വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവം ദുരി​ത​ങ്ങ​ളെ​ല്ലാം ഉടൻ അവസാ​നി​പ്പി​ക്കും

ദൈവം ദുരി​ത​ങ്ങ​ളെ​ല്ലാം ഉടൻ അവസാ​നി​പ്പി​ക്കും

“യഹോവേ, എത്ര കാലം ഞാൻ ഇങ്ങനെ സഹായ​ത്തി​നാ​യി നിലവി​ളി​ക്കും, അങ്ങ്‌ എന്താണു കേൾക്കാ​ത്തത്‌? അക്രമ​ത്തിൽനിന്ന്‌ രക്ഷപ്പെ​ടാ​നാ​യി ഞാൻ എത്ര കാലം അങ്ങയെ വിളി​ച്ച​പേ​ക്ഷി​ക്കും, അങ്ങ്‌ എന്താണ്‌ ഇടപെ​ടാ​ത്തത്‌?” (ഹബക്കൂക്ക്‌ 1:2, 3) ദൈവ​ത്തി​ന്റെ പ്രീതി​യു​ണ്ടാ​യി​രുന്ന, നല്ലൊ​രാ​ളായ ഹബക്കൂ​ക്കി​ന്റെ വാക്കു​ക​ളാണ്‌ ഇത്‌. വിശ്വാ​സ​ക്കു​റ​വു​കൊ​ണ്ടാ​യി​രിക്കു​മോ അദ്ദേഹം ഇങ്ങനെ ചോദി​ച്ചത്‌? ഒരിക്ക​ലു​മല്ല! ദുരി​തങ്ങൾ അവസാ​നി​പ്പി​ക്കാൻ ഒരു സമയം നിശ്ചയി​ച്ചി​ട്ടു​ണ്ടെന്നു ദൈവം ഹബക്കൂ​ക്കിന്‌ ഉറപ്പു കൊടു​ത്തു.—ഹബക്കൂക്ക്‌ 2:2, 3.

നിങ്ങളോ നിങ്ങളു​ടെ അടുത്ത ആരെങ്കി​ലു​മോ ദുരിതം അനുഭ​വി​ക്കു​മ്പോൾ ‘ദൈവം എന്താണ്‌ ഇടപെ​ടാ​ത്തത്‌, എന്താണ്‌ താമസി​ക്കു​ന്നത്‌’ എന്നൊക്കെ ചിന്തി​ച്ചേ​ക്കാം. എന്നാൽ ബൈബിൾ ഈ ഉറപ്പു തരുന്നു: “ചിലർ കരുതു​ന്ന​തു​പോ​ലെ യഹോവ തന്റെ വാഗ്‌ദാ​നം നിറ​വേ​റ്റാൻ താമസി​ക്കു​ന്നില്ല. ആരും നശിച്ചു​പോ​കാ​തെ എല്ലാവ​രും മാനസാ​ന്ത​ര​പ്പെ​ടാൻ ആഗ്രഹി​ക്കു​ന്ന​തു​കൊണ്ട്‌ ദൈവം നിങ്ങ​ളോ​ടു ക്ഷമ കാണി​ക്കു​ക​യാണ്‌.”—2 പത്രോസ്‌ 3:9.

ദൈവം എപ്പോൾ ഇടപെ​ടും?

ഉടൻതന്നെ! “വ്യവസ്ഥി​തി”യുടെ അവസാ​ന​കാ​ല​ത്തി​ന്റെ അടയാ​ള​മായ ചില കാര്യങ്ങൾ മുമ്പൊ​രി​ക്ക​ലും നടക്കാത്ത രീതി​യിൽ ഒന്നിച്ച്‌ സംഭവി​ക്കു​ന്നത്‌ ഒരു തലമുറ കാണു​മെന്നു യേശു വെളി​പ്പെ​ടു​ത്തി. (മത്തായി 24:3-42) നമ്മുടെ കാലത്ത്‌ യേശു​വി​ന്റെ ഈ പ്രവചനം നിവൃ​ത്തി​യേ​റു​ന്നു എന്നത്‌ ദൈവം ഉടൻതന്നെ മനുഷ്യ​രു​ടെ കാര്യ​ത്തിൽ ഇടപെ​ടും എന്നതിന്റെ സൂചന​യാണ്‌. *

എന്നാൽ എങ്ങനെ​യാ​യി​രി​ക്കും ദൈവം ദുരി​തങ്ങൾ അവസാ​നി​പ്പി​ക്കു​ന്നത്‌? ദൈവം തന്റെ ശക്തി ഉപയോ​ഗിച്ച്‌ ദുരി​ത​ങ്ങ​ളെ​ല്ലാം അവസാ​നി​പ്പി​ക്കു​മെന്നു യേശു ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ കാണി​ച്ചു​കൊ​ടു​ത്തു. ചില ഉദാഹ​ര​ണങ്ങൾ നോക്കാം.

പ്രകൃ​തി​ദു​ര​ന്തങ്ങൾ: ഒരിക്കൽ യേശു​വും അപ്പോ​സ്‌ത​ല​ന്മാ​രും ഗലീല​ക്ക​ട​ലി​ലൂ​ടെ സഞ്ചരി​ക്കു​മ്പോൾ ശക്തമായ ഒരു കൊടു​ങ്കാ​റ്റ​ടിച്ച്‌ വള്ളം മുങ്ങാ​റാ​യി. തനിക്കും പിതാ​വി​നും പ്രകൃ​തി​ശ​ക്തി​കളെ നിയ​ന്ത്രി​ക്കാൻ കഴിയു​മെന്നു യേശു അപ്പോൾ കാണി​ച്ചു​കൊ​ടു​ത്തു. (കൊ​ലോ​സ്യർ 1:15, 16) യേശു “അടങ്ങൂ! ശാന്തമാ​കൂ!” എന്നു പറഞ്ഞതും “കാറ്റ്‌ അടങ്ങി. എല്ലാം ശാന്തമാ​യി.”—മർക്കോസ്‌ 4:35-39.

രോഗങ്ങൾ: അന്ധരെ​യും മുടന്ത​രെ​യും അപസ്‌മാ​ര​രോ​ഗി​ക​ളെ​യും കുഷ്‌ഠ​രോ​ഗി​ക​ളെ​യും മറ്റു പല രോഗ​ങ്ങ​ളു​ള്ള​വ​രെ​യും സുഖ​പ്പെ​ടു​ത്താ​നുള്ള യേശു​വി​ന്റെ കഴിവു പരക്കെ അറിയ​പ്പെ​ട്ടി​രു​ന്നു. ‘യേശു എല്ലാ രോഗി​ക​ളെ​യും സുഖ​പ്പെ​ടു​ത്തി.’—മത്തായി 4:23, 24; 8:16; 11:2-5.

ഭക്ഷ്യക്ഷാ​മം: പിതാ​വിൽനിന്ന്‌ ലഭിച്ച ശക്തി ഉപയോ​ഗിച്ച്‌ യേശു കുറച്ച്‌ ഭക്ഷണം​കൊണ്ട്‌ ധാരാളം പേരെ പോഷി​പ്പി​ച്ചു. യേശു തന്റെ ശുശ്രൂ​ഷ​ക്കാ​ലത്ത്‌ രണ്ടു തവണ ഇങ്ങനെ ചെയ്‌തു​കൊണ്ട്‌ ആയിര​ക്ക​ണ​ക്കിന്‌ ആളുകളെ പോഷി​പ്പി​ച്ച​താ​യി ബൈബിൾരേ​ഖ​യുണ്ട്‌.—മത്തായി 14:14-21; 15:32-38.

മരണം: യേശു ചെയ്‌ത​താ​യി രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന മൂന്നു പുനരു​ത്ഥാ​ന​ങ്ങ​ളും യഹോ​വ​യ്‌ക്കു മരിച്ച​വരെ ജീവനി​ലേക്കു കൊണ്ടു​വ​രാ​നുള്ള ശക്തിയുണ്ട്‌ എന്നതിന്റെ വ്യക്തമായ തെളി​വാണ്‌. യേശു പുനരു​ത്ഥാ​ന​പ്പെ​ടു​ത്തി​യ​തിൽ ഒരാൾ മരിച്ചി​ട്ടു നാലു ദിവസ​മാ​യി​രു​ന്നു.—മർക്കോസ്‌ 5:35-42; ലൂക്കോസ്‌ 7:11-16; യോഹ​ന്നാൻ 11:3-44.

^ ഖ. 5 അവസാനകാലത്തെക്കുറിച്ച്‌ കൂടുതൽ അറിയാൻ യഹോ​വ​യു​ടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രിച്ച ജീവിതം ആസ്വദിക്കാം പുസ്‌ത​കത്തിന്റെ 32-ാം പാഠം കാണുക. www.pr418.com/ml എന്ന വെബ്‌​സൈ​റ്റിൽനിന്ന്‌ അതു സൗജന്യ​മാ​യി ഡൗൺലോഡ്‌ ചെയ്യാം.