വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കൃത്യ​മായ പ്രവച​ന​ത്തി​ന്റെ നിശ്ശബ്ദ​സാ​ക്ഷി

കൃത്യ​മായ പ്രവച​ന​ത്തി​ന്റെ നിശ്ശബ്ദ​സാ​ക്ഷി

ഇറ്റലിയിലെ റോമിൽ ലോക​ത്തി​ന്റെ എല്ലാ ഭാഗത്തു​നി​ന്നു​മുള്ള സന്ദർശ​കരെ ആകർഷി​ച്ചു​കൊണ്ട്‌ തല ഉയർത്തി നിൽക്കുന്ന ഒരു വിജയ​ക​മാ​നം കാണാം. റോമി​ന്റെ പ്രിയ​ങ്ക​ര​നായ ടൈറ്റസ്‌ ചക്രവർത്തി​യെ ആദരി​ച്ചു​കൊ​ണ്ടു​ള്ള​താണ്‌ അത്‌.

ഒരു പ്രധാന ചരി​ത്ര​സം​ഭ​വത്തെ ചിത്രീ​ക​രി​ക്കുന്ന ചില കൊത്തു​പ​ണി​കൾ ഈ കമാന​ത്തിൽ കാണാം. അത്ര അറിയ​പ്പെ​ടാത്ത രസകര​മായ ഒരു ബന്ധം ഈ കമാന​വും ബൈബി​ളും തമ്മിലുണ്ട്‌. ബൈബിൾപ്ര​വ​ച​ന​ത്തി​ന്റെ ശ്രദ്ധേ​യ​മായ കൃത്യ​ത​യ്‌ക്ക്‌ ടൈറ്റ​സി​ന്റെ ഈ കമാനം ഒരു നിശബ്ദ​സാ​ക്ഷി​യാണ്‌.

ശിക്ഷ വിധി​ക്ക​പ്പെട്ട നഗരം

ഒന്നാം നൂറ്റാ​ണ്ടി​ന്റെ തുടക്ക​ത്തിൽ റോമാ​സാ​മ്രാ​ജ്യം ബ്രിട്ട​നും ഗോളും (ഇപ്പോ​ഴത്തെ ഫ്രാൻസ്‌) ഈജി​പ്‌തു​മെ​ല്ലാം അടങ്ങു​ന്ന​താ​യി​രു​ന്നു. അന്ന്‌ ആ പ്രദേ​ശത്തെ ആളുകൾക്ക്‌ അതുവരെ ഇല്ലാത്ത സുരക്ഷി​ത​ത്വ​വും സമൃദ്ധി​യും ഉണ്ടായി​രു​ന്നു. എന്നാൽ റോമിൽനിന്ന്‌ അകലെ​യുള്ള യഹൂദ്യ​സം​സ്ഥാ​നം റോമിന്‌ എന്നും ഒരു തലവേ​ദ​ന​യാ​യി​രു​ന്നു.

പുരാതന റോമി​ന്റെ വിജ്ഞാ​ന​കോ​ശം (ഇംഗ്ലീഷ്‌) ഇങ്ങനെ പറയുന്നു: “യഹൂദ്യ​പോ​ലെ അത്ര​ത്തോ​ളം പ്രശ്‌നങ്ങൾ നിറഞ്ഞ അപൂർവം പ്രദേ​ശ​ങ്ങളേ റോമാ​സാ​മ്രാ​ജ്യ​ത്തി​ലു​ണ്ടാ​യി​രു​ന്നു​ള്ളൂ. തങ്ങളുടെ പാരമ്പ​ര്യ​ത്തിന്‌ ഒരു വിലയും കല്‌പി​ക്കാ​തി​രുന്ന വിദേശ യജമാ​ന​ന്മാ​രെ ജൂതന്മാർ വെറു​ത്തി​രു​ന്നു. ഈ കടുത്ത അസഹി​ഷ്‌ണു​ത​യ്‌ക്കു കാരണം ജൂതന്മാ​രു​ടെ കടും​പി​ടു​ത്ത​മാ​ണെന്നു റോമാ​ക്കാർ കരുതി.” ഒരു വിമോ​ചകൻ റോമാ​ക്കാ​രെ പുറന്തള്ളി ഇസ്രാ​യേ​ലി​നെ അതിന്റെ പഴയ പ്രതാ​പ​ത്തി​ലേക്കു കൊണ്ടു​വ​രു​മെന്നു പല ജൂതന്മാ​രും പ്രതീ​ക്ഷി​ച്ചു. പക്ഷേ യരുശ​ലേം വലി​യൊ​രു ദുരന്ത​ത്തിന്‌ ഇരയാ​കാൻ പോകു​ക​യാ​ണെ​ന്നാണ്‌ എ.ഡി. 33-ൽ യേശു മുൻകൂ​ട്ടി​പ്പ​റ​ഞ്ഞത്‌.

യേശു പറഞ്ഞു: “നിന്റെ ശത്രുക്കൾ നിനക്കു ചുറ്റും കൂർത്ത മരത്തൂ​ണു​കൾകൊണ്ട്‌ കോട്ട കെട്ടി നിന്നെ വളഞ്ഞ്‌ എല്ലാ വശത്തു​നി​ന്നും നിന്നെ ഉപരോ​ധി​ക്കുന്ന കാലം വരാൻപോ​കു​ന്നു. അവർ നിന്നെ​യും നിന്റെ മതിൽക്കെ​ട്ടി​നു​ള്ളിൽ കഴിയുന്ന നിന്റെ മക്കളെ​യും നിലം​പ​രി​ചാ​ക്കും. ഒരു കല്ലിന്മേൽ അവർ മറ്റൊരു കല്ല്‌ അവശേ​ഷി​പ്പി​ക്കില്ല.”ലൂക്കോസ്‌ 19:43, 44.

യേശു​വി​ന്റെ വാക്കുകൾ കേട്ട ശിഷ്യ​ന്മാർ അമ്പരന്നു​പോ​യി​ട്ടു​ണ്ടാ​കും. രണ്ടു ദിവസം കഴിഞ്ഞ്‌ യരുശ​ലേ​മി​ലെ ആലയം കണ്ടപ്പോൾ അവരിൽ ഒരാൾ പറഞ്ഞു: “ഗുരുവേ, എത്ര മനോ​ഹ​ര​മായ കെട്ടി​ട​ങ്ങ​ളും കല്ലുക​ളും.” ആലയത്തി​ലെ ചില കല്ലുകൾക്ക്‌ 11 മീറ്റർ (36 അടി) നീളവും 5 മീറ്റർ (16 അടി) വീതിയും 3 മീറ്റർ (10 അടി) ഉയരവും ഉണ്ടായി​രു​ന്ന​താ​യി പറയ​പ്പെ​ടു​ന്നു. എന്നാൽ യേശു പറഞ്ഞത്‌, “നിങ്ങൾ ഈ കാണു​ന്ന​തെ​ല്ലാം തകർന്നു​പോ​കും. ഈ കല്ലുക​ളിൽ ഒന്നു​പോ​ലും മറ്റൊരു കല്ലിന്മേൽ കാണാത്ത രീതി​യിൽ ഇതെല്ലാം ഇടിച്ചു​ത​കർക്കുന്ന കാലം വരുന്നു” എന്നാണ്‌.—മർക്കോസ്‌ 13:1; ലൂക്കോസ്‌ 21:6.

കൂടാതെ യേശു ഇങ്ങനെ​യും പറഞ്ഞു: “സൈന്യ​ങ്ങൾ യരുശ​ലേ​മി​നു ചുറ്റും പാളയ​മ​ടി​ച്ചി​രി​ക്കു​ന്നതു കാണു​മ്പോൾ അവളുടെ നാശം അടുത്തി​രി​ക്കു​ന്നു എന്ന്‌ അറിഞ്ഞു​കൊ​ള്ളുക. അപ്പോൾ യഹൂദ്യ​യി​ലു​ള്ളവർ മലകളി​ലേക്ക്‌ ഓടി​പ്പോ​കട്ടെ. യരുശ​ലേ​മി​ലു​ള്ളവർ അവിടം വിട്ട്‌ പോകട്ടെ. നാട്ടിൻപു​റ​ങ്ങ​ളി​ലു​ള്ളവർ അവളിൽ കടക്കു​ക​യു​മ​രുത്‌.” (ലൂക്കോസ്‌ 21:20, 21) യേശു​വി​ന്റെ വാക്കുകൾ സത്യമാ​യോ?

ഒരു നഗരത്തി​ന്റെ അന്ത്യം

33 വർഷം കടന്നു​പോ​യി. അപ്പോ​ഴും യഹൂദ്യ റോമി​ന്റെ കീഴി​ലാ​യി​രു​ന്നു. എന്നാൽ എ.ഡി. 66-ൽ യഹൂദ്യ​യി​ലെ റോമൻ നാടു​വാ​ഴി​യാ​യി​രുന്ന ഗെഷ്യസ്‌ ഫ്‌ലോ​റസ്‌ ദേവാ​ല​യ​ത്തി​ന്റെ ഖജനാ​വിൽനിന്ന്‌ നിക്ഷേ​പങ്ങൾ പിടി​ച്ചെ​ടു​ത്തു. ഇത്‌ ജൂതന്മാർക്കു സഹിക്കാ​വു​ന്ന​തി​നും അപ്പുറ​മാ​യി​രു​ന്നു. പെട്ടെ​ന്നു​തന്നെ യരുശ​ലേ​മി​ലേക്ക്‌ ഇരച്ചു​ക​യ​റിയ ജൂത​പ്പോ​രാ​ളി​കൾ അവി​ടെ​യു​ണ്ടാ​യി​രുന്ന റോമൻ കാവൽ​സൈ​ന്യ​ത്തെ കൊ​ന്നൊ​ടു​ക്കി​ക്കൊണ്ട്‌ റോമിൽനിന്ന്‌ സ്വാത​ന്ത്ര്യം പ്രഖ്യാ​പി​ച്ചു.

എന്നാൽ ഏകദേശം മൂന്നു മാസം കഴിഞ്ഞ്‌ സെസ്റ്റ്യസ്‌ ഗാലസി​ന്റെ നേതൃ​ത്വ​ത്തിൽ 30,000-ത്തിലധി​കം റോമൻ പടയാ​ളി​കൾ ജൂതന്മാ​രു​ടെ പോരാ​ട്ട​ത്തിന്‌ അറുതി​വ​രു​ത്താൻ യരുശ​ലേ​മി​ലേക്കു നീങ്ങി. അതി​വേഗം നഗരത്തി​നു​ള്ളിൽ കടന്ന റോമാ​ക്കാർ ആലയത്തി​ന്റെ പുറം​മ​തിൽ പൊളി​ക്കാൻ തുടങ്ങി. പക്ഷേ, എന്തോ കാരണ​ത്താൽ അവർ മടങ്ങി​പ്പോ​യി. വിജയാ​ഹ്ലാ​ദ​ത്തോ​ടെ ജൂതമ​ത്സ​രി​കൾ അവരെ പിന്തു​ടർന്നു. റോമൻ പടയാ​ളി​ക​ളും മത്സരി​ക​ളായ ജൂതന്മാ​രും പോയ തക്കത്തിൽ, യേശു​വി​ന്റെ മുന്നറി​യി​പ്പു ശ്രദ്ധിച്ച ക്രിസ്‌ത്യാ​നി​കൾ യരുശ​ലേ​മിൽനിന്ന്‌ യോർദാൻ നദിക്ക്‌ അപ്പുറ​മുള്ള മലകളി​ലേക്ക്‌ ഓടി​പ്പോ​യി.—മത്തായി 24:15, 16.

തൊട്ട​ടു​ത്ത വർഷം റോമാ​ക്കാർ വീണ്ടും യഹൂദ്യ​ക്കെ​തി​രെ വന്നു. ഇത്തവണ ജനറലായിരുന്ന വെസ്‌പേഷ്യന്റെയും മകൻ ടൈറ്റ​സി​ന്റെ​യും നേതൃ​ത്വ​ത്തി​ലാ​യി​രു​ന്നു വരവ്‌. എ.ഡി. 68-ൽ നീറോ ചക്രവർത്തി മരിച്ച​പ്പോൾ വെസ്‌പേ​ഷ്യൻ അധികാ​രം ഉറപ്പി​ക്കു​ന്ന​തി​നു​വേണ്ടി റോമി​ലേക്കു പോയി. ടൈറ്റ​സും ഏകദേശം 60,000 പടയാ​ളി​ക​ളും യഹൂദ്യ​ക്കെ​തി​രെ​യുള്ള പോരാ​ട്ടം തുടർന്നു.

എ.ഡി. 70 ജൂണിൽ യഹൂദ്യ​നാ​ട്ടിൻപു​റത്തെ മരങ്ങൾ വെട്ടാൻ ടൈറ്റസ്‌ പടയാ​ളി​ക​ളോ​ടു കല്‌പി​ച്ചു. കൂർത്ത മരത്തൂ​ണു​കൾകൊണ്ട്‌ യരുശ​ലേ​മി​നു ചുറ്റും ഏഴു കിലോ​മീ​റ്റർ നീളം വരുന്ന ഒരു മതിൽ പണിയാ​നാ​യി​രു​ന്നു ഇത്‌. യേശു നേരത്തേ പറഞ്ഞതു​പോ​ലെ റോമാ​ക്കാർ യരുശ​ലേം നഗരവും ദേവാ​ല​യ​വും സെപ്‌റ്റം​ബ​റോ​ടെ കൊള്ള​യ​ടി​ക്കു​ക​യും ചുട്ടെ​രി​ക്കു​ക​യും ചെയ്‌തു. അങ്ങനെ ദേവാ​ലയം കല്ലിന്മേൽ കല്ലു ശേഷി​ക്കാ​തെ നിലം​പ​രി​ചാ​യി. (ലൂക്കോസ്‌ 19:43, 44) ഒരു കണക്കനു​സ​രിച്ച്‌ കുറഞ്ഞത്‌ “രണ്ടര ലക്ഷത്തി​നും അഞ്ചു ലക്ഷത്തി​നും ഇടയ്‌ക്ക്‌ ആളുകൾ യെരു​ശ​ലേ​മി​ലും ദേശത്തി​ന്റെ പല ഇടങ്ങളി​ലു​മാ​യി കൊല്ല​പ്പെട്ടു.”

ഒരു രാജകീയ വിജയം

എ.ഡി. 71-ൽ ടൈറ്റസ്‌ ഇറ്റലി​യിൽ തിരി​ച്ചെ​ത്തി​യ​പ്പോൾ റോമൻ ജനത അതിഗം​ഭീ​ര​മായ വരവേൽപ്പു നൽകി. ആ ആഘോ​ഷ​ത്തിൽ ചേരാ​നാ​യി അവി​ടെ​യുള്ള ജനങ്ങ​ളെ​ല്ലാം കൂടി​വന്നു. റോമിൽ നടന്നി​ട്ടു​ള്ള​തി​ലേ​ക്കും വെച്ച്‌ ഏറ്റവും വലിയ ജയഘോ​ഷ​യാ​ത്ര​ക​ളിൽ ഒന്നായി​രു​ന്നു അത്‌.

കണക്കറ്റ കൊള്ള​മു​ത​ലു​മാ​യി റോമൻ നഗരത്തി​ലൂ​ടെ നടന്ന ഘോഷ​യാ​ത്ര ജനക്കൂ​ട്ടത്തെ വിസ്‌മ​യ​ഭ​രി​ത​രാ​ക്കി. പിടി​ച്ചെ​ടുത്ത കപ്പലു​ക​ളും യുദ്ധഭൂ​മി​യി​ലെ ചില രംഗങ്ങ​ളു​ടെ ദൃശ്യാ​വി​ഷ്‌കാ​ര​വും യരുശ​ലേം ദേവാ​ല​യ​ത്തിൽനിന്ന്‌ കൊള്ള​യ​ടിച്ച വസ്‌തു​ക്ക​ളും എല്ലാം റോമാ​ക്കാർക്ക്‌ ഒരു ദൃശ്യ​വി​രു​ന്നാ​യി​രു​ന്നു.

വെസ്‌പേ​ഷ്യ​നു ശേഷം അദ്ദേഹ​ത്തി​ന്റെ മകനായ ടൈറ്റസ്‌ എ.ഡി. 79-ൽ ചക്രവർത്തി​യാ​യി. എന്നാൽ വെറും രണ്ടു വർഷം കഴിഞ്ഞ​പ്പോൾ ടൈറ്റസ്‌ അപ്രതീ​ക്ഷി​ത​മാ​യി മരിച്ചു. അദ്ദേഹ​ത്തി​ന്റെ സഹോ​ദ​ര​നായ ഡൊമി​ഷ്യൻ സ്ഥാനം ഏറ്റെടു​ക്കു​ക​യും ടൈറ്റ​സിന്‌ ആദരസൂ​ച​ക​മാ​യി ഒരു വിജയ​ക​മാ​നം പണിയു​ക​യും ചെയ്‌തു.

കമാനം ഇപ്പോൾ

റോമിലെ ടൈറ്റ​സി​ന്റെ കമാനം ഇന്ന 

ഓരോ വർഷവും റോം സന്ദർശി​ക്കുന്ന ലക്ഷക്കണ​ക്കിന്‌ ആളുകൾ ഇന്ന്‌ ഈ കമാനം കൗതു​ക​ത്തോ​ടെ കാണുന്നു. ചിലരു​ടെ കണ്ണിൽ അത്‌ അതിമ​നോ​ഹ​ര​മായ ഒരു കലാസൃ​ഷ്ടി​യാണ്‌. മറ്റു ചിലർക്ക്‌ അത്‌ റോമൻ ശക്തിയു​ടെ പ്രതാ​പ​ത്തി​ന്റെ ഒരു സ്‌മാ​ര​ക​മാണ്‌. നിലം​പ​തിച്ച യരുശ​ലേ​മി​ന്റെ​യും ആലയത്തി​ന്റെ​യും സ്‌മര​ണ​ക്കു​റി​പ്പാ​യി ഇതിനെ കാണു​ന്ന​വ​രും ഉണ്ട്‌.

എങ്കിലും ശ്രദ്ധാ​പൂർവം ബൈബിൾ വായി​ക്കു​ന്നവർ ടൈറ്റ​സി​ന്റെ കമാനത്തെ അതിലും പ്രാധാ​ന്യ​മുള്ള ഒന്നായി കാണുന്നു. ബൈബിൾപ്ര​വ​ച​ന​ങ്ങ​ളു​ടെ വിശ്വാ​സ്യ​ത​യ്‌ക്കും കൃത്യ​ത​യ്‌ക്കും ഉറപ്പു നൽകുന്ന ഒരു നിശ്ശബ്ദ​സാ​ക്ഷി​യാ​യി ഇത്‌ ഉയർന്നു​നിൽക്കു​ന്നു. ബൈബിൾപ്ര​വ​ച​നങ്ങൾ ദൈവ​പ്ര​ചോ​ദി​ത​മാ​ണെന്ന കാര്യ​ത്തി​നും അത്‌ അടിവ​ര​യി​ടു​ന്നു.—2 പത്രോസ്‌ 1:19-21.