വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നമ്മൾ ‘ധാരാളം ഫലം കായ്‌ക്കേണ്ടത്‌’ എന്തു​കൊണ്ട്‌?

നമ്മൾ ‘ധാരാളം ഫലം കായ്‌ക്കേണ്ടത്‌’ എന്തു​കൊണ്ട്‌?

“നിങ്ങൾ ധാരാളം ഫലം കായ്‌ക്കു​ന്ന​തു​കൊ​ണ്ടും എന്റെ ശിഷ്യ​ന്മാ​രാ​ണെന്നു തെളി​യി​ക്കു​ന്ന​തു​കൊ​ണ്ടും എന്റെ പിതാവ്‌ മഹത്ത്വ​പ്പെ​ടു​ന്നു.”—യോഹ. 15:8.

ഗീതങ്ങൾ: 53, 60

1, 2. (എ) മരണത്തി​ന്റെ തലേരാ​ത്രി യേശു ശിഷ്യ​ന്മാ​രോട്‌ എന്തി​നെ​ക്കു​റി​ച്ചാ​ണു സംസാ​രി​ച്ചത്‌? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.) (ബി) സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കാ​നുള്ള കാരണങ്ങൾ നമ്മുടെ മനസ്സി​ലു​ണ്ടാ​യി​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? (സി) ഈ ലേഖന​ത്തിൽ എന്താണു ചർച്ച ചെയ്യാൻപോ​കു​ന്നത്‌?

മരണത്തി​ന്റെ തലേരാ​ത്രി യേശു അപ്പോ​സ്‌ത​ല​ന്മാ​രോ​ടു ദീർഘ​നേരം സംസാ​രി​ച്ചു. താൻ അവരെ ആഴമായി സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്ന്‌ ആ സമയത്ത്‌ യേശു അവർക്ക്‌ ഉറപ്പു കൊടു​ത്തു. മുന്തി​രി​ച്ചെ​ടി​യെ​ക്കു​റി​ച്ചുള്ള ഒരു ദൃഷ്ടാ​ന്ത​വും യേശു അവരോ​ടു പറഞ്ഞു. അതെക്കു​റി​ച്ചാണ്‌ കഴിഞ്ഞ ലേഖന​ത്തിൽ നമ്മൾ പഠിച്ചത്‌. ‘ധാരാളം ഫലം കായ്‌ക്കാൻ,’ അതായത്‌ രാജ്യ​സ​ന്ദേശം പ്രസം​ഗി​ക്കു​ന്ന​തിൽ ക്ഷമയോ​ടെ തുടരാൻ, യേശു ആ ദൃഷ്ടാ​ന്ത​ത്തി​ലൂ​ടെ ശിഷ്യ​ന്മാ​രെ പ്രോ​ത്സാ​ഹി​പ്പി​ച്ചു.—യോഹ. 15:8.

2 എന്നാൽ എന്തു ചെയ്യണ​മെന്നു മാത്രമല്ല, എന്തു​കൊണ്ട്‌ അതു ചെയ്യണ​മെ​ന്നും യേശു ശിഷ്യ​ന്മാ​രോ​ടു പറഞ്ഞു. സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കേ​ണ്ട​തി​ന്റെ കാരണങ്ങൾ യേശു അവർക്കു വ്യക്തമാ​ക്കി​ക്കൊ​ടു​ത്തു. നമ്മൾ ആ കാരണ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കേ​ണ്ടത്‌ എന്തു​കൊ​ണ്ടാണ്‌? പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ ഏർപ്പെ​ടേ​ണ്ട​തി​ന്റെ പ്രാധാ​ന്യം വ്യക്തമാ​യി നമ്മുടെ മനസ്സി​ലു​ണ്ടെ​ങ്കിൽ ‘എല്ലാ ജനതക​ളോ​ടും’ സാക്ഷീ​ക​രി​ക്കാൻ നമുക്കു പ്രേരണ തോന്നും. (മത്താ. 24:13, 14) പ്രസം​ഗി​ക്കാൻ തിരു​വെ​ഴു​ത്തു​കൾ നൽകുന്ന നാലു കാരണ​ങ്ങ​ളെ​ക്കു​റിച്ച്‌ നമ്മൾ ഇപ്പോൾ പഠിക്കും. യഹോവ തരുന്ന നാലു സമ്മാന​ങ്ങ​ളെ​ക്കു​റി​ച്ചും നമ്മൾ ചർച്ച ചെയ്യും. മടുത്തു​പോ​കാ​തെ ഫലം കായ്‌ക്കാൻ അതു നമ്മളെ സഹായി​ക്കും.

നമ്മൾ യഹോ​വയെ മഹത്ത്വ​പ്പെ​ടു​ത്തു​ന്നു

3. (എ) പ്രസം​ഗി​ക്കേ​ണ്ട​തി​ന്റെ ഏതു കാരണ​ത്തെ​ക്കു​റി​ച്ചാ​ണു യോഹ​ന്നാൻ 15:8 പറയു​ന്നത്‌? (ബി) യേശു​വി​ന്റെ ദൃഷ്ടാ​ന്ത​ത്തി​ലെ മുന്തി​രിങ്ങ എന്തി​നെ​യാ​ണു പ്രതീ​ക​പ്പെ​ടു​ത്തു​ന്നത്‌, ആ താരത​മ്യം അനു​യോ​ജ്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

3 യഹോ​വയെ മഹത്ത്വ​പ്പെ​ടു​ത്തുക, മനുഷ്യ​രു​ടെ മുമ്പാകെ ആ പേര്‌ പരിശു​ദ്ധ​മാ​ക്കുക, ഇതാണ്‌ നമ്മൾ പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ ഏർപ്പെ​ടു​ന്ന​തി​ന്റെ ഏറ്റവും പ്രധാ​ന​പ്പെട്ട കാരണം. (യോഹ​ന്നാൻ 15:1, 8 വായി​ക്കുക.) മുന്തിരി കൃഷി ചെയ്യുന്ന ഒരു കൃഷി​ക്കാ​ര​നോ​ടാ​ണു യേശു തന്റെ പിതാ​വി​നെ താരത​മ്യ​പ്പെ​ടു​ത്തി​യത്‌ എന്നതു ശ്രദ്ധി​ക്കുക. യേശു തന്നെത്തന്നെ ഒരു മുന്തി​രി​ച്ചെ​ടി​യോ​ടും ശിഷ്യ​ന്മാ​രെ അതിന്റെ ശാഖക​ളോ​ടും ഉപമിച്ചു. (യോഹ. 15:5) അതു​കൊണ്ട്‌ ക്രിസ്‌തു​വി​ന്റെ അനുഗാ​മി​കൾ പുറ​പ്പെ​ടു​വി​ക്കുന്ന രാജ്യ​ഫ​ല​മാ​ണു മുന്തി​രി​ങ്ങ​യെന്നു ന്യായ​മാ​യും പറയാ​നാ​കും. യേശു അപ്പോ​സ്‌ത​ല​ന്മാ​രോട്‌ ഇങ്ങനെ പറഞ്ഞു: ‘നിങ്ങൾ ധാരാളം ഫലം കായ്‌ക്കു​ന്ന​തു​കൊണ്ട്‌ എന്റെ പിതാവ്‌ മഹത്ത്വ​പ്പെ​ടു​ന്നു.’ മുന്തി​രി​ച്ചെ​ടി​ക​ളിൽ നല്ല മുന്തി​രി​ങ്ങ​യു​ണ്ടാ​കു​മ്പോൾ അതിന്റെ കൃഷി​ക്കാ​രനു പ്രശംസ ലഭിക്കു​ന്ന​തു​പോ​ലെ, കഴിവി​ന്റെ പരമാ​വധി നമ്മൾ രാജ്യ​സ​ന്ദേശം ഘോഷി​ക്കു​ന്നത്‌ യഹോ​വ​യ്‌ക്കു മഹത്ത്വം കൈവ​രു​ത്തും.—മത്താ. 25:20-23.

4. (എ) ഏതൊക്കെ വിധങ്ങ​ളി​ലാ​ണു നമ്മൾ ദൈവ​ത്തി​ന്റെ പേര്‌ പരിശു​ദ്ധ​മാ​ക്കു​ന്നത്‌? (ബി) ദൈവ​ത്തി​ന്റെ പേര്‌ പരിശു​ദ്ധ​മാ​ക്കാ​നുള്ള പദവി​യെ​ക്കു​റിച്ച്‌ നിങ്ങൾക്ക്‌ എന്താണു തോന്നു​ന്നത്‌?

4 നമ്മുടെ പ്രസം​ഗ​പ്ര​വർത്തനം ഏതു വിധത്തി​ലാ​ണു ദൈവ​ത്തി​ന്റെ പേര്‌ പരിശു​ദ്ധ​മാ​ക്കു​ന്നത്‌? ദൈവ​ത്തി​ന്റെ പേര്‌ പരിപൂർണ​മായ അർഥത്തിൽ ഇപ്പോൾത്തന്നെ വിശു​ദ്ധ​മാണ്‌. ആ പേര്‌ ഇതിൽക്കൂ​ടു​തൽ വിശു​ദ്ധ​മാ​ക്കാൻ നമുക്കു കഴിയില്ല. എന്നാൽ യശയ്യ പ്രവാ​ച​കന്റെ വാക്കുകൾ ശ്രദ്ധി​ക്കുക: “സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ—ആ ദൈവ​ത്തെ​യാ​ണു നിങ്ങൾ വിശു​ദ്ധ​നാ​യി കാണേ​ണ്ടത്‌.” (യശ. 8:13) മറ്റു പേരു​ക​ളെ​ക്കാ​ളെ​ല്ലാം ശ്രേഷ്‌ഠ​മാ​യി കണ്ടു​കൊ​ണ്ടും അങ്ങനെ കാണാൻ മറ്റുള്ള​വരെ സഹായി​ച്ചു​കൊ​ണ്ടും നമുക്കു ദൈവ​ത്തി​ന്റെ പേര്‌ പരിശു​ദ്ധ​മാ​ക്കാം. (മത്താ. 6:9, അടിക്കു​റിപ്പ്‌) യഹോ​വ​യു​ടെ മഹത്തായ ഗുണങ്ങ​ളെ​യും മനുഷ്യ​രെ​ക്കു​റി​ച്ചുള്ള ദൈവ​ത്തി​ന്റെ മാറ്റമി​ല്ലാത്ത ഉദ്ദേശ്യ​ത്തെ​യും കുറി​ച്ചുള്ള സത്യം മറ്റുള്ള​വ​രോ​ടു ഘോഷി​ച്ചു​കൊണ്ട്‌, സാത്താൻ യഹോ​വ​യ്‌ക്കെ​തി​രെ പറഞ്ഞി​രി​ക്കുന്ന എല്ലാ കാര്യ​ങ്ങ​ളും നുണയാ​ണെന്നു നമുക്കു സ്ഥാപി​ക്കാം. (ഉൽപ. 3:1-5) യഹോവ “മഹത്ത്വ​വും ബഹുമാ​ന​വും ശക്തിയും” ലഭിക്കാൻ യോഗ്യ​നാ​ണെന്ന കാര്യം നമ്മുടെ പ്രദേ​ശ​ത്തുള്ള ആളുകളെ മനസ്സി​ലാ​ക്കാൻ സഹായി​ച്ചു​കൊ​ണ്ടും നമുക്കു ദൈവ​ത്തി​ന്റെ പേര്‌ പരിശു​ദ്ധ​മാ​ക്കാം. (വെളി. 4:11) 16 വർഷമാ​യി മുൻനി​ര​സേ​വനം ചെയ്യുന്ന റൂണെ സഹോ​ദരൻ പറയുന്നു: “പ്രപഞ്ച​ത്തി​ന്റെ സ്രഷ്ടാ​വി​നെ​ക്കു​റിച്ച്‌ സാക്ഷി പറയാ​നുള്ള അവസര​മാ​ണു ലഭിച്ചി​രി​ക്കു​ന്ന​തെന്ന്‌ ഓർക്കു​മ്പോൾ എനിക്കു വളരെ​യ​ധി​കം അഭിമാ​നം തോന്നു​ന്നു, പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ തുടരാൻ അത്‌ എനിക്കു പ്രചോ​ദ​ന​മേ​കു​ന്നു.”

നമ്മൾ യഹോ​വ​യെ​യും യേശു​വി​നെ​യും സ്‌നേ​ഹി​ക്കു​ന്നു

5. (എ) യോഹ​ന്നാൻ 15:9, 10 പറയു​ന്ന​ത​നു​സ​രിച്ച്‌ നമ്മൾ എന്തു​കൊ​ണ്ടാ​ണു പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ ഏർപ്പെ​ടു​ന്നത്‌? (ബി) സഹനശ​ക്തി​യു​ടെ ആവശ്യം യേശു എങ്ങനെ​യാ​ണു എടുത്തു​പ​റ​ഞ്ഞത്‌?

5 യോഹ​ന്നാൻ 15:9, 10 വായി​ക്കുക. യഹോ​വ​യോ​ടും യേശു​വി​നോ​ടും ഉള്ള ആഴമായ സ്‌നേ​ഹ​മാ​ണു നമ്മൾ രാജ്യ​സ​ന്ദേശം പ്രസം​ഗി​ക്കു​ന്ന​തി​ന്റെ മറ്റൊരു പ്രധാ​ന​കാ​രണം. (മർക്കോ. 12:30; യോഹ. 14:15) താനു​മാ​യി സ്‌നേ​ഹ​ബ​ന്ധ​ത്തിൽ വരാൻ മാത്രമല്ല തന്റെ ‘സ്‌നേ​ഹ​ത്തിൽ നിലനിൽക്കാ​നും’ യേശു ശിഷ്യ​ന്മാ​രോ​ടു പറഞ്ഞു. എന്തു​കൊണ്ട്‌? കാരണം, അന്ത്യം വരുന്ന​തു​വരെ വർഷങ്ങ​ളോ​ളം യേശു​വി​ന്റെ ഒരു യഥാർഥ​ശി​ഷ്യ​നാ​യി തുടരു​ന്നത്‌ അത്ര എളുപ്പമല്ല. അതിനു സഹനശക്തി ആവശ്യ​മാണ്‌. യോഹ​ന്നാൻ 15:4-10-ൽ ‘നിലനിൽക്കുക’ എന്ന പദം പലതവണ പറഞ്ഞുകൊണ്ട്‌ സഹനശക്തിയുടെ ആവശ്യം യേശു എടുത്തു​കാ​ട്ടി.

6. ക്രിസ്‌തു​വി​ന്റെ സ്‌നേ​ഹ​ത്തിൽ നിലനിൽക്കാൻ ആഗ്രഹി​ക്കു​ന്നെന്നു നമുക്ക്‌ എങ്ങനെ കാണി​ക്കാം?

6 ക്രിസ്‌തു​വി​ന്റെ സ്‌നേ​ഹ​ത്തിൽ നിലനിൽക്കാ​നും ക്രിസ്‌തു​വി​ന്റെ അംഗീ​കാ​ര​മു​ള്ള​വ​രാ​യി​രി​ക്കാ​നും നമ്മൾ ആഗ്രഹി​ക്കു​ന്നെന്ന്‌ എങ്ങനെ കാണി​ക്കാം? യേശു​വി​ന്റെ കല്‌പ​നകൾ അനുസ​രി​ച്ചു​കൊണ്ട്‌. ലളിത​മാ​യി പറഞ്ഞാൽ, യേശു നമ്മളോട്‌ ആവശ്യ​പ്പെ​ടു​ന്നത്‌ ഇതാണ്‌, ‘എന്നെ അനുസ​രി​ക്കുക.’ താൻ ചെയ്‌ത കാര്യം മാത്രമേ യേശു നമ്മളോ​ടു ചെയ്യാൻ ആവശ്യ​പ്പെ​ടു​ന്നു​ള്ളൂ. യേശു പറഞ്ഞു: “ഞാൻ പിതാ​വി​ന്റെ കല്‌പ​നകൾ അനുസ​രിച്ച്‌ പിതാ​വി​ന്റെ സ്‌നേ​ഹ​ത്തിൽ നിലനിൽക്കു​ന്നു.” അതെ, കല്‌പ​നകൾ അനുസ​രി​ക്കു​ന്ന​തിൽ യേശു​തന്നെ മാതൃക വെച്ചി​രി​ക്കു​ന്നു.—യോഹ. 13:15.

7. അനുസ​ര​ണ​വും സ്‌നേ​ഹ​വും തമ്മിൽ എങ്ങനെ​യാ​ണു ബന്ധപ്പെ​ട്ടി​രി​ക്കു​ന്നത്‌?

7 അനുസ​ര​ണ​വും സ്‌നേ​ഹ​വും തമ്മിലുള്ള ബന്ധത്തെ​ക്കു​റിച്ച്‌ യേശു അപ്പോ​സ്‌ത​ല​ന്മാ​രോട്‌ ഇങ്ങനെ പറഞ്ഞി​രു​ന്നു: “എന്റെ കല്‌പ​നകൾ സ്വീക​രിച്ച്‌ അവ അനുസ​രി​ക്കു​ന്ന​വ​നാണ്‌ എന്നെ സ്‌നേ​ഹി​ക്കു​ന്നവൻ.” (യോഹ. 14:21) കൂടാതെ, പ്രസം​ഗി​ക്കാ​നുള്ള യേശു​വി​ന്റെ കല്‌പന അനുസ​രി​ക്കു​മ്പോൾ നമ്മൾ ദൈവ​ത്തോ​ടും സ്‌നേഹം കാണി​ക്കു​ക​യാണ്‌. കാരണം യേശു​വി​ന്റെ കല്‌പ​നകൾ പിതാ​വിൽനി​ന്നു​ള്ള​വ​യാണ്‌. (മത്താ. 17:5; യോഹ. 8:28) യഹോ​വ​യെ​യും യേശു​വി​നെ​യും നമ്മൾ സ്‌നേ​ഹി​ക്കു​മ്പോൾ അവർ നമ്മളെ അവരുടെ സ്‌നേ​ഹ​വ​ല​യ​ത്തിൽ കാക്കും.

നമ്മൾ ആളുകൾക്കു മുന്നറി​യി​പ്പു കൊടു​ക്കു​ന്നു

8, 9. (എ) നമ്മൾ പ്രസം​ഗി​ക്കു​ന്ന​തി​ന്റെ മറ്റൊരു കാരണം എന്താണ്‌? (ബി) യഹസ്‌കേൽ 3:18, 19; 18:23 വാക്യ​ങ്ങ​ളിൽ പറഞ്ഞി​രി​ക്കുന്ന കാര്യങ്ങൾ പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ തുടരാൻ നമ്മളെ പ്രചോ​ദി​പ്പി​ക്കു​ന്നത്‌ എങ്ങനെ?

8 നമ്മൾ പ്രസം​ഗി​ക്കു​ന്നത്‌ ആളുകൾക്കു മുന്നറി​യി​പ്പു കൊടു​ക്കു​ന്ന​തി​നും കൂടി​യാണ്‌. പ്രളയ​ത്തി​നു മുമ്പുള്ള കാലത്ത്‌ നോഹ മറ്റുള്ള​വ​രോ​ടു ‘പ്രസം​ഗി​ച്ചെന്നു’ ബൈബിൾ പറയുന്നു. (2 പത്രോസ്‌ 2:5 വായി​ക്കുക.) സാധ്യ​ത​യ​നു​സ​രിച്ച്‌, നോഹ​യു​ടെ സന്ദേശ​ത്തിൽ വരാനി​രുന്ന നാശ​ത്തെ​ക്കു​റി​ച്ചുള്ള മുന്നറി​യി​പ്പും അടങ്ങി​യി​രു​ന്നു. അങ്ങനെ പറയു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? യേശു പറഞ്ഞതു ശ്രദ്ധി​ക്കുക: “ജലപ്ര​ള​യ​ത്തി​നു മുമ്പുള്ള നാളു​ക​ളിൽ, നോഹ പെട്ടക​ത്തിൽ കയറിയ നാൾവരെ അവർ തിന്നും കുടി​ച്ചും പുരു​ഷ​ന്മാർ വിവാഹം കഴിച്ചും സ്‌ത്രീ​കളെ വിവാഹം കഴിച്ചു​കൊ​ടു​ത്തും പോന്നു. ജലപ്ര​ളയം വന്ന്‌ അവരെ എല്ലാവ​രെ​യും തുടച്ചു​നീ​ക്കു​ന്ന​തു​വരെ അവർ ശ്രദ്ധ കൊടു​ത്തതേ ഇല്ല. മനുഷ്യ​പു​ത്രന്റെ സാന്നി​ധ്യ​വും അങ്ങനെ​ത​ന്നെ​യാ​യി​രി​ക്കും.” (മത്താ. 24:38, 39) ആളുകൾ താത്‌പ​ര്യം കാണി​ക്കാ​തി​രു​ന്നി​ട്ടും തനിക്കു ലഭിച്ച മുന്നറി​യി​പ്പിൻസ​ന്ദേശം നോഹ വിശ്വ​സ്‌ത​ത​യോ​ടെ മറ്റുള്ള​വരെ അറിയി​ച്ചു.

9 ഇന്ന്‌, നമ്മൾ രാജ്യ​സ​ന്ദേശം അറിയി​ക്കു​മ്പോൾ മനുഷ്യ​രെ​ക്കു​റി​ച്ചുള്ള ദൈ​വേഷ്ടം മനസ്സി​ലാ​ക്കാൻ ആളുകൾക്ക്‌ അവസരം കൊടു​ക്കു​ക​യാണ്‌. അവർ ആ സന്ദേശം ശ്രദ്ധി​ക്ക​ണ​മെ​ന്നും ‘ജീവി​ച്ചി​രി​ക്ക​ണ​മെ​ന്നും’ ആണ്‌ യഹോ​വ​യെ​പ്പോ​ലെ നമ്മളും ആത്മാർഥ​മാ​യി ആഗ്രഹി​ക്കു​ന്നത്‌. (യഹ. 18:23) എന്നാൽ പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ അതു മാത്രമല്ല ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌. പൊതു​സ്ഥ​ല​ങ്ങ​ളി​ലും വീടു​തോ​റും നമ്മൾ ഇങ്ങനെ പ്രസം​ഗി​ക്കു​മ്പോൾ, ദൈവ​രാ​ജ്യം വരു​മെ​ന്നും ഭക്തികെട്ട ഈ ലോകത്തെ നശിപ്പി​ക്കു​മെ​ന്നും നമ്മൾ കഴിയു​ന്നത്ര ആളുകൾക്കു മുന്നറി​യി​പ്പു കൊടു​ക്കു​ക​യു​മാണ്‌.—യഹ. 3:18, 19; ദാനി. 2:44; വെളി. 14:6, 7.

നമ്മൾ അയൽക്കാ​രെ സ്‌നേ​ഹി​ക്കു​ന്നു

10. (എ) പ്രസം​ഗി​ക്കാ​നുള്ള ഏതു കാരണ​ത്തെ​ക്കു​റി​ച്ചാ​ണു മത്തായി 22:39 പറയു​ന്നത്‌? (ബി) പൗലോ​സും ശീലാ​സും ഫിലി​പ്പി​യി​ലെ ഒരു ജയില​ധി​കാ​രി​യെ സഹായി​ച്ചത്‌ എങ്ങനെ?

10 നമ്മൾ അയൽക്കാ​രെ സ്‌നേ​ഹി​ക്കു​ന്നു. പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ ഏർപ്പെ​ടാൻ നമ്മളെ പ്രേരി​പ്പി​ക്കുന്ന മറ്റൊരു പ്രധാ​ന​കാ​രണം അതാണ്‌. (മത്താ. 22:39) ആളുക​ളു​ടെ സാഹച​ര്യ​ങ്ങൾ മാറു​മ്പോൾ അവർക്കു മനംമാ​റ്റം വന്നേക്കാ​മെന്നു ചിന്തി​ച്ചു​കൊണ്ട്‌ പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ തുടരാൻ ആ സ്‌നേഹം നമ്മളെ പ്രേരി​പ്പി​ക്കു​ന്നു. ഫിലി​പ്പി​യിൽവെച്ച്‌ അപ്പോ​സ്‌ത​ല​നായ പൗലോ​സി​നും ശീലാ​സി​നും ഉണ്ടായ അനുഭവം നോക്കുക. എതിരാ​ളി​കൾ അവരെ ജയിലി​ലാ​ക്കി. പാതി​രാ​ത്രി​യാ​കാ​റാ​യ​പ്പോൾ ജയിലി​ന്റെ അടിസ്ഥാ​നം​വരെ ഇളക്കിയ ഒരു ഭൂകമ്പം ഉണ്ടായി. വാതി​ലു​ക​ളെ​ല്ലാം തുറന്നു. തടവു​കാർ രക്ഷപ്പെ​ട്ടെന്നു വിചാ​രിച്ച്‌ ജയില​ധി​കാ​രി ആത്മഹത്യ ചെയ്യാൻ ഒരുങ്ങി. അപ്പോൾ പൗലോസ്‌ ഉറക്കെ വിളി​ച്ചു​പ​റഞ്ഞു: “അരുത്‌, സാഹസ​മൊ​ന്നും കാണി​ക്ക​രുത്‌.” ഭയന്നു​വി​റച്ച ജയില​ധി​കാ​രി അവരോ​ടു ചോദി​ച്ചു: “രക്ഷ ലഭിക്കാൻ ഞാൻ എന്തു ചെയ്യണം?” അവർ പറഞ്ഞു: ‘കർത്താ​വായ യേശു​വിൽ വിശ്വ​സി​ക്കുക; താങ്കൾക്കു രക്ഷ ലഭിക്കും.’—പ്രവൃ. 16:25-34.

യഹോവയോടും യേശു​വി​നോ​ടും അയൽക്കാ​രോ​ടും ഉള്ള സ്‌നേഹം പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നു നമ്മളെ പ്രചോ​ദി​പ്പി​ക്കു​ന്നു (5, 10 ഖണ്ഡികകൾ കാണുക)

11, 12. (എ) ജയില​ധി​കാ​രി​യെ​ക്കു​റി​ച്ചുള്ള വിവരണം നമ്മളെ എന്താണു പഠിപ്പി​ക്കു​ന്നത്‌? (ബി) വിശ്വ​സ്‌ത​ത​യോ​ടെ നമ്മൾ പ്രസം​ഗ​പ്ര​വർത്തനം തുട​രേ​ണ്ടത്‌ എന്തു​കൊണ്ട്‌?

11 ജയില​ധി​കാ​രി​യെ​ക്കു​റി​ച്ചുള്ള ഈ വിവരണം പ്രസം​ഗ​പ്ര​വർത്ത​ന​ത്തെ​ക്കു​റിച്ച്‌ നമ്മളെ എന്താണു പഠിപ്പി​ക്കു​ന്നത്‌? ഇതു ശ്രദ്ധി​ക്കുക: ഭൂകമ്പ​ത്തി​നു ശേഷമാ​ണു ജയില​ധി​കാ​രി​യു​ടെ മനസ്സു മാറി​യ​തും അദ്ദേഹം സഹായം ആവശ്യ​പ്പെ​ട്ട​തും. അതു​പോ​ലെ, ഇന്നു ചില ആളുകൾക്കു ബൈബിൾസ​ന്ദേ​ശ​ത്തോട്‌ ആദ്യം ഒരു താത്‌പ​ര്യ​വും കാണില്ല. എന്നാൽ പിന്നീട്‌ ജീവി​ത​ത്തിൽ എന്തെങ്കി​ലും ദുരന്തങ്ങൾ സംഭവി​ച്ചു​ക​ഴി​യു​മ്പോൾ മനസ്സിനു മാറ്റം വരുക​യും അവർ സഹായം തേടു​ക​യും ചെയ്‌തേ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, തങ്ങൾക്കു​ണ്ടാ​യി​രുന്ന സ്ഥിരമായ ഒരു ജോലി ഓർക്കാ​പ്പു​റത്ത്‌ നഷ്ടപ്പെ​ട്ട​തി​ന്റെ ഞെട്ടലി​ലാ​യി​രി​ക്കാം ചിലർ. വിവാ​ഹ​ബന്ധം തകർന്ന​തി​ന്റെ നിരാ​ശ​യി​ലാ​യി​രി​ക്കും മറ്റു ചിലർ. തങ്ങൾക്കു ഗുരു​ത​ര​മായ ഒരു രോഗ​മാ​ണെന്ന്‌ അടുത്ത​യി​ടെ​യാ​യി​രി​ക്കാം ചിലർ മനസ്സി​ലാ​ക്കി​യത്‌. ചിലരു​ടെ കാര്യ​ത്തിൽ പ്രിയ​പ്പെട്ട ഒരാൾ മരിച്ചു​പോ​യ​തി​ന്റെ വേദന​യാ​യി​രി​ക്കാം. അത്തരം സംഭവങ്ങൾ നടക്കു​മ്പോൾ ജീവി​ത​ത്തെ​യും അതിന്റെ ഉദ്ദേശ്യ​ത്തെ​യും കുറി​ച്ചൊ​ക്കെ അവർ ചിന്തി​ച്ചു​തു​ട​ങ്ങി​യേ​ക്കാം. ആ ജയില​ധി​കാ​രി​യെ​പ്പോ​ലെ ചിലർ ഇങ്ങനെ​പോ​ലും ചോദി​ക്കു​ന്നു​ണ്ടാ​യി​രി​ക്കും: ‘രക്ഷ ലഭിക്കാൻ ഞാൻ എന്തു ചെയ്യണം?’ ഇങ്ങനെ​യു​ള്ള​വ​രു​ടെ അടുത്ത്‌ പ്രത്യാ​ശ​യു​ടെ സന്ദേശ​വു​മാ​യി ചെല്ലു​മ്പോൾ ജീവി​ത​ത്തിൽ ആദ്യമാ​യി അതു ശ്രദ്ധി​ക്കാൻ അവർ മനസ്സു കാണി​ച്ചേ​ക്കാം.

12 അതു​കൊണ്ട്‌, വിശ്വ​സ്‌ത​ത​യോ​ടെ നമ്മൾ പ്രസം​ഗ​പ്ര​വർത്തനം തുടരു​ക​യാ​ണെ​ങ്കിൽ നമ്മളെ ശ്രദ്ധി​ക്കാൻ ആളുകൾ മനസ്സു കാണിക്കുന്ന സമയത്ത്‌ അവരെ കാണാ​നും അവർക്ക്‌ ആശ്വാസം കൊടു​ക്കാ​നും കഴിയും. (യശ. 61:1) കഴിഞ്ഞ 38 വർഷമാ​യി മുഴു​സ​മ​യ​സേ​വ​ന​ത്തി​ലാ​യി​രി​ക്കുന്ന ഷാർലെറ്റ്‌ സഹോ​ദരി പറയുന്നു: “എങ്ങോട്ടു പോക​ണ​മെന്ന്‌ അറിയി​ല്ലാത്ത അവസ്ഥയി​ലാണ്‌ ആളുകൾ. അവർ സന്തോ​ഷ​വാർത്ത കേൾക്കേണ്ട ആവശ്യ​മുണ്ട്‌.” 34 വർഷമാ​യി മുൻനി​ര​സേ​വനം ചെയ്യുന്ന ആവോർ സഹോ​ദരി പറയുന്നു: “ആളുകൾ ഇത്രയധികം മനസ്സു മടുത്ത ഒരു കാലം ഇതുവരെ ഉണ്ടായി​ട്ടില്ല. എനിക്ക്‌ അവരെ സഹായി​ക്കണം. അതാണു പ്രസം​ഗി​ക്കാൻ എന്നെ പ്രേരി​പ്പി​ക്കു​ന്നത്‌.” അതെ, പ്രസം​ഗ​പ്ര​വർത്തനം തുടരാ​നുള്ള ഈടുറ്റ കാരണ​മാണ്‌ അയൽക്കാ​രോ​ടുള്ള സ്‌നേഹം!

നമ്മളെ സഹായി​ക്കുന്ന സമ്മാനങ്ങൾ

13, 14. (എ) യോഹ​ന്നാൻ 15:11-ൽ ഏതു സമ്മാന​ത്തെ​ക്കു​റിച്ച്‌ പറഞ്ഞി​രി​ക്കു​ന്നു? (ബി) യേശു​വി​ന്റെ സന്തോഷം എങ്ങനെ നമ്മു​ടേ​താ​കും? (സി) ആ സന്തോഷം ശുശ്രൂ​ഷ​യിൽ നമ്മളെ എങ്ങനെ സഹായി​ക്കും?

13 ഫലം കായ്‌ക്കു​ന്ന​തിൽ തുടരാൻ സഹായി​ക്കുന്ന ചില സമ്മാന​ങ്ങ​ളെ​ക്കു​റി​ച്ചും യേശു മരണത്തി​നു മുമ്പുള്ള ആ രാത്രി അപ്പോ​സ്‌ത​ല​ന്മാ​രോ​ടു പറഞ്ഞു. ഏതൊ​ക്കെ​യാണ്‌ ആ സമ്മാനങ്ങൾ, അതു നമുക്ക്‌ എങ്ങനെ​യാ​ണു പ്രയോ​ജനം ചെയ്യു​ന്നത്‌?

14 സന്തോഷം എന്ന സമ്മാനം. പ്രസം​ഗി​ക്കാ​നുള്ള യേശു​വി​ന്റെ കല്‌പന ഭാര​മേ​റിയ ഒന്നാണോ? അല്ല. മുന്തി​രി​ച്ചെ​ടി​യു​ടെ ദൃഷ്ടാന്തം പറഞ്ഞ​ശേഷം, രാജ്യ​പ്ര​സം​ഗ​ക​രായ നമുക്കു സന്തോഷം ആസ്വദി​ക്കാൻ കഴിയു​മെന്നു യേശു പറഞ്ഞു. (യോഹ​ന്നാൻ 15:11 വായി​ക്കുക.) യഥാർഥ​ത്തിൽ യേശു​വി​ന്റെ സന്തോഷം നമ്മു​ടേ​താ​കു​മെന്നു യേശു ഉറപ്പു നൽകി. എങ്ങനെ? മുമ്പ്‌ പറഞ്ഞതു​പോ​ലെ, യേശു തന്നെത്തന്നെ മുന്തി​രി​ച്ചെ​ടി​യോ​ടും ശിഷ്യ​ന്മാ​രെ ശാഖക​ളോ​ടും താരത​മ്യം ചെയ്‌തു. തണ്ടിൽനി​ന്നാ​ണു ശാഖകൾ കിളിർക്കു​ന്നത്‌. ശാഖകൾ തണ്ടിലാ​യി​രി​ക്കു​ന്നി​ട​ത്തോ​ളം അവയ്‌ക്കു തണ്ടിൽനിന്ന്‌ വെള്ളവും പോഷ​ക​ങ്ങ​ളും ലഭിക്കു​ന്നു. സമാന​മാ​യി, ക്രിസ്‌തു​വി​ന്റെ കാലടി​കൾക്കു തൊട്ടു​പി​ന്നാ​ലെ ചെന്നു​കൊണ്ട്‌ ക്രിസ്‌തു​വു​മാ​യി യോജി​പ്പി​ലാ​യി​രി​ക്കു​മ്പോൾ നമുക്കും ക്രിസ്‌തു​വി​ന്റെ സന്തോഷം ആസ്വദി​ക്കാം. പിതാ​വി​ന്റെ ഇഷ്ടം ചെയ്യു​മ്പോൾ ക്രിസ്‌തു​വി​നു ലഭിക്കുന്ന അതേ സന്തോഷം! (യോഹ. 4:34; 17:13; 1 പത്രോ. 2:21) 40 വർഷത്തി​ല​ധി​ക​മാ​യി മുൻനി​ര​സേ​വനം ചെയ്യുന്ന ഹെയ്‌ൻ സഹോ​ദരി പറയുന്നു: “വയൽസേ​വനം ചെയ്‌തു​ക​ഴി​യു​മ്പോൾ കിട്ടുന്ന സന്തോഷം യഹോ​വ​യു​ടെ സേവന​ത്തിൽ തുടരാൻ എന്നെ പ്രേരി​പ്പി​ക്കു​ന്നു.” ഉള്ളിന്റെ ഉള്ളിലെ സന്തോഷം പ്രശ്‌ന​ങ്ങ​ളുള്ള പ്രദേ​ശ​ങ്ങ​ളിൽപ്പോ​ലും പ്രസം​ഗി​ക്കാ​നുള്ള ശക്തി നമുക്കു നൽകും.—മത്താ. 5:10-12.

15. (എ) യോഹ​ന്നാൻ 14:27-ൽ ഏതു സമ്മാന​ത്തെ​ക്കു​റിച്ച്‌ പറഞ്ഞി​രി​ക്കു​ന്നു? (ബി) ഫലം കായ്‌ക്കു​ന്ന​തിൽ തുടരാൻ സമാധാ​നം നമ്മളെ എങ്ങനെ സഹായി​ക്കും?

15 സമാധാ​നം എന്ന സമ്മാനം. (യോഹ​ന്നാൻ 14:27 വായി​ക്കുക.) മരണത്തി​ന്റെ തലേരാ​ത്രി യേശു അപ്പോ​സ്‌ത​ല​ന്മാ​രോട്‌ ഇങ്ങനെ പറഞ്ഞു: “എന്റെ സമാധാ​നം ഞാൻ നിങ്ങൾക്കു തരുന്നു.” ഫലം കായ്‌ക്കാൻ യേശു​വി​ന്റെ സമാധാ​നം നമ്മളെ എങ്ങനെ സഹായി​ക്കും? പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ ഏർപ്പെ​ടു​മ്പോൾ യഹോ​വ​യു​ടെ​യും യേശു​വി​ന്റെ​യും അംഗീ​കാ​ര​മു​ണ്ടെന്നു നമുക്ക്‌ അറിയാം. ആ അറിവ്‌ നമ്മുടെ ഉള്ളിന്റെ ഉള്ളിൽ നിലനിൽക്കുന്ന സമാധാ​നം തരും. (സങ്കീ. 149:4; റോമ. 5:3, 4; കൊലോ. 3:15) 45 വർഷമാ​യി മുഴു​സ​മ​യ​സേ​വ​ന​ത്തി​ലുള്ള ഉൾഫ്‌ സഹോ​ദരൻ പറയുന്നു: “പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ ഏർപ്പെ​ട്ടു​ക​ഴി​യു​മ്പോൾ എനിക്കു ക്ഷീണം തോന്നാ​റുണ്ട്‌. പക്ഷേ ശുശ്രൂഷ എനിക്കു ശരിക്കും സംതൃ​പ്‌തി തരുന്നു. എന്റെ ജീവി​ത​ത്തിന്‌ അത്‌ അർഥം പകർന്നി​രി​ക്കു​ന്നു.” നിലനിൽക്കുന്ന ആന്തരി​ക​സ​മാ​ധാ​നം നമുക്കു​ള്ള​തിൽ നമ്മൾ നന്ദിയു​ള്ള​വ​രല്ലേ?

16. (എ) യോഹ​ന്നാൻ 15:15-ൽ ഏതു സമ്മാന​ത്തെ​ക്കു​റി​ച്ചാ​ണു പറഞ്ഞി​രി​ക്കു​ന്നത്‌? (ബി) അപ്പോ​സ്‌ത​ല​ന്മാർക്കു യേശു​വി​ന്റെ സ്‌നേ​ഹി​ത​രാ​യി തുടരാൻ എങ്ങനെ കഴിയു​മാ​യി​രു​ന്നു?

16 യേശു​വി​ന്റെ സ്‌നേ​ഹി​ത​നാ​യി​രി​ക്കുക എന്ന സമ്മാനം. അപ്പോ​സ്‌ത​ല​ന്മാ​രു​ടെ “സന്തോഷം അതിന്റെ പരകോ​ടി​യിൽ” എത്തണ​മെ​ന്നാ​ണു തന്റെ ആഗ്രഹ​മെന്നു പറഞ്ഞതി​നു ശേഷം ആത്മത്യാ​ഗ​സ്‌നേഹം കാണി​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യ​ത്തെ​ക്കു​റിച്ച്‌ യേശു അവരോ​ടു വിശദീ​ക​രി​ച്ചു. (യോഹ. 15:11-13) പിന്നീടു യേശു പറഞ്ഞു: “ഞാൻ നിങ്ങളെ സ്‌നേ​ഹി​ത​ന്മാർ എന്നു വിളി​ക്കു​ന്നു.” യേശു​വി​ന്റെ സ്‌നേ​ഹി​ത​നാ​യി​രി​ക്കുക എന്ന പദവി എത്ര വിലപ്പെട്ട ഒരു സമ്മാന​മാണ്‌! യേശു​വി​ന്റെ സ്‌നേ​ഹി​ത​രാ​യി നിലനിൽക്ക​ണ​മെ​ങ്കിൽ അപ്പോ​സ്‌ത​ല​ന്മാർ എന്തു ചെയ്യണ​മാ​യി​രു​ന്നു? അവരോട്‌, “പോയി . . . ഫലം കായ്‌ക്കാൻ” യേശു പറഞ്ഞു. (യോഹ​ന്നാൻ 15:14-16 വായി​ക്കുക.) ഏകദേശം രണ്ടു വർഷം മുമ്പ്‌, യേശു അപ്പോ​സ്‌ത​ല​ന്മാർക്കു പിൻവ​രുന്ന നിർദേശം കൊടു​ത്തി​രു​ന്നു: “നിങ്ങൾ പോകു​മ്പോൾ, ‘സ്വർഗ​രാ​ജ്യം അടുത്തി​രി​ക്കു​ന്നു’ എന്നു പ്രസം​ഗി​ക്കണം.” (മത്താ. 10:7) അവർ ചെയ്‌തു​കൊ​ണ്ടി​രുന്ന പ്രസം​ഗ​പ്ര​വർത്തനം തുടർന്നും ചെയ്യാൻ ആ അവസാ​ന​രാ​ത്രി യേശു അവരെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​യി​രു​ന്നു. (മത്താ. 24:13; മർക്കോ. 3:14) യേശു​വി​ന്റെ കല്‌പന അനുസ​രി​ക്കു​ന്നത്‌ അത്ര എളുപ്പ​മ​ല്ലെ​ങ്കി​ലും അവർക്ക്‌ അതിൽ വിജയി​ക്കാ​നും യേശു​വി​ന്റെ സ്‌നേ​ഹി​ത​രാ​യി തുടരാ​നും കഴിയു​മാ​യി​രു​ന്നു. എങ്ങനെ? മറ്റൊരു സമ്മാന​ത്തി​ന്റെ സഹായ​ത്തോ​ടെ.

17, 18. (എ) യോഹ​ന്നാൻ 15:16-ൽ ഏതു സമ്മാന​ത്തെ​ക്കു​റി​ച്ചാ​ണു പറയു​ന്നത്‌? (ബി) ആ സമ്മാനം യേശു​വി​ന്റെ ശിഷ്യ​ന്മാർക്ക്‌ എങ്ങനെ സഹായ​മാ​കു​മാ​യി​രു​ന്നു? (സി) ഇന്നു നമ്മളെ ശക്തി​പ്പെ​ടു​ത്തുന്ന സമ്മാനങ്ങൾ ഏതൊ​ക്കെ​യാണ്‌?

17 പ്രാർഥ​ന​കൾക്കുള്ള ഉത്തരം എന്ന സമ്മാനം. യേശു പറഞ്ഞു: “എന്റെ നാമത്തിൽ പിതാ​വി​നോട്‌ എന്തു ചോദി​ച്ചാ​ലും പിതാവ്‌ അതു നിങ്ങൾക്കു തരും.” (യോഹ. 15:16) ആ വാഗ്‌ദാ​നം അപ്പോ​സ്‌ത​ല​ന്മാ​രെ എത്രമാ​ത്രം ബലപ്പെ​ടു​ത്തി​യി​ട്ടു​ണ്ടാ​കും! * അവരുടെ നേതാ​വി​ന്റെ ഭൂമി​യി​ലെ ജീവിതം പെട്ടെ​ന്നു​തന്നെ അവസാ​നി​ക്കും എന്ന കാര്യം ഒരുപക്ഷേ അവർ മനസ്സി​ലാ​ക്കി​ക്കാ​ണില്ല. എന്നാൽ എല്ലാ കാലവും വേണ്ട സഹായം ലഭിക്കു​മെന്ന കാര്യ​ത്തിൽ അവർക്കു ഉറപ്പു​ണ്ടാ​യി​രി​ക്കാ​നാ​കു​മാ​യി​രു​ന്നു. രാജ്യ​സ​ന്ദേശം പ്രസം​ഗി​ക്കാ​നുള്ള സഹായ​ത്തി​നു​വേണ്ടി പ്രാർഥി​ച്ചാൽ എന്തു സഹായ​വും കൊടു​ത്തു​കൊണ്ട്‌ ആ പ്രാർഥ​ന​കൾക്ക്‌ ഉത്തരം നൽകാൻ യഹോവ തയ്യാറാ​യി​രു​ന്നു. അധികം വൈകാ​തെ, സഹായ​ത്തി​നാ​യുള്ള അവരുടെ പ്രാർഥ​ന​കൾക്ക്‌ യഹോവ ഉത്തരം തരുന്നത്‌ അവർ അനുഭ​വി​ച്ച​റി​ഞ്ഞു.—പ്രവൃ. 4:29, 31.

സഹായത്തിനുവേണ്ടിയുള്ള നമ്മുടെ പ്രാർഥ​ന​കൾക്ക്‌ യഹോവ ഉത്തരം തരു​മെന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാം (18-ാം ഖണ്ഡിക കാണുക)

18 ഇക്കാര്യം ഇന്നും സത്യമാണ്‌. സഹിച്ചു​നിന്ന്‌ ഫലം പുറ​പ്പെ​ടു​വി​ക്കു​മ്പോൾ നമ്മൾ യേശു​വി​ന്റെ സ്‌നേ​ഹി​ത​രാ​യി​ത്തീ​രു​ന്നു. സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കു​മ്പോൾ നമുക്കു പല തടസ്സങ്ങ​ളും നേരി​ട്ടെ​ന്നു​വ​രാം. അവ മറിക​ട​ക്കാ​നുള്ള സഹായ​ത്തി​നാ​യി പ്രാർഥി​ക്കു​മ്പോൾ യഹോവ ഉത്തരം തരാൻ ഒരുങ്ങി​യി​രി​ക്കു​ക​യാ​ണെന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാം. (ഫിലി. 4:13) നമ്മുടെ പ്രാർഥ​ന​കൾക്ക്‌ ഉത്തരം കിട്ടു​ന്ന​തും യേശു​വി​ന്റെ സ്‌നേ​ഹി​ത​രാ​കാൻ കഴിയു​ന്ന​തും എത്ര വലിയ അനു​ഗ്ര​ഹ​ങ്ങ​ളാണ്‌! സഹിച്ചു​നിന്ന്‌ ഫലം പുറ​പ്പെ​ടു​വി​ക്കാൻ യഹോവ തരുന്ന ഈ സമ്മാനങ്ങൾ നമ്മളെ ശക്തരാ​ക്കും.—യാക്കോ. 1:17.

19. (എ) പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ നമ്മൾ തുട​രേ​ണ്ടത്‌ എന്തു​കൊണ്ട്‌? (ബി) ഈ പ്രവർത്തനം പൂർത്തി​യാ​ക്കാൻ നമുക്ക്‌ എന്തെല്ലാം സഹായ​ങ്ങ​ളുണ്ട്‌?

19 പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ തുടരാ​നുള്ള നാലു കാരണങ്ങൾ നമ്മൾ ഈ ലേഖന​ത്തിൽ പഠിച്ചു: യഹോവയെ മഹത്ത്വ​പ്പെ​ടു​ത്തുക അതു​പോ​ലെ യഹോ​വ​യു​ടെ പേര്‌ പരിശു​ദ്ധ​മാ​ക്കുക, യഹോവയോടും യേശു​വി​നോ​ടും ഉള്ള സ്‌നേഹം കാണി​ക്കുക, ആളുകൾക്കു മുന്നറി​യി​പ്പു കൊടു​ക്കുക, അയൽക്കാ​രെ സ്‌നേ​ഹി​ക്കുക എന്നിവ. കൂടാതെ, നാലു സമ്മാന​ങ്ങ​ളെ​ക്കു​റി​ച്ചും പഠിച്ചു: സന്തോഷം, സമാധാ​നം, സ്‌നേ​ഹ​ബന്ധം, പ്രാർഥ​ന​കൾക്കുള്ള ഉത്തരം. ദൈവം തന്നിരി​ക്കുന്ന നിയമനം പൂർത്തീ​ക​രി​ക്കാൻ ഈ സമ്മാനങ്ങൾ നമ്മളെ ശക്തരാ​ക്കും. ധാരാളം ‘ഫലം കായ്‌ക്കാൻവേണ്ടി’ നമ്മൾ കഠിനാ​ധ്വാ​നം ചെയ്യു​ന്നതു കാണു​മ്പോൾ യഹോവ എത്രയ​ധി​കം സന്തോ​ഷി​ക്കും!

^ ഖ. 17 അപ്പോസ്‌തലന്മാരുടെ പ്രാർഥ​ന​കൾക്ക്‌ ഉത്തരം ലഭിക്കു​മെന്ന്‌ അവരു​മാ​യുള്ള സംഭാ​ഷ​ണ​ത്തി​നി​ടെ യേശു പലതവണ ഉറപ്പു നൽകി.—യോഹ. 14:13; 15:7, 16; 16:23.