വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 2

സഭാമ​ധ്യേ യഹോ​വയെ സ്‌തു​തി​ക്കുക

സഭാമ​ധ്യേ യഹോ​വയെ സ്‌തു​തി​ക്കുക

“സഭാമ​ധ്യേ ഞാൻ അങ്ങയെ സ്‌തു​തി​ക്കും.”സങ്കീ. 22:22.

ഗീതം 59 എന്നോ​ടൊ​പ്പം യാഹിനെ സ്‌തു​തി​പ്പിൻ!

പൂർവാവലോകനം *

1. യഹോ​വ​യെ​ക്കു​റിച്ച്‌ ദാവീ​ദിന്‌ എന്താണു തോന്നി​യത്‌, അത്‌ എന്തു ചെയ്യാൻ അദ്ദേഹത്തെ പ്രേരി​പ്പി​ച്ചു?

“യഹോവ മഹാൻ, സ്‌തു​തിക്ക്‌ ഏറ്റവും യോഗ്യൻ” എന്നു ദാവീദ്‌ രാജാവ്‌ എഴുതി. (സങ്കീ. 145:3) ദാവീദ്‌ യഹോ​വയെ സ്‌നേ​ഹി​ച്ചു. ആ സ്‌നേഹം “സഭാമ​ധ്യേ” ദൈവത്തെ സ്‌തു​തി​ക്കാൻ അദ്ദേഹത്തെ പ്രേരി​പ്പി​ച്ചു. (സങ്കീ. 22:22; 40:5) നിങ്ങളും യഹോ​വയെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെ​ന്ന​തിൽ സംശയ​മില്ല. ഉറപ്പാ​യും ദാവീ​ദി​ന്റെ ഈ വാക്കു​ക​ളോ​ടു നിങ്ങളും യോജി​ക്കും: “ഞങ്ങളുടെ പിതാ​വായ ഇസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോവേ, അങ്ങ്‌ നിത്യ​ത​യി​ലെ​ന്നും വാഴ്‌ത്ത​പ്പെ​ടട്ടെ.”—1 ദിന. 29:10-13.

2. (എ) നമുക്ക്‌ എങ്ങനെ യഹോ​വയെ സ്‌തു​തി​ക്കാം? (ബി) ചിലർ ഏതു പ്രശ്‌നം നേരി​ടു​ന്നു, നമ്മൾ എന്താണു പഠിക്കാൻപോ​കു​ന്നത്‌?

2 ഇക്കാലത്ത്‌, ക്രിസ്‌തീ​യ​യോ​ഗ​ങ്ങ​ളിൽ ഉത്തരം പറയു​ന്ന​താണ്‌ യഹോ​വയെ സ്‌തു​തി​ക്കാ​നുള്ള ഒരു മാർഗം. എന്നാൽ നമ്മുടെ ചില സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർക്ക്‌ ഇതു ശരിക്കും ഒരു പ്രശ്‌ന​മാണ്‌. അവർക്കു മീറ്റി​ങ്ങു​ക​ളിൽ ഉത്തരം പറയണ​മെ​ന്നുണ്ട്‌, പക്ഷേ പേടി കാരണം അതിനു കഴിയു​ന്നില്ല. ഈ പേടി അവർക്ക്‌ എങ്ങനെ മറിക​ട​ക്കാം? പ്രോ​ത്സാ​ഹനം പകരുന്ന അഭി​പ്രാ​യങ്ങൾ പറയാൻ പ്രാ​യോ​ഗി​ക​മായ ഏതു നിർദേ​ശങ്ങൾ നമ്മളെ എല്ലാവ​രെ​യും സഹായി​ക്കും? ഈ ചോദ്യ​ങ്ങൾക്കുള്ള ഉത്തരം കണ്ടുപി​ടി​ക്കു​ന്ന​തി​നു മുമ്പ്‌, മീറ്റി​ങ്ങു​ക​ളിൽ ഉത്തരം പറയേ​ണ്ട​തി​ന്റെ നാലു പ്രധാ​ന​പ്പെട്ട കാരണങ്ങൾ നമുക്ക്‌ ഒന്നു പുനര​വ​ലോ​കനം ചെയ്യാം.

മീറ്റി​ങ്ങു​ക​ളിൽ ഉത്തരം പറയേ​ണ്ടത്‌ എന്തു​കൊണ്ട്‌?

3-5. (എ) മീറ്റി​ങ്ങു​ക​ളിൽ അഭി​പ്രാ​യം പറയേ​ണ്ട​തി​ന്റെ എന്തു കാരണ​മാണ്‌ എബ്രായർ 13:15 നൽകു​ന്നത്‌? (ബി) നമ്മൾ എല്ലാവ​രും ഒരേ തരത്തി​ലുള്ള ഉത്തരം പറയണ​മെന്നു നിർബ​ന്ധ​മു​ണ്ടോ? വിശദീ​ക​രി​ക്കുക.

3 യഹോവ നമുക്ക്‌ ഓരോ​രു​ത്തർക്കും തന്നെ സ്‌തു​തി​ക്കാ​നുള്ള പദവി തന്നിട്ടുണ്ട്‌. (സങ്കീ. 119:108) മീറ്റി​ങ്ങു​ക​ളിൽ നമ്മൾ പറയുന്ന ഉത്തരങ്ങൾ “സ്‌തു​തി​ക​ളാ​കുന്ന ബലി”യുടെ ഭാഗമാണ്‌. നമുക്കു​വേണ്ടി ആ ബലി അർപ്പി​ക്കാൻ മറ്റാർക്കും കഴിയില്ല. (എബ്രായർ 13:15 വായി​ക്കുക.) നമ്മൾ ഓരോ​രു​ത്ത​രിൽനി​ന്നും യഹോവ ഒരേ തരത്തി​ലുള്ള ബലി അതായത്‌, ഉത്തരങ്ങൾ ആണോ പ്രതീ​ക്ഷി​ക്കു​ന്നത്‌? അല്ല, ഒരിക്ക​ലു​മല്ല.

4 നമ്മുടെ പ്രാപ്‌തി​ക​ളും സാഹച​ര്യ​ങ്ങ​ളും വ്യത്യ​സ്‌ത​മാ​ണെന്ന്‌ യഹോ​വ​യ്‌ക്ക്‌ അറിയാം. കഴിവു​പോ​ലെ നമ്മൾ അർപ്പി​ക്കുന്ന യാഗങ്ങൾ യഹോവ വളരെ​യ​ധി​കം വിലമ​തി​ക്കു​ന്നു. ഇസ്രാ​യേ​ല്യ​രിൽനിന്ന്‌ യഹോവ സ്വീക​രിച്ച ബലിക​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. ചില ഇസ്രാ​യേ​ല്യർക്ക്‌ ഒരു ചെമ്മരി​യാ​ട്ടിൻകു​ട്ടി​യെ​യോ കോലാ​ടി​നെ​യോ അർപ്പി​ക്കു​ന്ന​തി​നുള്ള ശേഷി​യു​ണ്ടാ​യി​രു​ന്നു. എന്നാൽ ദരി​ദ്ര​നായ ഒരു ഇസ്രാ​യേ​ല്യ​നു “രണ്ടു ചെങ്ങാ​ലി​പ്രാ​വി​നെ​യോ രണ്ടു പ്രാവിൻകു​ഞ്ഞി​നെ​യോ” അർപ്പി​ക്കാ​മെന്നു നിയമ​ത്തിൽ വ്യവസ്ഥ​യു​ണ്ടാ​യി​രു​ന്നു. എന്നാൽ ഒരു ഇസ്രാ​യേ​ല്യന്‌ അതിനും വകയി​ല്ലെ​ങ്കിൽ, “ഒരു ഏഫായു​ടെ പത്തി​ലൊന്ന്‌ അളവ്‌ നേർത്ത ധാന്യ​പ്പൊ​ടി” യഹോവ സ്വീക​രി​ച്ചി​രു​ന്നു. (ലേവ്യ 5:7, 11) ധാന്യ​പ്പൊ​ടി വലിയ ചെലവി​ല്ലാത്ത വസ്‌തു​വാ​യി​രു​ന്നു. പക്ഷേ യഹോവ ആ ബലിയും വിലമ​തി​ച്ചി​രു​ന്നു, അതു ‘നേർത്ത​താ​യി​രി​ക്ക​ണ​മെന്ന്‌’ മാത്രം.

5 കാരു​ണ്യ​വാ​നായ നമ്മുടെ ദൈവ​ത്തിന്‌ ഇന്നും മാറ്റമില്ല. അഭി​പ്രാ​യങ്ങൾ പറയു​മ്പോൾ നമ്മൾ അപ്പൊ​ല്ലോ​സി​നെ​പ്പോ​ലെ വാക്‌ചാ​തു​ര്യ​ത്തോ​ടെ​യോ പൗലോ​സി​നെ​പ്പോ​ലെ ബോധ്യം വരുത്തുന്ന രീതി​യി​ലോ വേണ​മെന്ന്‌ യഹോവ പറയു​ന്നില്ല. (പ്രവൃ. 18:24; 19:8) നമുക്കു പറയാൻ കഴിയുന്ന ഏറ്റവും നല്ല ഉത്തരങ്ങൾ പറയാനേ യഹോവ പ്രതീ​ക്ഷി​ക്കു​ന്നു​ള്ളൂ. നമ്മുടെ കഴിവിന്‌ അപ്പുറം യഹോവ നമ്മളോട്‌ ഒന്നും ആവശ്യ​പ്പെ​ടു​ന്നില്ല. മൂല്യം കുറഞ്ഞ രണ്ടു ചെറു​തു​ട്ടു​കൾ ഇട്ട വിധവ​യു​ടെ കാര്യം ഓർക്കുക. തന്നെ​ക്കൊണ്ട്‌ കൊടു​ക്കാൻ പറ്റുന്ന​തി​ന്റെ പരമാ​വധി ആ വിധവ യഹോ​വ​യ്‌ക്കു കൊടു​ത്തു. അതു​കൊണ്ട്‌ ആ വിധവ യഹോ​വ​യു​ടെ കണ്ണിൽ പ്രിയ​പ്പെ​ട്ട​വ​ളാ​യി.—ലൂക്കോ. 21:1-4.

അഭിപ്രായങ്ങൾ പറയു​ന്നതു നമുക്കും മറ്റുള്ള​വർക്കും പ്രയോ​ജനം ചെയ്യും (6, 7 ഖണ്ഡികകൾ കാണുക) *

6. (എ) എബ്രായർ 10:24, 25 പറയു​ന്ന​തു​പോ​ലെ, മറ്റുള്ള​വ​രു​ടെ അഭി​പ്രാ​യങ്ങൾ കേൾക്കു​ന്നതു നമ്മളെ എങ്ങനെ സ്വാധീ​നി​ക്കും? (ബി) പ്രോ​ത്സാ​ഹനം പകരുന്ന അഭി​പ്രാ​യങ്ങൾ ആരെങ്കി​ലും പറയു​മ്പോൾ, എങ്ങനെ വിലമ​തി​പ്പു കാണി​ക്കാം?

6 അഭി​പ്രാ​യങ്ങൾ പറയു​മ്പോൾ നമ്മൾ പരസ്‌പരം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാണ്‌. (എബ്രായർ 10:24, 25 വായി​ക്കുക.) മീറ്റി​ങ്ങു​ക​ളിൽ വ്യത്യ​സ്‌ത​ത​ര​ത്തി​ലുള്ള അഭി​പ്രാ​യങ്ങൾ കേൾക്കു​ന്നതു നമുക്ക്‌ എല്ലാവർക്കും ഇഷ്ടമാണ്‌. ഒരു കൊച്ചു​കു​ട്ടി ഹൃദയ​ത്തിൽനിന്ന്‌ പറയുന്ന ലളിത​മായ ഉത്തരങ്ങൾ കേൾക്കു​ന്നതു നമുക്ക്‌ ഇഷ്ടമല്ലേ? താൻ പുതു​താ​യി കണ്ടെത്തിയ ഒരു ആശയം പറയുന്ന ഒരു സഹോ​ദ​ര​ന്റെ​യോ സഹോ​ദ​രി​യു​ടെ​യോ വാക്കു​ക​ളി​ലെ ആവേശം നമ്മളെ പ്രോ​ത്സാ​ഹി​പ്പി​ക്കി​ല്ലേ? പേടി കാരണം മടിച്ചു​നിൽക്കു​ന്ന​വ​രോ നമ്മുടെ ഭാഷ പഠിച്ചു​തു​ട​ങ്ങി​യി​ട്ടു​ള്ള​വ​രോ “ധൈര്യ​മാർജിച്ച്‌” ഉത്തരങ്ങൾ പറയു​മ്പോൾ അവരോ​ടു നമുക്കു മതിപ്പു തോന്നി​ല്ലേ? (1 തെസ്സ. 2:2) അവരുടെ ശ്രമം വിലമ​തി​ക്കു​ന്നെന്നു നമുക്ക്‌ എങ്ങനെ കാണി​ക്കാം? പ്രോ​ത്സാ​ഹനം പകർന്ന അഭി​പ്രാ​യം പറഞ്ഞതിന്‌, മീറ്റി​ങ്ങി​നു ശേഷം നമുക്ക്‌ അവരോ​ടു നന്ദി പറയാം. മറ്റൊന്ന്‌, നമ്മൾതന്നെ അഭി​പ്രാ​യം പറയു​ന്ന​താണ്‌. അപ്പോൾ മീറ്റി​ങ്ങു​ക​ളിൽ പ്രോ​ത്സാ​ഹനം സ്വീക​രി​ക്കുക മാത്രമല്ല, പ്രോ​ത്സാ​ഹനം കൊടു​ക്കാ​നും നമുക്കു കഴിയും.—റോമ. 1:11, 12.

7. അഭി​പ്രാ​യം പറയു​ന്നതു നമുക്കു​തന്നെ ഗുണം ചെയ്യു​ന്നത്‌ എങ്ങനെ?

7 ഉത്തരം പറയു​ന്നതു നമുക്കു​തന്നെ ഗുണം ചെയ്യും. (യശ. 48:17) എന്തു​കൊ​ണ്ടാണ്‌ അങ്ങനെ പറയു​ന്നത്‌? ഒന്നാമത്‌, അഭി​പ്രാ​യം പറയാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ മീറ്റി​ങ്ങി​നു നന്നായി തയ്യാറാ​കാൻ നമുക്കു തോന്നും. നന്നായി തയ്യാറാ​കു​മ്പോൾ, ദൈവ​വ​ച​ന​ത്തെ​ക്കു​റി​ച്ചുള്ള നമ്മുടെ അറിവ്‌ വർധി​ക്കും. അറിവ്‌ വർധി​ക്കു​ന്ന​തി​ന​നു​സ​രിച്ച്‌ പഠിക്കുന്ന കാര്യ​ങ്ങൾക്കു ചേർച്ച​യിൽ ജീവി​ക്കാൻ നമുക്കു കഴിയും. രണ്ടാമത്‌, അഭി​പ്രാ​യങ്ങൾ പറഞ്ഞ്‌ ചർച്ചയിൽ പങ്കെടു​ക്കു​ന്ന​തു​കൊണ്ട്‌ മീറ്റിങ്ങ്‌ നമുക്കു വിരസ​മാ​യി തോന്നു​ക​യില്ല. മൂന്നാ​മത്‌, അഭി​പ്രാ​യം പറയു​ന്ന​തി​നു നല്ല ശ്രമം ആവശ്യ​മാ​യ​തു​കൊണ്ട്‌ മീറ്റിങ്ങ്‌ കഴിഞ്ഞാ​ലും ആ അഭി​പ്രാ​യങ്ങൾ നമ്മൾ ഓർത്തി​രി​ക്കാ​റുണ്ട്‌.

8-9. (എ) മലാഖി 3:16-ന്റെ അടിസ്ഥാ​ന​ത്തിൽ, നമ്മൾ പറയുന്ന അഭി​പ്രാ​യ​ങ്ങ​ളെ​ക്കു​റിച്ച്‌ യഹോ​വ​യ്‌ക്ക്‌ എന്തു തോന്നും എന്നാണു നിങ്ങൾ കരുതു​ന്നത്‌? (ബി) അപ്പോ​ഴും ചിലർ എന്തു ബുദ്ധി​മുട്ട്‌ അനുഭ​വി​ക്കു​ന്നു?

8 വിശ്വാ​സ​ത്തെ​ക്കു​റിച്ച്‌ സംസാ​രി​ക്കു​മ്പോൾ നമ്മൾ യഹോ​വയെ സന്തോ​ഷി​പ്പി​ക്കു​ക​യാണ്‌. ഒരു കാര്യ​ത്തിൽ ഉറപ്പു​ണ്ടാ​യി​രി​ക്കുക: യഹോവ നമ്മൾ പറയു​ന്നതു ശ്രദ്ധി​ക്കു​ന്നുണ്ട്‌, അഭി​പ്രാ​യം പറയാൻ നടത്തുന്ന ശ്രമങ്ങൾ ആഴമായി വിലമ​തി​ക്കു​ന്നുണ്ട്‌. (മലാഖി 3:16 വായി​ക്കുക.) യഹോ​വയെ സന്തോ​ഷി​പ്പി​ക്കാൻ കഠിന​ശ്രമം ചെയ്യു​മ്പോൾ നമ്മളെ അനു​ഗ്ര​ഹി​ച്ചു​കൊണ്ട്‌ യഹോവ തന്റെ അംഗീ​കാ​രം പ്രകട​മാ​ക്കും.—മലാ. 3:10.

9 ചുരു​ക്ക​ത്തിൽ, മീറ്റി​ങ്ങു​ക​ളിൽ ഉത്തരം പറയാൻ നമുക്കു നിരവധി കാരണ​ങ്ങ​ളുണ്ട്‌. എങ്കിലും ചിലർക്കു മീറ്റി​ങ്ങു​ക​ളിൽ കൈ പൊക്കാൻ പേടി തോന്നി​യേ​ക്കാം. നിങ്ങൾക്ക്‌ അങ്ങനെ തോന്നാ​റു​ണ്ടെ​ങ്കിൽ, വിഷമി​ക്കേണ്ടാ. നമുക്കു ചില ബൈബിൾത​ത്ത്വ​ങ്ങ​ളും ബൈബി​ളി​ലെ ചില ഉദാഹ​ര​ണ​ങ്ങ​ളും സഹായ​ക​മായ ചില നിർദേ​ശ​ങ്ങ​ളും പരി​ശോ​ധി​ക്കാം. മീറ്റി​ങ്ങു​ക​ളിൽ കൂടുതൽ അഭി​പ്രാ​യങ്ങൾ പറയാൻ ഇതു നമ്മളെ എല്ലാവ​രെ​യും സഹായി​ക്കും.

ഭയത്തെ മറിക​ട​ക്കാൻ

10. (എ) എന്തു ചെയ്യാൻ നമുക്ക്‌ എല്ലാവർക്കും​തന്നെ പേടി​യുണ്ട്‌? (ബി) ഉത്തരം പറയാൻ പേടി​യു​ള്ളത്‌ ഒരു നല്ല ലക്ഷണമാ​യി​രി​ക്കാ​വു​ന്നത്‌ എങ്ങനെ?

10 ഉത്തരം പറയാൻ കൈ പൊക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ആലോ​ചി​ക്കു​മ്പോൾത്തന്നെ ഉള്ളിൽ തീ കത്തുന്ന​തു​പോ​ലെ​യാ​ണോ നിങ്ങൾക്കു തോന്നു​ന്നത്‌? എങ്കിൽ ഇക്കാര്യ​ത്തിൽ നിങ്ങൾ ഒറ്റയ്‌ക്ക​ല്ലെന്ന്‌ ഓർക്കുക. സത്യത്തിൽ, ഉത്തരം പറയാൻ എല്ലാവർക്കും​തന്നെ അൽപ്പം പേടി​യുണ്ട്‌. ഉത്തരം പറയാൻ തടസ്സമാ​യി നിൽക്കുന്ന ഭയത്തെ മറിക​ട​ക്ക​ണ​മെ​ങ്കിൽ ആദ്യം അതിന്റെ കാരണം എന്താ​ണെന്നു കണ്ടെത്തണം. പറയാൻ വന്നതു മറന്നു​പോ​കു​മെ​ന്നോ പറയുന്ന ഉത്തരം തെറ്റി​പ്പോ​കു​മെ​ന്നോ ആണോ നിങ്ങളു​ടെ ഭയം? മറ്റുള്ളവർ പറയു​ന്നതു നല്ല ഉത്തരമാ​ണെ​ന്നും അതു​പോ​ലെ നിങ്ങ​ളെ​ക്കൊണ്ട്‌ കഴിയി​ല്ലെ​ന്നും ആണോ നിങ്ങൾ ചിന്തി​ക്കു​ന്നത്‌? വാസ്‌ത​വ​ത്തിൽ, അങ്ങനെ ചിന്തി​ക്കു​ന്നതു താഴ്‌മ​യു​ടെ ലക്ഷണമാ​യി​രി​ക്കാം. നിങ്ങൾക്കു താഴ്‌മ​യു​ണ്ടെ​ന്നും മറ്റുള്ള​വരെ നിങ്ങ​ളെ​ക്കാൾ ശ്രേഷ്‌ഠ​രാ​യി കാണു​ന്നു​ണ്ടെ​ന്നും ആണ്‌ അതു കാണി​ക്കു​ന്നത്‌. യഹോവ താഴ്‌മ എന്ന ഗുണം ഇഷ്ടപ്പെ​ടു​ന്നു. (സങ്കീ. 138:6; ഫിലി. 2:3) എന്നാൽ നിങ്ങൾ യഹോ​വയെ സ്‌തു​തി​ക്കാ​നും മീറ്റി​ങ്ങു​ക​ളിൽ ഉത്തരം പറഞ്ഞു​കൊണ്ട്‌ സഹോ​ദ​ര​ങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും യഹോവ ആഗ്രഹി​ക്കു​ന്നുണ്ട്‌. (1 തെസ്സ. 5:11) യഹോവ നിങ്ങളെ സ്‌നേ​ഹി​ക്കു​ന്നു, നിങ്ങൾക്ക്‌ ആവശ്യ​മായ ധൈര്യം യഹോവ തരും.

11. തിരു​വെ​ഴു​ത്തു​കൾ പറയുന്ന ഏതു കാര്യങ്ങൾ നമ്മളെ സഹായി​ക്കും?

11 തിരു​വെ​ഴു​ത്തു​കൾ പറയുന്ന ചില കാര്യങ്ങൾ നമ്മുടെ മനസ്സി​ലേക്ക്‌ ഒന്നു കൊണ്ടു​വ​രാം. പറയുന്ന കാര്യ​ങ്ങ​ളി​ലും അതു പറയുന്ന രീതി​യി​ലും നമു​ക്കെ​ല്ലാം തെറ്റുകൾ പറ്റു​മെന്നു ബൈബിൾ വ്യക്തമാ​ക്കു​ന്നു. (യാക്കോ. 3:2) എല്ലാം പിഴവറ്റ രീതി​യിൽ നമ്മൾ ചെയ്യണ​മെന്ന്‌ യഹോവ പ്രതീ​ക്ഷി​ക്കു​ന്നില്ല. സഹോ​ദ​ര​ങ്ങ​ളും അങ്ങനെ പ്രതീ​ക്ഷി​ക്കു​ന്നില്ല. (സങ്കീ. 103:12-14) അവർ നമ്മുടെ കുടും​ബാം​ഗ​ങ്ങ​ളാണ്‌, അവർ നമ്മളെ സ്‌നേ​ഹി​ക്കു​ന്നു. (മർക്കോ. 10:29, 30; യോഹ. 13:35) ചില​പ്പോൾ വിചാ​രി​ച്ച​തു​പോ​ലെ നന്നായി ഉത്തരം പറയാൻ നമുക്കു കഴിയാ​തെ പോ​യേ​ക്കാം എന്ന്‌ അവർക്ക്‌ അറിയാം.

12-13. നെഹമ്യ​യിൽനി​ന്നും യോന​യിൽനി​ന്നും നമുക്ക്‌ എന്തു പഠിക്കാം?

12 ഇനി, ഉത്‌ക​ണ്‌ഠ​കളെ മറിക​ട​ക്കാൻ സഹായി​ക്കു​ന്ന​തിന്‌ ചില ബൈബിൾ കഥാപാ​ത്ര​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കാം. ആദ്യം നെഹമ്യ​യു​ടെ കാര്യം നോക്കാം. ശക്തനായ ഒരു രാജാ​വി​ന്റെ കൊട്ടാ​ര​ത്തി​ലാണ്‌ അദ്ദേഹം ജോലി ചെയ്‌തി​രു​ന്നത്‌. യരുശ​ലേ​മി​ന്റെ മതിലു​ക​ളും കവാട​ങ്ങ​ളും തകർന്നു​കി​ട​ക്കു​ക​യാ​ണെന്നു കേട്ട​പ്പോൾ അദ്ദേഹ​ത്തി​നു ദുഃഖം തോന്നി. (നെഹ. 1:1-4) മുഖം വാടി​യി​രി​ക്കു​ന്ന​തി​ന്റെ കാരണം പറയാൻ രാജാവ്‌ ആവശ്യ​പ്പെ​ട്ട​പ്പോൾ, നെഹമ്യക്ക്‌ എത്രമാ​ത്രം പേടി തോന്നി​ക്കാ​ണു​മെന്ന്‌ ഒന്ന്‌ ആലോ​ചി​ച്ചു​നോ​ക്കൂ! നെഹമ്യ പെട്ടെന്ന്‌ ഒരു പ്രാർഥന നടത്തി​യിട്ട്‌ ഉത്തരം കൊടു​ത്തു. രാജാ​വി​ന്റെ പ്രതി​ക​രണം എന്തായി​രു​ന്നു? രാജാവ്‌ ദൈവ​ജ​നത്തെ സഹായി​ക്കാൻ വളരെ​യ​ധി​കം കാര്യങ്ങൾ ചെയ്‌തു. (നെഹ. 2:1-8) അടുത്ത​താ​യി, യോന​യു​ടെ കാര്യം ചിന്തി​ക്കുക. നിനെ​വെ​ക്കാ​രോ​ടു പ്രസം​ഗി​ക്കാൻ യഹോവ യോന​യോട്‌ ആവശ്യ​പ്പെ​ട്ട​പ്പോൾ, പേടി​ച്ചരണ്ട യോന നേരേ എതിർദി​ശ​യി​ലേക്ക്‌ ഓടി​പ്പോ​യി. (യോന 1:1-3) എന്നാൽ പിന്നീട്‌ യഹോ​വ​യു​ടെ സഹായ​ത്താൽ യോന ആ നിയമനം നിറ​വേറ്റി. അദ്ദേഹ​ത്തി​ന്റെ വാക്കുകൾ നിനെ​വെ​ക്കാ​രെ വളരെ​യ​ധി​കം സഹായി​ച്ചു. (യോന 3:5-10) നെഹമ്യ​യു​ടെ ദൃഷ്ടാന്തം എന്താണു പഠിപ്പി​ക്കു​ന്നത്‌? ഉത്തരം പറയു​ന്ന​തി​നു മുമ്പ്‌ പ്രാർഥി​ക്കു​ന്ന​തി​ന്റെ പ്രാധാ​ന്യം. യോന​യു​ടെ ദൃഷ്ടാ​ന്ത​മോ? എത്ര പേടി​യു​ണ്ടെ​ങ്കി​ലും തന്നെ സേവി​ക്കു​ന്ന​തി​നു നമ്മളെ സഹായി​ക്കാൻ യഹോ​വ​യ്‌ക്കു കഴിയും എന്ന പാഠം. ഏതായാ​ലും, നിനെ​വെ​ക്കാ​രു​ടെ അത്രയും പേടി​പ്പി​ക്കുന്ന സഭയൊ​ന്നും അല്ലല്ലോ നിങ്ങളു​ടേത്‌!

13 മീറ്റി​ങ്ങു​ക​ളിൽ പ്രോ​ത്സാ​ഹനം പകരുന്ന അഭി​പ്രാ​യങ്ങൾ പറയാൻ നമുക്കു ചെയ്യാ​നാ​കുന്ന ചില കാര്യങ്ങൾ ഇനി നോക്കാം.

14. മീറ്റി​ങ്ങു​കൾക്കു മുന്നമേ തയ്യാറാ​കേ​ണ്ടത്‌ എന്തു​കൊണ്ട്‌, നമുക്ക്‌ എപ്പോൾ അതു ചെയ്യാൻ സാധി​ക്കും?

14 ഓരോ മീറ്റി​ങ്ങി​നും തയ്യാറാ​കുക. മുൻകൂ​ട്ടി ആസൂ​ത്രണം ചെയ്‌ത്‌, നന്നായി തയ്യാറാ​കു​ന്നെ​ങ്കിൽ ഉത്തരം പറയാൻ നിങ്ങൾക്ക്‌ ഒരു ആത്മവി​ശ്വാ​സം തോന്നും. (സുഭാ. 21:5) ഓരോ​രു​ത്ത​രും മീറ്റി​ങ്ങി​നു തയ്യാറാ​കാൻ മാറ്റി​വെ​ച്ചി​രി​ക്കുന്ന സമയം വ്യത്യ​സ്‌ത​മാ​യി​രി​ക്കും. 80 വയസ്സു പിന്നിട്ട, ഒരു വിധവ​യായ എലോ​യീസ്‌ സഹോ​ദരി ആഴ്‌ച​യു​ടെ ആദ്യദി​വ​സ​ങ്ങ​ളിൽത്തന്നെ വീക്ഷാ​ഗോ​പു​രം പഠിച്ചു​തു​ട​ങ്ങും. സഹോ​ദരി പറയുന്നു: “നേരത്തേ തയ്യാറാ​കു​മ്പോൾ മീറ്റി​ങ്ങു​കൾ കുറെ​ക്കൂ​ടെ ആസ്വദി​ക്കാൻ എനിക്കു കഴിയു​ന്നുണ്ട്‌.” എല്ലാ ദിവസ​വും ജോലി​ക്കു പോകുന്ന ജോയ്‌ എന്ന സഹോ​ദരി ശനിയാഴ്‌ച വൈകു​ന്നേ​ര​മാ​ണു വീക്ഷാ​ഗോ​പു​രം പഠിക്കാ​നാ​യി മാറ്റി​വെ​ച്ചി​രി​ക്കു​ന്നത്‌. സഹോ​ദരി പറയുന്നു: “മീറ്റി​ങ്ങി​ന്റെ തലേ ദിവസം പഠിക്കു​ന്ന​തു​കൊണ്ട്‌ കാര്യങ്ങൾ നന്നായി ഓർത്തി​രി​ക്കാൻ എനിക്കു കഴിയു​ന്നു.” നല്ല തിരക്കുള്ള ഒരു മൂപ്പനായ ഐക്‌ സഹോ​ദരൻ മുൻനി​ര​സേ​വ​ന​വും ചെയ്യു​ന്നുണ്ട്‌. അദ്ദേഹം പറയുന്നു: “ഒറ്റയി​രു​പ്പി​നു മുഴുവൻ പഠിക്കു​ന്ന​തി​നു പകരം പഠിക്കാ​നാ​യി ആഴ്‌ച​യി​ലെ ഓരോ ദിവസ​വും കുറച്ച്‌ സമയം ഞാൻ ഉപയോ​ഗി​ക്കും.”

15. എങ്ങനെ​യാ​ണു മീറ്റി​ങ്ങി​നു നന്നായി തയ്യാറാ​കാൻ കഴിയു​ന്നത്‌?

15 മീറ്റി​ങ്ങി​നു നന്നായി തയ്യാറാ​കുക എന്നു പറഞ്ഞാൽ നമ്മൾ എന്തൊക്കെ ചെയ്യണം? ഓരോ പ്രാവ​ശ്യ​വും പഠിക്കു​ന്ന​തി​നു മുമ്പ്‌ പരിശു​ദ്ധാ​ത്മാ​വി​നാ​യി യഹോ​വ​യോട്‌ അപേക്ഷി​ക്കുക. (ലൂക്കോ. 11:13; 1 യോഹ. 5:14) അടുത്ത​താ​യി, പാഠഭാ​ഗം ആകമാനം ഒന്ന്‌ ഓടി​ച്ചു​നോ​ക്കുക. തലക്കെ​ട്ടും ഉപതല​ക്കെ​ട്ടു​ക​ളും ചിത്ര​ങ്ങ​ളും കൊടു​ത്തി​രി​ക്കുന്ന ചതുര​ങ്ങ​ളും വിശക​ലനം ചെയ്യുക. ഖണ്ഡികകൾ ഓരോ​ന്നാ​യി പഠിക്കു​മ്പോൾ, കൊടു​ത്തി​രി​ക്കുന്ന തിരു​വെ​ഴു​ത്തു​കൾ കഴിയു​ന്നി​ട​ത്തോ​ളം എടുത്തു​നോ​ക്കുക. പഠിക്കുന്ന കാര്യങ്ങൾ ധ്യാനി​ക്കുക, നിങ്ങൾ അഭി​പ്രാ​യം പറയാൻ ആഗ്രഹി​ക്കുന്ന പോയി​ന്റു​കൾക്കു പ്രത്യേ​ക​ശ്രദ്ധ കൊടു​ക്കുക. എത്ര നന്നായി തയ്യാറാ​കു​ന്നോ, അത്ര കൂടുതൽ നിങ്ങൾക്ക്‌ അതു പ്രയോ​ജനം ചെയ്യും. അഭി​പ്രാ​യം പറയു​ന്നത്‌ എളുപ്പ​മാ​കു​ക​യും ചെയ്യും.—2 കൊരി. 9:6.

16. നിങ്ങൾക്ക്‌ ഏതൊക്കെ ഉപാധി​കൾ ലഭ്യമാണ്‌, നിങ്ങൾ അത്‌ ഉപയോ​ഗി​ക്കു​ന്നത്‌ എങ്ങനെ?

16 സാധി​ക്കു​മെ​ങ്കിൽ, നിങ്ങൾക്ക്‌ അറിയാ​വുന്ന ഒരു ഭാഷയിൽ ലഭ്യമാ​യി​രി​ക്കുന്ന ഇലക്‌​ട്രോ​ണിക്‌ ഉപാധി​കൾ ഉപയോ​ഗി​ക്കുക. മീറ്റി​ങ്ങു​കൾക്കു തയ്യാറാ​കാൻ നമ്മളെ സഹായി​ക്കു​ന്ന​തിന്‌ യഹോവ തന്റെ സംഘട​ന​യി​ലൂ​ടെ ഇലക്‌​ട്രോ​ണിക്‌ ഉപാധി​കൾ പ്രദാനം ചെയ്‌തിട്ടുണ്ട്‌. JW ലൈ​ബ്രറി ആപ്ലി​ക്കേഷൻ ഉപയോ​ഗി​ച്ചു​കൊണ്ട്‌ പഠിക്കാ​നുള്ള പ്രസി​ദ്ധീ​ക​ര​ണങ്ങൾ മൊ​ബൈ​ലി​ലോ ടാബി​ലോ ഡൗൺലോഡ്‌ ചെയ്‌തു​വെ​ക്കാം. അപ്പോൾ എവി​ടെ​വെ​ച്ചും, ഏതു സമയത്തും നമുക്കു പഠിക്കാൻ കഴിയും, കുറഞ്ഞ​പക്ഷം വായി​ക്കാ​നോ അതിന്റെ റെക്കോർഡിങ്ങ്‌ ശ്രദ്ധി​ക്കാ​നോ എങ്കിലും കഴിയും. ജോലി​ക്കു പോകു​ന്ന​വ​രും വിദ്യാർഥി​ക​ളും ഉച്ചസമ​യത്തെ ഇടവേ​ള​യ്‌ക്ക്‌ ഇത്‌ ഉപയോ​ഗി​ക്കാ​റുണ്ട്‌. പലരും യാത്ര ചെയ്യു​മ്പോ​ഴും ഇത്‌ ഉപയോ​ഗി​ക്കു​ന്നു. നമ്മൾ കണ്ടെത്തിയ ചില ആശയങ്ങ​ളെ​ക്കു​റിച്ച്‌ കുറച്ചു​കൂ​ടെ ആഴത്തിൽ പഠിക്കാൻ സഹായി​ക്കു​ന്ന​താ​ണു വാച്ച്‌ടവർ ലൈ​ബ്ര​റി​യും വാച്ച്‌ടവർ ഓൺലൈൻ ലൈ​ബ്ര​റി​യും.

മീറ്റിങ്ങിനു തയ്യാറാ​കാൻ നിങ്ങൾ എപ്പോ​ഴാ​ണു സമയം പട്ടിക​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌? (14-16 ഖണ്ഡികകൾ കാണുക) *

17. (എ) പല അഭി​പ്രാ​യങ്ങൾ പറയാൻ തയ്യാറാ​കു​ന്ന​തി​ന്റെ പ്രയോ​ജനം എന്താണ്‌? (ബി) യഹോ​വ​യു​ടെ കൂട്ടു​കാ​രാ​കാം—തയാറാ​യി അഭി​പ്രാ​യങ്ങൾ പറയാം എന്ന വീഡി​യോ​യിൽനിന്ന്‌ നിങ്ങൾ എന്താണു പഠിച്ചത്‌?

17 സാധി​ക്കു​മെ​ങ്കിൽ, ഒന്നില​ധി​കം അഭി​പ്രാ​യങ്ങൾ പറയാൻ തയ്യാറാ​കുക. എന്തു​കൊണ്ട്‌? കാരണം കൈ ഉയർത്തി​യെ​ന്നു​വെച്ച്‌ നിങ്ങ​ളോ​ടു ചോദി​ക്ക​ണ​മെ​ന്നില്ല. ആ ചോദ്യ​ത്തി​നു ചില​പ്പോൾ മറ്റുള്ള​വ​രും കൈ പൊക്കി​യി​ട്ടു​ണ്ടാ​യി​രി​ക്കും. നിർവാ​ഹകൻ അവരിൽ ആരോ​ടെ​ങ്കി​ലും ചോദി​ച്ചേ​ക്കാം. കൃത്യ​സ​മ​യത്ത്‌ മീറ്റിങ്ങ്‌ തീർക്ക​ണ​മെ​ന്നു​ള്ള​തു​കൊണ്ട്‌ ചില​പ്പോൾ ഒരു ചോദ്യ​ത്തി​നു പലരോട്‌ അഭി​പ്രാ​യം ചോദി​ക്കാൻ നിർവാ​ഹ​കനു കഴി​ഞ്ഞെന്നു വരില്ല. അതു​കൊണ്ട്‌ പഠനത്തി​ന്റെ തുടക്ക​ത്തിൽ നിങ്ങ​ളോ​ടു ചോദ്യം ചോദി​ച്ചി​ല്ലെ​ങ്കിൽ അതിന്റെ പേരിൽ വിഷമം തോന്നു​ക​യോ നിരു​ത്സാ​ഹി​ത​നാ​കു​ക​യോ ചെയ്യേ​ണ്ട​തില്ല. പല അഭി​പ്രാ​യങ്ങൾ നിങ്ങൾ തയ്യാറാ​യി​ട്ടു​ണ്ടെ​ങ്കിൽ ചർച്ചയിൽ പങ്കെടു​ക്കാൻ നിങ്ങൾക്കു പിന്നീട്‌ അവസരങ്ങൾ ലഭി​ച്ചേ​ക്കാം. ഒരുപക്ഷേ ഒരു വാക്യം വായി​ക്കാ​നും നിങ്ങൾക്കു തയ്യാറാ​കാൻ കഴിയും. എന്നാൽ കഴിയു​മെ​ങ്കിൽ സ്വന്തം വാക്കു​ക​ളിൽ ഒരു അഭി​പ്രാ​യം പറയാ​നും നിങ്ങൾക്കു തയ്യാറാ​കാം. *

18. നിങ്ങളു​ടെ ഉത്തരങ്ങൾ ഹ്രസ്വ​മാ​യി​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

18 ഹ്രസ്വ​മായ അഭി​പ്രാ​യങ്ങൾ പറയുക. ചെറു​തും ലളിത​വും ആയ അഭി​പ്രാ​യ​ങ്ങ​ളാ​ണു സാധാ​ര​ണ​ഗ​തി​യിൽ കൂടുതൽ പ്രോ​ത്സാ​ഹനം പകരു​ന്നത്‌. അതു​കൊണ്ട്‌ ഹ്രസ്വ​മായ അഭി​പ്രാ​യങ്ങൾ പറയാൻ ലക്ഷ്യം വെക്കുക. അഭി​പ്രാ​യം 30 സെക്കന്റിൽ കൂടാ​തി​രി​ക്കാൻ ശ്രമി​ക്കുക. (സുഭാ. 10:19; 15:23) വർഷങ്ങ​ളാ​യി മീറ്റി​ങ്ങു​ക​ളിൽ അഭി​പ്രാ​യം പറയുന്ന ഒരാളാ​ണു നിങ്ങ​ളെ​ങ്കിൽ, നിങ്ങൾക്കു വളരെ പ്രധാ​ന​പ്പെട്ട ഒരു ഉത്തരവാ​ദി​ത്വ​മുണ്ട്‌—ഹ്രസ്വ​മായ അഭി​പ്രാ​യങ്ങൾ പറഞ്ഞു​കൊണ്ട്‌ മാതൃക വെക്കുക. ഏതാനും മിനി​ട്ടു​കൾ ദൈർഘ്യ​മുള്ള സങ്കീർണ​മായ അഭി​പ്രാ​യ​ങ്ങ​ളാ​ണു നിങ്ങൾ പറയു​ന്ന​തെ​ങ്കിൽ, മറ്റുള്ള​വർക്കു നിരു​ത്സാ​ഹം തോന്നി​യേ​ക്കാം, നിങ്ങൾ പറയു​ന്ന​തു​പോ​ലെ അത്ര നന്നായി ഉത്തരം പറയാൻ തങ്ങളെ​ക്കൊണ്ട്‌ കഴിയി​ല്ലെന്ന്‌ അവർ ചിന്തി​ക്കാൻ ഇടയാ​യേ​ക്കാം. അതു​പോ​ലെ ചെറിയ ഉത്തരങ്ങൾ പറയു​മ്പോൾ മറ്റുള്ള​വർക്ക്‌ അഭി​പ്രാ​യം പറയാൻ കൂടുതൽ അവസരങ്ങൾ ലഭിക്കും. പ്രത്യേ​കി​ച്ചും ചോദ്യ​ത്തി​ന്റെ ആദ്യത്തെ ഉത്തരമാ​ണു നിങ്ങൾ പറയു​ന്ന​തെ​ങ്കിൽ നേരി​ട്ടുള്ള, ലളിത​മായ ഉത്തരം പറയുക. ഖണ്ഡിക​യി​ലെ എല്ലാ ആശയങ്ങ​ളും പറയാൻ ശ്രമി​ക്ക​രുത്‌. ഒരു ഖണ്ഡിക​യി​ലെ പ്രധാ​ന​പ്പെട്ട ആശയം ചർച്ച ചെയ്‌തു​ക​ഴി​ഞ്ഞാൽ, അതിലെ മറ്റ്‌ ആശയങ്ങ​ളെ​ക്കു​റിച്ച്‌ നിങ്ങൾക്ക്‌ അഭി​പ്രാ​യം പറയാം.— “എന്തി​നെ​ക്കു​റി​ച്ചൊ​ക്കെ എനിക്ക്‌ അഭി​പ്രാ​യം പറയാം?” എന്ന ചതുരം കാണുക.

19. നിർവാ​ഹ​കനു നിങ്ങളെ എങ്ങനെ സഹായി​ക്കാം, അതിനു നിങ്ങൾ എന്തു ചെയ്യണം?

19 ഒരു പ്രത്യേ​ക​ഖ​ണ്ഡി​ക​യി​ലെ ഉത്തരം പറയാൻ ആഗ്രഹി​ക്കു​ന്നു​ണ്ടെന്നു നിർവാ​ഹ​കനെ അറിയി​ക്കുക. ഇങ്ങനെ ചെയ്യാൻ തീരു​മാ​നി​ക്കു​ന്നെ​ങ്കിൽ, മീറ്റിങ്ങ്‌ തുടങ്ങു​ന്ന​തി​നു മുമ്പു നിർവാ​ഹ​ക​നോട്‌ അക്കാര്യം പറയുക. ആ ഖണ്ഡിക ചർച്ച ചെയ്യു​മ്പോൾ, പെട്ടെന്നു കൈ ഉയർത്തുക. നിർവാ​ഹ​കനു കാണാ​വുന്ന രീതി​യിൽ കൈ ഉയർത്തി​പ്പി​ടി​ക്കുക.

20. മീറ്റി​ങ്ങു​കൾ സുഹൃ​ത്തു​ക്ക​ളു​മൊ​ത്തുള്ള ഒരു ഭക്ഷണ​വേ​ള​പോ​ലെ​യാ​യി​രി​ക്കു​ന്നത്‌ എങ്ങനെ?

20 കൂട്ടു​കാ​രോ​ടൊത്ത്‌ കഴിക്കുന്ന ഒരു വിരു​ന്നു​പോ​ലെ​യാ​ണു മീറ്റി​ങ്ങു​കൾ. സഭയിലെ ചില സുഹൃ​ത്തു​ക്കൾ ഭക്ഷണത്തി​നാ​യി ഒന്നിച്ചു​കൂ​ടാൻ പദ്ധതി​യി​ടു​ന്നെ​ന്നി​രി​ക്കട്ടെ. ചെറിയ എന്തെങ്കി​ലും ഒരു വിഭവം ഉണ്ടാക്കി​ക്കൊ​ണ്ടു​വ​രാൻ നിങ്ങ​ളോട്‌ ആവശ്യ​പ്പെ​ടു​ന്നു. നിങ്ങൾ എന്തു ചെയ്യും? നിങ്ങൾക്ക്‌ അൽപ്പം ഉത്‌ക​ണ്‌ഠ​യു​ണ്ടാ​കും. പക്ഷേ എല്ലാവ​രു​ടെ​യും സന്തോ​ഷ​ത്തി​നു​വേണ്ടി കഴിവു​പോ​ലെ, ഏറ്റവും നന്നായി നിങ്ങൾ അത്‌ ഉണ്ടാക്കി​ക്കൊ​ണ്ടു​വ​രും. നമ്മുടെ ആതി​ഥേ​യ​നായ യഹോവ മീറ്റി​ങ്ങു​ക​ളിൽ നമുക്കാ​യി വിഭവ​സ​മൃ​ദ്ധ​മായ മേശ തയ്യാറാ​ക്കി​വെ​ച്ചി​ട്ടുണ്ട്‌. (സങ്കീ. 23:5; മത്താ. 24:45) ചെറു​തെ​ങ്കി​ലും നമ്മളെ​ക്കൊണ്ട്‌ കഴിയുന്ന ഏറ്റവും നല്ല ഒരു സമ്മാന​വു​മാ​യി ചെല്ലു​മ്പോൾ യഹോ​വ​യ്‌ക്കു സന്തോഷം തോന്നും. അതു​കൊണ്ട്‌ നന്നായി തയ്യാറാ​കുക, കഴിയു​ന്ന​ത്ര​യും അഭി​പ്രാ​യങ്ങൾ പറയുക. അപ്പോൾ നിങ്ങൾ യഹോ​വ​യു​ടെ മേശയിൽനിന്ന്‌ കഴിക്കുക മാത്രമല്ല സഭയിലെ സഹോ​ദ​ര​ങ്ങൾക്കു ചില സമ്മാനങ്ങൾ കൊടു​ക്കു​ക​യു​മാണ്‌.

ഗീതം 2 യഹോവ—അതാണ്‌ അങ്ങയുടെ പേര്‌

^ ഖ. 5 സങ്കീർത്ത​ന​ക്കാ​ര​നായ ദാവീ​ദി​നെ​പ്പോ​ലെ, നമ്മൾ എല്ലാവ​രും യഹോ​വയെ സ്‌നേ​ഹി​ക്കു​ന്നു. യഹോ​വയെ സ്‌തു​തി​ക്കു​ന്നതു നമു​ക്കെ​ല്ലാം ഇഷ്ടമാണ്‌. സഭയോ​ടൊത്ത്‌ ആരാധ​ന​യ്‌ക്കാ​യി കൂടി​വ​രു​മ്പോൾ ദൈവ​ത്തോ​ടുള്ള നമ്മുടെ സ്‌നേഹം കാണി​ക്കാ​നുള്ള നല്ല ഒരു അവസര​മാ​ണു ലഭിക്കു​ന്നത്‌. എന്നാൽ നമ്മളിൽ ചിലർക്കു മീറ്റി​ങ്ങു​ക​ളിൽ ഉത്തരം പറയാൻ ബുദ്ധി​മു​ട്ടു തോന്നാ​റുണ്ട്‌. നിങ്ങൾക്ക്‌ ആ പ്രശ്‌നമുണ്ടെങ്കിൽ, നിങ്ങളെ പിന്നോ​ട്ടു​നി​റു​ത്തുന്ന കാരണങ്ങൾ മനസ്സി​ലാ​ക്കാ​നും അവ മറിക​ട​ക്കാ​നും ഈ ലേഖനം നിങ്ങളെ സഹായി​ക്കും.

^ ഖ. 17 jw.org-ൽ യഹോ​വ​യു​ടെ കൂട്ടു​കാ​രാ​കാം—തയാറാ​യി അഭി​പ്രാ​യങ്ങൾ പറയാം എന്ന വീഡി​യോ കാണുക. ബൈബിൾപഠിപ്പിക്കലുകൾ>കുട്ടികൾ എന്നതിനു കീഴിൽ നോക്കുക.

^ ഖ. 63 ചിത്രക്കുറിപ്പ്‌: ഒരു സഭയിലെ അംഗങ്ങൾ സന്തോ​ഷ​ത്തോ​ടെ വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ ചർച്ചയിൽ പങ്കെടു​ക്കു​ന്നു.

^ ഖ. 65 ചിത്രക്കുറിപ്പ്‌: മുൻചി​ത്ര​ത്തിൽ കാണി​ച്ചി​രി​ക്കുന്ന ചിലർ വീക്ഷാ​ഗോ​പു​ര​പ​ഠ​ന​ത്തി​നാ​യി തയ്യാ​റെ​ടു​ക്കു​ന്നു. പലരു​ടെ​യും സാഹച​ര്യ​ങ്ങൾ വ്യത്യ​സ്‌ത​മാ​ണെ​ങ്കി​ലും മീറ്റി​ങ്ങു​കൾക്കുള്ള പാഠഭാ​ഗം തയ്യാറാ​കു​ന്ന​തിന്‌ അവർ സമയം മാറ്റി​വെ​ച്ചി​ട്ടുണ്ട്‌.