വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വസ്‌തു​ത​ക​ളെ​ല്ലാം നിങ്ങൾക്ക് അറിയാ​മോ?

വസ്‌തു​ത​ക​ളെ​ല്ലാം നിങ്ങൾക്ക് അറിയാ​മോ?

“വസ്‌തു​ത​ക​ളെ​ല്ലാം കേൾക്കും​മു​മ്പേ മറുപടി പറയു​ന്നതു വിഡ്‌ഢി​ത്തം; അതു മനുഷ്യന്‌ അപമാ​ന​കരം.”—സുഭാ. 18:13.

ഗീതങ്ങൾ: 126, 95

1, 2. (എ) ഏതു പ്രാപ്‌തി​യാ​ണു നമ്മൾ വളർത്തി​യെ​ടു​ക്കേ​ണ്ടത്‌, അതിന്‍റെ പ്രാധാ​ന്യം എന്താണ്‌? (ബി) ഈ ലേഖന​ത്തിൽ നമ്മൾ എന്തെല്ലാം കാര്യങ്ങൾ ചർച്ച ചെയ്യും?

ക്രിസ്‌ത്യാ​നി​ക​ളായ നമ്മൾ നമുക്കു കിട്ടുന്ന വിവരങ്ങൾ വിലയി​രു​ത്തി ശരിയായ നിഗമ​ന​ങ്ങ​ളിൽ എത്തി​ച്ചേ​രാ​നുള്ള പ്രാപ്‌തി വളർത്തി​യെ​ടു​ക്കണം. (സുഭാ. 3:21-23; 8:4, 5) ഇല്ലെങ്കിൽ നമ്മുടെ ചിന്തകളെ വഴി​തെ​റ്റി​ക്കാ​നുള്ള സാത്താ​ന്‍റെ​യും ലോക​ത്തി​ന്‍റെ​യും ശ്രമങ്ങ​ളിൽ വീണു​പോ​കാ​നുള്ള സാധ്യത വളരെ കൂടു​ത​ലാണ്‌. (എഫെ. 5:6; കൊലോ. 2:8) ശരിയായ നിഗമ​ന​ങ്ങ​ളിൽ എത്തി​ച്ചേ​ര​ണ​മെ​ങ്കിൽ നമുക്കു കൃത്യ​മായ വസ്‌തു​തകൾ കൂടിയേ തീരൂ. സുഭാ​ഷി​തങ്ങൾ 18:13 പറയു​ന്നതു ശ്രദ്ധി​ക്കുക: “വസ്‌തു​ത​ക​ളെ​ല്ലാം കേൾക്കും​മു​മ്പേ മറുപടി പറയു​ന്നതു വിഡ്‌ഢി​ത്തം; അതു മനുഷ്യന്‌ അപമാ​ന​കരം.”

2 ഈ ലേഖന​ത്തിൽ, കൃത്യ​മായ വസ്‌തു​തകൾ അറിയാ​നും ശരിയായ നിഗമ​ന​ത്തിൽ എത്തി​ച്ചേ​രാ​നും തടസ്സമാ​യി നിൽക്കുന്ന ചില കാര്യങ്ങൾ ചർച്ച ചെയ്യും. കൂടാതെ, വസ്‌തു​തകൾ കൃത്യ​മാ​യി വിശക​ലനം ചെയ്യാ​നുള്ള നമ്മുടെ പ്രാപ്‌തി വർധി​പ്പി​ക്കാൻ സഹായി​ക്കുന്ന ചില ബൈബിൾത​ത്ത്വ​ങ്ങ​ളും ഉദാഹ​ര​ണ​ങ്ങ​ളും പരി​ശോ​ധി​ക്കും.

“കേൾക്കു​ന്ന​തെ​ല്ലാം” വിശ്വ​സി​ക്ക​രുത്‌

3. സുഭാ​ഷി​തങ്ങൾ 14:15-ലെ തത്ത്വം നമ്മൾ ബാധക​മാ​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

3 ഇന്നു നമുക്കു ചുറ്റും വിവര​ങ്ങ​ളു​ടെ ഒരു പ്രളയ​മാണ്‌. വെബ്‌​സൈറ്റ്‌, ടെലി​വി​ഷൻ, മറ്റു മാധ്യ​മങ്ങൾ തുടങ്ങി​യ​വ​യി​ലൂ​ടെ വിവരങ്ങൾ ആളുക​ളി​ലേക്ക് ഒഴുകി​യെ​ത്തു​ക​യാണ്‌. തീർന്നില്ല, നല്ല ലക്ഷ്യത്തിൽ സുഹൃ​ത്തു​ക്ക​ളും പരിച​യ​ക്കാ​രും അയയ്‌ക്കുന്ന ഇ-മെയി​ലു​ക​ളും മെസ്സേ​ജു​ക​ളും റിപ്പോർട്ടു​ക​ളും വേറെ​യും. തെറ്റായ വിവരങ്ങൾ മനഃപൂർവം പറഞ്ഞു​പ​ര​ത്തു​ന്ന​തും വസ്‌തു​തകൾ വളച്ചൊ​ടി​ക്കു​ന്ന​തും സർവസാ​ധാ​ര​ണ​മാ​യ​തു​കൊണ്ട് നമ്മൾ ജാഗ്ര​ത​യു​ള്ള​വ​രാ​യി​രി​ക്കണം, കേൾക്കുന്ന കാര്യങ്ങൾ ശ്രദ്ധാ​പൂർവം വിലയി​രു​ത്തണം. ഈ കാര്യ​ത്തിൽ ഏതു ബൈബിൾത​ത്ത്വം നമ്മളെ സഹായി​ക്കും? സുഭാ​ഷി​തങ്ങൾ 14:15 ഇങ്ങനെ പറയുന്നു: “അനുഭ​വ​ജ്ഞാ​ന​മി​ല്ലാ​ത്തവൻ കേൾക്കു​ന്ന​തെ​ല്ലാം വിശ്വ​സി​ക്കു​ന്നു; എന്നാൽ വിവേ​ക​മു​ള്ളവൻ ഓരോ കാലടി​യും ശ്രദ്ധ​യോ​ടെ വെക്കുന്നു.”

4. നമ്മൾ എന്തു വായി​ക്ക​ണ​മെന്നു തീരു​മാ​നി​ക്കാൻ ഫിലി​പ്പി​യർ 4:8, 9 എങ്ങനെ സഹായി​ക്കും, കൃത്യ​ത​യുള്ള വിവരങ്ങൾ പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്? (“ ശരിയായ വസ്‌തുതകൾ ലഭിക്കുന്ന ആശ്രയയോഗ്യമായ ചില ഉറവിടങ്ങൾ” എന്ന ചതുരം കാണുക.)

4 കൃത്യ​ത​യുള്ള വസ്‌തു​ത​ക​ളു​ണ്ടെ​ങ്കി​ലേ നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ കഴിയു​ക​യു​ള്ളൂ. അതു​കൊണ്ട് നമ്മൾ എന്തു വായി​ക്കു​ന്നെന്ന കാര്യ​ത്തിൽ അതീവ​ശ്ര​ദ്ധ​യു​ള്ള​വ​രാ​യി​രി​ക്കണം. (ഫിലി​പ്പി​യർ 4:8, 9 വായി​ക്കുക.) ആശ്രയ​യോ​ഗ്യ​മ​ല്ലാത്ത ഇന്‍റർനെറ്റ്‌ വാർത്താ​സൈ​റ്റു​ക​ളും ഇ-മെയി​ലി​ലൂ​ടെ പരക്കുന്ന അടിസ്ഥാ​ന​മി​ല്ലാത്ത റിപ്പോർട്ടു​ക​ളും വായിച്ച് നമ്മൾ സമയം പാഴാ​ക്ക​രുത്‌. വിശ്വാ​സ​ത്യാ​ഗി​ക​ളു​ടെ വെബ്‌​സൈ​റ്റു​കൾ ഒഴിവാ​ക്കു​ക​യും വേണം. ദൈവ​ജ​നത്തെ ഇടിച്ചു​ക​ള​യു​ക​യും സത്യത്തിൽനിന്ന് വഴി​തെ​റ്റി​ക്കു​ക​യും ചെയ്യുക എന്ന ലക്ഷ്യത്തി​ലാണ്‌ അവർ പ്രവർത്തി​ക്കു​ന്നത്‌. അപൂർണ​വും കൃത്യ​ത​യി​ല്ലാ​ത്ത​തും ആയ വിവരങ്ങൾ തെറ്റായ തീരു​മാ​ന​ങ്ങ​ളി​ലേക്കു നയിക്കും. തെറ്റായ വിവര​ങ്ങൾക്കു നിങ്ങളു​ടെ മനസ്സി​ന്‍റെ​യും ഹൃദയ​ത്തി​ന്‍റെ​യും മേൽ ചെലു​ത്താ​നാ​കുന്ന സ്വാധീ​ന​ശക്തി ഒരിക്ക​ലും നിസ്സാ​ര​മാ​യി കാണരുത്‌.—1 തിമൊ. 6:20, 21.

5. തെറ്റായ ഏതു വാർത്ത​യാണ്‌ ഇസ്രാ​യേ​ല്യർ കേട്ടത്‌, അത്‌ അവരെ എങ്ങനെ ബാധിച്ചു?

5 തെറ്റായ വാർത്തകൾ വിശ്വ​സി​ക്കു​ന്നതു ദുരന്ത​ത്തി​ലേക്കു നയി​ച്ചേ​ക്കാം. മോശ​യു​ടെ കാലത്തെ ഒരു സംഭവം അതിന്‌ ഉദാഹ​ര​ണ​മാണ്‌. വാഗ്‌ദ​ത്ത​ദേശം ഒറ്റു​നോ​ക്കാൻ അയച്ച 12 ചാരന്മാ​രിൽ 10 പേർ ആ ദേശ​ത്തെ​ക്കു​റിച്ച് മോശ​മായ വാർത്ത​യാ​ണു കൊണ്ടു​വ​ന്നത്‌. (സംഖ്യ 13:25-33) ഊതി​പ്പെ​രു​പ്പി​ച്ച​തും ഭയപ്പെ​ടു​ത്തു​ന്ന​തും ആയ അവരുടെ വാക്കുകൾ യഹോ​വ​യു​ടെ ജനത്തിന്‍റെ മനസ്സി​ടി​ച്ചു​ക​ളഞ്ഞു. (സംഖ്യ 14:1-4) എന്തു​കൊ​ണ്ടാണ്‌ ആളുകൾ ആകെ നിരു​ത്സാ​ഹ​പ്പെ​ട്ടു​പോ​യത്‌? ചാരന്മാ​രിൽ ഭൂരി​പക്ഷം പേർ മോശം വാർത്ത​യു​മാ​യി വന്നതു​കൊണ്ട്, അതാണു ശരി​യെന്നു ജനം ചിന്തി​ച്ചു​കാ​ണും. ആശ്രയ​യോ​ഗ്യ​രായ യോശു​വ​യും കാലേ​ബും കൊണ്ടു​വന്ന നല്ല വാർത്ത കേൾക്കാൻ അവർ കൂട്ടാ​ക്കി​യില്ല. (സംഖ്യ 14:6-10) ശരിയായ വസ്‌തു​തകൾ കണ്ടെത്തു​ക​യും യഹോ​വ​യിൽ ആശ്രയി​ക്കു​ക​യും ചെയ്യു​ന്ന​തി​നു പകരം തെറ്റായ വാർത്തകൾ വിശ്വ​സി​ക്കാ​നാണ്‌ അവർ തീരു​മാ​നി​ച്ചത്‌. എത്ര വിഡ്‌ഢി​ത്ത​മാ​യി​രു​ന്നു അത്‌!

6. യഹോ​വ​യു​ടെ ജനത്തെ​ക്കു​റി​ച്ചുള്ള മോശ​മായ വാർത്തകൾ നമ്മളെ അതിശ​യി​പ്പി​ക്ക​രു​താ​ത്തത്‌ എന്തു​കൊണ്ട്?

6 യഹോ​വ​യു​ടെ ജനത്തെ​ക്കു​റി​ച്ചുള്ള വാർത്തകൾ കേൾക്കു​മ്പോൾ നമ്മൾ വിശേ​ഷി​ച്ചും ജാഗ്ര​ത​യു​ള്ള​വ​രാ​യി​രി​ക്കണം. ദൈവ​ത്തി​ന്‍റെ വിശ്വ​സ്‌ത​രായ ആരാധ​കരെ സാത്താൻ സ്ഥിരം കുറ്റ​പ്പെ​ടു​ത്തു​ന്നു എന്ന കാര്യം മറക്കരുത്‌. (വെളി. 12:10) അതു​കൊണ്ട്, എതിരാ​ളി​കൾ നമ്മളെ​ക്കു​റിച്ച് ‘പല തരം അപവാദം പറയു​മെന്ന്’ യേശു മുന്നറി​യി​പ്പു നൽകി. (മത്താ. 5:11) ആ മുന്നറി​യി​പ്പു ഗൗരവ​മാ​യി എടുക്കു​ക​യാ​ണെ​ങ്കിൽ യഹോ​വ​യു​ടെ ജനത്തെ​ക്കു​റിച്ച് മോശ​മായ വാർത്തകൾ കേൾക്കു​മ്പോൾ നമ്മൾ അതിശ​യി​ക്കില്ല.

7. ഇ-മെയി​ലു​ക​ളും മെസ്സേ​ജു​ക​ളും അയയ്‌ക്കു​ന്ന​തി​നു മുമ്പ് ഏതു കാര്യം പരിഗ​ണി​ക്കു​ന്നതു നന്നായി​രി​ക്കും?

7 സുഹൃ​ത്തു​ക്കൾക്കും പരിച​യ​ക്കാർക്കും ഇ-മെയി​ലു​ക​ളും മെസ്സേ​ജു​ക​ളും അയയ്‌ക്കാൻ ഇഷ്ടപ്പെ​ടുന്ന ഒരാളാ​ണോ നിങ്ങൾ? ഒരു അനുഭവം കേൾക്കു​ക​യോ വാർത്താ​മാ​ധ്യ​മ​ങ്ങ​ളിൽ ഒരു പുതിയ കഥ പ്രത്യ​ക്ഷ​പ്പെ​ടു​ക​യോ ചെയ്‌താൽ നിങ്ങൾ എന്തു ചെയ്യും? ചൂടുള്ള ഒരു വാർത്ത എങ്ങനെ​യും തന്‍റെ മാധ്യ​മ​ത്തിൽ ആദ്യം ഇടാൻ വെമ്പുന്ന ഒരു ന്യൂസ്‌ റിപ്പോർട്ട​റെ​പ്പോ​ലെ​യാ​യി​രിക്കു​മോ നിങ്ങൾ? അങ്ങനെ​യെ​ങ്കിൽ നിങ്ങൾ മെസ്സേ​ജോ ഇ-മെയി​ലോ അയയ്‌ക്കു​ന്ന​തി​നു മുമ്പ് ഇങ്ങനെ ചോദി​ക്കു​ന്നതു നന്നായി​രി​ക്കും: ‘ഞാൻ അയയ്‌ക്കാൻപോ​കുന്ന ഈ വിവരം ശരിയാ​ണെന്ന് എനിക്ക് ഉറപ്പു​ണ്ടോ? കേട്ട കാര്യങ്ങൾ ശരിയായ വസ്‌തു​ത​ക​ളാ​ണോ?’ നിങ്ങൾക്ക് ആ കാര്യം സംബന്ധിച്ച് അത്ര ഉറപ്പി​ല്ലെ​ങ്കിൽ അറിയാ​തെ​യാ​ണെ​ങ്കി​ലും നിങ്ങൾ സഹോ​ദ​ര​ങ്ങൾക്കി​ട​യിൽ ഒരു വ്യാജ​വാർത്ത പരത്തു​ക​യാ​യി​രി​ക്കും. സംശയം തോന്നു​ന്നെ​ങ്കിൽ അത്‌ അയയ്‌ക്കു​ന്ന​തി​നു പകരം ‘ഡിലീറ്റ്‌’ ചെയ്യുക.

8. ചില ദേശങ്ങ​ളിൽ എതിരാ​ളി​കൾ എന്തു ചെയ്‌തി​രി​ക്കു​ന്നു, ചില​പ്പോൾ അറിയാ​തെ നമ്മൾ അവരുടെ കൈയി​ലെ ഉപകര​ണ​ങ്ങ​ളാ​യി പ്രവർത്തി​ച്ചേ​ക്കാ​വു​ന്നത്‌ എങ്ങനെ?

8 ഇ-മെയി​ലു​ക​ളും മെസ്സേ​ജു​ക​ളും കിട്ടു​ന്ന​പാ​ടേ മറ്റുള്ള​വർക്ക് അയയ്‌ക്കു​ന്ന​തിൽ വേറൊ​രു അപകടം പതിയി​രി​പ്പുണ്ട്. ചില ദേശങ്ങ​ളിൽ നമ്മുടെ പ്രവർത്ത​ന​ത്തി​നു നിയ​ന്ത്ര​ണ​മോ നിരോ​ധ​ന​മോ ഉണ്ട്. അങ്ങനെ​യുള്ള സ്ഥലങ്ങളിൽ, നമ്മുടെ ധൈര്യം കെടു​ത്താ​നും പരസ്‌പ​ര​വി​ശ്വാ​സം തകർക്കാ​നും വേണ്ടി എതിരാ​ളി​കൾ കെട്ടി​ച്ചമച്ച വാർത്തകൾ പ്രചരി​പ്പി​ച്ചെ​ന്നു​വ​രാം. പഴയ സോവി​യറ്റ്‌ യൂണി​യ​നി​ലെ ഒരു സംഭവം നോക്കാം. ഉത്തരവാ​ദി​ത്വ​സ്ഥാ​ന​ങ്ങ​ളി​ലുള്ള ചില സഹോ​ദ​ര​ന്മാർ യഹോ​വ​യു​ടെ ജനത്തെ ഒറ്റി​ക്കൊ​ടു​ത്തെന്നു കെജിബി എന്ന് അറിയ​പ്പെ​ടുന്ന അവിടത്തെ രഹസ്യ​പ്പോ​ലീസ്‌ പറഞ്ഞു​പ​രത്തി. * പലരും ആ കുപ്ര​ച​ര​ണങ്ങൾ വിശ്വ​സി​ക്കു​ക​യും സംഘട​ന​യിൽനിന്ന് വിട്ടു​പോ​കു​ക​യും ചെയ്‌തു. എത്ര സങ്കടകരം! കുറെ പേർ പിന്നീടു തിരി​ച്ചു​വ​ന്നതു സന്തോ​ഷ​ക​ര​മാ​ണെ​ങ്കി​ലും ചിലർ വന്നില്ല. അവരുടെ വിശ്വാ​സ​ക്കപ്പൽ തകർന്നു​പോ​യി. (1 തിമൊ. 1:19) ഇങ്ങനെ​യൊ​രു ദുരന്ത​മു​ണ്ടാ​കു​ന്നത്‌ എങ്ങനെ ഒഴിവാ​ക്കാം? ദോഷം ചെയ്യു​ന്ന​തോ സത്യമാ​ണെന്ന് ഉറപ്പി​ല്ലാ​ത്ത​തോ ആയ വാർത്തകൾ പ്രചരി​പ്പി​ക്ക​രുത്‌. അതു​പോ​ലെ, കേൾക്കുന്ന എല്ലാ കാര്യ​ങ്ങ​ളും കണ്ണുമ​ടച്ച് വിശ്വ​സി​ക്ക​രുത്‌. ശരിയായ വസ്‌തു​ത​ക​ളാ​ണു ലഭിച്ചി​രി​ക്കു​ന്ന​തെന്ന് ഉറപ്പാ​ക്കുക.

ഭാഗി​ക​മായ വിവരങ്ങൾ

9. ശരിയായ നിഗമ​ന​ങ്ങ​ളിൽ എത്തി​ച്ചേ​രു​ന്ന​തി​നുള്ള മറ്റൊരു തടസ്സം ഏതാണ്‌?

9 ശരിയായ നിഗമ​ന​ങ്ങ​ളിൽ എത്തി​ച്ചേ​രു​ന്ന​തി​നുള്ള മറ്റൊരു തടസ്സം അർധസ​ത്യ​ങ്ങ​ളോ ഭാഗി​ക​മായ വിവര​ങ്ങ​ളോ അടങ്ങിയ വാർത്ത​ക​ളാണ്‌. 10 ശതമാനം സത്യമുള്ള ഒരു കഥ 100 ശതമാനം വഴി​തെ​റ്റി​ക്കു​ന്ന​താ​യി​രി​ക്കും. സത്യത്തി​ന്‍റെ ചില കണികകൾ കണ്ടേക്കാ​വുന്ന വഞ്ചനാ​ത്മ​ക​മായ കഥകൾ നമ്മളെ വഴി​തെ​റ്റി​ക്കാ​തി​രി​ക്കാൻ എന്തു ചെയ്യാ​നാ​കും?—എഫെ. 4:14.

10. ഇസ്രാ​യേ​ല്യർ തങ്ങളുടെ സഹോ​ദ​ര​ന്മാർക്കെ​തി​രെ യുദ്ധത്തിന്‌ ഒരുങ്ങിയ സാഹച​ര്യം എന്തായി​രു​ന്നു, യുദ്ധം എങ്ങനെ ഒഴിവാ​ക്കാൻ കഴിഞ്ഞു?

10 ഭാഗി​ക​മായ വിവര​ങ്ങ​ളു​ടെ അടിസ്ഥാ​ന​ത്തിൽ പ്രവർത്തി​ക്കു​ന്ന​തി​ന്‍റെ അപകടം മനസ്സി​ലാ​ക്കാൻ ഒരു സംഭവം നോക്കാം. യോശു​വ​യു​ടെ കാലത്ത്‌, യോർദാൻ നദിയു​ടെ കിഴക്കുള്ള ഇസ്രാ​യേ​ല്യർ (രൂബേ​ന്യ​രും ഗാദ്യ​രും മനശ്ശെ​യു​ടെ പാതി ഗോ​ത്ര​വും) നദിക്കു സമീപം വലുതും ഗംഭീ​ര​വും ആയ ഒരു യാഗപീ​ഠം പണിതെന്ന വാർത്ത നദിയു​ടെ പടിഞ്ഞാ​റുള്ള ഇസ്രാ​യേ​ല്യർ കേട്ടു. (യോശു. 22:9-34) കേട്ടപാ​തി കേൾക്കാ​ത്ത​പാ​തി, തങ്ങളുടെ സഹോ​ദ​ര​ന്മാർ യഹോ​വ​യ്‌ക്കെ​തി​രെ ധിക്കാരം കാണി​ച്ചെന്നു നിഗമനം ചെയ്‌തു​കൊണ്ട് പടിഞ്ഞാ​റുള്ള ഇസ്രാ​യേ​ല്യർ അവർക്കെ​തി​രെ യുദ്ധം ചെയ്യാൻ ഒന്നിച്ചു​കൂ​ടി. (യോശുവ 22:9-12 വായി​ക്കുക.) എന്നാൽ, ആക്രമണം തുടങ്ങു​ന്ന​തി​നു മുമ്പ് എല്ലാ വസ്‌തു​ത​ക​ളും ശേഖരി​ക്കാ​നാ​യി അവർ വിശ്വാ​സ​യോ​ഗ്യ​രായ ചില പുരു​ഷ​ന്മാ​രെ അയച്ചു. അവർ എന്തു റിപ്പോർട്ടു​മാ​യി​ട്ടാ​ണു തിരി​ച്ചു​വ​ന്നത്‌? രൂബേ​ന്യ​രും ഗാദ്യ​രും മനശ്ശെ​യു​ടെ പാതി ഗോ​ത്ര​വും അടങ്ങിയ ഇസ്രാ​യേ​ല്യർ യാഗപീ​ഠം പണിതു എന്നതു ശരിയാണ്‌. പക്ഷേ യാഗം അർപ്പി​ക്കു​ന്ന​തി​നല്ല, മറിച്ച് ഒരു സ്‌മാ​ര​ക​മാ​യി​ട്ടാണ്‌ അവർ അതു പണിതത്‌. അവരും യഹോ​വ​യു​ടെ വിശ്വ​സ്‌ത​ദാ​സ​ന്മാ​രാ​ണെന്നു വരും​ത​ല​മു​റകൾ അറിയാൻവേ​ണ്ടി​യാണ്‌ അവർ അങ്ങനെ ചെയ്‌തത്‌. തങ്ങളുടെ സഹോ​ദ​ര​ന്മാ​രെ കൂട്ട​ക്കൊല ചെയ്യാൻ ഒരുങ്ങി പുറ​പ്പെ​ടു​ന്ന​തി​നു മുമ്പ് പടിഞ്ഞാ​റുള്ള ഇസ്രാ​യേ​ല്യർ എല്ലാ വസ്‌തു​ത​ക​ളും ശേഖരി​ക്കാൻ സമയ​മെ​ടു​ത്തത്‌ എത്ര നന്നായി!

11. (എ) മെഫി​ബോ​ശെത്ത്‌ എങ്ങനെ​യാണ്‌ അനീതിക്ക് ഇരയാ​യത്‌? (ബി) ദാവീ​ദിന്‌ ഇത്‌ എങ്ങനെ ഒഴിവാ​ക്കാ​മാ​യി​രു​ന്നു?

11 നമ്മളെ​ക്കു​റിച്ച് പ്രചരി​ക്കുന്ന അർധസ​ത്യ​ങ്ങ​ളോ ഭാഗി​ക​മായ വിവര​ങ്ങ​ളോ കാരണം നമ്മൾ ചില​പ്പോൾ അനീതിക്ക് ഇരകളാ​യേ​ക്കാം. ദാവീദ്‌ രാജാ​വും മെഫി​ബോ​ശെ​ത്തും ഉൾപ്പെട്ട ഒരു സംഭവം നോക്കാം. മെഫി​ബോ​ശെ​ത്തി​നു മുത്തച്ഛ​നായ ശൗലിന്‍റെ നിലങ്ങൾ മുഴുവൻ മടക്കി​ക്കൊ​ടു​ത്തു​കൊണ്ട് ദാവീദ്‌ രാജാവ്‌ അദ്ദേഹ​ത്തോട്‌ ഔദാ​ര്യ​വും ദയയും കാണിച്ചു. (2 ശമു. 9:6, 7) കുറച്ച് നാൾ കഴിഞ്ഞ് ദാവീ​ദി​നു മെഫി​ബോ​ശെ​ത്തി​നെ​ക്കു​റിച്ച് മോശ​മായ ഒരു വാർത്ത കിട്ടി. ആ വാർത്ത​യു​ടെ സത്യാവസ്ഥ പരി​ശോ​ധി​ക്കു​ന്ന​തി​നു പകരം ദാവീദ്‌ മെഫി​ബോ​ശെ​ത്തി​ന്‍റെ സ്വത്തെ​ല്ലാം സീബയ്‌ക്കു കൊടു​ക്കാൻ തീരു​മാ​നി​ച്ചു. (2 ശമു. 16:1-4) പിന്നീട്‌, ദാവീദ്‌ മെഫി​ബോ​ശെ​ത്തു​മാ​യി സംസാ​രി​ച്ച​പ്പോൾ തനിക്കു സംഭവിച്ച പിഴവ്‌ മനസ്സി​ലാ​ക്കു​ക​യും മെഫി​ബോ​ശെ​ത്തി​നു സ്വത്തിന്‍റെ ഒരു പങ്കു തിരികെ നൽകു​ക​യും ചെയ്‌തു. (2 ശമു. 19:24-29) അപൂർണ​മായ വിവര​ങ്ങ​ളു​ടെ അടിസ്ഥാ​ന​ത്തിൽ തിരക്കിട്ട് നടപടി​യെ​ടു​ക്കു​ന്ന​തി​നു പകരം വസ്‌തു​തകൾ ശേഖരി​ക്കാൻ സമയ​മെ​ടു​ത്തി​രു​ന്നെ​ങ്കിൽ ഈ അനീതി ദാവീ​ദിന്‌ ഒഴിവാ​ക്കാ​മാ​യി​രു​ന്നു.

12, 13. (എ) യേശു​വി​നെ​ക്കു​റിച്ച് പരദൂ​ഷണം പറഞ്ഞ​പ്പോൾ യേശു അത്‌ എങ്ങനെ കൈകാ​ര്യം ചെയ്‌തു? (ബി) നമ്മളെ​ക്കു​റിച്ച് ആരെങ്കി​ലും പരദൂ​ഷണം പറയു​ന്നെ​ങ്കി​ലോ?

12 നിങ്ങ​ളെ​ക്കു​റിച്ച് ആരെങ്കി​ലും പരദൂ​ഷണം പറയു​ന്നെ​ങ്കി​ലോ? യേശു​വും സ്‌നാ​പ​ക​യോ​ഹ​ന്നാ​നും ഇത്തരത്തി​ലുള്ള പ്രതി​സന്ധി നേരി​ട്ട​വ​രാണ്‌. (മത്തായി 11:18, 19 വായി​ക്കുക.) യേശു എങ്ങനെ​യാണ്‌ ഈ സാഹച​ര്യം കൈകാ​ര്യം ചെയ്‌തത്‌? തന്‍റെ മേൽ ഉന്നയിച്ച ആരോ​പ​ണങ്ങൾ തെറ്റാ​ണെന്നു തെളി​യി​ക്കു​ന്ന​തി​നാ​യി സമയവും ഊർജ​വും ചെലവ​ഴി​ക്കാൻ യേശു മിന​ക്കെ​ട്ടില്ല. പകരം വസ്‌തു​ത​ക​ളി​ലേക്ക്, അതായത്‌ തന്‍റെ പഠിപ്പി​ക്ക​ലു​ക​ളി​ലേ​ക്കും പ്രവൃ​ത്തി​ക​ളി​ലേ​ക്കും, നോക്കാൻ യേശു ആളുകളെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. ആ പഠിപ്പി​ക്ക​ലു​ക​ളും പ്രവൃ​ത്തി​ക​ളും യേശു​വിന്‌ എതി​രെ​യുള്ള ആരോ​പ​ണങ്ങൾ തെറ്റാ​ണെന്നു തെളി​യി​ക്കു​മാ​യി​രു​ന്നു. യേശു പറഞ്ഞതു​പോ​ലെ, “ജ്ഞാനം അതിന്‍റെ പ്രവൃ​ത്തി​ക​ളാൽ നീതി​യു​ള്ള​തെന്നു തെളി​യും.”

13 ഇവിടെ നമുക്കു പഠിക്കാ​നാ​കുന്ന വില​യേ​റിയ ഒരു പാഠമുണ്ട്. ചില​പ്പോ​ഴൊ​ക്കെ നമ്മുടെ വിലയി​ടി​ച്ചു​ക​ള​യുന്ന, ശരിയ​ല്ലാത്ത കാര്യങ്ങൾ ആളുകൾ പറഞ്ഞേ​ക്കാം. അത്തരം സാഹച​ര്യ​ങ്ങ​ളിൽ സത്യം വെളി​ച്ചത്ത്‌ വന്നുകാ​ണാ​നും സത്‌പേ​രി​നു വന്ന കളങ്കം നീങ്ങി​ക്കി​ട്ടാ​നും നമ്മൾ ആഗ്രഹി​ച്ചേ​ക്കാം. നിങ്ങൾക്ക് എന്തു ചെയ്യാ​നാ​കും? ഒരാൾ നമ്മളെ​ക്കു​റിച്ച് നുണകൾ പറഞ്ഞു​പ​ര​ത്തു​ക​യാ​ണെ​ങ്കിൽ നമ്മുടെ ജീവി​ത​രീ​തി​കൊണ്ട് ആ നുണകൾ തെറ്റാ​ണെന്നു തെളി​യി​ക്കാം. നമ്മുടെ നല്ല പെരു​മാ​റ്റ​ത്തി​നു നമ്മളെ​ക്കു​റി​ച്ചുള്ള അർധസ​ത്യ​ങ്ങ​ളെ​യും വ്യാജാ​രോ​പ​ണ​ങ്ങ​ളെ​യും ഇല്ലാതാ​ക്കാൻ കഴിയു​മെ​ന്നാ​ണു യേശു​വി​ന്‍റെ മാതൃക പഠിപ്പി​ക്കു​ന്നത്‌.

നിങ്ങളു​ടെ ആത്മവി​ശ്വാ​സം അതിരു കവിയു​ന്ന​തോ?

14, 15. സ്വന്തം വിവേ​ക​ത്തിൽ ആശ്രയി​ക്കു​ന്നത്‌ ഒരു കെണി​യാ​യേ​ക്കാ​വു​ന്നത്‌ എങ്ങനെ?

14 വിശ്വ​സി​ക്കാ​വുന്ന വസ്‌തു​തകൾ ശേഖരി​ക്കു​ന്നത്‌, ശരിയായ നിഗമ​ന​ങ്ങ​ളിൽ എത്തി​ച്ചേ​രു​ന്ന​തി​നുള്ള ഒരു തടസ്സം മാത്ര​മാണ്‌. മറ്റൊന്നു നമ്മു​ടെ​തന്നെ അപൂർണ​ത​യാണ്‌. പക്ഷേ നമ്മൾ പതിറ്റാ​ണ്ടു​ക​ളാ​യി യഹോ​വയെ വിശ്വ​സ്‌ത​മാ​യി സേവി​ക്കുന്ന ഒരാളാ​ണെന്നു കരുതുക. ഇക്കാലം​കൊണ്ട് നമ്മൾ നല്ല ചിന്താ​ശേ​ഷി​യും വിവേ​ച​നാ​പ്രാ​പ്‌തി​യും വളർത്തി​യെ​ടു​ത്തി​ട്ടു​ണ്ടാ​കും. കാര്യങ്ങൾ നന്നായി ചിന്തിച്ച്, നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കുന്ന ഒരു വ്യക്തി എന്ന പേരും നമുക്കു​ണ്ടാ​യി​രി​ക്കും. എന്നാൽ ഓർക്കുക, ഈ പ്രാപ്‌തി​ക​ളൊ​ക്കെ നിങ്ങൾക്ക് ഒരു വിനയാ​യേ​ക്കാം.

15 സ്വന്തം വിവേ​ക​ത്തിൽ അമിത​മാ​യി ആശ്രയി​ച്ചാൽ ഇതൊക്കെ കെണി​യാ​കും. നമ്മുടെ വികാ​ര​ങ്ങ​ളും വ്യക്തി​പ​ര​മായ ആശയങ്ങ​ളും നമ്മുടെ ചിന്തയെ ഭരിച്ചു​തു​ട​ങ്ങി​യേ​ക്കാം. വസ്‌തു​തകൾ മുഴുവൻ ഇല്ലെങ്കി​ലും ഒരു സാഹച​ര്യം മനസ്സി​ലാ​ക്കാൻ കഴിയു​മെന്നു നമുക്കു ചില​പ്പോൾ തോന്നാം. അത്‌ അപകട​ക​ര​മാണ്‌. സ്വന്തം വിവേ​ക​ത്തിൽ ആശ്രയം വെക്കരു​തെന്നു ബൈബിൾ വ്യക്തമാ​യി താക്കീതു തരുന്നു.—സുഭാ. 3:5, 6; 28:26.

16. ഈ സാങ്കൽപ്പി​ക​സാ​ഹ​ച​ര്യ​ത്തിൽ ഒരു ഹോട്ട​ലിൽവെച്ച് എന്താണു സംഭവി​ച്ചത്‌, പെട്ടെ​ന്നു​തന്നെ റ്റോം ഏതു നിഗമ​ന​ത്തി​ലെത്തി?

16 ഇങ്ങനെ​യൊ​രു രംഗം സങ്കൽപ്പി​ക്കുക. അനുഭ​വ​പ​രി​ച​യ​മുള്ള ഒരു മൂപ്പനായ റ്റോം ഒരു വൈകു​ന്നേരം ഹോട്ട​ലിൽ ഇരിക്കു​ക​യാണ്‌. അപ്പോ​ഴാ​ണു ഞെട്ടി​ക്കുന്ന ഒരു കാഴ്‌ച റ്റോം കാണു​ന്നത്‌. സഹമൂ​പ്പ​നായ ജോൺ ഒരു സ്‌ത്രീ​യോ​ടൊ​പ്പം മറ്റൊ​രി​ടത്ത്‌ ഇരിക്കു​ന്നു. അത്‌ ജോണി​ന്‍റെ ഭാര്യയല്ല! അവർ അടുത്ത​ടു​ത്താണ്‌ ഇരിക്കു​ന്നത്‌, എന്തൊ​ക്കെ​യോ പറഞ്ഞ് ചിരി​ക്കു​ന്നു, ഒടുവിൽ സ്‌നേ​ഹ​ത്തോ​ടെ കെട്ടി​പ്പി​ടിച്ച് പിരി​യു​ന്നു! റ്റോം ആകെ അസ്വസ്ഥ​നാ​യി. റ്റോമി​ന്‍റെ മനസ്സി​ലൂ​ടെ പലപല ചിന്തകൾ കടന്നു​പോ​യി. ജോണി​ന്‍റെ ഭാര്യ ഇത്‌ അറിഞ്ഞാൽ എന്താകും? ഇതു വിവാ​ഹ​മോ​ച​ന​ത്തിൽ ചെന്നെ​ത്തു​മോ? അവരുടെ കുട്ടി​ക​ളു​ടെ കാര്യ​മോ? ഇത്തരത്തി​ലുള്ള പല ഹൃദയ​ഭേ​ദ​ക​മായ സംഭവ​ങ്ങ​ളെ​ക്കു​റി​ച്ചും റ്റോം മുമ്പ് കേട്ടി​ട്ടുണ്ട്. നിങ്ങളാണ്‌ ഇങ്ങനെ​യൊ​രു രംഗം കാണു​ന്ന​തെ​ങ്കിൽ നിങ്ങൾക്ക് എന്തു തോന്നും?

17. റ്റോം പിന്നീട്‌ ഏതു കാര്യം തിരി​ച്ച​റി​ഞ്ഞു, ഇതിൽനിന്ന് നമുക്ക് എന്തു പഠിക്കാ​നാ​കും?

17 പക്ഷേ ഒരു നിമിഷം! ജോൺ ഭാര്യ​യോ​ടു വിശ്വാ​സ​വഞ്ചന കാണി​ക്കു​ക​യാ​ണെന്നു റ്റോം പെട്ടെന്നു നിഗമ​ന​ത്തി​ലെ​ത്തി​യെ​ങ്കി​ലും അതായി​രു​ന്നോ വസ്‌തുത? അന്നു രാത്രി​തന്നെ റ്റോം ജോണി​നെ ഫോൺ ചെയ്‌തു. ആ സ്‌ത്രീ ജോണി​ന്‍റെ പെങ്ങളാ​ണെന്ന് അറിഞ്ഞ​പ്പോൾ റ്റോമിന്‌ എത്ര ആശ്വാസം തോന്നി​ക്കാ​ണും! പെങ്ങൾ യാത്ര​യ്‌ക്കി​ടെ ജോണി​നെ കാണാൻ ഇറങ്ങി​യ​താ​യി​രു​ന്നു. വർഷങ്ങ​ളാ​യി അവർ തമ്മിൽ കണ്ടിട്ട്. ജോണി​ന്‍റെ​കൂ​ടെ ചെലവ​ഴി​ക്കാൻ പെങ്ങൾക്കു കുറച്ച് സമയം മാത്രമേ ഉണ്ടായി​രു​ന്നു​ള്ളൂ. അതു​കൊണ്ട് അവർ ആ ഹോട്ട​ലിൽവെച്ച് കാണാൻ ഏർപ്പാടു ചെയ്‌തു. എന്നാൽ ജോണി​ന്‍റെ ഭാര്യക്ക് ആ സമയത്ത്‌ അവിടെ എത്താനാ​യില്ല. എന്തായാ​ലും ചിന്തി​ച്ചു​കൂ​ട്ടിയ വിവരങ്ങൾ റ്റോം പറഞ്ഞു​പ​ര​ത്താ​തി​രു​ന്നത്‌ എത്ര നന്നായി! നമുക്കുള്ള പാഠം എന്താണ്‌? നമ്മൾ ക്രിസ്‌ത്യാ​നി​ക​ളാ​യിട്ട് എത്ര വർഷം കഴിഞ്ഞാ​ലും കൃത്യ​ത​യുള്ള വസ്‌തു​ത​കൾക്കു പകരം വെക്കാൻ ആ അനുഭ​വ​പ​രി​ച​യ​ത്തി​നാ​വില്ല.

18. ശരിയാ​യി ചിന്തി​ക്കു​ന്ന​തി​നു വ്യക്തി​ത്വ​ഭി​ന്ന​തകൾ എങ്ങനെ തടസ്സമാ​യേ​ക്കാം?

18 സഭയിലെ ഏതെങ്കി​ലും സഹോ​ദ​ര​നു​മാ​യി വ്യക്തി​ത്വ​ഭി​ന്ന​ത​യു​ണ്ടെ​ങ്കിൽ അതും കാര്യങ്ങൾ കൃത്യ​മാ​യി വിലയി​രു​ത്താൻ നമുക്ക് ഒരു തടസ്സമാ​യേ​ക്കാം. സഹോ​ദ​ര​നു​മാ​യുള്ള വിയോ​ജി​പ്പു​ക​ളെ​ക്കു​റിച്ച് മാത്രം ചിന്തി​ച്ചു​കൊ​ണ്ടി​രു​ന്നാൽ നമ്മൾ പിന്നെ ആ സഹോ​ദ​രനെ സംശയ​ദൃ​ഷ്ടി​യോ​ടെ​യാ​യി​രി​ക്കും നോക്കു​ന്നത്‌. ആ സഹോ​ദ​ര​നെ​പ്പറ്റി മോശ​മായ ഒരു വാർത്ത കേൾക്കാ​നി​ട​യാ​യാൽ നമ്മൾ അതു മുന്നും പിന്നും നോക്കാ​തെ വിശ്വ​സി​ക്കാ​നി​ട​യുണ്ട്. എന്താണു നമുക്കുള്ള പാഠം? സഹോ​ദ​ര​ങ്ങ​ളെ​ക്കു​റിച്ച് മോശ​മായ ചിന്തകൾ വെച്ചു​കൊ​ണ്ടി​രു​ന്നാൽ, വസ്‌തു​ത​ക​ളു​ടെ പിൻബ​ല​മി​ല്ലാത്ത തെറ്റായ നിഗമ​ന​ത്തിൽ നമ്മൾ എത്തി​ച്ചേർന്നേ​ക്കാം. (1 തിമൊ. 6:4, 5) കാര്യങ്ങൾ ശരിയായ രീതി​യിൽ വിശക​ലനം ചെയ്‌ത്‌ നല്ല ഒരു നിഗമ​ന​ത്തി​ലെ​ത്താൻ നമുക്കു സാധി​ക്ക​ണ​മെ​ങ്കിൽ നമ്മുടെ ഹൃദയ​ങ്ങ​ളിൽ അസൂയ​യും വിദ്വേ​ഷ​വും വളർന്നു​വ​രാ​തെ സൂക്ഷി​ക്കണം. അത്തരം മോശ​മായ ഗുണങ്ങൾ വളർന്നു​വ​രാൻ അനുവ​ദി​ക്കു​ന്ന​തി​നു പകരം, സഹോ​ദ​ര​ങ്ങളെ സ്‌നേ​ഹി​ക്കാ​നുള്ള നമ്മുടെ കടമ തിരി​ച്ച​റി​യു​ക​യും ഹൃദയ​ത്തിൽനിന്ന് അവരോ​ടു ക്ഷമിക്കു​ക​യും ചെയ്യാം.—കൊലോസ്യർ 3:12-14 വായി​ക്കുക.

ബൈബിൾത​ത്ത്വ​ങ്ങൾ നമ്മളെ സംരക്ഷി​ക്കും

19, 20. (എ) വിവരങ്ങൾ കൃത്യ​മാ​യി വിശക​ലനം ചെയ്യാൻ ഏതു ബൈബിൾത​ത്ത്വ​ങ്ങൾ നമ്മളെ സഹായി​ക്കും? (ബി) അടുത്ത ലേഖന​ത്തിൽ നമ്മൾ എന്തു പരിചി​ന്തി​ക്കും?

19 ശരിയായ വസ്‌തു​തകൾ കണ്ടെത്താ​നും അതിനെ കൃത്യ​മാ​യി വിശക​ലനം ചെയ്യാ​നും ബുദ്ധി​മു​ട്ടാ​ക്കുന്ന ചില കാര്യങ്ങൾ നമ്മൾ പഠിച്ചു—കൃത്യ​ത​യി​ല്ലാത്ത വിവരങ്ങൾ, അർധസ​ത്യ​ങ്ങൾ നിറഞ്ഞ വാർത്തകൾ, നമ്മു​ടെ​തന്നെ അപൂർണ​തകൾ. വെല്ലു​വി​ളി നിറഞ്ഞ ഇത്തരം സാഹച​ര്യ​ങ്ങൾ കൈകാ​ര്യം ചെയ്യാൻ നമുക്കു സഹായ​മു​ണ്ടോ? നമ്മൾ അനു​യോ​ജ്യ​മായ ബൈബിൾത​ത്ത്വ​ങ്ങൾ പഠിക്കു​ക​യും ബാധക​മാ​ക്കു​ക​യും വേണം. വസ്‌തു​ത​ക​ളെ​ല്ലാം കേൾക്കു​ന്ന​തി​നു മുമ്പേ മറുപടി പറയു​ന്നതു വിഡ്‌ഢി​ത്ത​വും അപമാ​ന​ക​ര​വും ആണെന്ന​താണ്‌ ഒരു ബൈബിൾത​ത്ത്വം. (സുഭാ. 18:13) കേൾക്കു​ന്ന​തെ​ല്ലാം അപ്പാടെ വിശ്വ​സി​ക്ക​രു​തെന്നു മറ്റൊരു ബൈബിൾത​ത്ത്വം നമ്മളെ ഓർമി​പ്പി​ക്കു​ന്നു. (സുഭാ. 14:15) ക്രിസ്‌ത്യാ​നി​ക​ളാ​യിട്ട് എത്ര കാലമാ​യാ​ലും, അനുഭ​വ​പ​രി​ചയം എത്ര​യേ​റെ​യു​ണ്ടെ​ങ്കി​ലും, നമ്മൾ ഒരിക്ക​ലും സ്വന്തം വിവേ​ക​ത്തിൽ ആശ്രയി​ക്കാ​തി​രി​ക്കാൻ ശ്രദ്ധയു​ള്ള​വ​രാ​യി​രി​ക്കണം എന്നതാണു മറ്റൊന്ന്. (സുഭാ. 3:5, 6) നമ്മുടെ ഉത്തരവാ​ദി​ത്വം വിശ്വാ​സ​യോ​ഗ്യ​മായ വിവരങ്ങൾ കണ്ടെത്തുക എന്നതാണ്‌. എന്നിട്ട് ബൈബിൾത​ത്ത്വ​ങ്ങ​ളു​ടെ അടിസ്ഥാ​ന​ത്തിൽ ശരിയായ നിഗമ​ന​ങ്ങ​ളിൽ എത്തുക​യും നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കു​ക​യും ചെയ്‌താൽ അതു നമു​ക്കൊ​രു സംരക്ഷ​ണ​മാ​യി​രി​ക്കും.

20 ഇനിയും മറ്റൊരു പ്രശ്‌ന​മുണ്ട്. പുറമേ കാണു​ന്ന​വ​യു​ടെ അടിസ്ഥാ​ന​ത്തിൽ കാര്യങ്ങൾ വിലയി​രു​ത്താ​നു​ളള പ്രവണ​ത​യാണ്‌ അത്‌. അടുത്ത ലേഖന​ത്തിൽ, ഇങ്ങനെ​യുള്ള ചില ചതിക്കു​ഴി​ക​ളെ​യും അവ ഒഴിവാ​ക്കാൻ കഴിയുന്ന ചില വിധങ്ങ​ളെ​യും കുറിച്ച് ചർച്ച ചെയ്യും.

^ ഖ. 8 യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്‌തകം 2004-ന്‍റെ 111-112 പേജു​ക​ളും യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ വാർഷി​ക​പു​സ്‌തകം 2008-ന്‍റെ 134-135 പേജു​ക​ളും കാണുക.