വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്ഷമപ്രതി​സ​ന്ധി​ക​ളി​ലും പ്രതീക്ഷ കൈവി​ടാ​തെ

ക്ഷമപ്രതി​സ​ന്ധി​ക​ളി​ലും പ്രതീക്ഷ കൈവി​ടാ​തെ

“അവസാ​ന​കാ​ലത്ത്‌” സമ്മർദങ്ങൾ ഏറിവ​രു​ക​യാണ്‌. അതു​കൊ​ണ്ടു​തന്നെ യഹോ​വ​യു​ടെ ജനത്തിനു മുമ്പെ​ന്ന​ത്തെ​ക്കാ​ളും ക്ഷമ ആവശ്യ​മാണ്‌. (2 തിമൊ. 3:1-5) സ്വസ്‌നേ​ഹി​ക​ളും ഒരു കാര്യ​ത്തോ​ടും യോജി​ക്കാ​ത്ത​വ​രും ആത്മനി​യ​ന്ത്ര​ണ​മി​ല്ലാ​ത്ത​വ​രും ആയ ആളുക​ളെ​ക്കൊണ്ട് നമുക്കു ചുറ്റു​മുള്ള ലോകം നിറഞ്ഞി​രി​ക്കു​ക​യാണ്‌. ഇങ്ങനെ​യുള്ള ആളുകൾ എളുപ്പം ക്ഷമ നശിക്കു​ന്ന​വ​രാ​യി​രി​ക്കും. അതു​കൊണ്ട് ഓരോ ക്രിസ്‌ത്യാ​നി​യും സ്വയം ഇങ്ങനെ ചോദി​ക്കണം: ‘ഈ ലോക​ത്തി​ന്‍റെ മുഖമു​ദ്ര​യായ അക്ഷമ എന്നി​ലേ​ക്കും പടർന്നി​ട്ടു​ണ്ടോ? ക്ഷമയു​ള്ള​വ​രാ​യി​രി​ക്കുക എന്നാൽ എന്താണ്‌ അർഥം? ശ്രദ്ധേ​യ​മായ ഈ ക്രിസ്‌തീ​യ​ഗു​ണം എന്‍റെ വ്യക്തി​ത്വ​ത്തി​ന്‍റെ ഭാഗമാ​ക്കാൻ എനിക്ക് എന്തു ചെയ്യാൻ കഴിയും?’

ക്ഷമയിൽ എന്താണ്‌ ഉൾപ്പെ​ടു​ന്നത്‌?

ബൈബി​ളിൽ “ക്ഷമ” എന്ന വാക്കു​കൊണ്ട് എന്താണ്‌ അർഥമാ​ക്കു​ന്നത്‌? ഒരു പ്രയാ​സ​സാ​ഹ​ച​ര്യ​ത്തിൽ പിടി​ച്ചു​നിൽക്കു​ന്ന​തി​നെ​ക്കാൾ കൂടുതൽ അതിൽ ഉൾപ്പെ​ടു​ന്നുണ്ട്. ദൈവി​ക​ക്ഷ​മ​യുള്ള ഒരു വ്യക്തി സാഹച​ര്യ​ങ്ങൾ മെച്ച​പ്പെ​ടു​മെന്ന പ്രതീ​ക്ഷ​യോ​ടെ പ്രതി​സ​ന്ധി​ക​ളിൽ സഹിച്ചു​നിൽക്കും. തന്‍റെ ആവശ്യ​ങ്ങ​ളെ​ക്കാൾ ഉപരി​യാ​യി, പ്രയാ​സ​ക​ര​മായ സാഹച​ര്യം സൃഷ്ടിച്ച വ്യക്തി​യു​ടെ ക്ഷേമത്തി​നു​വേണ്ടി അദ്ദേഹം പ്രവർത്തി​ക്കും. ഇക്കാര​ണം​കൊ​ണ്ടാ​ണു ക്ഷമയുള്ള ഒരു വ്യക്തി ആരെങ്കി​ലും തെറ്റു ചെയ്യു​ക​യോ അദ്ദേഹത്തെ പ്രകോ​പി​പ്പി​ക്കു​ക​യോ ചെയ്‌താ​ലും ഉലഞ്ഞു​പോയ ബന്ധങ്ങൾ മെച്ച​പ്പെ​ടു​മെന്ന പ്രത്യാശ കൈവി​ടാ​തി​രി​ക്കു​ന്നത്‌. സ്‌നേ​ഹ​ത്തിൽനിന്ന് ഉദിക്കുന്ന അനേകം നല്ല ഗുണങ്ങ​ളിൽ ഒന്നാമ​താ​യി ബൈബിൾ ‘ക്ഷമയെ’ പട്ടിക​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തിൽ അതിശ​യി​ക്കാ​നില്ല. * (1 കൊരി. 13:4) ദൈവ​ത്തി​ന്‍റെ വചനം ‘ദൈവാ​ത്മാ​വി​ന്‍റെ ഫലത്തിന്‍റെ’ ഒരു ഘടകമാ​യി ക്ഷമയെ ഉൾപ്പെ​ടു​ത്തു​ന്നുണ്ട്. (ഗലാ. 5:22, 23) ക്ഷമയു​ള്ള​വ​രാ​യി​രി​ക്കാൻ നമ്മൾ യഥാർഥ​ത്തിൽ എന്താണു ചെയ്യേ​ണ്ടത്‌?

ക്ഷമ എങ്ങനെ വളർത്തി​യെ​ടു​ക്കാം?

ക്ഷമ എന്ന ഗുണം വളർത്തി​യെ​ടു​ക്കാൻ യഹോ​വ​യു​ടെ പരിശു​ദ്ധാ​ത്മാ​വി​ന്‍റെ സഹായ​ത്തി​നാ​യി നമ്മൾ പ്രാർഥി​ക്കണം. തന്നിൽ വിശ്വാ​സ​മർപ്പി​ക്കു​ക​യും ആശ്രയം​വെ​ക്കു​ക​യും ചെയ്യു​ന്ന​വർക്ക് യഹോവ പരിശു​ദ്ധാ​ത്മാ​വി​നെ നൽകും. (ലൂക്കോ. 11:13) ദൈവാ​ത്മാ​വി​നു ശക്തിയു​ണ്ടെ​ങ്കി​ലും നമ്മൾ നമ്മുടെ പ്രാർഥ​ന​യ്‌ക്കു ചേർച്ച​യിൽ പ്രവർത്തി​ക്കണം. (സങ്കീ. 86:10, 11) ഇതിന്‍റെ അർഥം മറ്റുള്ള​വ​രോ​ടുള്ള ഇടപെ​ട​ലു​ക​ളിൽ എപ്പോ​ഴും ക്ഷമയു​ള്ള​വ​രാ​യി​രി​ക്കാൻ നമ്മൾ കഠിന​ശ്രമം ചെയ്യണം എന്നാണ്‌. അങ്ങനെ​യാ​കു​മ്പോൾ ക്ഷമ എന്ന ഗുണം നമ്മുടെ ഹൃദയ​ത്തിൽ വളർന്നു​വ​രും. എന്നാൽ നമ്മുടെ വ്യക്തി​ത്വ​ത്തി​ന്‍റെ അവിഭാ​ജ്യ​ഘ​ട​ക​മാ​യി ക്ഷമ നിലനിൽക്ക​ണ​മെ​ങ്കിൽ നമ്മുടെ ഭാഗത്ത്‌ കൂടുതൽ ശ്രമം ആവശ്യ​മാണ്‌. അതിനു നമ്മളെ എന്തു സഹായി​ക്കും?

യേശു​വി​ന്‍റെ പൂർണ​ത​യുള്ള മാതൃക പഠിക്കു​ക​യും അത്‌ അനുക​രി​ക്കു​ക​യും ചെയ്‌തു​കൊണ്ട് നമുക്കു ക്ഷമ വളർത്തി​യെ​ടു​ക്കാം. യേശു​വി​ന്‍റെ ആ മാതൃ​ക​യ്‌ക്കു ചേർച്ച​യി​ലു​ള്ള​താ​ണു “പുതിയ വ്യക്തി​ത്വം.” അത്‌ എന്താ​ണെന്നു പൗലോസ്‌ അപ്പോ​സ്‌തലൻ വർണി​ക്കു​ന്നു. ആ വ്യക്തി​ത്വ​ത്തി​ന്‍റെ ഒരു പ്രത്യേ​ക​ത​യാ​ണു “ക്ഷമ.” തുടർന്ന്, “ക്രിസ്‌തു​വി​ന്‍റെ സമാധാ​നം (നമ്മുടെ) ഹൃദയ​ങ്ങളെ ഭരിക്കട്ടെ” എന്നും പൗലോസ്‌ എഴുതി. (കൊലോ. 3:10, 12, 15) ദൈവം തന്‍റേതായ സമയത്ത്‌ കാര്യ​ങ്ങ​ളെ​ല്ലാം നേരെ​യാ​ക്കു​മെന്നു യേശു​വിന്‌ ഉറച്ച വിശ്വാ​സ​മു​ണ്ടാ​യി​രു​ന്നു. സമാന​മാ​യി, നമ്മളെ ബാധി​ക്കുന്ന പ്രശ്‌നങ്ങൾ യഹോവ പരിഹ​രി​ക്കു​മെന്ന ഉറച്ച വിശ്വാ​സം നമുക്കു​ണ്ടെ​ങ്കിൽ “ക്രിസ്‌തു​വി​ന്‍റെ സമാധാ​നം” നമ്മുടെ ഹൃദയ​ങ്ങളെ ‘ഭരിക്കും.’ യേശു​വി​ന്‍റെ മാതൃക പിൻപ​റ്റു​ക​യാ​ണെ​ങ്കിൽ, നമുക്കു ചുറ്റും എന്തു പ്രകോ​പ​ന​മു​ണ്ടാ​യാ​ലും ഒരിക്ക​ലും നമ്മുടെ ക്ഷമ നശിക്കില്ല.—യോഹ. 14:27; 16:33.

ദൈവ​ത്തി​ന്‍റെ പുതിയ ലോകം വരുന്നതു കാണാൻ ആകാം​ക്ഷ​യു​ള്ള​വ​രാ​ണെ​ങ്കി​ലും നമ്മൾ മാറ്റം വരുത്താ​നാ​യി യഹോവ ക്ഷമയോ​ടെ കാത്തി​രി​ക്കു​ന്ന​തി​നെ​ക്കു​റിച്ച് ധ്യാനി​ക്കു​മ്പോൾ നമ്മൾ കൂടുതൽ ക്ഷമയു​ള്ള​വ​രാ​കാൻ പഠിക്കും. തിരു​വെ​ഴു​ത്തു​കൾ നമുക്ക് ഈ ഉറപ്പു തരുന്നു: “ചിലർ കരുതു​ന്ന​തു​പോ​ലെ യഹോവ തന്‍റെ വാഗ്‌ദാ​നം നിറ​വേ​റ്റാൻ താമസി​ക്കു​ന്നില്ല. ആരും നശിച്ചു​പോ​കാ​തെ എല്ലാവ​രും മാനസാ​ന്ത​ര​പ്പെ​ടാൻ ആഗ്രഹി​ക്കു​ന്ന​തു​കൊണ്ട് ദൈവം നിങ്ങ​ളോ​ടു ക്ഷമ കാണി​ക്കു​ക​യാണ്‌.” (2 പത്രോ. 3:9) യഹോവ നമ്മളോ​ടു കാണി​ക്കുന്ന ക്ഷമയെ​ക്കു​റിച്ച് ചിന്തി​ക്കു​മ്പോൾ മറ്റുള്ള​വ​രോ​ടു ക്ഷമയോ​ടെ ഇടപെ​ടാൻ നമുക്കു പ്രചോ​ദനം തോന്നു​ന്നി​ല്ലേ? (റോമ. 2:4) അങ്ങനെ​യെ​ങ്കിൽ ക്ഷമ ആവശ്യ​മാ​യി​രി​ക്കുന്ന ചില സാഹച​ര്യ​ങ്ങ​ളെ​ക്കു​റിച്ച് ചിന്തി​ക്കാം.

ക്ഷമ ആവശ്യ​മാ​യി​രി​ക്കുന്ന ചില സാഹച​ര്യ​ങ്ങൾ

ഓരോ ദിവസ​വും ക്ഷമ പരി​ശോ​ധി​ക്ക​പ്പെ​ടുന്ന പല സാഹച​ര്യ​ങ്ങൾ നമ്മൾ നേരി​ടാ​റുണ്ട്. ഉദാഹ​ര​ണ​ത്തിന്‌, നിങ്ങൾക്കു വളരെ പ്രധാ​ന​പ്പെട്ട ഒരു കാര്യം പറയാ​നു​ണ്ടെ​ന്നി​രി​ക്കട്ടെ, അപ്പോൾ മറ്റുള്ളവർ സംസാ​രി​ക്കു​ന്ന​തി​ന്‍റെ ഇടയ്‌ക്കു കയറി സംസാ​രി​ക്കാൻ നമ്മൾ തുനി​ഞ്ഞേ​ക്കാം. അത്‌ ഒഴിവാ​ക്കു​ന്ന​തി​നു ക്ഷമ ആവശ്യ​മാണ്‌. (യാക്കോ. 1:19) നിങ്ങളെ അസ്വസ്ഥ​രാ​ക്കുന്ന രീതി​ക​ളുള്ള ചില സഹവി​ശ്വാ​സി​ക​ളു​മാ​യി ഇടപെ​ടു​മ്പോ​ഴും ക്ഷമ കാണി​ക്കേ​ണ്ട​തു​ണ്ടാ​യി​രി​ക്കാം. അത്തരം സാഹച​ര്യ​ങ്ങ​ളിൽ അമിത​മാ​യി പ്രതി​ക​രി​ക്കു​ന്ന​തി​നു പകരം നമ്മുടെ ബലഹീ​ന​ത​ക​ളോട്‌ യഹോ​വ​യും യേശു​വും എങ്ങനെ​യാ​ണു പ്രതി​ക​രി​ക്കു​ന്ന​തെന്നു ചിന്തി​ക്കു​ന്നതു ജ്ഞാനമാ​യി​രി​ക്കും. അവർ നമ്മുടെ ചെറി​യ​ചെ​റിയ പിഴവു​ക​ളി​ലേക്കു നോക്കി​ക്കൊ​ണ്ടി​രി​ക്കു​കയല്ല. പകരം നമ്മുടെ നല്ല ഗുണങ്ങൾ കാണു​ക​യും മെച്ച​പ്പെ​ടാൻ നമ്മൾ നടത്തുന്ന ശ്രമങ്ങൾ ക്ഷമയോ​ടെ നിരീ​ക്ഷി​ക്കു​ക​യും ചെയ്യുന്നു.—1 തിമൊ. 1:16; 1 പത്രോ. 3:12.

നമ്മൾ എന്തെങ്കി​ലും തെറ്റായി പറയു​ക​യോ പ്രവർത്തി​ക്കു​ക​യോ ചെയ്‌തെന്നു മറ്റുള്ളവർ അഭി​പ്രാ​യ​പ്പെ​ടു​മ്പോ​ഴും ക്ഷമ പരി​ശോ​ധി​ക്ക​പ്പെ​ട്ടേ​ക്കാം. അത്തരം സാഹച​ര്യ​ങ്ങ​ളിൽ നമുക്ക് എളുപ്പം നീരസം തോന്നു​ക​യും നമ്മുടെ ഭാഗം ന്യായീ​ക​രി​ക്കാൻ ശ്രമി​ക്കു​ക​യും ചെയ്‌തേ​ക്കാം. എന്നാൽ മറ്റൊരു രീതി​യിൽ ഈ പ്രശ്‌നം കൈകാ​ര്യം ചെയ്യാ​നാ​ണു ദൈവ​വ​ചനം പറയു​ന്നത്‌. അതു പറയുന്നു: “അഹങ്കാ​ര​ഭാ​വ​ത്തെ​ക്കാൾ ക്ഷമാശീ​ലം നല്ലത്‌. പെട്ടെന്നു നീരസ​പ്പെ​ട​രുത്‌. നീരസം വിഡ്‌ഢി​ക​ളു​ടെ ഹൃദയ​ത്തി​ലല്ലേ ഇരിക്കു​ന്നത്‌?” (സഭാ. 7:8, 9) അതു​കൊണ്ട് ആരോ​പ​ണ​ത്തിൽ അൽപ്പം​പോ​ലും സത്യമി​ല്ലെ​ങ്കി​ലും നമ്മൾ ക്ഷമയോ​ടെ സൂക്ഷിച്ച് വേണം പ്രതി​ക​രി​ക്കാൻ. ആളുകൾ തനി​ക്കെ​തി​രെ യാതൊ​രു അടിസ്ഥാ​ന​വു​മി​ല്ലാത്ത ആരോ​പ​ണങ്ങൾ ഉന്നയി​ച്ച​പ്പോൾ യേശു അതാണു ചെയ്‌തത്‌.—മത്താ. 11:19.

ചില​പ്പോൾ കുട്ടികൾ തെറ്റായ ചില മനോ​ഭാ​വ​ങ്ങ​ളും ആഗ്രഹ​ങ്ങ​ളും ചായ്‌വു​ക​ളും കാണി​ച്ചേ​ക്കാം. അത്തരം സാഹച​ര്യ​ങ്ങൾ കൈകാ​ര്യം ചെയ്യു​മ്പോൾ മാതാ​പി​താ​ക്കൾ ക്ഷമ കാണി​ക്കണം. ഇപ്പോൾ സ്‌കാൻഡി​നേ​വിയ ബഥേലി​ലെ ഒരു അംഗമായ മെറ്റി​യാ​സി​ന്‍റെ കാര്യ​മെ​ടു​ക്കുക. കൗമാ​ര​പ്രാ​യ​ത്തിൽ മെറ്റി​യാ​സി​നു വിശ്വാ​സ​ത്തി​ന്‍റെ പേരിൽ എന്നും സ്‌കൂ​ളിൽവെച്ച് പരിഹാ​സ​വും നിന്ദയും സഹി​ക്കേ​ണ്ടി​വ​ന്നി​രു​ന്നു. ആദ്യ​മൊ​ന്നും ഇക്കാര്യം മാതാ​പി​താ​ക്കൾക്ക് അറിയി​ല്ലാ​യി​രു​ന്നു. പക്ഷേ സഹി​കെ​ട്ട​പ്പോൾ, യഥാർഥ​ത്തിൽ താൻ വിശ്വ​സി​ക്കു​ന്ന​തു​ത​ന്നെ​യാ​ണോ സത്യം എന്നു മെറ്റി​യാസ്‌ ചിന്തി​ക്കാൻ തുടങ്ങി. മെറ്റി​യാ​സി​ന്‍റെ പിതാ​വായ ഗില്ലിസ്‌ പറയുന്നു: “നല്ല ക്ഷമ വേണ്ട സാഹച​ര്യ​മാ​യി​രു​ന്നു അത്‌.” മെറ്റി​യാസ്‌ പിതാ​വി​നോട്‌ ഇങ്ങനെ​യൊ​ക്കെ ചോദി​ക്കു​മാ​യി​രു​ന്നു: “ദൈവം ആരാണ്‌? ശരിക്കും ബൈബിൾ ദൈവ​ത്തി​ന്‍റെ വചനം​ത​ന്നെ​യാ​ണോ? നമ്മളോട്‌ ‘ഇങ്ങനെ ചെയ്യാൻ’ അല്ലെങ്കിൽ ‘അങ്ങനെ ചെയ്യാൻ’ ആവശ്യ​പ്പെ​ടു​ന്നതു ദൈവം​ത​ന്നെ​യാ​ണോ? അതു നമുക്ക് എങ്ങനെ അറിയാം?” കൂടാതെ അവൻ പിതാ​വി​നോട്‌ ഇങ്ങനെ​യും ചോദി​ക്കു​മാ​യി​രു​ന്നു: “ഡാഡി​യെ​യും മമ്മി​യെ​യും പോലെ ചിന്തി​ക്കു​ക​യും വിശ്വ​സി​ക്കു​ക​യും ചെയ്യാ​ത്ത​തിന്‌ എന്നെ എന്തിനാ​ണു കുറ്റ​പ്പെ​ടു​ത്തു​ന്നത്‌?”

ഗില്ലിസ്‌ തുടർന്നു​പ​റ​യു​ന്നു: “ചില​പ്പോൾ കോപ​ത്തോ​ടെ​യാ​യി​രി​ക്കും അവൻ ചോദ്യ​ങ്ങൾ ചോദി​ക്കു​ന്നത്‌. എന്നോ​ടോ അവന്‍റെ അമ്മയോ​ടോ അല്ല, മറിച്ച് സത്യ​ത്തോട്‌, അവന്‍റെ ജീവിതം ഇത്ര ദുസ്സഹ​മാ​ക്കി​യെന്നു കരുതുന്ന സത്യ​ത്തോട്‌.” ഗില്ലിസ്‌ എങ്ങനെ​യാണ്‌ ഈ സാഹച​ര്യം കൈകാ​ര്യം ചെയ്‌തത്‌? അദ്ദേഹം പറയുന്നു: “ഞാനും അവനും ചില​പ്പോൾ ഒറ്റയി​രു​പ്പിൽ മണിക്കൂ​റു​ക​ളോ​ളം സംസാ​രി​ക്കും. അവൻ പറയു​ന്ന​തെ​ല്ലാം ഞാൻ കേൾക്കും. അവന്‍റെ മനസ്സിലെ വിചാ​ര​ങ്ങ​ളും കാഴ്‌ച​പ്പാ​ടു​ക​ളും വ്യക്തമാ​യി മനസ്സി​ലാ​ക്കാൻ ഞാൻ ഇടയ്‌ക്കി​ടെ ചോദ്യ​ങ്ങൾ ചോദി​ക്കും. ചില​പ്പോൾ ഞാൻ അവനു ചിന്തി​ക്കാ​നാ​യി ചില ആശയങ്ങൾ കൊടു​ക്കും. പിന്നെ പിറ്റെ ദിവസ​മോ മറ്റോ ഞങ്ങൾ ചർച്ച തുടരും. മറ്റു ചില​പ്പോൾ അവൻ പറഞ്ഞ ആശയം മനസ്സി​ലാ​ക്കാ​നും അതെക്കു​റിച്ച് ചിന്തി​ക്കാ​നും ആയി കുറെ ദിവസ​ങ്ങൾതന്നെ എനിക്കു വേണ്ടി​വ​രും. ഇങ്ങനെ​യുള്ള ക്രമമായ സംഭാ​ഷ​ണ​ങ്ങ​ളി​ലൂ​ടെ മെറ്റി​യാസ്‌ ബൈബിൾപ​ഠി​പ്പി​ക്ക​ലു​കൾ മനസ്സി​ലാ​ക്കു​ന്ന​തിൽ സാവധാ​നം പുരോ​ഗ​മി​ച്ചു. മോച​ന​വില, ദൈവ​ത്തി​ന്‍റെ പരമാ​ധി​കാ​രം, യഹോ​വ​യു​ടെ സ്‌നേഹം തുടങ്ങിയ പഠിപ്പി​ക്ക​ലു​കൾ അവൻ സ്വീക​രി​ക്കാൻ തുടങ്ങി. ഇതി​നെ​ല്ലാം ഏറെ സമയ​മെ​ടു​ത്തു. മിക്ക​പ്പോ​ഴും വളരെ ബുദ്ധി​മു​ട്ടാ​യി​രു​ന്നു, പക്ഷേ പതി​യെ​പ്പ​തി​യെ മെറ്റി​യാ​സി​ന്‍റെ ഹൃദയ​ത്തിൽ യഹോ​വ​യോ​ടുള്ള സ്‌നേഹം വളരാൻ തുടങ്ങി. കൗമാ​ര​കാ​ല​ങ്ങ​ളിൽ മകന്‍റെ ഹൃദയ​ത്തിൽ എത്തി​ച്ചേ​രാ​നുള്ള ഞങ്ങളുടെ ക്ഷമയോ​ടെ​യുള്ള പരി​ശ്ര​മങ്ങൾ വിജയി​ച്ച​തിൽ ഞാനും ഭാര്യ​യും വളരെ സന്തോ​ഷി​ക്കു​ന്നു.”

മകനെ സഹായി​ക്കാൻ ക്ഷമയോ​ടെ പരി​ശ്ര​മി​ച്ചു​കൊ​ണ്ടി​രുന്ന സമയങ്ങ​ളിൽ ഗില്ലി​സും ഭാര്യ​യും യഹോ​വ​യു​ടെ പിന്തു​ണ​യിൽ പൂർണ​മാ​യി ആശ്രയി​ച്ചു. പിന്തി​രി​ഞ്ഞു​നോ​ക്കി​ക്കൊണ്ട് ഗില്ലിസ്‌ പറയുന്നു: “ഞങ്ങൾ അവനെ ആഴമായി സ്‌നേ​ഹി​ക്കു​ന്നു​ണ്ടെ​ന്നും കാര്യങ്ങൾ മനസ്സി​ലാ​ക്കാൻ അവനെ സഹായി​ക്കണേ എന്നു ഞങ്ങൾ യഹോ​വ​യോട്‌ ഉള്ളുരു​കി പ്രാർഥി​ക്കു​ന്നു​ണ്ടെ​ന്നും ഞാൻ പലപ്പോ​ഴും മെറ്റി​യാ​സി​നോ​ടു പറയു​മാ​യി​രു​ന്നു.” ക്ഷമ എന്ന വിശി​ഷ്ട​ഗു​ണം കാണി​ക്കു​ന്നത്‌ എത്ര പ്രധാ​ന​മാ​ണെന്ന് ആ മാതാ​പി​താ​ക്കൾ തിരി​ച്ച​റി​ഞ്ഞു.

ആത്മീയ​സ​ഹാ​യം കൊടു​ക്കു​ന്ന​തി​നു പുറമേ, ദീർഘ​നാ​ളാ​യി രോഗി​ക​ളാ​യി​രി​ക്കുന്ന കുടും​ബാം​ഗ​ങ്ങ​ളെ​യോ സുഹൃ​ത്തു​ക്ക​ളെ​യോ ശുശ്രൂ​ഷി​ക്കു​മ്പോ​ഴും സത്യ​ക്രി​സ്‌ത്യാ​നി​കൾ സ്‌നേ​ഹ​വും ക്ഷമയും വളർത്തി​യെ​ടു​ക്കേ​ണ്ടത്‌ പ്രധാ​ന​മാണ്‌. സ്‌കാൻഡി​നേ​വി​യ​യിൽത്ത​ന്നെ​യുള്ള എലെയ്‌ന്‍റെ * ഉദാഹ​രണം നോക്കാം.

ഏതാണ്ട് എട്ടു വർഷം മുമ്പ് എലെയ്‌ന്‍റെ ഭർത്താ​വി​നു രണ്ടു പ്രാവ​ശ്യം പക്ഷാഘാ​ത​മു​ണ്ടാ​യി. ഇതു തലച്ചോ​റി​ന്‍റെ പ്രവർത്ത​നത്തെ കാര്യ​മാ​യി ബാധിച്ചു. അദ്ദേഹ​ത്തിന്‌ അനുകമ്പ, സന്തോഷം, ദുഃഖം ഇങ്ങനെ​യുള്ള വികാ​ര​ങ്ങ​ളൊ​ന്നും അറിയാൻ കഴിയാ​താ​യി. എലെയ്‌നു കാര്യങ്ങൾ അങ്ങേയറ്റം ബുദ്ധി​മു​ട്ടാ​യി​ത്തീർന്നു. എലെയ്‌ൻ പറയുന്നു: “എനിക്കു വളരെ​യ​ധി​കം ക്ഷമ ആവശ്യ​മാ​യി​രു​ന്നു, ഒരുപാ​ടു പ്രാർഥി​ച്ചു.” എലെയ്‌ൻ തുടർന്നു​പ​റ​യു​ന്നു: “എനിക്ക് ആശ്വാസം പകരുന്ന തിരു​വെ​ഴുത്ത്‌ ഫിലി​പ്പി​യർ 4:13 ആണ്‌. അവിടെ ഇങ്ങനെ പറയുന്നു: ‘എല്ലാം ചെയ്യാ​നുള്ള ശക്തി, എന്നെ ശക്തനാ​ക്കുന്ന ദൈവ​ത്തിൽനിന്ന് എനിക്കു കിട്ടുന്നു.’” യഹോവ പിന്തു​ണ​യ്‌ക്കു​മെന്ന ഉറച്ച ബോധ്യ​ത്തോ​ടെ, ക്ഷമയോ​ടെ സഹിച്ചു​നിൽക്കാൻ ദൈവ​ത്തി​ന്‍റെ ശക്തി എലെയ്‌നെ സഹായി​ക്കു​ന്നു.—സങ്കീ. 62:5, 6.

യഹോ​വ​യു​ടെ ക്ഷമ അനുക​രി​ക്കു​ക

ക്ഷമ കാണി​ക്കുന്ന കാര്യ​ത്തിൽ യഹോ​വ​യാ​ണു നമുക്ക് അനുക​രി​ക്കാൻ കഴിയുന്ന ഏറ്റവും നല്ല മാതൃക. (2 പത്രോ. 3:15) യഹോവ അങ്ങേയറ്റം ക്ഷമ കാണിച്ച പല സന്ദർഭങ്ങൾ നമുക്കു ബൈബി​ളിൽ കാണാം. (നെഹ. 9:30; യശ. 30:18) ഉദാഹ​ര​ണ​ത്തിന്‌, സൊ​ദോം നശിപ്പി​ക്കാ​നുള്ള ദൈവ​ത്തി​ന്‍റെ തീരു​മാ​നത്തെ അബ്രാ​ഹാം ചോദ്യം ചെയ്‌ത​പ്പോൾ യഹോവ എങ്ങനെ​യാ​ണു പ്രതി​ക​രി​ച്ചത്‌? ഒന്നാമത്‌, അബ്രാ​ഹാം സംസാ​രി​ച്ച​പ്പോൾ യഹോവ ഇടയ്‌ക്കു കയറി​യില്ല. പകരം അബ്രാ​ഹാ​മി​ന്‍റെ ഓരോ ചോദ്യ​ത്തി​നും അദ്ദേഹ​ത്തി​ന്‍റെ ഉത്‌ക​ണ്‌ഠ​കൾക്കും യഹോവ ക്ഷമയോ​ടെ ചെവി കൊടു​ത്തു. പിന്നെ, അബ്രാ​ഹാം തന്‍റെ ഉത്‌ക​ണ്‌ഠകൾ ആവർത്തി​ച്ച​പ്പോൾ യഹോവ അതെല്ലാം ശ്രദ്ധ​യോ​ടെ കേട്ടു. പത്തു നീതി​മാ​ന്മാ​രെ​ങ്കി​ലും സൊ​ദോ​മി​ലു​ണ്ടെ​ങ്കിൽ ആ നഗരം നശിപ്പി​ക്കി​ല്ലെന്ന് അബ്രാ​ഹാ​മിന്‌ യഹോവ ഉറപ്പു കൊടു​ക്കു​ക​യും ചെയ്‌തു. (ഉൽപ. 18:22-33) അമിത​മാ​യി പ്രതി​ക​രി​ക്കാ​തെ ക്ഷമയോ​ടെ ശ്രദ്ധി​ക്കു​ന്ന​തി​ന്‍റെ എത്ര നല്ല മാതൃക!

പുതിയ വ്യക്തി​ത്വ​ത്തി​ന്‍റെ ഭാഗമാ​യി എല്ലാ ക്രിസ്‌ത്യാ​നി​ക​ളും ധരിക്കേണ്ട പ്രധാ​ന​പ്പെട്ട ഒരു ഗുണമാ​ണു ദൈവി​കക്ഷമ. വില​യേ​റിയ ഈ ഗുണം നമ്മുടെ വ്യക്തി​ത്വ​ത്തി​ന്‍റെ ഭാഗമാ​ക്കാൻ നമ്മൾ ശ്രമി​ക്കു​മ്പോൾ ക്ഷമയോ​ടെ നമ്മളെ പരിപാ​ലി​ക്കുന്ന സ്വർഗീ​യ​പി​താ​വി​നെ നമ്മൾ ആദരി​ക്കു​ക​യാണ്‌. കൂടാതെ ‘വിശ്വാ​സ​ത്തി​ലൂ​ടെ​യും ക്ഷമയി​ലൂ​ടെ​യും വാഗ്‌ദാ​നങ്ങൾ അവകാ​ശ​മാ​ക്കു​ന്ന​വ​രു​ടെ’ കൂട്ടത്തി​ലാ​യി​രി​ക്കാൻ നമുക്കു കഴിയു​ക​യും ചെയ്യും.—എബ്രാ. 6:10-12.

^ ഖ. 4 ദൈവാത്മാവിന്‍റെ ഫലത്തെ​ക്കു​റി​ച്ചുള്ള ഒൻപതു ഭാഗങ്ങ​ളുള്ള ഈ പരമ്പര​യു​ടെ ആദ്യത്തെ ലേഖന​ത്തിൽ സ്‌നേഹം എന്ന ഗുണം ചർച്ച ചെയ്‌തി​രു​ന്നു.

^ ഖ. 15 ഇത്‌ യഥാർഥ​പേരല്ല.