വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ഞാൻ അങ്ങയുടെ സത്യത്തിൽ നടക്കും”

“ഞാൻ അങ്ങയുടെ സത്യത്തിൽ നടക്കും”

“യഹോവേ, അങ്ങയുടെ വഴികൾ എന്നെ പഠിപ്പി​ക്കേ​ണമേ. ഞാൻ അങ്ങയുടെ സത്യത്തിൽ നടക്കും.”—സങ്കീ. 86:11.

ഗീതങ്ങൾ: 31, 72

1-3. (എ) ബൈബിൾസ​ത്യം നമ്മൾ എങ്ങനെ​യാ​ണു കാണേ​ണ്ടത്‌? ദൃഷ്ടാന്തം പറയുക. (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രങ്ങൾ കാണുക.) (ബി) ഈ ലേഖന​ത്തിൽ ഏതു ചോദ്യ​ങ്ങൾ ചർച്ച ചെയ്യും?

സാധനങ്ങൾ വാങ്ങി​യിട്ട്‌ പിന്നെ അവ തിരികെ കൊടു​ക്കു​ന്നത്‌ ഇന്ന്‌ ഒരു പതിവാ​യി​രി​ക്കു​ക​യാണ്‌. ചില രാജ്യ​ങ്ങ​ളിൽ കടകളിൽനിന്ന്‌ വാങ്ങുന്ന സാധന​ങ്ങ​ളു​ടെ ഏതാണ്ട്‌ ഒൻപതു ശതമാ​ന​വും തിരികെ കൊടു​ക്കു​ന്നെ​ന്നാ​ണു കണക്കുകൾ കാണി​ക്കു​ന്നത്‌. ഓൺലൈൻ വഴി വാങ്ങുന്ന സാധന​ങ്ങ​ളു​ടെ കാര്യ​ത്തിൽ അതു മുപ്പതു ശതമാ​ന​ത്തിൽ അധിക​മാണ്‌. സാധനങ്ങൾ പ്രതീ​ക്ഷി​ച്ച​തു​പോ​ലെ നല്ലത​ല്ലെ​ന്നോ അവയ്‌ക്കു കേടു​പാ​ടു​ണ്ടാ​യി​രു​ന്നെ​ന്നോ അതുമ​ല്ലെ​ങ്കിൽ സാധനം ഇഷ്ടപ്പെ​ട്ടി​ല്ലെ​ന്നോ ഒക്കെയാണ്‌ കാരണ​മാ​യി പറയു​ന്നത്‌. അതു​കൊണ്ട്‌ ആളുകൾ ഒന്നുകിൽ സാധനം മാറ്റി വാങ്ങും, അല്ലെങ്കിൽ അതിന്റെ വില ആവശ്യ​പ്പെ​ടും.

2 വാങ്ങുന്ന സാധനങ്ങൾ ഒരുപക്ഷേ നമ്മൾ തിരികെ കൊടുത്ത്‌ പണം ആവശ്യ​പ്പെ​ട്ടേ​ക്കാം. എന്നാൽ നമ്മൾ ‘വാങ്ങിയ’ ബൈബിൾസ​ത്യം ‘വിറ്റു​ക​ള​യാൻ’ അഥവാ തിരികെ കൊടു​ക്കാൻ നമ്മൾ ആഗ്രഹി​ക്കില്ല. (സുഭാ​ഷി​തങ്ങൾ 23:23 വായി​ക്കുക; 1 തിമൊ. 2:4) കഴിഞ്ഞ ലേഖന​ത്തിൽ പഠിച്ച​തു​പോ​ലെ, വളരെ​യ​ധി​കം സമയം ചെലവ​ഴി​ച്ചാണ്‌ നമ്മൾ സത്യം സ്വന്തമാ​ക്കി​യത്‌. കൂടാതെ സത്യം വാങ്ങു​ന്ന​തിന്‌, നമ്മൾ നല്ല സാമ്പത്തി​ക​ലാ​ഭം ഉണ്ടാക്കാൻ കഴിയുന്ന തൊഴിൽ ഉപേക്ഷി​ച്ചി​രി​ക്കാം, മറ്റുള്ള​വ​രു​മാ​യി നമുക്കു മുമ്പു​ണ്ടാ​യി​രുന്ന അടുപ്പം നഷ്ടപ്പെ​ട്ടി​രി​ക്കാം, നമ്മുടെ ചിന്തക​ളി​ലും പ്രവർത്ത​ന​ങ്ങ​ളി​ലും മാറ്റം വരുത്തി​യി​രി​ക്കാം, തിരു​വെ​ഴു​ത്തു​വി​രു​ദ്ധ​മായ ആചാര​ങ്ങ​ളും രീതി​ക​ളും ഉപേക്ഷി​ച്ചി​രി​ക്കാം. എന്നാൽ നമുക്കു ലഭിച്ച അനു​ഗ്ര​ഹ​ങ്ങ​ളു​മാ​യി തട്ടിച്ചു​നോ​ക്കു​മ്പോൾ നമ്മൾ കൊടുത്ത വില ഒന്നുമല്ല.

3 ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സത്യം അതു കണ്ടെത്തു​ന്ന​വർക്ക്‌ എത്ര മൂല്യ​വ​ത്താ​ണെന്നു മനസ്സി​ലാ​ക്കാൻ, യേശു മേന്മ​യേ​റിയ മുത്തുകൾ തേടി സഞ്ചരി​ക്കുന്ന ഒരു വ്യാപാ​രി​യു​ടെ ദൃഷ്ടാന്തം പറഞ്ഞു. അദ്ദേഹം ഒരു മുത്ത്‌ കണ്ടെത്തി. വാസ്‌ത​വ​ത്തിൽ ആ മുത്തിന്‌ അത്ര മൂല്യ​മു​ണ്ടാ​യി​രു​ന്ന​തു​കൊണ്ട്‌ അതു വാങ്ങാ​നാ​യി അദ്ദേഹം തനിക്കു​ള്ള​തെ​ല്ലാം ‘ഉടൻതന്നെ വിറ്റു.’ (മത്താ. 13:45, 46) ബൈബിൾസ​ത്യം ലഭിച്ച​പ്പോൾ നമുക്ക്‌ ഇതു​പോ​ലെ​യല്ലേ തോന്നി​യത്‌? ബൈബി​ളിൽനിന്ന്‌ നമ്മൾ പഠിച്ച ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സത്യവും മറ്റ്‌ അമൂല്യ​സ​ത്യ​ങ്ങ​ളും നമുക്കു വളരെ വിലയു​ള്ള​താ​യി​രു​ന്നു. അതു സ്വന്തമാ​ക്കാൻ മനസ്സോ​ടെ, ഉടൻതന്നെ നമ്മൾ വേണ്ട ത്യാഗങ്ങൾ ചെയ്‌തു. സത്യത്തെ വിലമ​തി​ക്കു​ന്നി​ട​ത്തോ​ളം കാലം നമ്മൾ ‘അത്‌ ഒരിക്ക​ലും വിറ്റു​ക​ള​യില്ല.’ എന്നാൽ ദൈവ​ജ​ന​ത്തിൽപ്പെട്ട ചിലർ, അവർ വാങ്ങിയ സത്യത്തി​ന്റെ മൂല്യം മറന്നു​ക​ള​ഞ്ഞി​രി​ക്കു​ന്നു, അതു വിറ്റു​ക​ള​യു​ക​പോ​ലും ചെയ്‌തി​രി​ക്കു​ന്നു. നമുക്ക്‌ അങ്ങനെ സംഭവി​ക്കാ​തി​രി​ക്കട്ടെ! നമ്മൾ സത്യത്തെ വിലമ​തി​ക്കു​ന്നെ​ന്നും ഒരിക്ക​ലും വിൽക്കാൻ ആഗ്രഹി​ക്കു​ന്നി​ല്ലെ​ന്നും കാണി​ക്കാൻ ‘സത്യത്തിൽ നടക്കാ​നുള്ള’ ബൈബി​ളി​ന്റെ ഉപദേശം നമ്മൾ അനുസ​രി​ക്കണം. (3 യോഹ​ന്നാൻ 2-4 വായി​ക്കുക.) സത്യത്തി​നു നമ്മുടെ ജീവി​ത​ത്തിൽ പ്രഥമ​സ്ഥാ​നം കൊടു​ക്കു​ന്ന​തും എപ്പോ​ഴും അതനു​സ​രിച്ച്‌ ജീവി​ക്കു​ന്ന​തും സത്യത്തിൽ നടക്കു​ന്ന​തിൽ ഉൾപ്പെ​ടു​ന്നു. നമുക്ക്‌ ഇപ്പോൾ മൂന്നു ചോദ്യ​ങ്ങൾ ചിന്തി​ക്കാം: ചിലർ സത്യം ‘വിറ്റു​ക​ള​ഞ്ഞേ​ക്കാ​വു​ന്നത്‌’ എന്തു​കൊണ്ട്‌, എങ്ങനെ? അത്തര​മൊ​രു തെറ്റു നമുക്ക്‌ എങ്ങനെ ഒഴിവാ​ക്കാം? ‘സത്യത്തിൽ നടക്കാ​നുള്ള’ തീരു​മാ​നം എങ്ങനെ ശക്തമാ​ക്കാം?

ചിലർ സത്യം ‘വിറ്റു​ക​ള​യു​ന്നത്‌’ എങ്ങനെ, എന്തു​കൊണ്ട്‌?

4. ഒന്നാം നൂറ്റാ​ണ്ടിൽ ചിലർ എന്തു​കൊ​ണ്ടാ​ണു സത്യം ‘വിറ്റു​ക​ള​ഞ്ഞത്‌?’

4 ഒന്നാം നൂറ്റാ​ണ്ടിൽ, യേശു​വി​ന്റെ പഠിപ്പി​ക്ക​ലു​കൾ സ്വീക​രിച്ച ചിലർ സത്യത്തിൽ തുടർന്നും നടന്നില്ല. ഉദാഹ​ര​ണ​ത്തിന്‌, യേശു ഒരിക്കൽ ഒരു വലിയ ജനക്കൂ​ട്ട​ത്തിന്‌ അത്ഭുത​ക​ര​മാ​യി ഭക്ഷണം കൊടു​ത്തു. അതിനു ശേഷം ആ ജനക്കൂട്ടം യേശു​വി​ന്റെ പിന്നാലെ ഗലീല​ക്ക​ട​ലി​ന്റെ മറുക​ര​യ്‌ക്കു പോയി. അവി​ടെ​വെച്ച്‌ യേശു അവരോ​ടു പറഞ്ഞു: “നിങ്ങൾ മനുഷ്യ​പു​ത്രന്റെ മാംസം തിന്നു​ക​യും രക്തം കുടി​ക്കു​ക​യും ചെയ്യു​ന്നി​ല്ലെ​ങ്കിൽ നിങ്ങൾക്കു ജീവൻ കിട്ടില്ല.” ഇതു കേട്ട്‌ ആളുകൾ ഞെട്ടി​പ്പോ​യി. യേശു എന്താണ്‌ അർഥമാ​ക്കി​യത്‌ എന്നു ചോദിച്ച്‌ മനസ്സി​ലാ​ക്കു​ന്ന​തി​നു പകരം അവർ യേശു​വി​ന്റെ വാക്കുകൾ കേട്ട്‌ വിശ്വാ​സ​ത്തിൽനിന്ന്‌ വീണു​പോ​യി, അവർ ഇങ്ങനെ പറഞ്ഞു: “ഹൊ, എന്തൊ​ക്കെ​യാണ്‌ ഇദ്ദേഹം ഈ പറയു​ന്നത്‌? ഇതൊക്കെ കേട്ടു​നിൽക്കാൻ ആർക്കു കഴിയും!” അതിന്റെ ഫലമായി, “യേശു​വി​ന്റെ ശിഷ്യ​രിൽ പലരും അവർ വിട്ടി​ട്ടു​പോന്ന കാര്യ​ങ്ങ​ളി​ലേക്കു തിരി​ച്ചു​പോ​യി. അവർ യേശു​വി​ന്റെ​കൂ​ടെ നടക്കു​ന്നതു നിറുത്തി.”—യോഹ. 6:53-66.

5, 6. (എ) അടുത്ത കാലത്ത്‌ ചിലർ സത്യം വിട്ടു​ക​ള​ഞ്ഞി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? (ബി) ഒരുവൻ പതി​യെ​പ്പ​തി​യെ സത്യം വിട്ടു​പോ​കു​ന്നത്‌ എങ്ങനെ​യെന്നു ദൃഷ്ടാ​ന്തീ​ക​രി​ക്കുക.

5 ദുഃഖ​ക​ര​മെന്നു പറയട്ടെ, ഇന്നും ചിലർ സത്യം വിട്ടു​ക​ള​ഞ്ഞി​രി​ക്കു​ന്നു. ഒരു ബൈബിൾവി​ഷ​യ​ത്തെ​ക്കു​റിച്ച്‌ ഗ്രാഹ്യ​ത്തിൽ വന്ന മാറ്റമാ​ണു ചിലരെ ഇടറി​വീ​ഴാൻ ഇടയാ​ക്കി​യത്‌. പ്രമു​ഖ​നായ ഒരു സഹോ​ദരൻ ചെയ്‌ത​തോ പറഞ്ഞതോ ആയ കാര്യ​മാ​ണു മറ്റു ചിലർക്കു പ്രശ്‌ന​മാ​യത്‌. തങ്ങൾക്കു ലഭിച്ച തിരു​വെ​ഴു​ത്തു ബുദ്ധി​യു​പ​ദേ​ശ​മാ​ണു ചിലരെ മുഷി​പ്പി​ച്ചത്‌. ഒരു സഹക്രി​സ്‌ത്യാ​നി​യു​മാ​യുള്ള വ്യക്തി​ത്വ​ഭി​ന്ന​ത​യാ​ണു വേറെ ചിലരു​ടെ പ്രശ്‌നം. ചില ആളുകൾ, വിശ്വാ​സ​ത്യാ​ഗി​ക​ളും നമ്മുടെ വിശ്വാ​സ​ങ്ങളെ തെറ്റായി ചിത്രീ​ക​രി​ക്കുന്ന എതിരാ​ളി​ക​ളും ആയി കൂട്ടു കൂടുന്നു. ഇങ്ങനെ​യുള്ള ഓരോ​രോ കാരണ​ങ്ങ​ളാൽ പലരും യഹോ​വ​യിൽനി​ന്നും സംഘട​ന​യിൽനി​ന്നും മനഃപൂർവം ‘അകന്നു​പോ​യി​രി​ക്കു​ന്നു.’ (എബ്രാ. 3:12-14) അപ്പോ​സ്‌ത​ല​നായ പത്രോ​സി​നെ​പ്പോ​ലെ അവർ യേശു​വി​ലുള്ള വിശ്വാ​സം കാത്തു​സൂ​ക്ഷി​ച്ചി​രു​ന്നെ​ങ്കിൽ എത്ര നന്നായി​രു​ന്നേനേ! യേശു അപ്പോ​സ്‌ത​ല​ന്മാ​രോട്‌, അവർക്കും പോക​ണ​മെ​ന്നു​ണ്ടോ എന്നു ചോദി​ച്ച​പ്പോൾ പത്രോസ്‌ പെട്ടെന്ന്‌ ഇങ്ങനെ മറുപടി പറഞ്ഞു: “കർത്താവേ, ഞങ്ങൾ വേറെ ആരുടെ അടു​ത്തേക്കു പോകാ​നാണ്‌? നിത്യ​ജീ​വന്റെ വചനങ്ങൾ അങ്ങയുടെ പക്കലല്ലേ ഉള്ളത്‌!”—യോഹ. 6:67-69.

6 ചിലർ പതി​യെ​പ്പ​തി​യെ, അവർ പോലു​മ​റി​യാ​തെ​യാ​ണു സത്യം വിട്ടു​പോ​കു​ന്നത്‌. നദിയു​ടെ തീരത്തു​നിന്ന്‌ ഒരു വള്ളം പതുക്കെ നീങ്ങി​പ്പോ​കു​ന്ന​തു​പോ​ലെ​യാണ്‌ അത്‌. ക്രമേ​ണ​യുള്ള അത്തരം മാറ്റം, ‘ഒഴുകി​പ്പോ​കു​ന്ന​തു​പോ​ലെ’ ആണ്‌ എന്നാണു ബൈബിൾ പറയു​ന്നത്‌. (എബ്രാ. 2:1) സത്യത്തിൽനിന്ന്‌ അകന്നു​പോ​കു​ന്നവർ മനഃപൂർവ​മാണ്‌ സത്യം വിട്ടു​പോ​കു​ന്ന​തെന്നു നമ്മൾ കണ്ടു. എന്നാൽ സത്യത്തിൽനിന്ന്‌ ഒഴുകി​പ്പോ​കു​ന്ന​വ​രു​ടെ കാര്യ​ത്തിൽ, അത്‌ അറിയാ​തെ​യാ​ണു സംഭവി​ക്കു​ന്നത്‌. എങ്കിൽപ്പോ​ലും, യഹോ​വ​യു​മാ​യുള്ള അയാളു​ടെ ബന്ധത്തിനു വിള്ളൽ വീഴും, അതു നഷ്ടപ്പെ​ടു​ക​പോ​ലും ചെയ്‌തേ​ക്കാം. അത്തര​മൊ​രു ദുരന്തം സംഭവി​ക്കാ​തി​രി​ക്കാൻ നമുക്ക്‌ എന്തു ചെയ്യാം?

സത്യം വിറ്റുകളയുന്നത്‌ എങ്ങനെ ഒഴിവാ​ക്കാം?

7. സത്യം വിറ്റു​ക​ള​യാ​തി​രി​ക്കാൻ നമുക്കു സ്വീക​രി​ക്കാ​വുന്ന ആദ്യപടി ഏത്‌?

7 സത്യത്തിൽ നടക്കു​ന്ന​തിന്‌, നമ്മൾ യഹോവ പറയുന്ന എല്ലാ കാര്യ​ങ്ങ​ളും സ്വീക​രി​ക്കു​ക​യും അനുസ​രി​ക്കു​ക​യും വേണം. നമ്മൾ സത്യത്തി​നു ജീവി​ത​ത്തിൽ ഒന്നാം സ്ഥാനം കൊടു​ക്കു​ക​യും ബൈബിൾത​ത്ത്വ​ങ്ങൾക്കു ചേർച്ച​യിൽ ജീവി​ക്കു​ക​യും വേണം. യഹോ​വ​യോ​ടു പ്രാർഥി​ച്ച​പ്പോൾ, ദാവീദ്‌ ഇങ്ങനെ വാക്കു കൊടു​ത്തു: “ഞാൻ അങ്ങയുടെ സത്യത്തിൽ നടക്കും.” (സങ്കീ. 86:11) അതെ, ദാവീദ്‌ ഉറച്ച തീരു​മാ​ന​മെ​ടു​ത്തി​രു​ന്നു. ദൈവ​ത്തി​ന്റെ സത്യത്തിൽ നടക്കാൻ നമ്മളും ഉറച്ച തീരു​മാ​ന​മെ​ടു​ക്കണം. ഇല്ലെങ്കിൽ സത്യത്തി​നു​വേണ്ടി കൊടുത്ത വില​യെ​ക്കു​റിച്ച്‌ നമ്മൾ ഖേദി​ച്ചു​തു​ട​ങ്ങി​യേ​ക്കാം. സത്യം വാങ്ങി​യ​പ്പോൾ നമുക്കു​ണ്ടായ ‘നഷ്ടങ്ങളിൽ’ ചിലതു തിരി​ച്ചു​പി​ടി​ക്കാൻ ഇപ്പോൾ പ്രലോ​ഭനം തോന്നി​യേ​ക്കാം. സത്യത്തിൽ ചിലതു മാത്രം സ്വീക​രി​ച്ചിട്ട്‌ ബാക്കി വേണ്ടെ​ന്നു​വെ​ക്കാൻ നമുക്ക്‌ അവകാ​ശ​മി​ല്ലെന്ന്‌ ഓർക്കുക. നമ്മൾ ‘സകലസ​ത്യ​ത്തി​ലും’ നടക്കേ​ണ്ട​വ​രാണ്‌. (യോഹ. 16:13, സത്യ​വേ​ദ​പു​സ്‌തകം) നമുക്ക്‌ ഇപ്പോൾ, സത്യം വാങ്ങു​ന്ന​തി​നു​വേണ്ടി ഒരുപക്ഷേ നമ്മൾ കൊടുത്ത ആ അഞ്ചു കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കാം. അങ്ങനെ ചെയ്യു​ന്നത്‌ നമ്മൾ കൊടുത്ത വിലയിൽ അൽപ്പം​പോ​ലും തിരികെ വാങ്ങു​ക​യില്ല എന്ന നമ്മുടെ തീരു​മാ​നം ശക്തമാ​ക്കും.—മത്താ. 6:19.

8. ബുദ്ധി​ശൂ​ന്യ​മാ​യി സമയം ചെലവി​ട്ടാൽ, ഒരു ക്രിസ്‌ത്യാ​നി സത്യത്തിൽനിന്ന്‌ ഒഴുകി​പ്പോ​യേ​ക്കാ​വു​ന്നത്‌ എങ്ങനെ? ഒരു അനുഭവം പറയുക.

8 സമയം. സത്യത്തിൽനിന്ന്‌ ഒഴുകി​പ്പോ​കാ​തി​രി​ക്കാൻ നമ്മൾ സമയം ബുദ്ധി​പൂർവം ഉപയോ​ഗി​ക്കണം. സൂക്ഷി​ച്ചി​ല്ലെ​ങ്കിൽ വിനോ​ദ​ത്തി​നും ഇന്റർനെ​റ്റിൽ പരതു​ന്ന​തി​നും ടിവി കാണു​ന്ന​തി​നും ഇഷ്ടപ്പെട്ട മറ്റു കാര്യ​ങ്ങൾക്കും​വേണ്ടി കണക്കി​ല​ധി​കം സമയം നമ്മൾ ചെലവ​ഴി​ച്ചേ​ക്കാം. ഇത്തരം കാര്യങ്ങൾ ചെയ്യു​ന്ന​തിൽ തെറ്റി​ല്ലെ​ങ്കി​ലും വ്യക്തി​പ​ര​മായ പഠനത്തി​നും മറ്റ്‌ ആത്മീയ​കാ​ര്യ​ങ്ങൾക്കും ആയി നമ്മൾ മാറ്റി​വെ​ച്ചി​രുന്ന സമയം അതു കവർന്നെ​ടു​ത്തേ​ക്കാം. എമ്മ എന്ന സഹോ​ദ​രി​യു​ടെ അനുഭവം നോക്കാം. * ചെറു​പ്പം​മു​തലേ, എമ്മയ്‌ക്കു കുതി​ര​ക​ളോ​ടു വലിയ ഭ്രമമാ​യി​രു​ന്നു. അവസരം കിട്ടി​യാൽ ഉടനെ, എമ്മ കുതി​ര​സ​വാ​രി​ക്കു പോകും. കുറച്ച്‌ കാലം കഴിഞ്ഞ​പ്പോൾ, ഇതിനു​വേണ്ടി വളരെ​യ​ധി​കം സമയം കളയു​ന്നു​ണ്ടെന്ന്‌ എമ്മയ്‌ക്കു തോന്നി. മാറ്റങ്ങൾ വരുത്തു​ക​യും പതുക്കെ വിനോ​ദത്തെ അതിന്റെ സ്ഥാനത്ത്‌ നിറു​ത്താൻ പഠിക്കു​ക​യും ചെയ്‌തു. മുമ്പ്‌ കുതി​ര​പ്പു​റത്ത്‌ സർക്കസ്‌ നടത്തി​ക്കൊ​ണ്ടി​രുന്ന കോറി വെൽസ്‌ സഹോ​ദ​രി​യു​ടെ അനുഭവം എമ്മയ്‌ക്കു പ്രോ​ത്സാ​ഹ​ന​മാ​യി. * ആത്മീയ​പ്ര​വർത്ത​ന​ങ്ങൾക്കും കുടും​ബ​വും കൂട്ടു​കാ​രും ഒത്ത്‌ ചെലവ​ഴി​ക്കാ​നും എമ്മയ്‌ക്ക്‌ ഇപ്പോൾ ധാരാളം സമയമുണ്ട്‌. യഹോ​വ​യു​മാ​യി എമ്മയ്‌ക്കു കൂടുതൽ അടുപ്പം തോന്നു​ന്നു. സമയം ബുദ്ധി​പൂർവം ഉപയോ​ഗി​ക്കു​ന്ന​തു​കൊണ്ട്‌ വലിയ മനസ്സമാ​ധാ​ന​വും ഉണ്ട്‌.

9. ഭൗതി​ക​വ​സ്‌തു​ക്ക​ളു​ടെ പിന്നാലെ പോയാൽ ആത്മീയ​കാ​ര്യ​ങ്ങൾ എങ്ങനെ അവഗണി​ക്ക​പ്പെ​ട്ടേ​ക്കാം?

9 സാമ്പത്തി​ക​നേ​ട്ടങ്ങൾ. എന്നും സത്യത്തിൽ നടക്കു​ന്ന​തിന്‌, നമ്മൾ പണവും വസ്‌തു​വ​ക​ക​ളും അതിന്റെ സ്ഥാനത്ത്‌ നിറു​ത്തണം. സത്യം പഠിച്ച​പ്പോൾ നമ്മൾ ഭൗതി​ക​വ​സ്‌തു​ക്കൾക്കു പകരം ആത്മീയ​കാ​ര്യ​ങ്ങൾക്ക്‌ ഒന്നാം സ്ഥാനം കൊടു​ക്കാൻ തുടങ്ങി. സത്യത്തിൽ നടക്കാൻ സന്തോ​ഷ​ത്തോ​ടെ ചില ത്യാഗ​ങ്ങ​ളും ചെയ്‌തു. എന്നാൽ പിന്നീട്‌, മറ്റുള്ളവർ പുതി​യ​പു​തിയ ഇലക്‌​ട്രോ​ണിക്‌ ഉപകര​ണങ്ങൾ വാങ്ങു​ന്ന​തും ഭൗതി​ക​നേ​ട്ടങ്ങൾ ആസ്വദി​ക്കു​ന്ന​തും കാണു​മ്പോൾ ജീവി​ത​ത്തിൽ എന്തൊ​ക്കെ​യോ നഷ്ടപ്പെ​ടു​ക​യാ​ണെന്നു നമുക്കു തോന്നി​ത്തു​ട​ങ്ങി​യേ​ക്കാം. അത്യാ​വ​ശ്യ​കാ​ര്യ​ങ്ങൾകൊണ്ട്‌ തൃപ്‌തി​പ്പെ​ടു​ന്ന​തി​നു പകരം വസ്‌തു​വ​കകൾ വാരി​ക്കൂ​ട്ടാ​നാ​യി ആത്മീയ​കാ​ര്യ​ങ്ങളെ മാറ്റി​നി​റു​ത്തി​യേ​ക്കാം. ദേമാ​സി​ന്റെ കാര്യം ഓർക്കുക. “ഈ വ്യവസ്ഥി​തി​യോ​ടുള്ള” ഇഷ്ടം കാരണം ദേമാസ്‌ പൗലോസ്‌ അപ്പോ​സ്‌ത​ല​നു​മൊ​ത്തുള്ള സേവനം ഉപേക്ഷി​ച്ചു. (2 തിമൊ. 4:10) എന്തു​കൊ​ണ്ടാണ്‌ ദേമാസ്‌ പൗലോ​സി​നെ വിട്ട്‌ പോയത്‌? ബൈബിൾ അതു വ്യക്തമാ​ക്കു​ന്നില്ല. ചില​പ്പോൾ ആത്മീയ​കാ​ര്യ​ങ്ങ​ളെ​ക്കാൾ ഭൗതി​ക​വ​സ്‌തു​ക്കളെ സ്‌നേ​ഹി​ച്ച​തു​കൊ​ണ്ടാ​യി​രി​ക്കാം, അല്ലെങ്കിൽ പൗലോ​സു​മൊ​ത്തുള്ള സേവന​ത്തിൽ ത്യാഗങ്ങൾ ചെയ്യാ​നുള്ള മനസ്സ്‌ നഷ്ടപ്പെ​ട്ട​താ​യി​രി​ക്കാം കാരണം. ഭൗതി​ക​വ​സ്‌തു​ക്ക​ളോ​ടുള്ള സ്‌നേഹം നമ്മുടെ ഉള്ളിൽ വീണ്ടും നാമ്പി​ടാ​നും അതു സത്യ​ത്തോ​ടുള്ള സ്‌നേ​ഹത്തെ ഞെരു​ക്കി​ക്ക​ള​യാ​നും നമ്മൾ ആഗ്രഹി​ക്കില്ല.

10. സത്യത്തിൽ നടക്കു​ന്ന​തി​നു നമ്മൾ ഏതു സമ്മർദം ചെറു​ത്തു​നിൽക്കണം?

10 വ്യക്തി​ബ​ന്ധങ്ങൾ. എന്നും സത്യത്തിൽ നടക്കണ​മെ​ങ്കിൽ, മറ്റുള്ള​വ​രിൽനി​ന്നുള്ള സമ്മർദ​ത്തി​നു നമ്മൾ വഴങ്ങി​ക്കൊ​ടു​ക്ക​രുത്‌. സത്യത്തിൽ നടക്കാൻ തുടങ്ങി​യ​പ്പോൾ സാക്ഷി​ക​ള​ല്ലാത്ത കുടും​ബാം​ഗ​ങ്ങ​ളും മറ്റു ചിലരും നമ്മളെ എതിർത്തു​കാ​ണും. അത്‌ അവരു​മാ​യുള്ള നമ്മുടെ ബന്ധത്തെ ബാധി​ച്ചി​ട്ടു​ണ്ടാ​കും. (1 പത്രോ. 4:4) കുടും​ബാം​ഗ​ങ്ങ​ളു​മാ​യി നല്ല ബന്ധമു​ണ്ടാ​യി​രി​ക്കാ​നും അവരോ​ടു ദയയോ​ടെ ഇടപെ​ടാ​നും നമ്മൾ ശ്രമി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അവരെ പ്രസാ​ദി​പ്പി​ക്കാ​നാ​യി വിശ്വാ​സ​ത്തിൽ വിട്ടു​വീഴ്‌ച ചെയ്യാ​തി​രി​ക്കാൻ ശ്രദ്ധി​ക്കണം. അവരോട്‌ ഒത്തു​പോ​കാൻ നമ്മൾ പരമാ​വധി ശ്രമി​ക്കും. എങ്കിലും 1 കൊരി​ന്ത്യർ 15:33-ലെ മുന്നറി​യി​പ്പി​നു ചേർച്ച​യിൽ യഹോ​വയെ സ്‌നേ​ഹി​ക്കു​ന്നവർ മാത്ര​മാ​യി​രി​ക്കും നമ്മുടെ ഉറ്റ സുഹൃ​ത്തു​ക്കൾ.

11. ദൈവി​ക​മ​ല്ലാത്ത ചിന്തയും പ്രവർത്ത​ന​ങ്ങ​ളും നമുക്ക്‌ എങ്ങനെ ഒഴിവാ​ക്കാം?

11 ദൈവി​ക​മ​ല്ലാത്ത ചിന്തയും പ്രവർത്ത​ന​ങ്ങ​ളും. സത്യത്തിൽ നടക്കുന്ന എല്ലാവ​രും വിശു​ദ്ധി​യു​ള്ള​വ​രാ​യി​രി​ക്കണം. (യശ. 35:8; 1 പത്രോസ്‌ 1:14-16 വായി​ക്കുക.) സത്യം പഠിച്ച സമയത്ത്‌ ബൈബിൾനി​ല​വാ​ര​ങ്ങ​ള​നു​സ​രിച്ച്‌ ജീവി​ക്കാൻ നമ്മൾ പല മാറ്റങ്ങ​ളും വരുത്തി. ചിലരു​ടെ കാര്യ​ത്തിൽ വലിയ മാറ്റങ്ങൾ ആവശ്യ​മാ​യി​രു​ന്നു. എന്തുത​ന്നെ​യാ​ണെ​ങ്കി​ലും, അധാർമി​ക​പ്ര​വർത്ത​ന​ങ്ങ​ളിൽ ഏർപ്പെ​ട്ടു​കൊണ്ട്‌ നമ്മുടെ വിശുദ്ധി നമ്മൾ കളഞ്ഞു​കു​ളി​ക്ക​രുത്‌. ഈ അപകടം നമുക്ക്‌ എങ്ങനെ ഒഴിവാ​ക്കാം? നമ്മൾ വിശു​ദ്ധ​രാ​യി നിൽക്കു​ന്ന​തിന്‌ യഹോവ നൽകിയ വില​യേ​റിയ സമ്മാന​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. അതു സ്വന്തം പുത്ര​നായ യേശു​ക്രി​സ്‌തു​വി​ന്റെ വില​യേ​റിയ രക്തമാണ്‌. (1 പത്രോ. 1:18, 19) യഹോ​വ​യു​ടെ മുന്നിൽ വിശു​ദ്ധ​മായ ഒരു നില കാത്തു​സൂ​ക്ഷി​ക്കു​ന്ന​തി​നു യേശു​വി​ന്റെ മോച​ന​വി​ല​യു​ടെ മൂല്യം നമ്മുടെ മനസ്സിൽ എപ്പോ​ഴു​മു​ണ്ടാ​യി​രി​ക്കണം.

12, 13. (എ) വിശേ​ഷ​ദി​വ​സ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള യഹോ​വ​യു​ടെ കാഴ്‌ച​പ്പാട്‌ അനുസ​രിച്ച്‌ ജീവി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? (ബി) ഇനി എന്താണു ചർച്ച ചെയ്യാൻ പോകു​ന്നത്‌?

12 തിരുവെഴുത്തുവിരുദ്ധമായ ആചാരങ്ങളും രീതി​ക​ളും. വിശ്വാ​സ​ത്തി​ലി​ല്ലാത്ത കുടും​ബാം​ഗ​ങ്ങ​ളും സഹജോ​ലി​ക്കാ​രും സഹപാ​ഠി​ക​ളും ഒക്കെ അവരുടെ ആഘോ​ഷ​ങ്ങ​ളിൽ പങ്കെടു​ക്കാൻ നമ്മളെ ക്ഷണിക്കാറുണ്ട്‌. യഹോവയ്‌ക്കു മഹത്ത്വം കൊടു​ക്കാത്ത ആചാര​ങ്ങ​ളി​ലും വിശേ​ഷ​ദി​വ​സ​ങ്ങ​ളി​ലും പങ്കെടു​ക്കാ​നുള്ള സമ്മർദം എങ്ങനെ ചെറുത്തുനിൽക്കാം? വിശേ​ഷ​ദി​വ​സ​ങ്ങ​ളെ​പ്പ​റ്റി​യുള്ള യഹോ​വ​യു​ടെ കാഴ്‌ച​പ്പാട്‌ എപ്പോ​ഴും നമ്മുടെ മനസ്സി​ലു​ണ്ടാ​യി​രി​ക്കണം. അത്തരം ആഘോ​ഷ​ങ്ങ​ളു​ടെ ഉത്ഭവ​ത്തെ​പ്പറ്റി നമ്മുടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽ വന്ന വിവരങ്ങൾ വായി​ക്കുക. ഇതു​പോ​ലുള്ള ആഘോ​ഷ​ങ്ങ​ളിൽ പങ്കെടു​ക്ക​രു​താ​ത്തത്‌ എന്തു​കൊ​ണ്ടാണ്‌ എന്നതിന്റെ തിരു​വെ​ഴു​ത്തു​കാ​ര​ണങ്ങൾ ഓർമിക്കുന്നെങ്കിൽ “കർത്താ​വി​നു സ്വീകാ​ര്യ​മായ” വിധത്തിലാണു നടക്കുന്നതെന്നു നമുക്ക്‌ ഉറപ്പു വരുത്താ​നാ​കും. (എഫെ. 5:10) യഹോവയിലും യഹോ​വ​യു​ടെ വചനത്തി​ലും വിശ്വ​സി​ക്കു​ന്നെ​ങ്കിൽ നമ്മൾ ഒരിക്ക​ലും ‘മനുഷ്യ​രെ പേടി​ക്കില്ല.’ —സുഭാ. 29:25.

13 സത്യത്തിൽ നടക്കുക എന്നത്‌ ഇടയ്‌ക്കു​വെച്ച്‌ അവസാ​നി​പ്പി​ക്കാ​വുന്ന ഒരു യാത്ര​പോ​ലെയല്ല. മറിച്ച്‌, നിത്യ​ത​യി​ലു​ട​നീ​ളം സത്യത്തിൽ നടക്കാ​നാ​ണു നമ്മൾ ആഗ്രഹി​ക്കു​ന്നത്‌. സത്യത്തിൽ നടക്കാ​നുള്ള നമ്മുടെ തീരു​മാ​നം ശക്തമാ​ക്കാൻ എങ്ങനെ കഴിയും? മൂന്നു വിധങ്ങൾ നോക്കാം.

സത്യത്തിൽ നടക്കാ​നുള്ള തീരു​മാ​നം ശക്തമാ​ക്കു​ക

14. (എ) സത്യം വാങ്ങു​ന്നത്‌, സത്യം വിറ്റു​ക​ള​യാ​തി​രി​ക്കാ​നുള്ള നമ്മുടെ തീരു​മാ​നം എങ്ങനെ ശക്തമാ​ക്കും? (ബി) ജ്ഞാനവും ശിക്ഷണ​വും ഗ്രാഹ്യ​വും നമുക്കു​ണ്ടാ​യി​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

14 ഒന്നാമത്‌, ദൈവ​വ​ച​ന​ത്തി​ലെ അമൂല്യ​മായ സത്യങ്ങൾ പഠിക്കു​ക​യും ധ്യാനി​ക്കു​ക​യും ചെയ്യു​ന്ന​തിൽ തുടരുക. അതിനു​വേണ്ടി ക്രമമാ​യി സമയം മാറ്റി​വെ​ക്കുക, അങ്ങനെ സത്യം വാങ്ങുക. അങ്ങനെ ചെയ്യു​ന്നെ​ങ്കിൽ, സത്യ​ത്തോ​ടുള്ള വിലമ​തി​പ്പും അതു വിറ്റു​ക​ള​യാ​തി​രി​ക്കാ​നുള്ള തീരു​മാ​ന​വും ശക്തമാ​കും. സത്യം വാങ്ങു​ന്ന​തോ​ടൊ​പ്പം സുഭാ​ഷി​തങ്ങൾ 23:23 പറയു​ന്ന​ത​നു​സ​രിച്ച്‌ “ജ്ഞാനവും ശിക്ഷണ​വും ഗ്രാഹ്യ​വും” വാങ്ങണം. അറിവ്‌ മാത്രം പോരാ. നമ്മൾ സത്യത്തി​നു ചേർച്ച​യിൽ ജീവി​ക്കണം. യഹോവ പറയുന്ന കാര്യങ്ങൾ പരസ്‌പരം എങ്ങനെ​യാ​ണു ബന്ധപ്പെ​ട്ടി​രി​ക്കു​ന്ന​തെന്നു മനസ്സി​ലാ​ക്കാൻ ഗ്രാഹ്യം സഹായി​ക്കും. ജ്ഞാനമു​ണ്ടെ​ങ്കിൽ നമ്മൾ അറിവി​ന​നു​സ​രിച്ച്‌ പ്രവർത്തി​ക്കും. ചില സമയത്ത്‌ നമ്മൾ ഏതൊക്കെ മേഖല​ക​ളി​ലാ​ണു മാറ്റങ്ങൾ വരു​ത്തേ​ണ്ട​തെന്നു കാണി​ച്ചു​ത​ന്നു​കൊണ്ട്‌ സത്യം നമുക്കു ശിക്ഷണം നൽകുന്നു. അത്തരം വഴിന​ട​ത്തി​പ്പിന്‌ എപ്പോ​ഴും ശ്രദ്ധ കൊടു​ക്കണം. അതിന്റെ മൂല്യം വെള്ളി​യെ​ക്കാ​ളും വലുതാണ്‌.—സുഭാ. 8:10.

15. സത്യം എന്ന അരപ്പട്ട നമ്മളെ സംരക്ഷി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌?

15 രണ്ടാമത്‌, അനുദി​നം സത്യത്തി​ന​നു​സ​രിച്ച്‌ ജീവി​ക്കാൻ ദൃഢനി​ശ്ചയം ചെയ്യുക. സത്യത്തി​ന്റെ അരപ്പട്ട ധരിക്കുക. (എഫെ. 6:14) ബൈബിൾക്കാ​ല​ങ്ങ​ളിൽ ഒരു പട്ടാള​ക്കാ​രന്റെ അരപ്പട്ട അയാളു​ടെ അരക്കെ​ട്ടും ആന്തരി​കാ​വ​യ​വ​ങ്ങ​ളും സംരക്ഷി​ച്ചി​രു​ന്നു. അതു നന്നായി മുറു​ക്കി​ക്കെ​ട്ടി​യാൽ മാത്രമേ അതു​കൊണ്ട്‌ ഗുണമു​ണ്ടാ​കു​മാ​യി​രു​ന്നു​ള്ളൂ. അയഞ്ഞ ഒരു അരപ്പട്ട​കൊണ്ട്‌ യാതൊ​രു പ്രയോ​ജ​ന​വു​മില്ല. സത്യം അരയ്‌ക്കു കെട്ടു​ന്നതു നമ്മളെ എങ്ങനെ​യാ​ണു സംരക്ഷി​ക്കു​ന്നത്‌? ഒരു അരപ്പട്ട​പോ​ലെ സത്യം മുറു​ക്കി​ക്കെ​ട്ടു​ന്നെ​ങ്കിൽ, തെറ്റായ ന്യായ​വാ​ദ​ങ്ങ​ളിൽനിന്ന്‌ അതു നമ്മളെ സംരക്ഷി​ക്കും, ശരിയായ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ സഹായി​ക്കും. പ്രലോ​ഭ​ന​ങ്ങ​ളോ പരി​ശോ​ധ​ന​ക​ളോ ഉണ്ടാകു​മ്പോൾ, ശരിയാ​യതു ചെയ്യാ​നുള്ള തീരു​മാ​നത്തെ ബൈബിൾസ​ത്യം ശക്തമാ​ക്കും. അരപ്പട്ട ധരിക്കാ​തെ യുദ്ധത്തി​നു പോകു​ന്ന​തി​നെ​ക്കു​റിച്ച്‌ ഒരു പട്ടാള​ക്കാ​രൻ ചിന്തി​ക്കു​ക​പോ​ലു​മില്ല. അതു​പോ​ലെ സത്യം എന്ന അരപ്പട്ട ഉപേക്ഷി​ക്കാ​തി​രി​ക്കാൻ നമ്മൾ ദൃഢനി​ശ്ചയം ചെയ്യണം. സത്യത്തി​ന​നു​സ​രിച്ച്‌ ജീവി​ച്ചു​കൊണ്ട്‌ ആ അരപ്പട്ട നമ്മുടെ ശരീര​ത്തിൽ മുറു​ക്കി​ക്കെ​ട്ടണം. പട്ടാള​ക്കാ​രന്റെ അരപ്പട്ട വാൾ തൂക്കി​യി​ടാ​നും ഉപയോ​ഗി​ച്ചി​രു​ന്നു. സത്യത്തിൽ നടക്കു​ന്ന​തിൽ തുടരാൻ വാൾ എങ്ങനെ​യാ​ണു സഹായി​ക്കു​ന്ന​തെന്നു നോക്കാം.

16. സത്യത്തിൽ നടക്കാ​നുള്ള നമ്മുടെ തീരു​മാ​നം ശക്തമാ​ക്കാൻ സത്യം മറ്റുള്ള​വ​രു​മാ​യി പങ്കു​വെ​ക്കു​ന്നതു സഹായി​ക്കു​ന്നത്‌ എങ്ങനെ?

16 മൂന്നാ​മത്‌, ബൈബിൾസ​ത്യം മറ്റുള്ള​വരെ പഠിപ്പി​ക്കു​ന്ന​തി​നു നമ്മളാ​ലാ​കു​ന്ന​തെ​ല്ലാം ചെയ്യുക. അങ്ങനെ “ദൈവ​വ​ചനം” എന്ന ദൈവാ​ത്മാ​വി​ന്റെ വാളിൽ പിടി​യു​റ​പ്പി​ക്കാൻ നമുക്കു കഴിയും. (എഫെ. 6:17) “സത്യവ​ചനം ശരിയായ വിധത്തിൽ കൈകാ​ര്യം ചെയ്‌തു​കൊണ്ട്‌” നല്ല അധ്യാ​പ​ക​രാ​കാൻ നമു​ക്കെ​ല്ലാം ശ്രമി​ക്കാം. (2 തിമൊ. 2:15) സത്യം വാങ്ങാ​നും തെറ്റായ കാര്യങ്ങൾ ഉപേക്ഷി​ക്കാ​നും നമ്മൾ ബൈബിൾ ഉപയോ​ഗിച്ച്‌ മറ്റുള്ള​വരെ പഠിപ്പി​ക്കു​മ്പോൾ ദൈവം പറയുന്ന കാര്യങ്ങൾ നമ്മുടെ മനസ്സി​ലും ഹൃദയ​ത്തി​ലും ആഴത്തിൽ ഉറയ്‌ക്കും. അങ്ങനെ സത്യത്തിൽ നടക്കുക എന്ന നമ്മുടെ തീരു​മാ​നം ശക്തമാ​കും.

17. സത്യം എന്തു​കൊ​ണ്ടാ​ണു നിങ്ങൾക്കു വില​യേ​റി​യ​താ​യി​രി​ക്കു​ന്നത്‌?

17 യഹോ​വ​യിൽനി​ന്നുള്ള വില​യേ​റിയ ഒരു സമ്മാന​മാ​ണു സത്യം. ആ സമ്മാന​ത്തി​ലൂ​ടെ നമുക്കു സ്വർഗീ​യ​പി​താ​വു​മാ​യി ഒരു ബന്ധം സ്ഥാപി​ക്കാൻ കഴിഞ്ഞി​രി​ക്കു​ന്നു, അതാണു നമ്മുടെ ഏറ്റവും അമൂല്യ​മായ സ്വത്ത്‌. യഹോവ ഇതുവരെ പഠിപ്പി​ച്ചി​രി​ക്കുന്ന കാര്യങ്ങൾ ഒരു തുടക്കം മാത്ര​മാണ്‌. നിത്യ​ത​യിൽ, നമ്മൾ ഇപ്പോൾ വാങ്ങി​യി​രി​ക്കുന്ന സത്യ​ത്തോ​ടൊ​പ്പം കൂടുതൽ സത്യം കൂട്ടി​ച്ചേർക്കു​മെന്ന്‌ യഹോവ വാഗ്‌ദാ​നം ചെയ്‌തി​രി​ക്കു​ന്നു. അതു​കൊണ്ട്‌ സത്യത്തെ വില​യേ​റിയ ഒരു മുത്തു​പോ​ലെ സൂക്ഷി​ക്കുക. ‘സത്യം വാങ്ങു​ന്ന​തിൽ തുടരുക. അത്‌ ഒരിക്ക​ലും വിറ്റു​ക​ള​യ​രുത്‌.’ അപ്പോൾ ദാവീ​ദി​നെ​പ്പോ​ലെ, നിങ്ങളും യഹോ​വ​യോ​ടുള്ള ഈ വാഗ്‌ദാ​നം നിറ​വേ​റ്റും: “ഞാൻ അങ്ങയുടെ സത്യത്തിൽ നടക്കും.”—സങ്കീ. 86:11.

^ ഖ. 8 ഇത്‌ യഥാർഥ​പേരല്ല.

^ ഖ. 8 JW പ്രക്ഷേ​പ​ണ​ത്തിൽ അഭിമു​ഖ​ങ്ങ​ളും അനുഭ​വ​ങ്ങ​ളും എന്നതിനു കീഴിൽ സത്യം ജീവി​ത​ത്തി​നു പരിവർത്തനം വരുത്തു​ന്നു എന്ന ഭാഗം കാണുക.