വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉദാര​മാ​യി കൊടു​ക്കു​ന്നവർ സന്തുഷ്ട​രാണ്‌

ഉദാര​മാ​യി കൊടു​ക്കു​ന്നവർ സന്തുഷ്ട​രാണ്‌

“വാങ്ങു​ന്ന​തി​നെ​ക്കാൾ സന്തോഷം കൊടു​ക്കു​ന്ന​തി​ലാണ്‌.”—പ്രവൃ. 20:35.

ഗീതങ്ങൾ: 76, 110

1. സൃഷ്ടി എങ്ങനെ​യാണ്‌ യഹോ​വ​യു​ടെ ഉദാര​ത​യു​ടെ തെളിവ്‌ നൽകു​ന്നത്‌?

എല്ലാം സൃഷ്ടി​ക്കു​ന്ന​തി​നു മുമ്പ് യഹോവ ഒറ്റയ്‌ക്കാ​യി​രു​ന്നു. എങ്കിലും യഹോവ സ്വന്തം കാര്യം മാത്രമല്ല ചിന്തി​ച്ചത്‌. പകരം യഹോവ ജീവൻ എന്ന സമ്മാനം പങ്കു​വെ​ക്കാൻ തീരു​മാ​നി​ച്ചു. അങ്ങനെ ബുദ്ധി​ശ​ക്തി​യുള്ള ആത്മവ്യ​ക്തി​ക​ളെ​യും മനുഷ്യ​രെ​യും യഹോവ സൃഷ്ടിച്ചു. “സന്തോ​ഷ​മുള്ള ദൈവം” ആയ യഹോവ നല്ല ദാനങ്ങൾ കൊടു​ക്കാൻ ഇഷ്ടപ്പെ​ടു​ന്നു. (1 തിമൊ. 1:11; യാക്കോ. 1:17) നമ്മളും സന്തുഷ്ട​രാ​യി​രി​ക്കാൻ ആഗ്രഹി​ക്കു​ന്ന​തു​കൊണ്ട് ഉദാര​മാ​യി കൊടു​ക്കാൻ യഹോവ നമ്മളെ പഠിപ്പി​ക്കു​ന്നു.—റോമ. 1:20.

2, 3. (എ) കൊടു​ക്കു​ന്നതു നമ്മളെ സന്തുഷ്ട​രാ​ക്കു​ന്നത്‌ എന്തു​കൊണ്ട്? (ബി) നമ്മൾ എന്താണു പഠിക്കാൻപോ​കു​ന്നത്‌?

2 ദൈവം മനുഷ്യ​നെ തന്‍റെ ഛായയി​ലാ​ണു സൃഷ്ടി​ച്ചത്‌. (ഉൽപ. 1:27) അതായത്‌, തന്‍റെ വ്യക്തി​ത്വം പ്രതി​ഫ​ലി​പ്പി​ക്കാ​നുള്ള പ്രാപ്‌തി​യോ​ടെ​യാ​ണു ദൈവം മനുഷ്യ​രെ സൃഷ്ടി​ച്ചത്‌. സന്തോ​ഷ​വും സംതൃ​പ്‌തി​യും ലഭിക്ക​ണ​മെ​ങ്കിൽ നമ്മൾ യഹോ​വ​യു​ടെ മാതൃക പിൻപ​റ്റി​ക്കൊണ്ട് മറ്റുള്ള​വ​രു​ടെ ക്ഷേമത്തിൽ താത്‌പ​ര്യം കാണി​ക്കു​ക​യും അവർക്ക് ഉദാര​മാ​യി കൊടു​ക്കു​ക​യും വേണം. (ഫിലി. 2:3, 4; യാക്കോ. 1:5) എന്തു​കൊണ്ട്? ഉത്തരം ലളിത​മാണ്‌, യഹോവ മനുഷ്യ​രെ സൃഷ്ടി​ച്ചി​രി​ക്കു​ന്നത്‌ ആ വിധത്തി​ലാണ്‌. അപൂർണ​രാ​ണെ​ങ്കിൽപ്പോ​ലും യഹോ​വ​യു​ടെ ഉദാരത അനുക​രി​ക്കാൻ നമുക്കു കഴിയും.

3 നമുക്ക് എങ്ങനെ ഉദാര​മാ​യി കൊടു​ക്കു​ന്ന​വ​രാ​കാ​മെന്നു ബൈബിൾ പറയു​ന്നുണ്ട്. ചില വിധങ്ങൾ നമ്മൾ ഇപ്പോൾ ചിന്തി​ക്കും. ഔദാ​ര്യ​മു​ള്ള​വ​രാ​യി​രി​ക്കു​ന്നതു ദൈവ​ത്തി​ന്‍റെ പ്രീതി നേടി​ത്ത​രു​ന്നത്‌ എങ്ങനെ​യെന്നു നമ്മൾ പഠിക്കും. അതു​പോ​ലെ ദൈവം നമ്മളെ ഏൽപ്പി​ച്ചി​രി​ക്കുന്ന ഉത്തരവാ​ദി​ത്വം നിർവ​ഹി​ക്കു​ന്ന​തിന്‌ ഈ ഗുണം എങ്ങനെ സഹായി​ക്കു​മെ​ന്നും ചിന്തി​ക്കും. ഉദാരത നമ്മുടെ സന്തോ​ഷ​വു​മാ​യി എങ്ങനെ​യാ​ണു ബന്ധപ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്നും ഈ ഗുണം നഷ്ടമാ​കാ​തെ നോ​ക്കേ​ണ്ട​തി​ന്‍റെ ആവശ്യം എന്താ​ണെ​ന്നും നമുക്കു പഠിക്കാം.

ദൈവ​ത്തി​ന്‍റെ പ്രീതി ആസ്വദി​ക്കാൻ കഴിയും

4, 5. ഉദാരത കാണി​ക്കു​ന്ന​തിൽ യഹോ​വ​യും യേശു​വും എന്തു മാതൃ​ക​യാ​ണു വെച്ചി​രി​ക്കു​ന്നത്‌?

4 മനുഷ്യ​സൃ​ഷ്ടി​കൾ തന്നെ അനുക​രി​ക്കാൻ യഹോവ ആഗ്രഹിക്കുന്നു. അതുകൊണ്ട് നമ്മൾ ഉദാര​മ​ന​സ്‌ക​രാ​യി​രി​ക്കു​ന്നത്‌ യഹോ​വയെ സന്തോ​ഷി​പ്പി​ക്കും. (എഫെ. 5:1) നമ്മളെ സൃഷ്ടി​ച്ചി​രി​ക്കുന്ന വിധവും നമുക്കു ചുറ്റു​മുള്ള പ്രകൃ​തി​യു​ടെ മനോ​ഹാ​രി​ത​യും വൈവി​ധ്യ​വും എല്ലാം, മനുഷ്യർ സന്തുഷ്ട​രാ​യി​രി​ക്കാൻ ദൈവം ആഗ്രഹി​ക്കു​ന്നു എന്നതിന്‍റെ തെളി​വാണ്‌. (സങ്കീ. 104:24; 139:13-16) അതു​കൊണ്ട് മറ്റുള്ള​വരെ സന്തോ​ഷി​പ്പി​ക്കാൻ ശ്രമി​ക്കു​മ്പോൾ നമ്മൾ ദൈവത്തെ ആദരി​ക്കു​ക​യാണ്‌.

5 മനുഷ്യർക്ക് എങ്ങനെ ഉദാരത കാണി​ക്കാ​മെ​ന്ന​തി​ന്‍റെ തികവുറ്റ മാതൃ​ക​യായ ക്രിസ്‌തു​വി​നെ​യും സത്യ​ക്രി​സ്‌ത്യാ​നി​കൾ അനുക​രി​ക്കു​ന്നു. യേശു​തന്നെ ഇങ്ങനെ പറഞ്ഞു: “മനുഷ്യ​പു​ത്രൻ വന്നതും ശുശ്രൂ​ഷി​ക്ക​പ്പെ​ടാ​നല്ല, ശുശ്രൂ​ഷി​ക്കാ​നും അനേകർക്കു​വേണ്ടി തന്‍റെ ജീവൻ മോച​ന​വി​ല​യാ​യി കൊടു​ക്കാ​നും ആണ്‌.” (മത്താ. 20:28) അതു​പോ​ലെ പൗലോസ്‌ അപ്പോ​സ്‌തലൻ ക്രിസ്‌ത്യാ​നി​കളെ ഇങ്ങനെ ഉപദേ​ശി​ച്ചു: ‘ക്രിസ്‌തു​യേ​ശു​വി​നു​ണ്ടാ​യി​രുന്ന അതേ മനോ​ഭാ​വം​ത​ന്നെ​യാ​ണു നിങ്ങൾക്കും വേണ്ടത്‌. യേശു തനിക്കു​ള്ള​തെ​ല്ലാം ഉപേക്ഷിച്ച് ഒരു അടിമ​യു​ടെ രൂപം എടുത്തു.’ (ഫിലി. 2:5, 7) നമ്മൾ സ്വയം ഇങ്ങനെ ചോദി​ക്കണം: ‘യേശു​വി​ന്‍റെ മാതൃക അനുക​രി​ക്കു​ന്ന​തിൽ എനിക്ക് ഇനിയും മെച്ച​പ്പെ​ടാ​നാ​കു​മോ?’—1 പത്രോസ്‌ 2:21 വായി​ക്കുക.

6. നല്ല ശമര്യ​ക്കാ​രന്‍റെ ദൃഷ്ടാ​ന്ത​ക​ഥ​യി​ലൂ​ടെ യേശു നമ്മളെ എന്താണു പഠിപ്പി​ച്ചത്‌? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

6 ഉദാരത കാണി​ക്കു​ന്ന​തിൽ യഹോ​വ​യു​ടെ​യും ക്രിസ്‌തു​വി​ന്‍റെ​യും പൂർണ​മായ മാതൃക അനുക​രി​ക്കു​ന്നെ​ങ്കിൽ യഹോ​വ​യു​ടെ പ്രീതി നമുക്കു ലഭിക്കും. മറ്റുള്ള​വ​രു​ടെ ക്ഷേമത്തിൽ ആത്മാർഥ​മായ താത്‌പ​ര്യം കാണി​ക്കു​ക​യും അവരുടെ ആവശ്യങ്ങൾ നിറ​വേ​റ്റാ​നുള്ള വഴികൾ അന്വേ​ഷി​ക്കു​ക​യും ചെയ്‌തു​കൊണ്ട് നമുക്ക് അതു ചെയ്യാം. ത്യാഗങ്ങൾ ചെയ്‌തും തന്‍റെ അനുഗാ​മി​കൾ മറ്റുള്ള​വരെ സഹായി​ക്കാൻ താൻ പ്രതീ​ക്ഷി​ക്കു​ന്നു​ണ്ടെന്നു നല്ല ശമര്യ​ക്കാ​രന്‍റെ ദൃഷ്ടാ​ന്ത​ക​ഥ​യി​ലൂ​ടെ യേശു പഠിപ്പി​ച്ചു. ആളുക​ളു​ടെ പശ്ചാത്ത​ല​മൊ​ന്നും നോക്കാ​തെ അവർ അങ്ങനെ ചെയ്യണ​മാ​യി​രു​ന്നു. (ലൂക്കോസ്‌ 10:29-37 വായി​ക്കുക.) നല്ല ശമര്യ​ക്കാ​രന്‍റെ കഥ പറയാൻ യേശു​വി​നെ പ്രേരി​പ്പിച്ച ചോദ്യം നിങ്ങൾ ഓർക്കു​ന്നു​ണ്ടോ? ഒരു ജൂതൻ ചോദി​ച്ചു: “ആരാണ്‌ യഥാർഥ​ത്തിൽ എന്‍റെ അയൽക്കാ​രൻ?” ദൈവ​ത്തി​ന്‍റെ പ്രീതി ലഭിക്ക​ണ​മെ​ങ്കിൽ നമ്മൾ ആ ശമര്യ​ക്കാ​ര​നെ​പ്പോ​ലെ ഉദാര​മാ​യി കൊടു​ക്കാൻ മനസ്സു​ള്ള​വ​രാ​യി​രി​ക്ക​ണ​മെന്നു യേശു​വി​ന്‍റെ ഉത്തരം കാണി​ച്ചു​ത​രു​ന്നു.

7. സാത്താൻ ഏദെൻ തോട്ട​ത്തിൽവെച്ച് ഏതു വിവാ​ദ​വി​ഷ​യ​മാണ്‌ ഉന്നയി​ച്ചത്‌, യഹോവ കാര്യങ്ങൾ ചെയ്യുന്ന വിധമാണ്‌ ഏറ്റവും മികച്ച​തെന്ന ബോധ്യം നമുക്കു​ണ്ടെന്ന് എങ്ങനെ കാണി​ക്കാം?

7 ഔദാ​ര്യം കാണി​ക്കാൻ ക്രിസ്‌ത്യാ​നി​കളെ പ്രേരി​പ്പി​ക്കുന്ന പ്രധാ​ന​പ്പെട്ട നിരവധി കാരണ​ങ്ങ​ളുണ്ട്. ഉദാഹ​ര​ണ​ത്തിന്‌, സാത്താൻ ഏദെൻ തോട്ട​ത്തിൽ ഉന്നയിച്ച വിവാ​ദ​വി​ഷ​യ​വു​മാ​യി ഔദാ​ര്യം എന്ന ഗുണത്തി​നു ബന്ധമുണ്ട്. എങ്ങനെ? സ്വന്തം കാര്യം മാത്രം നോക്കു​ന്ന​തും ദൈവ​ത്തോ​ടുള്ള അനുസ​ര​ണ​ത്തെ​ക്കാൾ സ്വന്തം ഇഷ്ടത്തിനു പ്രാധാ​ന്യം കൊടു​ക്കു​ന്ന​തും ആണ്‌ ആദാമി​നും ഹവ്വയ്‌ക്കും നല്ലതെന്നു സാത്താൻ അവകാ​ശ​പ്പെട്ടു. ദൈവ​ത്തെ​പ്പോ​ലെ​യാ​കാ​നുള്ള സ്വാർഥ​മായ അഭിലാ​ഷ​ത്തി​ന്‍റെ പുറത്ത്‌ ഹവ്വ പ്രവർത്തി​ച്ചു. ആദാമാ​കട്ടെ, ഹവ്വയെ പ്രസാ​ദി​പ്പി​ക്കാ​നുള്ള സ്വാർഥ​മായ ആഗ്രഹ​വും പ്രകടി​പ്പി​ച്ചു. (ഉൽപ. 3:4-6) അവരുടെ തീരു​മാ​ന​ങ്ങ​ളു​ടെ വിപത്‌ക​ര​മായ ഫലങ്ങൾ പകൽപോ​ലെ വ്യക്തമല്ലേ? സ്വാർഥത ഒരിക്ക​ലും സന്തോ​ഷ​ത്തി​ലേക്കു നയിക്കില്ല. എന്നു മാത്രമല്ല, നേർവി​പ​രീ​ത​മാ​യി​രി​ക്കും അതിന്‍റെ ഫലം. നമ്മൾ ഉദാര​മ​ന​സ്‌ക​രാ​ണെ​ങ്കിൽ ദൈവം കാര്യങ്ങൾ ചെയ്യുന്ന വിധമാണ്‌ ഏറ്റവും മികച്ച​തെന്ന ബോധ്യം നമുക്കു​ണ്ടെന്നു കാണി​ക്കു​ക​യാണ്‌.

ദൈവം തന്‍റെ ജനത്തെ ഏൽപ്പി​ച്ചി​രി​ക്കുന്ന ഉത്തരവാ​ദി​ത്വം നിറ​വേ​റ്റു​ന്നു

8. കൊടു​ക്കുന്ന കാര്യ​ത്തിൽ ആദ്യമ​നു​ഷ്യ​ദ​മ്പ​തി​കൾ ചിന്തയു​ള്ള​വ​രാ​യി​രി​ക്കേ​ണ്ടി​യി​രു​ന്നത്‌ എന്തു​കൊണ്ട്?

8 ആദ്യമ​നു​ഷ്യ​ദ​മ്പ​തി​കൾക്ക് ഏദെൻ തോട്ട​ത്തിൽവെച്ച് ദൈവം ചില നിർദേ​ശങ്ങൾ കൊടു​ത്തു. അപ്പോൾ അവർ ഒറ്റയ്‌ക്കാ​യി​രു​ന്നെ​ങ്കി​ലും മറ്റുള്ള​വ​രു​ടെ ക്ഷേമ​ത്തെ​ക്കു​റിച്ച് ചിന്തയു​ള്ള​വ​രാ​യി​രി​ക്കാൻ അത്‌ അവരെ പ്രേരി​പ്പി​ക്കേ​ണ്ടി​യി​രു​ന്നു. യഹോവ ആദാമി​നെ​യും ഹവ്വയെ​യും അനു​ഗ്ര​ഹി​ച്ചു; മക്കളെ ജനിപ്പി​ക്കാ​നും ഭൂമി നിറയാ​നും അതിന്മേൽ ആധിപ​ത്യം നടത്താ​നും അവരോട്‌ ആവശ്യ​പ്പെ​ടു​ക​യും ചെയ്‌തു. (ഉൽപ. 1:28) തന്‍റെ സൃഷ്ടി​ക​ളു​ടെ നന്മയിൽ സ്രഷ്ടാ​വിന്‌ ആഴമായ താത്‌പ​ര്യ​മു​ണ്ടാ​യി​രു​ന്ന​തു​പോ​ലെ ജനിക്കാ​നി​രി​ക്കുന്ന മക്കളുടെ സന്തോ​ഷ​ത്തെ​ക്കു​റിച്ച് ആദ്യമാ​താ​പി​താ​ക്ക​ളും ചിന്തി​ക്ക​ണ​മാ​യി​രു​ന്നു. മക്കളുടെ പ്രയോ​ജ​ന​ത്തി​നു​വേണ്ടി അവർ ഭൂമി മുഴുവൻ പറുദീ​സ​യാ​ക്ക​ണ​മാ​യി​രു​ന്നു. ഈ ബൃഹത്തായ പരിപാ​ടി ഭാവി​ത​ല​മു​റ​ക​ളു​ടെ​യും സഹകര​ണ​ത്തോ​ടെ വേണമാ​യി​രു​ന്നു അവർ പൂർത്തി​യാ​ക്കാൻ.

9. പറുദീസ വ്യാപി​പ്പി​ക്കു​ന്നതു സന്തോഷം നൽകു​മാ​യി​രു​ന്നത്‌ എന്തു​കൊണ്ട്?

9 പൂർണ​ത​യുള്ള സ്‌ത്രീ​പു​രു​ഷ​ന്മാർ പറുദീസ മുഴു​ഭൂ​മി​യി​ലേ​ക്കും വ്യാപി​പ്പി​ക്കാൻ ശ്രമി​ക്കു​ന്ന​തി​നെ​ക്കു​റിച്ച് ചിന്തി​ക്കുക. യഹോ​വ​യു​ടെ ഉദ്ദേശ്യം നിറ​വേ​റ്റു​ന്ന​തിൽ യഹോ​വ​യോ​ടു ചേർന്ന് പ്രവർത്തി​ക്കാ​നുള്ള അവസര​മാ​യി​രു​ന്നു അത്‌. അതുവഴി അവർക്ക് യഹോ​വ​യു​ടെ സ്വസ്ഥത​യിൽ പ്രവേ​ശി​ക്കാൻ കഴിയു​മാ​യി​രു​ന്നു. (എബ്രാ. 4:11) ഈ ബൃഹത്തായ പരിപാ​ടി എത്ര സംതൃ​പ്‌തി​ക​ര​വും പ്രതി​ഫ​ല​ദാ​യ​ക​വും ആയിരു​ന്നേനേ എന്നു ചിന്തി​ച്ചു​നോ​ക്കൂ! മറ്റുള്ള​വ​രു​ടെ ക്ഷേമത്തി​നു​വേണ്ടി ഉദാര​മാ​യി തങ്ങളെ​ത്തന്നെ വിട്ടു​കൊ​ടു​ക്കു​ന്ന​തിൽ അവർക്ക് അളവറ്റ സംതൃ​പ്‌തി കിട്ടു​മാ​യി​രു​ന്നു, യഹോ​വ​യിൽനി​ന്നും സമൃദ്ധ​മായ അനു​ഗ്ര​ഹ​ങ്ങ​ളും!

10, 11. പ്രസം​ഗി​ക്കാ​നും ആളുകളെ ശിഷ്യ​രാ​ക്കാ​നും ഉള്ള നിയമനം നമുക്ക് എങ്ങനെ നിറ​വേ​റ്റാം?

10 ഇന്ന്, പ്രസം​ഗി​ക്കാ​നും ആളുകളെ ശിഷ്യ​രാ​ക്കാ​നും ഉള്ള നിയോ​ഗം യഹോവ തന്‍റെ ജനത്തിനു കൊടു​ത്തി​രി​ക്കു​ന്നു. ആ നിയമനം നിറ​വേ​റ്റു​ന്ന​തി​നു മറ്റുള്ള​വ​രു​ടെ ക്ഷേമത്തിൽ നമ്മൾ ആത്മാർഥ​മായ താത്‌പ​ര്യ​മു​ള്ള​വ​രാ​യി​രി​ക്കണം. ദൈവ​ത്തോ​ടുള്ള സ്‌നേ​ഹ​വും അയൽക്കാ​രോ​ടുള്ള സ്‌നേ​ഹ​വും ആണ്‌ ഈ നിയമനം ചെയ്യാൻ നമ്മളെ പ്രചോ​ദി​പ്പി​ക്കേ​ണ്ടത്‌. ആ ഗുണങ്ങ​ളു​ണ്ടെ​ങ്കി​ലേ നമുക്ക് ഈ വേലയിൽ തുടരാ​നാ​കൂ.

11 രാജ്യ​സ​ത്യ​ത്തി​ന്‍റെ വിത്തു നടാനും നനയ്‌ക്കാ​നും ഉള്ള ഉത്തരവാ​ദി​ത്വം ലഭിച്ച​തു​കൊണ്ട് പൗലോസ്‌ തന്നെത്ത​ന്നെ​യും ചില അടുത്ത സഹകാ​രി​ക​ളെ​യും ‘ദൈവ​ത്തി​ന്‍റെ സഹപ്ര​വർത്തകർ’ എന്നു പരാമർശി​ച്ചു. (1 കൊരി. 3:6, 9) ദൈവം നമ്മളെ ഏൽപ്പി​ച്ചി​രി​ക്കുന്ന പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നു​വേണ്ടി നമ്മുടെ സമയവും വിഭവ​ങ്ങ​ളും ഊർജ​വും ഉദാര​മാ​യി കൊടു​ത്തു​കൊണ്ട് നമുക്കും ‘ദൈവ​ത്തി​ന്‍റെ സഹപ്ര​വർത്ത​ക​രാ​കാൻ’ കഴിയും. എത്ര വലിയ ഒരു ബഹുമതി!

വിലമതിപ്പുള്ള ആളുകളെ ആത്മീയ​സ​ത്യ​ങ്ങൾ മനസ്സി​ലാ​ക്കാൻ സഹായി​ക്കു​ന്ന​തി​നെ​ക്കാൾ സന്തോഷം തരുന്ന കാര്യങ്ങൾ ഏറെയില്ല (12-‍ാ‍ം ഖണ്ഡിക കാണുക)

12, 13. ആളുകളെ ശിഷ്യ​രാ​ക്കു​ന്ന​തി​ന്‍റെ പ്രതി​ഫ​ലങ്ങൾ എന്തൊ​ക്കെ​യാ​ണെ​ന്നാ​ണു നിങ്ങൾക്കു തോന്നു​ന്നത്‌?

12 പ്രസം​ഗി​ക്കു​ന്ന​തി​നും ആളുകളെ ശിഷ്യ​രാ​ക്കു​ന്ന​തി​നും വേണ്ടി നമ്മുടെ സമയവും ഊർജ​വും ഉദാര​മാ​യി കൊടു​ക്കു​ന്നതു വലിയ സന്തോഷം തരും. പുരോ​ഗ​മി​ക്കുന്ന ബൈബിൾപ​ഠ​നങ്ങൾ നടത്താൻ അവസരം ലഭിച്ച പലരും അതി​നെ​ക്കാൾ സംതൃ​പ്‌തി തരുന്ന മറ്റൊ​ന്നില്ല എന്നാണ്‌ അനുഭ​വ​ത്തിൽനിന്ന് പറയു​ന്നത്‌. ആത്മീയ​സ​ത്യ​ങ്ങൾ മനസ്സി​ലാ​ക്കു​മ്പോൾ ആളുക​ളു​ടെ കണ്ണുകൾ തിളങ്ങു​ന്നു, പതിയെ അവർ വിശ്വാ​സ​ത്തിൽ വളരുന്നു, മാറ്റങ്ങൾ വരുത്തു​ന്നു, മറ്റുള്ള​വരെ സത്യം അറിയി​ക്കു​ന്നു. ഇതൊക്കെ കാണു​ന്നതു ശരിക്കും സന്തോ​ഷ​ക​ര​മാണ്‌. താൻ വയലി​ലേക്ക് അയച്ച 70 പ്രസം​ഗകർ “സന്തോ​ഷ​ത്തോ​ടെ മടങ്ങി​വന്ന്” അവർക്കു​ണ്ടായ നല്ല അനുഭ​വ​ങ്ങ​ളെ​ക്കു​റിച്ച് പറഞ്ഞ​പ്പോൾ യേശു​വി​നും സന്തോഷം തോന്നി.—ലൂക്കോ. 10:17-21.

13 സന്തോ​ഷ​വാർത്ത ആളുക​ളു​ടെ ജീവി​ത​ത്തി​ലു​ണ്ടാ​ക്കുന്ന മാറ്റം കാണു​ന്നതു ലോക​മെ​ങ്ങു​മുള്ള പ്രചാ​ര​കരെ സന്തോ​ഷി​പ്പി​ക്കു​ന്നു. ചെറു​പ്പ​ക്കാ​രി​യായ അന്ന എന്ന ഏകാകി​യായ സഹോ​ദരി പ്രചാ​ര​ക​രു​ടെ ആവശ്യം കൂടു​ത​ലുള്ള കിഴക്കൻ യൂറോ​പ്പി​ലെ ഒരു സ്ഥലത്തേക്കു മാറി​ത്താ​മ​സി​ച്ചു​കൊണ്ട് ശുശ്രൂഷ വികസി​പ്പി​ച്ചു. * അന്ന ഇങ്ങനെ എഴുതി: “ഇവിടെ ധാരാളം ബൈബിൾപ​ഠ​നങ്ങൾ കിട്ടും. അതു ഞാൻ വളരെ​യ​ധി​കം ആസ്വദി​ക്കു​ന്നു. എന്‍റെ സേവനം എനിക്കു വളരെ​യ​ധി​കം സന്തോഷം തരുന്നു. വീട്ടിൽ വന്നുക​ഴി​ഞ്ഞാൽ എന്‍റെ പ്രശ്‌ന​ങ്ങ​ളെ​ക്കു​റിച്ച് ചിന്തി​ക്കാ​നൊ​ന്നും എനിക്കു സമയമില്ല. ബൈബിൾപ​ഠ​നങ്ങൾ നടത്തുന്ന ആളുക​ളെ​യും അവരുടെ ഉത്‌ക​ണ്‌ഠ​ക​ളെ​യും പ്രശ്‌ന​ങ്ങ​ളെ​യും കുറി​ച്ചാണ്‌ എന്‍റെ ചിന്ത. അവരെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും അവരെ സഹായി​ക്കാ​നും എന്തു ചെയ്യാൻ കഴിയു​മെന്നു ഞാൻ ആലോ​ചി​ക്കും. ‘വാങ്ങു​ന്ന​തി​നെ​ക്കാൾ സന്തോഷം കൊടു​ക്കു​ന്ന​തി​ലാണ്‌’ എന്ന് എനിക്കു ശരിക്കും ബോധ്യ​മാ​യി.”—പ്രവൃ. 20:35.

പ്രദേശത്തെ എല്ലാ വീടു​ക​ളി​ലും കയറു​മ്പോൾ രാജ്യ​സ​ന്ദേ​ശ​ത്തോ​ടു പ്രതി​ക​രി​ക്കാ​നുള്ള ഒരു അവസരം നമ്മൾ ആളുകൾക്കു കൊടു​ക്കു​ക​യാണ്‌ (14-‍ാ‍ം ഖണ്ഡിക കാണുക)

14. വളരെ കുറച്ച് പേർ മാത്രമേ സന്തോ​ഷ​വാർത്ത ശ്രദ്ധി​ക്കു​ന്നു​ള്ളൂ എങ്കിലും നിങ്ങൾക്കു ശുശ്രൂ​ഷ​യിൽ സന്തോഷം കണ്ടെത്താൻ എങ്ങനെ കഴിയും?

14 സന്തോ​ഷ​വാർത്ത കേൾക്കാൻ ആളുകൾ കൂട്ടാ​ക്കു​ന്നി​ല്ലെ​ങ്കിൽപ്പോ​ലും അത്‌ അറിയാ​നുള്ള അവസരം ആളുകൾക്കു വെച്ചു​നീ​ട്ടു​ന്ന​തി​ലൂ​ടെ നമുക്കു സന്തോഷം ലഭിക്കും. നമ്മു​ടേ​തി​നു സമാന​മായ നിയമനം ലഭിച്ച യഹസ്‌കേൽ പ്രവാ​ച​ക​നോട്‌ യഹോവ പറഞ്ഞത്‌ ഓർക്കുക: “എന്‍റെ വാക്കുകൾ നീ അവരെ അറിയി​ക്കണം; . . . അവർ കേൾക്കു​ക​യോ കേൾക്കാ​തി​രി​ക്കു​ക​യോ ചെയ്യട്ടെ.” (യഹ. 2:7; യശ. 43:10) ചിലർ നമ്മുടെ സന്ദേശ​ത്തി​നു ചെവി കൊടു​ക്കില്ല, എങ്കിലും യഹോവ നമ്മുടെ ശ്രമങ്ങളെ വിലമ​തി​ക്കു​ന്നുണ്ട്. (എബ്രായർ 6:10 വായി​ക്കുക.) ഇക്കാര്യ​ത്തിൽ ഒരു പ്രചാ​ര​കന്‍റെ മനോ​ഭാ​വം ശ്രദ്ധേ​യ​മാണ്‌. അദ്ദേഹം ഇങ്ങനെ എഴുതി: “ഞങ്ങൾ നടുന്നു, നനയ്‌ക്കു​ന്നു. യഹോവ ആ താത്‌പര്യത്തെ വളർത്തും എന്ന പ്രതീ​ക്ഷ​യോ​ടെ പ്രാർഥി​ക്കു​ക​യും ചെയ്യുന്നു.”—1 കൊരി. 3:6.

എങ്ങനെ സന്തോ​ഷ​മു​ള്ള​വ​രാ​കാം?

15. നമ്മൾ ഉദാര​മാ​യി കൊടു​ക്കു​ന്ന​തി​നോ​ടു പലരും എങ്ങനെ പ്രതി​ക​രി​ച്ചേ​ക്കാം, അവരുടെ പ്രതി​ക​രണം നമ്മളെ മോശ​മാ​യി ബാധി​ക്ക​ണോ?

15 ഉദാര​മ​ന​സ്‌ക​രാ​യി​രു​ന്നു​കൊണ്ട് നമ്മൾ സന്തോഷം കണ്ടെത്ത​ണ​മെന്നു യേശു ആഗ്രഹി​ക്കു​ന്നു. ഉദാരത കാണി​ക്കു​മ്പോൾ പലരും അതു വിലമ​തി​ക്കും. യേശു പറഞ്ഞു: “കൊടു​ക്കു​ന്നത്‌ ഒരു ശീലമാ​ക്കുക. അപ്പോൾ ആളുകൾ നിങ്ങൾക്കും തരും. അമർത്തി, കുലു​ക്കി​ക്കൊ​ള്ളിച്ച്, നിറഞ്ഞു​ക​വി​യു​ന്നത്ര അളവിൽ നിങ്ങളു​ടെ മടിയി​ലേക്ക് ഇട്ടുത​രും. നിങ്ങൾ അളന്നു​കൊ​ടു​ക്കുന്ന അതേ അളവു​പാ​ത്ര​ത്തിൽ നിങ്ങൾക്കും അളന്നു​കി​ട്ടും.” (ലൂക്കോ. 6:38) നമ്മൾ ഉദാര​മാ​യി കൊടു​ക്കു​മ്പോൾ എല്ലാവ​രും അതി​നോ​ടു വിലമ​തി​പ്പു കാണി​ക്കില്ല എന്നതു ശരിയാണ്‌. പക്ഷേ അവർ വിലമ​തി​പ്പു കാണി​ച്ചാൽ അത്‌ ഒരു തുടക്ക​മാ​യി​രി​ക്കും, അവരും മറ്റുള്ള​വ​രോട്‌ ഔദാ​ര്യം കാണി​ക്കാൻ പ്രേരി​ത​രാ​കും. അതു​കൊണ്ട് ആളുകൾ വിലമ​തി​ച്ചാ​ലും ഇല്ലെങ്കി​ലും കൊടു​ക്കു​ന്നതു ശീലമാ​ക്കുക. ഉദാര​ത​യു​ടെ ഒരു ഒറ്റ പ്രവൃ​ത്തി​കൊണ്ട് എത്ര​ത്തോ​ളം പ്രയോ​ജ​ന​മു​ണ്ടാ​കു​മെന്നു നമുക്കു മുൻകൂ​ട്ടി​പ്പ​റ​യാ​നാ​കില്ല.

16. നമ്മൾ എന്തു​കൊ​ണ്ടാ​യി​രി​ക്കണം ഉദാരത കാണി​ക്കു​ന്നത്‌?

16 ശരിക്കും ഉദാര​മ​ന​സ്‌ക​രായ ആളുകൾ തിരിച്ച് എന്തെങ്കി​ലും കിട്ടാൻ വേണ്ടിയല്ല കൊടു​ക്കു​ന്നത്‌. “വിരുന്നു നടത്തു​മ്പോൾ പാവ​പ്പെ​ട്ട​വ​രെ​യും വികലാം​ഗ​രെ​യും മുടന്ത​രെ​യും അന്ധരെ​യും ക്ഷണിക്കുക. തിരി​ച്ചു​ത​രാൻ അവരുടെ കൈയിൽ ഒന്നുമി​ല്ലാ​ത്ത​തു​കൊണ്ട് താങ്കൾക്കു സന്തോ​ഷി​ക്കാം” എന്നു പറഞ്ഞ​പ്പോൾ യേശു​വി​ന്‍റെ മനസ്സിൽ ഇതാണു​ണ്ടാ​യി​രു​ന്നത്‌. (ലൂക്കോ. 14:13, 14) ഒരു ബൈബി​ളെ​ഴു​ത്തു​കാ​രൻ പറയുന്നു: “കൈ അയച്ച് ദാനം ചെയ്യു​ന്ന​വന്‌ അനു​ഗ്രഹം ലഭിക്കും.” അതു​പോ​ലെ, “എളിയ​വ​നോ​ടു പരിഗണന കാണി​ക്കു​ന്നവൻ സന്തുഷ്ടൻ” എന്നും ദൈവ​വ​ചനം പറയുന്നു. (സുഭാ. 22:9; സങ്കീ. 41:1) മറ്റുള്ള​വരെ സഹായി​ക്കു​ന്ന​തി​ലൂ​ടെ നമുക്ക് ഉറപ്പാ​യും സന്തോഷം ലഭിക്കും. അതു​കൊണ്ട് നമ്മൾ മറ്റുള്ള​വ​രോട്‌ ഉദാരത കാണി​ക്കണം.

17. ഏതെല്ലാം വിധങ്ങ​ളിൽ ഉദാരത കാണി​ക്കു​ന്നതു നമ്മളെ സന്തുഷ്ട​രാ​ക്കും?

17 “വാങ്ങു​ന്ന​തി​നെ​ക്കാൾ സന്തോഷം കൊടു​ക്കു​ന്ന​തി​ലാണ്‌”എന്ന യേശു​വി​ന്‍റെ വാക്കുകൾ ഉദ്ധരി​ച്ച​പ്പോൾ ഭൗതി​ക​മായ സഹായം ചെയ്യു​ന്ന​തി​നെ​ക്കു​റിച്ച് മാത്രമല്ല പൗലോസ്‌ പറഞ്ഞത്‌. പ്രോ​ത്സാ​ഹ​ന​വും സഹായ​വും മാർഗ​നിർദേ​ശ​വും ആവശ്യ​മു​ള്ള​വർക്ക് അതു കൊടു​ക്കു​ന്ന​തും അതിൽ ഉൾപ്പെ​ടു​ന്നുണ്ട്. (പ്രവൃ. 20:31-35) സമയവും ഊർജ​വും ശ്രദ്ധയും സ്‌നേ​ഹ​വും എല്ലാം കൊടു​ത്തു​കൊണ്ട് മറ്റുള്ള​വ​രോട്‌ ഉദാരത കാണി​ക്കാൻ അപ്പോ​സ്‌തലൻ തന്‍റെ വാക്കി​ലൂ​ടെ​യും മാതൃ​ക​യി​ലൂ​ടെ​യും നമ്മളെ പഠിപ്പി​ച്ചു.

18. ഉദാര​ത​യോ​ടുള്ള ബന്ധത്തിൽ പല ഗവേഷ​ക​രും ഏതു കാര്യം മനസ്സി​ലാ​ക്കി​യി​രി​ക്കു​ന്നു?

18 കൊടു​ക്കു​ന്നത്‌ ആളുകളെ സന്തുഷ്ട​രാ​ക്കു​മെന്നു സാമൂ​ഹ്യ​വി​ഷ​യ​ങ്ങ​ളിൽ ഗവേഷണം നടത്തു​ന്ന​വ​രും കണ്ടെത്തി​യി​രി​ക്കു​ന്നു. “ദയാ​പ്ര​വൃ​ത്തി​കൾ ചെയ്‌തു​ക​ഴി​യു​മ്പോൾ എന്തെന്നി​ല്ലാത്ത സന്തോഷം തോന്നാ​റു​ണ്ടെന്ന് ആളുകൾ പറയുന്നു” എന്ന് ഒരു ലേഖനം ചൂണ്ടി​ക്കാ​ട്ടി. മറ്റുള്ള​വരെ സഹായി​ക്കു​ന്ന​തി​ലൂ​ടെ ജീവി​ത​ത്തി​നു “കൂടുതൽ അർഥവും ഉദ്ദേശ്യ​വും കൈവ​രു​ന്നു” എന്നു ഗവേഷകർ പറയുന്നു. കാരണം “അതുവഴി മനുഷ്യ​ന്‍റെ ചില അടിസ്ഥാന ആവശ്യങ്ങൾ നിറ​വേ​റു​ന്നുണ്ട്.” ആളുകൾ സ്വമന​സ്സാ​ലെ സാമൂ​ഹ്യ​സേ​വ​ന​ത്തി​നു മുന്നോ​ട്ടു വരുന്നത്‌ അവരുടെ ആരോ​ഗ്യ​ത്തി​നും സന്തോ​ഷ​ത്തി​നും നല്ലതാ​ണെന്നു വിദഗ്‌ധർ അഭി​പ്രാ​യ​പ്പെ​ടു​ന്നു. മനുഷ്യ​വർഗത്തെ സ്‌നേ​ഹ​പൂർവം രൂപക​ല്‌പന ചെയ്‌ത യഹോ​വ​യിൽനി​ന്നുള്ള ഒരു ഗ്രന്ഥമാ​യി ബൈബി​ളി​നെ കണക്കാ​ക്കു​ന്ന​വർക്ക് ഇത്‌ ഒരു പുതിയ അറിവല്ല.—2 തിമൊ. 3:16, 17.

ഉദാരത കാണി​ക്കു​ന്ന​തിൽ തുടരുക

19, 20. ഉദാര​രാ​യി​രി​ക്കാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

19 മറ്റുള്ള​വ​രു​ടെ ഇഷ്ടത്തെ​ക്കാൾ സ്വന്തം ഇഷ്ടത്തിനു പ്രാധാ​ന്യം കൊടു​ക്കുന്ന ആളുക​ളു​ടെ ഇടയി​ലാ​ണു നമ്മൾ ജീവി​ക്കു​ന്നത്‌. അതു​കൊ​ണ്ടു​തന്നെ ഉദാര​മ​ന​സ്‌ക​രാ​യി തുടരുക എന്നത്‌ ഒരു ബുദ്ധി​മു​ട്ടാ​യി​രു​ന്നേ​ക്കാം. എന്നാൽ ഏറ്റവും പ്രധാ​ന​പ്പെട്ട രണ്ടു കല്‌പ​ന​ക​ളാ​യി യേശു പറഞ്ഞത്‌, യഹോ​വയെ മുഴു​ഹൃ​ദ​യ​ത്തോ​ടും മുഴു​ദേ​ഹി​യോ​ടും മുഴു​മ​ന​സ്സോ​ടും മുഴു​ശ​ക്തി​യോ​ടും കൂടെ സ്‌നേ​ഹി​ക്കാ​നും അയൽക്കാ​രനെ നമ്മളെ​പ്പോ​ലെ​തന്നെ സ്‌നേ​ഹി​ക്കാ​നും ആണ്‌. (മർക്കോ. 12:28-31) ഈ ലേഖന​ത്തിൽ കണ്ടതു​പോ​ലെ യഹോ​വയെ സ്‌നേ​ഹി​ക്കു​ന്നവർ യഹോ​വയെ അനുക​രി​ക്കും. യഹോവ മറ്റുള്ള​വർക്ക് ഉദാര​മാ​യി കൊടു​ക്കു​ന്നു, യേശു​വും അങ്ങനെ​തന്നെ. നമ്മളും അതുതന്നെ ചെയ്യാ​നാണ്‌ അവർ പറയു​ന്നത്‌. കാരണം അതു നമുക്ക് യഥാർഥ​സ​ന്തോ​ഷം തരും. ദൈവ​സേ​വ​ന​ത്തി​ലും അയൽക്കാ​രോ​ടുള്ള ഇടപെ​ട​ലി​ലും ഉദാര​മ​ന​സ്‌ക​രാ​യി​രി​ക്കാൻ കഠിന​ശ്രമം ചെയ്യു​മ്പോൾ നമ്മൾ യഹോ​വയെ മഹത്ത്വ​പ്പെ​ടു​ത്തു​ക​യാ​യി​രി​ക്കും, നമുക്കു​ത​ന്നെ​യും മറ്റുള്ള​വർക്കും അനവധി പ്രയോ​ജ​നങ്ങൾ കൈവ​രു​ത്തു​ക​യും ചെയ്യും.

20 മറ്റുള്ള​വരെ, പ്രത്യേ​കി​ച്ചും സഹവി​ശ്വാ​സി​കളെ, ഉദാര​മാ​യി സഹായി​ക്കാൻ നിങ്ങൾ ഇപ്പോൾത്തന്നെ പരമാ​വധി ചെയ്യു​ന്നു​ണ്ടെ​ന്ന​തി​നു സംശയ​മില്ല. (ഗലാ. 6:10) അങ്ങനെ തുടർന്നും ചെയ്യു​ന്നെ​ങ്കിൽ ആളുകൾ നിങ്ങളെ സ്‌നേ​ഹി​ക്കും, വിലമ​തി​ക്കും. നിങ്ങൾക്കു സന്തോഷം കിട്ടു​ക​യും ചെയ്യും. സുഭാ​ഷി​തങ്ങൾ 11:25 പറയുന്നു: “ഔദാ​ര്യം കാണി​ക്കു​ന്ന​വനു സമൃദ്ധി ഉണ്ടാകും; ഉന്മേഷം പകരു​ന്ന​വന്‌ ഉന്മേഷം ലഭിക്കും.” നമ്മുടെ ക്രിസ്‌തീയ ജീവി​ത​ത്തി​ന്‍റെ​യും ശുശ്രൂ​ഷ​യു​ടെ​യും വ്യത്യ​സ്‌ത​മേ​ഖ​ല​ക​ളിൽ നിസ്വാർഥ​മാ​യി കൊടു​ക്കാ​നും ദയയും ഔദാ​ര്യ​വും കാണി​ക്കാ​നും ഉള്ള പല അവസര​ങ്ങ​ളുണ്ട്. അത്തരം ചില അവസര​ങ്ങ​ളെ​ക്കു​റിച്ച് അടുത്ത ലേഖന​ത്തിൽ ചർച്ച ചെയ്യും.

^ ഖ. 13 ഇത്‌ യഥാർഥ​പേരല്ല.