വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭാവി പ്രവചനം

ഭാവി പ്രവചനം

നിങ്ങളു​ടെ​യും കുടും​ബ​ത്തി​ന്റെ​യും ഭാവി എന്തായി​രി​ക്കു​മെന്നു നിങ്ങൾ എപ്പോ​ഴെ​ങ്കി​ലും ചിന്തി​ച്ചി​ട്ടു​ണ്ടോ? നിങ്ങൾ ധനവാ​നാ​കു​മോ അതോ ദരി​ദ്ര​നാ​കു​മോ? നാളെ നിങ്ങളെ സ്‌നേ​ഹി​ക്കാൻ ആരെങ്കി​ലും കാണു​മോ അതോ നിങ്ങൾ ഒറ്റപ്പെ​ട്ടു​പോ​കു​മോ? നിങ്ങൾ ദീർഘാ​യു​സ്സോ​ടി​രി​ക്കു​മോ അതോ അകാല​ത്തിൽ മരിച്ചു​പോ​കു​മോ? ഇതു​പോ​ലുള്ള ചോദ്യ​ങ്ങൾ ആയിര​ക്ക​ണ​ക്കി​നു വർഷങ്ങ​ളാ​യി ആളുക​ളു​ടെ മനസ്സി​ലൂ​ടെ കടന്നു​പോ​യി​ട്ടുണ്ട്‌.

ഇന്നു ചില വിദഗ്‌ധർ ആഗോ​ള​പ്ര​വ​ണ​ത​ക​ളെ​ക്കു​റിച്ച്‌ പഠിച്ച്‌ ചില പ്രവച​ന​ങ്ങ​ളൊ​ക്കെ നടത്തുന്നു. അവയിൽ പലതും ശരിയാ​യി​ത്തീ​രു​ന്നെ​ങ്കി​ലും ചില​തൊ​ക്കെ തെറ്റി​പോ​കു​ന്നു, മറ്റു ചിലതു പാടേ പാളി​പ്പോ​കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, കമ്പിയി​ല്ലാ​ക്കമ്പി (വയർലെസ്സ്‌ ടെലി​ഗ്രാഫ്‌) കണ്ടുപി​ടിച്ച ഗുഗ്‌ലി​യെൽമോ മാർക്കോ​ണി 1912-ൽ ഇങ്ങനെ പ്രവചി​ച്ച​താ​യി പറയുന്നു: “വയർലെസ്സ്‌ യുഗമാ​കു​ന്ന​തോ​ടെ യുദ്ധങ്ങ​ളു​ണ്ടാ​കില്ല.” ഇനി, 1962-ൽ ഡെക്കാ റെക്കോർഡ്‌ കമ്പനി​യി​ലെ ഒരു ഉദ്യോ​ഗസ്ഥൻ ബീറ്റിൽസ്സ്‌ സംഗീത ട്രൂപ്പി​നെ ഒഴിവാ​ക്കി​യ​പ്പോൾ വിചാ​രി​ച്ചത്‌ ഗിറ്റാർ ട്രൂപ്പു​ക​ളു​ടെ കാലം തീരാ​റാ​യെ​ന്നാണ്‌.

ഭാവി അറിയാ​നാ​യി പലരും അമാനു​ഷി​ക​ശ​ക്തി​ക​ളി​ലേക്കു തിരി​യു​ന്നു. ചിലർ ജ്യോ​ത്സ്യ​ന്മാ​രെ കാണുന്നു. മിക്ക മാസി​ക​ക​ളി​ലും പത്രങ്ങ​ളി​ലും ഇവയ്‌ക്കു​വേണ്ടി പ്രത്യേക പംക്തി​ത​ന്നെ​യുണ്ട്‌. സംഖ്യകൾ നോക്കി​യും കൈരേഖ നോക്കി​യും ചീട്ടു​ക​ളി​ലെ ചിത്രം നോക്കി​യും ചിലർ ഭാവി പറയുന്നു. ചില ആളുകൾ ഭാവി അറിയാ​നാ​യി അവരെ കാണുന്നു.

പുരാ​ത​ന​കാ​ലത്ത്‌ ചിലർ ഭാവി അറിയാൻ വെളി​ച്ച​പ്പാ​ടു​ക​ളു​ടെ അടുക്കൽ പോയി​രു​ന്നു. ദൈവ​ത്തിൽനി​ന്നുള്ള അരുള​പ്പാ​ടു​കൾ ഈ വെളി​ച്ച​പ്പാ​ടു​കൾ വരുന്ന​വരെ അറിയി​ക്കു​മാ​യി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, പേർഷ്യ​യി​ലെ സൈറ​സു​മാ​യി പോരാ​ടി​യാൽ എന്തു സംഭവി​ക്കു​മെന്ന്‌ അറിയാൻ ലിഡിയൻ രാജാ​വായ ക്രീസസ്‌ ഗ്രീസി​ലെ ഡെൽഫി​യി​ലുള്ള വെളി​ച്ച​പ്പാ​ട​ത്തി​ക്കു വിലപി​ടി​പ്പുള്ള സമ്മാനങ്ങൾ കൊടു​ത്ത​യച്ചു എന്ന്‌ പറയ​പ്പെ​ടു​ന്നു. സൈറ​സി​നെ​തി​രെ പോരാ​ടു​ക​യാ​ണെ​ങ്കിൽ ക്രീസസ്‌ “ഒരു വൻ സാമ്രാ​ജ്യം” തകർത്തി​ല്ലാ​താ​ക്കു​മെന്ന്‌ അവർ പറഞ്ഞു. അതു കേട്ട്‌ ക്രീസസ്‌ വിജയം ഉറപ്പിച്ച്‌ ഇറങ്ങി​ത്തി​രി​ച്ചെ​ങ്കി​ലും തകർന്നത്‌ അദ്ദേഹ​ത്തി​ന്റെ​തന്നെ സാമ്രാ​ജ്യ​മാ​യി​രു​ന്നു!

ആ പ്രവചനം രണ്ടു വിധത്തി​ലും വ്യാഖ്യാ​നി​ക്കാ​മാ​യി​രു​ന്നു. ആരു ജയിച്ചാ​ലും പ്രവചനം ശരി​യെന്നു വരുമാ​യി​രു​ന്നു. ഈ തെറ്റായ വിവര​ത്തി​നു ശ്രദ്ധ നൽകിയ ക്രീസ​സിന്‌ ഒടു​ക്കേ​ണ്ടി​വ​ന്നത്‌ വലിയ വിലയാണ്‌. ഭാവി പറയുന്ന ധാരാളം രീതികൾ ഇന്നുമുണ്ട്‌. അതി​ലേക്കു തിരി​യു​ന്ന​വർക്ക്‌ ഇതിലും മെച്ചമാ​യി എന്തെങ്കി​ലും പ്രതീ​ക്ഷി​ക്കാ​നാ​കു​മോ?