വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവ​ത്തി​ന്റെ നിയമ​ങ്ങ​ളും തത്ത്വങ്ങ​ളും മനസ്സാ​ക്ഷി​യെ പരിശീ​ലി​പ്പി​ക്കട്ടെ!

ദൈവ​ത്തി​ന്റെ നിയമ​ങ്ങ​ളും തത്ത്വങ്ങ​ളും മനസ്സാ​ക്ഷി​യെ പരിശീ​ലി​പ്പി​ക്കട്ടെ!

“ഞാൻ അങ്ങയുടെ ഓർമി​പ്പി​ക്ക​ലു​ക​ളെ​ക്കു​റിച്ച്‌ ധ്യാനി​ക്കു​ന്നു.”—സങ്കീ. 119:99.

ഗീതങ്ങൾ: 127, 88

1. മനുഷ്യ​രെ മൃഗങ്ങ​ളെ​ക്കാൾ ശ്രേഷ്‌ഠ​രാ​ക്കുന്ന സവി​ശേഷത എന്താണ്‌?

മനുഷ്യ​രെ മൃഗങ്ങ​ളെ​ക്കാൾ ശ്രേഷ്‌ഠ​രാ​ക്കുന്ന ഒരു സവി​ശേ​ഷ​ത​യാ​ണു മനസ്സാക്ഷി. ഈ പ്രാപ്‌തി​യോ​ടെ​യാ​ണു ദൈവം മനുഷ്യ​നെ ഭൂമി​യിൽ ആക്കി​വെ​ച്ചത്‌. അതു നമുക്ക്‌ എങ്ങനെ അറിയാം? ദൈവ​നി​യമം ലംഘി​ച്ച​ശേഷം ആദാമും ഹവ്വയും ദൈവ​ത്തിൽനിന്ന്‌ ഒളിച്ചു. മനസ്സാക്ഷി അവരെ കുറ്റ​പ്പെ​ടു​ത്തി​യെ​ന്നല്ലേ ഇതു സൂചി​പ്പി​ക്കു​ന്നത്‌?

2. മനസ്സാക്ഷി ഒരു വടക്കു​നോ​ക്കി​യ​ന്ത്രം പോ​ലെ​യാ​ണെന്നു പറയാ​വു​ന്നത്‌ എന്തു​കൊണ്ട്‌? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

2 മനസ്സാ​ക്ഷി​യെ ഒരു വടക്കു​നോ​ക്കി​യ​ന്ത്ര​വു​മാ​യി താരത​മ്യ​പ്പെ​ടു​ത്താം. നമ്മളെ ശരിയായ ദിശയിൽ നയിക്കാൻ കഴിയുന്ന, തെറ്റും ശരിയും വിലയി​രു​ത്തുന്ന ആന്തരി​ക​ബോ​ധ​മാ​ണു മനസ്സാക്ഷി. ശരിയാ​യി പരിശീ​ലി​പ്പി​ക്കാത്ത മനസ്സാ​ക്ഷി​യു​ള്ള​വരെ തകരാ​റുള്ള ഒരു വടക്കു​നോ​ക്കി​യ​ന്ത്ര​വു​മാ​യി കടലി​ലൂ​ടെ സഞ്ചരി​ക്കുന്ന ഒരു കപ്പലി​നോ​ടു താരത​മ്യം ചെയ്യാം. തകരാ​റുള്ള വടക്കു​നോ​ക്കി​യ​ന്ത്ര​വു​മാ​യി യാത്ര പുറ​പ്പെ​ടു​ന്നത്‌ അപകട​ക​ര​മാണ്‌. കാറ്റും കടലൊ​ഴു​ക്കു​ക​ളും കപ്പലിന്റെ ദിശ തെറ്റി​ച്ചേ​ക്കാം. എന്നാൽ ശരിയാ​യി പ്രവർത്തി​ക്കുന്ന വടക്കു​നോ​ക്കി​യ​ന്ത്രം കൈവ​ശ​മുള്ള ഒരു കപ്പിത്താ​നു തന്റെ കപ്പൽ നേരായ ദിശയി​ലൂ​ടെ കൊണ്ടു​പോ​കാൻ കഴിയും. അതു​പോ​ലെ മനസ്സാക്ഷി ശരിയായ പാതയി​ലൂ​ടെ നമ്മളെ നയിക്ക​ണ​മെ​ങ്കിൽ അതിനു വേണ്ട പരിശീ​ലനം കൊടു​ക്കണം.

3. മനസ്സാക്ഷി ശരിയാ​യി പരിശീ​ലി​പ്പി​ക്ക​പ്പെ​ട്ട​ത​ല്ലെ​ങ്കിൽ എന്തു സംഭവി​ച്ചേ​ക്കാം?

3 ഒരു വ്യക്തി​യു​ടെ മനസ്സാക്ഷി ശരിയാ​യി പരിശീ​ലി​പ്പി​ക്ക​പ്പെ​ട്ട​ത​ല്ലെ​ങ്കിൽ തെറ്റു ചെയ്യു​ന്ന​തിന്‌ എതിരെ അതു മുന്നറി​യി​പ്പു നൽകു​ക​യില്ല. (1 തിമൊ. 4:1, 2) ‘മോശ​മാ​യതു നല്ലതാ​ണെന്ന്‌’ ചിന്തി​ക്കാൻപോ​ലും അത്തര​മൊ​രു മനസ്സാക്ഷി ഇടയാ​ക്കി​യേ​ക്കാം. (യശ. 5:20) യേശു തന്റെ അനുഗാ​മി​കൾക്ക്‌ ഇങ്ങനെ മുന്നറി​യി​പ്പു കൊടു​ത്തു: “നിങ്ങളെ കൊല്ലു​ന്നവർ, ദൈവ​ത്തി​നു​വേണ്ടി ഒരു പുണ്യ​പ്ര​വൃ​ത്തി ചെയ്യു​ക​യാ​ണെന്നു കരുതുന്ന സമയം വരുന്നു.” (യോഹ. 16:2) പലരുടെ കാര്യ​ത്തി​ലും ഈ വാക്കുകൾ സത്യമാണ്‌. അതിന്‌ ഉദാഹ​ര​ണ​മാ​ണു സ്‌തെ​ഫാ​നൊ​സി​നെ വധിച്ചവർ. (പ്രവൃ. 6:8, 12; 7:54-60) കൊല​പാ​ത​കം​പോ​ലുള്ള ക്രൂര​കൃ​ത്യ​ങ്ങൾ ചെയ്യു​മ്പോൾ മതഭ്രാ​ന്ത​ന്മാർ യഥാർഥ​ത്തിൽ തങ്ങൾ ആരാധി​ക്കു​ന്നെന്ന്‌ അവകാ​ശ​പ്പെ​ടുന്ന ദൈവ​ത്തി​ന്റെ നിയമങ്ങൾ ലംഘി​ക്കു​ക​യാണ്‌. എന്തൊരു വിരോ​ധാ​ഭാ​സം! (പുറ. 20:13) അവരുടെ മനസ്സാക്ഷി അവരെ തെറ്റായ വഴിയി​ലേക്കു നയിക്കു​ക​യാ​ണെന്നു വ്യക്തം!

4. നമ്മുടെ മനസ്സാക്ഷി ശരിയായ രീതി​യിൽ പ്രവർത്തി​ക്കു​ന്നെന്നു നമുക്ക്‌ എങ്ങനെ ഉറപ്പാ​ക്കാം?

4 അങ്ങനെ​യെ​ങ്കിൽ, നമ്മുടെ മനസ്സാക്ഷി ശരിയായ രീതി​യിൽ പ്രവർത്തി​ക്കു​ന്നു​ണ്ടെന്ന്‌ എങ്ങനെ ഉറപ്പാ​ക്കാം? “പഠിപ്പി​ക്കാ​നും ശാസി​ക്കാ​നും കാര്യങ്ങൾ നേരെ​യാ​ക്കാ​നും നീതി​യിൽ ശിക്ഷണം നൽകാ​നും” ഉപകരി​ക്കു​ന്ന​താ​ണു ദൈവ​വ​ച​ന​ത്തി​ലെ നിയമ​ങ്ങ​ളും തത്ത്വങ്ങ​ളും. (2 തിമൊ. 3:16) അതു​കൊണ്ട്‌ ഉത്സാഹ​ത്തോ​ടെ ബൈബിൾ പഠിച്ചു​കൊ​ണ്ടും പഠിക്കുന്ന കാര്യങ്ങൾ ധ്യാനി​ച്ചു​കൊ​ണ്ടും അതു ജീവി​ത​ത്തിൽ ബാധക​മാ​ക്കി​ക്കൊ​ണ്ടും ദൈവ​ത്തി​ന്റെ ചിന്തകൾക്കു ചേർച്ച​യിൽ പ്രവർത്തി​ക്കാൻ മനസ്സാ​ക്ഷി​യെ പരിശീ​ലി​പ്പി​ക്കാം. അപ്പോൾ അതിന്‌ ആശ്രയ​യോ​ഗ്യ​മായ ഒരു വഴികാ​ട്ടി​യാ​യി പ്രവർത്തി​ക്കാൻ കഴിയും. മനസ്സാ​ക്ഷി​യെ പരിശീ​ലി​പ്പി​ക്കാൻ യഹോ​വ​യു​ടെ നിയമ​ങ്ങ​ളും തത്ത്വങ്ങ​ളും സഹായി​ക്കു​ന്നത്‌ എങ്ങനെ​യാ​ണെന്നു നമുക്കു നോക്കാം.

ദൈവ​നി​യ​മങ്ങൾ നിങ്ങളെ പരിശീ​ലി​പ്പി​ക്കട്ടെ!

5, 6. ദൈവ​നി​യ​മങ്ങൾ അനുസ​രി​ക്കു​ന്നതു നമുക്ക്‌ എങ്ങനെ പ്രയോ​ജനം ചെയ്യും?

5 ദൈവ​ത്തി​ന്റെ നിയമ​ങ്ങ​ളിൽനിന്ന്‌ പ്രയോ​ജനം കിട്ടണ​മെ​ങ്കിൽ നമ്മൾ അതു വെറുതേ വായി​ക്കു​ക​യോ അതിന്റെ അർഥം മനസ്സി​ലാ​ക്കു​ക​യോ ചെയ്‌താൽ മാത്രം പോരാ. നമ്മൾ ആ നിയമ​ങ്ങളെ സ്‌നേ​ഹി​ക്കു​ക​യും ആദരി​ക്കു​ക​യും വേണം. ദൈവ​വ​ചനം പറയുന്നു: “മോശ​മാ​യതു വെറുത്ത്‌ നല്ലതിനെ സ്‌നേ​ഹി​ക്കുക.” (ആമോ. 5:15) പക്ഷേ നമുക്ക്‌ അത്‌ എങ്ങനെ ചെയ്യാം? കാര്യ​ങ്ങളെ യഹോവ കാണു​ന്ന​തു​പോ​ലെ കാണാൻ പഠിക്കു​ന്ന​താണ്‌ ഒരു വിധം. ഒരു ഉദാഹ​രണം നോക്കാം. അടുത്ത കാലത്താ​യി നിങ്ങളു​ടെ ഉറക്കം ശരിയാ​കു​ന്നില്ല. നിങ്ങൾ ഒരു ഡോക്‌ടറെ കാണുന്നു. നിങ്ങൾ പാലി​ക്കേണ്ട ഭക്ഷണ​ക്ര​മ​വും ചെയ്യേണ്ട വ്യായാ​മ​ങ്ങ​ളും ഒഴിവാ​ക്കേണ്ട ചില ശീലങ്ങളും അദ്ദേഹം പറഞ്ഞു​ത​രു​ന്നു. പരീക്ഷിച്ചുനോക്കിയപ്പോൾ ആ നിർദേ​ശങ്ങൾ നിങ്ങൾക്കു നല്ല ഫലം ചെയ്‌തു. നിങ്ങളു​ടെ ജീവിതം കുറച്ചു​കൂ​ടെ സുഖക​ര​മാ​ക്കി​യ​തിന്‌ ആ ഡോക്‌ട​റോട്‌ വളരെ​യ​ധി​കം നന്ദി തോന്നു​ക​യി​ല്ലേ?

6 സമാന​മാ​യി, പാപത്തി​ന്റെ കയ്‌പേ​റിയ ഫലങ്ങൾ അനുഭ​വി​ക്കു​ന്ന​തിൽനിന്ന്‌ നമ്മളെ സംരക്ഷി​ക്കുന്ന നിയമങ്ങൾ യഹോവ തന്നിട്ടുണ്ട്‌. അങ്ങനെ ജീവിതം മെച്ച​പ്പെ​ടു​ത്താൻ നമുക്കു കഴിയു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, നുണ പറയരുത്‌, ചതിക്ക​രുത്‌, മോഷ്ടിക്കരുത്‌, ലൈം​ഗിക അധാർമി​ക​ത​യി​ലും അക്രമ​ത്തി​ലും ഭൂതവി​ദ്യ​യി​ലും ഏർപ്പെ​ട​രുത്‌ എന്നിങ്ങ​നെ​യുള്ള ബൈബിൾനി​യ​മങ്ങൾ അനുസ​രി​ക്കു​ന്ന​തി​ന്റെ പ്രയോ​ജ​ന​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. (സുഭാ​ഷി​തങ്ങൾ 6:16-19 വായി​ക്കുക; വെളി. 21:8) യഹോ​വ​യു​ടെ രീതി​യിൽ കാര്യങ്ങൾ ചെയ്യു​ന്ന​തി​ന്റെ നല്ല ഫലങ്ങൾ അനുഭ​വി​ച്ച​റി​യു​മ്പോൾ യഹോ​വ​യോ​ടും ദൈവ​നി​യ​മ​ങ്ങ​ളോ​ടും ഉള്ള നമ്മുടെ സ്‌നേ​ഹ​വും വിലമ​തി​പ്പും സ്വാഭാ​വി​ക​മാ​യും വർധി​ച്ചു​വ​രും.

7. ബൈബി​ളി​ലെ സംഭവ​വി​വ​ര​ണങ്ങൾ വായി​ക്കു​ക​യും ധ്യാനി​ക്കു​ക​യും ചെയ്യു​ന്നതു നമ്മളെ എങ്ങനെ സഹായി​ക്കും?

7 ജീവി​ത​ത്തിൽ വില​യേ​റിയ പാഠങ്ങൾ പഠിക്കു​ന്ന​തിന്‌, നമ്മൾ ദൈവ​ത്തി​ന്റെ നിയമങ്ങൾ ലംഘിച്ച്‌ അതിന്റെ അനന്തര​ഫ​ലങ്ങൾ അനുഭ​വി​ക്കേണ്ട ആവശ്യ​മില്ല. മറ്റുള്ള​വ​രു​ടെ തെറ്റു​ക​ളെ​ക്കു​റിച്ച്‌ ദൈവ​വ​ച​ന​ത്തിൽ രേഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌, അതിൽനിന്ന്‌ നമുക്കു പഠിക്കാ​നാ​കും. സുഭാ​ഷി​തങ്ങൾ 1:5 പറയുന്നു: “ബുദ്ധി​യു​ള്ളവൻ ശ്രദ്ധി​ച്ചു​കേട്ട്‌ കൂടുതൽ ഉപദേശം സ്വീക​രി​ക്കു​ന്നു.” ബൈബി​ളി​ലെ സംഭവ​വി​വ​ര​ണങ്ങൾ വായി​ക്കു​ക​യും ധ്യാനി​ക്കു​ക​യും ചെയ്യു​മ്പോൾ ദൈവം നമുക്ക്‌ ഏറ്റവും മികച്ച ഉപദേശം തരുക​യാണ്‌. ഉദാഹ​ര​ണ​ത്തിന്‌, യഹോ​വ​യു​ടെ നിയമം ലംഘിച്ച്‌ ബത്ത്‌-ശേബയു​മാ​യി വ്യഭി​ചാ​രം ചെയ്‌തതുകൊണ്ട്‌ ദാവീദ്‌ രാജാ​വിന്‌ എന്തുമാ​ത്രം വേദന അനുഭ​വി​ക്കേ​ണ്ടി​വ​ന്നെന്നു ചിന്തി​ക്കുക. (2 ശമു. 12:7-14) ഈ വിവരണം വായി​ക്കു​ക​യും ധ്യാനി​ക്കു​ക​യും ചെയ്യു​മ്പോൾ സ്വയം ഈ ചോദ്യ​ങ്ങൾ ചോദി​ക്കാ​നാ​കും: ‘ബത്ത്‌-ശേബയു​മാ​യി വ്യഭി​ചാ​ര​ത്തിൽ ഏർപ്പെ​ട്ട​തി​ന്റെ ഫലമായി അനുഭ​വി​ക്കേ​ണ്ടി​വന്ന ഹൃദയ​വേദന ദാവീദ്‌ രാജാ​വിന്‌ എങ്ങനെ ഒഴിവാ​ക്കാ​മാ​യി​രു​ന്നു? സമാന​മായ ഒരു പ്രലോ​ഭനം എനിക്കു​ണ്ടാ​യാൽ അതു തള്ളിക്ക​ള​യാ​നുള്ള മനക്കരു​ത്തു ഞാൻ കാണി​ക്കു​മോ? ഞാൻ യോ​സേ​ഫി​നെ​പ്പോ​ലെ ഓടി​പ്പോ​കു​മോ, അതോ ദാവീ​ദി​നെ​പ്പോ​ലെ പാപത്തി​നു വഴങ്ങി​ക്കൊ​ടു​ക്കു​മോ?’ (ഉൽപ. 39:11-15) പാപത്തി​ന്റെ ദാരു​ണ​ഫ​ല​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്നെ​ങ്കിൽ ‘മോശ​മാ​യ​തി​നെ വെറു​ക്കാ​നുള്ള’ ശക്തി നമുക്കു കിട്ടും.

8, 9. (എ) മനസ്സാക്ഷി നമ്മളെ എന്തു ചെയ്യാൻ സഹായി​ക്കും? (ബി) യഹോ​വ​യു​ടെ തത്ത്വങ്ങ​ളും നമ്മുടെ മനസ്സാ​ക്ഷി​യും ഒന്നിച്ച്‌ പ്രവർത്തി​ക്കു​ന്നത്‌ എങ്ങനെ?

8 ദൈവം വെറു​ക്കുന്ന കാര്യ​ങ്ങ​ളിൽനിന്ന്‌ നമ്മൾ പൂർണ​മാ​യി വിട്ടു​നി​ന്നേ​ക്കാം. എന്നാൽ തിരു​വെ​ഴു​ത്തു​കൾ നേരിട്ട്‌ നിയമ​ങ്ങ​ളൊ​ന്നും തരാത്ത സാഹച​ര്യ​ങ്ങ​ളു​മുണ്ട്‌. അങ്ങനെ​യു​ള്ള​പ്പോൾ ദൈവ​ത്തി​നു സ്വീകാ​ര്യ​വും പ്രസാ​ദ​ക​ര​വും ആയത്‌ എന്താ​ണെന്നു നമുക്ക്‌ എങ്ങനെ തിട്ട​പ്പെ​ടു​ത്താൻ കഴിയും? അവി​ടെ​യാ​ണു നമ്മുടെ ബൈബിൾപ​രി​ശീ​ലി​ത​മ​ന​സ്സാ​ക്ഷി സഹായ​ത്തിന്‌ എത്തുന്നത്‌.

9 യഹോവ നമുക്കു മനസ്സാ​ക്ഷി​യും അതിനെ നയിക്കാ​നാ​യി സ്‌നേ​ഹ​പൂർവം തത്ത്വങ്ങ​ളും നൽകി​യി​രി​ക്കു​ന്നു. യഹോ​വ​തന്നെ പറയുന്നു: “നിന്റെ പ്രയോ​ജ​ന​ത്തി​നാ​യി നിന്നെ പഠിപ്പി​ക്കു​ക​യും പോകേണ്ട വഴിയി​ലൂ​ടെ നിന്നെ നടത്തു​ക​യും ചെയ്യുന്ന, യഹോവ എന്ന ഞാനാണു നിന്റെ ദൈവം.” (യശ. 48:17, 18) ബൈബിൾത​ത്ത്വ​ങ്ങ​ളെ​ക്കു​റിച്ച്‌ ആഴത്തിൽ ചിന്തി​ക്കു​ക​യും അതു നമ്മുടെ ഹൃദയത്തെ സ്‌പർശി​ക്കാൻ അനുവ​ദി​ക്കു​ക​യും ചെയ്യു​മ്പോൾ നമ്മൾ മനസ്സാ​ക്ഷി​യെ നേരെ​യാ​ക്കു​ക​യാണ്‌, വഴി നടത്തു​ക​യും രൂപ​പ്പെ​ടു​ത്തു​ക​യും ആണ്‌. അങ്ങനെ നമുക്കു ജ്ഞാനപൂർവ​മായ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ കഴിയും.

ദൈവി​ക​ത​ത്ത്വ​ങ്ങൾ നിങ്ങളെ പരിശീ​ലി​പ്പി​ക്കട്ടെ!

10. തത്ത്വം എന്നാൽ എന്താണ്‌, യേശു എങ്ങനെ​യാ​ണു തത്ത്വങ്ങൾ ഉപയോ​ഗിച്ച്‌ പഠിപ്പി​ച്ചത്‌?

10 “ഒരു അടിസ്ഥാ​ന​സ​ത്യം; യുക്തി​സ​ഹ​മാ​യി ചിന്തി​ക്കു​ന്ന​തി​നോ ഒരു കാര്യം ചെയ്യു​ന്ന​തി​നോ ആധാര​മാ​യി എടുക്കാ​വുന്ന പ്രമാണം” ആണ്‌ തത്ത്വം. ഒരു തത്ത്വം മനസ്സി​ലാ​ക്കു​ന്ന​തിൽ, നിയമ​ദാ​താ​വായ ദൈവ​ത്തി​ന്റെ ചിന്ത എന്താ​ണെ​ന്നും ചില പ്രത്യേ​ക​നി​യ​മങ്ങൾ തന്നിരി​ക്കു​ന്ന​തി​ന്റെ കാരണം എന്താ​ണെ​ന്നും അറിയു​ന്നത്‌ ഉൾപ്പെ​ടു​ന്നു. തന്റെ ശുശ്രൂ​ഷ​ക്കാ​ലത്ത്‌, ചില തരം മനോ​ഭാ​വ​ങ്ങ​ളു​ടെ​യും പ്രവൃ​ത്തി​ക​ളു​ടെ​യും അനന്തര​ഫലം മനസ്സി​ലാ​ക്കാൻ യേശു ശിഷ്യ​ന്മാ​രെ ചില തത്ത്വങ്ങൾ പഠിപ്പി​ച്ചു. ഉദാഹ​ര​ണ​ത്തിന്‌, നീരസം അക്രമ​ത്തി​ലേ​ക്കും കാമവി​കാ​രം വ്യഭി​ചാ​ര​ത്തി​ലേ​ക്കും നയിക്കു​മെന്നു യേശു പഠിപ്പി​ച്ചു. (മത്താ. 5:21, 22, 27, 28) നമ്മളെ വഴിന​യി​ക്കാൻ ദൈവി​ക​ത​ത്ത്വ​ങ്ങളെ അനുവ​ദി​ക്കു​മ്പോൾ നമ്മൾ മനസ്സാ​ക്ഷി​യെ വേണ്ട വിധത്തിൽ പരിശീ​ലി​പ്പി​ക്കു​ക​യാ​യി​രി​ക്കും ചെയ്യു​ന്നത്‌, അങ്ങനെ ദൈവ​ത്തി​നു മഹത്ത്വം കൈവ​രു​ത്തുന്ന തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ നമുക്കു കഴിയും.—1 കൊരി. 10:31.

പക്വതയുള്ള ഒരു ക്രിസ്‌ത്യാ​നി മറ്റുള്ള​വ​രു​ടെ മനസ്സാക്ഷിയോടു പരിഗ​ണ​ന​യുള്ളയാളാ​യി​രി​ക്കും (11, 12 ഖണ്ഡികകൾ കാണുക)

11. ഒരാളു​ടെ മനസ്സാക്ഷി മറ്റൊ​രാ​ളു​ടെ മനസ്സാ​ക്ഷി​യിൽനിന്ന്‌ വ്യത്യ​സ്‌ത​മാ​യി​രി​ക്കാ​വു​ന്നത്‌ എങ്ങനെ?

11 ബൈബിൾപ​രി​ശീ​ലി​ത​മ​ന​സ്സാ​ക്ഷി ഉള്ളവരാ​ണെ​ങ്കി​ലും രണ്ടു ക്രിസ്‌ത്യാ​നി​കൾ ചില കാര്യ​ങ്ങ​ളിൽ എടുക്കുന്ന തീരു​മാ​നങ്ങൾ വ്യത്യ​സ്‌ത​മാ​യി​രു​ന്നേ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, ലഹരി​പാ​നീ​യ​ങ്ങ​ളു​ടെ ഉപയോ​ഗം. മദ്യം മിതമാ​യി ഉപയോ​ഗി​ക്കു​ന്ന​തി​നെ ബൈബിൾ കുറ്റം വിധി​ക്കു​ന്നില്ല. എന്നാൽ മദ്യത്തി​ന്റെ അമിത ഉപയോ​ഗ​ത്തി​നും മുഴു​ക്കു​ടി​ക്കും എതിരെ ബൈബിൾ മുന്നറി​യി​പ്പു തരുന്നുണ്ട്‌. (സുഭാ. 20:1; 1 തിമൊ. 3:8) ഇതിന്റെ അർഥം ഒരു ക്രിസ്‌ത്യാ​നി മദ്യത്തി​ന്റെ അളവ്‌ മാത്രം കണക്കി​ലെ​ടു​ത്താൽ മതി, മറ്റൊ​ന്നും പരിഗ​ണി​ക്കേണ്ട എന്നാണോ? അല്ല. മിതമായ അളവിൽ മദ്യപി​ക്കു​ന്നതു സ്വന്തം മനസ്സാ​ക്ഷി​ക്കു പ്രശ്‌ന​മി​ല്ലെ​ങ്കി​ലും അദ്ദേഹം മറ്റുള്ള​വ​രു​ടെ മനസ്സാ​ക്ഷി​യും​കൂ​ടി കണക്കി​ലെ​ടു​ക്കണം.

12. റോമർ 14:21-ലെ വാക്കുകൾ മറ്റുള്ള​വ​രു​ടെ മനസ്സാ​ക്ഷി​യെ ആദരി​ക്കാൻ നമ്മളെ പ്രേരി​പ്പി​ക്കു​ന്നത്‌ എങ്ങനെ?

12 മറ്റുള്ള​വ​രു​ടെ മനസ്സാ​ക്ഷി​യെ പരിഗ​ണി​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യം വ്യക്തമാ​ക്കി​ക്കൊണ്ട്‌ പൗലോസ്‌ എഴുതി: “മാംസം കഴിക്കു​ന്ന​തു​കൊ​ണ്ടോ വീഞ്ഞു കുടി​ക്കു​ന്ന​തു​കൊ​ണ്ടോ സഹോ​ദരൻ വിശ്വാ​സ​ത്തിൽനിന്ന്‌ വീണു​പോ​കു​മെ​ങ്കിൽ അത്‌ ഒഴിവാ​ക്കു​ന്ന​താ​ണു നല്ലത്‌.” (റോമ. 14:21) നിങ്ങൾക്കു ചെയ്യാൻ അവകാ​ശ​മുള്ള കാര്യങ്ങൾ നിങ്ങളു​ടേ​തിൽനിന്ന്‌ വ്യത്യ​സ്‌ത​മായ മനസ്സാ​ക്ഷി​യുള്ള ഒരു സഹോ​ദ​രനെ ഇടറി​ക്കു​ന്നെ​ങ്കിൽ അതു വേണ്ടെ​ന്നു​വെ​ക്കാൻ നിങ്ങൾ തയ്യാറാ​കു​മോ? തയ്യാറാ​കു​മെ​ന്ന​തിൽ ഒരു സംശയ​വു​മില്ല. സത്യം പഠിക്കു​ന്ന​തി​നു മുമ്പ്‌ ചില സഹോ​ദ​രങ്ങൾ അമിത​മാ​യി മദ്യപി​ക്കുന്ന ശീലമു​ള്ള​വ​രാ​യി​രു​ന്നു. പക്ഷേ ഇപ്പോൾ അവർ അതു പൂർണ​മാ​യി ഒഴിവാ​ക്കാൻ തീരു​മാ​നി​ച്ചി​രി​ക്കു​ക​യാണ്‌. വളരെ​യ​ധി​കം ദോഷം ചെയ്‌തേ​ക്കാ​വുന്ന ഒരു ജീവി​ത​ഗ​തി​യി​ലേക്ക്‌ ഒരു സഹോ​ദരൻ മടങ്ങി​പ്പോ​കു​ന്ന​തി​നു നമ്മൾ കാരണ​ക്കാ​ര​നാ​കാൻ നമ്മൾ ആരും ആഗ്രഹി​ക്കില്ല. (1 കൊരി. 6:9, 10) അതു​കൊണ്ട്‌, മദ്യം നിരസി​ക്കുന്ന ഒരു സഹോ​ദ​രനെ കുടി​ക്കാൻ നിർബ​ന്ധി​ക്കു​ന്നത്‌ ആതി​ഥേ​യന്റെ ഭാഗത്തെ സ്‌നേ​ഹ​മി​ല്ലാ​യ്‌മ​യാണ്‌.

13. വ്യക്തി​പ​ര​മായ താത്‌പ​ര്യ​ങ്ങ​ളെ​ക്കാൾ രാജ്യ​താ​ത്‌പ​ര്യ​ങ്ങൾക്കു പ്രാധാ​ന്യം കൊടു​ക്കു​ന്നെന്നു തിമൊ​ഥെ​യൊസ്‌ എങ്ങനെ തെളി​യി​ച്ചു?

13 പരി​ച്ഛേ​ദ​ന​യേൽക്കു​ന്നതു വേദന​യു​ണ്ടാ​ക്കു​ന്ന​താ​യി​രു​ന്നെ​ങ്കി​ലും യുവാ​വായ തിമൊ​ഥെ​യൊസ്‌ അതിനു തയ്യാറാ​യി. താൻ സന്തോ​ഷ​വാർത്ത അറിയി​ക്കാൻപോ​കുന്ന ജൂതന്മാർക്ക്‌ ഇടർച്ച വരുത്താ​തി​രി​ക്കാ​നാ​യി​രു​ന്നു അത്‌. പൗലോസ്‌ അപ്പോസ്‌തലന്റെ അതേ മനോ​ഭാ​വ​മാ​യി​രു​ന്നു തിമൊ​ഥെ​യൊ​സിന്‌. (പ്രവൃ. 16:3; 1 കൊരി. 9:19-23) തിമൊ​ഥെ​യൊ​സി​നെ​പ്പോ​ലെ നമ്മളും മറ്റുള്ള​വ​രു​ടെ നന്മയ്‌ക്കു​വേണ്ടി ചില വ്യക്തി​പ​ര​മായ ത്യാഗങ്ങൾ ചെയ്യാൻ തയ്യാറാ​ണോ?

‘പക്വത​യി​ലേക്കു വളരാൻ ഉത്സാഹി​ക്കുക’

14, 15. (എ) പക്വത​യി​ലേക്കു വളരു​ന്ന​തിൽ എന്താണ്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌? (ബി) സ്‌നേ​ഹ​വും ക്രിസ്‌തീ​യ​പ​ക്വ​ത​യും തമ്മിലുള്ള ബന്ധം എന്താണ്‌?

14 ‘ക്രിസ്‌തു​വി​നെ​ക്കു​റി​ച്ചുള്ള അടിസ്ഥാ​ന​പ​ഠി​പ്പി​ക്ക​ലു​ക​ളിൽത്തന്നെ’ നിൽക്കാ​തെ എല്ലാ ക്രിസ്‌ത്യാ​നി​ക​ളും “പക്വത​യി​ലേക്കു വളരാൻ ഉത്സാഹി​ക്കണം.” (എബ്രാ. 6:1) ഇതു താനേ സംഭവി​ക്കുന്ന ഒന്നല്ല. “ഉത്സാഹി​ക്കണം” എന്നാണു പറഞ്ഞി​രി​ക്കു​ന്നത്‌. അതായത്‌ നമ്മുടെ ഭാഗത്ത്‌ ശ്രമം ആവശ്യ​മാണ്‌. പക്വത​യി​ലേക്കു വളരണ​മെ​ങ്കിൽ നമ്മുടെ അറിവും ഉൾക്കാ​ഴ്‌ച​യും വർധി​ക്കണം. അതു​കൊ​ണ്ടാണ്‌ എല്ലാ ദിവസ​വും ബൈബി​ളി​ന്റെ ഒരു ഭാഗം വായി​ക്കാൻ നമ്മളെ കൂടെ​ക്കൂ​ടെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നത്‌. (സങ്കീ. 1:1-3) നിങ്ങൾ അങ്ങനെ​യൊ​രു ലക്ഷ്യം വെച്ചി​ട്ടു​ണ്ടോ? ദിവസ​വും ബൈബിൾ വായി​ക്കു​ന്നെ​ങ്കിൽ യഹോ​വ​യു​ടെ നിയമ​ങ്ങ​ളെ​യും തത്ത്വങ്ങ​ളെ​യും കുറിച്ച്‌ നിങ്ങൾക്കു കൂടുതൽ ഉൾക്കാഴ്‌ച ലഭിക്കും, ദൈവ​വ​ച​ന​ത്തെ​ക്കു​റി​ച്ചുള്ള നിങ്ങളു​ടെ ഗ്രാഹ്യം കൂടുതൽ ആഴമു​ള്ള​താ​കും.

15 ക്രിസ്‌ത്യാ​നി​കൾക്കുള്ള ഏറ്റവും പ്രധാ​ന​പ്പെട്ട നിയമം സ്‌നേ​ഹ​ത്തി​ന്റെ നിയമ​മാണ്‌. യേശു ശിഷ്യ​ന്മാ​രോ​ടു പറഞ്ഞു: “നിങ്ങളു​ടെ ഇടയിൽ സ്‌നേ​ഹ​മു​ണ്ടെ​ങ്കിൽ, നിങ്ങൾ എന്റെ ശിഷ്യ​ന്മാ​രാ​ണെന്ന്‌ എല്ലാവ​രും അറിയും.” (യോഹ. 13:35) യേശു​വി​ന്റെ അർധസ​ഹോ​ദ​ര​നായ യാക്കോബ്‌ സ്‌നേ​ഹത്തെ “രാജകീ​യ​നി​യമം” എന്നു വിളിച്ചു. (യാക്കോ. 2:8) പൗലോസ്‌ പറഞ്ഞു: “സ്‌നേ​ഹി​ക്കു​ന്ന​യാൾ നിയമം നിറ​വേ​റ്റു​ക​യാണ്‌.” (റോമ. 13:10) സ്‌നേ​ഹ​ത്തിന്‌ ഇത്രമാ​ത്രം ഊന്നൽ കൊടു​ത്തി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? കാരണം ബൈബിൾ പറയുന്നു: “ദൈവം സ്‌നേ​ഹ​മാണ്‌.” (1 യോഹ. 4:8) ദൈവ​ത്തി​ന്റെ സ്‌നേഹം വെറും വികാ​ര​ത്തിൽ ഒതുങ്ങു​ന്നില്ല. യോഹ​ന്നാൻ എഴുതി: “തന്റെ ഏകജാ​ത​നി​ലൂ​ടെ നമുക്കു ജീവൻ ലഭിക്കാൻവേണ്ടി ദൈവം ആ മകനെ ലോക​ത്തേക്ക്‌ അയച്ചു. ഇതിലൂ​ടെ ദൈവ​ത്തി​നു നമ്മളോ​ടുള്ള സ്‌നേഹം വെളി​പ്പെ​ട്ടി​രി​ക്കു​ന്നു.” (1 യോഹ. 4:9) അതെ, സ്‌നേഹം ദൈവത്തെ പ്രവർത്ത​ന​ത്തി​നു പ്രേരി​പ്പി​ച്ചു. യഹോ​വ​യോ​ടും യേശു​വി​നോ​ടും സഹോ​ദ​ര​ങ്ങ​ളോ​ടും മറ്റു മനുഷ്യ​രോ​ടും ഉള്ള സ്‌നേഹം പ്രവൃ​ത്തി​ക​ളി​ലൂ​ടെ കാണി​ക്കു​മ്പോൾ നമ്മൾ ക്രിസ്‌തീയപക്വതയുള്ളവരാണെന്നു തെളി​യി​ക്കു​ക​യാണ്‌.—മത്താ. 22:37-39.

ദൈവികതത്ത്വങ്ങളുടെ അടിസ്ഥാ​ന​ത്തിൽ ചിന്തി​ക്കാൻ പഠിക്കു​ന്നെ​ങ്കിൽ നമ്മുടെ മനസ്സാക്ഷി ആശ്രയ​യോ​ഗ്യ​മായ ഒരു വഴികാ​ട്ടി​യാ​യി​രി​ക്കും (16-ാം ഖണ്ഡിക കാണുക)

16. ക്രിസ്‌തീ​യ​പ​ക്വ​ത​യി​ലേക്കു പുരോ​ഗ​മി​ക്കു​മ്പോൾ തത്ത്വങ്ങൾ നമുക്കു കൂടുതൽ പ്രാധാ​ന്യ​മു​ള്ള​താ​യി​ത്തീ​രു​ന്നത്‌ എന്തു​കൊണ്ട്‌?

16 നിയമങ്ങൾ ചില​പ്പോൾ ഒരു പ്രത്യേ​ക​സാ​ഹ​ച​ര്യ​ത്തി​നാ​യി​രി​ക്കും ബാധക​മാ​കുക. എന്നാൽ തത്ത്വങ്ങൾ കുറെ​ക്കൂ​ടി വിശാ​ല​മാണ്‌. അതുകൊണ്ട്‌ നിങ്ങൾ ക്രിസ്‌തീ​യ​പ​ക്വ​ത​യി​ലേക്കു പുരോ​ഗ​മി​ക്കു​മ്പോൾ തത്ത്വങ്ങൾക്കാ​യി​രി​ക്കും കൂടുതൽ പ്രാധാ​ന്യം കൊടു​ക്കു​ന്നത്‌. ഉദാഹ​ര​ണ​ത്തിന്‌, മോശ​മായ സഹവാ​സ​ത്തി​ന്റെ അപകടം എന്താ​ണെന്ന്‌ ഒരു കൊച്ചു​കു​ട്ടിക്ക്‌ അറിയില്ല. അതു​കൊണ്ട്‌ മാതാ​പി​താ​ക്കൾ അവനെ സംരക്ഷി​ക്കു​ന്ന​തി​നു ചില നിയമങ്ങൾ വെക്കും. (1 കൊരി. 15:33) എന്നാൽ കുട്ടി വളരു​ന്ന​തി​ന​നു​സ​രിച്ച്‌ അവന്റെ ചിന്താ​പ്രാ​പ്‌തി വികസി​ക്കും, ബൈബിൾത​ത്ത്വ​ങ്ങ​ളു​ടെ അടിസ്ഥാ​ന​ത്തിൽ കാര്യ​ങ്ങ​ളു​ടെ ന്യായാ​ന്യാ​യങ്ങൾ ചിന്തി​ക്കാൻ പഠിക്കും. അങ്ങനെ കൂട്ടു​കാ​രെ തിര​ഞ്ഞെ​ടു​ക്കുന്ന കാര്യ​ത്തിൽ ജ്ഞാനപൂർവ​മായ തീരു​മാ​ന​മെ​ടു​ക്കാൻ അവനു കഴിയും. (1 കൊരി​ന്ത്യർ 13:11; 14:20 വായി​ക്കുക.) ബൈബിൾത​ത്ത്വ​ങ്ങ​ളു​ടെ അടിസ്ഥാ​ന​ത്തിൽ കാര്യങ്ങൾ വിശക​ലനം ചെയ്യു​മ്പോൾ നമ്മുടെ മനസ്സാക്ഷി ദൈവ​ത്തി​ന്റെ ചിന്തകൾക്കു ചേർച്ച​യിൽ പ്രവർത്തി​ക്കുന്ന ആശ്രയ​യോ​ഗ്യ​മായ ഒരു വഴികാ​ട്ടി​യാ​യി മാറും.

17. ജ്ഞാനപൂർവ​മായ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്ന​തിന്‌ ആവശ്യ​മായ സഹായം ലഭ്യമാ​ണെന്നു പറയു​ന്നത്‌ എന്തു​കൊണ്ട്‌?

17 യഹോ​വയെ സന്തോ​ഷി​പ്പി​ക്കുന്ന ജ്ഞാനപൂർവ​മായ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നുള്ള സഹായം നമുക്കു ലഭ്യമാ​ണോ? ലഭ്യമാണ്‌. ദൈവ​വ​ച​ന​ത്തി​ലെ നിയമ​ങ്ങൾക്കും തത്ത്വങ്ങൾക്കും ചേർച്ച​യിൽ കാര്യങ്ങൾ ചെയ്യാൻ പഠിക്കു​ന്നെ​ങ്കിൽ നമ്മൾ “ഏതു കാര്യ​ത്തി​നും പറ്റിയ, എല്ലാ സത്‌പ്ര​വൃ​ത്തി​യും ചെയ്യാൻ” സജ്ജരായ ആളുക​ളാ​യി​ത്തീ​രും. (2 തിമൊ. 3:16, 17) അതു​കൊണ്ട്‌ “യഹോ​വ​യു​ടെ ഇഷ്ടം എന്താ​ണെന്നു മനസ്സി​ലാ​ക്കാൻ” സഹായി​ക്കുന്ന തിരു​വെ​ഴു​ത്തു​ത​ത്ത്വ​ങ്ങൾ അന്വേ​ഷിച്ച്‌ കണ്ടുപി​ടി​ക്കുക. (എഫെ. 5:17) ഇക്കാര്യ​ത്തിൽ, വാച്ച്‌ടവർ പ്രസി​ദ്ധീ​കരണ സൂചിക (ഇംഗ്ലീഷ്‌), യഹോ​വ​യു​ടെ സാക്ഷി​കൾക്കു​വേ​ണ്ടി​യുള്ള ഗവേഷ​ണ​സ​ഹാ​യി, വാച്ച്‌ടവർ ലൈ​ബ്രറി, വാച്ച്‌ടവർ ഓൺലൈൻ ലൈ​ബ്രറി, JW ലൈബ്രറി ആപ്ലിക്കേഷൻ തുടങ്ങി സംഘടന തന്നിരി​ക്കുന്ന പഠനോ​പാ​ധി​കൾ നമ്മളെ സഹായി​ക്കും, അവ നന്നായി ഉപയോ​ഗി​ക്കുക. വ്യക്തി​പ​ര​മാ​യി പഠിക്കു​മ്പോ​ഴും കുടും​ബം ഒന്നിച്ച്‌ പഠിക്കു​മ്പോ​ഴും പരമാ​വധി പ്രയോ​ജനം നേടാൻ നമ്മളെ സഹായി​ക്കുന്ന രീതി​യി​ലാണ്‌ ഈ ഉപകര​ണങ്ങൾ തയ്യാറാ​ക്കി​യി​രി​ക്കു​ന്നത്‌.

ബൈബിൾപ​രി​ശീ​ലിത മനസ്സാക്ഷി അനു​ഗ്ര​ഹങ്ങൾ കൈവ​രു​ത്തും

18. യഹോ​വ​യു​ടെ നിയമ​ങ്ങൾക്കും തത്ത്വങ്ങൾക്കും ചേർച്ച​യിൽ പ്രവർത്തി​ക്കു​മ്പോൾ എന്തൊക്കെ അനു​ഗ്ര​ഹങ്ങൾ ലഭിക്കും?

18 യഹോ​വ​യു​ടെ നിയമ​ങ്ങ​ളും തത്ത്വങ്ങ​ളും അനുസ​രി​ക്കു​ന്നത്‌ അനു​ഗ്ര​ഹങ്ങൾ കൈവ​രു​ത്തും. സങ്കീർത്തനം 119:97-100 പറയു​ന്നതു ശ്രദ്ധി​ക്കുക: “അങ്ങയുടെ നിയമം ഞാൻ എത്ര പ്രിയ​പ്പെ​ടു​ന്നു! ദിവസം മുഴുവൻ ഞാൻ അതു ധ്യാനി​ക്കു​ന്നു. അങ്ങയുടെ കല്‌പന എന്നെ ശത്രു​ക്ക​ളെ​ക്കാൾ ബുദ്ധി​മാ​നാ​ക്കു​ന്നു; കാരണം, അത്‌ എന്നെന്നും എന്നോ​ടു​കൂ​ടെ​യുണ്ട്‌. എന്റെ എല്ലാ ഗുരു​ക്ക​ന്മാ​രെ​ക്കാ​ളും ഞാൻ ഉൾക്കാ​ഴ്‌ച​യു​ള്ളവൻ; കാരണം, ഞാൻ അങ്ങയുടെ ഓർമി​പ്പി​ക്ക​ലു​ക​ളെ​ക്കു​റിച്ച്‌ ധ്യാനി​ക്കു​ന്നു. പ്രായ​മു​ള്ള​വ​രെ​ക്കാൾ വിവേ​ക​ത്തോ​ടെ ഞാൻ പ്രവർത്തി​ക്കു​ന്നു; കാരണം, ഞാൻ അങ്ങയുടെ ആജ്ഞകൾ പാലി​ക്കു​ന്നു.” ദൈവ​ത്തി​ന്റെ നിയമ​ങ്ങ​ളും തത്ത്വങ്ങ​ളും ‘ധ്യാനി​ക്കാൻ’ സമയ​മെ​ടു​ക്കു​മ്പോൾ ജ്ഞാന​ത്തോ​ടെ​യും ഉൾക്കാ​ഴ്‌ച​യോ​ടെ​യും വിവേ​ക​ത്തോ​ടെ​യും പ്രവർത്തി​ക്കാൻ നമുക്കാ​കും. നല്ല ശ്രമം ചെയ്‌ത്‌ ദൈവ​ത്തി​ന്റെ നിയമ​ങ്ങ​ളും തത്ത്വങ്ങ​ളും കൊണ്ട്‌ നമ്മുടെ മനസ്സാ​ക്ഷി​യെ പരിശീ​ലി​പ്പി​ക്കുക. അങ്ങനെ ചെയ്യു​മ്പോൾ “ക്രിസ്‌തു​വി​ന്റെ പരിപൂർണ​ത​യു​ടെ അളവി​നൊ​പ്പം” എത്താൻ നമുക്കു കഴിയും.—എഫെ. 4:13.