വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

ദമ്പതികളല്ലാത്ത ഒരു പുരു​ഷ​നും സ്‌ത്രീ​യും അനുചി​ത​മായ സാഹച​ര്യ​ങ്ങ​ളിൽ ഒരുമിച്ച് രാത്രി ചെലവ​ഴി​ച്ചാൽ അതു നീതി​ന്യാ​യ​ന​ട​പടി കൈ​ക്കൊ​ള്ളാൻമാ​ത്രം ഗൗരവ​മുള്ള പാപമാ​യി കണക്കാ​ക്കു​മോ?

ഉവ്വ്. തക്കതായ കാരണ​ങ്ങ​ളി​ല്ലാ​തെ​യാ​ണു രാത്രി തങ്ങിയ​തെ​ങ്കിൽ ലൈം​ഗിക അധാർമി​കത നടന്നെന്നു സ്ഥാപി​ക്കാ​വുന്ന ശക്തമായ സാഹച​ര്യ​ത്തെ​ളി​വു​ക​ളു​ടെ അടിസ്ഥാ​ന​ത്തിൽ ഒരു നീതി​ന്യാ​യ​ക്ക​മ്മി​റ്റി രൂപീ​ക​രി​ക്കും.—1 കൊരി. 6:18.

ഒരു നീതി​ന്യാ​യ​ക്ക​മ്മി​റ്റി​ക്കുള്ള സാധു​ത​യു​ണ്ടോ എന്നു നിർണ​യി​ക്കാൻ മൂപ്പന്മാ​രു​ടെ സംഘം ഓരോ കേസും ശ്രദ്ധ​യോ​ടെ വിലയി​രു​ത്തും. ഉദാഹ​ര​ണ​ത്തിന്‌, അവർ പ്രണയ​ത്തി​ലാ​യി​രു​ന്നോ? പരസ്‌പ​ര​മുള്ള ഇടപെടൽ സംബന്ധിച്ച് അവർക്കു മുമ്പ് എപ്പോ​ഴെ​ങ്കി​ലും ബുദ്ധി​യു​പ​ദേശം കിട്ടി​യി​ട്ടു​ണ്ടോ? ഒരുമിച്ച് രാത്രി തങ്ങിയ​തി​ലേക്കു നയിച്ച സാഹച​ര്യ​ങ്ങൾ എന്തെല്ലാ​മാണ്‌? അവർ അതു നേര​ത്തേ​തന്നെ ആസൂ​ത്രണം ചെയ്‌തി​രു​ന്ന​താ​ണോ? അവർക്ക് അത്‌ ഒഴിവാ​ക്കാൻ കഴിയു​മാ​യി​രു​ന്നോ? അതോ അവർ മറ്റൊരു നിർവാ​ഹ​വു​മി​ല്ലാത്ത സാഹച​ര്യ​ത്തി​ലാ​യി​രു​ന്നോ? അപ്രതീ​ക്ഷി​ത​സം​ഭ​വ​ങ്ങ​ളോ ഒരു അടിയ​ന്തി​ര​സാ​ഹ​ച​ര്യ​മോ ആണോ അതിന്‌ ഇടയാ​ക്കി​യത്‌? (സഭാ. 9:11) ഉറങ്ങാ​നുള്ള ക്രമീ​ക​രണം എങ്ങനെ​യാ​യി​രു​ന്നു? ഓരോ കേസും വ്യത്യ​സ്‌ത​മാണ്‌. മൂപ്പന്മാർ കണക്കി​ലെ​ടു​ക്കേണ്ട മറ്റു കാര്യ​ങ്ങ​ളു​മു​ണ്ടാ​യി​രി​ക്കാം.

വസ്‌തു​ത​കൾ സ്ഥിരീ​ക​രി​ച്ചു​ക​ഴി​ഞ്ഞാൽ മൂപ്പന്മാ​രു​ടെ സംഘം നീതി​ന്യാ​യ​ക്ക​മ്മി​റ്റി രൂപീ​ക​രി​ക്ക​ണോ എന്നു തീരു​മാ​നി​ക്കും.