:12.

തെറ്റായ ലൈം​ഗി​ക​മോ​ഹ​ങ്ങളെ “കൊന്നു​ക​ള​യുക”

5. (എ) പഴയ വ്യക്തി​ത്വം ഉരിഞ്ഞു​ക​ള​യേ​ണ്ട​തി​ന്‍റെ പ്രാധാ​ന്യം ഉദാഹ​ര​ണ​സ​ഹി​തം വ്യക്തമാ​ക്കുക. (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.) (ബി) പഴയ വ്യക്തി​ത്വ​ത്തി​ന്‍റെ ഭാഗമായ ഏതെല്ലാം കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചാ​ണു കൊ​ലോ​സ്യർ 3:5-9 പറയു​ന്നത്‌?

5 വസ്‌ത്ര​ത്തിൽ എവി​ടെ​യെ​ങ്കി​ലും അഴുക്കു പറ്റിയാൽ നിങ്ങൾ എന്തു ചെയ്യും? അതിന്‌ അൽപ്പം ദുർഗ​ന്ധം​കൂ​ടെ​യു​ണ്ടെ​ങ്കി​ലോ? എത്രയും പെട്ടെന്നു നിങ്ങൾ ആ വസ്‌ത്രം ഊരി​മാ​റ്റും. യഹോവ വെറു​ക്കുന്ന ശീലങ്ങ​ളു​ടെ കാര്യ​വും അങ്ങനെ​ത​ന്നെ​യാണ്‌. അവ ഉരിഞ്ഞു​ക​ള​യാ​നുള്ള കല്‌പന അനുസ​രി​ക്കു​ന്ന​തിൽ നമ്മൾ ഒട്ടും താമസം വിചാ​രി​ക്ക​രുത്‌. ‘നിങ്ങൾ അവയെ​ല്ലാം ഉപേക്ഷി​ക്കണം’ എന്നു തന്‍റെ കാലത്തെ ക്രിസ്‌ത്യാ​നി​ക​ളോ​ടു പൗലോസ്‌ പറഞ്ഞു. വ്യക്തമായ ആ നിർദേ​ശ​ത്തി​നു നമ്മളും ചെവി​കൊ​ടു​ക്കണം. പൗലോസ്‌ പറഞ്ഞ അത്തരം രണ്ടു കാര്യ​ങ്ങ​ളെ​ക്കു​റിച്ച് നമുക്ക് ഇപ്പോൾ നോക്കാം: ലൈം​ഗിക അധാർമി​ക​ത​യും അശുദ്ധി​യും.—കൊ​ലോ​സ്യർ 3:5-9 വായി​ക്കുക.

6, 7. (എ) പഴയ വ്യക്തി​ത്വം ഉരിഞ്ഞു​ക​ള​യാൻ കഠിന​ശ്രമം ചെയ്യണ​മെന്നു പൗലോ​സി​ന്‍റെ വാക്കുകൾ സൂചി​പ്പി​ക്കു​ന്നത്‌ എങ്ങനെ? (ബി) സാകു​റ​യു​ടെ ജീവിതം എങ്ങനെ​യു​ള്ള​താ​യി​രു​ന്നു, അത്‌ ഉപേക്ഷി​ക്കാ​നുള്ള ശക്തി അവൾക്ക് എവി​ടെ​നിന്ന് കിട്ടി?

6 ലൈം​ഗിക അധാർമി​കത. “ലൈം​ഗിക അധാർമി​കത” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന മൂലഭാ​ഷാ​പ​ദ​ത്തി​ന്‍റെ അർഥത്തിൽ, നിയമ​പ​ര​മാ​യി വിവാ​ഹി​ത​രാ​കാ​ത്തവർ തമ്മിലുള്ള ലൈം​ഗി​ക​ബ​ന്ധ​ങ്ങ​ളും സ്വവർഗ​ലൈം​ഗി​ക​ത​യും ഉൾപ്പെ​ടു​ന്നു. ലൈം​ഗിക അധാർമി​ക​ത​യു​ടെ കാര്യ​ത്തിൽ ‘നിങ്ങളു​ടെ അവയവ​ങ്ങളെ കൊന്നു​ക​ള​യാൻ’ പൗലോസ്‌ സഹക്രി​സ്‌ത്യാ​നി​ക​ളോ​ടു പറഞ്ഞു. എന്നു​വെ​ച്ചാൽ അവർ അധാർമി​ക​മായ ഏതൊരു മോഹ​വും പിഴു​തു​മാ​റ്റ​ണ​മാ​യി​രു​ന്നു. അത്തരം തെറ്റായ ആഗ്രഹ​ങ്ങളെ പിഴു​തെ​റി​യാൻ കഠിന​ശ്രമം വേണ്ടി​വ​രു​മെ​ന്നാ​ണു പൗലോ​സി​ന്‍റെ വാക്കുകൾ വ്യക്തമാ​ക്കു​ന്നത്‌. എങ്കിലും തെറ്റായ മോഹ​ങ്ങ​ളു​മാ​യുള്ള പോരാ​ട്ട​ത്തിൽ നമുക്കു ജയിക്കാ​നാ​കും.

7 ജപ്പാനി​ലെ സാകുറയുടെ * അനുഭവം നോക്കാം. വളർന്നു​വ​ന്ന​പ്പോൾ അവൾക്കു വല്ലാത്ത ഏകാന്ത​ത​യും ശൂന്യ​ത​യും ഒക്കെ തോന്നി. ഏകാന്തത അകറ്റാൻ അവൾ 15 വയസ്സു​മു​തൽ പലരു​മാ​യും ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ടാൻതു​ടങ്ങി. സാകുറ ലജ്ജയോ​ടെ ഇങ്ങനെ ഓർക്കു​ന്നു: “എനിക്കു മൂന്നു​വട്ടം ഗർഭച്ഛി​ദ്രം നടത്തേ​ണ്ടി​വന്നു.” അവർ പറയുന്നു: “ഞാൻ വേണ്ട​പ്പെ​ട്ട​വ​ളാ​ണെ​ന്നും എന്നെ സ്‌നേ​ഹി​ക്കാൻ ആളു​ണ്ടെ​ന്നും തോന്നി​യ​തു​കൊണ്ട് ആദ്യ​മൊ​ക്കെ മറ്റുള്ള​വ​രു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ട്ട​പ്പോൾ എനിക്ക് ഒരു സുരക്ഷി​ത​ത്വ​ബോ​ധം അനുഭ​വ​പ്പെട്ടു. എന്നാൽ ഇത്തരം കാര്യങ്ങൾ തുടർന്ന​പ്പോൾ എനിക്കു സുരക്ഷി​ത​ത്വ​മി​ല്ലായ്‌മ തോന്നി​ത്തു​ടങ്ങി.” 23 വയസ്സു​വരെ സാകു​റ​യു​ടെ ജീവിതം ഇതായി​രു​ന്നു. പിന്നെ അവൾ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ​കൂ​ടെ ബൈബിൾ പഠിക്കാൻ തുടങ്ങി. പഠിച്ച കാര്യങ്ങൾ സാകു​റ​യ്‌ക്കു വലിയ ഇഷ്ടമായി. യഹോ​വ​യു​ടെ സഹായ​ത്താൽ കുറ്റ​ബോ​ധ​വും ലജ്ജയും മറിക​ട​ക്കാ​നും ലൈം​ഗിക അധാർമി​കത ഉപേക്ഷി​ക്കാ​നും സാകു​റ​യ്‌ക്കു കഴിഞ്ഞു. ഇപ്പോൾ സാധാരണ മുൻനി​ര​സേ​വനം ചെയ്യുന്ന സാകു​റ​യ്‌ക്ക് ഒട്ടും ഏകാന്തത തോന്നു​ന്നില്ല. സാകുറ പറയുന്നു: “എന്നും ഞാൻ യഹോ​വ​യു​ടെ സ്‌നേഹം ആവോളം നുകരു​ക​യാണ്‌, വളരെ സന്തോ​ഷ​മുണ്ട്.”

അശുദ്ധ​മായ ശീലങ്ങൾ മറിക​ട​ക്കു​ക

8. ദൈവ​മു​മ്പാ​കെ നമ്മളെ അശുദ്ധ​രാ​ക്കി​യേ​ക്കാ​വുന്ന ചില കാര്യങ്ങൾ ഏതെല്ലാം?

8 അശുദ്ധി. “അശുദ്ധി” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന മൂലഭാ​ഷാ​പ​ദ​ത്തി​ന്‍റെ അർഥത്തിൽ ലൈം​ഗി​ക​പാ​പങ്ങൾ മാത്രമല്ല ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌. പുകവ​ലി​യും അശ്ലീല​ത​മാ​ശ​ക​ളും എല്ലാം അതിൽ ഉൾപ്പെ​ടും. (2 കൊരി. 7:1; എഫെ. 5:3, 4) ലൈം​ഗി​ക​വി​കാ​രങ്ങൾ ഉണർത്തുന്ന പുസ്‌ത​കങ്ങൾ വായി​ക്കു​ന്ന​തോ അശ്ലീലം കാണു​ന്ന​തോ പോലെ, ഒരു വ്യക്തി സ്വകാ​ര്യ​മാ​യി ചെയ്യുന്ന അശുദ്ധ​മായ കാര്യ​ങ്ങ​ളെ​യും ഈ പദത്തിന്‌ അർഥമാ​ക്കാ​നാ​കും. ഇത്തരം കാര്യങ്ങൾ സ്വയം​ഭോ​ഗം എന്ന അശുദ്ധ​ശീ​ല​ത്തി​ലേക്കു നയി​ച്ചേ​ക്കാം.—കൊലോ. 3:5. *

9. “അനിയ​ന്ത്രി​ത​മായ കാമാ​വേശം” വളർന്നു​വ​ന്നാ​ലു​ണ്ടാ​കുന്ന ഭവിഷ്യ​ത്തു​കൾ എന്തൊക്കെ?

9 പതിവാ​യി അശ്ലീലം കാണു​ന്ന​വ​രിൽ “അനിയ​ന്ത്രി​ത​മായ കാമാ​വേശം” വളർന്നു​വന്ന്, ഒടുവിൽ അവർ ലൈം​ഗി​ക​ത​യ്‌ക്ക് അടിമ​ക​ളാ​യേ​ക്കാം. മദ്യത്തി​നും മയക്കു​മ​രു​ന്നി​നും അടിമ​ക​ളാ​യ​വ​രു​ടെ അതേ ലക്ഷണങ്ങൾതന്നെ അശ്ലീല​ത്തിന്‌ അടിമ​ക​ളാ​യ​വ​രും കാണി​ക്കാ​റു​ണ്ടെന്നു ചില ഗവേഷ​ണങ്ങൾ സൂചി​പ്പി​ക്കു​ന്നു. അതു​കൊ​ണ്ടു​തന്നെ അശ്ലീലം കാണുന്ന ശീലത്തി​നു പല ദൂഷ്യ​വ​ശ​ങ്ങ​ളു​മു​ണ്ടെന്നു പറയു​ന്ന​തിൽ അതിശ​യി​ക്കാ​നില്ല. അങ്ങനെ​യു​ള്ള​വർക്കു കാര്യ​ക്ഷ​മ​മാ​യി ജോലി ചെയ്യാൻ കഴിയില്ല. അതു​പോ​ലെ ലജ്ജയും സന്തോ​ഷ​മി​ല്ലാത്ത കുടും​ബ​ജീ​വി​ത​വും വിവാ​ഹ​മോ​ച​ന​വും ആത്മഹത്യ​യും എല്ലാം അതിന്‍റെ തിക്തഫ​ല​ങ്ങ​ളാണ്‌. അശ്ലീലം കാണുന്ന ശീലം ഉപേക്ഷിച്ച് ഒരു വർഷം കഴിഞ്ഞ​പ്പോൾ ഒരു വ്യക്തി ഇങ്ങനെ എഴുതി: “എനിക്ക് എന്‍റെ ആത്മാഭി​മാ​നം നഷ്ടപ്പെ​ട്ടി​രു​ന്നു. പക്ഷേ ഇപ്പോൾ അതു തിരി​ച്ചു​കി​ട്ടി.”

10. അശ്ലീല​ത്തോ​ടുള്ള ആസക്തി റിബേ​റോ എങ്ങനെ​യാ​ണു മറിക​ട​ന്നത്‌?

10 പലർക്കും അശ്ലീല​ത്തിൽനിന്ന് വിട്ടു​നിൽക്കാൻ കഠിന​പോ​രാ​ട്ടം നടത്തേ​ണ്ടി​വ​രാ​റുണ്ട്. എങ്കിലും ബ്രസീ​ലു​കാ​ര​നായ റിബേ​റോ​യു​ടെ അനുഭവം കാണി​ക്കു​ന്ന​തു​പോ​ലെ ഈ പോരാ​ട്ട​ത്തിൽ വിജയി​ക്കാ​നാ​കും. കൗമാ​ര​പ്രാ​യ​ത്തിൽ വീടു വിട്ടി​റ​ങ്ങിയ റിബേ​റോ​യ്‌ക്ക് ഒരു പേപ്പർ പുനഃ​സം​സ്‌കരണ ഫാക്‌ട​റി​യിൽ ജോലി കിട്ടി. അവിടെ എത്തിയി​രുന്ന അശ്ലീല​മാ​സി​കകൾ റിബേ​റോ നോക്കാൻ തുടങ്ങി. റിബേ​റോ പറയുന്നു: “പതുക്കെ ഞാൻ അശ്ലീല​ത്തിന്‌ അടിമ​യാ​യി. എന്‍റെകൂ​ടെ താമസി​ച്ചി​രുന്ന സ്‌ത്രീ വീട്ടിൽനിന്ന് ഇറങ്ങി​യാ​ലു​ടൻ ഞാൻ അശ്ലീല​വീ​ഡി​യോ​കൾ കാണു​മാ​യി​രു​ന്നു. വന്നുവന്ന് അവൾ വീട്ടിൽനിന്ന് ഇറങ്ങു​ന്ന​തു​വ​രെ​പോ​ലും പിടി​ച്ചു​നിൽക്കാൻ വയ്യെന്നാ​യി.” അങ്ങനെ​യി​രി​ക്കെ ഒരു ദിവസം, പുനഃ​സം​സ്‌ക​രി​ക്കാൻ കൊണ്ടു​വന്ന പുസ്‌ത​ക​ങ്ങൾക്കി​ട​യിൽ കുടും​ബ​സ​ന്തു​ഷ്ടി​യു​ടെ രഹസ്യം എന്നൊരു പുസ്‌തകം ഇരിക്കു​ന്നത്‌ അദ്ദേഹ​ത്തി​ന്‍റെ കണ്ണിൽപ്പെട്ടു. അദ്ദേഹം അത്‌ എടുത്ത്‌ വായിച്ചു. വായിച്ച കാര്യങ്ങൾ ഇഷ്ടപ്പെട്ട അദ്ദേഹം യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ​കൂ​ടെ ബൈബിൾ പഠിക്കാൻ തുടങ്ങി. പക്ഷേ ദുശ്ശീ​ല​ത്തിൽനിന്ന് പുറത്ത്‌ കടക്കാൻ റിബേ​റോ​യ്‌ക്കു കുറച്ച് കാലം വേണ്ടി​വന്നു. ഒടുവിൽ ആ ശീലം ഉപേക്ഷി​ക്കാൻ റിബേ​റോ​യെ എന്താണു സഹായി​ച്ചത്‌? അദ്ദേഹം വിശദീ​ക​രി​ക്കു​ന്നു: “പ്രാർഥി​ക്കു​ക​യും ബൈബിൾ പഠിക്കു​ക​യും ധ്യാനി​ക്കു​ക​യും ചെയ്‌ത​പ്പോൾ ദൈവ​ത്തി​ന്‍റെ ഗുണങ്ങൾ എന്നെ കൂടുതൽ ആകർഷി​ച്ചു​തു​ടങ്ങി. ഒടുവിൽ യഹോ​വ​യോ​ടുള്ള സ്‌നേഹം, അശ്ലീലം കാണാ​നുള്ള എന്‍റെ അഭിനി​വേ​ശത്തെ കീഴടക്കി.” ദൈവ​വ​ച​ന​ത്തി​ന്‍റെ​യും പരിശു​ദ്ധാ​ത്മാ​വി​ന്‍റെ​യും സഹായ​ത്തോ​ടെ റിബേ​റോ പഴയ വ്യക്തി​ത്വം ഉരിഞ്ഞു​ക​ളഞ്ഞു. സ്‌നാ​ന​മേറ്റ അദ്ദേഹം ഇപ്പോൾ ഒരു മൂപ്പനാ​യി സേവി​ക്കു​ന്നു.

11. അശ്ലീല​ത്തിൽനിന്ന് വിട്ടു​നിൽക്കാൻ ഒരു വ്യക്തി എന്തു ചെയ്യണം?

11 ആ പോരാ​ട്ട​ത്തിൽ ജയിക്കാൻ റിബേ​റോ വെറുതേ ബൈബിൾ പഠിച്ചാൽ മാത്രം പോരാ​യി​രു​ന്നു​വെ​ന്നതു ശ്രദ്ധി​ക്കുക. ബൈബി​ളി​ലെ സന്ദേശം തന്‍റെ ഹൃദയ​ത്തി​ലെ​ത്താൻ റിബേ​റോ സമയ​മെ​ടുത്ത്‌ അതെക്കു​റിച്ച് ചിന്തിച്ചു. പ്രാർഥ​ന​യി​ലൂ​ടെ​യും ധ്യാന​ത്തി​ലൂ​ടെ​യും റിബേ​റോ വളർത്തി​യെ​ടുത്ത ദൈവ​സ്‌നേഹം അശ്ലീലം കാണാ​നുള്ള മോഹത്തെ കീഴടക്കി. യഹോ​വ​യോ​ടു ശക്തമായ സ്‌നേ​ഹ​വും മോശ​മായ കാര്യ​ങ്ങ​ളോ​ടു വെറു​പ്പും വളർത്തി​യെ​ടു​ക്കു​ന്ന​താണ്‌ അശ്ലീലം ഒഴിവാ​ക്കാ​നുള്ള ഏറ്റവും നല്ല വഴി.—സങ്കീർത്തനം 97:10 വായി​ക്കുക.

കോപം, അസഭ്യ​സം​സാ​രം, നുണ എന്നിവ ഉപേക്ഷി​ക്കു​ക

12. കോപ​വും അസഭ്യ​സം​സാ​ര​വും ഉപേക്ഷി​ക്കാൻ സ്റ്റീഫൻ സഹോ​ദ​രനെ എന്താണു സഹായി​ച്ചത്‌?

12 ദേഷ്യം വന്നാൽ, കോപ​പ്ര​കൃ​ത​ക്കാ​രാ​യവർ മറ്റുള്ള​വരെ അധി​ക്ഷേ​പി​ച്ചും തരംതാ​ഴ്‌ത്തി​യും ഒക്കെ സംസാ​രി​ക്കാ​റുണ്ട്. തീർച്ച​യാ​യും ഇത്തരത്തി​ലുള്ള അസഭ്യ​സം​സാ​രം കുടും​ബ​ജീ​വി​ത​ത്തി​ന്‍റെ സന്തോഷം കെടു​ത്തും. ഓസ്‌​ട്രേ​ലി​യ​യി​ലെ ഒരു പിതാ​വായ സ്റ്റീഫൻ പറയുന്നു: “ഞാൻ നേരത്തേ ഒരുപാട്‌ അസഭ്യം പറയു​മാ​യി​രു​ന്നു. ചെറിയ കാര്യ​ങ്ങൾക്കു​പോ​ലും ദേഷ്യ​പ്പെ​ടുന്ന സ്വഭാ​വ​മാ​യി​രു​ന്നു എന്‍റേത്‌. ഞാനും ഭാര്യ​യും മൂന്നു പ്രാവ​ശ്യം പിരിഞ്ഞ് താമസി​ച്ചു. ഒടുവിൽ ഞങ്ങൾ വിവാ​ഹ​മോ​ച​ന​ത്തി​ന്‍റെ വക്കോ​ള​മെത്തി.” ആ സമയത്താണ്‌ ഈ ദമ്പതികൾ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ​കൂ​ടെ ബൈബിൾ പഠിക്കാൻ തുടങ്ങി​യത്‌. സ്റ്റീഫൻ ബൈബി​ളി​ലെ ഉപദേശം അനുസ​രി​ച്ചു​തു​ട​ങ്ങി​യ​പ്പോൾ എന്തു സംഭവി​ച്ചു? അദ്ദേഹം പറയുന്നു: “ഞങ്ങളുടെ കുടും​ബ​ജീ​വി​ത​ത്തിൽ വലിയ മാറ്റങ്ങ​ളു​ണ്ടാ​യി. മുമ്പ് ഞാൻ പകയും വിദ്വേ​ഷ​വും കുത്തി​നി​റച്ച ഒരു ബോം​ബു​പോ​ലെ​യാ​യി​രു​ന്നു. ചെറിയ കാര്യ​ങ്ങൾക്കു​പോ​ലും പൊട്ടി​ത്തെ​റി​ച്ചി​രു​ന്നു. എന്നാൽ ഇപ്പോൾ എന്‍റെ മനസ്സു നിറയെ സമാധാ​ന​വും ശാന്തത​യും ആണ്‌. യഹോ​വ​യാണ്‌ അതിനു സഹായി​ച്ചത്‌.” സ്റ്റീഫൻ ഇപ്പോൾ ഒരു ശുശ്രൂ​ഷാ​ദാ​സ​നാ​യി സേവി​ക്കു​ന്നു. അദ്ദേഹ​ത്തി​ന്‍റെ ഭാര്യ കഴിഞ്ഞ കുറെ വർഷങ്ങ​ളാ​യി സാധാരണ മുൻനി​ര​സേ​വി​ക​യാണ്‌. സ്റ്റീഫൻ സഹോ​ദ​രന്‍റെ സഭയിലെ മൂപ്പന്മാർ അദ്ദേഹ​ത്തെ​ക്കു​റിച്ച് ഇങ്ങനെ പറയുന്നു: “ശാന്തനും കഠിനാ​ധ്വാ​നി​യും ആയ ഒരു സഹോ​ദ​ര​നാ​ണു സ്റ്റീഫൻ. അദ്ദേഹം നല്ല താഴ്‌മ​യുള്ള ആളാണ്‌.” സ്റ്റീഫൻ സഹോ​ദരൻ ദേഷ്യ​പ്പെ​ടു​ന്നത്‌ അവർ കണ്ടിട്ടേ ഇല്ല. എന്നാൽ ഇതെല്ലാം സ്വന്തം കഴിവാ​ണെ​ന്നാ​ണോ സഹോ​ദ​രനു തോന്നു​ന്നത്‌? അദ്ദേഹം പറയുന്നു: “എന്‍റെ വ്യക്തി​ത്വം അപ്പാടേ മാറ്റി​യെ​ടു​ക്കാൻ യഹോവ നീട്ടിയ സഹായം സ്വീക​രി​ച്ചി​ല്ലാ​യി​രു​ന്നെ​ങ്കിൽ എനിക്ക് ഇത്രയും നല്ല അനു​ഗ്ര​ഹ​ങ്ങ​ളൊ​ന്നും കിട്ടി​ല്ലാ​യി​രു​ന്നു.”

13. കോപം ഇത്ര അപകട​ക​ര​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്, എന്തു മുന്നറി​യി​പ്പാ​ണു ബൈബിൾ തരുന്നത്‌?

13 ബൈബിൾ കോപ​ത്തി​നും അസഭ്യസംസാരത്തിനും ആക്രോശത്തിനും എതിരെ മുന്നറി​യി​പ്പു നൽകി​യി​രി​ക്കു​ന്ന​തി​നു തക്കതായ കാരണ​മുണ്ട്. (എഫെ. 4:31) അത്തരം പെരു​മാ​റ്റം മിക്ക​പ്പോ​ഴും അക്രമ​ത്തിൽ ചെന്നാ​യി​രി​ക്കും അവസാ​നി​ക്കുക. ഇന്നത്തെ ലോക​ത്തി​ന്‍റെ നോട്ട​ത്തിൽ, കോപി​ക്കു​ന്നത്‌ ഒരു സാധാരണ സംഗതി​യാണ്‌. പക്ഷേ യഥാർഥ​ത്തിൽ അതു നമ്മുടെ സ്രഷ്ടാ​വി​നു നിന്ദ വരുത്തി​വെ​ക്കുന്ന കാര്യ​മാണ്‌. അതു​കൊ​ണ്ടു​തന്നെ നമ്മുടെ പല സഹോ​ദ​ര​ങ്ങ​ളും തങ്ങളുടെ മോശ​മായ വഴികൾ ഉപേക്ഷിച്ച് പുതിയ വ്യക്തി​ത്വം ധരിച്ചി​രി​ക്കു​ന്നു.—സങ്കീർത്തനം 37:8-11 വായി​ക്കുക.

14. അക്രമാ​സ​ക്ത​നായ ഒരാൾക്കു സൗമ്യ​നാ​കാൻ കഴിയു​മോ?

14 ഓസ്‌ട്രി​യ​യി​ലെ ഒരു സഭയിൽ മൂപ്പനാ​യി സേവി​ക്കുന്ന ഹാൻസി​ന്‍റെ കാര്യ​മോ? ഹാൻസ്‌ സഹോ​ദ​രന്‍റെ സഭയിലെ മൂപ്പന്മാ​രു​ടെ സംഘത്തി​ന്‍റെ ഏകോ​പകൻ അദ്ദേഹ​ത്തെ​ക്കു​റിച്ച് പറയുന്നത്‌ ഇങ്ങനെയാണ്‌: “ഇത്രയ്‌ക്കു സൗമ്യ​നായ ഒരു സഹോ​ദ​രനെ നിങ്ങൾ കണ്ടിട്ടു​ണ്ടാ​കില്ല.” എന്നാൽ ഹാൻസ്‌ സഹോ​ദരൻ മുമ്പ് അങ്ങനെ​യ​ല്ലാ​യി​രു​ന്നു. കൗമാ​ര​പ്രാ​യ​ത്തിൽ അമിത​മാ​യി മദ്യപി​ക്കാൻ തുടങ്ങിയ അദ്ദേഹം അക്രമ​സ്വ​ഭാ​വ​ക്കാ​ര​നാ​യി മാറി. മദ്യല​ഹ​രി​യി​ലാ​യി​രുന്ന ഒരു സമയത്ത്‌ പെട്ടെ​ന്നു​ണ്ടായ ദേഷ്യ​ത്തിൽ അദ്ദേഹം കാമു​കി​യെ കൊന്നു. അതിന്‌ അദ്ദേഹ​ത്തിന്‌ 20 വർഷത്തെ തടവു​ശി​ക്ഷ​യും കിട്ടി. ജയിലി​ലാ​യി​ട്ടും ഹാൻസ്‌ സഹോ​ദ​രന്‍റെ അക്രമാ​സ​ക്ത​മായ സ്വഭാ​വ​ത്തി​നു പെട്ടെ​ന്നൊ​ന്നും മാറ്റം വന്നില്ല. അങ്ങനെ​യി​രി​ക്കെ, സഹോ​ദ​രന്‍റെ അമ്മ അദ്ദേഹ​വു​മാ​യി സംസാ​രി​ക്കാൻ ഒരു മൂപ്പനെ ഏർപ്പാടു ചെയ്‌തു. അങ്ങനെ അദ്ദേഹം ജയിലിൽവെച്ച് ബൈബിൾ പഠിക്കാൻ തുടങ്ങി. അദ്ദേഹം പറയുന്നു: “പഴയ വ്യക്തി​ത്വം ഉരിഞ്ഞു​ക​ള​യു​ന്നത്‌ എനിക്കു ശരിക്കും ബുദ്ധി​മു​ട്ടാ​യി​രു​ന്നു. പക്ഷേ ‘ദുഷ്ടൻ തന്‍റെ വഴി വിട്ടു​മാ​റട്ടെ’ എന്ന യശയ്യ 55:7-ഉം മുൻകാലപാപങ്ങൾ ഉപേക്ഷി​ച്ച​വ​രെ​ക്കു​റിച്ച്, ‘നിങ്ങളിൽ ചിലർ അത്തരക്കാ​രാ​യി​രു​ന്നു’ എന്നു പറയുന്ന 1 കൊരി​ന്ത്യർ 6:11-ഉം എന്നെ സഹായിച്ച ചില ബൈബിൾവാ​ക്യ​ങ്ങ​ളാണ്‌. പുതിയ വ്യക്തി​ത്വം ധരിക്കാൻ യഹോവ എന്നെ വർഷങ്ങ​ളോ​ളം പരിശു​ദ്ധാ​ത്മാ​വി​ലൂ​ടെ ക്ഷമാപൂർവം സഹായി​ച്ചു.” പതി​നേഴര വർഷത്തെ ജയിൽവാ​സ​ത്തി​നു ശേഷം ഹാൻസ്‌ സഹോ​ദരൻ മോചി​ത​നാ​യി. അതി​നോ​ടകം അദ്ദേഹം സ്‌നാ​ന​മേ​റ്റി​രു​ന്നു. സഹോ​ദരൻ പറയുന്നു: “യഹോവ കാണിച്ച അളവറ്റ കരുണ​യ്‌ക്കും ക്ഷമയ്‌ക്കും എനിക്കു നന്ദിയുണ്ട്.”

15. ഇന്ന് ഏതു കാര്യം സർവസാ​ധാ​ര​ണ​മാണ്‌, പക്ഷേ ബൈബിൾ അതി​നെ​ക്കു​റിച്ച് എന്താണു പറയു​ന്നത്‌?

15 അസഭ്യ​സം​സാ​രം​പോ​ലെ​തന്നെ നുണപ​റ​ച്ചി​ലും പഴയ വ്യക്തി​ത്വ​ത്തി​ന്‍റെ ഭാഗമാണ്‌. ഉദാഹ​ര​ണ​ത്തിന്‌, നികുതി കൊടു​ക്കുന്ന കാര്യ​ത്തിൽ കള്ളത്തരം കാണി​ക്കു​ന്ന​തും ഒരു തെറ്റിന്‍റെ ഉത്തരവാ​ദി​ത്വം വെച്ചൊ​ഴി​യാൻ നുണ പറയു​ന്ന​തും ഒക്കെ ഇന്ന് ഒരു സാധാ​ര​ണ​സം​ഗ​തി​യാണ്‌. എന്നാൽ യഹോവ ‘സത്യത്തി​ന്‍റെ ദൈവ​മാണ്‌.’ (സങ്കീ. 31:5) അതു​കൊ​ണ്ടു​തന്നെ തന്‍റെ ആരാധ​ക​രിൽ “ഓരോ​രു​ത്ത​രും അയൽക്കാ​ര​നോ​ടു സത്യം സംസാ​രി​ക്കണം” എന്നും അവരാ​രും “നുണ പറയരുത്‌” എന്നും യഹോവ ആവശ്യ​പ്പെ​ടു​ന്നു. (എഫെ. 4:25; കൊലോ. 3:9) നാണ​ക്കേ​ടോ ബുദ്ധി​മു​ട്ടോ തോന്നി​യാൽപ്പോ​ലും നമ്മൾ സത്യം പറയണം എന്നാണ്‌ ഇതു കാണി​ക്കു​ന്നത്‌.—സുഭാ. 6:16-19.

അവർ വിജയി​ച്ചത്‌ എങ്ങനെ?

16. പഴയ വ്യക്തി​ത്വം ഉരിഞ്ഞു​ക​ള​യാൻ നമ്മളെ എന്തു സഹായി​ക്കും?

16 പഴയ വ്യക്തി​ത്വം ഉരിഞ്ഞു​ക​ള​യാൻ സ്വന്തശക്തി മാത്രം പോരാ! ഈ ലേഖന​ത്തിൽ കണ്ട സാകുറ, റിബേ​റോ, സ്റ്റീഫൻ, ഹാൻസ്‌ എന്നിവർക്കെ​ല്ലാം മോശ​മായ ശീലങ്ങൾ ഒഴിവാ​ക്കാൻ കഠിന​പോ​രാ​ട്ടം​തന്നെ നടത്തേ​ണ്ടി​വന്നു. ദൈവ​വ​ച​ന​ത്തി​ന്‍റെ​യും പരിശു​ദ്ധാ​ത്മാ​വി​ന്‍റെ​യും ശക്തി തങ്ങളുടെ മനസ്സി​നെ​യും ഹൃദയ​ത്തെ​യും സ്വാധീ​നി​ക്കാൻ അനുവ​ദി​ച്ച​തു​കൊ​ണ്ടാണ്‌ അവർക്കു വിജയി​ക്കാ​നാ​യത്‌. (ലൂക്കോ. 11:13; എബ്രാ. 4:12) ആ ശക്തി നമുക്ക് ഉപകാ​ര​പ്പെ​ട​ണ​മെ​ങ്കിൽ നമ്മൾ ദിവസ​വും ബൈബിൾ വായി​ക്കണം, വായി​ച്ച​തി​നെ​ക്കു​റിച്ച് ധ്യാനി​ക്കണം, ഒപ്പം ബൈബി​ളി​ലെ നിർദേ​ശങ്ങൾ ബാധക​മാ​ക്കാ​നുള്ള ജ്ഞാനത്തി​നും ശക്തിക്കും വേണ്ടി ഇടവി​ടാ​തെ പ്രാർഥി​ക്കു​ക​യും വേണം. (യോശു. 1:8; സങ്കീ. 119:97; 1 തെസ്സ. 5:17) സഭാ​യോ​ഗ​ങ്ങൾക്കാ​യി തയ്യാറാ​കു​ക​യും അവയിൽ പങ്കെടു​ക്കു​ക​യും ചെയ്യു​മ്പോ​ഴും നമ്മൾ പരിശു​ദ്ധാ​ത്മാ​വിൽനി​ന്നും ദൈവ​വ​ച​ന​ത്തിൽനി​ന്നും പ്രയോ​ജനം നേടു​ക​യാണ്‌. (എബ്രാ. 10:24, 25) ഇതി​നെ​ല്ലാം പുറമേ, ഇന്നു ലോക​മെ​ങ്ങു​മുള്ള ദൈവ​ജ​ന​ത്തിന്‌ ആത്മീയാ​ഹാ​രം ലഭ്യമാ​ക്കുന്ന വിവി​ധ​ക്ര​മീ​ക​ര​ണ​ങ്ങ​ളും നമ്മൾ നന്നായി പ്രയോ​ജ​ന​പ്പെ​ടു​ത്തണം.—ലൂക്കോ. 12:42.

പഴയ വ്യക്തി​ത്വം ഉരിഞ്ഞു​ക​ള​യാൻ നമ്മളെ എന്തു സഹായി​ക്കും? (16-‍ാ‍ം ഖണ്ഡിക കാണുക)

17. അടുത്ത ലേഖന​ത്തിൽ നമ്മൾ എന്തു പഠിക്കും?

17 ക്രിസ്‌ത്യാനികൾ ഉരിഞ്ഞുകളയേണ്ടതും അകലം പാലി​ക്കേ​ണ്ട​തും ആയ നിരവധി കാര്യ​ങ്ങ​ളെ​ക്കു​റിച്ച് നമ്മൾ കണ്ടു. എന്നാൽ ദൈവ​ത്തി​ന്‍റെ അംഗീ​കാ​രം നേടാൻ അതു മാത്രം മതിയോ? പോരാ. നമ്മൾ പുതിയ വ്യക്തി​ത്വം ധരിക്കു​ക​യും അതു നഷ്ടമാ​കാ​തെ നോക്കു​ക​യും വേണം. ആലങ്കാ​രി​ക​മായ ആ വസ്‌ത്ര​ത്തി​ന്‍റെ വിവി​ധ​ഭാ​ഗ​ങ്ങ​ളെ​ക്കു​റിച്ച് നമ്മൾ അടുത്ത ലേഖന​ത്തിൽ പഠിക്കും.

^ ഖ. 7 ഈ ലേഖന​ത്തി​ലെ ചില പേരുകൾ യഥാർഥമല്ല.

^ ഖ. 8 “എന്നും ദൈവ​സ്‌നേ​ഹ​ത്തിൽ നിലനിൽക്കുക” എന്ന പുസ്‌ത​ക​ത്തി​ന്‍റെ അനുബ​ന്ധ​ത്തി​ലെ 249-251 പേജു​ക​ളി​ലുള്ള, “സ്വയം​ഭോ​ഗം എന്ന ദുശ്ശീ​ലത്തെ കീഴട​ക്കുക” എന്ന ഭാഗം കാണുക.