വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 8

നന്ദി കാണി​ക്കേ​ണ്ടത്‌ എന്തുകൊണ്ട്‌ ?

നന്ദി കാണി​ക്കേ​ണ്ടത്‌ എന്തുകൊണ്ട്‌ ?

‘നിങ്ങൾ നന്ദിയു​ള്ള​വ​രാ​ണെന്നു കാണി​ക്കണം.’—കൊലോ. 3:15.

ഗീതം 46 യഹോവേ, ഞങ്ങൾ നന്ദി​യേ​കു​ന്നു

പൂർവാവലോകനം *

1. യേശു സുഖ​പ്പെ​ടു​ത്തിയ ഒരു ശമര്യ​ക്കാ​രൻ എങ്ങനെ​യാ​ണു നന്ദി കാണി​ച്ചത്‌?

കുഷ്‌ഠ​രോ​ഗി​ക​ളായ പത്തു പുരു​ഷ​ന്മാർ. ഭാവി അവരുടെ മുമ്പിൽ ഇരുള​ട​ഞ്ഞ​താണ്‌. ആകെ നിരാ​ശി​ത​രാ​യി കഴിഞ്ഞി​രുന്ന സമയത്താണ്‌ അവർ ഒരു ദിവസം യേശു​വി​നെ, മഹാനായ അധ്യാ​പ​കനെ, കണ്ടത്‌. യേശു എല്ലാ തരം രോഗ​ങ്ങ​ളും സൗഖ്യ​മാ​ക്കു​മെന്ന്‌ അവർ കേട്ടി​ട്ടുണ്ട്‌. യേശു​വി​നു അവരെ​യും സുഖ​പ്പെ​ടു​ത്താൻ കഴിയു​മെന്ന്‌ അവർക്ക്‌ ഉറപ്പാ​യി​രു​ന്നു. അവർ ദൂരെ​നിന്ന്‌ ഉറക്കെ വിളി​ച്ചു​പ​റഞ്ഞു: “യേശുവേ, ഗുരുവേ, ഞങ്ങളോ​ടു കരുണ കാണി​ക്കണേ.” ആ പത്തു പേരും സുഖ​പ്പെട്ടു! യേശു തങ്ങളോ​ടു കാണിച്ച ദയയ്‌ക്ക്‌ ആ പത്തു പേർക്കും എത്ര നന്ദി തോന്നി​ക്കാ​ണും! എന്നാൽ അതിൽ ഒരാൾക്കു യേശു​വി​നോ​ടു നന്ദി തോന്നുക മാത്രമല്ല ആ നന്ദിയും വിലമതിപ്പും * അയാൾ പ്രകട​മാ​ക്കു​ക​യും ചെയ്‌തു. അയാൾ ഒരു ശമര്യ​ക്കാ​ര​നാ​യി​രു​ന്നു, “ഉറക്കെ ദൈവത്തെ സ്‌തു​തി​ക്കാൻ” അയാൾക്കു പ്രചോ​ദനം തോന്നി.—ലൂക്കോ. 17:12-19.

2-3. (എ) വിലമ​തി​പ്പു കാണി​ക്കാൻ നമ്മൾ മറന്നു​പോ​യേ​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) ഈ ലേഖന​ത്തിൽ നമ്മൾ എന്തു പഠിക്കും?

2 ദയ കാണി​ക്കുന്ന ആളുക​ളോ​ടു നന്ദി കാണി​ക്കാൻ ആ ശമര്യ​ക്കാ​ര​നെ​പ്പോ​ലെ നമ്മളും ആഗ്രഹി​ക്കു​ന്നു. എന്നാൽ, വാക്കി​ലൂ​ടെ​യോ പ്രവൃ​ത്തി​യി​ലൂ​ടെ​യോ നമ്മുടെ നന്ദി അറിയി​ക്കാൻ ചില​പ്പോൾ നമ്മൾ വിട്ടു​പോ​യേ​ക്കാം.

3 വാക്കി​ലൂ​ടെ​യും പ്രവൃ​ത്തി​യി​ലൂ​ടെ​യും നന്ദി കാണി​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യം ഈ ലേഖന​ത്തിൽ നമ്മൾ പഠിക്കും. വിലമ​തി​പ്പു പ്രകട​മാ​ക്കിയ ചില​രെ​യും പ്രകട​മാ​ക്കാ​തി​രുന്ന ചില​രെ​യും ബൈബി​ളിൽനിന്ന്‌ നമ്മൾ പരിച​യ​പ്പെ​ടും. വിലമ​തി​പ്പു കാണി​ക്കാൻ കഴിയുന്ന ചില പ്രത്യേ​ക​വി​ധ​ങ്ങ​ളെ​ക്കു​റി​ച്ചും നമ്മൾ പഠിക്കും.

നന്ദി കാണി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

4-5. നമ്മൾ വിലമ​തി​പ്പു​ള്ള​വ​രാ​യി​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

4 വിലമ​തി​പ്പു കാണി​ക്കുന്ന കാര്യ​ത്തിൽ യഹോവ നമുക്കു മാതൃക വെച്ചി​ട്ടുണ്ട്‌. യഹോവ എങ്ങനെ​യാണ്‌ അതു ചെയ്യു​ന്നത്‌? തന്നെ പ്രസാ​ദി​പ്പി​ക്കു​ന്ന​വർക്കു പ്രതി​ഫലം കൊടു​ക്കു​ന്ന​താണ്‌ ഒരു വിധം. (2 ശമു. 22:21; സങ്കീ. 13:6; മത്താ. 10:40, 41) ‘പ്രിയ​മ​ക്ക​ളാ​യി ദൈവത്തെ അനുക​രി​ക്കാൻ’ തിരു​വെ​ഴു​ത്തു​കൾ നമ്മളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. (എഫെ. 5:1) അതു​കൊണ്ട്‌ യഹോ​വയെ അനുക​രി​ക്കാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ നമ്മൾ വിലമ​തി​പ്പു​ള്ള​വ​രാ​യി​രി​ക്കണം.

5 വിലമ​തി​പ്പു കാണി​ക്കേ​ണ്ട​തി​ന്റെ മറ്റൊരു കാരണം നോക്കാം. വിലമ​തി​പ്പു നല്ല ഒരു ഭക്ഷണം​പോ​ലെ​യാണ്‌. മറ്റുള്ള​വ​രു​മാ​യി പങ്കു​വെ​ക്കു​മ്പോൾ അതിനു സ്വാദു കൂടും. ആളുകൾ നമ്മളോ​ടു വിലമ​തി​പ്പു കാണി​ക്കു​മ്പോൾ നമുക്കു സന്തോഷം തോന്നും. നമ്മൾ വിലമ​തി​പ്പു കാണി​ക്കു​മ്പോൾ അതു മറ്റുള്ള​വരെ സന്തോ​ഷി​പ്പി​ക്കും. എന്തു​കൊണ്ട്‌? നന്ദി കാണി​ക്കു​മ്പോൾ, നമ്മളെ സഹായി​ക്കാൻ അവർ ചെയ്‌ത കാര്യങ്ങൾ, അല്ലെങ്കിൽ നമുക്ക്‌ ആവശ്യ​മുള്ള എന്തെങ്കി​ലും തന്നത്‌, നമുക്കു പ്രയോ​ജ​ന​പ്പെട്ടു എന്ന്‌ അവർക്കു മനസ്സി​ലാ​കും. അപ്പോൾ നമ്മളും ആ വ്യക്തി​യും തമ്മിലുള്ള സൗഹൃദം കുറച്ചു​കൂ​ടെ ശക്തമാ​കും.

6. നന്ദിവാ​ക്കു​ക​ളും സ്വർണം​കൊ​ണ്ടുള്ള ആപ്പിളും തമ്മിലുള്ള ചില സമാന​തകൾ എന്തെല്ലാം?

6 നമ്മുടെ നന്ദി​പ്ര​ക​ട​ന​ങ്ങൾക്കു ശരിക്കും വിലയുണ്ട്‌. ബൈബിൾ പറയുന്നു: “തക്കസമ​യത്ത്‌ പറയുന്ന വാക്ക്‌ വെള്ളി​പ്പാ​ത്ര​ത്തി​ലെ സ്വർണ ആപ്പിളു​കൾപോ​ലെ.” (സുഭാ. 25:11) വെള്ളി​പ്പാ​ത്ര​ത്തിൽ വെച്ചി​രി​ക്കുന്ന സ്വർണം​കൊ​ണ്ടുള്ള ഒരു ആപ്പിൾ എത്ര മനോ​ഹ​ര​മാ​യി​രി​ക്കു​മെന്ന്‌ ഒന്നു ഭാവന​യിൽ കാണാ​മോ! അത്‌ എത്ര വിലപി​ടി​ച്ച​താ​യി​രി​ക്കു​മെന്ന്‌ ഒന്നു ചിന്തി​ച്ചു​നോ​ക്കാ​മോ! അങ്ങനെ​യൊ​രു സമ്മാനം കിട്ടി​യാൽ നിങ്ങൾക്ക്‌ എന്തു തോന്നും? നിങ്ങളു​ടെ നന്ദിവാ​ക്കു​ക​ളും അതു​പോ​ലെ​തന്നെ മൂല്യ​മു​ള്ള​താണ്‌. ഇനി മറ്റൊരു കാര്യം: സ്വർണം​കൊ​ണ്ടുള്ള ആപ്പിൾ കാലങ്ങ​ളോ​ളം ഒരു കുഴപ്പ​വും കൂടാതെ ഇരിക്കും. സമാന​മാ​യി, നിങ്ങളു​ടെ നന്ദി​പ്ര​ക​ട​നങ്ങൾ മറ്റുള്ള​വ​രും ഒരു നിധി​പോ​ലെ മനസ്സിൽ സൂക്ഷി​ച്ചേ​ക്കാം.

വിലമ​തി​പ്പു കാണിച്ച ചിലർ

7. സങ്കീർത്തനം 27:4-ൽ കാണു​ന്ന​തു​പോ​ലെ ദാവീദ്‌ എങ്ങനെ​യാ​ണു വിലമ​തി​പ്പു കാണി​ച്ചത്‌, മറ്റു സങ്കീർത്ത​ന​ക്കാർ അവരുടെ വിലമ​തി​പ്പു കാണി​ച്ചത്‌ എങ്ങനെ​യാണ്‌?

7 നന്ദി കാണി​ക്കു​ന്ന​തിൽ പണ്ടുകാ​ലത്തെ പല ദൈവ​ദാ​സ​രും മാതൃക വെച്ചി​ട്ടുണ്ട്‌. ഒരാൾ ദാവീ​ദാ​യി​രു​ന്നു. (സങ്കീർത്തനം 27:4 വായി​ക്കുക.) സത്യാ​രാ​ധന അദ്ദേഹം ആഴമായി വിലമ​തി​ച്ചു, ആ വിലമ​തി​പ്പു പ്രകടി​പ്പി​ക്കു​ക​യും ചെയ്‌തു. അദ്ദേഹം ആലയത്തി​ന്റെ നിർമാ​ണ​ത്തി​നു​വേണ്ടി തന്റെ സമ്പത്തിൽ വലി​യൊ​രു പങ്കു സംഭാവന ചെയ്‌തു. ആസാഫി​ന്റെ പിൻഗാ​മി​കൾ സങ്കീർത്ത​നങ്ങൾ അഥവാ സ്‌തു​തി​ഗീ​തങ്ങൾ എഴുതി​ക്കൊ​ണ്ടാ​ണു വിലമ​തി​പ്പു കാണി​ച്ചത്‌. ഒരു ഗീതത്തിൽ അവർ ദൈവ​ത്തി​നു നന്ദി പറയു​ക​യും യഹോ​വ​യു​ടെ ‘അത്ഭുത​പ്ര​വൃ​ത്തി​ക​ളോട്‌’ തങ്ങൾക്കു തോന്നിയ അതിശയം പ്രകട​മാ​ക്കു​ക​യും ചെയ്‌തു. (സങ്കീ. 75:1) വ്യക്തമാ​യും, യഹോവ തന്ന അനു​ഗ്ര​ഹങ്ങൾ തങ്ങൾ എത്ര വിലമ​തി​ക്കു​ന്നെന്ന്‌ യഹോ​വയെ അറിയി​ക്കാൻ ദാവീ​ദും ആസാഫി​ന്റെ പിൻഗാ​മി​ക​ളും ആഗ്രഹി​ച്ചു. ആ സങ്കീർത്ത​ന​ക്കാ​രെ അനുക​രി​ക്കാൻ കഴിയുന്ന വിധങ്ങ​ളെ​ക്കു​റിച്ച്‌ നിങ്ങൾക്കു ചിന്തി​ക്കാ​നാ​കു​മോ?

വിലമതിപ്പു കാണി​ക്കുന്ന കാര്യ​ത്തിൽ റോമർക്കു പൗലോസ്‌ എഴുതിയ കത്തിൽനിന്ന്‌ എന്തു പഠിക്കാം? (8, 9 ഖണ്ഡികകൾ കാണുക) *

8-9. പൗലോസ്‌ എങ്ങനെ​യാ​ണു സഹോ​ദ​ര​ങ്ങ​ളോ​ടുള്ള വിലമ​തി​പ്പു കാണി​ച്ചത്‌, അത്‌ ഉറപ്പാ​യും എന്തു ഫലം ചെയ്‌തു?

8 പൗലോസ്‌ അപ്പോ​സ്‌തലൻ സഹോ​ദ​ര​ങ്ങളെ വില​പ്പെ​ട്ട​വ​രാ​യി കാണു​ക​യും വാക്കു​ക​ളി​ലൂ​ടെ അതു പ്രകട​മാ​ക്കു​ക​യും ചെയ്‌തു. വ്യക്തി​പ​ര​മായ പ്രാർഥ​ന​ക​ളിൽ അവരെ​പ്രതി അദ്ദേഹം ദൈവ​ത്തോ​ടു നന്ദി പറയു​മാ​യി​രു​ന്നു. അവർക്ക്‌ എഴുതിയ കത്തുക​ളി​ലും പൗലോസ്‌ വിലമ​തി​പ്പോ​ടെ അവരെ​ക്കു​റിച്ച്‌ സംസാ​രി​ച്ചു. റോമർ 16-ാം അധ്യാ​യ​ത്തി​ന്റെ ആദ്യത്തെ 15 വാക്യ​ങ്ങ​ളിൽ പൗലോസ്‌ 27 സഹക്രി​സ്‌ത്യാ​നി​ക​ളു​ടെ പേര്‌ എടുത്തു​പ​റ​ഞ്ഞി​ട്ടുണ്ട്‌. പ്രിസ്‌ക​യും അക്വി​ല​യും തനിക്കു​വേണ്ടി ‘ജീവൻ പണയ​പ്പെ​ടു​ത്തി​യെന്ന്‌’ അദ്ദേഹം പ്രത്യേ​കം ഓർത്ത്‌ പറഞ്ഞു. താൻ ഉൾപ്പെടെ ‘പലർക്കും ഫേബ വലി​യൊ​രു സഹായ​മാ​യി​രു​ന്നെന്ന്‌’ അദ്ദേഹം എഴുതി. പ്രിയ​ങ്ക​ര​രായ, കഠിനാ​ധ്വാ​നി​ക​ളായ ആ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രെ പൗലോസ്‌ അഭിന​ന്ദി​ച്ചു.

9 സഹോ​ദ​രങ്ങൾ അപൂർണ​രാ​ണെന്നു പൗലോ​സിന്‌ അറിയാ​മാ​യി​രു​ന്നു. പക്ഷേ റോമർക്കുള്ള കത്തിന്റെ അവസാനം, അവരുടെ കുറവു​കളല്ല, പകരം അവരുടെ നല്ല ഗുണങ്ങൾ അദ്ദേഹം എടുത്തു​പ​റഞ്ഞു. സഭയിൽ ഈ കത്ത്‌ ഉറക്കെ വായിച്ച സമയത്ത്‌, തങ്ങളെ​ക്കു​റിച്ച്‌ പൗലോസ്‌ എഴുതിയ വാക്കുകൾ കേട്ട ആ സഹോ​ദ​ര​ങ്ങൾക്ക്‌ എത്ര പ്രോ​ത്സാ​ഹനം തോന്നി​ക്കാ​ണു​മെന്നു ചിന്തി​ക്കുക! പൗലോ​സു​മാ​യുള്ള അവരുടെ സൗഹൃദം ശക്തമായി എന്നതിനു സംശയ​മില്ല. സഭയിലെ സഹോ​ദ​രങ്ങൾ പറയു​ക​യോ പ്രവർത്തി​ക്കു​ക​യോ ചെയ്‌ത കാര്യ​ങ്ങ​ളോ​ടു വിലമ​തി​പ്പു കാണി​ക്കുന്ന ഒരു ശീലം നിങ്ങൾക്കു​ണ്ടോ?

10. തന്റെ അനുഗാ​മി​ക​ളോ​ടു യേശു വിലമ​തി​പ്പു പ്രകട​മാ​ക്കുന്ന വിധത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

10 ഏഷ്യാ​മൈ​ന​റി​ലെ ഏതാനും സഭകൾക്ക്‌ അയച്ച സന്ദേശ​ങ്ങ​ളിൽ യേശു തന്റെ അനുഗാ​മി​കൾ ചെയ്‌ത പ്രവർത്ത​ന​ങ്ങ​ളോ​ടു വിലമ​തി​പ്പു പ്രകട​മാ​ക്കി. ഉദാഹ​ര​ണ​ത്തിന്‌, തുയ​ഥൈ​ര​യി​ലെ സഭയ്‌ക്കുള്ള സന്ദേശം യേശു ഇങ്ങനെ​യാ​ണു തുടങ്ങി​യത്‌: “നിന്റെ പ്രവൃ​ത്തി​ക​ളും നിന്റെ സ്‌നേഹം, വിശ്വാ​സം, ശുശ്രൂഷ, സഹനം എന്നിവ​യും എനിക്ക്‌ അറിയാം. നീ ആദ്യം ചെയ്‌ത​തി​ലും കൂടുതൽ കാര്യങ്ങൾ പിൽക്കാ​ലത്ത്‌ ചെയ്‌തെ​ന്നും അറിയാം.” (വെളി. 2:19) അവരുടെ ഉത്സാഹ​ത്തോ​ടെ​യുള്ള പ്രവർത്ത​നത്തെ മാത്രമല്ല, അവരുടെ നല്ല പ്രവൃ​ത്തി​കൾക്കു പിന്നിലെ നല്ല ഗുണങ്ങ​ളെ​യും യേശു അഭിന​ന്ദി​ച്ചു. തുയ​ഥൈ​ര​യി​ലെ ചിലർക്കു ശക്തമായ ബുദ്ധി​യു​പ​ദേശം ആവശ്യ​മാ​യി​രു​ന്നെ​ങ്കി​ലും യേശു സന്ദേശം തുടങ്ങി​യ​തും അവസാ​നി​പ്പി​ച്ച​തും പ്രോ​ത്സാ​ഹ​ന​വാ​ക്കു​ക​ളോ​ടെ​യാണ്‌. (വെളി. 2:25-28) എല്ലാ സഭകളു​ടെ​യും തല എന്ന നിലയിൽ യേശു എത്ര അധികാ​ര​മുള്ള വ്യക്തി​യാണ്‌! യേശു​വി​നു​വേണ്ടി നമ്മൾ ചെയ്യുന്ന പ്രവർത്ത​ന​ത്തി​നു നമ്മളോ​ടു നന്ദി പറയേണ്ട കാര്യ​മൊ​ന്നു​മില്ല. പക്ഷേ വിലമ​തി​പ്പു പ്രകട​മാ​ക്കു​ന്നതു യേശു​വി​ന്റെ രീതി​യാണ്‌. മൂപ്പന്മാർക്കു യേശു എത്ര നല്ല മാതൃ​ക​യാ​ണു വെച്ചി​രി​ക്കു​ന്നത്‌!

വിലമ​തിപ്പ്‌ കാണി​ക്കാ​തി​രുന്ന ചിലർ

11. എബ്രായർ 12:16-ൽ കാണു​ന്ന​തു​പോ​ലെ വിശു​ദ്ധ​കാ​ര്യ​ങ്ങ​ളോ​ടുള്ള ഏശാവി​ന്റെ മനോ​ഭാ​വം എന്തായി​രു​ന്നു?

11 വിലമ​തി​പ്പു കാണി​ക്കാ​തി​രുന്ന ചില​രെ​ക്കു​റി​ച്ചും ബൈബിൾ പറയു​ന്നുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, ഏശാവി​ന്റെ മാതാ​പി​താ​ക്കൾ യഹോ​വയെ സ്‌നേ​ഹി​ക്കു​ക​യും ആദരി​ക്കു​ക​യും ചെയ്‌ത​വ​രാ​യി​രു​ന്നു. അങ്ങനെ​യൊ​രു ചുറ്റു​പാ​ടിൽ വളർന്നു​വ​ന്നി​ട്ടും ഏശാവ്‌ വിശു​ദ്ധ​കാ​ര്യ​ങ്ങൾക്ക്‌ ഒരു വിലയും കല്‌പി​ച്ചില്ല. (എബ്രായർ 12:16 വായി​ക്കുക.) എങ്ങനെ​യാണ്‌ ആ വിലമ​തി​പ്പി​ല്ലായ്‌മ പുറത്തു​വ​ന്നത്‌? ഏശാവ്‌ തന്റെ ജന്മാവ​കാ​ശം അനിയ​നായ യാക്കോ​ബി​നു വിറ്റു, അതും വെറും ഒരു പാത്രം സൂപ്പിന്‌. (ഉൽപ. 25:30-34) പിന്നീട്‌, ചെയ്‌ത​തി​നെ​ക്കു​റിച്ച്‌ ഓർത്ത്‌ ഏശാവി​നു ഖേദം തോന്നി. പക്ഷേ തനിക്കു​ണ്ടാ​യി​രുന്ന കാര്യ​ങ്ങ​ളോ​ടു വിലമ​തി​പ്പു കാണി​ക്കാ​തി​രു​ന്ന​തു​കൊണ്ട്‌ മൂത്ത മകനു ലഭിക്കേണ്ട അനു​ഗ്രഹം ലഭിക്കാ​ഞ്ഞ​പ്പോൾ ഏശാവി​നു പരാതി​പ്പെ​ടാൻ കാരണ​മി​ല്ലാ​യി​രു​ന്നു.

12-13. ഇസ്രാ​യേ​ല്യർ വിലമ​തി​പ്പി​ല്ലായ്‌മ പ്രകട​മാ​ക്കി​യത്‌ എങ്ങനെ, എന്തായി​രു​ന്നു ഫലം?

12 വിലമ​തി​പ്പു കാണി​ക്കാൻ ഇസ്രാ​യേ​ല്യർക്കു ധാരാളം കാരണ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ഈജി​പ്‌തി​നു മേൽ പത്തു ബാധകൾ വരുത്തി യഹോവ അവരെ അടിമ​ത്ത​ത്തിൽനിന്ന്‌ മോചി​പ്പി​ച്ചു. പിന്നീടു ചെങ്കട​ലിൽവെച്ച്‌ ഈജി​പ്‌തി​ന്റെ സൈന്യ​ത്തെ മുഴുവൻ നശിപ്പി​ച്ചു​കൊണ്ട്‌ അവരെ വലി​യൊ​രു ദുരന്ത​ത്തിൽനിന്ന്‌ രക്ഷിച്ചു. വളരെ​യേറെ നന്ദി തോന്നിയ ഇസ്രാ​യേ​ല്യർ യഹോ​വയെ സ്‌തു​തി​ച്ചു​കൊണ്ട്‌ ഒരു ജയഗീതം പാടി. പക്ഷേ അവർക്ക്‌ എന്നും ഈ നന്ദിയു​ണ്ടാ​യി​രു​ന്നോ?

13 പുതിയ പ്രശ്‌നങ്ങൾ നേരി​ട്ട​പ്പോൾ യഹോവ ചെയ്‌ത നല്ല കാര്യ​ങ്ങ​ളെ​ല്ലാം അവർ പെട്ടെന്നു മറന്നു​പോ​യി. തങ്ങളുടെ വിലമ​തി​പ്പി​ല്ലായ്‌മ അവർ പ്രകട​മാ​ക്കി. (സങ്കീ. 106:7) എങ്ങനെ? “ഇസ്രാ​യേൽസ​മൂ​ഹം മുഴു​വ​നും . . . മോശ​യ്‌ക്കും അഹരോ​നും എതിരാ​യി പിറു​പി​റു​ത്തു.” വാസ്‌ത​വ​ത്തിൽ അവർ പിറു​പി​റു​ത്തത്‌ യഹോ​വ​യ്‌ക്ക്‌ എതി​രെ​യാ​യി​രു​ന്നു. (പുറ. 16:2, 8) തന്റെ ജനത്തിന്റെ നന്ദികെട്ട മനോ​ഭാ​വം കണ്ട്‌ യഹോ​വ​യ്‌ക്കു നിരാശ തോന്നി. യോശു​വ​യും കാലേ​ബും ഒഴികെ ഇസ്രാ​യേ​ല്യ​രു​ടെ ആ തലമുറ മുഴു​വ​നും വിജന​ഭൂ​മി​യിൽവെച്ച്‌ നശിച്ചു​പോ​കു​മെന്ന്‌ യഹോവ മുൻകൂ​ട്ടി​പ്പ​റഞ്ഞു. (സംഖ്യ 14:22-24; 26:65) മോശം മാതൃക വെച്ച ഈ വ്യക്തി​കളെ അനുക​രി​ക്കു​ന്ന​തി​നു പകരം നല്ല മാതൃക വെച്ചവരെ എങ്ങനെ അനുക​രി​ക്കാ​മെന്നു നോക്കാം.

വിലമ​തി​പ്പു കാണി​ക്കു​ക

14-15. (എ) പരസ്‌പരം വിലമ​തി​ക്കു​ന്നെന്നു ദമ്പതി​കൾക്ക്‌ എങ്ങനെ കാണി​ക്കാം? (ബി) നന്ദി കാണി​ക്കാൻ മാതാ​പി​താ​ക്കൾക്കു മക്കളെ എങ്ങനെ പഠിപ്പി​ക്കാം?

14 കുടും​ബ​ത്തിൽ. കുടും​ബ​ത്തി​ലെ ഓരോ അംഗവും വിലമ​തി​പ്പു പ്രകട​മാ​ക്കു​മ്പോൾ കുടും​ബ​ത്തി​നു മുഴു​വ​നും പ്രയോ​ജനം കിട്ടും. ഭാര്യാ​ഭർത്താ​ക്ക​ന്മാർ പരസ്‌പരം എത്രയ​ധി​കം നന്ദി കാണി​ക്കു​ന്നോ, അത്രയ​ധി​കം അവർ തമ്മിൽ അടുക്കും. ഇണയുടെ തെറ്റുകൾ ക്ഷമിക്കു​ന്ന​തും എളുപ്പ​മാ​കും. ഭാര്യയെ വിലതി​ക്കുന്ന ഒരു ഭർത്താവ്‌ അവളുടെ നല്ല വാക്കു​ക​ളും പ്രവൃ​ത്തി​ക​ളും നിരീ​ക്ഷി​ക്കുക മാത്രമല്ല, ‘എഴു​ന്നേറ്റ്‌ അവളെ പ്രശം​സി​ക്കു​ക​യും’ ചെയ്യും. (സുഭാ. 31:10, 28) ബുദ്ധി​മ​തി​യായ ഒരു ഭാര്യ​യാ​കട്ടെ, ഭർത്താ​വിൽ താൻ പ്രത്യേ​കം വിലമ​തി​ക്കുന്ന കാര്യങ്ങൾ ഏതൊ​ക്കെ​യാ​ണെന്ന്‌ അദ്ദേഹ​ത്തോ​ടു പറയും.

15 മാതാ​പി​താ​ക്കളേ, നന്ദിയു​ള്ള​വ​രാ​യി​രി​ക്കാൻ മക്കളെ എങ്ങനെ പഠിപ്പി​ക്കാം? ഓർക്കുക: മക്കൾ നിങ്ങൾ പറയു​ന്ന​തും ചെയ്യു​ന്ന​തും കണ്ടാണു പഠിക്കു​ന്നത്‌. അതു​കൊണ്ട്‌ മക്കൾ നിങ്ങൾക്കു​വേണ്ടി എന്തെങ്കി​ലും ചെയ്യു​മ്പോൾ നന്ദി പറഞ്ഞു​കൊണ്ട്‌ മാതൃക വെക്കുക. കൂടാതെ, ആരെങ്കി​ലും അവർക്ക്‌ എന്തെങ്കി​ലും ചെയ്‌തു​കൊ​ടു​ക്കു​മ്പോൾ നന്ദി പറയാൻ അവരെ പഠിപ്പി​ക്കുക. നന്ദി പറയു​ന്നതു ഹൃദയ​ത്തിൽനിന്ന്‌ വരുന്ന​താ​ണെ​ന്നും അവരുടെ വാക്കുകൾ മറ്റുള്ള​വർക്കു ഗുണം ചെയ്യു​മെ​ന്നും മനസ്സി​ലാ​ക്കാൻ മക്കളെ സഹായി​ക്കുക. ക്ലോഡി എന്ന സ്‌ത്രീ പറയു​ന്നത്‌ എന്താ​ണെന്നു നോക്കുക: “മൂന്നു മക്കളെ വളർത്താ​നുള്ള ചുമതല പെട്ടെന്ന്‌ അമ്മയുടെ ചുമലി​ലാ​യി. അന്ന്‌ അമ്മയ്‌ക്കു 32 വയസ്സു പ്രായം. ഞങ്ങളെ വളർത്താൻ അമ്മ എത്ര ബുദ്ധി​മു​ട്ടി​ക്കാ​ണു​മെന്ന്‌ എനിക്ക്‌ ആ പ്രായ​മെ​ത്തി​യ​പ്പോൾ മനസ്സി​ലാ​യി. എന്നെയും ചേട്ട​നെ​യും അനിയ​നെ​യും വളർത്താൻ അമ്മ സഹിച്ച കഷ്ടപ്പാ​ടു​കൾക്ക്‌ ഒരുപാ​ടു നന്ദിയു​ണ്ടെന്നു ഞാൻ അമ്മയോ​ടു പറഞ്ഞു. ഞാൻ പറഞ്ഞത്‌ അമ്മയെ വളരെ സന്തോ​ഷി​പ്പി​ച്ചെ​ന്നും മിക്ക​പ്പോ​ഴും അത്‌ ഓർക്കാ​റു​ണ്ടെ​ന്നും അടുത്തി​ടെ അമ്മ എന്നോടു പറഞ്ഞു.”

നന്ദി കാണി​ക്കാൻ മക്കളെ പഠിപ്പി​ക്കു​ക (15-ാം ഖണ്ഡിക കാണുക) *

16. വിലമ​തി​പ്പു കാണി​ക്കു​ന്നതു മറ്റുള്ള​വരെ എങ്ങനെ പ്രോ​ത്സാ​ഹി​പ്പി​ക്കു​മെ​ന്ന​തിന്‌ ഒരു ഉദാഹ​രണം പറയുക.

16 സഭയിൽ. സഹോ​ദ​ര​ങ്ങ​ളോ​ടു വിലമ​തി​പ്പു കാണി​ക്കു​മ്പോൾ അവർക്ക്‌ അതൊരു പ്രോ​ത്സാ​ഹ​ന​മാണ്‌. ഉദാഹ​ര​ണ​ത്തിന്‌, 28 വയസ്സുള്ള ഒരു മൂപ്പനായ ഘോർഹെ സഹോ​ദ​രനു ഗുരു​ത​ര​മായ രോഗം ബാധിച്ചു. ഒരു മാസ​ത്തേക്കു മീറ്റി​ങ്ങു​കൾക്കു പോകാൻ കഴിഞ്ഞില്ല. പോകാൻ തുടങ്ങി​യ​പ്പോ​ഴും അദ്ദേഹ​ത്തി​നു പരിപാ​ടി​ക​ളൊ​ന്നും നടത്താൻ കഴിയു​മാ​യി​രു​ന്നില്ല. സഹോ​ദരൻ സമ്മതി​ച്ചു​പ​റ​യു​ന്നു: “എന്റെ പരിമി​തി​ക​ളും സഭയിലെ ഉത്തരവാ​ദി​ത്വ​ങ്ങൾ ചെയ്യാൻ കഴിയാ​തി​രു​ന്ന​തും കാരണം ഞാൻ ഒന്നിനും കൊള്ളാ​ത്ത​വ​നാ​ണെന്ന്‌ എനിക്കു തോന്നി. എന്നാൽ ഒരു ദിവസം മീറ്റിങ്ങ്‌ കഴിഞ്ഞ്‌ ഒരു സഹോ​ദരൻ എന്നോടു പറഞ്ഞു: ‘സഹോ​ദരൻ എന്റെ കുടും​ബ​ത്തി​നു വെച്ച നല്ല മാതൃ​ക​യ്‌ക്കു നന്ദിയുണ്ട്‌. സഹോ​ദ​രന്റെ പ്രസം​ഗങ്ങൾ ഞങ്ങൾക്കു വളരെ ഇഷ്ടമാ​യി​രു​ന്നു. ആത്മീയ​മാ​യി പുരോ​ഗ​മി​ക്കാൻ അതു ഞങ്ങളെ സഹായി​ച്ചു.’ ഇതു കേട്ട​പ്പോൾ എനിക്ക്‌ എന്തു പറയണ​മെന്ന്‌ അറിയി​ല്ലാ​യി​രു​ന്നു, എന്റെ കണ്ണുകൾ നിറഞ്ഞു​പോ​യി. സഹോ​ദരൻ പറഞ്ഞ വാക്കുകൾ ആ സമയത്ത്‌ എനിക്കു വളരെ​യ​ധി​കം ആവശ്യ​മാ​യി​രു​ന്നു.”

17. കൊ​ലോ​സ്യർ 3:15-നു ചേർച്ച​യിൽ, ഉദാര​നായ യഹോ​വ​യോ​ടു നമുക്ക്‌ എങ്ങനെ വിലമ​തി​പ്പു കാണി​ക്കാം?

17 ഉദാര​നായ നമ്മുടെ ദൈവ​ത്തോട്‌. യഹോവ നമുക്കു സമൃദ്ധ​മായ ആത്മീയാ​ഹാ​രം പ്രദാനം ചെയ്‌തി​ട്ടുണ്ട്‌. മീറ്റി​ങ്ങു​കൾ, മാസി​കകൾ, വെബ്‌​സൈ​റ്റു​കൾ എന്നിവ​യി​ലൂ​ടെ പ്രയോ​ജനം ചെയ്യുന്ന ധാരാളം കാര്യങ്ങൾ നമ്മളെ പഠിപ്പി​ക്കു​ന്നുണ്ട്‌. ഒരു പ്രസം​ഗ​മോ ഒരു ലേഖന​മോ പ്രക്ഷേ​പ​ണ​ത്തി​ലെ ഒരു പരിപാ​ടി​യോ ആസ്വദി​ച്ച​തി​നു ശേഷം ‘ഇതു ശരിക്കും എനിക്കു​വേ​ണ്ടി​യു​ള്ള​താണ്‌’ എന്ന്‌ എപ്പോ​ഴെ​ങ്കി​ലും തോന്നി​യി​ട്ടു​ണ്ടോ? അങ്ങനെ​യെ​ങ്കിൽ യഹോ​വ​യോ​ടു നമുക്ക്‌ എങ്ങനെ വിലമ​തി​പ്പു കാണി​ക്കാം? (കൊ​ലോ​സ്യർ 3:15 വായി​ക്കുക.) ആ നല്ല ദാനങ്ങൾ തന്നതിന്‌, പ്രാർഥി​ക്കു​മ്പോൾ യഹോ​വ​യോ​ടു പതിവാ​യി നന്ദി പറയു​ന്ന​താണ്‌ ഒരു വിധം.—യാക്കോ. 1:17.

രാജ്യഹാൾ ശുചീ​ക​ര​ണ​ത്തിൽ പങ്കെടു​ക്കു​ന്നതു നന്ദി കാണി​ക്കാ​നുള്ള നല്ല ഒരു വിധമാണ്‌ (18-ാം ഖണ്ഡിക കാണുക)

18. രാജ്യ​ഹാ​ളി​നോ​ടുള്ള നമ്മുടെ വിലമ​തിപ്പ്‌ ഏതെല്ലാം വിധങ്ങ​ളിൽ കാണി​ക്കാം?

18 നമ്മുടെ ആരാധ​നാ​സ്ഥ​ലങ്ങൾ വൃത്തി​യും വെടി​പ്പും ഉള്ളതായി സൂക്ഷി​ച്ചു​കൊ​ണ്ടും യഹോ​വ​യോ​ടുള്ള വിലമ​തി​പ്പു കാണി​ക്കാം. നമ്മൾ ക്രമമാ​യി രാജ്യ​ഹാൾ ശുചീ​ക​രി​ക്കു​ക​യും അറ്റകു​റ്റ​പ്പ​ണി​കൾ നടത്തു​ക​യും ചെയ്യുന്നു. സഭയിൽ ഇലക്‌​ട്രോ​ണിക്‌ ഉപകര​ണങ്ങൾ കൈകാ​ര്യം ചെയ്യു​ന്നവർ ശ്രദ്ധ​യോ​ടെ അതു ചെയ്യുന്നു. വേണ്ട രീതി​യിൽ രാജ്യ​ഹാ​ളു​കൾ പരിപാ​ലി​ക്കു​ന്നെ​ങ്കിൽ, അത്‌ ഏറെ കാലം നിലനിൽക്കും, വലിയ​വ​ലിയ അറ്റകു​റ്റ​പ്പ​ണി​കൾ ഒഴിവാ​ക്കാ​നും കഴിയും. അങ്ങനെ ലാഭി​ക്കുന്ന പണംകൂ​ടി ലോക​മെ​ങ്ങും പുതിയ രാജ്യ​ഹാ​ളു​കൾ പണിയാ​നും നവീക​രി​ക്കാ​നും ഉപയോ​ഗി​ക്കാ​നാ​കും.

19. ഒരു സർക്കിട്ട്‌ മേൽവി​ചാ​ര​ക​ന്റെ​യും ഭാര്യ​യു​ടെ​യും അനുഭ​വ​ത്തിൽനിന്ന്‌ നിങ്ങൾ എന്താണു പഠിച്ചത്‌?

19 നമുക്കു​വേണ്ടി കഠിനാ​ധ്വാ​നം ചെയ്യു​ന്നവർ. മറ്റുള്ള​വ​രോ​ടു പറയുന്ന, വിലമ​തി​പ്പു തുളു​മ്പുന്ന വാക്കു​കൾക്കു വലിയ ശക്തിയുണ്ട്‌. അവരെ അലട്ടുന്ന പ്രശ്‌ന​ങ്ങ​ളോ​ടുള്ള കാഴ്‌ച​പ്പാ​ടു​തന്നെ അതു മാറ്റി​യേ​ക്കാം. ഒരു സർക്കിട്ട്‌ മേൽവി​ചാ​ര​ക​ന്റെ​യും ഭാര്യ​യു​ടെ​യും അനുഭവം നോക്കാം. കൊടും​ത​ണു​പ്പുള്ള ഒരു രാജ്യത്ത്‌, ദിവസം മുഴുവൻ ശുശ്രൂ​ഷ​യിൽ ഏർപ്പെ​ട്ട​തി​നു ശേഷം ആകെ മടുത്ത്‌ അവർ വീട്ടി​ലേക്കു മടങ്ങി. മരം​കോ​ച്ചുന്ന തണുപ്പാ​യി​രു​ന്ന​തു​കൊണ്ട്‌ ഇട്ടു​കൊ​ണ്ടു​പോയ കോട്ട്‌ പോലും ഊരാതെ സഹോ​ദരി കിടന്നു​റങ്ങി. ഇനി സഞ്ചാര​വേ​ല​യിൽ തുടരാൻ തനിക്ക്‌ കഴിയു​മെന്നു തോന്നു​ന്നി​ല്ലെന്നു രാവിലെ സഹോ​ദരി പറഞ്ഞു. കുറച്ച്‌ കഴിഞ്ഞ്‌ ബ്രാ​ഞ്ചോ​ഫീ​സിൽനിന്ന്‌ ഒരു കത്തു വന്നു. സഹോ​ദ​രി​ക്കു​ള്ള​താ​യി​രു​ന്നു അത്‌. സഹോ​ദ​രി​യു​ടെ സേവന​ത്തെ​യും പ്രശ്‌ന​ങ്ങ​ളു​ടെ മധ്യേ പിടി​ച്ചു​നിൽക്കു​ന്ന​തി​നെ​യും അഭിന​ന്ദി​ച്ചു​കൊ​ണ്ടുള്ള കത്തായി​രു​ന്നു അത്‌. ഓരോ ആഴ്‌ച​യും ഒരു വീട്ടിൽനിന്ന്‌ മറ്റൊരു വീട്ടി​ലേക്കു മാറു​ന്ന​തി​ന്റെ ബുദ്ധി​മു​ട്ടു മനസ്സി​ലാ​ക്കു​ന്നെ​ന്നും ആ കത്തിൽ പറഞ്ഞി​രു​ന്നു. സഹോ​ദരൻ പറയുന്നു: “ആ അഭിന​ന്ദനം സഹോ​ദ​രി​യു​ടെ ഹൃദയത്തെ തൊട്ടു. പിന്നെ​യൊ​രി​ക്ക​ലും സർക്കിട്ട്‌ വേല നിറു​ത്തു​ന്ന​തി​നെ​ക്കു​റിച്ച്‌ അവൾ പറഞ്ഞില്ല. സത്യം പറഞ്ഞാൽ, നിറു​ത്തി​യാ​ലോ എന്നു ഞാൻ ഇടയ്‌ക്കൊ​ക്കെ ചിന്തി​ച്ച​പ്പോൾ അവളാണ്‌ എനിക്കു ധൈര്യം തന്നത്‌.” ആ ദമ്പതികൾ ഏതാണ്ട്‌ 40 വർഷം സർക്കിട്ട്‌ വേല ചെയ്‌തു.

20. ഓരോ ദിവസ​വും നമ്മൾ എന്തു ചെയ്യാൻ ശ്രമി​ക്കണം, എന്തു​കൊണ്ട്‌?

20 അതു​കൊണ്ട്‌ വാക്കു​ക​ളി​ലൂ​ടെ​യും പ്രവൃ​ത്തി​ക​ളി​ലൂ​ടെ​യും നന്ദിയു​ള്ള​വ​രാ​ണെന്നു നമുക്ക്‌ ഓരോ ദിവസ​വും കാണി​ക്കാം. നന്ദിയി​ല്ലാത്ത ഈ ലോകത്ത്‌ നമ്മുടെ ഒരു വാക്കോ പ്രവൃ​ത്തി​യോ മതിയാ​കും, മറ്റൊ​രാൾക്കു പ്രശ്‌ന​ങ്ങ​ളു​ടെ മധ്യേ മുന്നോ​ട്ടു​പോ​കു​ന്ന​തിന്‌. നമ്മുടെ നന്ദിവാ​ക്കു​കൾ എന്നെന്നും നിലനിൽക്കുന്ന സൗഹൃ​ദങ്ങൾ പണിതു​യർത്താൻ സഹായി​ക്കും. ഏറ്റവും പ്രധാ​ന​മാ​യി, നന്ദി കാണി​ക്കു​മ്പോൾ ഉദാര​നായ, വിലമ​തി​പ്പുള്ള നമ്മുടെ പിതാ​വായ യഹോ​വയെ നമ്മൾ അനുക​രി​ക്കു​ക​യാണ്‌.

ഗീതം 20 അങ്ങ്‌ പ്രിയ​മ​കനെ നൽകി

^ ഖ. 5 നന്ദി കാണി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ യഹോവ, യേശു, ശമര്യ​ക്കാ​ര​നായ കുഷ്‌ഠ​രോ​ഗി എന്നിവ​രിൽനിന്ന്‌ എന്താണു പഠിക്കാ​നു​ള്ളത്‌? അവരുടെ മാതൃ​ക​യും മറ്റു ചില പാഠങ്ങ​ളും ഈ ലേഖന​ത്തിൽ വിശദീ​ക​രി​ക്കു​ന്നു. നന്ദി കാണി​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യ​വും അതു ചെയ്യാ​നാ​കുന്ന ചില പ്രത്യേ​ക​വി​ധ​ങ്ങ​ളും നമ്മൾ ചർച്ച ചെയ്യും.

^ ഖ. 1 പദപ്രയോഗത്തിന്റെ വിശദീ​ക​രണം: വിലമ​തി​ക്കുക എന്നാൽ വിലപി​ടി​പ്പു​ള്ള​താ​യി കാണുക എന്നാണ്‌ അർഥം. ഉള്ളിന്റെ ഉള്ളിൽ തോന്നുന്ന ആത്മാർഥ​മായ നന്ദിയെ കുറി​ക്കാ​നും ആ വാക്ക്‌ ഉപയോ​ഗി​ക്കാ​റുണ്ട്‌.

^ ഖ. 55 ചിത്രക്കുറിപ്പ്‌: പൗലോ​സി​ന്റെ കത്തു റോമി​ലെ സഭയിൽ വായി​ക്കു​ന്നു, തങ്ങളുടെ പേരുകൾ കേൾക്കു​മ്പോൾ അക്വില, പ്രിസ്‌കില്ല, ഫേബ തുടങ്ങി പലർക്കും സന്തോഷം തോന്നു​ന്നു.

^ ഖ. 57 ചിത്രക്കുറിപ്പ്‌: പ്രായ​മുള്ള ഒരു സഹോ​ദ​രി​യു​ടെ നല്ല മാതൃ​ക​യ്‌ക്കു വിലമ​തി​പ്പു കാണി​ക്കാൻ ഒരു അമ്മ മകളെ സഹായി​ക്കു​ന്നു.