വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മാതാ​പി​താ​ക്കളേ, രക്ഷയ്‌ക്ക് ആവശ്യ​മായ ജ്ഞാനം നേടാൻ കുട്ടി​കളെ സഹായി​ക്കുക

മാതാ​പി​താ​ക്കളേ, രക്ഷയ്‌ക്ക് ആവശ്യ​മായ ജ്ഞാനം നേടാൻ കുട്ടി​കളെ സഹായി​ക്കുക

‘രക്ഷ കിട്ടു​ന്ന​തി​നു നിന്നെ ജ്ഞാനി​യാ​ക്കാൻ പര്യാ​പ്‌ത​മായ വിശു​ദ്ധ​ലി​ഖി​തങ്ങൾ നിനക്കു ശൈശ​വം​മു​തലേ പരിച​യ​മു​ള്ള​താ​ണ​ല്ലോ.’​—2 തിമൊ. 3:15.

ഗീതങ്ങൾ: 141, 134

1, 2. കുട്ടികൾ സമർപ്പ​ണ​ത്തി​നും സ്‌നാ​ന​ത്തി​നും ഉള്ള പടികൾ സ്വീക​രി​ക്കു​മ്പോൾ ചില മാതാ​പി​താ​ക്കൾക്ക് ഉത്‌ക​ണ്‌ഠ​യു​ണ്ടാ​യേ​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്?

ആയിര​ക്ക​ണ​ക്കി​നു ബൈബിൾവി​ദ്യാർഥി​ക​ളാണ്‌ യഹോവയ്‌ക്കു ജീവിതം സമർപ്പി​ക്കു​ക​യും സ്‌നാ​ന​മേൽക്കു​ക​യും ചെയ്യു​ന്നത്‌. അവരിൽ പലരും സത്യത്തി​ലുള്ള മാതാ​പി​താ​ക്കൾ വളർത്തി​ക്കൊ​ണ്ടു​വന്ന ചെറു​പ്പ​ക്കാ​രാണ്‌. അവർ ഏറ്റവും മികച്ച ജീവി​ത​രീ​തി തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നു. (സങ്കീ. 1:1-3) നിങ്ങൾ ഒരു ക്രിസ്‌തീയ മാതാ​വോ പിതാ​വോ ആണെങ്കിൽ നിങ്ങളു​ടെ കുട്ടി സ്‌നാ​ന​പ്പെ​ടുന്ന ദിവസ​ത്തി​നാ​യി നിങ്ങൾ കാത്തി​രി​ക്കു​ക​യാ​യി​രി​ക്കും.​—3 യോഹ​ന്നാൻ 4 താരത​മ്യം ചെയ്യുക.

2 എങ്കിലും നിങ്ങളെ ആശങ്ക​പ്പെ​ടു​ത്തി​യേ​ക്കാ​വുന്ന കാര്യ​ങ്ങ​ളു​മു​ണ്ടാ​യി​രി​ക്കും. ദൈവി​ക​നി​ല​വാ​ര​ങ്ങ​ള​നു​സ​രിച്ച് ജീവി​ക്കു​ന്നതു ബുദ്ധി​യാ​ണോ എന്നു സ്‌നാ​ന​മേറ്റ്‌ കുറച്ച് നാൾ കഴിയു​മ്പോൾ ചില യുവജ​നങ്ങൾ ചിന്തി​ക്കു​ന്നു. അത്തരത്തി​ലുള്ള ചിലരെ നിങ്ങൾക്ക് അറിയാ​മാ​യി​രി​ക്കും. ചിലർ സത്യം വിട്ടു​പോ​കു​ക​പോ​ലും ചെയ്‌തി​രി​ക്കു​ന്നു. നിങ്ങളു​ടെ മകനോ മകൾക്കോ അങ്ങനെ സംഭവി​ക്കു​മോ എന്നു നിങ്ങൾ ചിന്തി​ച്ചേ​ക്കാം. യഹോ​വയെ സേവി​ക്കാൻ തുടങ്ങി​യിട്ട് പിന്നീട്‌ അവനു സത്യ​ത്തോ​ടുള്ള സ്‌നേഹം കുറഞ്ഞു​പോ​കു​മോ എന്നു നിങ്ങൾക്ക് ഉത്‌ക​ണ്‌ഠ​യു​ണ്ടാ​യി​രി​ക്കും. ഒന്നാം നൂറ്റാ​ണ്ടി​ലെ എഫെ​സൊസ്‌ സഭയി​ലു​ള്ളവർ “ആദ്യമു​ണ്ടാ​യി​രുന്ന സ്‌നേഹം വിട്ടു​ക​ളഞ്ഞു” എന്നു യേശു പറഞ്ഞു. (വെളി. 2:4) അങ്ങനെ​യൊ​രു അവസ്ഥ നിങ്ങളു​ടെ കുട്ടി​ക്കു​ണ്ടാ​കാ​തി​രി​ക്കാ​നും, ‘രക്ഷയി​ലേക്കു വളർന്നു​വ​രാ​നും’ അവനെ എങ്ങനെ സഹായി​ക്കാം? (1 പത്രോ. 2:2) ഉത്തരത്തി​നാ​യി തിമൊ​ഥെ​യൊ​സി​ന്‍റെ മാതൃക നോക്കാം.

‘വിശു​ദ്ധ​ലി​ഖി​തങ്ങൾ നിനക്കു പരിച​യ​മു​ണ്ട​ല്ലോ’

3. (എ) തിമൊ​ഥെ​യൊസ്‌ ക്രിസ്‌ത്യാ​നി​യായ സാഹച​ര്യം എന്താണ്‌, പഠിച്ച കാര്യങ്ങൾ തിമൊ​ഥെ​യൊ​സി​നെ എങ്ങനെ സ്വാധീ​നി​ച്ചു? (ബി) ഏതു മൂന്നു കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചാണ്‌ പൗലോസ്‌ തിമൊ​ഥെ​യൊ​സി​നോ​ടു പറഞ്ഞത്‌?

3 എ.ഡി. 47-ൽ പൗലോസ്‌ അപ്പോ​സ്‌തലൻ ലുസ്‌ത്ര​യിൽ ആദ്യം വന്നപ്പോ​ഴാ​യി​രി​ക്കാം തിമൊ​ഥെ​യൊസ്‌ ക്രിസ്‌ത്യാ​നി​ത്വ​ത്തെ​ക്കു​റിച്ച് മനസ്സി​ലാ​ക്കു​ന്നത്‌. ഒരുപക്ഷേ ആ സമയത്ത്‌ ഒരു കൗമാ​ര​ക്കാ​ര​നാ​യി​രു​ന്നെ​ങ്കി​ലും തിമൊ​ഥെ​യൊസ്‌ പഠിച്ച കാര്യ​ങ്ങൾക്ക​നു​സ​രിച്ച് പ്രവർത്തി​ച്ചു. രണ്ടു വർഷം കഴിഞ്ഞ​പ്പോൾ പൗലോ​സി​ന്‍റെ സഞ്ചാര​വേ​ല​യിൽ തിമൊ​ഥെ​യൊസ്‌ സഹകാ​രി​യാ​യി പ്രവർത്തി​ക്കാൻ തുടങ്ങി. ഏകദേശം 16 വർഷങ്ങൾക്കു ശേഷം പൗലോസ്‌ തിമൊ​ഥെ​യൊ​സിന്‌ ഇങ്ങനെ എഴുതി: “നീ പഠിച്ച കാര്യ​ങ്ങ​ളി​ലും നിനക്കു ബോധ്യ​പ്പെ​ടു​ത്തി​ത്തന്ന കാര്യ​ങ്ങ​ളി​ലും നിലനിൽക്കുക. നീ അവ ആരിൽനി​ന്നെ​ല്ലാ​മാ​ണു പഠിച്ച​തെ​ന്നും ക്രിസ്‌തു​യേ​ശു​വി​ലുള്ള വിശ്വാ​സ​ത്തി​ലൂ​ടെ രക്ഷ കിട്ടു​ന്ന​തി​നു നിന്നെ ജ്ഞാനി​യാ​ക്കാൻ പര്യാ​പ്‌ത​മായ വിശു​ദ്ധ​ലി​ഖി​തങ്ങൾ (എബ്രാ​യ​തി​രു​വെ​ഴു​ത്തു​കൾ) നിനക്കു ശൈശ​വം​മു​തലേ പരിച​യ​മു​ള്ള​താ​ണെ​ന്നും മറക്കരുത്‌.” (2 തിമൊ. 3:14, 15) പൗലോസ്‌ ഇവിടെ പറയുന്ന മൂന്നു കാര്യങ്ങൾ ശ്രദ്ധി​ക്കുക: (1) വിശു​ദ്ധ​ലി​ഖി​തങ്ങൾ പരിചി​ത​മാ​ക്കുക, (2) പഠിച്ച കാര്യങ്ങൾ ബോധ്യ​പ്പെ​ടുക, (3) ക്രിസ്‌തു​യേ​ശു​വി​ലുള്ള വിശ്വാ​സ​ത്തി​ലൂ​ടെ രക്ഷ കിട്ടു​ന്ന​തി​നു ജ്ഞാനി​യാ​കുക.

4. കുട്ടി​കളെ പഠിപ്പി​ക്കാ​നാ​യി നിങ്ങൾക്കു ഫലകര​മാ​യി തോന്നി​യി​ട്ടു​ള്ളത്‌ ഏതെല്ലാം പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളാണ്‌? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

4 നിങ്ങൾ ഒരു ക്രിസ്‌തീയ മാതാ​വോ പിതാ​വോ ആണെങ്കിൽ നിങ്ങളു​ടെ കുട്ടി വിശു​ദ്ധ​ലി​ഖി​ത​ങ്ങ​ളു​മാ​യി പരിചി​ത​നാ​കാൻ നിങ്ങൾ ആഗ്രഹി​ക്കും. ഇന്ന് ആ വിശു​ദ്ധ​ലി​ഖി​ത​ങ്ങ​ളിൽ എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളും ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളും ഉൾപ്പെ​ടു​ന്നു. കൊച്ചു​കു​ട്ടി​കൾക്കു​പോ​ലും അവരുടെ കഴിവി​ന​നു​സ​രിച്ച് ബൈബിൾക​ഥാ​പാ​ത്ര​ങ്ങ​ളെ​യും സംഭവ​ങ്ങ​ളെ​യും കുറിച്ച് പഠിക്കാൻ കഴിയും. മക്കളെ പഠിപ്പി​ക്കാ​നാ​യി മാതാ​പി​താ​ക്കൾക്ക് ഇന്ന് യഹോ​വ​യു​ടെ സംഘടന പലപല പുസ്‌ത​ക​ങ്ങ​ളും ലഘുപ​ത്രി​ക​ക​ളും വീഡി​യോ​ക​ളും ലഭ്യമാ​ക്കി​യി​ട്ടുണ്ട്. അവയിൽ ഏതെല്ലാ​മാ​ണു നിങ്ങളു​ടെ ഭാഷയി​ലു​ള്ളത്‌? യഹോ​വ​യു​മാ​യി ഒരു ശക്തമായ ബന്ധം വളർത്തു​ന്ന​തി​നുള്ള അടിസ്ഥാ​നം തിരു​വെ​ഴു​ത്തു​ക​ളെ​ക്കു​റി​ച്ചുള്ള അറിവാണ്‌ എന്ന് ഓർക്കുക.

‘ബോധ്യ​പ്പെ​ടുക’

5. (എ) ‘ബോധ്യ​പ്പെ​ടുക’ എന്നാൽ എന്താണ്‌ അർഥം? (ബി) യേശു​വി​നെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത​യെ​ക്കു​റിച്ച് തിമൊ​ഥെ​യൊ​സി​നു ബോധ്യ​മു​ണ്ടാ​യി​രു​ന്നെന്നു നമുക്ക് എങ്ങനെ അറിയാം?

5 വിശു​ദ്ധ​ലി​ഖി​ത​ങ്ങ​ളെ​ക്കു​റി​ച്ചുള്ള അറിവ്‌ വളരെ പ്രധാ​ന​മാണ്‌. എന്നാൽ കുട്ടി​കൾക്ക് ആത്മീയ​വി​ദ്യാ​ഭ്യാ​സം പകർന്നു​കൊ​ടു​ക്കാൻ ബൈബിൾക​ഥാ​പാ​ത്ര​ങ്ങ​ളെ​യും സംഭവ​ങ്ങ​ളെ​യും കുറിച്ച് അവരെ പഠിപ്പി​ച്ചാൽ മാത്രം പോരാ. തിമൊ​ഥെ​യൊ​സിന്‌ പഠിച്ച കാര്യ​ങ്ങ​ളെ​ക്കു​റിച്ച് ‘ബോധ്യ​വു​മു​ണ്ടാ​യി​രു​ന്നു.’ മൂലഭാ​ഷ​യിൽ ഈ വാക്കിന്‍റെ അർഥം “ഒരു കാര്യ​ത്തി​ന്‍റെ സത്യം സംബന്ധിച്ച് ഉറപ്പും നിശ്ചയ​വും ഉണ്ടായി​രി​ക്കുക” എന്നാണ്‌. തിമൊ​ഥെ​യൊ​സി​നു ശൈശ​വം​മു​തലേ എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളെ​ക്കു​റിച്ച് അറിവു​ണ്ടാ​യി​രു​ന്നു. ക്രമേണ, വ്യക്തമായ തെളി​വു​ക​ളു​ടെ അടിസ്ഥാ​ന​ത്തിൽ യേശു​വാ​ണു മിശി​ഹ​യെന്നു തിമൊ​ഥെ​യൊ​സി​നു ബോധ്യ​പ്പെട്ടു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, തിമൊ​ഥെ​യൊ​സി​ന്‍റെ അറിവി​നു തെളി​വു​ക​ളു​ടെ പിൻബ​ല​മു​ണ്ടാ​യി​രു​ന്നു. പഠിച്ച കാര്യ​ങ്ങ​ളെ​ക്കു​റിച്ച് തിമൊ​ഥെ​യൊ​സിന്‌ അത്ര ബോധ്യ​മു​ണ്ടാ​യി​രു​ന്ന​തു​കൊ​ണ്ടാണ്‌ അദ്ദേഹം സ്‌നാ​ന​പ്പെ​ടു​ക​യും പൗലോ​സി​നോ​ടൊ​പ്പം മിഷന​റി​യാ​യി പ്രവർത്തി​ക്കു​ക​യും ചെയ്‌തത്‌.

6. ദൈവ​വ​ച​ന​ത്തിൽനിന്ന് പഠിക്കുന്ന കാര്യങ്ങൾ ബോധ്യ​പ്പെ​ടാൻ കുട്ടി​കളെ എങ്ങനെ സഹായി​ക്കാൻ കഴിയും?

6 തിമൊ​ഥെ​യൊ​സി​നെ​പ്പോ​ലെ, പഠിക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച് ബോധ്യം വരാൻ നിങ്ങളു​ടെ കുട്ടി​കളെ എങ്ങനെ സഹായി​ക്കാം? ഒന്നാമ​താ​യി, ക്ഷമയു​ള്ള​വ​രാ​യി​രി​ക്കുക. സത്യ​ത്തെ​ക്കു​റി​ച്ചുള്ള ബോധ്യം ഒറ്റ രാത്രി​കൊണ്ട് ഉണ്ടാകു​ന്നതല്ല. അതു​പോ​ലെ, നിങ്ങൾക്കു സത്യ​ത്തെ​ക്കു​റിച്ച് ബോധ്യ​മു​ള്ള​തു​കൊണ്ട് നിങ്ങളു​ടെ കുട്ടി​കൾക്ക് അതു താനേ വന്നു​കൊ​ള്ളും എന്നും ചിന്തി​ക്കാ​നാ​കില്ല. ഓരോ കുട്ടി​യും അവരവ​രു​ടെ “ചിന്താ​പ്രാ​പ്‌തി” ഉപയോ​ഗി​ച്ചു​കൊണ്ട് ബൈബിൾസ​ത്യ​ത്തെ​ക്കു​റി​ച്ചുള്ള ബോധ്യം വളർത്തി​യെ​ടു​ക്കണം. (റോമർ 12:1 വായി​ക്കുക.) ഇക്കാര്യ​ത്തിൽ കുട്ടി​കളെ സഹായി​ക്കാൻ നിങ്ങൾക്കു കഴിയും, പ്രത്യേ​കിച്ച് കുട്ടി ചോദ്യ​ങ്ങൾ ചോദി​ക്കു​മ്പോൾ. അതിന്‌ ഒരു ഉദാഹ​രണം നോക്കാം.

7, 8. (എ) മകളെ പഠിപ്പി​ക്കു​മ്പോൾ ഒരു ക്രിസ്‌തീ​യ​പി​താവ്‌ ക്ഷമ കാണി​ക്കു​ന്നത്‌ എങ്ങനെ? (ബി) ക്ഷമയോ​ടെ പഠിപ്പി​ക്കു​ന്നതു പ്രധാ​ന​മാ​ണെന്നു നിങ്ങൾക്കു തോന്നു​ന്നു​ണ്ടോ?

7 പതി​നൊ​ന്നു വയസ്സുള്ള ഒരു പെൺകു​ട്ടി​യു​ടെ പിതാ​വായ തോമസ്‌ പറയുന്നു: “എന്‍റെ മോൾ ഇടയ്‌ക്കൊ​ക്കെ ഇങ്ങനെ​യുള്ള ചോദ്യ​ങ്ങൾ ചോദി​ക്കാ​റുണ്ട്: ‘പരിണാ​മ​ത്തി​ലൂ​ടെ​യാ​യി​രി​ക്കു​മോ ഭൂമി​യിൽ ജീവജാ​ലങ്ങൾ നിലവിൽവ​രാൻ യഹോവ ഇടയാ​ക്കി​യത്‌?’ ‘നമ്മൾ എന്തു​കൊ​ണ്ടാ​ണു തെര​ഞ്ഞെ​ടു​പ്പു​കൾപോ​ലുള്ള കാര്യ​ങ്ങ​ളിൽ ഏർപ്പെട്ട് സമൂഹ​ത്തി​ന്‍റെ പുരോ​ഗ​തി​ക്കാ​യി പ്രവർത്തി​ക്കാ​ത്തത്‌?’ ഇത്തരം ചോദ്യ​ങ്ങൾ ചോദി​ക്കു​മ്പോൾ നമ്മുടെ വിശ്വാ​സങ്ങൾ വെറുതേ അവളുടെ മുമ്പിൽ നിരത്താ​തി​രി​ക്കാൻ ഞാൻ ശ്രമി​ക്കും. ഒരു കാര്യ​ത്തെ​ക്കു​റിച്ച് കുറെ വസ്‌തു​തകൾ ഒരുമിച്ച് നിരത്തു​ന്നതല്ല ബോധ്യ​പ്പെ​ടു​ത്തു​ന്ന​തിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌. പകരം, ചെറി​യ​ചെ​റിയ തെളി​വു​കൾ നൽകു​ന്ന​താ​ണു ബോധ്യം വരുത്തു​ന്നത്‌.”

8 പഠിപ്പി​ക്കു​ന്ന​തി​നു ക്ഷമ ആവശ്യ​മാ​ണെന്നു തോമസ്‌ മനസ്സി​ലാ​ക്കി. വാസ്‌ത​വ​ത്തിൽ എല്ലാ ക്രിസ്‌ത്യാ​നി​കൾക്കും ക്ഷമ ആവശ്യ​മാണ്‌. (കൊലോ. 3:12) പഠിക്കുന്ന കാര്യങ്ങൾ സത്യമാ​ണെന്നു മകളെ ബോധ്യ​പ്പെ​ടു​ത്തു​ന്ന​തി​നു തിരു​വെ​ഴു​ത്തു​ക​ളിൽനിന്ന് അവളു​മാ​യി ന്യായ​വാ​ദം ചെയ്യേ​ണ്ട​തു​ണ്ടെന്നു സഹോ​ദരൻ തിരി​ച്ച​റി​ഞ്ഞു. ചില​പ്പോൾ പലപല ചർച്ചകൾ വേണ്ടി​വ​ന്നേ​ക്കാം. അതിനു ധാരാളം സമയം ആവശ്യ​മാ​യി​വ​രും. തോമസ്‌ പറയുന്നു: “പ്രത്യേ​കിച്ച് പ്രധാ​ന​പ്പെട്ട ആശയങ്ങൾ പഠിക്കു​മ്പോൾ അത്‌ അവൾക്കു ശരിക്കും മനസ്സി​ലാ​കു​ന്നു​ണ്ടോ എന്നും ബോധ്യ​പ്പെ​ടു​ന്നു​ണ്ടോ എന്നും അറിയാൻ എനിക്കും ഭാര്യ​ക്കും ആഗ്രഹ​മുണ്ട്. മോൾ ചോദ്യ​ങ്ങൾ ചോദി​ക്കു​ന്നത്‌ നല്ല കാര്യ​മാണ്‌. ചോദ്യ​ങ്ങ​ളി​ല്ലാ​തെ ഏതെങ്കി​ലും വിഷയം അവൾ ശരിയാ​ണെന്ന് അംഗീ​ക​രി​ച്ചാൽ എനിക്ക് ഉത്‌കണ്‌ഠ തോന്നും.”

9. മക്കളുടെ ഹൃദയ​ത്തിൽ ദൈവ​വ​ചനം ഉൾനടാൻ നിങ്ങൾക്ക് എങ്ങനെ കഴിയും?

9 മാതാ​പി​താ​ക്കൾ ക്ഷമയോ​ടെ മക്കളെ പഠിപ്പി​ക്കു​മ്പോൾ മക്കൾ പതു​ക്കെ​പ്പ​തു​ക്കെ “സത്യത്തി​ന്‍റെ വീതി​യും നീളവും ഉയരവും ആഴവും പൂർണ​മാ​യി ഗ്രഹി​ക്കാൻ” തുടങ്ങും. (എഫെ. 3:18) മക്കളുടെ പ്രായ​ത്തി​നും കഴിവി​നും അനുസ​രിച്ച് നമുക്ക് അവരെ പഠിപ്പി​ക്കാം. പഠിച്ച കാര്യങ്ങൾ ബോധ്യ​മാ​കു​മ്പോൾ വിശ്വാ​സ​ത്തെ​പ്പറ്റി സ്‌കൂ​ളി​ലെ കൂട്ടു​കാ​രും മറ്റുള്ള​വ​രും ചോദി​ക്കുന്ന ചോദ്യ​ങ്ങൾക്കു മറുപടി കൊടു​ക്കാൻ അവർക്കു കഴിയും. (1 പത്രോ. 3:15) ഉദാഹ​ര​ണ​ത്തിന്‌, മരിക്കു​മ്പോൾ എന്താണു സംഭവി​ക്കു​ന്ന​തെന്നു നിങ്ങളു​ടെ കുട്ടിക്കു ബൈബി​ളിൽനിന്ന് വിശദീ​ക​രി​ക്കാ​നാ​കു​മോ? അതിനു ബൈബിൾ നൽകുന്ന വിശദീ​ക​രണം യുക്തിക്കു നിരക്കു​ന്ന​താ​യി കുട്ടിക്കു തോന്നു​ന്നു​ണ്ടോ? * അതെ, മക്കളുടെ ഹൃദയ​ത്തിൽ ദൈവ​വ​ചനം ഉൾനടു​ന്ന​തി​നു ക്ഷമ ആവശ്യ​മാണ്‌. എന്നാൽ അതിന്‍റെ മൂല്യം വളരെ വലുതാണ്‌.​—ആവ. 6:6, 7.

10. കുട്ടി​കളെ പഠിപ്പി​ക്കു​ന്ന​തി​നോ​ടൊ​പ്പം ശ്രദ്ധി​ക്കേണ്ട ഒരു പ്രധാ​ന​പ്പെട്ട കാര്യം എന്താണ്‌?

10 ദൈവ​വ​ച​ന​ത്തി​ലെ സത്യങ്ങൾ കുട്ടി​കൾക്കു ബോധ്യ​പ്പെ​ടു​ന്ന​തി​നു നിങ്ങളു​ടെ മാതൃ​ക​യ്‌ക്കു വളരെ വലിയ ഒരു പങ്കുണ്ട്. മൂന്നു പെൺകു​ട്ടി​ക​ളു​ടെ അമ്മയായ സ്റ്റെഫാനി പറയുന്നു: “എന്‍റെ കുട്ടികൾ തീരെ ചെറു​താ​യി​രു​ന്ന​പ്പോൾമു​തൽ ഞാൻ സ്വയം ഇങ്ങനെ ചോദി​ക്കാ​റു​ണ്ടാ​യി​രു​ന്നു, ‘യഹോ​വ​യു​ണ്ടെന്നു ഞാൻ വിശ്വ​സി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌, യഹോ​വ​യു​ടെ സ്‌നേ​ഹ​ത്തെ​യും നീതി​യുള്ള വഴിക​ളെ​യും കുറിച്ച് എനിക്കു ബോധ്യ​മു​ള്ളത്‌ എന്തു​കൊ​ണ്ടാണ്‌ എന്നൊക്കെ കുട്ടി​ക​ളോ​ടു ഞാൻ സംസാ​രി​ക്കാ​റു​ണ്ടോ? യഹോ​വയെ ഞാൻ ആത്മാർഥ​മാ​യി സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്നു കുട്ടി​കൾക്കു വ്യക്തമാ​യി കാണാൻ കഴിയു​ന്നു​ണ്ടോ?’ എനിക്കി​ല്ലാത്ത ബോധ്യം എന്‍റെ കുട്ടി​കൾക്കു​ണ്ടാ​കു​മെന്നു പ്രതീ​ക്ഷി​ക്കാൻ കഴിയില്ല.”

‘രക്ഷ കിട്ടു​ന്ന​തി​നു ജ്ഞാനി​യാ​കുക’

11, 12. എന്താണു ജ്ഞാനം, ഒരു വ്യക്തി​യു​ടെ പ്രായം​വെച്ചല്ല അയാളു​ടെ ജ്ഞാനം അളക്കു​ന്നത്‌ എന്നു പറയാ​വു​ന്നത്‌ എന്തു​കൊണ്ട്?

11 നമ്മൾ കണ്ടതു​പോ​ലെ തിമൊ​ഥെ​യൊ​സി​നു (1) തിരു​വെ​ഴു​ത്തു​കൾ പരിചി​ത​മാ​യി​രു​ന്നു, (2) തന്‍റെ വിശ്വാ​സ​ങ്ങ​ളെ​ക്കു​റിച്ച് ബോധ്യ​മു​ണ്ടാ​യി​രു​ന്നു. എന്നാൽ വിശു​ദ്ധ​ലി​ഖി​തങ്ങൾ തിമൊ​ഥെ​യൊ​സി​നെ ‘രക്ഷ കിട്ടു​ന്ന​തി​നു ജ്ഞാനി​യാ​ക്കു​മെന്നു’ പറഞ്ഞതി​ലൂ​ടെ പൗലോസ്‌ എന്താണ്‌ അർഥമാ​ക്കി​യത്‌?

12 ബൈബി​ളിൽ പറയുന്ന ജ്ഞാനത്തിൽ എന്താണ്‌ ഉൾപ്പെ​ടു​ന്നത്‌? അതിൽ “പ്രശ്‌നങ്ങൾ പരിഹ​രി​ക്കാൻ, അപകടങ്ങൾ ഒഴിവാ​ക്കാൻ, ലക്ഷ്യങ്ങ​ളിൽ എത്തി​ച്ചേ​രാൻ, അല്ലെങ്കിൽ ശരിയായ ബുദ്ധി​യു​പ​ദേശം നൽകാൻ അറിവും ഗ്രാഹ്യ​വും ഉപയോ​ഗ​പ്പെ​ടു​ത്താ​നുള്ള പ്രാപ്‌തി ഉൾപ്പെ​ടു​ന്നു. അതു വിഡ്‌ഢി​ത്ത​ത്തി​നു നേർവി​പ​രീ​ത​മാണ്‌” എന്നു തിരു​വെ​ഴു​ത്തു​ക​ളിൽനി​ന്നുള്ള ഉൾക്കാഴ്‌ച, വാല്യം 2 (ഇംഗ്ലീഷ്‌) വിശദീകരിക്കുന്നു. “കുട്ടി​ക​ളു​ടെ ഹൃദയ​ത്തോ​ടു വിഡ്‌ഢി​ത്തം പറ്റി​ച്ചേർന്നി​രി​ക്കു​ന്നു” എന്നു ബൈബിൾ പറയുന്നു. (സുഭാ. 22:15) അതു​കൊണ്ട് വിഡ്‌ഢി​ത്ത​ത്തി​നു വിപരീ​ത​മായ ജ്ഞാനം പക്വത​യു​ടെ തെളി​വാണ്‌. ഒരാളു​ടെ ആത്മീയ​പ​ക്വത തീരു​മാ​നി​ക്കു​ന്നത്‌ അയാളു​ടെ പ്രായമല്ല, യഹോ​വ​യോ​ടുള്ള ഭയവും യഹോ​വ​യു​ടെ കല്‌പ​നകൾ അനുസ​രി​ക്കാ​നുള്ള മനസ്സൊ​രു​ക്ക​വും ആണ്‌.​—സങ്കീർത്തനം 111:10 വായി​ക്കുക.

13. ഒരു യുവവ്യ​ക്തിക്ക്, താൻ രക്ഷ കിട്ടു​ന്ന​തി​നു ജ്ഞാനി​യാ​ണെന്ന് എങ്ങനെ തെളി​യി​ക്കാം?

13 ഒരള​വോ​ളം ആത്മീയ​പ​ക്വത നേടി​യെ​ടു​ത്തി​ട്ടുള്ള ചെറു​പ്പ​ക്കാർ സ്വന്തം മോഹ​ങ്ങ​ളോ സമപ്രാ​യ​ക്കാ​രു​ടെ സമ്മർദ​മോ നിമിത്തം ‘തിരക​ളിൽപ്പെ​ട്ട​തു​പോ​ലെ ആടിയു​ല​യു​ന്ന​വ​രാ​യി​രി​ക്കില്ല.’ (എഫെ. 4:14) പകരം, “ശരിയും തെറ്റും വേർതി​രി​ച്ച​റി​യാ​നാ​യി തങ്ങളുടെ വിവേ​ച​നാ​പ്രാ​പ്‌തി​യെ ഉപയോ​ഗ​ത്തി​ലൂ​ടെ” പരിശീ​ലി​പ്പി​ച്ചു​കൊണ്ട് അവർ പുരോ​ഗതി വരുത്തു​ന്നു. (എബ്രാ. 5:14) മാതാ​പി​താ​ക്ക​ളോ മറ്റു മുതിർന്ന​വ​രോ അടുത്തി​ല്ലാ​ത്ത​പ്പോൾപ്പോ​ലും ജ്ഞാന​ത്തോ​ടെ തീരു​മാ​ന​ങ്ങ​ളെ​ടു​ത്തു​കൊണ്ട് അവർ തങ്ങളുടെ പക്വത തെളി​യി​ക്കു​ന്നു. (ഫിലി. 2:12) അത്തരം ജ്ഞാനം രക്ഷയ്‌ക്ക് അനിവാ​ര്യ​മാണ്‌. (സുഭാ​ഷി​തങ്ങൾ 24:14 വായി​ക്കുക.) അതു നേടാൻ നിങ്ങൾക്കു കുട്ടി​കളെ എങ്ങനെ സഹായി​ക്കാം? ബൈബിൾപ​ഠ​ന​ത്തി​ലൂ​ടെ നിങ്ങൾക്കു ലഭിച്ചി​രി​ക്കുന്ന മൂല്യ​ങ്ങ​ളെ​ക്കു​റിച്ച് കുട്ടി​ക​ളോ​ടു പറയു​ന്ന​താണ്‌ അതിനുള്ള ഒരു വഴി. ദൈവ​വ​ച​ന​ത്തിൽ കാണുന്ന മൂല്യ​ങ്ങ​ളാ​ണു നിങ്ങളു​ടെ​യും മൂല്യ​ങ്ങ​ളെന്നു നിങ്ങളു​ടെ വാക്കു​ക​ളും മാതൃ​ക​യും തെളി​യി​ക്കട്ടെ.​—റോമ. 2:21-23.

മാതാപിതാക്കളുടെ തുടർച്ച​യായ ശ്രമം വളരെ പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്? (14-18 ഖണ്ഡികകൾ കാണുക)

14, 15. (എ) പ്രധാ​ന​പ്പെട്ട ഏതെല്ലാം വിഷയ​ങ്ങ​ളെ​ക്കു​റി​ച്ചാണ്‌ സ്‌നാ​ന​ത്തി​നു മുമ്പ് ഒരു യുവവ്യ​ക്തി ചിന്തി​ക്കേ​ണ്ടത്‌? (ബി) ദൈവ​ത്തി​ന്‍റെ കല്‌പ​നകൾ അനുസ​രി​ക്കു​ന്ന​തി​ന്‍റെ അനു​ഗ്ര​ഹ​ങ്ങ​ളെ​ക്കു​റിച്ച് ചിന്തി​ക്കാൻ നിങ്ങൾക്കു കുട്ടി​കളെ എങ്ങനെ സഹായി​ക്കാം?

14 ശരി​യേത്‌, തെറ്റേത്‌ എന്നു നിങ്ങളു​ടെ കുട്ടി​യോ​ടു വെറുതേ പറയു​ന്ന​തു​കൊ​ണ്ടാ​യില്ല. പിൻവ​രു​ന്ന​തു​പോ​ലുള്ള ചില ചോദ്യ​ങ്ങ​ളെ​ക്കു​റിച്ച് ന്യായ​വാ​ദം ചെയ്യാൻ കുട്ടിയെ സഹായി​ക്കേ​ണ്ട​തു​മുണ്ട്: ‘നമുക്കു താത്‌പ​ര്യം തോന്നി​യേ​ക്കാ​വുന്ന ചില കാര്യങ്ങൾ ബൈബിൾ വിലക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? ബൈബി​ളി​ലെ നിലവാ​രങ്ങൾ എല്ലായ്‌പോ​ഴും എന്‍റെ നന്മയ്‌ക്കു​വേ​ണ്ടി​യാ​ണെന്ന് എനിക്ക് ഉറപ്പു​ള്ളത്‌ എന്തു​കൊണ്ട്?’​—യശ. 48:17, 18.

15 സ്‌നാ​ന​പ്പെ​ടാൻ നിങ്ങളു​ടെ കുട്ടി ആഗ്രഹം പ്രകടി​പ്പി​ക്കു​ന്നെ​ങ്കിൽ അതോ​ടൊ​പ്പം വന്നു​ചേ​രുന്ന ഉത്തരവാ​ദി​ത്വ​ങ്ങ​ളെ​ക്കു​റിച്ച് ഗൗരവ​മാ​യി ചിന്തി​ക്കാ​നും കുട്ടിയെ സഹായി​ക്കുക. അതിന്‍റെ പ്രയോ​ജ​നങ്ങൾ എന്തൊ​ക്കെ​യാണ്‌? എന്തൊക്കെ ത്യാഗങ്ങൾ ചെയ്യേ​ണ്ടി​വ​ന്നേ​ക്കാം? ത്യാഗ​ങ്ങ​ളു​മാ​യി താരത​മ്യം ചെയ്യു​മ്പോൾ ലഭിക്കുന്ന പ്രയോ​ജ​നങ്ങൾ വലുതാ​ണെന്നു പറയു​ന്നത്‌ എന്തു​കൊണ്ട്? (മർക്കോ. 10:29, 30) സ്‌നാ​ന​ത്തി​നു മുമ്പ് ഈ വിഷയ​ങ്ങ​ളെ​ക്കു​റിച്ച് ചിന്തി​ക്കേ​ണ്ടതു വളരെ പ്രധാ​ന​മാണ്‌. അനുസ​ര​ണ​ത്തി​ന്‍റെ അനു​ഗ്ര​ഹ​ങ്ങ​ളെ​ക്കു​റി​ച്ചും അനുസ​ര​ണ​ക്കേ​ടി​ന്‍റെ ഭവിഷ്യ​ത്തു​ക​ളെ​ക്കു​റി​ച്ചും ആഴത്തിൽ ചിന്തി​ക്കാൻ കുട്ടി​കളെ സഹായി​ക്കു​മ്പോൾ അവർക്കു വ്യക്തി​പ​ര​മാ​യി ഒരു കാര്യം ബോധ്യം വന്നേക്കാം. ഏതു കാര്യം? ബൈബിൾനി​ല​വാ​രങ്ങൾ എപ്പോ​ഴും തങ്ങളുടെ പ്രയോ​ജ​ന​ത്തി​ലേ കലാശി​ക്കൂ എന്ന കാര്യം!​—ആവ. 30:19, 20.

സ്‌നാ​ന​ത്തി​നു ശേഷം വിശ്വാ​സം ആടിയു​ല​യു​ന്നെ​ങ്കിൽ

16. സ്‌നാ​ന​പ്പെട്ട ഒരു കുട്ടി​യു​ടെ വിശ്വാ​സം ആടിയു​ല​യു​ന്നെ​ങ്കിൽ മാതാ​പി​താ​ക്കൾ എന്തു ചെയ്യണം?

16 നിങ്ങളു​ടെ മക്കൾ സ്‌നാ​ന​ത്തി​നു ശേഷമാ​ണു ചില കാര്യങ്ങൾ ചോദ്യം ചെയ്യാൻ തുടങ്ങു​ന്ന​തെ​ങ്കി​ലോ? ഉദാഹ​ര​ണ​ത്തിന്‌, സ്‌നാ​ന​മേറ്റ ഒരു കൗമാ​ര​ക്കാ​രന്‌ ഈ ലോക​ത്തി​ലെ കാര്യാ​ദി​ക​ളോട്‌ ആകർഷണം തോന്നി​യേ​ക്കാം. അല്ലെങ്കിൽ ബൈബിൾത​ത്ത്വ​ങ്ങ​ള​നു​സ​രിച്ച് ജീവി​ക്കു​ന്നതു ജ്ഞാനമാ​ണോ എന്നു ചിന്തി​ക്കാൻ തുടങ്ങി​യേ​ക്കാം. (സങ്കീ. 73:1-3, 12, 13) ഓർക്കുക: അത്തരം സാഹച​ര്യ​ങ്ങളെ നിങ്ങൾ കൈകാ​ര്യം ചെയ്യുന്ന വിധം, കുട്ടി തുടർന്നും യഹോ​വയെ സേവി​ക്കു​മോ ഇല്ലയോ എന്നതിനെ ഒരളവു​വരെ സ്വാധീ​നി​ച്ചേ​ക്കാം. ഈ വിഷയ​ത്തി​ന്‍റെ പേരിൽ ഒരിക്ക​ലും കുട്ടി​ക​ളു​മാ​യി യുദ്ധം ചെയ്യരുത്‌, അവൻ ചെറു​പ്പ​മാ​ണെ​ങ്കി​ലും കൗമാ​ര​ത്തി​ലാ​ണെ​ങ്കി​ലും. സ്‌നേ​ഹ​ത്തോ​ടെ കുട്ടിക്കു വേണ്ട സഹായ​വും പിന്തു​ണ​യും കൊടു​ക്കു​ക​യെ​ന്ന​താ​യി​രി​ക്കണം നിങ്ങളു​ടെ ലക്ഷ്യം.

17, 18. ഒരു യുവവ്യ​ക്തി​ക്കു സംശയ​ങ്ങ​ളു​ണ്ടാ​കു​മ്പോൾ മാതാ​പി​താ​ക്കൾക്ക് എങ്ങനെ സഹായി​ക്കാം?

17 സ്‌നാ​ന​മേറ്റ ഒരു യുവവ്യ​ക്തി യഹോ​വ​യ്‌ക്കു സ്വയം സമർപ്പണം നടത്തി​യി​രി​ക്കു​ക​യാണ്‌. സമർപ്പി​ക്കു​മ്പോൾ ഒരു വ്യക്തി ദൈവത്തെ സ്‌നേ​ഹി​ച്ചു​കൊ​ള്ളാ​മെ​ന്നും എല്ലാത്തി​നും ഉപരി​യാ​യി ദൈവ​ത്തി​ന്‍റെ ഇഷ്ടം ചെയ്‌തു​കൊ​ള്ളാ​മെ​ന്നും വാക്കു കൊടു​ക്കു​ന്നു. (മർക്കോസ്‌ 12:30 വായി​ക്കുക.) യഹോവ ആ വാഗ്‌ദാ​നത്തെ വളരെ ഗൗരവ​മാ​യി​ട്ടാ​ണു കാണു​ന്നത്‌. സമർപ്പി​ക്കുന്ന വ്യക്തി​ക​ളും അങ്ങനെ​തന്നെ കാണണം. (സഭാ. 5:4, 5) മാതാ​പി​താ​ക്കളേ, ഉചിത​മായ സമയത്ത്‌, ദയയോ​ടെ ഇക്കാര്യ​ങ്ങൾ കുട്ടിയെ ഓർമി​പ്പി​ക്കുക. എന്നാൽ, കുട്ടി​യോ​ടു സംസാ​രി​ക്കു​ന്ന​തി​നു മുമ്പ് യഹോ​വ​യു​ടെ സംഘടന നിങ്ങൾക്കാ​യി തയ്യാറാ​ക്കി​യി​രി​ക്കുന്ന പ്രസി​ദ്ധീ​ക​ര​ണങ്ങൾ പരി​ശോ​ധി​ക്കുക. യഹോ​വ​യ്‌ക്കുള്ള സമർപ്പ​ണ​ത്തി​ന്‍റെ​യും സ്‌നാ​ന​ത്തി​ന്‍റെ​യും ഗൗരവ​ത്തെ​യും അനു​ഗ്ര​ഹ​ങ്ങ​ളെ​യും കുറിച്ച് കുട്ടിയെ ബോധ്യ​പ്പെ​ടു​ത്താൻ അതു നിങ്ങളെ സഹായി​ക്കും.

18 യുവജ​നങ്ങൾ ചോദി​ക്കുന്ന ചോദ്യ​ങ്ങ​ളും​—പ്രാ​യോ​ഗി​ക​മായ ഉത്തരങ്ങ​ളും വാല്യം 1-ന്‍റെ (ഇംഗ്ലീഷ്‌) “മാതാ​പി​താ​ക്കൾ ചോദി​ക്കുന്ന ചോദ്യ​ങ്ങൾ” എന്ന അനുബ​ന്ധ​ത്തിൽ സഹായ​ക​മായ നിർദേ​ശങ്ങൾ കാണാം. അവിടെ ഇങ്ങനെ പറയുന്നു: “നിങ്ങളു​ടെ കൗമാ​ര​പ്രാ​യ​ക്കാ​ര​നായ കുട്ടി സത്യം ഉപേക്ഷി​ച്ചെന്നു പെട്ടെന്നു നിഗമനം ചെയ്യരുത്‌. പലപ്പോ​ഴും കാരണം മറ്റൊ​ന്നാ​യി​രി​ക്കും.” ഏകാന്ത​ത​യോ സമപ്രാ​യ​ക്കാ​രിൽനി​ന്നുള്ള സമ്മർദ​മോ സഭയിലെ മറ്റു ചെറു​പ്പ​ക്കാർ തന്നെക്കാൾ നന്നായി ആത്മീയ​കാ​ര്യ​ങ്ങൾ ചെയ്യു​ന്നു​ണ്ടെന്ന ചിന്തയോ ആയിരിക്കാം കാരണം. അനുബന്ധം ഇങ്ങനെ തുടരു​ന്നു: “കുട്ടി തന്‍റെ വിശ്വാ​സ​ത്തി​നു ചേർച്ച​യിൽ പ്രവർത്തി​ക്കാ​ത്തത്‌, അവൻ നിങ്ങളു​ടെ വിശ്വാ​സത്തെ എതിർക്കു​ന്ന​തി​ന്‍റെ സൂചന​യാ​യി​രി​ക്ക​ണ​മെ​ന്നില്ല. സാഹച​ര്യ​ങ്ങ​ളാ​യി​രി​ക്കാം അതിന്‌ ഇടയാ​ക്കു​ന്നത്‌.” വിശ്വാ​സ​ത്തിൽ ആടിയു​ല​യുന്ന ഒരു യുവവ്യ​ക്തി​യെ മാതാ​പി​താ​ക്കൾക്ക് എങ്ങനെ സഹായി​ക്കാൻ കഴിയും എന്നതി​നെ​ക്കു​റി​ച്ചുള്ള ചില നിർദേ​ശങ്ങൾ ഈ അനുബ​ന്ധ​ത്തിൽ കാണാം.

19. ‘രക്ഷ കിട്ടു​ന്ന​തി​നു ജ്ഞാനി​യാ​കാൻ’ കുട്ടി​കളെ മാതാ​പി​താ​ക്കൾക്ക് എങ്ങനെ സഹായി​ക്കാം?

19 മാതാ​പി​താ​ക്ക​ളായ നിങ്ങൾക്കു കുട്ടി​കളെ “യഹോ​വ​യു​ടെ ശിക്ഷണ​ത്തി​ലും ഉപദേ​ശ​ത്തി​ലും” വളർത്തി​ക്കൊ​ണ്ടു​വ​രാ​നുള്ള പ്രധാ​ന​പ്പെട്ട ഒരു ഉത്തരവാ​ദി​ത്വ​മുണ്ട്. അതൊരു പദവി​യു​മാണ്‌. (എഫെ. 6:4) നമ്മൾ കണ്ടതു​പോ​ലെ, കുട്ടി​കളെ ബൈബിൾ പഠിപ്പി​ക്കു​ന്നതു മാത്രമല്ല അതിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌, പഠിക്കുന്ന കാര്യങ്ങൾ ബോധ്യം വരാൻ അവരെ സഹായി​ക്കു​ന്ന​തും ഉൾപ്പെ​ടു​ന്നു. അതെ, യഹോ​വ​യ്‌ക്കു ജീവിതം സമർപ്പി​ക്കാ​നും മുഴു​ഹൃ​ദ​യ​ത്തോ​ടെ യഹോ​വയെ സേവി​ക്കാ​നും കുട്ടിക്കു സ്വയം തോന്നുന്ന അളവോ​ളം അത്ര ശക്തമാ​യി​രി​ക്കണം ആ ബോധ്യം. യഹോ​വ​യു​ടെ വചനവും പരിശു​ദ്ധാ​ത്മാ​വും ഒപ്പം, മാതാ​പി​താ​ക്ക​ളായ നിങ്ങൾ നടത്തുന്ന ശ്രമങ്ങ​ളും ‘രക്ഷ കിട്ടു​ന്ന​തി​നു ജ്ഞാനി​യാ​കാൻ’ നിങ്ങളു​ടെ കുട്ടിയെ സഹായി​ക്കട്ടെ!

^ ഖ. 9ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു?” എന്ന പഠനസ​ഹാ​യി​കൾ ഉപയോ​ഗിച്ച് മുതിർന്ന​വർക്കും ചെറു​പ്പ​ക്കാർക്കും ബൈബിൾസ​ത്യം മനസ്സി​ലാ​ക്കാ​നും വിശദീ​ക​രി​ക്കാ​നും കഴിയും. jw.org വെബ്‌​സൈ​റ്റിൽ, ഈ പഠനസ​ഹാ​യി​കൾ പല ഭാഷക​ളിൽ ലഭ്യമാണ്‌. ബൈബിൾപഠിപ്പിക്കലുകൾ>ബൈബിൾ പഠനസ​ഹാ​യി​കൾ എന്നതിനു കീഴിൽ നോക്കുക.